ബുധനാഴ്‌ച, ഏപ്രിൽ 21, 2010

അവൾ



എന്‍ ജീവിത മുകുളത്തെ വിരിയും വരെയും ..
ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ചവള്‍
പൊക്കിള്‍ക്കൊടി ബന്ധത്തില്‍
ഇഴകി ചേർന്നവൾ..
പേറ്റുനോവിന്‍ വ്യഥയെ.....
അനുഭൂതിയായ് നെഞ്ചിലേറ്റിയവൾ..
അമ്മിഞ്ഞ പാലിന്‍ മധുരം
എന്‍ നാവിന്‍ തുമ്പില്‍ പുരട്ടിയവള്‍
എന്‍ പിച്ച വെക്കല്‍ കണ്ട്
ആനന്ദ പുളകിതയായവൾ...
എന്നിലെ നേര്‍ത്ത സ്പന്ദനം പോലും
അവളില്‍ നെടുവീര്‍പ്പായിരുന്നു ..
എന്നിലെ വളര്ച്ചതന്‍ മാറ്റത്തെ
അടുത്ത് നിന്നറിഞ്ഞവൾ..
എന്‍റെ പാതിയെ മകളായി കണ്ടവള്‍
എന്‍ മകനെ വാരിപ്പുണർന്നവൾ
എങ്കിലും ഇന്നവള്‍ ...............
വൃദ്ധസദനത്തിൻ ഇരുണ്ട കോണില്‍...
എനിക്ക് വേണ്ടി പ്രാര്‍ഥനാ നിരതയായ്..
ആകുലതകളില്ലാതെ ആധികളില്ലാതെ ......

37 അഭിപ്രായങ്ങൾ:

ഹംസ പറഞ്ഞു...

പെറ്റ തള്ളയെ വൃദ്ധ സദനത്തിലാക്കി അമ്മയോടുള്ള സ്നേഹം പാടുന്നോ ദുഷ്ടന്‍..!!

നിനക്ക് സങ്കടമില്ല നിന്‍റെ സങ്കടം കപടം !! .. ഞാന്‍ നിന്‍റെ സങ്കടം കേള്‍ക്കില്ല.!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

അമ്മ!

അലി പറഞ്ഞു...

വൃദ്ധസദനത്തിൻ ഇരുണ്ട കോണില്‍...
എനിക്ക് വേണ്ടി പ്രാര്‍ഥനാ നിരതയായ്..

അഭിനന്ദനങ്ങൾ!

SAMEER.M.M പറഞ്ഞു...

തന്നോടുള്ള പ്രണയത്തിനു മാതാവിന്‍റെ ഹൃദയം പകരം ചോദിച്ച കാമുകി,
തെല്ലും ആലോചിക്കാതെ മകന്‍റെ പ്രണയ സാഫല്യത്തിനായ് ഹൃദയം പറിച്ചു കൊടുത്ത മാതാവ്‌ ,
തന്‍റെ പ്രേയിസിക്ക് ഹൃദയം നല്കാന്‍ ഓടുമ്പോള്‍ എവിടെയോ തട്ടി വീണ തന്‍റെ മകനോട്‌
ആ മാതൃഹൃദയം വേദനയോടെ ചോദിച്ചുവത്രെ "മകനേ നിനക്ക് വല്ലതും പറ്റിയോ" ? .
ഇതു നമ്മെ എന്നും വേട്ടയാടുന്ന ഓര്‍മ്മകള്‍ അല്ലെ ? ഈ കവിത ഇത്തരം വേദനകള്‍
ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു .കടമകളെ ക്കുറിച്ച് വിസ്മരിക്കുകയും
അവകാശങ്ങളെ കുറിച്ച് വാചാല മാകുകയും
ചെയ്യുന്ന കാലമാനിന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം നന്മകളുടെ നാളേക്ക് വേണ്ടി ..................................

സിനു പറഞ്ഞു...

അമ്മതെന്‍ സ്നേഹം സത്യം..
അമ്മയുടെ സ്നേഹം എന്നുമുണ്ടാവും
വേര്‍പിരിക്കാന്‍ പറ്റാത്ത..അറ്റ്പോകാത്ത പൊക്കിള്‍ കൊടി ബന്ധമാണ് അമ്മയുടെത്..
നന്നായിട്ടുണ്ട്.
ആശംസകള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

എത്ര ചിന്തിച്ചാലും പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയം - അമ്മ
എല്ലാം മറന്നു തിമിര്‍ത്ത് പറന്നാലും കാലില്‍ മുള്ള്കൊള്ളുമ്പോളുടന്‍ നാവില്‍ വരും തിരു നാമം -അമ്മ
പഴയ ഒട്ടുപാത്രങ്ങള്‍ മച്ചില്‍ തള്ളും പോല്‍ നാം വൃദ്ധസദനത്തില്‍ തള്ളിയാലും നമുക്കാപത്തു വരുമ്പോള്‍ നമുക്കായ് കരയും- അമ്മ
അമ്മയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് ആര്‍ദ്രമായ് സ്നേഹം തുളുമ്പുന്നവര്‍ക്ക് എന്റെ - ഉമ്മ
-------------------
നല്ല ചിന്ത
നല്ല വരി
നല്ല വിത
നല്ല കവിത
ഉമ്മു അമ്മാറിനു
ഭാവുകങ്ങള്‍!!!

ഒരു നുറുങ്ങ് പറഞ്ഞു...

ഓര്‍മകളുണ്ടാവണം,ഒരുനാള്‍ വാര്‍ദ്ധക്യം എന്നേയും
നിങ്ങളേയും സര്‍വ്വരേയും വൃദ്ധസദനത്തിലെ
ഇരുണ്ട കോണില്‍ തള്ളിയേക്കും...!
അരുത് മക്കളേ...അരുത്,ഒരിക്കലും മാതാക്കളെ
ഇരുട്ടറകളില്‍ തള്ളരുത്...!

(റെഫി: ReffY) പറഞ്ഞു...

എത്ര പറഞ്ഞാലും പാടിയാലും പിന്നെയും ബാക്കിയാകും അമ്മയെന്ന പ്രതിഭാസം. പുതിയ കാലം പെറ്റമ്മയെ മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.

sm sadique പറഞ്ഞു...

മാതാവിന്റെ കാല്‍പാദത്തിലാണ് സ്വര്‍ഗം എന്നുപടിപ്പിച്ചു പ്രവാചകന്‍ . എന്നിട്ടും നമ്മള്‍ ........?

എന്‍.ബി.സുരേഷ് പറഞ്ഞു...

പുത്രരായ് പിറക്കുന്നത് മുജ്ജന്മ
ശത്രുക്കളെന്നതേ ഞങ്ങള്‍ക്കു ജീവിതം.
മക്കളില്ലെങ്കിലില്ലെനൊറ്റ ദു:ഖമേ
മക്കള്‍ പിഴയ്ക്കെ പെരുകുന്നിതാധികള്‍
മക്കളുണ്ടെങ്കില്‍ മരണക്കിടക്കയില്‍
മക്കളെയോര്‍ത്തു വിളിക്കുന്നു പ്രാണങ്ങള്‍
.........................
സമ്മോദമാര്‍ന്നു രക്ഷിക്കെന്നു പ്രര്‍ത്ഥിച്ചു
നിന്നഹോരാത്രമപ്പ്രാര്‍ത്ഥനയില്‍ത്തന്നെ
ജന്മം ദഹിപ്പിക്കുമമ്മയും ജീവിതം.
(സഹശയനം--ബാലചന്ദ്രന്‍ ചുള്ളിക്കാട്.)

അമ്മയെ ക്കുറിച്ചുള്ള മകന്റെ ഓര്‍മ്മകള്‍ക്കു തീവ്രത ആകാമായിരുന്നു.

..naj പറഞ്ഞു...

കാരുണ്യവും, സ്നേഹവും തുളുമ്പുന്ന സുന്ദരമായ
ഒരു കവിത, മാതാവ് അത് മാത്രമാണ്...
പക്ഷെ ചില പുത്ര ജന്മങ്ങളുടെ അക്ഷര തെറ്റുകള്‍
അവയെ നിലക്കാത്ത കണ്ണീര്‍ മഴയായ് പെയ്യിക്കുന്നില്ലേ...

എങ്കിലും മാത്രുത്വങ്ങള്‍ പവിത്രവും ധന്യവുമാണ്..
നന്മയുടെ കവിതപോലെ....

mukthaRionism പറഞ്ഞു...

ഉമ്മ..
കാരുണ്യത്തിന്റെ തേനരുവി...

സ്നേഹത്തിന്റെ
സഹനത്തിന്റെ
കാരുണ്യത്തിന്റെ....

തണുപ്പ്...

അതെ,
മക്കള്‍ക്കായി
പ്രാര്‍ഥനാ നിരതമായ മനസ്സ്..

അവര്‍ തന്നോടെങ്ങനെ
പ്രതികരിച്ചാലും..

വരികള്‍ കുറച്ചൂടെ തീവ്രമാവായിരുന്നു.
ഭാവുകങ്ങള്‍.........

Sundaran പറഞ്ഞു...

Thangalude Blogine kurichu info madhhyamathl pradheekarichtndu. Abinandangal... Go ahead..

gazalpookkal പറഞ്ഞു...

വൃദ്ധസദനത്തിൻ ഇരുണ്ട കോണില്‍...
എനിക്ക് വേണ്ടി പ്രാര്‍ഥനാ നിരതയായ്..

ee varikal nannayitund..
baaviyil ithu poloravastha namukkum varillennaaru kandu ...??

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

അത് പ്രാര്‍ത്ഥന ആണെന്ന് ആര് പറഞ്ഞു . നെഞ്ചുരുകിപ്പിടയുന്ന പ്രാണ വേദനയാണ്.

വ്യര്‍ത്ഥമായിപ്പോയ ഒരായുസ്സിന്റെ വിലാപങ്ങളാണ്.

അതിനെ പ്രാര്‍ത്ഥന എന്ന് ചൊല്ലി മുതല്‍ക്കൂട്ടാക്കാന്‍ നോക്കേണ്ട.

അജ്ഞാതന്‍ പറഞ്ഞു...

അമ്മ അതൊരു സത്യം തന്നെ ആരും തകർക്കാത്ത സത്യം ... അഭിനന്ദനങ്ങൾ...

അജ്ഞാതന്‍ പറഞ്ഞു...

ഇന്നു നടക്കുന്നതും അതല്ലെ പെറ്റ തള്ള വളർത്തി വലുതാക്കിയതൊന്നും ഓർക്കാതെ വൃദ്ധസദനം തേടി പോകുന്ന മക്കൾ... അഭിപ്രായം അറിയിച്ചതിനു നന്ദിയുണ്ട്..ബ്ലോഗർ കൂട്ടുകാരാ.. സഗീർ അമ്മ എന്നതിരിച്ചറിവ് അറിയിച്ചതിനും, അഭിനന്ദനം അറിയിച്ച തിനു സഹോദരൻ അലിക്കും നന്ദി..ഇനിയും വരണം..

അജ്ഞാതന്‍ പറഞ്ഞു...

അതെ സമീർ .. അതാണു മാതൃ ഹൃദയം വാക്കുകൾക്ക് നന്ദി,സിനു കൂടെ കൂടിയതിനു നന്ദി,

അജ്ഞാതന്‍ പറഞ്ഞു...

പഴയ ഒട്ടുപാത്രങ്ങള്‍ മച്ചില്‍ തള്ളും പോല്‍ നാം വൃദ്ധസദനത്തില്‍ തള്ളിയാലും നമുക്കാപത്തു വരുമ്പോള്‍ നമുക്കായ് കരയും- അമ്മ
അതു മക്കൾ മനസിലാക്കുന്നില്ല അവർക്കും വരാനുണ്ട് ആ കാലമെന്ന് തണലിന്റെ വാക്കുകൾക്കും .. നന്ദി.. ഇനിയും ഇതുവഴി വരണേ...

അജ്ഞാതന്‍ പറഞ്ഞു...

ഒരു നുറുങ്ങാണെങ്കിലും വലിയൊരു കാര്യം ജനങ്ങളോടോതിയതിനു ആദരവോടെ നന്ദി,റെഫി പറഞ്ഞതു പോലെ എത്ര വാഴ്ത്തിയാലും മതിയാകാത്ത പ്രതിഭാസം തന്നെ .. നന്ദിയുണ്ട് ഇവിടം വന്നു നോക്കിയതിൻ. . മഹത് വചനം അറിഞ്ഞിട്ടും അതു വായിക്കപ്പെട്ട ജ്ഞാനം മാത്രമായി ഇന്നത്തെ മക്കളിൽ അവശേഷിക്കുന്നു അല്ലെ സിദ്ദീഖ് ... ഇനിയും വരിക നന്ദിയോടെ..

അജ്ഞാതന്‍ പറഞ്ഞു...

സുരേഷ് പ്രോത്സാഹനം ഇനിയും വേണം അഭിപ്രായം കണ്ടപ്പോൾ എന്റെ മനസിലും തോന്നി ശ്രമിക്കാം ഒത്തിരി നന്ദി,മാതൃ ഹൃദയം അത് അറിയും എല്ലാരും അവർ ആ കടമ്പ കടക്കുമ്പോൾ അവരുടെ മക്കൾ തിരിഞ്ഞു കൊത്തുമ്പോൾ.. നന്ദിയുണ്ട് നാജ്,മുഖ്താർ,ഷാനി,സുന്ദരൻ വന്നതിനും അഭിപ്രായപ്പെട്ടതിനും താങ്സ്..അജ്ഞാതയ്ക്കും നന്ദി ,,എല്ലാവർക്കും ഒരിക്കൽ കൂടി ഇനിയും വരിക പ്രാർഥിക്കുക...

ശ്രീ പറഞ്ഞു...

"എങ്കിലും ഇന്നവള്‍
വൃദ്ധസദനത്തിൻ ഇരുണ്ട കോണില്‍
എനിക്ക് വേണ്ടി പ്രാര്‍ഥനാ നിരതയായ്
ആകുലതകളില്ലാതെ ആധികളില്ലാതെ
..."

സത്യമാണ്. ഒരിയ്ക്കല്‍ ഒരു വൃദ്ധമന്ദിരത്തില്‍ പോയപ്പോള്‍ അവിടുത്തെ ഒരു അന്തേവാസി വലിയ നിലയിലുള്ള തന്റെ മക്കളെ പറ്റി വിഷമത്തോടെ എങ്കിലും ഒട്ടും മുഖം കറുപ്പിയ്ക്കാതെ പറഞ്ഞത് ഓര്‍മ്മ വന്നു.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ ഉമ്മയെ ഓര്‍ത്തു പോയി.എന്റെ 15-ആം വയസ്സില്‍ പിതാവ് മരിച്ചിട്ട് ഒരു ജീവിതം മുഴുവന്‍ എനിക്കായി ചിലവഴിച്ച് അവര്‍ പോയി 2004 ഫെബ്രുവരി 20 നു.

Vayady പറഞ്ഞു...

ഉമ്മുഅമ്മാര്‍, പലയിടത്തും ഈ പേര്‌ കണ്ടിരുന്നു. ഇന്ന് എന്റെ ബ്ലോഗില്‍ വന്നപ്പോഴാണ്‌ പരിചയപ്പെട്ടതെന്ന് മാത്രം. ഏതായാലും 'ബ്ലോഗ്' എന്ന സംഗതി കൊള്ളാം. അതുവഴി സമാനമനസ്കരെ പരിചയപ്പെടാന്‍‌ കഴിയുന്നുണ്ട്. ഇനിയും വരാം.

ഈ കവിതയ്ക്കു മറുപടിയായി ഞാന്‍ റെഫിയുടെ വാക്കുകള്‍ കടമെടുക്കട്ടെ.
"എത്ര പറഞ്ഞാലും പാടിയാലും പിന്നെയും ബാക്കിയാകും അമ്മയെന്ന പ്രതിഭാസം. പുതിയ കാലം പെറ്റമ്മയെ മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നു."

അജ്ഞാതന്‍ പറഞ്ഞു...

ശ്രീ,മുഹമ്മദ് കുട്ടി സർ, വായാടി ആദ്യമായി എന്റെ അടുത്ത് വന്നതിനു നന്ദിയുണ്ട് .... ഇനിയും വരണം ട്ടോ...

Unknown പറഞ്ഞു...

മാതാവെന്ന പ്രതിഭാസം, എത്ര പാടിയാലും ആ മഹത്വം പിന്നെയും ഭാക്കി.
നല്ല വരികള്‍ക്ക് നന്ദി.
പത്രത്തില്‍ കണ്ടിരുന്നു, അഭിനന്ദനങ്ങള്‍ !

Manoraj പറഞ്ഞു...

അമ്മ ഒരു വികാരമാണ്. വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ

സാബിബാവ പറഞ്ഞു...

അസ്വസ്ഥതകളുടെ അലകടലിനു ശാന്തി തീരം.
സ്നേഹ വാത്സല്ല്യങ്ങളുടെ അതുല്ല്യ ഭാവമേ ..............
കൊതിക്കുന്നു ഞാന്‍ നിന്റെ സ്നേഹ വാത്സല്ല്യങ്ങള്‍ക്കായ്.....
കാരുണ്യവും, സ്നേഹവും തുളുമ്പുന്ന സുന്ദരമായ
ഒരു കവിത, മാതാവ് അത് മാത്രമാണ്...

അജ്ഞാതന്‍ പറഞ്ഞു...

തെച്ചിക്കോടൻ മനോരാജ് , സാബിറാ .. വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി ഇനിയും വരണം.

ഗീത പറഞ്ഞു...

വൃദ്ധസദനത്തില്‍ ആക്കാന്‍ അമ്മയില്ല. ഉണ്ടായിരുന്നെങ്കില്‍ ആക്കുകില്ലായിരുന്നു.
ഇനി ഞാന്‍ വൃദ്ധസദനത്തില്‍ പോകേണ്ടി വരുമ്പോള്‍ സന്തോഷത്തോടെ പോകും. ആവതില്ലാതെ വരുന്നകാലത്ത് ഇത്തിരി വല്ലോം കഴിക്കാന്‍ പാടുപെട്ട് അടുക്കളപ്പണിചെയ്യണ്ട. ഏകാന്തത അനുഭവിക്കണ്ട. വൃദ്ധസദനത്തിലാകുമ്പോള്‍ കൂട്ടുകാര്‍ കാണും. അവരോട് സൊറ പറഞ്ഞിരിക്കാമല്ലോ.

അജ്ഞാതന്‍ പറഞ്ഞു...

അത് ഒരു വശമല്ലെ ഗീതാ മൻഷ്യരുടെ മനസ്സല്ലെ എല്ലാരും ഗീതയെ പോലെ ചിന്തിക്കുമോ മക്കളെല്ലെ നമുക്കെല്ലാം വരുടെ അവഗണന നമുക്ക് സഹിക്കാൻ കഴിയുമോ? ഇവിടെ വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും നന്ദിയുണ്ട് ...

Sukanya പറഞ്ഞു...

ഹംസ പറഞ്ഞതാ അതിന്റെ ശരി. എഴുതിയത് നന്നായിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

എത്ര പറഞ്ഞാലും പാടിയാലും പിന്നെയും ബാക്കിയാകും അമ്മയെന്ന പ്രതിഭാസം.

Pulari Mujeeb പറഞ്ഞു...

എത്ര പറഞ്ഞാലും പാടിയാലും പിന്നെയും ബാക്കിയാകും അമ്മയെന്ന പ്രതിഭാസം.

pulari mujeeb
abu dhabi.

അജ്ഞാതന്‍ പറഞ്ഞു...

സുകന്യ അജ്ഞാത,മുജീബ് ആദ്യമായി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...

Abdulkader kodungallur പറഞ്ഞു...

പെറ്റമ്മയേന്നൊരാവാക്കിനോളം
മറ്റമ്മയ്ക്കാവില്ല ചമഞ്ഞൊരുങ്ങാന്‍

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല കവിത
യാഥാര്‍ഥ്യം .