ചൊവ്വാഴ്ച, മേയ് 31, 2011

പുലർകാല നക്ഷത്രം




സുരയ്യാ..

നീർമ്മാതളത്തിന്‍ സുഗന്ധമേ..
ഭാവനയുടെ പറുദീസയില്‍
നീ കഥയായി കവിതയായി
വിരിയിച്ച അക്ഷര പൂക്കളെ ..
മരണമില്ലാത്ത നിന്‍ ഓര്‍മ്മകളാല്‍ ..
എന്‍ ഹൃദയതന്ത്രികളില്‍ കുളിര്‍ പെയ്യവെ..
നിന്നെ അറിയുന്നു മാലോകരിൽ
ഒരുവളായ് ഞാനും..

സുരയ്യാ....

സദാചാരത്തിന്‍ പൊയ്മുഖങ്ങൾക്ക് നേരെ
പ്രണയത്തിന്‍ കുളിര്‍ കാറ്റ് വീശി
കപടതയുടെ മുഖമൂടി വലിച്ചെറിയാന്‍
പലവട്ടം നീ ഉരചെയ്തെങ്കിലും
ഭ്രാന്ത ജല്പനമായി ...
ചിലരതിനെ കല്ലെറിഞ്ഞു
അനശ്വര സ്നേഹത്തിന്‍ ചാരത്ത്
എന്നും നിന്‍ ഓര്‍മ്മകള്‍
അലതല്ലിടട്ടെ....

സുരയ്യാ..

പുലര്‍കാല നക്ഷത്ര ശോഭായായി
എണ്ണിയാലൊടുങ്ങാത്ത താരവ്യൂഹത്തിന്‍
തിളക്കമായി വിണ്ണില്‍ നീ എന്നും
തിളങ്ങിടട്ടെ
എങ്ങോ പോയി മറഞ്ഞ നിന്‍
സ്നേഹ സ്പർശത്തിൻ
പുലര്‍കാല മന്ദമാരുതനായി
നീ എന്നെ തഴുകിടട്ടെ....

(കമല സുരയ്യയുടെ മരണം അറിഞ്ഞപ്പോള്‍ കുത്തി കുറിച്ച വരികള്‍ ഇന്ന് അവരുടെ ഓര്‍മ്മയില്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു )

48 അഭിപ്രായങ്ങൾ:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

"പുലര്‍കാല നക്ഷത്ര ശോഭായായി
എണ്ണിയാലൊടുങ്ങാത്ത താരവ്യൂഹത്തിന്‍
തിളക്കമായി വിണ്ണില്‍ നീ എന്നും
തിളങ്ങിടട്ടെ"


വായനയുടെ പൂക്കാലമാണ് കമല സുരയ്യയുടെ രചനകള്‍.വീണ്ടും വീണ്ടും വായിക്കുന്നു അവരെ. അതുകൊണ്ട് തന്നെ അവരില്ല എന്നൊരു ശൂന്യത എനിക്ക് തോന്നാറില്ല.
ഞാന്‍ വീണ്ടും "നീര്‍മാതളം പൂത്ത കാലം" വായനക്കെടുക്കുന്നു.
നല്ല വരികള്‍ കൊണ്ട് മനോഹരമായ ഒരു ഓര്‍മ്മ.
അഭിനന്ദനങ്ങള്‍

മുകിൽ പറഞ്ഞു...

ഉള്ളു കലങ്ങിയതു തെളിഞ്ഞു കാണും വരികള്‍..

ചന്തു നായർ പറഞ്ഞു...

മാധവിക്കുട്ടി,കമലാദാസ്, കമലാ സുരയ്യ... എന്റെ അടുത്ത സഹോദരിയായിരുന്ന്... കൂ‍ട്ട് കാരിയായിരുന്നൂ.. ഞാൻ ചേച്ചീ എന്ന് വിളിക്കുമായിരുന്നൂ... ഒരു പാട് വേദനിച്ച എന്റെ ഇച്ചേച്ചി..... ഞാൻ ഒന്നും ഓർമ്മിക്കാൻ ആഗ്രഹിക്കുന്നില്ലാ......

Hashiq പറഞ്ഞു...

മലയാളത്തിന്റെ പ്രിയപ്പെട്ട നീര്‍മാതളത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച ഈ നല്ല വരികൾക്ക് ഭാവുകങ്ങൾ......

സീത* പറഞ്ഞു...

ഓർമ്മകളിൽ ഒതുങ്ങാതെ സ്വപ്നങ്ങൾ ബാക്കിയാക്കി കൊഴിഞ്ഞു വീണ ആ നീർമാതളപ്പൂവിന്റെ സൌരഭ്യം ഇനിയും നമ്മുടെയൊക്കെ മനസ്സുകളിൽ നിറഞ്ഞൊഴുകട്ടെ

Jazmikkutty പറഞ്ഞു...

കമല ദാസെന്ന ,മാധവിക്കുട്ടിയെന്ന, കമലാസുരയ്യയെന്ന നമ്മുടെ സ്വന്തം ആമിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി അശ്രു പൂക്കള്‍...!!

അലി പറഞ്ഞു...

സ്നേഹത്തിന്റെയും സ്നേഹിക്കുന്നവരുടെയും കഥ പറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട നീർമാതളത്തിന്റെ തണൽ ഒരിക്കലും മായില്ല...

Akbar പറഞ്ഞു...

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി അവരുടെ രചനകളിലൂടെ വായനക്കാരുടെ മനസ്സില്‍ എന്നും ജീവിക്കും. തുറന്നെഴുത്തിലൂടെ നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ക്ക് തന്‍റെ മികവുറ്റ രചനകളിലൂടെ അവര്‍ നിശബ്ദമായി മറുപടി നല്‍കി വിമര്‍ശകരുടെ പോലും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറി.

അക്ഷരങ്ങളെ പ്രണയിക്കുകയും പ്രണയത്തെ അക്ഷരങ്ങളായി വായനക്കാര്‍ക്ക് നല്‍കുകയും ചെയ്ത കഥാകാരിക്ക് കവിയത്രിക്ക് ഉമ്മു അമ്മാറിന്‍റെ കവിതാ ഉപഹാരം മനോഹരമായി.

നീർമ്മാതളത്തിന്‍ സുഗന്ധമേ..
ഭാവനയുടെ പറുദീസയില്‍

നീ കഥയായി കവിതയായി
വിരിയിച്ച അക്ഷര പൂക്കളെ ..

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

നീര്‍മാതളം വാടാതെ, കരിയാതെ എന്നും നമ്മുടെ ഹൃദയത്തില്‍ പരിമളം പടര്‍ത്തികൊണ്ടിരിക്കും.

ഈ ഓര്‍മ്മപെടുത്തലുകള്‍ ശരുക്കും വിഷമിപ്പിക്കുന്നതാണ്. പ്രിയ കമലാ സുരയ്യ നമ്മുടെ ഇടയി ഇന്നും ജീവിക്കുന്നു എന്ന് വിശ്വസിക്കാനിഷ്ടം. ഈ ഉപഹാരം മനോഹരമായി എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മനോഹരം...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നീര്‍മാതളത്തിന്‍റ കൂട്ടു കാരി സുരയ്യ പാവം കമലാ ദാസായ സുരയ്യ. സ്നേഹം കിട്ടാതെ.. ഈയടുത്തയിടെ മാതൃഭൂമിയില്‍ വന്ന ലേഖനം ഓര്‍ത്തുപോയി. നല്ല കവിത.

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഹൃദയാന്തരങ്ങളില്‍ സുഗന്ധം പരത്തികൊണ്ട് ഈ മൊട്ടു താനേ പൊട്ടിവിരിഞ്ഞു ഒരു വാടാമലരായി നിറഞ്ഞു നില്‍ക്കുന്നു, ദാ ഇപ്പഴും.....!

മലയാളത്തിന്റെ പ്രിയ കഥാകാരിക്ക് വേണ്ടി കോറിയിടുന്ന ഓരോ വാക്കും അധികമാവില്ലയെന്ന കരുതലോടെ ആ ജീവിതത്തിന്റെ ഓര്‍മ്മകല്‍ക്കുമുന്നില്‍ ഒരു നിമിഷം......................................

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇനി പൂക്കില്ല, സൌരഭ്യം പരത്തില്ല സ്നേഹത്തിന്‍റെ ആ നീര്‍മാതളം. പ്രിയ കഥാകാരിയുടെ ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ പ്രണാമം..

ente lokam പറഞ്ഞു...

yes...gone days but
stays in memory for ever.
read.sreejith and Ramesh too...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സ്നേഹദാഹിയായ വിശ്രുത കഥാകാരിക്ക്
നിത്യശാന്തി നേരുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

ആ നീര്‍മാതള പ്പൂക്കളുടെ സുഗന്ധം മറയില്ല ...
ഒരു ചെറിയ അനുഭവ ക്കുറിപ്പ്‌
ഇവിടെയും വായിക്കാം

lekshmi. lachu പറഞ്ഞു...

kavitha nannayi

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ചിരിക്കുന്നുണ്ടാവും... വാനില്‍ തിളങ്ങുന്ന പുലര്‍കാല നക്ഷത്രമായ്‌...

Prabhan Krishnan പറഞ്ഞു...

സഹ്യദയ മനസ്സുകളില്‍ വിടര്‍ന്നു വിലസിയ ആകമലദളത്തിന്റെ ഓര്‍മക്കുമുന്നില്‍ ഒരുപിടി അശ്രുപുഷ്പങ്ങള്‍...!!!

ഓര്‍മയുടെ പുസ്തകത്താളില്‍ മായാതെസൂക്ഷിച്ച
ഈ അക്ഷരക്കൂട്ടിന് അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍...!!
ആശംസകളോടെ..
http://pularipoov.blogspot.com/2011/02/blog-post.html

Jefu Jailaf പറഞ്ഞു...

പ്രണയ സായുജ്യം കണ്ടെത്തിയ നക്ഷത്രമേ .. സുരയ്യഎ.. ആശംസകള്‍ വരികള്‍ക്ക്

പാവപ്പെട്ടവൻ പറഞ്ഞു...

ചിലരതിനെ കല്ലെറിഞ്ഞു ....
ഈ വരിയിലെ ചിലരിൽ താങ്കളുമില്ലേ ..?പൊതുസമൂഹത്തിലെ എല്ലവരും പെടും

കൊമ്പന്‍ പറഞ്ഞു...

മലയാള സാഹിത്യ ത്തിനു നീര്‍മാതളത്തിന്‍ അത്തര്‍ പൂശിയ കവിയത്രി

വിവാദങ്ങളുടെ ചുഴലി വീശിയപ്പോയും വാടാതെ നിന്ന നീര്‍മാതളം സ്മരിക്കുന്നു ഒരിക്കല്‍ കൂടി പുന്നയൂര്‍ കുളത്തിനെ ലോകത്തിനു പരിജയപെടുത്തിയ കമല സുരയ്യയെ
ഉമ്മു അമ്മാര്‍ കവിത കൊള്ളാം

Jefu Jailaf പറഞ്ഞു...

പ്രണയ സായുജ്യം നേടിയ നക്ഷത്രമേ .. പ്രണാമം

ബെഞ്ചാലി പറഞ്ഞു...

ഈ ഓർമ്മ കുറിപ്പ് വളരെ മനോഹരം.

Noushad Koodaranhi പറഞ്ഞു...

നനയുന്നു കണ്ണുകള്‍....ആ ഓര്‍മ്മകള്‍ ...

"പുലര്‍കാല നക്ഷത്ര ശോഭായായി
എണ്ണിയാലൊടുങ്ങാത്ത താരവ്യൂഹത്തിന്‍
തിളക്കമായി വിണ്ണില്‍ നീ എന്നും
തിളങ്ങിടട്ടെ"

sreee പറഞ്ഞു...

അന്നെഴുതിയ കവിത ആ നക്ഷത്രത്തിനോടുള്ള സ്നേഹം മൊത്തം പ്രകടിപ്പിക്കുന്നു. നന്നായി.

നാമൂസ് പറഞ്ഞു...

എന്ത് കൊണ്ടും ശ്ലാഘനീയമാണ് ഈ സ്മരണാഞ്ജലി. കമലാ സുരയ്യ മലയാളി മനസ്സുകളില്‍ ചെലുത്തിയ സ്വാധീനം കഴിഞ്ഞ ഒന്ന് രണ്ടു ദിവസങ്ങളിലായി ബ്ലോഗുലകത്തിലെ വിവിധങ്ങളായ സൃഷ്ടികളിലൂടെ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
അവര്‍ കൊളുത്തിവെച്ച സ്നേഹത്തിന്‍റെ മാനവികതയുടെ നിറദീപം നിരന്തരം ആത്മാവുകളിലേക്ക് പ്രവഹിക്കുന്ന ഊര്‍ജ്ജമാവട്ടെ..!!
കവിതക്കഭിനന്ദനം.

yousufpa പറഞ്ഞു...

ഒളിമങ്ങാത്ത നീർമാതളപ്പൂവ്...

ajith പറഞ്ഞു...

പല സ്മരണാഞ്ജലികള്‍ വായിച്ചതില്‍ ഇത് വേറിട്ട് നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍

mayflowers പറഞ്ഞു...

സ്നേഹമായിരുന്നു അവരുടെ ഭാഷ..
സ്നേഹം മാത്രമായിരുന്നു അവരുടെ സാഹിത്യം..
ജാതിമതഭേദമേന്യേ എല്ലാവരുടെയും സ്നേഹമേറ്റുവാങ്ങിക്കൊണ്ടായിരുന്നു അവരിവിടെ നിന്നും യാത്രയായതും..

Ismail Chemmad പറഞ്ഞു...

നമുക്ക് ആമി നല്‍കിയ ഒട്ടനവധി രചനകളില്‍ ആമി ഇന്നും ജീവിക്കുകയാണ്.

കവിത നന്നായിട്ടുണ്ട്......ആശംസകള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

മരിക്കാത്ത ഓര്‍മകളുമായി കമല സുരയ്യ മലയാള സാഹിത്യ നഭസ്സില്‍ ഒരു സുവര്‍ണ നക്ഷത്രമായി എന്നും ശോഭിച്ചു കൊണ്ടേയിരിക്കും..മനോഹരമായ ഓര്‍മ്മക്കുറിപ്പ്‌ ..

അഭിനന്ദനങ്ങള്‍

MOIDEEN ANGADIMUGAR പറഞ്ഞു...

വരികളിൽ നീർമാതളത്തിന്റെ സുഗന്ധം.കമല സുരയ്യയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Lipi Ranju പറഞ്ഞു...

>>മരണമില്ലാത്ത നിന്‍ ഓര്‍മ്മകളാല്‍ ..<< അതെ.. ആ പ്രിയ എഴുത്തുകാരിയുടെ ഓര്‍മകള്‍ക്ക്‌ ഒരിക്കലും മരണമില്ല... കവിത ഒത്തിരി ഇഷ്ടായി...

Mizhiyoram പറഞ്ഞു...

കാലം എത്ര കഴിഞ്ഞാലും, എഴുത്തിനെ ഇഷ്ടപ്പെടുന്ന ആര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയില്ല, ഈ മലയാളിയുടെ സ്വകാര്യ അഹങ്കാരത്തെ.
ആശംസകള്‍ നേരുന്നു, ആ മഹാ വ്യക്തിത്വത്തെ കുറിച്ച് കാവ്യാത്മം നിറഞ്ഞ ഈ ഓര്‍മ്മപ്പെടുത്തലിനു.

mukthaRionism പറഞ്ഞു...

മനോഹരം.

ഋതുസഞ്ജന പറഞ്ഞു...

ഓർമ്മകൾക്കു മുന്നിൽ പ്രണാമം. പോസ്റ്റിനു നന്ദി

Nishanakshathram പറഞ്ഞു...

ഒരിക്കലും മറക്കാനാവാത്ത ഒരു കാലം സൃഷ്ട്ടിച്ച
പ്രിയ എഴുത്തുകാരിക്ക് ഒരു പിടി നീര്മാതലപ്പൂക്കള്‍......പുലര്കാലനക്ഷത്രതിനുള്ള ഉപഹാരം മനോഹരം....

ishaqh ഇസ്‌ഹാക് പറഞ്ഞു...

“പുലര്‍കാല നക്ഷത്രം”
സുസ്മൃതിയ്ക്ക് അഭിനന്ദനങ്ങള്‍..

ഉമ്മുഫിദ പറഞ്ഞു...

ഓര്‍മ്മകള്‍ പൂക്കുന്നൂ....
സാക്കാത്ത് ദാരിദ്രനോടുള്ള ധനികന്റെ സ്നേഹമെന്ന്...
മുഹമ്മദ്‌, ഇറ്റ്‌ ഈസ്‌ ലൈക് എ സ്പ്രൌടിംഗ് റോസ്..
അല്ലാഹുവിന്റെ സ്നേഹം പൂനിലാവ്‌ പോലെയെന്ന്....
ഒരിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു...

recalling....
കമല സുരയ്യ

ManzoorAluvila പറഞ്ഞു...

ഉമ്മു അമ്മാറിന്റെ ഈ കവിത വളരെ തീവ്രമായ്..മനസ്സിൽ തട്ടിയെഴുതിയെതെന്ന് വ്യക്തം..വളരെ നന്നായ്..ഈ ഓർമ്മ.

തൂവലാൻ പറഞ്ഞു...

മാധവിക്കുട്ടി നമ്മെ വിട്ടുപോയി..പക്ഷെ അവർ മലയാളിമക്കളുടെ മനസ്സിലേയ്ക്ക് എറിഞ്ഞ് തന്ന ആ നീർമാതളപ്പൂക്കളുടെ സുഗന്ധം എന്നും മായാതെ ഉണ്ടാകും…

A പറഞ്ഞു...

ആമിയെ പറ്റിയുള്ള വളരെ മികച്ച ഒരു അനുഭവക്കുറിപ്പ് രമേശ്‌ അരൂരിന്റെ ബ്ലോഗില്‍ വായിച്ചു. ആ ശ്രേണിയില്‍ ഈ കവിതയും മികവുറ്റതായി. എഴുത്തുകാരിക്ക് ആമിയോടുള്ള തീവ്ര സ്നേഹം വരികളില്‍ ജ്വലിച്ചു നില്‍ക്കുന്നു.

Unknown പറഞ്ഞു...

എങ്ങോ പോയി മറഞ്ഞ നിന്‍
സ്നേഹ സ്പർശത്തിൻ
പുലര്‍കാല മന്ദമാരുതനായി
നീ എന്നെ തഴുകിടട്ടെ......................................................................................?

Unknown പറഞ്ഞു...

ഇനിയും പൂക്കട്ടെ മനസ്സുകളിൽ ആ സ്നേഹത്തിൻ നീർമാതളം>>>>>>>>

ഫൈസല്‍ ബാബു പറഞ്ഞു...

സ്നേഹത്തെ കുറിച്ച് മാത്രം പറയാനറിയുന്ന ആമിയെ ഓര്‍മ്മിച്ചത് അവസരോചിതം..

Sidheek Thozhiyoor പറഞ്ഞു...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌.

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

ആമിയെ ഓര്‍മ്മിച്ചത് നന്നായി...
www.absarmohamed.blogspot.com

CYRILS.ART.COM പറഞ്ഞു...

നീർമാതളത്തിന്റെ കഥാകാരി എന്നിൽ സൃഷ്ടിച്ചവികാരം സെക്സായിരുന്നു. ചെറുപ്പത്തിൽ വായിച്ചതെല്ലാം എന്നിൽ കുത്തി നിറച്ചതതായിരുന്നു. ശരിക്കും മാനസിക വളർച്ചയെത്തിയപ്പോൾ അവരുടെ കഥകളുടെ വരികൾക്കിടയിൽ ഞാനൊന്നും വായിച്ചില്ല. കാരണം മുൻ ധാരണകൾ എന്നെ അങ്ങനയേ നയിച്ചിരുന്നുള്ളു. ഈ ഇടെയായി ഒരു പുനർവായന ഞാൻ താല്പര്യപ്പെടുന്നു.എന്നാൽ തരപ്പെട്ടിട്ടില്ല.ഇപ്പോഴും അവരുടേ മേൽ അടിച്ചേല്പിക്കപ്പട്ട ആ കാഴ്ചപ്പാടിൽ നിന്നും ഞാൻ മോചിതനായിട്ടില്ല.അതിന് മാധ്യമങ്ങൾക്കും ഏറെ പങ്കുണ്ട് എന്നതിൽ തർക്കമില്ല.