വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അത്തറിന്‍ സുഗന്ധവുമായി...







റംസാന്‍ നിലാവ് മായാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി. ആത്മ സംസ്കരണത്തിന്റെ മാസം വിടപറയുന്ന വേദനയില്‍ ഇരിക്കുമ്പോള്‍ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരി തൂകി നില്‍ക്കുന്നുണ്ടാവും. പിന്നെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ സന്തോഷത്തിന്‍റെ പൂത്തിരികള്‍.

പ്രാര്‍ത്ഥനാ നിരതമായ റമദാന്‍ മാസം പെട്ടെന്ന് കഴിഞ്ഞു പോയി . ഒരുപൂവിതള്‍ കൊഴിയും പോലെ .വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച്, നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെയും ക്ഷമയുടെയും നന്മയുടെയും ഒരു പുതു പുലരി ഇവിടെപിറവിയെടുക്കുന്നു.ശവ്വാല്‍ നിലാവില്‍ പ്രശോഭിതയായി നില്‍ക്കുന്ന പള്ളിമിനാരങ്ങളും ..ആത്മീയ സുഖത്തിന്റെ പാരമ്യതയില്‍ പുളകം കൊള്ളുന്ന മനുഷ്യ മനസും ..ചെറിയ പെരുന്നാളിന്റെ മനോഹാരിത പതിന്മടങ്ങാക്കുന്നു.

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

ഡല്‍ഹിയിലേക്കും സ്വാതന്ത്ര്യത്തിന്റെ ചത്വരം




അണ്ണാഹസാരെ അറസ്റ്റുചെയ്യപ്പെട്ടു എന്തിനു? ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോഴാണ് നാം ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ കപട നാടകങ്ങളുടെ പിന്നാംപുറത്തെ നിയന്ത്രിക്കുന്ന അഴിമതി രാജാക്കന്മാരുടെ യഥാര്‍ത്ഥ മുഖം കാണുക. അഴിമതിക്കെതിരെ പോരാടിയ ഹസാരക്ക്മേല്‍ അഴിമതി ആരോപിക്കുകയും സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയം ചെയ്തവരുടെ തൊലിക്കട്ടിയെ എന്ത് പേരിട്ടാണ്‌ വിളിക്കുക