തിങ്കളാഴ്‌ച, ജൂലൈ 04, 2011

മൂന്നു കവിതകള്‍.(?)

വിപ്ലവം


അവന്‍ പറഞ്ഞു
വിപ്ലവത്തിന്‍റെ തീജ്വാലയില്‍
സ്വപ്നത്തിലെന്നോണം
ഇതൊക്കെയും മുളക്കാത്ത വിത്തുകള്‍!.
പ്രണയമറിഞ്ഞിട്ടുമവന്‍ പറഞ്ഞു
പതിരു തന്നെ പതിര്...


അവള്‍ മുഷ്ടിചുരുട്ടി പറഞ്ഞു. 

ദാരിദ്ര്യത്തിന്റെ  കീറലുകള്‍
പ്രണയം കൊണ്ട് മറക്കാന്‍
താന്‍ ഭഗ്ന  കവിയല്ലെന്നും
വിപ്ലവം
അതൊരിക്കല്‍
കൊടുങ്കാറ്റും , പേമാരിയും പോലെ
പെയ്യുക തന്നെ ചെയ്യും ..



2.തിരയിളക്കം

തിരയിളക്കം പോല്‍ ഭയാനകം 
ഓരോ ഇലയനക്കവും .
തപ്ത ജീവിതത്തെ മാടി വിളിക്കുന്നതിന്റെ 
ഉള്‍ക്കിടിലമാകുമോ
അതോ വ്യര്‍ത്ഥ ജീവിതത്തിന്റെ 
വിടവാങ്ങലോ ?   





3.മൗനം  




വാക്കുകള്‍ മുറിയുന്നിടത്ത് 

നിന്നും  ആരംഭിക്കുന്നു. 
മൗനം
നിന്റെ മൗനം
എന്നില്‍ ..
അസഹ്യമാം  ഒരനുഭൂതി..

അനിവാര്യമാം മൌനത്തിന്റെ 
അഗാധമാം ഗര്‍ത്തം  ...                                                                                                          ഹൃദയങ്ങള്‍ക്കിടയില്‍   മറയായി
വീണ്ടും മൗനിയായി ..

60 അഭിപ്രായങ്ങൾ:

grkaviyoor പറഞ്ഞു...

നല്ല ചെറിയ വലിയ കണ്ടെത്തലുകള്‍

Vp Ahmed പറഞ്ഞു...

ചിതറിയ ഈ ചിന്തകള്‍ വളരെ നന്നായിരിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

എനിയ്ക്കു മൌനമാണ് കൂടുതലിഷ്ടപ്പെട്ടത്.

Prabhan Krishnan പറഞ്ഞു...

1
പ്രണയമറിഞ്ഞ് അവന്‍ പറഞ്ഞതിനു നേരേ വിപ്ലവം അഴിച്ചുവിട്ടതെന്തിനാണാവോ...!!
2
വിടവാങ്ങലല്ല,
ഉള്‍ക്കിടിലം തന്നെയാവണം..!!
3
വാക്കുകള്‍ മുറിയുന്നിടത്താരംഭിക്കുന്ന മൌനം.
ഹ്യദയങ്ങള്‍ക്കു മറയാകുമ്പോള്‍...
അത് വളരെ ദുസ്സഹമാകും...!!!

നന്നായി..
ഒത്തിരിയാശംസകള്‍...!!

sm sadique പറഞ്ഞു...

എന്റെ മനസ്സിൽ തിരയിളക്കം. തപ്തഹൃദയത്തിൽ അഗ്നിപർവ്വതം. “ കവിത മൂന്നും സമ്പന്നം”

ഫൈസല്‍ ബാബു പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
SHANAVAS പറഞ്ഞു...

ആശയ സമ്പന്നം ഈ കവിതകള്‍...ആശംസകള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വിപ്ലവത്തിന്റെ തിരയിളക്കത്തില്‍ ഞാന്‍ മൌനിയായി!

കെ.എം. റഷീദ് പറഞ്ഞു...

മൂന്നു കുഞ്ഞിക്കവിതകള്‍
ഇമ്മിണി വലിയ ആശയവും
ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

വാക്കുകള്‍ മുറി യുന്നടത് നിന്ന് ആരംഭിക്കുന്നത് വെറും മൌനം അല്ല അര്‍ത്ഥ ഗര്ഭാമാം മൌനം ആണ്
കവിത കൊള്ളാം

അലി പറഞ്ഞു...

വിപ്ലവം ഇപ്പോഴില്ല.
തിരയിളക്കം തീരെയില്ല.
മൌനം എപ്പോഴുമുണ്ട്.

എന്റെ കാര്യമാണ്‌ പറഞ്ഞത് കെട്ടോ!

വിധു ചോപ്ര പറഞ്ഞു...

:)

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

"ദാരിദ്ര്യത്തിന്റെ കീറലുകള്‍
പ്രണയം കൊണ്ട് മറക്കാന്‍
താന്‍ ഭഗ്ന കവിയല്ലെന്നും
വിപ്ലവം
അതൊരിക്കല്‍
കൊടുങ്കാറ്റും , പേമാരിയും പോലെ
പെയ്യുക തന്നെ ചെയ്യും"

കവിതകള്‍ മൂന്നും നന്നായിട്ടുണ്ട്...

sreee പറഞ്ഞു...

ഇത് കൊള്ളാമല്ലോ.കുഞ്ഞിക്കവിതകൾ എന്തൊക്കെയോ പറയുന്നു.നന്നായി.

പദസ്വനം പറഞ്ഞു...

ആ മൌനം കുറെയേറെ പറഞ്ഞൂ :)
ഇഷ്ടായി..

Anurag പറഞ്ഞു...

കവിതകള്‍ മൂന്നും നന്നായിട്ടുണ്ട് ആശംസകള്‍

ente lokam പറഞ്ഞു...

വായിച്ചിട്ട് മൌനം പാലിച്ചാല്‍ ഉമ്മു അമ്മാര്‍ കരുതും ഇഷ്ടം ആക്ഞ്ഞിട്ടാണ് എന്ന്..
എന്നാലും കൂടുതല്‍ ഇഷ്ടപെട്ടത്‌ മൌനംആണ്...
ആശംസകള്‍...കവിതയുടെ ചാലുകള്‍ പുതിയ
ഒഴുക്ക് തേടുന്നു....നന്നായി വരുന്നു കേട്ടോ..
അഭിനന്ദനങ്ങള്‍...

ചന്തു നായർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ആചാര്യന്‍ പറഞ്ഞു...

വാക്കുകള്‍ മുറിയുന്നിടത്ത്

നിന്നും ആരംഭിക്കുന്നു

Akbar പറഞ്ഞു...

എനിക്ക് ഒന്നും മനസ്സിലായില്ല. അതു എന്‍റെ വായനയുടെ കുഴപ്പം.

UMESH KUMAR പറഞ്ഞു...

വാക്കുകള്‍ മുറിയുന്നിടത്ത്
നിന്നും ആരംഭിക്കുന്നു.

mayflowers പറഞ്ഞു...

മൌനം കൊള്ളാം..

Akbar പറഞ്ഞു...

ബൂലോകത്ത് പൊതുവേ ഒരു മാന്ദ്യം കാണുന്നു. നല്ല പോസ്റ്റുകള്‍ വളരെ വിരളം. അതു ഉമ്മു അമ്മാറിനെയും ബാധിച്ചു എന്നു തോന്നുന്നു.


നല്ല വിഷയങ്ങള്‍ തിരഞ്ഞെടുത്തു ലേഖങ്ങളും മറ്റും വളരെ നന്നായി എഴുതുന്ന ഈ ബ്ലോഗിലും ഇത്തരം ചവറു പോസ്റ്റുകള്‍ കാണുമ്പോള്‍ വിഷയ ദാരിദ്ര്യം ഇവിടെയും ബാധിച്ചുവോ എന്നു ന്യായമായും സംശയിച്ചു പോകുന്നു.


തുറന്നു പറയട്ടെ. ഇവിടെ കവിത എന്ന പേരില്‍ എഴുതിയ ഈ മൂന്നു സൃഷ്ടികളും ഒട്ടും നിലവാരം പുലര്‍ത്തിയില്ല. പ്രത്യകിച്ചും നല്ല ഒട്ടേറെ പോസ്റ്റുകള്‍ എഴുതിയ ഈ ബ്ലോഗില്‍ ഇത്തരം ചവറുകള്‍ എഴുതുന്നത്‌ കമന്റിനു വേണ്ടി മാത്രം പോസ്റ്റുക എന്ന ആധുനിക ബൂലോക ട്രെന്റിന്റെ ഭാഗമാണോ?.

Yasmin NK പറഞ്ഞു...

കവിതയുടെ അന്തരാര്‍ത്ഥമൊന്നും എനിക്കറിയില്ല ഉമ്മു അമ്മാറെ. മൊത്തത്തില്‍ നന്നായിട്ടുണ്ട്. ബാക്കി കവിത അറിയുന്നവര്‍ പറയട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

അക്ബര്‍ സര്‍... എന്നില്‍ നിന്നും വല്ലാതെ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം ഈ വിലയിരുത്തലുകള്‍ .. ഞാന്‍ വലിയ അറിവുകള്‍ എടുത്തു പറയാന്‍ ഇല്ലാത്ത ഒരു സാധാരണ സ്ത്രീ മാത്രം .. ബ്ലോഗു എന്ന മാധ്യമം ഉള്ളത് കൊണ്ട് ബ്ലോഗറായി .. ഇവിടെ വിഷയ ദാരിദ്ര്യം ഉണ്ടെന്നു പറയാന്‍ കഴിയുമോ ? മൂന്നു വിഷയമല്ലേ ഒരു പോസ്റ്റില്‍ തന്നെ വന്നത് .കവിതയിലെ (?) (അങ്ങിനെ പറയാന്‍ പറ്റില്ല എന്ന് താങ്കളുടെ അഭിപ്രായതിലൂടെ മനസിലായി .. )തെറ്റുകള്‍ മനസിലാക്കി തന്നാല്‍ ഉപകാരമായിരുന്നു . എന്റെ തെറ്റ് തിരുത്താനും അതിലൂടെ എനിക്ക് വളരാനും അതുപകാരമായാല്‍ അതൊരു നല്ല കാര്യമല്ലേ .. ഇത്തരം തുറന്നു പറിച്ചില്‍ ഇനിയും ഉണ്ടാകട്ടെ എന്ന് സസന്തോഷം ഓര്‍മ്മിപ്പിക്കട്ടെ.. ഏതായാലും ഇങ്ങനെയുള്ള കമെന്റുകളുടെ എണ്ണം കൂടിയാലും എനിക്ക് സന്തോഷമാ .. അതിലൂടെ കാര്യം ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിക്കും .. ..

നാമൂസ് പറഞ്ഞു...

മൗനം ഏറെ വാചാലമാണെന്ന് എന്‍റെ മതം.

MOIDEEN ANGADIMUGAR പറഞ്ഞു...

വിപ്ലവം
അതൊരിക്കല്‍
കൊടുങ്കാറ്റും , പേമാരിയും പോലെ
പെയ്യുക തന്നെ ചെയ്യും

ajith പറഞ്ഞു...

ഉമ്മു അമ്മാറേ, അക്ബര്‍ ഭായി പറഞ്ഞത് എനിക്കും പറയാനുള്ളത് തന്നെ. ഉമ്മുവിന്റെ മറുപടി വായിച്ചിട്ടും തൃപ്തി വന്നില്ല.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

എനിക്കും കവിത വല്യ പിടുത്തം ഇല്ല. അതോണ്ട് മൂന്ന് കവിതയും ഭയങ്കര ഇഷ്ടായി :-)

Mizhiyoram പറഞ്ഞു...

ജീവിതത്തില്‍ കൂടുതലും മൌനിയായത് കൊണ്ടായിരിക്കാം,
മൌനം അതാണെനിക്കും കൂടുതല്‍ ഇഷ്ടപ്പെട്ടത്.

(saBEen* കാവതിയോടന്‍) പറഞ്ഞു...

വിത്ത് വിതച്ചത് നാമല്ലേ.. നാമല്ലേ.. നാമല്ലേ അല്ലെ. ജന്മികളില്‍ നിന്നും നേടിയെടുത്ത്‌ വിതച്ചിടും മുളച്ചില്ല വിത്ത് ,
പ്രണയം അറിഞ്ഞിട്ടും ഞാന്‍ അറിഞ്ഞു "പ്രണയം" അത് വെറും പതിരാണെന്ന് ,
ജീവിതത്തെ മാടി വിളിക്കുമ്പോള്‍ വിടപറയല്‍ അല്ലാതെ മറ്റു മാര്‍ഗമില്ല- ഒരു ഒളിച്ചോട്ടം അത് സംഭവ്യമല്ല ,
അതേ... വാക്കുകള്‍ മുരിയുന്നിടത്തു തുടങ്ങുന്നു മൌനം ." മൌനം വിദ്വാനു ഭൂഷണം " വിദ്വാന്‍ അല്ലെങ്കിലും ഞാനും ഇപ്പോള്‍ മൌനത്തിലാണ് . വലിയ എഴുത്തുകാരി അല്ല എന്ന ഭാവം ഉള്ളത് കൊണ്ട് പ്രതികരണങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും ... പക്ഷെ ഞാന്‍ മൌനിയാണ്.

lekshmi. lachu പറഞ്ഞു...

മൌനം അതാണെനിക്കും ഇഷ്ടപ്പെട്ടത്

വീകെ പറഞ്ഞു...

ഇതൊന്നും വായിച്ചു മനസ്സിലാക്കാനുള്ള ഒരു തലയല്ല എന്റേതെന്നു തോന്നുന്നു ഉമ്മൂസെ...!
ആശംസകൾ...

നസീര്‍ പാങ്ങോട് പറഞ്ഞു...

വാക്കുകള്‍ കൂട്ടി ചൊല്ലുമ്പോള്‍ ...മൌനങ്ങളും..അതില്‍ ..കുടികൊള്ളുന്നു...അത് വാചാലമാണ്‌...നക്ഷത്ത്രങ്ങല്‍ക്കിടയിലെ...അന്തരം പോലെ....
നല്ലെഴുത്തുകള്‍..അഭിനന്തനം...

നസീര്‍ പാങ്ങോട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷമീര്‍ തളിക്കുളം പറഞ്ഞു...

കവിതയെ കുറിച്ച് ഞാനെന്തു പറയാന്‍...?
വരികള്‍ ഇഷ്ടായി.....

Lipi Ranju പറഞ്ഞു...

കവിതയായതുകൊണ്ട്‌ ... നോ കമന്റ്സ് :)
ആശംസകള്‍ ....

Akbar പറഞ്ഞു...

@ ഉമ്മു അമ്മാര്‍, ചോദിച്ചത് കൊണ്ട് മാത്രം പറയാം

കവിത 1 - പ്രേമ പരവശയാകുന്നവളോട് എന്‍റെ മനസ്സില്‍ പ്രണയമല്ല, വിപ്ലവത്തിന്റെ തീ ജ്വാലയാണ് എന്നു നായകന്‍ പറയുന്നു. അടുത്ത വരിയില്‍ നായികയും പറയുന്നു പ്രണയ കവിത പാടി നടക്കാന്‍ ഞാന്‍ നിരാശ കവിയല്ല്ലെന്നും വിപ്ലവം ജയിക്കുമെന്നും.

ഇവിടെ പ്രണയാതുരയായ അവള്‍ അവന്റെ ചിന്തകളോടെ സമരസപ്പെടുകയാണ് എന്നൊക്കെ വായിച്ചെടുക്കാമെങ്കിലും അതൊന്നും വേണ്ട രീതിയില്‍ convey ചെയ്തില്ല എന്നു തോന്നുന്നു. മുന്‍ കമന്റുകള്‍ സാക്ഷി.

കവിത 2 - ജീവിതത്തെ മടക്കി വിളിക്കുന്ന ഭയാനകമായ ആ ഇലയനക്കം എന്ന ബിംബം എന്താണെന്ന ഒരു സൂചനയും ഈ വരികളില്‍ ഇല്ല. എന്ന് വെച്ചാല്‍ എനിക്കൊന്നും മനസ്സിലായില്ല എന്നെ ഞാന്‍ പറയുന്നുള്ളൂ.

കവിത 3 - വരികള്‍ പരസ്പരം ബന്ധമില്ലാതെ പോയി. "അസഹ്യമാം" അനുഭൂതി? (തെറ്റ്)
"അനിവാര്യമാം മൌനത്തിന്റെ, അഗാധമാം ഗര്‍ത്തം"എന്നതിന്പകരം "അനിവാര്യമൌനത്തിന്റെ,അഗാധ ഗര്‍ത്തം" എന്നൊക്കെയല്ലേ ശരി)

ഇത് ഞാന്‍ ഇങ്ങിനെ ഒന്ന് മാറ്റി എഴുതി നോക്കട്ടെ.

മൌനം.
വാക്കുകള്‍ മുറിയുന്നിടത്ത്
നിന്നും ആരംഭിക്കുന്നു.
ഇന്നീ മൌനം വാചാലമാകുന്നത്
വേര്‍പിരിയലിന്റെ
അനിവാര്യതയെപ്പറ്റിയാണ്.
അസഹ്യമെങ്കിലും ഈ
മൌന ഗര്‍ത്തത്തില്‍
ഓര്‍മ്മകള്‍ മറയട്ടെ
മനസ്സുകള്‍ അകലട്ടെ
നമുക്ക് മൌനമാചരിക്കാം.

മുന്‍ കമന്റില്‍ സൂചിപ്പിച്ചപോലെ ഈ പോസ്റ്റ് വിമര്‍ശിക്കപ്പെട്ടു എന്നതിനര്‍ത്ഥം ഈ ബ്ലോഗിലെ നല്ല രചനകളെയും നിങ്ങളിലെ നല്ല എഴുത്തുകാരിയും കാണാതെ പോകുന്നു എന്നല്ല.

ഉള്ളത് പറയുന്നവര്‍ക്ക് കഞ്ഞിയില്ലാത്ത കാലമാണിത്. മനസ്സാക്ഷിയെ വന്ചിക്കാതെ അഭിപ്രായം പറയുക എന്ന "വലിയ തെറ്റ്" ഞാന്‍ അറിയാതെ ചെയ്തു പോകുന്നു. എങ്കിലും വിമര്‍ശനത്തോട് സഹിഷ്ണതയോടെ പ്രതികരിച്ചതിന് നന്ദി.

mukthaRionism പറഞ്ഞു...

ഞാനിന്നാട്ടുകാരനല്ലേ..!

ManzoorAluvila പറഞ്ഞു...

വിപ്ലവം

വിപ്ലവത്തിന്‍റെ തീജ്വാലയില്‍ അവന്‍ പറഞ്ഞു
ഇതൊക്കെയും സ്വപ്നത്തിലെ മുളക്കാത്ത വിത്തുകള്‍
പ്രണയമറിഞ്ഞിട്ടുമവന്‍ പറഞ്ഞു പതിരു തന്നെ പതിര്...


.മൗനം

വാക്കുകൾ മുറിയുന്നിടത്ത് നിന്ന് മൗനാരംഭം.
നിൻ മൗനമെന്നിലസഹ്ഹ്യമാം നൊമ്പരം.
മൗനത്തിന്നഗാധമാം ഗർത്തം.

ഇങ്ങനെ റീ അറേഞ്ച് ചെയ്താൽ കൂടുതൽ നന്നാകുമെന്ന് കരുതുന്നു.

തിരയിളക്കം നന്നായി..


ആശയം എല്ലാം നന്നായിട്ടുണ്ട്...
എല്ലാ ആശംസകളും

ബെഞ്ചാലി പറഞ്ഞു...

എന്താ പറയുക...! മൌനം, അതല്ലെ എനിക്കും നല്ലത്...

Unknown പറഞ്ഞു...

ഞാന്‍ ഇവിടെ വന്നില്ല ..ഒന്നും കണ്ടില്ല .ഒന്നും കേട്ടതുമില്ല ...അത് കൊണ്ട് തന്നെ ഈ മൂന്ന് കവിതയും വായിച്ചു

pokkiri പറഞ്ഞു...

ninakku kadhayezhutthanu nallathu moley

അജ്ഞാതന്‍ പറഞ്ഞു...

പോക്കിരി അത്രയ്ക്ക് വേണോ ????????

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) പറഞ്ഞു...

good poem. the silence is good...
Congrats...
pampally

ചന്തു നായർ പറഞ്ഞു...

ക്ഷമിക്കണം....ഞാൻ എന്റെ അഭിപ്രായം ഡിലീറ്റ് ചെയ്തത് അതിൽ കുറേ അക്ഷര തെറ്റുകൾ കണ്ടത് കൊണ്ടാണ്...സഹോദരീ.. അക്ബറിന്റെ ആദ്യ കമന്റ് നല്ല അർത്ഥത്തിൽ കണ്ടത് തന്നെ താങ്കളൂടെ നല്ല മനസ്സ്..അത് പോലെ രണ്ടാമത്തെ കമന്റിനും മറുപടി ഇടണം.. ഒരു കവിത ഒരാൾ എഴുതിയാൽ വായനക്കാരന്റെ സംശയങ്ങൾക്ക് മറുപടി പറ്യുക തന്നെ വേണം..അക്ബർ കവിത മറ്റിയെഴുതിയതിൽ വിയോജിപ്പുണ്ടെങ്കിലും ആ കമന്റിൽ ഒരുപാട് നല്ല വശങ്ങളൂണ്ട്... തുടർന്നും ഉമ്മു അമ്മാറിൽ നിന്നും നല്ല കവിതകൾ പ്രതീക്ഷിക്കുന്നൂ...എല്ലാ ഭാവുകങ്ങളും..

സീത* പറഞ്ഞു...

കുഞ്ഞു കുഞ്ഞു ചിന്തകൾ...ഒരുപാട് കാര്യങ്ങൾ പറയുന്നു...മൌനം കൂടുതലിഷ്ടായി

hafeez പറഞ്ഞു...

വായിച്ചു ട്ടോ .. പച്ചേങ്കില് കവിത ഞമ്മക്ക്‌ ദാഹിക്കൂല്ലാ :(

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu....... aashamsakal.............

Unknown പറഞ്ഞു...

കവിതകള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, മൊത്തമായി കണ്‍ഫ്യൂഷന്‍, മൂന്നിനേയും കൂട്ടിവായിച്ചതാവാം.

(റെഫി: ReffY) പറഞ്ഞു...

ആദ്യത്തെയും അവസാനത്തെയും കവിതകള്‍ പരമബോറാണ്. പാടിപ്പഴകിയ വാക്കുകളെ ഏച്ചുകെട്ടിയത് കൊണ്ടാകാം പരാവര്‍ത്തനത്തില്‍ അങ്ങനെ തോന്നിയത്.
ഭാഷയെ സ്നേഹിക്കുമ്പോള്‍ കവിത വരും. ഭാഷയെ ശത്രുവായി കരുതുമ്പോള്‍ കവിതയില്‍ മടുപ്പുണ്ടാകും.
ഭാവുകങ്ങള്‍

Hashiq പറഞ്ഞു...

വായിച്ചു. കവിത പലപ്പോഴും തലയില്‍ കയറില്ല.

അന്വേഷകന്‍ പറഞ്ഞു...

നല്ല ആശയങ്ങള്‍..

"മൌനം.
വാക്കുകള്‍ മുറിയുന്നിടത്ത്
നിന്നും ആരംഭിക്കുന്നു."

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

എനിക്കിഷ്ടമായത് രണ്ടാമത്തെ കവിതയാണ്. ഒന്നും മൂന്നും കവിതകൾക്ക് പദവിന്യാസത്തിലും വരികളുടെ ഘടനയിലും സാരമായ പൊളിച്ചെഴുത്ത് ആവശ്യമാണ്.

അക്ബറിന്റെ വാക്കുകൾ സർഗ്ഗാത്മക വിമർശനമെന്ന നിലയിൽ വിലപ്പട്ടവയാണ്. ഉമ്മുവിന്റെ മാത്രമല്ല, എഴുതിത്തുടങ്ങുന്ന എല്ലാവരുടേയും കവിതാവഴിത്താരയിൽ വെളിച്ചമാകാൻ ശേഷിയുള്ള വാക്കുകൾ.

majeed alloor പറഞ്ഞു...

എല്ലാവരും മൌനത്തിന്‍ വാല്മീകത്തിലൊളീച്ചിരിപ്പാണ്, ഷണ്ടീക്കരിച്ച മനസുമായി

Sapna Anu B.George പറഞ്ഞു...

ഉമ്മു.....നന്നായിട്ടുണ്ട്....ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു...

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഓരോ കാലഘട്ടവും ദുര്‍ഘടം തന്നെ..
എത്ര പറഞ്ഞാലും മതി വരാത്ത കവിതകള്‍ക്കിടയില്‍ കൂട്ടുകാരിയുടെ
കുഞ്ഞു കവിതകള്‍ ആശംസനീയം തന്നെ.

prayaan parayippikkaan പറഞ്ഞു...

ചവറു കവിത ആണ് ഉമ്മു അമ്മാര്‍ ഇതിനെ കവിത എന്നല്ല വേറെന്തെങ്കിലും ലേബല്‍ കൊടുക്കൂ ഛെ
അക്ബറിന് ഇത് പറയാന്‍ എന്ത് യോഗ്യതയാ
അക്ബര്‍ നിന്‍റെ പോസ്റ്റൊക്കെ സാഹിത്യം മാത്രം ഉള്ളതാണോ

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ഇത്ര മൌനം വേണമായിരുന്നോ ..?

കവിത നന്നായിരിക്കുന്നു ..!!

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ സത്യാ സന്ധമായി അഭിപ്രായം പറഞ്ഞ എല്ലാ നല്ല സുഹ്തുക്കള്‍ക്കും എന്റെ നന്ദി... പോരായ്മകള്‍ തിരുത്തി ഇനിയും നല്ലയി എഴുതി മുന്നോട്ട് പോകും ചവറുകള്‍ മാറ്റി നല്ലതാക്കാന്‍ ശ്രമിക്കാം ഇനിയും ഈ പ്രോത്സാഹനം ഉണ്ടാകുമല്ലോ അല്ലെ ഒത്തിരി നന്ദി... അപ്പൊ നിങ്ങള്‍ കണ്ടില്ലേ ഇതേ പുതിയ പോസ്റ്റു വന്നു .. അഭിപ്രായം പോരട്ടെ ......അപ്പൊ അവിടെ കാണാം അല്ലെ..