ഞായറാഴ്‌ച, മേയ് 16, 2010

മർത്യവിവേകം


ആയുസ്സിന്‍ പാതിയും
വിട ചൊല്ലി പിരിഞ്ഞിട്ടും
ആയുസ്സിന്‍ മഹത്വം
തിരിച്ചറിഞ്ഞില്ല നാം
(ആയുസ്സിന്‍ കര്‍മ്മ കാണ്ഡം )

ജീവിതത്തിന്‍ ദൌത്യം
എന്തെന്നറിയാതെ
മുന്നോട്ടു കുതിക്കുന്നു  മന്നവന്‍ 
അഹങ്കാരിയായി ...
മദോന്മ്മത്തനായി..

സുഖാലസ്യത്തില്‍ മുഴുകി
മര്‍ത്യര്‍  തന്‍ പരിമിതികള്‍
അഗണ്യകോടിയില്‍ തള്ളി
സുഖത്തിന്‍  വിഹായസ്സിലേറി
ആസക്തിതൻ അനന്തതയിലേക്ക്

അന്യന്റെ കണ്ണീര്‍ തുടക്കാതെ
രമ്യ ഹർമ്മത്തിൻ അനുഭൂതിയിൽ
അമ്പരച്ചുമ്പിയാം മട്ടുപ്പാവിലേറി
വിശപ്പിന്റെ കൊലവിളികളറിയാതെ
അണുകുടുംബത്തില്‍ ഒതുങ്ങിടുന്നു

പകലിരവുകളിൽ വിശ്രമമില്ലാതെ
പാപത്തിൻ ചേറിലാണ്ടിടുന്നു
തന്റെ പിഴവുകൾ ബാക്കി നിൽക്കെ
ചൂണ്ടിടുന്നു  അന്യന്റെ പിഴവുകളിൽ
ചൂണ്ടു വിരൽ തൻ അഹന്തയാൽ.

അറിയുന്നില്ല  ബാക്കി വിരലുകൾ
തനിക്കു നേരെ തിരിഞ്ഞതാണെന്ന്
ആയുസ്സില്ലിനി അഹങ്കരിക്കുവാൻ
അറിയുക  മര്‍ത്യാ വിവേകിയായ്
അപാരമാം ഈശ്വരകടാക്ഷം..
 
.

44 അഭിപ്രായങ്ങൾ:

അലി പറഞ്ഞു...

ക്ഷണികമായ ഈ ലോകത്തിലെ ഈയാമ്പാറ്റകൾ സുഖലോലുപതയ്ക്കായി വെട്ടിപ്പിടിക്കലിന്റെയും വാരിക്കൂട്ടലിന്റെയും പിന്നാലെ പായുമ്പോൾ വിശക്കുന്ന വയറുകളും നനയുന്ന മിഴികളും ആരു കാണുന്നു.

ഈ നല്ല ചിന്തകൾക്കും വരികൾക്കും ആശംസകൾ!

mukthaRionism പറഞ്ഞു...

നല്ല
ചിന്തകള്‍..
ഉണ്ടാവേണ്ട ആലോചനകള്‍‍‍.
ഉണ്ടായിരിക്കേണ്ട തിരിച്ചറിവുകള്‍‍‍...

വിവേകമുള്ളവര്‍ക്കേ ഈ തിരിച്ചറിവുകളുണ്ടാവൂ..

തുടരുക
ഈ നല്ല ചിന്തകളും
നല്ല എഴുത്തുകളും...

Unknown പറഞ്ഞു...

നശ്വരമായ ഈ ലോകത്തിന്റെ പളപളപ്പില്‍ മുങ്ങിപ്പോകുന്ന അവിവേകികളായ മര്‍ത്യനു ഉണ്ടാവേണ്ടുന്ന തിരിച്ചരിവുകള്‍.

നല്ല വരികള്‍ക്കും ചിന്തകള്‍ക്കും അഭിന്ദനങ്ങള്‍

ശ്രീ പറഞ്ഞു...

അങ്ങനെ ജീവിതം കഴിച്ചു കൂട്ടിയിട്ടെന്തു കാര്യം!

ആശയവും വരികളും നന്നായി.

ഭാനു കളരിക്കല്‍ പറഞ്ഞു...

aa vedana thirichcharinjaal...

ഹംസ പറഞ്ഞു...

കന്നുകാലിക്ക് പുല്ല് തിന്നണം എന്നറിയാം പക്ഷെ ഏതൊക്കെ വളപ്പിലെ പുല്ലുകള്‍ തിന്നാന്‍ പറ്റില്ല എന്ന തിരിച്ചറിവില്ല.അതുകൊണ്ട്അറിവും തിരിച്ചറിവും രണ്ടാണ് അറിവ് എല്ലാ ജീവികള്‍ക്കും ഉണ്ടാവും തിരിച്ചറിവുള്ളതുകൊണ്ടാണ് മനുഷ്യന്‍ അതില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്നത്. തിരിച്ചറിവില്ലാത്തവര്‍ മനുഷ്യര്‍ അല്ലല്ലോ.! കവിത നന്നായി. നല്ല ആശയം . ഇനിയും കൂടുതല്‍ എഴുതുക …ഭാവുകങ്ങള്‍. :)

Jishad Cronic പറഞ്ഞു...

നല്ല വരികള്‍ക്കും ചിന്തകള്‍ക്കും അഭിന്ദനങ്ങള്‍

ബഷീർ പറഞ്ഞു...

ലളിതമായ വരികളിൽ നല്ല ചിന്തകൾ ..ആശംസകൾ

kamyakam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
krishnakumar513 പറഞ്ഞു...

നല്ല വരികള്‍ ആശംസകള്‍ ....

lekshmi. lachu പറഞ്ഞു...

ആശംസകള്‍ ....

TPShukooR പറഞ്ഞു...

കാപട്യം നിറഞ്ഞ ഭൂവില്‍ ഓരോ മര്‍ത്ത്യനെയും നേരിന്റെ പാതയിലേക്ക് ചിന്തിപ്പിക്കാന്‍ മാത്രം ശക്തമാണ് വരികള്‍. തുടരുക. ആശംസകള്‍.

Unknown പറഞ്ഞു...

good

hashe പറഞ്ഞു...

kavithayilenkilum eppozhum manushyathwam baakiundennu kaanichuthannathinu nanni...നല്ല വരികള്‍ക്കും ചിന്തകള്‍ക്കും അഭിന്ദനങ്ങള്‍..ഇനിയും കൂടുതല്‍ എഴുതുക …

സിനു പറഞ്ഞു...

നന്നായിരിക്കുന്നു
നല്ല ചിന്ത..

Manoraj പറഞ്ഞു...

തുടരുക.. നല്ല വരികളുമായി വീണ്ടും വരിക

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

നല്ല ആശയം ,കവിതകള്‍ വായിക്കാരില്ലെങ്കിലും ഇതിലെ വരികള്‍ നല്ല ചിന്തകള്‍ക്ക് വക നല്‍കി. അഭിനന്ദനങ്ങള്‍!.

ഒഴാക്കന്‍. പറഞ്ഞു...

ആശയവും വരികളും നന്നായി!

ഗീത രാജന്‍ പറഞ്ഞു...

നല്ല ചിന്ത....നല്ല വരികള്‍....
ഒരുപാട് ഇഷ്ടമായീ....

ഗീത പറഞ്ഞു...

വളരെ വളരെ ശരി. ആയുസ്സ് അവസാനിക്കാറാകുമ്പോഴേ തന്റെ ജീവിതം എത്ര വ്യര്‍ത്ഥമായിരുന്നു എന്ന് മനസ്സിലാകുകയുള്ളു.

ഈ ചിന്തകള്‍ എന്നും മനസ്സില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ശ്രമിക്കാം.

mini//മിനി പറഞ്ഞു...

വരികൾ നന്നായിരിക്കുന്നു.

Unknown പറഞ്ഞു...

valaray nannavunnund., iniyum uyranghalil ethattay., aashamsakal

എറക്കാടൻ / Erakkadan പറഞ്ഞു...

പൈങ്കിളി കവിതകള്‍ എഴുതുന്നവരില്‍ നിന്ന് ഒരു വത്യസ്തത കാണുന്നു.....നന്നാവട്ടെ....നല്ല നല്ല കവിതകള്‍ പിറക്കട്ടെ...ഒരിക്കലും പൈങ്കിളിയുടെ പിന്നാലെ പോകല്ലെ പെങ്ങളെ

ഒരു നുറുങ്ങ് പറഞ്ഞു...

തന്നിലേക്കൊരു ചൂണ്ടുവിരല്‍..
അവിവേകിക്കൊരു മുന്നറിയിപ്പ്...
ആത്മഹര്‍ഷമീ വരികള്‍,തുടരുക നീ....

ആശംസിക്കുന്നു.

jayanEvoor പറഞ്ഞു...

“അന്യന്റെ കണ്ണീര്‍ തുടക്കാതെ
രമ്യ ഹർമ്മത്തിൻ അനുഭൂതിയിൽ
അമ്പരച്ചുമ്പിയാം മട്ടുപ്പാവിലേറി
വിശപ്പിന്റെ കൊലവിളികളറിയാതെ
അണുകുടുംബത്തില്‍ ഒതുങ്ങിടുന്നു”

ഇതാണു യാഥാർത്ഥ്യം!

നല്ല എഴുത്ത്.

പട്ടേപ്പാടം റാംജി പറഞ്ഞു...

അതെ,
സ്വന്തം സുഖത്തിനുവേണ്ടി മാത്രം ഏതു വൃത്തികെട്ട മാര്‍ഗത്തിലൂടെയും പണം നേടുന്നതിന് ഇന്നത്തെ മനുഷ്യന്‍ പരക്കം പായുമ്പോള്‍ അശരണരുടെ വേദന കാണാനോ ഒന്ന് സമാധനിപ്പിക്കാനോ അവര്‍ മടിക്കുന്നു.

നിസ്സാഹയരായവരുടെ നനയുന്ന മിഴികള്‍
ഒരു നോക്ക് കാണാന്‍
ചിന്തിപ്പിക്കാന്‍ ശ്രമിച്ചതിന്
ആശംസകള്‍.

rafeeQ നടുവട്ടം പറഞ്ഞു...

മര്‍ത്യ ജീവിതത്തെ കുറിച്ചുള്ള അര്‍ത്ഥവത്തായ വരികള്‍. പെണ്‍ മനസ്സില്‍ ജ്വലിക്കുന്ന ആവേശത്തിന്‍റെ തിരി കെടാതിരിക്കാന്‍ പോരായ്മകളൊന്നും ഇവിടെ പരസ്യപ്പെടുത്തുന്നില്ല..

അജ്ഞാതന്‍ പറഞ്ഞു...

സഹോദരൻ റഫീഖ് പോരായ്മകൾ ആണു പറയേണ്ടിയിരുന്നത് ... എങ്കിലല്ലെ ഇനിയും നന്നാക്കാൻ സാധിക്കുകയുള്ളൂ .. എനിക്കു കവിതയെ പറ്റി ഒന്നും അറിയില്ല എന്നറിയാം നന്നായി എന്നു പറയുന്നതിലും ഞാനാഗ്രഹിക്കുന്നത് എന്റെ വരികളിലെ പിഴവുകൾ കണ്ടെത്തി തരിക എന്നതായിരുന്നു...

sm sadique പറഞ്ഞു...

അർത്ഥവത്തായ വരികൾ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

" Life is half spent before we know what it is"
(ജീവിതം എന്തെന്നറിയുമ്പോഴേക്കും നാം പകുതി ജീവിച്ചു തീര്‍ന്നിരിക്കും)
ആദ്യ നാലുവരി വായിച്ചപ്പോള്‍ മേല്‍സൂചിപ്പിച്ച പഴമോഴിയാണ് ഓര്‍മ്മ വന്നത്.
അഹങ്കാരം,മദോന്മ്മത്തത, സുഖാലസ്യം,ആസക്തി..മുതലായവയോക്കെ മനുഷ്യനെ എന്നും നിന്ദ്യരാക്കിയിട്ടെ ഉള്ളൂ. മനുഷ്യനെയും പ്രകൃതിയെയും ദൈവത്തെയും മറന്നു കളിച്ചവര്‍ക്ക് എന്നും സമ്മാനം ലഭിച്ചിട്ടുണ്ട്.

ഒരു സംശയം:
('സുഖാലസ്യത്തില്‍ മുഴുകിമര്‍ത്യര്‍ തന്‍ പരിമിതികള്‍ അഗണ്യകോടിയില്‍ തള്ളി...')
'അഗണ്യകോടി' എന്നതിന്‍റെ അര്‍ഥം ഒന്ന് പരിശോധിക്കുക.
-വായിക്കുക- വീണ്ടും വായിക്കുക -എഴുതുക ഭാവുകങ്ങള്‍!

അജ്ഞാതന്‍ പറഞ്ഞു...

തണൽ: ('സുഖാലസ്യത്തില്‍ മുഴുകിമര്‍ത്യര്‍ തന്‍ പരിമിതികള്‍ അഗണ്യകോടിയില്‍ തള്ളി...') എന്നതു കൊണ്ട് എന്റെ മനസിൽ തോന്നിയത് പരിമിതികൾ ഉള്ള മനുഷ്യർ തനിക്ക് ഗണിക്കാൻ പറ്റാത്തതിലും ഉയരത്തിലാണുതാനെന്നു അഹങ്കരിക്കുന്നു എന്നതാണു അതു ശരിയായില്ലെ... ഞാൻ വായനയിൽ മഹാപിശുക്കിയാണു തെറ്റുകൾ ഇനിയും ചൂണ്ടി കാണിച്ചു തരിക ഒത്തിരി നന്ദിയുണ്ട്..

Unknown പറഞ്ഞു...

varikalude ghadana shariyaayilla
but nalla aashayam....

ഉപാസന || Upasana പറഞ്ഞു...

ആയുസ്സിന്‍ പാതിയും
വിട ചൊല്ലി പിരിഞ്ഞിട്ടും
ആയുസ്സിന്‍ മഹത്വം
തിരിച്ചറിഞ്ഞില്ല നാം


hahaha.
pakuthi maathramalla, muzhuvanum jiivichchittum piTikittaaththavaruNT

koLLaam
:-)
Upasana

ബിഗു പറഞ്ഞു...

nice lines :)

Vayady പറഞ്ഞു...

ചിന്തിപ്പിക്കുന്ന കവിത. നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍.

Unknown പറഞ്ഞു...

kavithayavumbol athinu chila niyamangalundu, athillatheyum eyutham........kavitha avilla ennu mathram, verum manasilulla ashayam prathiphalippikkalanenkil athinu lekhanama nallath........
kavithayil kavitham venam.......bavukangal

Sukanya പറഞ്ഞു...

ആയുസ്സില്ലിനി അഹങ്കരിക്കുവാൻഅറിയുക മര്‍ത്യാ വിവേകിയായ് അപാരമാം ഈശ്വരകടാക്ഷം
ഈ വരികള്‍ അപാരം. എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു.

എന്‍.ബി.സുരേഷ് പറഞ്ഞു...

മനുഷ്യന്‍ സ്വാര്‍ത്ഥനും അഹങ്കാരിയും അവനവനിലേക്ക് ഒതുങ്ങുന്നവനും ആയി മാറി.
സുഖം അവന്റെ ആത്യന്തികലക്ഷ്യം ആയി, മറ്റുള്ളവന്റെ കണ്ണീരൊപ്പാന്‍ അവനു നേരമില്ല.
ഈശ്വരന്റ്റെ തീര്‍പ്പുകള്‍ അവന്‍ അറിയുന്നില്ല.

ഇതാണു വിഷയം. മനുഷ്യത്വം തിരിച്ചു പിടിക്കേണ്ടത് അനിവാര്യമാണ്.
പക്ഷെ, ഇതെല്ലാം നമുക്കെല്ലാം അറിയാവുന്നതാണ്
അപ്പോള്‍ ആ വിഷയത്തെ വച്ച് ഒരു കവിതയെഴുതുമ്പോള്‍ അവതരണത്തിലേ പുതുമ വരുത്താന്‍ കഴിയൂ
ഇവിടെ എന്തൊ എനിക്കാ പുതുമ ഫീല്‍ ചെയ്തില്ല.
ആവര്‍ത്തനങ്ങള്‍ വരുകയും ചെയ്തു.
ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ പറയുന്നത് പുതുമയുള്ള വാക്കുകളും സന്ദര്‍ഭങ്ങളും ബിംബങ്ങളും ഉപയോഗിച്ചാവണം
ഇനിയുള്ള എഴുത്തില്‍ ആ ധ്യാനം ഉണ്ടാവട്ടെ
സാരോപദേശം മാത്രമായാല്‍ കവിതയുടെ സൌന്ദര്യം എവിടെ?
എന്തു പറയുന്നു എന്നത്പോലെ എങ്ങനെ പറയുന്നു എന്നതും പ്രധാനമല്ലെ.

അജ്ഞാതന്‍ പറഞ്ഞു...

" തന്റെ പിഴവുകൾ ബാക്കി നിൽക്കെചൂണ്ടിടുന്നു അന്യന്റെ പിഴവുകളിൽചൂണ്ടു വിരൽ തൻ അഹന്തയാൽ.
അറിയുന്നില്ല ബാക്കി വിരലുകൾ
തനിക്കു നേരെ തിരിഞ്ഞതാണെന്ന്
ആയുസ്സില്ലിനി അഹങ്കരിക്കുവാൻ
അറിയുക മര്‍ത്യാ വിവേകിയായ്
അപാരമാം ഈശ്വരകടാക്ഷം.. "
ഈ സത്യം എല്ലാരും ഉള്കൊണ്ടിരുന്നെന്കില്‍ വഴക്കില്ല പരിഭവങ്ങള്‍ ഇല്ല ..കുത്തുവാക്കുകള്‍ ഇല്ല ...സ്നേഹിക്കാന്‍ മാത്രമേ നേരം കാണു,പിണങ്ങാന്‍ നേരം ഇല്ല , തര്‍ക്കിക്കാന്‍ നേരം ഇല്ല ....നല്ല ആശയം നല്‍കുന്ന വരികള്‍ ...ആശംസകള്‍ !!!!

കുഞ്ഞാമിന പറഞ്ഞു...

‘മർത്യവിവേകം’ നന്നായിട്ടുണ്ട്. കവിതയെ അത്ര നന്നായൊന്നും വിലയിരുത്താനെനിക്കറിയില്ല. എന്നാലും വാക്കുകൾ പലതും അത്ര പരത്തി പറയേണ്ടിയിരുന്നില്ലാന്നു തോന്നണു. വായനയുടെ സുഖം കുറയുന്ന പോലെ. എന്റെയൊരു തോന്നലാണെ. പിന്നെ അക്ഷരത്തെറ്റുകളും ഒന്നു രണ്ടെണ്ണം ശ്രദ്ധിക്കുക. ആശയം കൊള്ളാം. ആശംസകൾ.

muhammed sadique പറഞ്ഞു...

assalamu alikum ..thiricharivintte kavithakal ,,,nannayituntt ...my blog www.ihthikaaf.blogspot.com

Abdulkader kodungallur പറഞ്ഞു...

ദൈവത്തിന്റെ സന്തതിയായി ജനിച്ച് പിശാചിന്റെ സന്തതിയായി ജീവിക്കുന്നവര്‍ക്കൊരു ഉണര്‍ത്തുപാട്ട്.
നല്ല ചിന്ത .നല്ല വരികള്‍ .

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

nannnyirikkunnu.

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്