ശനിയാഴ്‌ച, ജൂലൈ 30, 2011

പുണ്യങ്ങളുടെ പൂക്കാലം
ഒരു പതിവ് ശീലത്തിന്റെ ഭാഗമായി രാവിലെ കയ്യില്‍ കിട്ടിയ പത്രത്തില്‍ കൂടി കണ്ണോടിച്ചു
,അടുക്കളയിലെ ജോലിയും കഴിഞ്ഞു ..കമ്പ്യൂട്ടറില്‍ അന്നും വന്നു കിടക്കുന്ന മെയില്‍ പരിശോധനയിലാണ് "റമദാനുല്‍ കരീം " എന്ന ..ടൈറ്റില്‍ വെച്ച് ഒരു ഗ്രീറ്റിംഗ് മെസ്സേജ് ശ്രദ്ധയില്‍ പ്പെട്ടത്
ഒരു പഴയ കൂട്ടുകാരിയുടെ റംസാനെ കുറിച്ചുള്ള വെറുമൊരു ഓര്‍മ്മപ്പെടുത്തലോ ,അവളുമായുള്ള ആത്മ ബന്ധം പുതുക്കലോ ഒന്നും ആയി കാണാന്‍ ആ മെയില്‍ എനിക്ക് തോന്നിയില്ല ..മറിച്ച് നോമ്പ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ കൂടിയുള്ള ഒരുഭൂതകാല സഞ്ചാരത്തിലും കുട്ടിക്കാലത്തെ ആ പുണ്യമാസത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകളിലേക്കുമാണ് വഴിതുറന്നത്..

അന്നൊക്കെ .......നോമ്പിന് മുന്‍പ്‌ എന്തൊക്കെ ഒരുക്കങ്ങളാകും ..നനച്ചു കുളി എന്നായിരുന്നു അതിനു പഴമക്കാര്‍ വിളിച്ചിരുന്നത്‌ തന്നെ . വീടൊക്കെ പെയിന്റ് ചെയ്തു വീടിന്റെ സിമന്റു തേക്കാത്ത നിലം ആണെങ്കില്‍ അതില്‍ തേങ്ങയുടെ ചകിരി ചുട്ടെടുത്ത കരിയും വെള്ളില പുഴുങ്ങിയതും കൂട്ടി കരിയിട്ടു കറുപ്പിക്കും... വീട്ടിലെ ഉപകരണങ്ങളായ മേശ ,മരം കൊണ്ടുള്ള കസേര ,ചിരവ,അളുകള്‍,ഭരണികള്‍ ഇരിക്കാനുപയോഗിക്കുന്ന പലകള്‍ അങ്ങിനെയെല്ലാമെല്ലാം പെറുക്കി കൂട്ടി .. അടുത്തുള്ള കുളത്തില്‍ കൊണ്ട് പോയി തേച്ച് കഴുകി പുതിയത് പോലെ നിറം വെപ്പിക്കും.. അതിനൊക്കെ ഉത്സാഹത്തോടെ അയല്‍പക്ക വീടുകളിലെ കൂട്ടുകാരും കൂടെ കൂടുന്നു ......അന്നൊക്കെ ഉമ്മ തൊറ മാങ്ങ ഉണ്ടാക്കുമ്പോള്‍ കാണാതെ എടുത്തു രുചിച്ചതിന്റെ ആ ഓര്‍മ്മ നാവിനിപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല . പാവയ്ക്കയും കപ്പയുമൊക്കെ മുറിച്ചു മുളകും ഉപ്പും തേച്ചു വെയിലത്ത്‌ വെച്ചുണക്കിയെടുത്ത് കുപ്പികളിലാക്കി അടച്ചു വെക്കും അത്താഴത്തിനു ചോറിനൊപ്പം കഴിക്കാന്‍ അങ്ങിനെ തയാറെടുപ്പുകള്‍........ അരിയും മുളകും മഞ്ഞളും ഗോതമ്പും മല്ലിയുമൊക്കെയായി മില്ലില്‍ പോയി കൂട്ടുകാരിക്കൊപ്പം സമയം ചെലവഴിച്ചതും എല്ലാം മനസ്സില്‍ മായാതെ കിടക്കുന്നു ഇന്ന് ജീവിതത്തിന്റെ ദിശകള്‍ പല വഴികളിലായി... കൂട്ടുകാരി അവളുടെ കുടുംബവുമായി... അങ്ങിനെ ഉള്ള തയാറെടുപ്പുകള്‍ നോമ്പിന്റെ വിശുദ്ധിയെ എടുത്തു കാണിക്കുന്നു ശാരീരികമായും മാനസീകമായും അവര്‍ നോമ്പിനെ വരവേല്‍ക്കുന്നു. ഇന്ന് അവയെല്ലാം അപൂര്‍വ്വമായേ കാണുന്നുള്ളൂ .... ...

അന്നൊക്കെ നോമ്പിനു അത്താഴത്തിനു എണീറ്റാല്‍ രാത്രി രണ്ടരക്കും മൂന്നു മണിക്കുമൊക്കെ അടുത്ത വീടുകളില്‍ പോയി അവരെ വിളിച്ചുണര്ത്തുക പേടിച്ചു കൊണ്ടായിരിക്കും ,നിലാവില്‍ വാഴ അനങ്ങുന്നത് കണ്ടാല്‍ പേടി മാറാന്‍ ഉറക്കേ ശബ്ദം ഉയര്‍ത്തി നീട്ടി വിളിക്കും അവിടെ വിളക്ക് തെളിഞ്ഞാലെ മനസ്സിലെ ഭയം വിട്ടു മാറു .. ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു രസമുള്ള ഓര്‍മ്മ . ആദ്യ ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ ഉത്സാഹം കൂടുമെങ്കിലും പിന്നീടങ്ങോട്ട് ഇത്തിരി മടിയാകും പക്ഷെ കൂട്ടുകാരിയെ ജയിക്കാന്‍ വേണ്ടിയും ഞാന്‍ നോമ്പ് മുഴുവനും എടുത്തു എന്ന് പറഞ്ഞു നടക്കാന്‍ വേണ്ടിയും അന്ന് വാശിയോടെ നോമ്പ് പിടിച്ചിരുന്നു . നോമ്പെടുത്തു ക്ലാസില്‍ പോയാല്‍ സാറെ ഒന്ന് പുറത്തു പോയി തുപ്പി വരട്ടെ എന്ന് ചോദിച്ചു സാറന്മാരെ ബുദ്ധിമുട്ടിച്ചതും ഇന്നോര്‍ക്കുമ്പോള്‍ ചിരി പടര്‍ത്തുന്നു... ഉമിനീര് പോലും അന്നിറക്കില്ലെന്കിലും വുള് (അംഗ ശുദ്ധി ) എടുക്കാന്‍ ഭയങ്കര ഉത്സാഹമായിരുന്നു അങ്ങിനെയെങ്കിലും അല്‍പ്പം വെള്ളം കുടിക്കാമല്ലോ എന്ന ദുരുദേശ്യമാകും അതിനു പിന്നില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഒറ്റയുറക്കം പിന്നെ എണീക്കുക നോമ്പ് തുറക്കാന്‍ ആയിരിക്കും...


ഇന്ന് റമദാന്‍ ഓഫറുകള്‍ എന്ന പരസ്യം നോക്കി സാധനങ്ങള്‍ വാങ്ങാനിറങ്ങിയാല്‍ അതിശയോക്തിയാകും ഒരു ടി.വി വാങ്ങിയാല്‍ ഒരു സിഡി പ്ലയര്‍ ഫ്രീ ഒരു ടി.വിക്ക് മറ്റൊരു ടി.വി ഫ്രീ എന്ന് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍...ഇങ്ങനെയും റമദാനിനെ വരവേല്‍ക്കാം എന്ന ഒരവസ്ഥ ... ഇന്ന് എല്ലാം വിപണികല്‍ കയ്യേറിയത് കാരണം ആര്‍ക്കും ഒരു പണിയുമില്ല .. നോമ്പിന് മാനസികാമായി ഒരുക്കങ്ങളും കുറഞ്ഞിരിക്കുന്നു.
റോഡുകള്‍
പ്രാത്യേകിച്ചു ഗള്‍ഫ്‌ നാടുകളില്‍ രാത്രി പകലും പകല്‍ രാത്രിയുമായി മാറുന്നു ..പുലരുവോളം കസ്റ്റമേഴ്സ് സിനെ കാത്തിരിക്കുന്ന ഷോപ്പിംഗ് മാളുകളും ..പകല്‍ മുഴുവന്‍ നാട്ടിലെ ഹര്‍ത്താലിനെ ഒര്മിപ്പിക്കും വിധം ശൂന്യമാകുന്ന റോഡുകളും ..ഖുറാന്‍ പാരായാണത്തിനു പകരം ഉറക്കവും മടിയും ആ സ്ഥാനം കയ്യേറിയോ ?

"ഉമ്മാ ഇവിടെ നോമ്പിന് ഭയങ്കര ചൂടാ അല്ലെ .. നമുക്കും നാട്ടില്‍ പോകാമായിരുന്നു അവിടെ നല്ല മഴ ..നോമ്പിന് നല്ല രസമായിരിക്കും ഉപ്പപ്പയും ഉമ്മാമ്മയും എല്ലാരുടെയും കൂടെ ഇരുന്നു നോമ്പ് തുറക്കാം ഇവിടെ ഒരു രസോല്യ "....
മെയിലില്‍യിച്ചു പഴയകാല ഓര്‍മ്മകളില്‍ അങ്ങിനെ കറങ്ങി നടക്കുമ്പോഴാണ്‌ മോളുടെ ഈ അപ്രതീക്ഷിത സംസാരം .അവള്‍ പറഞ്ഞതിലും കാര്യമില്ലേ ഇവിടെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ നോമ്പിന് ഒരു ഉത്സാഹവും കാണില്ല നാട്ടിലാകുമ്പോള്‍ വീട്ടിലെ മറ്റു കുട്ടികളോടൊപ്പം നോമ്പെടുക്കലും നമസ്ക്കാരവും മത്സരിച്ചുള്ള ഖുറാന്‍ പാരായണവും കുടുംബക്കാരെയുംഅയല്‍വാസികളെയും നോമ്പ് തുറപ്പിക്കലും അയല്പക്ക വീടുകളിലുള്ളവരുടെ കൂടെ ഒരുമിച്ചുള്ള തരാവീഹു നമസ്ക്കാരവും എല്ലാം ഇവര്‍ക്കിവിടെ അന്യമാവുകയല്ലേ . കൂടെ ചൂട് പിടിച്ച അന്തരീക്ഷവും..


തിരക്ക് പിടിച്ച ജീവിതത്തില്‍ അനുഷ്ടാനങ്ങളും ,യാന്ത്രിക മാകുന്നുവോ ? അതോ പ്രവാസ ജീവിതത്തിലെ കുഞ്ഞുങ്ങളുടെ മനസ്സും നാല് ചുമരുകളില്‍ തളച്ചിടുമ്പോള്‍ വരും തലമുറയോട് അവര്‍ക്ക് പറയാനുണ്ടാകുക നോമ്പിന്റെ ചൈതന്യം വെറും ചൂടിലും തണുപ്പിലും മാത്രം ഒതുങ്ങുന്ന ഒരു അനുഷ്ഠാനം മാത്രമാണെന്നാകുമോ അതല്ല 'റംസാന്‍ എന്നാല്‍ പകല്‍ ഉറക്കവും രാത്രി കറക്കവും ഔട്ടിങ്ങും ഒക്കയാണെന്ന പുതിയ സങ്കല്പ്പമാവുമോ?

വിശുദ്ധ ഖുറാന്റെ അവതരണം കൊണ്ടനുഗ്രഹീതമായ റമദാന്‍ സമാഗതമാകുമ്പോള്‍ വിശ്വാസികള്‍ ഹര്ഷപുളകിതരാവുകയാണ് . ക്രമം തെറ്റിയ ജീവിതം ശരിപ്പെടുത്താനും മലിനമാക്കപ്പെട്ട ആത്മാവിനെ ശുദ്ധീകരിക്കാനും സാധിക്കുന്ന ഈ അപൂര്‍വ്വ സന്ദര്‍ഭം നമുക്ക് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയട്ടെ ... കേവല വിശപ്പും ദാഹവും സഹിക്കുകയെന്നതിലുപരി അന്ന പാനീയങ്ങളുടെ ആധിക്യം സൃഷ്ടിക്കുന്ന രോഗങ്ങളില്‍ നിന്ന് മുക്തയായി ആരോഗ്യമുള്ള മനസ്സും ശരീരവും നമുക്കുണ്ടായി തീരട്ടെ .. ദൈവ പ്രീതിക്ക് സ്വയം ബലിയര്‍പ്പിക്കാന്‍ കഴിയുന്ന ഒരു ദൈവവിശ്വാസിയുടെ ജീവിതം നമ്മില്‍ പുനര്ജ്ജനിക്കട്ടെ ...

"പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസം ദൈവ ദാസന്മാര്‍ക്ക് അവന്റെ പ്രീതിയും പ്രതിഫലവും ധാരളമായി ലഴിക്കുന്ന ഒരു നല്ല മാസമായി മാറ്റാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാവര്ക്കും ചൈതന്യത്തോടെയുള്ള ഒരു റമദാന്‍ ആശംസിക്കുന്നു...

62 അഭിപ്രായങ്ങൾ:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

റമദാന്‍ കരീം...

Fousia R പറഞ്ഞു...

അന്നൊക്കെ അന്നൊക്കെ അന്നോക്കെ...
ഇങ്ങിനി കിട്ടതെ പോയ "അന്നുകള്‍"എല്ലാം കൂടി മുന്നില്‍ കണ്ടിട്ട് എനിക്ക്‌ പിടിക്കുന്നില്ല.
പെരുന്നാള്‍ പര്‍ച്ചേസിന്റേതാകുന്ന കാലത്ത്‌ നല്ല ഓര്‍മ്മപ്പെടുത്തളുകള്‍

alif kumbidi പറഞ്ഞു...

സുഖകരമായ ഓര്‍മ്മകള്‍!
ദൈവീക അനുഷ്ട്ടാനങ്ങളൊക്കെ കേവലം യാന്ത്രികമായ ചില ആചാര വഴക്കങ്ങള്‍ മാത്രമായി മാറുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്..
അപര ജീവിതങ്ങളുടെ പട്ടിണിയും പരാധീനതകളും സ്വാനുഭാവങ്ങളിലൂടെ തൊട്ടറിയലാണു റംസാന്‍ വ്രതം ..
സുഖാനുഭൂതികളെ, ഭൌതികാസക്തികളെ ത്യജിക്കല് , സുഗന്ധങ്ങളെ പോലും ഉപേക്ഷിക്കുന്ന ഒരു ആത്മസഹനവും പരിത്യാഗവും ആണത്..കേവലം പകലില്‍ കുറച്ചു നേരം അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു പകലിന്റെ വാശിക്ക് രാത്രി തിന്നു പകരം വീട്ടുന്ന ഒരു കര്‍മ്മമായി അതിനെ കാണുകയാണ് നമ്മള്!
(പ്രവാസികള്‍ക്ക് എന്ത് പറയുമ്പോളും ഈ മുടിഞ്ഞ നൊസ്റ്റാള്‍ജിയ വരും.....
അതാ പിടിക്കാത്തത്...
:)
എന്നെ തല്ലരുത് ഞാന്‍ പിന്നെ നേരായ്ക്കോളും )
alifshaah....

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

റംസാന്‍ നോമ്പിനെ കുറിച്ച് ഇന്ന് ഞാന്‍ വായിക്കുന്ന രണ്ടാമത്തെ പോസ്റ്റാണ് ഇത്. സഹോദരി പറഞ്ഞത് ശരിയാണ്..റംസാന്‍ നോമ്പും ഇപ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു..ആ പഴയ നോമ്പ് കാലത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായി. എല്ലാര്‍ക്കും റമദാന്‍ കരീം...

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

അള്ളാ കത്തോണമേ
ഓര്‍മ്മകളിലുടെ യാത്ര ഇഷ്ടമായി

ഹാഷിക്ക് പറഞ്ഞു...

നാട്ടിലെ നോമ്പും കാര്യങ്ങളും എല്ലാം പറഞ്ഞു നൊസ്റ്റാള്‍ജിയ അടിപ്പിക്കുകയാണോ? നാട്ടിലെ കാര്യങ്ങളും ഇപ്പൊ ഏതാണ്ട് ഇവിടുത്തെ പോലെ ഒക്കെ ആയിട്ടുണ്ട്‌ എന്ന് തോന്നുന്നു.
അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ ലേഖനം നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും പരിശുദ്ധിയുടെ ഒരു റമദാന്‍കാലം ആശംസിക്കുന്നു.

ഷാ പറഞ്ഞു...

നോമ്പിന്റെ ചിലവ്

സീത* പറഞ്ഞു...

ഓർമ്മകൾക്കെന്തു സുഗന്ധം...എന്നാത്മാവിൻ നഷ്ട സുഗന്ധം...
മാറ്റങ്ങളാണിപ്പോ എന്തിനും ഏതിനും...

പുണ്യം നിറഞ്ഞ റംദാൻ ആശംസകൾ

ManzoorAluvila പറഞ്ഞു...

"പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസം ദൈവ ദാസന്മാര്‍ക്ക് അവന്റെ പ്രീതിയും പ്രതിഫലവും ധാരളമായി ലഭിക്കുന്ന ഒരു നല്ല മാസമായി മാറ്റാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാവര്ക്കും ചൈതന്യത്തോടെയുള്ള ഒരു റമദാന്‍ ആശംസിക്കുന്നു...

റംസാനെ വരവേല്ക്കാൻ.. മനസ്സിനെ പാകപ്പെടുത്താൻ...റംസാൻ കരീം..റംസാൻ മുബാറക്ക്

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

പണ്ടത്തെ നോമ്പും ഇന്നത്തെ നോമ്പും തമ്മിലെ അന്തരം വിശകലനം ചെയ്തത് ഭംഗിയായി!
ഇന്ന് - പകല്‍ മുഴുവന്‍ ഉറക്കം. രാത്രി മുഴുവന്‍ തിന്നലും കുടിയും!
യഥാര്‍ത്ഥത്തില്‍ നോമ്പ് കാലത്താണ് ദൈനംദിന ചെലവ് കുറയേണ്ടത്. എന്നാല്‍ റമദാന്‍ മാസത്തില്‍ പത്തിരട്ടി ചിലവാണെന്ന് ഏവരും പറയുന്നു!
ശരീര മാനസിക ആരോഗ്യം നോമ്പ് വഴി ലഭ്യമെന്നു ശാസ്ത്രം തെളിയിക്കുന്നു. എന്നാല്‍ നോമ്പ് കാലത്താണ് ഉദരരോഗികള്‍ വര്‍ധിക്കുന്നതെന്നു പഠനങ്ങള്‍ തെളിയിക്കുന്നു!
അന്ന്- എല്ലാ വിനൊദോപാധികള്‍ക്കും അവധി നല്‍കി പ്രാര്‍ഥനയില്‍ മുഴുകും. ഇന്ന് ടീവിയില്‍ ഒപ്പനയും പാചകവും ഇടയ്ക്കു ചില ഉപദേശവും ചോദ്യോതരവും കണ്ടു കൊണ്ട് നാം സമയം കളയും.
പുതുതലമുറയ്ക്ക് നോമ്പിന്റെ ചൈതന്യം ലഭിക്കുന്നോ എന്ന് ചിന്തിക്കേണ്ടത് തന്നെ.
ബാല്യം ഓര്‍മ്മപ്പെടുത്തുന്ന വായനക്ക് നന്ദി
ഏവര്‍ക്കും റമദാന്‍ ആശംസകള്‍

faisalbabu പറഞ്ഞു...

പടച്ചോനേ പറഞ്ഞത് പോലെ റംസാന്‍ ആയില്ലേ...

മഗ്ര്ബിനു ഏതു പള്ളിയില്‍ പോയാലും നോമ്പ് തുറ ഓക്കെ !!അത്താഴത്തിനു അല്‍മറായി കമ്പനി പൂട്ടാത്തിടത്തോളം കാലം .മോര് കറിയും .ഈസ്റ്റെന്‍ അച്ചാറുകള്‍ മംനൂ അല്ലാത്തതിനാല്‍ എരിവിന് അതും ..പ്രവാസിയെ നോമ്പ് കാട്ടി ബേജാറാക്കല്ലേ ....
--------------------------------
റംസാന്‍ ആശംസകള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഈ പോസ്റ്റും കൂടി വായിച്ചാല്‍ നന്നായിരിക്കും.നോമ്പ് തുറയുടെ ധൂര്‍ത്തിനെ കുറിച്ചുള്ള പോസ്ടാനു

http://cheeramulak.blogspot.com/2011/07/blog-post_29.html

രഞ്ജിത്ത് കലിംഗപുരം പറഞ്ഞു...

ഷജീറിക്ക പറഞ്ഞത് പോലെ ഇന്നത്തെ രണ്ടാമത്തെ റമദാൻ പോസ്റ്റ് ആണ്.

നോമ്പ് തുറക്കാനാണോ നോമ്പ് നോൽക്കുന്നത്...???

ഓണത്തിന്റെ ഗതകാലസ്മൃതികളെ വായിയ്ക്കാനേ എനിയ്ക്കിതു വരെ സാധിച്ചിട്ടുള്ളൂ...പഴയ റംസാൻ ഓർമ്മകൾ പറഞ്ഞത് ഒരുപാട് ഇഷ്ടമായി....

നാമൂസ് പറഞ്ഞു...

ആത്മ സംസ്കരണത്തിന്, റമദാനിലെ പകലിരവുകള്‍ ലോകത്തിനൂര്‍ജ്ജമാകട്ടെ..!!!

ajith പറഞ്ഞു...

റമദാന്‍ കരീം...
ഓരോ നന്മകളും കച്ചവടമായി തീര്‍ന്നുകൊണ്ടിരിക്കുന്ന കാലത്തില്‍ സംശുദ്ധിയേകുന്ന വ്രതകാലം ദൈവീകപാതയില്‍ മുന്നേറുന്നതിന് കരുത്ത് പകരട്ടെ...ആശംസകള്‍

കെ.എം. റഷീദ് പറഞ്ഞു...

ലോകത്ത് നൂറുകോടി വരുന്ന ഒരു ജനത രണ്ടു നേരം ഭക്ഷണം ഒഴിവാക്കിയാല്‍ ഭക്ഷണം ഇരട്ടിയാവേണ്ടാതായിരുന്നു
പക്ഷെ റമദാന്റെ ആത്മാവും ചൈതന്യവും വേണ്ടത്ര ഇല്ലാതാകുന്ന ഇക്കാലത്ത് ഭക്ഷണത്തിന്റെ ധൂര്‍ത്താണ് പലയിടത്തും കാണുന്നത്
ഇന്ന് നോമ്പും പെരുന്നാളും ഓണവുമെല്ലാം കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു അതുകൊണ്ടാണ് നോമ്പും പെരുന്നാളും എന്നെല്ലാം പറഞ്ഞാല്‍
റ്റീവിയും, വാഷിംഗ് മെഷീനും .....ഒക്കെയാവുന്നതും .

Ashraf Ambalathu പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ എന്റെ മനസ്സും പോയി കുറെ പഴയ കാല റംസാന്‍ ഓര്‍മ്മയിലേക്ക്.
അമ്മാറിന്റെ ഉമ്മാക്ക് നന്ദി, പഴയകാല റംസാന്‍ ഓര്‍മ്മകളെ വീണ്ടും മനസ്സിലേക്ക് കൊണ്ടു വരാന്‍ അവസരം നല്‍കിയതിനു.
ഈ പരിശുദ്ധ മാസത്തില്‍ നാഥന്‍ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ നമ്മെയും നമുക്ക് ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തു മാറാകട്ടെ - ആമീന്‍.

mayflowers പറഞ്ഞു...

നോമ്പ് എന്ന് കേള്‍ക്കുമ്പോഴേ പലര്‍ക്കും മനസ്സില്‍ വരിക വിഭവ സമൃദ്ധമായ നോമ്പ്തുറകളായിരിക്കും.രാഷ്ട്രീയപ്പാര്‍ട്ടികളും,സമ്പന്നരും ഒരേ പോലെ ഇഫ്താര്‍ പാര്‍ട്ടികളുയുമായി സജീവമാകും.വിരോധാഭാസമെന്തെന്ന് വെച്ചാല്‍ നോമ്പ് തുറക്കാന്‍ കഴിവില്ലാത്ത ഒറ്റ ഒരുത്തന്‍ പോലും ഇത്തരം പാര്‍ട്ടികളില്‍ ഹാജരുണ്ടാവുകയില്ല എന്നതാണ് !
നോമ്പ് കാലം ഭക്ഷ്യ മേളകളാക്കുന്നതിന് പകരം ആത്മ സംസ്കരണത്തിന്റെ മാസമാക്കാന്‍ നമുക്ക് യത്നിക്കാം.

mohammedkutty irimbiliyam പറഞ്ഞു...

റമദാന്‍ -ആത്മാവ് നഷ്ടപ്പെട്ട ചില നാട്ടുനടപ്പുകളിലും ആചാര-വിചാരങ്ങളിലും തളച്ചിടുന്ന പ്രവണത വ്യാപപകമാണ്.ഒരു വരനും കൂടെ കുറേ ' വാനരന്മാരും' വന്നു 'നോമ്പേര്‍ന്ന്'പോകുന്ന കാഴ്ചകള്‍ കാണാറില്ലേ ?ഈ വിരോധാഭാസത്തിനു സമുദായം മറുപടി പറയേണ്ടതുണ്ട് ....
നല്ല ശൈലിയില്‍ നല്ലൊരു വിഷയം അവതരിപ്പിച്ച
പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങള്‍ !!

നസീര്‍ പാങ്ങോട് പറഞ്ഞു...

ഇന്നത്തെ വ്രതമനുഷ്ട്ടാനം,നോമ്പ് തുറ എല്ലാം മേലാളന്മാരുടെ വീട്ടില്‍ വി ,ഐ,പി കളെ മാത്രം ക്ഷണിച്ചു വരുത്തി ,പത്രങ്ങളിലും,മറ്റു ദ്രിശ്യ മാധ്യമംങ്ങളിലും പ്രസ്സിദ്ധപ്പെടുത്തി തന്റെ പ്രമാണിത്തം പെരുപ്പിച്ചു കാട്ടുന്നു,എന്നാല്‍ ഇന്നും നേരെ ചൊവ്വേ അന്നം കഴിക്കാതെ,നല്ല ആഹാരങ്ങള്‍ കിട്ടാതെ അയല്പക്കക്കാരന്‍ ,അര്‍ഹത ഉള്ളവന്‍,അവരുടെയൊക്കെ പ്രാര്‍ത്ഥനകള്‍ ..അതിന്റെ വിലയൊന്നും ഈ സുജായിമാര്‍ക്കു,മനസ്സിലാവില്ല.സിനിമാലകളും,സീരിയലുകളും കണ്ടു തീര്‍ക്കാനും,എല്ലാ വിതത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാകി മ്രിഷ്ട്ടാനം നോമ്പിനു പ്രതികാരം തീര്‍ക്കും എന്നോണം ഭുജിക്കാനും,ഒരുംബെടുമ്പോള്‍ നിങ്ങള്‍ അനാഥ മക്കളെയും,അസരനരെയും,ആലംബ ഹീനരെയും,ഓര്‍ക്കുക മേലാളരെ,എന്നാല്‍ എല്ലാ വലിയ വീട്ടില്‍ ഉള്ളവരും അങ്ങിനെയല്ല..എത്ത്രയോ നല്ല മനസുകള്‍ നമുക്ക് കാണാവുന്നതാണ്,ഏതായാലും റമദാന്‍ മാസം നമുക്ക് നല്ല മാറ്റങ്ങള്‍ വരുത്തട്ടെ..അതിന്റെ ശെരിക്കുള്ള പ്രതിഭലം കിട്ടട്ടെ..എന്ന പ്രാര്‍ത്ഥനയില്‍..നിങ്ങളോടൊപ്പം ഈ ഞാനും..

അലി പറഞ്ഞു...

റമദാന്റെ അനുഗ്രഹം പൂർണ്ണമായി നേടാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു...

Vp Ahmed പറഞ്ഞു...

കുട്ടിക്കാലത്തെ നോമ്പിന് തീരെ വ്യത്യസ്തമല്ലാത്ത ഇതേ അനുഭവവും അനുഭൂതിയും അനുഭവിച്ച എനിക്ക് ഇതില്‍ വേറിട്ട്‌ ഒന്നും തോന്നുന്നില്ല. അന്നും വാണിജ്യവല്‍കരിക്കാത്ത ഇസ്ലാമികമല്ലാത്ത ധാരാളം ആചാരങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് എല്ലാം വാണിജ്യവും ധൂര്‍ത്തും തന്നെ. എങ്കിലും, അന്നത്തെതിലും ധാര്‍മികമായും ഇസ്ലാമികമായും നോമ്പ് അനുഷ്ടിക്കാനും നോമ്പിന്റെ പവിത്രത സൂക്ഷിക്കാനും സൌകര്യങ്ങളും പരിജ്ഞാനവും ഇന്ന് കൂടുതലാണ്. വാണിജ്യത്തിന്റെ കൊഴുപ്പിലും ധൂര്‍ത്തിലും അമരാതെ ആ വിധത്തില്‍ നോമ്പുകാലം ചെലവഴിക്കുന്ന ഒരു വിഭാഗം ഇന്നുണ്ട് എന്ന കാര്യം ഓര്‍മിപ്പിക്കുന്നു.. അതോടൊപ്പം അത്തരം ഒരു വിഭാഗത്തിലാകാന്‍ ഏവരെയും അള്ളാഹു സഹായിക്കട്ടെയെന്നു ആഗ്രഹിക്കുന്നു.
ഉമ്മുവിനു ഏറെ നന്ദി. റമദാന്‍ ആശംസകള്‍.

~ex-pravasini* പറഞ്ഞു...

റമദാന്‍ കരീം...

തീറ്റയിലും ഷോപ്പിങ്ങിലും അവസാനിക്കുന്ന ഒരാഘോഷമായി മാറിയിരിക്കുന്നു
ഇന്ന് പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍.
വളരെ നന്നായി എഴുതിയിരിക്കുന്നു ഓര്‍മകളുടെ ഈ പൂക്കാലം..
ആശംസകള്‍..

Akbar പറഞ്ഞു...

പഴമയും പുതുമയും താരതമ്മ്യം ചെയ്തുള്ള ഈ കുറിപ്പിലൂടെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു. ആത്മ സംക്കാരനത്തിന്റെ, സഹിഷ്ണതയുടെ, സഹനത്തിന്റെ, പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വൃതം അനുഷ്ടിക്കുന്നതിലൂടെ സാധിക്കട്ടെ.

റമദാന്‍ ആശംസകളോടെ.

വീ കെ പറഞ്ഞു...

'അന്നൊക്കെ..’ എന്നൊരു പദം ഉപയോഗിച്ച് ഏതു കാര്യത്തിനും നമുക്ക് ഒത്തിരി നല്ല നല്ല ഓർമ്മകൾ ഉണ്ടാക്കാം. പക്ഷെ, ഇന്നത്തെ തലമുറ അത്തരം വാക്കുപയോഗിച്ച് എന്തെഴുതും...?
സുഖകരമായ ഓർമ്മകൾ...
ആശംസകൾ...

Salam പറഞ്ഞു...

വിശപ്പറിയാത്തവന് വര്‍ഷത്തിലെങ്കിലും അതറിയാന്‍ ഒരു വൃതകാലം. സഹനമറിയാത്തവന് സ്വയം സംസ്കരിച്ചതു സ്വായത്തമാക്കാനുള്ള സുദിനങ്ങള്‍. അഹന്തകളില്‍ ആണ്ടുപോയവന് അവസാനമെത്തും മുന്‍പ് അകംപൊരുളറിഞ്ഞു നിയതിയെ അനുസരിക്കാനൊരവസരം. മൃഗതൃഷ്ണകളുടെ മയക്കത്തില്‍ നിന്ന് മനസ്സിനെ മടക്കി ഉണ്മയുടെ ഉണര്‍വ്വുകളിലേക്ക്, ഉയര്‍ച്ചകളിലേക്ക് പറന്നെത്താനാവുന്ന മാസം.
ഗതകാല വൃതനിര്‍വൃതികള്‍ സ്മരിച്ചും, വര്‍ത്തമാനകാലം അതൊക്കെയെങ്ങിനെ വിസ്മരിച്ചുവെന്ന് ചോദ്യമെറിഞ്ഞും ഈ പോസ്റ്റ്‌ വായനക്കാരനെ തിരക്കിനിടയില്‍ ഒന്ന് ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നു.

ചെറുവാടി പറഞ്ഞു...

ഒരു നോമ്പ് ഒരുക്കത്തിന്‍റെ ,
ഒരു കാലഘട്ടത്തിന്‍റെ,
കുറെ ബാല്യ കാല കുസൃതികളുടെ ,
പൊലിമ നഷ്ടപ്പെട്ട പുതിയ ഒരുക്കങ്ങളുടെ
പിന്നെ ആത്മസമര്‍പ്പണത്തിന്‍റെ
എല്ലാം പറഞ്ഞു ഫലിപ്പിച്ച സുന്ദരമായ പോസ്റ്റ്‌. .
ഇഷ്ടപ്പെട്ടു.
റംസാന്‍ ആശംസകള്‍

സിദ്ധീക്ക.. പറഞ്ഞു...

പുതുതലമുറയ്ക്ക് നോമ്പിന്റെ ചൈതന്യം ലഭിക്കുമോ എന്ന സന്ദേഹം , അന്നത്തെ കുറെ ഓര്‍മ്മകള്‍ ..കാലം മാറുകയല്ലേ..മാറുന്ന കാലത്തിനൊത്ത കോലം അങ്ങിനെ കരുതി സമാധാനിക്കാം അമ്മാരെ.

അനുരാഗ് പറഞ്ഞു...

റംസാന്‍ ആശംസകള്‍

ishaqh ഇസ്‌ഹാക് പറഞ്ഞു...

നല്ലമാസത്തിനെ കുറിച്ച് നല്ലൊരു പോസ്റ്റ് !
ആത്മസംസ്കരണത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായൊരു നോമ്പുകാലം ആശംസിക്കുന്നു.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) പറഞ്ഞു...

ഇന്‍ഷാ...അള്ളാ...റബ്ബേ നീ തുണ...

MyDreams പറഞ്ഞു...

റംസാന്‍ കരീം ...!!!

ഇഫ്ടതാരിനു നമ്മളെ ഒന്നും വിളിക്കുന്നില്ലേ ?

Naushu പറഞ്ഞു...

റമദാന്‍ കരീം....

Echmukutty പറഞ്ഞു...

നല്ലൊരു നോമ്പുകാലമാവട്ടെ.

HASSAINAR ADUVANNY പറഞ്ഞു...

പുന്ന്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വളരെ നന്നായിട്ടുണ്ട് പ്രതേകിച്ചു നാട്ടില്‍ പറയുന്ന നനച്ചു കുളി എല്ലാം ഇന്നത്തെ തലമുറയ്ക്ക് പരിചയപെടുത്തിയത് വളരെ പ്രയോചനം ചെയ്യും ഈ റമദാന്‍ മാസം അതിന്റെ പരിശുദ്ധി മുഴുവനും ഉള്‍ക്കൊണ്ട്‌ കൊണ്ട് നോമ്പ് അനുഷ്ട്ടിക്കാന്‍ പരമ കാരുന്ന്യവാന്‍ തൌഫീഖ് നല്‍കട്ടെ

ഒരില വെറുതെ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

...ദൈവ പ്രീതിക്ക് സ്വയം ബലിയര്‍പ്പിക്കാന്‍ കഴിയുന്ന ഒരു ദൈവവിശ്വാസിയുടെ ജീവിതം നമ്മില്‍ പുനര്ജ്ജനിക്കട്ടെ ...!!

പെരുന്നാള്‍ ആശംസകള്‍.!

ഷാഹിന വടകര പറഞ്ഞു...

റമദാന്‍ കരീം...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പുണ്യറംദാൻ ആശംസകൾ

ആചാര്യന്‍ പറഞ്ഞു...

മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാന്‍ റമളാന്‍ നമുക്ക് കരുത്തെകട്ടെ എന്ന് ആശംസിക്കുന്നു...പഴയ കാലത്തെ നോമ്പില്‍ നിന്നും വളരെ മാറി ഇപ്പോള്‍ ഉച്ച വരെ ഉറക്കവും .മറ്റും അല്ലെ?..നാട്ടില്‍ നല്ല കരിക്കിന്‍ വെള്ളവും കുടിച്ചുള്ള നോമ്പ് തുറ ഉണ്ടാകും ഇപ്പോഴും അത് വല്ലാതെ മിസ്സ്‌ ആകുന്നുണ്ട് ഇപ്പോള്‍..

islamikam പറഞ്ഞു...

റമദാന്‍...!

വാക്കുകളെ കൊണ്ട് മോടി പിടിപ്പിച്ചു വ്രതം വീണ്ടും പുലരുന്നു. !

സൂര്യന്‍ കിഴക്ക് ദൃശ്യമായി പടിഞ്ഞാറ് അപ്രത്യക്ഷമാകും !

പതിവുപോലെ അന്നപാനീയങ്ങള്‍ വെടിഞ്ഞു വ്രതം !

പൈസ ഉള്ളവനെയും ഇല്ലാത്തവനെയും തിരിച്ചറിയുന്ന ഇഫ്താരുകള്‍ !

പാട്ടിലും, മത പ്രസംഗങ്ങളിലും പുണ്യങ്ങളുടെ "പൂക്കാലം" !

ഇപ്പോള്‍, അപരിചിതനെ പോലെ വഴിമാറി പോകുന്ന റമദാന്‍ !

khader patteppadam പറഞ്ഞു...

അത്താഴത്തിനു ഇത്തിരി കഞ്ഞിവെള്ളം നോമ്പ്‌ തൊറയ്ക്ക്‌ ഒരു കഷണം ഗോതമ്പട.. അല്‍പം ശര്‍ക്കര കാപ്പി..റമളാനിനു അങ്ങനെയും ചില ഓര്‍മ്മകളുണ്ട്‌. അല്‍ ഹംദുലില്ലാ!

ANSAR ALI പറഞ്ഞു...

Ahlan Ramalaan...

Jefu Jailaf പറഞ്ഞു...

ഈ പുണ്യങ്ങളുടെ പൂക്കാലത്തിനെ " റമദാന്‍ ഷോപ്പിംഗ്‌ ഫെസ്റിവല്‍" എന്നാ രിയ്തിയില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിനോട് യോജിക്കുന്നവര്‍ അല്ല നാമെങ്കില്‍ പോലും അതിന്റെ ഫലങ്ങള്‍ നാം അറിഞ്ഞോ അറിയാതെയോ അനുഭവിക്കുന്നു. റമദാന്‍ എന്നത് ഷോപ്പിങ്ങിനോടും, ആഹാര സാധനങ്ങളോടും ചേര്‍ത്ത് വെക്കേണ്ടി വന്നപ്പോള്‍ പഴമയുടെ ചന്ദനത്തിരി ഗന്ദം ഇല്ലാതായിരിക്കുന്നു.. ഉമ്മു അമ്മാര്‍ നല്ലൊരു നോട്ടു.. പ്രസക്തം..

ചന്തു നായർ പറഞ്ഞു...

"പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസം ദൈവ ദാസന്മാര്‍ക്ക് അവന്റെ പ്രീതിയും പ്രതിഫലവും ധാരളമായി ലഴിക്കുന്ന ഒരു നല്ല മാസമായി മാറ്റാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാവര്ക്കും ചൈതന്യത്തോടെയുള്ള ഒരു റമദാന്‍ ആശംസിക്കുന്നു...

ഋതുസഞ്ജന പറഞ്ഞു...

happy ramzan. post nannaayi

Lipi Ranju പറഞ്ഞു...

റംസാന്‍ ആശംസകള്‍...

നജീബ പറഞ്ഞു...

ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്. നിങ്ങളുടെ കൃതികള്‍ ഞാന്‍ പത്രത്തില്‍ വായിച്ചിട്ടുണ്ട്. നല്ല പോസ്റ്റുകള്‍. എന്റെ ബ്ലോഗില്‍ വന്നിട്ടു എനിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കുമല്ലോ.

എഡിറ്റർ പറഞ്ഞു...

ങ്ങള് പാലേരിയാല്ലേ? ഞാളും അയിന്റെ അടുത്തൊക്കെത്തന്ന്യാ. “തീക്കുനീ“ന്ന് പറയും. കേട്ട്ക്കോ? പിന്നെ ങ്ങളെ യി പോസ്റ്റ് നന്നായി. നല്ല രസോണ്ടേനും ബായിക്ക്വാൻ. ഞാക്ക് പാലേരീലൊര് ശീദരൻ മാശെ അറിയാം. “വാഴയിൽ ശ്രീധരൻ വടക്കുമ്പാട് എഛ്.എസ്സിലെ“ ഏഡ് മാശ് ആണെനൂ. ന്റെ ഒരു ബന്ധ്വാ..പിന്ന ശീനി പാലേരീന അറിയാം..ഓറ് ന്റെ ഒര് ചങ്ങായ്യാ…

റംസാൻ വിശേഷങ്ങൾ സുഖമായി. ഓണത്തെക്കുറിച്ചും വിഷുവിനെക്കുറിച്ചുമൊക്കെ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും റംസാൻ വിശേഷങ്ങൾ ഇതാദ്യം..നന്ദി

ക്രിസ്റ്റിയുടെ ഡയറി പറഞ്ഞു...

താങ്കളുടെ വാക്കുകള്‍ ഞാന്‍ കടമെടുത്ത്, ഒരു അഭിപ്രായം മറ്റൊരാളുടെ രചനയ്ക്ക് പോസ്റ്റ്‌ ചെയ്തു.
ആ സമയം എനിക്ക് വാക്കുകള്‍ ഒന്നും തന്നെ കിട്ടത്തതിലയിരുന്നു അത്. ക്ഷമാപൂര്‍വ്വം.....
പെരുന്നാള്‍ ആശംസകള്‍

നെല്ലിക്ക )0( പറഞ്ഞു...

റംസാൻ മുബാറക്ക്...റംസാൻ ഓർമ്മകൾ പറഞ്ഞത് ഒരുപാട് ഇഷ്ടമായി...

റശീദ് പുന്നശ്ശേരി പറഞ്ഞു...

അന്നും ഇന്നും
നോക്കിയാല്‍ ഒന്നും എവിടെയും എത്തില്ല അല്ലെ
റമസാന്‍ കരീം

ജുവൈരിയ സലാം പറഞ്ഞു...

റമദാന്‍ കരീം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

കൂടുതൽ പാശ്ചാത്യവായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇതിന്റെ ലിങ്ക് ഈയാഴ്ച്ചയിലെ ‘ബിലാത്തി മലയാളിയുടെ’ വരാന്ത്യത്തിൽ ഞങ്ങൾ കൊടുത്തിട്ടുണ്ട് കേട്ടൊ ഉമ്മു...
നന്ദി.
ദേ...ഇവിടെ https://sites.google.com/site/bilathi/vaarandhyam

(saBEen* കാവതിയോടന്‍) പറഞ്ഞു...

നന്മ നിറഞ റമളാന്‍ ആശംസിക്കുന്നു ...നല്ല ഓര്‍മ്മപ്പെടുത്തല്‍

shamsudheen perumbatta പറഞ്ഞു...

തിരക്ക് പിടിച്ച ജീവിതത്തില്‍ അനുഷ്ടാനങ്ങളും ,യാന്ത്രിക മാകുന്നുവോ ?

ആധുനിക ജീവിതം തിരക്ക് പിടിച്ചതാണല്ലൊ,

ഒരു അവലോകനം തന്നെ ഉമ്മു അമ്മാർ നടത്തി, വായിച്ചപ്പോൽ പഴയകാല ഓർമ്മയിലേക്ക് കൊണ്ട് പോയി, അഭിനന്ദനം

ചെറുത്* പറഞ്ഞു...

ശര്യായില്ല അമ്മാറേ....ഇത് ശര്യായില്ല.
ഈ നോമ്പ് കാലത്താണോ ഈ വക കാര്യങ്ങളൊക്കെ പറയണേ.
മന്‍‍സ്യന്‍‍റെ വായില് വെള്ളം നിറഞ്ഞ് ആ പാവക്കേം കപ്പേം ഒക്കെ ഉണക്കിയെടുത്ത് കുപ്പീലടക്കണ കാര്യം പറഞ്ഞപ്പൊ. ശോ! ;)

അപ്പൊ നല്ലൊരു നോമ്പുകാലം ആശംസിക്കുന്നു.
പ്രാര്‍‍ത്ഥനകള്‍!

ചെറുത്* പറഞ്ഞു...

ശര്യായില്ല അമ്മാറേ....ഇത് ശര്യായില്ല.
ഈ നോമ്പ് കാലത്താണോ ഈ വക കാര്യങ്ങളൊക്കെ പറയണേ.
മന്‍‍സ്യന്‍‍റെ വായില് വെള്ളം നിറഞ്ഞ് ആ പാവക്കേം കപ്പേം ഒക്കെ ഉണക്കിയെടുത്ത് കുപ്പീലടക്കണ കാര്യം പറഞ്ഞപ്പൊ. ശോ! ;)

അപ്പൊ നല്ലൊരു നോമ്പുകാലം ആശംസിക്കുന്നു.
പ്രാര്‍‍ത്ഥനകള്‍!

കൂതറHashimܓ പറഞ്ഞു...

ആചാര നാട്ടുനടപ്പുകളിലെ കാട്ടികൂട്ടലുകളായിരുന്നിരിക്കാം പണ്ടത്തെ നോമ്പ് വരവേല്പും ബഹളവും..

ഇന്നത്തെ സമൂഹം, നാട്ടുനടപ്പ് എന്നതിനേക്കാള്‍ ഉപകരപ്രദമായ കാര്യമാണോ എന്നതിലേക്കാണ് കൂടുതല്‍ ശ്രദ്ധ എന്നു തോനുന്നു..
നോമ്പിന്റെ മാനസിക ചൈതന്യം ഇന്നും നമുക്ക് നഷ്ട്ടപെട്ടിട്ടില്ല എന്നു തന്നെ എന്റെ വിശ്വാസം, ചില പുറം പാളികളില്‍ വ്യെതിയാനം സംഭവിച്ചിരിക്കാം.

റമദാനിലെ പുണ്യങ്ങള്‍ നേടിയെടുക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു

കൊമ്പന്‍ പറഞ്ഞു...

അയ്യോ ഇങ്ങനെ ഒരു പോസ്റ്റ് ഇവിടെ വന്നോ ഞാന്‍ കണ്ടില്ല കൊള്ളാം നോമ്പും നോമ്പിന്റെ പുണ്യവും അവതരണം റംസാന്‍ ആശംസകള്‍

സബിത അനീസ്‌ പറഞ്ഞു...

അസ്സലാമുഅലൈകും ...നല്ല രചനകള്‍....ഇത്തയുടെ രചനകള്‍ പ്രസിദ്ധീകരണങ്ങളില്‍ വായിക്കാറുണ്ട്. ഏവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ നോമ്പിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി ........ഇത്തയുടെ രചനകള്ക്കായ്‌ ഞാനിവിടെ ഒരു ഫോളോവര്‍ ആകുന്നു.

ക്രിസ്റ്റിയുടെ ഡയറി പറഞ്ഞു...

ഹൃദയപൂര്‍വ്വമായ പെരുന്നാള്‍ ആശംസകള്‍
രചനകള്‍ നന്നായിട്ടുണ്ട് ഭാവുകങ്ങള്‍