ഞായറാഴ്‌ച, മേയ് 02, 2010

കുറ്റ്യാടിക്കൊരു ബസ്സ്

മക്കള്‍ സ്കൂളിലും ഇക്ക ഷോപ്പിലേക്കും പോയി കഴിഞ്ഞപ്പോള്‍ ഇനി എന്തു ചെയ്യണം എന്ന സംശയത്തില്‍ ഇരിക്കുമ്പോഴാണ് പകുതി വായന കഴിഞ്ഞു വെച്ചിരുന്ന ഒരു പുസ്തകം കണ്ണില്‍ പെട്ടത്.!! ഞാന്‍ ആ പുസ്തകവും എടുത്ത് മറിച്ചുകൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു (പുസ്തക വായന കൊണ്ട് എനിക്ക് രണ്ട് ഗുണമുണ്ട്.! വിവരങ്ങള്‍ മനസ്സിലാക്കി എടുക്കുന്നതോടൊപ്പം ഉറങ്ങാന്‍ എനിക്കിതിലും നല്ല മറ്റൊരു മരുന്നില്ല ) ടൈംപീസെടുത്ത് പത്തര മണിക്ക് അലാറം വെച്ച് പുസ്തകത്തില്‍ വായിച്ചു നിറുത്തിയിരുന്ന പേജ് തിരഞ്ഞെടുത്തു .!! ഒന്ന് രണ്ട് പേജ് വായിച്ചപ്പോള്‍ ബാക്കി വായിക്കാന്‍ എന്തോ മൂഡ് കിട്ടുന്നില്ല.!!


പുസ്തകം മടക്കി ഞാന്‍ കട്ടിലില്‍ തന്നെയിട്ട് ഒന്നു തിരിഞ്ഞു കിടന്നപ്പോഴാണ് മൊബൈല്‍ ഒന്ന് ശബ്ദിച്ചതായി തോന്നിയത് .!! ആരാണാവോ രാവിലെ തന്നെ ഒരു മിസ്ക്കീന്‍ കോള്‍.(മിസ്ഡ്കോള്‍) മൊബൈലെടുത്ത് നമ്പര്‍ നോക്കിയപ്പോള്‍ അസ്മത്ത്..!! ഞാന്‍ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ..സലാം ചൊല്ലി തീരുന്നതിനു മുന്‍പ് അസ്മത്ത പറഞ്ഞു.!
“റഷീ... ഞാന്‍ പ്രസവിച്ചുട്ടോ .. മോനാ .. ഞാന്‍ പിന്നീട് അങ്ങോട്ട്‌ വിളിക്കാം മോന്‍ കരയുന്നു.."
അസ്മത്തയുടെ സംസാരം കേള്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു സന്തോഷം കൊണ്ട് മറുപടി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല.!! ഒ.കെ സലാം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.!!
അസ്മത്തയുടെ സ്വരം കേട്ടപ്പോഴാണ് പഴയ ഓര്‍മ്മകള്‍ മനസിലേക്ക് ഓടിയെത്തിയത്.!!
മോശമല്ലാത്ത മാര്‍ക്കില്‍ പത്താം ക്ലാസ് വിജയിച്ചപ്പോള്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ എന്‍റെ ചെറിയ ഇക്കയുടെ കൂടെ കോളെജിലേക്ക് പുറപ്പെട്ടു അവിടെ തന്നെയുള്ള ഹോസ്റ്റലില്‍ താമസമായത് കാരണം കയ്യിലുണ്ടായ ബാഗിനും കനം കൂടുതലായിരുന്നു .. വേര്‍പാടിന്റെ വേദനയും പുതിയ സാഹചര്യങ്ങള്‍ എങ്ങിനെയെന്നുമുള്ള ആധിയോടുംകൂടി കോളേജ് മുറ്റത്തെത്തി അവിടെ ധാരാളം കുട്ടികളെ കണ്ടപ്പോള്‍ മനസിന്‌ തെല്ലൊരാശ്വാസം തോന്നി .ഇക്ക പ്രിന്സിപ്പാളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ തൊട്ടടുത്തുള്ള ഹോസ്റ്റലിന്റെ നീല നിറമുള്ള കൂറ്റന്‍ കവാടത്തിലായിരുന്നു ..അവിടെ കുറെ കുട്ടികള്‍ കവാടത്തിന്റെ പഴുതിലൂടെ ഒളിച്ചു നോക്കുന്നത് എനിക്ക് കാണാന്‍ സാധിച്ചു ഉള്ളിലുള്ള വിഷമം പുറത്തു കാണിക്കാതെ അവര്‍ക്കൊരു ചിരി പാസാക്കി കൊടുത്തു..!!
               കുറച്ചു കഴിഞ്ഞപ്പോള്‍ ആ കവാടം തുറക്കുന്ന ശബ്ദം കേട്ടു സശ്രദ്ധം നോക്കിയപ്പോള്‍ മൂന്ന്‍ പര്‍ദ്ദ ധാരിണികള്‍.... അവരുടെ കയ്യില്‍ തൂക്കി പിടിച്ച കുറച്ചു പാത്രങ്ങളും ... അവര്‍ ഒഫീസിലെക്കു തന്നെയായിരുന്നു വന്നത് ..എന്‍റെ അടുത്തെത്തിയപ്പോള്‍ അവരില്‍ ഒരുവള്‍ എന്നോട് ചോദിച്ചു.!!

"കുട്ടി എവിടുന്നാ ??? (അന്ന്‍ അതായിരുന്നു ചോദിച്ചതെന്ന് എനിക്ക് മനസിലായിരുന്നില്ല )

രണ്ട് മൂന്നു പ്രാവശ്യം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.!!

"കോഴിക്കോട് ..അടുത്ത് കുറ്റ്യാടി..!


പിന്നെ ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ അവര്‍ ഓഫീസിനടുത്തുള്ള ഗസ്റ്റ് റൂമില്‍ ഭക്ഷണവും വെച്ച് പോകാന്‍ തുടങ്ങുമ്പോള്‍..!!

“അസ്മാ…


പ്രിന്‍സിപ്പാള്‍ സാറിന്‍റെ ശബ്ദം കേട്ട് ഞാനും അങ്ങോട്ട് ശ്രദ്ധിച്ചു .!!

"ഇവളെയും കൂടെ കൂട്ടിക്കോ "



കൂട്ടത്തില്‍ ഒരുത്തിയെ നോക്കി സാര്‍ പറഞ്ഞു.!! അതും കൂടി കേട്ടതോടെ ഞാന്‍ അടക്കി പിടിച്ച തേങ്ങലുകള്‍ എന്‍റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ പുറത്തേക്കൊഴുകി..ഞാന്‍ ഇക്കയുടെ കൈ മുറുക്കെ പിടിച്ചു.. ഇക്ക എന്‍റെ തോളില്‍ തട്ടി ഒന്നും ഉരിയാടാതെ എന്നെ യാത്രയാക്കി.!!


ഹോസ്റ്റലിന്‍റെ ഗേറ്റ്‌ കടന്ന് ഉള്ളില്‍ എത്തിയപ്പോള്‍ എന്തോ അത്ഭുത വസ്തുവിനെ കാണുന്ന രീതിയില്‍ അവിടെയുണ്ടായിരുന്ന കുട്ടികളെല്ലാം എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോനി.!! ഞാന്‍ ആരോടും ഒന്നും മിണ്ടാതെ അസ്മയുടെ പിറകെ നടന്നു.!!


ഒരു ബെല്ലടി കേട്ടതോടെ കുട്ടികളെല്ലാം ഓടിപോകുന്നതും കണ്ടു. വിശപ്പിന്‍റെ കാഠിന്യം കൊണ്ടാണെന്ന് തോനുന്നു ആ സമയം സാമ്പാറിന്‍റെ മണം എന്‍റെ നാവില്‍ വെള്ളച്ചാട്ടം ഉണ്ടാക്കി. ബാഗിന്‍റെ ഭാരവും താങ്ങി കൊണ്ട് അസ്മയുടെ കൂടെ എത്താന്‍ വല്ലാതെ പാടുപെട്ടു.!!
വാര്‍ഡന്‍റെ റൂമിലേക്കായിരുന്നു അസ്മ എന്നെ കൊണ്ട് പോയത് അവരുടെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ ക്രൂരനായ പോലീസുകാരന്‍റെ കയ്യില്‍ പെട്ട ഒരു പാവം കള്ളന്‍റെ പ്രതീതിയിലായിരുന്നു.!!



"റഷീദ എന്നാണല്ലേ പേര് ?…റഷീദ യുടെ സ്ഥലം ???



വാര്‍ഡന്‍റെ സംസാരം കേട്ടപ്പോള്‍ എന്തോ എന്‍റെ മനസ്സിനു ഒരു സമാധാനമായി..ഞാന്‍ ചെറു പുഞ്ചിരിയാല്‍ “കുറ്റ്യാടി“ എന്നു പറഞ്ഞൊപ്പിച്ചു അവരെല്ലാം ആസ്ഥലം ആദ്യമായി കേള്‍ക്കുന്നത് പോലെ എനിക്ക് തോന്നി !! .അവര്‍ പലതും ചോദിക്കുന്നുണ്ടെങ്കിലും എനിക്കവരുടെ ഭാഷ അത്ര പെട്ടെന്ന് പിടിച്ചെടുക്കാനായില്ല സംസാര ശൈലിയിലെ മാറ്റം വല്ലാതെ ബുദ്ധിമുട്ടായി തോന്നി.!!



“ റഷീദ കുറ്റ്യാടി അല്ലെ ? അവര്‍ വീണ്ടും ചോദിച്ചു . ഞാന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി അവിടെ അവര്‍ക്കെന്റെ ആംഗ്യ ഭാഷയും മനസിലായില്ല അവിടെയൊക്കെ തലയാട്ടിയാല്‍ ഇല്ല എന്നര്‍ത്ഥത്തില്‍ ആണെന്ന് പിന്നീടാണെനിക്ക് മനസിലായത്



“അസ്മ… കുറ്റ്യാടിയുടെ ബാഗ്‌ നിന്‍റെ റൂമില്‍ വെച്ചിട്ട് അവള്‍ക്കു ഭക്ഷണം വാങ്ങി കൊടുക്ക്!!



അന്നുമുതല്‍ ഞാന്‍ കുറ്റ്യാടി ആയി. വാ കുറ്റ്യാടി എന്ന അസ്മയുടെ വിളി കൂടി ആയപ്പോള്‍ എന്തോ നാട്ടിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയത് പോലെ തോന്നി എനിക്ക് .!!



അസ്മയുടെ പിറകെ അവരുടെ റൂമിലേക്ക്‌ നടന്നു അവിടെ കയറിയപ്പോള്‍ കുറ ബാഗുകള്‍ ചുമരരികില്‍ അടുക്കി വെച്ചിരിക്കുന്നത് മാത്രമേ കണ്ടുള്ളൂ



“ഇവിടെ എന്താ അരുമില്ലത്തെ ?



ഞാന്‍ ആദ്യമായി അസ്മയോടു ഒന്ന് സംസാരിച്ചു.!!



“ അവരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി വാ നമുക്കും പോകാം.



അസ്മയുടെ സ്നേഹത്തോടെയുള്ള സംസാരം എനിക്ക് വല്ലാതെ ഇഷ്ട്ടമായി. ബാഗ് അവിടെ വെച്ച് അസ്മയുടെ കൂടെ ഡൈനിംഗ് ഹാളിലേക്ക് നടന്നു അവിടുത്തെ തിരക്ക് കണ്ടപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കണ്ട എന്നായിരുന്നു പക്ഷെ എന്‍റെ വിശപ്പ്‌ എന്നെ അങ്ങോട്ട്‌ തന്നെ വലിച്ചു കൊണ്ട് പോയി ഞങ്ങള്‍ അവിടെ എത്തിയപ്പോയേക്കും എല്ലാവരും ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയതിനാല്‍ കുറെ എച്ചില്‍ പാത്രങ്ങളും ക്ലീന്‍ ചെയ്യാനൊരുങ്ങുന്ന രണ്ട് താത്തമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസ്മ എനിക്കും കൂടിയുള്ള ഭക്ഷണവുമായി ക്ലീനക്കിയ ഒരു മേശ ലക്ഷ്യമാക്കി നടന്നു പിറകെ ഞാനും !! .



അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അസ്മ സ്വയം പരിചയപ്പെടുത്തി.!!



“ ഞാന്‍ സെക്കന്‍റിയറാ… വീട് തൃശൂര്‍ ..



അന്ന് മുതല്‍ എല്ലാവരുടെയും അസ്മ എന്‍റെ അസ്മത്തയായി ഭക്ഷണം കഴിച്ചു കഴിഞ്ഞ കൈ കഴുകാന്‍ വാഷ്ബൈസിന്‍റെ അടുത്തെത്തിയപ്പോള്‍ നേരത്തെ ഓഫീസിലേക്ക് ഭക്ഷണവുമായി വന്ന മറ്റു രണ്ട് പേരും കൂടി അടുത്തേക്ക് വന്നു



"ഡീ അസ്മാ അനിയത്തി ആണോടീ" അവരില്‍ ഒരാള്‍‍ അസ്മത്തയെ നോക്കി ചോദിച്ചു.!!



എനിക്കൊന്നും മനസിലായില്ല അവര്‍ ഞാന്‍ വരുന്നത് കണ്ടതല്ലെ മാത്രവുമല്ല അസ്മയെ അവര്‍ക്ക് ആദ്യ പരിചയം ഉള്ളതല്ലെ പിന്നെയും അങ്ങനെ ഒരു ചോദ്യം ..!!



“എന്താ പേര്? അവര്‍ എന്നെ നോക്കി ചോദിച്ചു



“കുറ്റ്യാടി…… റഷീദ കുറ്റ്യാടി …



അസ്മത്തയാണു അതിനു മറുപടി കൊടുത്തത്.!!



“ഹോ അപ്പോള്‍ നമുക്ക് ഇനി മാറ്റി പറയാം ..കുറ്റ്യാടിക്കൊരു ബസ്സ്‌..



അവരില്‍ ഒരാള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.!!



(കുറ്റ്യാടിക്കൊരു ബസ്സ് .. കുറ്റ്യാടി എന്‍റെ സ്ഥലപ്പേരാണെങ്കിലും അവര്‍ ചേര്‍ത്ത ആ ബസ്സ് എനിക്ക് മനസ്സിലാവാന്‍ കുറേ ദിവസങ്ങള്‍ എടുത്തു. ഏറ്റവും നല്ല രണ്ടു കൂട്ടുകാരികളെ ആണിവര്‍ ബസ്സ്‌ എന്നു വിളിക്കുന്നതെന്ന്) അന്ന് മുതല്‍ കുറ്റ്യാടിയുടെ ബസ്സ്‌ അസ്മത്തയും അസ്മത്തയുടെ ബസ്സ്‌ കുറ്റിയാടിയും ആയി



ര്‍ണീം ..ര്‍ണീം… ര്‍ണീം.. പത്തരക്കുള്ള അലാറം അടിച്ചു.!! ഓര്‍മ്മകളുടെ ഒഴുക്ക് പെട്ടെന്ന് നിലച്ചു എഴുന്നേറ്റിരുന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു.!!



ജീവിതം ആകെ മാറി മറിഞ്ഞു ഭര്‍ത്താവും മക്കളുമായി ഞാന്‍ ഇന്ന് എന്‍റെതായ ലോകത്ത് പന്ത്രണ്ട് വര്‍ഷമായി അസ്മത്തയെ കണ്ടിട്ട് .!! ജീവിതത്തില്‍ പലവഴികള്‍ പിന്നിട്ടു ബഹറൈനിലേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍ അസ്മത്തയുമായുള്ള ബന്ധവും നിലച്ചു എങ്കിലും ആസ്നേഹം എന്നും മനസിലുണ്ടായിരുന്നു തൃശൂരിലുള്ള ആരെ പരിചയപ്പെട്ടാലും അസ്മത്തയെ അറിയുമോ എന്ന എന്‍റെ അന്വേഷണം വിഫലം മാത്രമായിരുന്നു.!!.



അങ്ങിനെയിരിക്കെ രണ്ട്‌ വര്‍ഷം മുന്‍പ് എന്‍റെ മകള്‍ സ്കൂളില്‍ നിന്നും ഒരു പിക്ക്നിക്ക് പോവുന്ന കാര്യം പറഞ്ഞു . പിക്നിക്ക് എന്നു പറഞ്ഞാല്‍ ഇന്ത്യയൊട്ടാകെ അടിച്ചു പൊളിക്കാന്‍ പോവുന്ന വിധത്തിലല്ല.!! ഇവിടെ ബഹറൈനില്‍ ഉള്ള ഒരു പോസ്റ്റ്‌ ഓഫീസ് കാണാന്‍ .!!നമ്മുടെ നാട്ടില്‍ മുക്കുമൂലകളില്‍ ‍ കാണുന്ന പോസ്റ്റോഫിസുകള്‍ നമുക്ക് കൌതുകം ഇല്ലാ എങ്കിലും ഇവിടയുള്ള കുട്ടികള്‍ക്ക് ഒരു പോസ്റ്റോഫീസ് കാണാന്‍ പോവുന്നതും പിക്ക്നിക്ക് പോലെ തന്നെ.!!



" ഉമ്മാ ഫുള്‍ അഡ്രസ്സ് എഴുതിയിട്ട് ഒരു ലെറ്റര്‍ എഴുതി തരാന്‍ പറഞ്ഞിട്ടുണ്ട് ടീച്ചര്‍ അത് പോസ്റ്റ്‌ ചെയുന്നതെങ്ങിനെയെന്നു കാണിച്ചു തരാനാ…



മോള്‍ അത്രയും പറഞ്ഞപ്പോള്‍. ആര്‍ക്കെഴുതണം എന്നതായി എന്‍റെ ചിന്ത എല്ലാവരുമായുള്ള ബന്ധം ഫോണ്‍ വിളിയില്‍ ഒതുങ്ങിയത് കൊണ്ട് ആര്‍ക്കെഴുതണം എന്ന് ഒരെത്തുംപിടിയും കിട്ടിയില്ല.!! അവസാനം ഓര്‍മ്മയിലെവിടെയോ ചിതറിക്കിടന്ന അസ്മത്തയുടെ അഡ്രസ്സ് നുള്ളിപ്പെറുക്കി അസ്മതാക്കൊരു കത്തെഴുതി കിട്ടുമോ എന്നുറപ്പില്ലാതതിനാല്‍ അധികമൊന്നും എഴുതിയില്ല എന്റെ വിശേഷം അവിടുത്തെ സുഖ ക്ഷേമങ്ങള്‍ എന്റെ ഫോണ്‍ നമ്പറും മാത്രം.!!



എന്തോ ദൈവത്തിനു ഞങ്ങളുടെ ബന്ധം അത്രക്കിഷ്ട്ടമായത് കൊണ്ടാകാം ഒരാഴച്ച കഴിഞ്ഞു വന്ന ഒരു കോള്‍ എന്നെ ഏറെ സന്തൊഷിപ്പിച്ചു.!! ഒരുപാട് കാലങ്ങള്‍ക്ക് ശേഷം എന്‍റെ അസ്മത്തയുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.!! വീണ്ടും ഞങ്ങളുടെ ബന്ധം തുടര്‍ന്നു. !!



ഇടക്കെന്നോ അവളുടെ ഭര്‍ത്താവിനെ കുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ ..അവളുടെ വിവാഹം കഴിഞ്ഞിട്ടില്ലാ എന്ന ചിരിച്ചു കൊണ്ടുള്ള മറൂപടി എന്‍റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി . പഠിക്കുന്ന കാലത്ത് എന്‍റെ ഇക്കയെ കൊണ്ട് അവരെ വിവാഹം കഴിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു .!! പക്ഷെ എന്തുകൊണ്ടൊക്കയോ എന്‍റെ ആഗ്രഹം നടന്നില്ല.!!.



എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടതു പോലെ ഒന്നര വര്‍ഷം മുന്‍പ് എന്‍റെ മന്‍സ്സിലുണ്ടായിരുന്ന ആ നൊമ്പരവും മാറ്റികൊണ്ട് അവളുടെ വിവാഹത്തിനുള്ള ആദ്യക്ഷണം എനിക്ക് തന്നെ കിട്ടി.!! ദൈവത്തിനു സ്തുതി... ഇപ്പോള്‍ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി എന്ന സന്തോഷ വാര്‍ത്തയും.!!അസ്മത്തയുടെ കുഞ്ഞിനെ ഒരു നോക്കു കാണുവാനുള്ള ആഗ്രഹുമായി ഞാന്‍ കടലിനിക്കരെ ദിനരാത്രങ്ങള്‍ എണ്ണികൊണ്ടിരിക്കുന്നു.!!

60 അഭിപ്രായങ്ങൾ:

അലി പറഞ്ഞു...

കുറ്റ്യാടിക്കുള്ള ബസ്സിലെ യാത്രക്ക് നന്ദി.
നല്ല അനുഭവക്കുറിപ്പ്.
ആശംസകൾ.

Manoraj പറഞ്ഞു...

വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയ സൌഹൃദങ്ങൾ ഒത്തിരി.. പലതിനും ഓർക്കൂട്ടിനോട് നന്ദി.. പോസ്റ്റ് ഉള്ളിൽ തട്ടും വിധം പറഞ്ഞു.. അഭിനന്ദനങ്ങൾ..

ഹംസ പറഞ്ഞു...

അസ്മത്തയെ കുറിച്ചുള്ള ഓര്‍മകള്‍ നന്നായിരിക്കുന്നു. സ്നേഹമുള്ള ബന്ധങ്ങള്‍ എത്രകാലം കഴിഞ്ഞാലും വീണ്ടും ഒന്നിക്കും.!! നന്നായി പറഞ്ഞു വായനാസുഖം ഉണ്ട്.!! കുറ്റ്യാടിയിലേക്ക് ഒരു ബസ്സ് എന്ന് കണ്ടപ്പോള്‍ ഒരു ബസ്സ യാത്രയാവും എന്നു കരുതി.!! ബസ്സിനു ബെസ്റ്റ് ഫ്രന്‍റ് എന്ന അര്‍ത്ഥം കൂടി ഉണ്ട് എന്നു മനസ്സിലായി. !! ഇതില്‍ എടുത്ത് പറയാനുള്ള പ്ലസ്പോയിന്‍റ് ഇതിന്‍റെ അവതരണ രീതിയാണ് മനസ്സില്‍ കൊള്ളും വിധത്തില്‍ പറഞ്ഞു. നിങ്ങള്‍ക്കും അസ്മത്തിനും കുഞ്ഞിനും ആശംസകള്‍ :)

സിനു പറഞ്ഞു...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌..
നന്നായി പറഞ്ഞു
ചില ബന്ധങ്ങള്‍ അങ്ങിനെയാ..മനസ്സില്‍ മായാതെ കിടക്കും..

mukthaRionism പറഞ്ഞു...

നല്ല എഴുത്ത്..
ലളിതമായി കര്യം പറഞ്ഞപ്പോള്‍ വായിക്കാന്‍ സുഖം..

പഴയ ഹോസ്റ്റല്‍ ജീവിതത്തിലേക്കൊന്നു
പാഞ്ഞു ചെന്നു..

അതെ,
ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്..
കണ്ണിയകലാതെ..

തലക്കെട്ടു കലക്കി.
ബസ്സിന്റെ ദ്വയാര്‍ഥം പിടികിട്ടാന്‍ ഹോസ്റ്റലില്‍ പഠിക്കുക തന്നെ വേണം..

ശ്രീ പറഞ്ഞു...

ആഹാ... നല്ലൊരു പോസ്റ്റ്!

നല്ല സൌഹൃദങ്ങള്‍ ഇങ്ങനെയാണ്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും എത്ര ദൂരെയായാലും അതിന്റെ ഊഷ്മളത, ആഴം ഒന്നും നഷ്ടപ്പെടുകയില്ല...

കുറ്റ്യാടിയിലേയ്ക്കുള്ള ആ ബസ്സ് റൂട്ട് എന്നെന്നും നിലനില്‍ക്കട്ടെ, ആശംസകള്‍!

Sapna Anu B.George പറഞ്ഞു...

ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷം

കുഞ്ഞാമിന പറഞ്ഞു...

നല്ല ഓർമ്മക്കുറിപ്പ് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. വായിച്ച് കഴിഞ്ഞപ്പൊ മറന്നു കിടന്നിരുന്ന പല മുഖങ്ങളും മനസ്സിലേക്കോടിയെത്തി. ഇങ്ങനെയൊരു ഓർമ്മപ്പെടുത്തലിനു നന്ദി.

ബഷീർ പറഞ്ഞു...

നല്ല ഒരു ഓർമ്മ നന്നായി പറഞ്ഞു. നല്ല സൌഹൃദങ്ങൾ നില നിൽക്കട്ടെ

ബഷീർ പറഞ്ഞു...

കൂട്ടുകരി പ്രസവിച്ചത് അറിയിക്കാൻ മിസ്കീൻ കോൾ അടിച്ചത് എനിക്കിഷ്ടായില്ല :)

Jishad Cronic പറഞ്ഞു...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഒരു വേള പഴയ കോളേജു നാളുകളിലേക്കു മടങ്ങിപ്പോയി.യാദൃശ്ചികമായി ഇന്നലെ പഴയ കോളെജിലൂടെ പോവേണ്ടി വന്നു ,പക്ഷെ അതൊരു സുഹൃത്തിന്റെ മരണത്തില്‍ സംബന്ധിക്കാനായതിനാല്‍ വേറെയൊരു ചിന്തയും മനസ്സില്‍ വന്നിരുന്നില്ല.കുറ്റിയാടിക്കഥ വളരെ നന്നായി!.ആശംസകള്‍!

Mohamed Salahudheen പറഞ്ഞു...

സൌഹൃദപ്പൂക്കള് വിരിയട്ടെ, വാടാതെ കാക്കണം

jayanEvoor പറഞ്ഞു...

നല്ല അനുഭവക്കുറിപ്പ് കുറ്റ്യാടി.....!
അഭിനന്ദനങ്ങൾ..!!!

കൂതറHashimܓ പറഞ്ഞു...

ആഹാ നന്നായി പറഞ്ഞു
കുറ്റിയാടിക്കൊരു ബസ്സ് ആ പ്രയോഗം എനിക്കിഷ്ട്ടായി.. :)

Sundharan പറഞ്ഞു...

Vivaranam nannayitndu. Aadhya bhagam kalaki... Englum anubhava vivarananathnte aavasana bhagangal nanayathay thoniyila... Evidakeyo oru valichu neettal... Vayanakarku chilathoke bhavanyil viharikan vittu aavasanipikamayirnu. Englum nanayitndu. Abinandangal...

ഒഴാക്കന്‍. പറഞ്ഞു...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌!

വരികളിലൂടെ... പറഞ്ഞു...

good one...to get a friend back after so long is a blessing and bliss...

and thanks for dropping by my blog.. since i have learnt malayalam till 5th only..there are spelling mistakes in it..thanks for pointing it out.. :) plz do visit often...

ഒരു നുറുങ്ങ് പറഞ്ഞു...

ഓര്‍മിക്കാനായൊരു കുറിപ്പ്..അനുഭവം നന്നായി
പകര്‍ത്തിയിരിക്കുന്നു..അനുമോദനങ്ങള്‍.

Anees Hassan പറഞ്ഞു...

നന്നായി

gazalpookkal പറഞ്ഞു...

KAVITHA MATHRAMALLA KATHAYUM THANIKKU
VYANGUMENNU ORIKKAL KOODY THELIYICHIRIKKUNNU ...
ENIKKETAVUM ISHTAMAAYATH AVATHARANAMAANU....
ANUBAVAMAANENKILUM ..AVATHARANAM VALARE NANNAYI

KUTIYAADIKAARIKK ABINANDHANAGAL...

അജ്ഞാതന്‍ പറഞ്ഞു...

അനുഭവം നന്നായി,
ഹോസ്റ്റല്‍ ജീവിതം നമുക്ക് നല്ല നല്ല
ഓര്‍മ്മകള്‍ നല്‍കുന്ന കാലമാണ്
ഇന്നും എന്‍റെ മനസ്സില്‍ നാന്‍
മായാതെ സൂക്ഷിക്കുന്ന
ഒരുപാട് നല്ല ഹോസ്റ്റല്‍
അനുഭവങ്ങള്‍ ഉണ്ട് ,
ഹോസ്റ്റലും സ്നേഹ നിധികളായ അതിന്റെ
പരിസരവാസികളെയും
ഒരിക്കലും മറക്കാന്‍ ആവില്ല ..
പഠന കാലത്ത് പരിചയപെട്ട പല വ്യക്തി കളും ,
കുടുംബങ്ങളുമായുള്ള ആ സ്നേഹ ബന്ധം ഇന്നും
നിലനിര്‍ത്തുന്നു . അതെ പോലെ "കുറ്റ്യാടിക്കുള്ള ബസ് " എന്ന
പ്രയോഗം ഇഷ്ട്ടപെട്ടു .കാരണം എന്‍റെ
ഹോസ്റ്റല്‍ കാലത്ത് എനിക്ക് ഒരുപാടു
നല്ല കുറ്റ്യാടി സുഹ്രത്തുക്കള്‍ ഉണ്ടായിരുന്നു
അതുകൊണ്ട്തന്നെ ആ നാടിനെ വല്ലാത്ത ഇഷ്ട്ടപെട്ടു,
അതു എന്‍റെ ജീവിതസഖിയെ തിരഞ്ഞെടുക്കുന്നതില്‍
വരെ എത്തിച്ചു .
നാന്‍ ആ കുറ്റ്യാടിക്കുള്ള ബസ്" നെ ഇപ്പോഴും കാത്തിരിക്കാറുണ്ട് .....
നല്ല ഓര്‍മ്മകള്‍ നല്‍കുന്നതില്‍ ഒരായിരം ഭാവുകങ്ങള്‍

SAMEER MM പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നൗഷാദ് അകമ്പാടം പറഞ്ഞു...

ലളിതവും സുന്ദരവുമായ ഭാഷയില്‍ മനോഹരമായ ഓര്‍മ്മക്കുറിപ്പുകള്‍.
ഇനിയും എഴുതുക ..
അഭിനന്ദനങ്ങള്‍!

(റെഫി: ReffY) പറഞ്ഞു...

താങ്കളെ കുറിച്ച് കേട്ടിട്ടുണ്ട്. ബഹറിനിലെ ഒരു മാഗസിനില്‍ നിന്നോ മറ്റോ ആണ്. പിന്നീടാണ് ബ്ലോഗില്‍ ഉണ്ടെന്നു അറിയുന്നത്. ഒരു നാള്‍ ഇത് വഴി കടന്നു പോയിരുന്നു. ഏതെന്കിലും പോസ്റ്റില്‍ കമന്റിയോ എന്ന് ഓര്‍ക്കുന്നില്ല.
ഇപ്പോള്‍ ഒരു missed callഉം delivery newsഉം old memoriesഉം ഒക്കെ ചേര്‍ന്ന് വായിക്കുന്നവനെയും ഈറനണിയിച്ചു.
(ഈ കുറിപ്പുകാരനും ഹോസ്റ്റ്ലിലാ പഠിച്ചത്. നോക്കട്ടെ, പഴയ ഓര്‍മ്മകള്‍ തപ്പിയെടുത്തു പോസ്ട്ടാന്‍ പറ്റുമോന്നു!)

സ്മിത മീനാക്ഷി പറഞ്ഞു...

ഞാന്‍ ആദ്യമായാണു ഇവിടെ വരുന്നതു, നല്ല കാറ്റൂം വെളിച്ചവും അനുഭവപ്പെട്ടു, നന്ദി..

lekshmi. lachu പറഞ്ഞു...

നല്ല ഓർമ്മക്കുറിപ്പ് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

Praveen പറഞ്ഞു...

കുട്ട്യാടിക്കിനിയും ബസുകള്‍ ഉണ്ടാവട്ടെ...അവിടെയോക്കെയും സൗഹൃദയങ്ങളുടെ മണികള്‍ മുഴങ്ങട്ടെ...

Vayady പറഞ്ഞു...

കൂട്ടുകാരിയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന്‌ നന്ദി. നല്ല സുഹൃത്തുക്കളെ ലഭിക്കുന്നത് ഭാഗ്യമാണ്‌. ഞാനന്റെ സ്ക്കൂള്‍, കോളേജ് കാലഘട്ടം ഓര്‍ത്തുപോയി...എന്ത് രസമായിരുന്നുവല്ലേ ആ കാലങ്ങള്‍! ശരിക്കും മിസ്സ് ചെയ്യുന്നു..:(

mini//മിനി പറഞ്ഞു...

വളരെ നല്ല അനുഭവം , വായിക്കാൻ രസം.

എറക്കാടൻ / Erakkadan പറഞ്ഞു...

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഓര്‍മ്മകുറിപ്പ് ഹൃദ്യം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പലയിടങ്ങളില്‍ പിറന്നു ഒരുകുടക്കീഴില്‍ പഠിച്ചു പിന്നെ പലയിടങ്ങില്‍ ചിതറിപ്പോകുന്ന സുഹൃബന്ധങ്ങള്‍! പിന്നെ കണ്ടാല്‍ കണ്ടു.കേട്ടാല്‍ കേട്ടു.അത്രതന്നെ. എന്നാല്‍ അവസാനം വരെ ഓര്‍മ്മിക്കുന്ന മധുരസ്മരണകള്‍! ഇണക്കപിണക്കങ്ങള്‍!തല്ലുതലോടലുകള്‍!

- അവതരണം നന്നായി.എങ്കിലും ഒന്നുകൂടി മാറ്റത്തിരുത്തലുകള്‍ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ഉഷാറാക്കാമായിരുന്നു.
- മറക്കുള്ളില്‍ നിന്നും പുറത്തുവന്നു പേരും നാടും അറിയിച്ച സ്ഥിതിക്ക് ഇനി റഷീദ കുറ്റ്യാടി എന്നാക്കിയാല്‍ നന്നാവും.
- മിസ്കീന്‍ കോള്‍ ചെയ്തെങ്കിലും അസ്മത്താനെ ബ്ലോഗില്‍ ഇങ്ങനെ 'കൊച്ചാ'ക്കെണ്ടിയിരുന്നില്ല.
- 'കുറ്റ്യാടി ബസ്‌' കണ്ടിട്ടാവണം ഗൂഗിള്‍ 'ബസ്‌'തുടങ്ങിയത് അല്ലെ !

ഭാവുകങ്ങള്‍!

അജ്ഞാതന്‍ പറഞ്ഞു...

സഹോദരൻ അലി ആദ്യത്തെ അഭിപ്രായത്തിനു പ്രത്യേകം നന്ദിയുണ്ട്. മനോരാജ് സൌഹൃദം എന്നും നാഎം ഏറെ സ്നേഹിക്കുന്നു. അഭിപ്രായത്തിനു നന്ദിയുണ്ട്. ഹംസക്ക വിശദമായി തന്ന അഭിപ്രായത്തിനു പ്രത്യേക നന്ദി,സിനു നീയും എനിക്ക് പുതുതായി കിട്ടിയ സുഹൃത്താ.. ഈ ബന്ധവും എന്നും നിലനിൽക്കട്ടെ നന്ദിയുണ്ട് അഭിപ്രായത്തിനു.

അജ്ഞാതന്‍ പറഞ്ഞു...

സഹോദരൻ മുഖ്താർ ഹോസ്റ്റൽ ജീവിതം ഇഷ്ട്ടമുള്ളവരും ഇഷ്ട്ടമില്ലാത്തവും ഉണ്ടാവും എങ്കിലും അവിടെ നിന്നവർക്ക് മറക്കാത്ത പൽ ഓർമ്മകളും കാണും .. എന്റെ ആ ജീവിതത്തിൽ പല നല്ല ഓർമ്മകളും ഉണ്ടായിരുന്നു അഭിപ്രായത്തിനു നന്ദി,ശ്രീ ആശംസകൾക്ക് നന്ദി യുണ്ട് കേട്ടോ..,സപ്ന അനു വന്നതിനും വായിച്ചതിനും നന്ദിയുണ്ട്,കുഞ്ഞാമിന ഒത്തിരി നന്ദി താങ്കളുടെ അഭിപ്രായത്തിനു ,ബഷീർ മിസ് കോൾ അടിച്ചാൽ മതിയെന്നു ഞാൻ പറഞ്ഞതാ നന്ദി യുണ്ട് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ,ജിഷാദ് വായിച്ചതിനു നന്ദിയുണ്ട്,

അജ്ഞാതന്‍ പറഞ്ഞു...

മുഹമ്മദ് കുട്ടി സർ വേർപിരിയലും കണ്ടുമുട്ടലുകളും എല്ലാം ചേർന്നതല്ലെ ജീവിതം താങ്കളുടെ അഭിപ്രായത്തിനു നന്ദിയുണ്ട്,സലാഹ് ഒത്തിരി നന്ദി എല്ലാ സൌഹൃദങ്ങളും വാടാതെ നിൽക്കട്ടെ അല്ലെ.. ജയൻ അഭിപ്രായത്തിനു നന്ദി...

അജ്ഞാതന്‍ പറഞ്ഞു...

കൂതറ താങ്കളുടെ അഭിപ്രായത്തിനും നന്ദി കെട്ടോ .,,സുന്ദരൻ താങ്കളുടെ അഭിപ്രായം എനിക്കിഷ്ട്ടമായി ഇനിയും എഴുത്തുകൾ നന്നാക്കൻ ശ്രമിക്കാട്ടോ നന്ദിയുണ്ട് ഇനിയും വേണം ഈ പ്രോത്സാഹനം ..ഓഴാക്കൻ അബിപ്രായം പറഞ്ഞതിനു നന്ദി,

അജ്ഞാതന്‍ പറഞ്ഞു...

വരികളിലൂടെ... വന്നതിനും വായിച്ചതിനും നന്ദി, ഒരു നുറുങ്ങ താങ്കളുടെ അഭിപ്രായത്തിനു നന്ദി,ഷാനി അഭിപ്രായം അറിയിചതിനു നന്ദി,ആയിരത്തി ഒന്നാം രാവ് , അഞ്ജാത, നൌഷാദ് പ്രോത്സാ‍ഹനത്തിനു ഒത്തിരി നന്ദി,റെഫി ഹോസ്റ്റൽ ജീവിതത്തിൽ ഓർക്കാൻ ഒത്തിരിയുണ്ടാവില്ലെ . വെറുതെ എടുത്ത് പോസ്റ്റ് നന്ദി യുണ്ട് അഭിപ്രായത്തിനു,

അജ്ഞാതന്‍ പറഞ്ഞു...

സ്മിത, ലക്ഷ്മി, പ്രവീൺ , വായാടി വായിച്ചതിനു നന്ദി ഇനിയും ഇതു വഴി വരുമല്ലോ... മിനി വായിച്ചതിനും അഭിപ്രയതിനും നന്ദി,ഏറക്കാടൻ ,മുഹമ്മദ് സഗീർ നന്ദിയുണ്ട്, തണൽ അസ്മത്താനെ കൊച്ചാക്കിയതല്ല ഞാൻ പറഞ്ഞതാ മിസ് അടിച്ചാൽ മതിയെന്ന് അഭിപ്രായത്തിനു നന്ദിയുണ്ട് ഒത്തിരി...

fazeela പറഞ്ഞു...

super .......kavitha maathramalla kadhayum ente priyapetta businu aavum ennnu theliyichu .....vaayichu kazhijappol entho oru sankdam baacki ......pazha souhrudhangal enthokkeyo orthu ....pazha campusilekku onnude kondu poyathinu ente businu thankx

Sundharan പറഞ്ഞു...

Nanni paranjathnu nanniyndu. Englum ingne vishadmayi orortharkum prathyekam nani parayunathu ozhivakam.. Pakaram samvadanglm marupadikalum aakam. Blogine nilavarthe nilanirthunthnu athu sahayamakum.

Amjad പറഞ്ഞു...

Anubhavam kalaki. Oru puthumayndu ezhthil. Englum sudharan chettan paranjathu pole Avasana 2 paragraph ozhivakki vayanakarku swanthanthrmayi aavishkaram nadathan vitu nirthamayirunu. Englum kalakki keto. Abindhanangl

hashe പറഞ്ഞു...

നല്ല ഓര്‍മ്മകള്‍ ....MAY ALLAH BLESS ASMA AND HER CHILD

എന്‍.ബി.സുരേഷ് പറഞ്ഞു...

നല്ല അനുഭവം സ്നെഹം തൊട്ടറിഞ്ഞു. കൈവിട്ടുപോയി എന്നു കരുതുന്നതൊക്കെയും, ഒരിക്കലും കാണില്ല എന്നു തൊന്നുന്നതൊക്കെയും നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍ മുന്നിലെത്തുന്നത് എന്ത് ആന്നന്ദമായിരിക്കും.
ജീവിതം ഇങ്ങനെയും ചിലതൊക്കെ കരുതിവച്ചു നമ്മെ അത്ഭുതപ്പെടുത്തും.
അവസാനഭാഗത്ത് കുരച്ചുകൂടി തീവ്രമാക്കാമായിരുന്നു.

Unknown പറഞ്ഞു...

അവിചാരിതമായി പഴയ സൌഹൃദങ്ങള്‍ വീണ്ടും പുതുക്കികിട്ടുന്നത് ഒരു അനുഭൂതി തന്നെയാണ്, സൌഹൃദങ്ങള്‍ എന്നെന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.

കുറ്റ്യാടിക്കൊരു ബസ്സ് ഹൃദ്യമായി.

ഒഴാക്കന്‍. പറഞ്ഞു...

അനുഭവ കുറിപ്പ് കലക്കി! nostalgiya ശരിക്ക് ചാലിച്ചു അല്ലെ ?

krishnakumar513 പറഞ്ഞു...

എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും സൌഹൃദത്തിന്റെ ഊഷ്മളത നഷ്ടപ്പെടുകയില്ല...

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

" കുറ്റ്യാടികൊരു ബസ്സ്‌ " ആദ്യം തോന്നിയത് കൌതുകം നിറഞ്ഞൊരു കഥയായിരിക്കുമെന്ന്‍ ..പക്ഷെ വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു എനിക്ക് ലഭിക്കാതെ പോയ ആ സൌഹ്ര്ധം ഓര്‍ത്ത് ...
സൂര്യ കിരണങ്ങളാല്‍ ചുട്ടു പൊള്ളുന്ന മരുഭൂമിയുടെ നഗ്നതയ്ക്ക് മുകളില്‍ കറുത്ത മേഗങ്ങള്‍ തിടം വെക്കുമ്പോള്‍ .മഴയൊരു സംഗീതമായ് പെയ്തിറങ്ങാത്ത ഈ മരുഭൂമിയുടെ നാട്ടില്‍ നിന്നും .. മനസ്സില്‍ സൌഹൃധതിന്റെ മരുപച്ച ഒളിപ്പിച്ചു വെച്ച
ഉമ്മു അമ്മാര്‍ എന്ന കലാകാരിക്ക് ആദ്യമായ് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കട്ടെ .....
നഷ്ട്ടപെട്ട സുഹ്ര്ത്ത് ബന്ധങ്ങളില്‍ കാത്തിരിപ്പിന്റെ കരിന്തിരി കത്തുമ്പോള്‍ ..ദിക്ക് തെറ്റി ദാഹ പരവശയായ്
നീര്‍ തോടുകള്‍ തേടി പോകുന്ന മാന്‍ പെടകളെ പോലെ ഓര്‍മകളും സ്വപ്പ്നങ്ങലുമായ് നിങ്ങളാ ജന്മ ദേശത്തിലെ
സൌഹ്ര്ധത്തിനു വേണ്ടി അലഞ്ഞിരുന്നുവെങ്കില്‍ അത് നിങ്ങളുടെ മനസ്സിന്റെ പുണ്യം ..ഒരു പക്ഷെ അവള്‍ക്കു
കൈവന്ന സൌഭാഗ്യങ്ങളില്‍ വെച്ച് ഏറ്റവും നല്ല സൌഭാഗ്യം ..
ഒടുവില്‍ നീര്‍ ചോലയില്‍ മുങ്ങി നിവര്‍ന്ന വേയാമ്പലിനെ പോലെ നിങ്ങളാ സൌഹ്രതം വീണ്ടും ആസ്വദിചെങ്കില്‍ അത്
ഏക ഇലാഹിന്റെ അനുഗ്രഹം ..അതിനൊരു നിമിത്തമായ നിങ്ങളുടെ മക്കളെ പോലെ ..ഒരു പ്രവാസി കുട്ടിയാണ് ഞാനും
ഇത് പോലുള്ള നഷ്ട്ടങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതിനു പകരം മറ്റെന്തെങ്കിലും നേട്ടം ഉണ്ടാവുമെന്ന്‍ ആശ്വസിക്കട്ടെ ...
അനുഭവം ആണെങ്കിലും ഹൃദ്യമായ അവതരണം കൊണ്ട് കഥ മികച്ചു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ ... !!!! ഇത് പോലൊരു പോസ്റ്റ്‌ നല്‍കിയതിനു നിങ്ങള്‍ക്കും പ്രിയ കൂടുകാരിക്കും ... ഒരായിരം ആശംസകള്‍ ........
സ്നേഹത്തോടെ ....... ഷാഹിന വടകര ....

DOMINIC പറഞ്ഞു...

നന്നായിരിക്കുന്നു നല്ല ഒരു ഭാവി ഉണ്ട് ..... നിറഞ്ഞ ആശംസകള്‍- അപ്പുക്കുട്ടനും ആനകുട്ടിയും

kanniyan പറഞ്ഞു...

very nice... asmattaante bhagyam...rashiyeppole nalloru friend undayadh... nannaaayi paranju....kuttiyaadaatha kuttyaadiyan ormakal... salaam to all... abu manar niyas.

kanniyan പറഞ്ഞു...

ghmvjhjhjhvj,hgj,hbmb cbcbnvmn

Unknown പറഞ്ഞു...

കുറ്റ്യാടിയിലേയ്ക്കുള്ള ആ ബസ്സ് നന്നായിരിക്കുന്നു വളരെ നന്നായി..അനുമോദനങ്ങള്‍അഭിനന്ദനങ്ങൾ.. അഭിനന്ദനങ്ങൾ

ചൂട്ടു വെട്ടം പറഞ്ഞു...

ബ്ലൊഗ് ഉഷാര്‍

കുറ്റൂരി പറഞ്ഞു...

കുറ്റ്യാടിക്കാര്‍ അതെ എന്ന് തലയാട്ടീയാല്‍ ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കും ഇല്ലെന്നുള്ള അര്‍ത്തമ്മാണ്‌, എന്റെ റൂമില്‍ ഒരുപാട് വടകര, നാദാപുരം, കുറ്റ്യാടീ സ്വദേശികളുണ്ട്. തലയാട്ടുന്ന വിഷയത്തില്‍ മാത്രം പലവട്ടം ഞാന്‍ അവരുമായി തര്‍ക്കിച്ചിട്ടുണ്ട്...ഹവൂ...ഇവന്മാരുടെയൊക്കെ ഫാഷ....??? നമ്മുടെ ഫാഷ എന്തൊരു സൂപ്പര്‍....:)

Akbar പറഞ്ഞു...

കുറ്റ്യാടിക്കൊരു ബസ്സ് ..

ഒരു പാട് വൈകിയാണെങ്കിലും പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു പൂക്കാലം കടന്നു പോയപോലെ. ഞാനും എന്റെ കോളേജ് ജീവിതമൊക്കെ അങ്ങിനെ ഓര്‍ത്ത്‌ പോയി.

അനുഭവക്കുറിപ്പ് അനുവാചകരെ ആസ്വദിപ്പിക്കും വിധം എഴുതാന്‍ കഴിഞ്ഞു.

അജ്ഞാതന്‍ പറഞ്ഞു...

അനുഭവക്കുറിപ്പ് പറഞ്ഞരീതി ഇഷ്ടപ്പെട്ടു :)

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഇനി ഞാനും കുറ്റ്യാടീന്ന് വിളിക്കട്ടെ... അനുഭവക്കുറിപ്പിന് ആശംസകൾ...

Jefu Jailaf പറഞ്ഞു...

കൂടുതൽ എന്തു പറയാൻ.. മനോഹരം..

Unknown പറഞ്ഞു...

നല്ല ഒരു അവതരണം ...ഓര്‍മ്മകളിലേക്ക് പോകാന്‍ ഒരോറ്റ ഫോണ്‍കോള്‍ മതി ...ജീവിതം മാറ്റിമറിക്കാന്‍

Unknown പറഞ്ഞു...

ജഗതീഷ് പറയുന്നത് പോലെ.. ലളിതമായ ശൈലി, മികവുറ്റ അവതരണം, എന്നൊന്നും പറയുന്നില്ല..

എഴുത്ത് വളരെ നന്നായിട്ടുണ്ട്.. എന്നെയും പഴയ ഹോസ്റ്റൽ ജീവിതത്തിലേക്കും, സൗഹൃദങ്ങളിലേക്കും കൂട്ടി കൊണ്ട് പോയി...!!