തിങ്കളാഴ്‌ച, ഏപ്രിൽ 05, 2010

കണ്ണ്


ഭൂമിയിലെ  ഊഷരത എന്റെ മനസിനേയും ബാധിച്ച പോലെ ആകെ ഒരു വല്ലായ്മ .....അടുത്ത വീട്ടിലെ റംലയുടെ വാക്കുകള്‍ ആയിരുന്നു മനസ്സില്‍ ....നമ്മുടെ പാത്തുമ്മ താതാന്റെ മകന്‍ മരിച്ചു .... അവന്റെ കണ്ണുകള്‍ അവന്‍ ദാനം നല്‍കിയത്രെ .......  അവനെ കുറിച്ചുള്ള ചിന്തകള്‍ എന്നെ മനസ്സില്‍ മായാതെ കിടക്കുന്നു ....ഏതൊരാള്‍ക്കും തോനുന്നത് പോലെ എനിക്കും അയാളെ ഇഷ്ട്ടമായിരുന്നു അയാളെ വെറുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല അത്രയ്ക്ക് ദാനശീലനായിരുന്നു അയാള്‍ ... പക്ഷെ ഞാന്‍ അയാളെ സ്നേഹിച്ചത് മറ്റുള്ളവരെ പോലെ ആയിരുന്നില്ല .എനിക്ക് അയാളുടെ കണ്ണുകളെ ആയിരുന്നു ഇഷ്ട്ടം .ആ കണ്ണുകള്‍ ആയിരുന്നു എന്നിലേക്ക്‌ അയാളെ അഘര്‍ഷിച്ചത്.... ആ ഒരിഷ്ട്ടം ആരോടും പറയാതെ ഞാന്‍ എന്‍റെ മനസിന്റെ ഏതോ ഒരു കോണില്‍ ഒളിപ്പിച്ചു വെച്ചു ..സ്വസ്ഥമായ മനസിന്റെ ഓരത്ത്  അശാന്തിയുടെ വിത്തായിരുന്നു ആ ഇഷ്ട്ടം . അത് വലിച്ചെറിഞ്ഞാല്‍ മുള പൊട്ടി വരും .. നശിപ്പിക്കാന്‍ മനസ്  അനുവദിക്കുന്നുമില്ല ...........എങ്കിലും ആരുമറിയാതെ ഞാന്‍ സ്നേഹിച്ചിരുന്നു ആ കണ്ണുകളെ ....

22 അഭിപ്രായങ്ങൾ:

rashid പറഞ്ഞു...

nalla kadha.............kannukalil ninne jivithathileakulla nadathammmm

mukthar udarampoyil പറഞ്ഞു...

ഇനി ദാനം ചെയ്ത കണ്ണും
അന്യേഷിച്ചു പുറപ്പെടുമോ..
(കണ്ണു ദാനം ചെയ്യുകയെന്നാല്‍,
കണ്ണു മുഴുവനായല്ല,
കണ്ണിനുള്ളിലെ
ചെറിയൊരു പാടമാത്രം..)

'സ്വസ്ഥമായ മനസിന്റെ ഓരത്ത് അശാന്തിയുടെ വിത്തായിരുന്നു ആ ഇഷ്ട്ടം . അത് വലിച്ചെറിഞ്ഞാല്‍ മുള പൊട്ടി വരും .. നശിപ്പിക്കാന്‍ മനസ് അനുവദിക്കുന്നുമില്ല. എങ്കിലും ആരുമറിയാതെ ഞാന്‍ സ്നേഹിച്ചിരുന്നു ആ കണ്ണുകളെ..'

നല്ല വരികള്‍..
കഥക്കുള്ളില്‍
കവിതയൂറുന്നു..
പക്ഷേ,
കഥ
ഒന്നൂടെ കുറുകേണ്ടിയിരിക്കുന്നു..
വാക്കുകളില്‍ ചിലയിടത്ത്
വേവാതെ കിടക്കുന്ന പോലെ..

ഭാവുകങ്ങള്‍..

ഹംസ പറഞ്ഞു...

അവന്‍റെ കണ്ണുകള്‍ അവനു നഷ്ടമായി ,, നിങ്ങള്‍ക്കും അത് മറ്റാരിലോ..! മുക്താര്‍ പറഞ്ഞ പോലെ കഥ കവിതയായി തോനുന്നു.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

ദാനശീലമോ കണ്ണോ കൂടുതല്‍ ഇഷ്ടപ്പെടെണ്ടത് ?
ദാനശീലന്റെ കണ്ണിനെയോ
കണ്ണ് ദാനം ചെയ്തവനെയോ

sneahatheeram പറഞ്ഞു...

nalla kadha enikishtamaayi
iniyum pradheekshikkunnu ithu polulla kadhakal

പട്ടേപ്പാടം റാംജി പറഞ്ഞു...

കണ്ണുകള്‍ക്ക്‌ ഒരു മാസ്മര ശക്തിയുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

നിങ്ങള്‍ സ്നേഹിച്ചിരുന്ന ആ കണ്ണുകള്‍ എവിടെയോ ഏതോ ഒരാള്‍ക്ക്‌ വെളിച്ചം നല്‍കി ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങള്ക്ക് ആശ്വസിക്കാം.

ഷാജി ഖത്തര്‍.

കൂതറHashimܓ പറഞ്ഞു...

വെള്ളാരം കണ്ണുകളും ഉണ്ടകണ്ണുകളും എനിക്കും ഇഷ്ട്ടാ..:)
കാഴ്ച്ച.... അതാണ് ദൈവം നമുക്ക് നല്‍കിയ വലിയ അനുഗ്രഹം

ഹംസ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
sameer mm പറഞ്ഞു...

താങ്ങളുടെ കഥ ഗംഭീരമായി അക്ഷരചിന്തുകളിലൂടെ വലിയ ആശയങ്ങള്‍ വിളിച്ചോതുന്ന താങ്കളുടെ തൂലികക്ക് ഭാവുകങ്ങള്‍. പ്രിയ കഥാകാരി സൂചിപ്പിച്ചത് പോലെ എന്നും എവിടെയും അശാന്തിയുടെ ഞെരിപ്പോടുകള്‍ സൃഷ്ടിക്കുന്നത് ഇഷ്ടമെന്ന വിത്ത് തന്നെയാണ് ഇതിനെ പോഷിപ്പിചെടുക്കുന്നത് കണ്ണുകളും അകലങ്ങളില്‍ നിന്നുള്ള ഈ ഇഷ്ടം എത്രയോ സുന്ദരമാണ് നാം പോലും അറിയാതെ അത് നമ്മുടെ ഹൃദയങ്ങളെ കവരുന്നു താങ്കളുടെ ഊഷരത നിറഞ്ഞ ഹൃദയത്തിനു കുളിര്‍മാരിയായി തീരട്ടെ എല്ലാ നന്മ നിറഞ്ഞ കണ്ണുകളും മായാത്ത വസന്തം പോലെ മറയാത്ത നിഴല്‍ പോലെ വാടാത്ത പൂക്കള്‍ പോലെ എന്നും നിങ്ങളുടെ ഹൃദയത്തോട് ഒട്ടി നില്‍കുന്ന ആ മുളക്കാത്ത ഇഷ്ടം നിറഞ്ഞ കണ്ണുകള്‍ക് ആയിരം ആയിരം അഭിവാദ്യങ്ങള്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

കണ്ണുകൾ ദാനം ചെയ്യാം പക്ഷെ കാഴ്ച ! അത് ജഗന്നിയന്താവിന്റെ ദാനം ..ദാനം കിട്ടിയതുമായി നന്ദിയുള്ളവരാവാനും ഉൾകാഴ്ചയുള്ളവരാകാനും കഴിയട്ടെ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

കണ്ണുകളെ സൂക്ഷിക്കാനായി ശ്രമിയ്ക്കാം നമുക്ക് ..എല്ലാ അരുതയ്മകളിൽ നിന്നും ആശംസകൾ

ഒരു നുറുങ്ങ് പറഞ്ഞു...

അകക്കണ്ണ് തുറപ്പിക്കുന്നുവല്ലൊ...! കണ്ണുണ്ടായിട്ടും അന്ധത ബാധിച്ചവര്‍ക്ക് നേരെ ഒരേറ്,ലക്ഷിയത്തിലും സ്ഥാനത്തിലും ചെന്ന് കൊള്ളുന്നു...മബ്റൂക്..!!

അജ്ഞാതന്‍ പറഞ്ഞു...

കവിത തുളുമ്പുന്ന കഥ.....നന്നായിട്ടുണ്ട്....കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു..

ഹംസ പറഞ്ഞു...

ബ്ലോഗ് ഇപ്പോള്‍ കാണാന്‍ ഭംഗിയുണ്ട്.. നിങ്ങള്‍ പറഞ്ഞ ആ കണ്ണ് പോലെ..!

തെച്ചിക്കോടന്‍ പറഞ്ഞു...

ചെറുതെങ്കിലും മനോഹരമായിരിക്കുന്നു കണ്ണുകളുടെ കഥ.

SULFI പറഞ്ഞു...

വായിച്ചു. മിനി കഥ കൊള്ളാം. പക്ഷെ അക്ഷര പിശകുകള്‍ കണ്ടു. ശരിയാക്കുമല്ലോ.

നാമൂസ് പറഞ്ഞു...

നമ്മുടെ കണ്ണുകള്‍ക്ക് അപാരമായ ശക്തിയുണ്ട്. അപരന്‍റെ ശരികേടിനെ ആദ്യം കാണുന്ന ഒരു ജീര്‍ണ്ണിച്ച കാഴ്ച. നന്മയെ വാഴ്ത്തുന്ന വാക്കിനു അരിക നില്‍ക്കുന്ന കാഴ്കളെ തേടിയാല്‍ നമുക്കും അവര്‍ക്കും അത് ഗുണമേകുന്നു....
ഇവിടെ, നന്മയെ വാഴ്ത്തുന്ന കാഴ്ച്ചയെ അറിയുന്നു. ആദ്യ വരിയിലെ ഊഷരത അവസാനത്തേക്ക് മാറി മറിയുകയും അവിടം ഉര്‍വ്വരമാകുന്നതിനെയും ഞാന്‍ അറിയുന്നു..
വരികളിലെ കവിത്വം ആസ്വാദനത്തിന് മാധുര്യമേകി..!!

Akbar പറഞ്ഞു...

'സ്വസ്ഥമായ മനസിന്റെ ഓരത്ത് അശാന്തിയുടെ വിത്തായിരുന്നു ആ ഇഷ്ട്ടം . അത് വലിച്ചെറിഞ്ഞാല്‍ മുള പൊട്ടി വരും .. നശിപ്പിക്കാന്‍ മനസ് അനുവദിക്കുന്നുമില്ല. എങ്കിലും ആരുമറിയാതെ ഞാന്‍ സ്നേഹിച്ചിരുന്നു ആ കണ്ണുകളെ..'

ഹൃദയത്തില്‍ മഷി മുക്കി എഴുതുമ്പോള്‍ കഥയ്ക്ക് പോലും കവിത്വം തോന്നുന്നു. കണ്ണുകളിലൂടെ ഹൃദയം കവര്‍ന്നവന്‍ കണ്ണുകള്‍ മറ്റാര്‍ക്കോ നല്‍കി യാത്രയായപ്പോഴും മനസ്സിന്റെ സാന്ദ്രതയായ ഓര്‍മ്മകള്‍ വലിച്ചെറിയാന്‍ കഴിയുന്നില്ല. ആ ഇഷ്ടത്തിന്റെ ആഴം എത്രയായിരുന്നെന്നു ഈ ഏതാനും വാക്കുകളില്‍ നിന്നും ഊഹിക്കാന്‍ കഴിയുന്നു. ഒരു പാട് വായിച്ചെടുക്കാന്‍ ബാക്കിയാക്കി വെച്ച വാക്കുകളാണ് ഈ കൊച്ചു പോസ്റ്റ്.

കാണാന്‍ വൈകി. കണ്ടപ്പോള്‍ മിണ്ടാതെ പോകാന്‍ തോന്നിയില്ല. നല്ല എഴുത്ത്.

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal....

മോന്‍സ് I Mons പറഞ്ഞു...

സ്വസ്ഥമായ മനസിന്റെ ഓരത്ത് അശാന്തിയുടെ വിത്തായിരുന്നു ആ ഇഷ്ട്ടം...
കണ്ണുകളെ കുറിചെഴുതന്നത് ഞാന്‍ ആവേശപൂര്‍വ്വം വായിക്കാറുണ്ട്. കാരണം എന്റെ മൂക്കിന്‍ തുംബതും ചെവിക്കു മുകളിലും ബാലന്‍സ് ചെയ്തു നില്‍ക്കുന്ന ഈ കണ്ണട മാറ്റിയാല്‍ എനിക്ക് വായിക്കനാകില്ല (ചെറിയ അക്ഷരങ്ങള്‍), എഴുതാനാകില്ല, കമ്പ്യൂട്ടര്‍ യൂസ് ചെയ്യാനാകില്ല. കണ്ണട എടുത്തു വായിക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ണ് നിറയും. പതിയെ അന്ധന്മാരെ കുരിചോര്‍ക്കും. അപ്പോള്‍ എന്റെ ചുണ്ടില്‍ പുഞ്ചിരി വിരിയും. ഇപ്പോഴുള്ള ഈ കാഴ്ചക്ക് ദൈവത്തോട് നന്ദി പറയും..
ഇതാ.. ഒത്തിരി ഇഷ്ടമായി ഈ കഥ..

അസിന്‍ പറഞ്ഞു...

മനസ്സിൽ മായാതെ നിന്ന കണ്ണിനു വേദനയുടെ നനവുണ്ടായിരുന്നിരിക്കാം..... മറയാതെ, ജീവന്റെ തുടിപ്പോടെ പിടച്ചു കൊണ്ടിരിക്കട്ടെ ആ കണ്ണുകൾ...
എത്താൻ വൈകെയെൻകിലും വൈകിയെങ്കിലും എത്താൻ കഴിഞ്ഞതീൽ സന്തോഷം....
സ്നേഹാശംസകൾ...

പ്രാർത്ഥനകളോടെ
അസിൻ....