ഞാന്‍ പോലുമറിയാതെ എന്നെ
നിന്നിലേക്കടുപ്പിച്ചത്,
നിന്നിലെ ജീവിത വിശുദ്ധിയായിരുന്നു
അന്ന് നീ എന്നില്‍ നിന്നും
അകലാന്‍ ശ്രമിച്ചതും
നിന്നിലെ വിശുദ്ധി തന്നെ
എങ്കിലും ....നീ എന്നെ മനസിലാക്കിയില്ല
എന്നിലെ വീഴ്ചകളെ
ജന മദ്ധ്യേ നീ അഴിച്ചു വെച്ചപ്പോള്‍ ....
നിന്നിലെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു
കപടമാം നിന്റെ മുഖ പടത്തിനു
കാലമിനിയും മാപ്പു തന്നേക്കാം ....
കരളു പറിച്ചു നീ കാട്ടുന്ന ചെമ്പരത്തി
മഹ്ശറയിൽ കരിഞ്ഞുണങ്ങും
എന്‍റെ കണ്ണുനീര്‍ മീസാനില്‍
കനം തൂങ്ങും
നീതിയുടെ തുലാസില്‍
അന്ന് നാം ഹ്രദയ രക്തത്തിന്റെ
കണക്കു തീര്‍ക്കും ...
3 അഭിപ്രായങ്ങൾ:
ഉമ്മു അമ്മാര്‍..
സലാം..
കവിത..
നല്ലത്..
വിശുദ്ധം..
തുടരുക..
ഭാവുകങ്ങള്‍..
അര്‍ത്ഥവത്തായ വരികള്‍..
നന്നായിട്ടുണ്ട്ട്ടോ..
ആശംസകള്‍..
ആരോടോ കാര്യമായ പക മനസ്സില്‍ സൂക്ഷിക്കുന്ന പോലെ ...
നമ്മോടടുത്തവര്‍ നമ്മുടെ പോരായ്മകള്‍ ജന മധ്യത്തില്‍ അഴിച്ചുവെച്ചാല്‍ ആരും വേദനിക്കും.
ക്ഷമിക്കുക. അതിനേക്കാള്‍ വലിയ പുണ്യം വേറെ ഉണ്ടോ?
ഭര്‍ത്താവിന്റെ കൊലയാളിയായ നളിനിക്ക് സോണിയ പൊറുത്തു കൊടുത്തില്ലേ?......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ