ബുധനാഴ്‌ച, മേയ് 11, 2011

നിലയ്ക്കാത്ത വിലാപങ്ങള്‍ ....നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി
മര്‍ത്യന്റെ ക്രൂര ചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീ നാരായം

അലറിയടുത്തൂ എനിക്ക് ചുറ്റും ആശകൾ
പുൽകാൻ വെമ്പുന്ന പെൺകോലങ്ങൾ
വലം വെക്കുന്നു നരാധമന്മാര്‍ അവളിൽ
സഹയാത്രികന്‍റെ പൈശാചികത്വം
വിധിക്കുന്നു അബലക്ക് മേൽ ക്രൂര മരണം

ഒറ്റക്കയ്യനും,ഓട്ടോക്കാരനും, ഗുരുവും
അച്ഛനും കൂട്ടിനു രണ്ടാനമ്മയും…
ചേര്‍ന്നുടക്കുന്ന കുപ്പിവള കിലുക്കവും
പാദസരം ഊര്‍ന്നു പോയ
ബാലികമാരുടെ രോദനങ്ങളും.

കാമവെറിയില്‍ വഴിമാറിയ ക്ഷണിക
കൌമാര പ്രണയങ്ങള്‍ തന്‍
റിംഗ് ട്യൂണുകൾ നിദ്രയെ തുളക്കുന്നു
ചിവീട്പോല്‍ ഏതു പാതിരാവിലും

വിയര്‍പ്പും വിശപ്പുമിണചേരും
ജീവിത പച്ചപ്പിന്‍ സുഗന്ധമറിയാതെ
നുരയും മദ്യത്തിലഭയം തിരയുന്നു
ക്ഷുഭിത യൌവ്വനക്കോമാളികൾ

ലഹരിതോല്‍ക്കും സിരകളിൽ
സൂചി പായിച്ചു വിഷം കുത്തുവാന്‍
ഗളച്ഛേദം ചെയ്തു വൃദ്ധയുടെ
മാല വില്‍ക്കുന്നു നവ കീചകന്മാര്‍ .

സ്വാസ്ഥ്യം കെടുത്തുന്നു ദീർഘശ്വാസം
ചുക്കിച്ചുളിഞ്ഞ കൈത്തണ്ടകൾ..
വറ്റി വരണ്ട നീർത്തടങ്ങൾ
മാടി വിളിക്കുകുകയാണെന്നെ
വൃദ്ധസദനത്തിലിഴയും വാർദ്ധക്യ.കോലങ്ങൾ.

ദൈന്യമാം ശിഷ്ടായുസ്സിന്‍ വിലാപം
കരിഞ്ഞ പ്രതീക്ഷകൾക്കുമപ്പുറം
കാത്തിരിപ്പുണ്ടാമൊരു പിന്‍വിളി
അമ്മേ.. എന്നാര്‍ദ്രമാമാം തേന്മൊഴി.


നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി
മര്‍ത്യന്റെ ക്രൂര ചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീ നാരായം

.

67 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

രണം ഒഴുകിടും തൂലികയാൽ..
തിരയായി..ആഞ്ഞടിക്കും വരികളലാൽ.
മര്‍ത്യന്റെ ക്രൂരചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുവാൻ കൊതിപ്പൂ എൻ മനം...

SHANAVAS പറഞ്ഞു...

ആകുലതകള്‍ ഉണര്‍ത്തുന്ന കവിത.ഇഷ്ടപ്പെട്ടു.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

വിയര്‍പ്പും വിശപ്പുമിണചേരും
ജീവിത പച്ചപ്പിന്‍ സുഗന്ധമറിയാതെ
നുരയും മദ്യത്തിലഭയം തിരയുന്നു
ക്ഷുഭിത യവ്വനക്കോമാളികള്‍

കൊള്ളാം

മുകിൽ പറഞ്ഞു...

ചേര്‍ന്നുടക്കുന്ന കുപ്പിവള കിലുക്കവും
പാദസ്വരം ഊര്‍ന്നു പോയ
ബാലികമാരുടെ രോദനങ്ങളും...

കൊള്ളാംto..(kollam ennu manglishilezhuthiyaal pukilaavum!)

കെ.എം. റഷീദ് പറഞ്ഞു...

രണം ഒഴുകിടും തൂലികയാല്‍..
തിരയായി..ആഞ്ഞടിക്കും വരികളലാൽ...
മര്‍ത്യന്റെ ക്രൂര ചെയ്തികളില്‍
വാള്‍ത്തലയാകാന്‍ കൊതിപ്പൂ എന്‍ മനം

തൂലിക പടവാളാക്കി
വൈക്രിതങ്ങള്‍ക്കെതിരെ പോരാടു
ഏല്ലാവിധ പിന്തുണയും

Akbar പറഞ്ഞു...

ദൈന്യമാം ശിഷ്ടായുസ്സിന്‍ വിലാപം
കരിഞ്ഞ പ്രതീക്ഷകൾക്കുമപ്പുറം
കാത്തിരിപ്പുണ്ടാമൊരു പിന്‍വിളി
അമ്മേ.. എന്നാര്‍ദ്രമാമാം തേന്മൊഴി.

മനസ്സിനെ ആര്‍ദ്രമാക്കുന്ന വരികള്‍. അവസാനാത്തെ ആശയായി വൃദ്ധ സദനത്തില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ ജനലഴികളില്‍ നിന്നു വിദൂരത്തെക്ക് നീളുന്ന പ്രതീക്ഷയുടെ നോട്ടം. കവിത കാലിക വിഷയങ്ങള്‍ക്ക്‌ നേരെ കണ്ണാടി പിടിക്കുന്നു.

ente lokam പറഞ്ഞു...

കേഴുക നാടേ ....
നല്ല തീവ്രതയോടെ എഴുതി ..
അഭിനന്ദനങ്ങള്‍ ..

ring ടോണ്‍ alle?
പിന്നെ ഗള ചേദം
ആണോ ഗള 'ച്ചെദം' (ദീര്‍ഖ
വരി കിട്ടുന്നില്ല) ആണോ ?

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

കവിതയാണല്ലേ.. അപ്പൊ ഞമ്മളീ വയിക്കില്ല. വിവരള്ളോര് പറഞ്ഞോളും... :)

രമേശ്‌ അരൂര്‍ പറഞ്ഞു...

ആശയം .സാമൂഹിക ബോധം ,തിന്മകള്‍ക്കെതിരെയുള്ള രോഷം ..ഇവയൊക്കെ നിഴലിക്കുന്ന വരികള്‍ ..

jayaraj പറഞ്ഞു...

ippozhathe saamoohiha avastha varachukaattunna kavitha.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വിയര്‍പ്പും വിശപ്പുമിണചേരും
ജീവിത പച്ചപ്പിന്‍ സുഗന്ധമറിയാതെ
നുരയും മദ്യത്തിലഭയം തിരയുന്നു
ക്ഷുഭിത യൌവ്വനക്കോമാളികൾ

വരികളില്‍ ക്ഷോഭമുണ്ട്, നിരാശയുണ്ട്, കവിതയുമുണ്ട്...

Jefu Jailaf പറഞ്ഞു...

തീര്വ്രമായ രോഷം നിഴലിക്കുന്ന കവിത.. മാറ്റം രചിക്കാന്‍ കഴിയട്ടെ ഈ നരായത്തിനു.. ആശംസകള്‍

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

കൊള്ളാം...

MyDreams പറഞ്ഞു...

vayichu...

ManzoorAluvila പറഞ്ഞു...

തുടക്കത്തിൽ പുതുമിയില്ലാത്തതുപോലെ തോന്നിയെങ്കിലും പിന്നെയുള്ള വരികളിൽ രോക്ഷവും ആവേശവും കത്തിക്കയറി കവിത ചൂട്പിടിച്ചു. സമകാലീന പ്രശ്നങ്ങളീലേക്ക് ഇറങ്ങിചെല്ലുന്ന രചന..ആശംസകൾ

HASSAINAR ADUVANNY പറഞ്ഞു...

കാമവെറിയില്‍ വഴിമാറിയ ക്ഷണിക
കൌമാര പ്രണയങ്ങള്‍ തന്‍
റിംഗ് ട്യൂണുകൾ നിദ്രയെ തുളക്കുന്നു
ചിവീട്പോല്‍ ഏതു പാതിരാവിലും

സമ കാലിക പ്രശ്നങ്ങള്‍ എല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഈ കവിത വളരെ നന്നായി
എന്ന് മാത്രം പറഞ്ഞു നിറുത്തിയാല്‍ അത് ഞാന്‍ എന്റെ മനസ്സക്ഷിയെ വന്ചിക്കല്‍ ആകും
ശരിക്കും മനസ്സിനെ കീഴടക്കിയ വരികള്‍

Sabu M H പറഞ്ഞു...

എല്ലാം വളർത്തു ദോഷം മാത്രം..

കൊമ്പന്‍ പറഞ്ഞു...

സ്ത്രീ സമൂഹത്തിനു ഇന്ന് വല്ലാത്ത ഒരു അരക്ഷിതാവസ്ഥ സംജാതമാവുന്നുന്ദ്
അതിന്‍റെ പല സാമ്പിളുകളും നമ്മള്‍ കണ്ടു
കവിയുടെ മനസ്സിലെ ആധിയും വ്യഥയും വരികളില്‍ വളരെ സ്പഷ്ട്ടമാണ്
കവിത എന്ന നിലക്ക് ഇതിനെ വിലയിരുത്താന്‍ കൊമ്പന് കയിയില്ല
എങ്കിലും ആശയങ്ങള്‍ പറഞ്ഞു വെച്ചത് ഇതാണെന്ന് ഞാന്‍ കരുതുന്നു

moideen angadimugar പറഞ്ഞു...

ലഹരിതോല്‍ക്കും സിരകളിൽ
സൂചി പായിച്ചു വിഷം കുത്തുവാന്‍
ഗളച്ഛേദം ചെയ്തു വൃദ്ധയുടെ
മാല വില്‍ക്കുന്നു നവ കീചകന്മാര്‍ .

കാലിക പ്രസക്തം. നന്നായിട്ടുണ്ട്.

നാമൂസ് പറഞ്ഞു...

ചുരുങ്ങിയ വരികളില്‍ വര്‍ത്തമാനകാലത്തിലെ ഏറെക്കുറെ എല്ലാ വിഷയങ്ങളും സ്പര്‍ശിച്ചു പോയിരിക്കുന്നു ഉമ്മുഅമ്മാറിന്‍റെ ഈ കവിത.
വര്‍ത്തമാനകാലത്തിലൂടെ നടന്നുപോയതു പോലെ......
ഈ വിലാപങ്ങളത്രയും ഉണര്‍വിലേക്കുള്ള വഴിതെളിക്കട്ടെ.
ശക്തിയുള്ള വരികള്‍. അഭിനന്ദനങ്ങള്‍.!
കൂടുതല്‍ എഴുതുവാന്‍ എല്ലാ ആശംസകളും നേരുന്നു.

തെച്ചിക്കോടന്‍ പറഞ്ഞു...

തീഷ്ണവും വ്യാകുലപ്പെടുത്തുന്നതുമായ വരികള്‍. ഇന്നത്തെ സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടി.

അലി പറഞ്ഞു...

സമൂഹത്തിലെ അധാർമ്മികതകൾക്കെതിരെ തീവ്രരോഷം ഉരുക്കിയൊഴിച്ച കവിത!

ആശംസകൾ!

sreee പറഞ്ഞു...

"നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി" ഈ കവിതയിലുടനീളം ഈ തോന്നൽ തെളിഞ്ഞു നിൽക്കുന്നു. നന്നായി ഉമ്മൂ..

ajith പറഞ്ഞു...

തച്ചന്റെ പണിയിലുമുണ്ട് കുഴപ്പം
തടിയുടെ വളവിലുമുണ്ട്.

ശരിയല്ലേ?

ishaqh ഇസ്‌ഹാക് പറഞ്ഞു...

ഏറെ മൂര്‍ച്ചയുള്ള അക്ഷരച്ചിന്തുകള്‍..
അഭിനന്ദനങ്ങള്‍.

അജ്ഞാതന്‍ പറഞ്ഞു...

ഷാനവാസ് സർ ആദ്യത്തെ അഭിപ്രായത്തിനു ആദ്യം തന്നെ നന്ദി പറയുന്നു..കുസുമം കൊള്ളാം അഭിപ്രായവും നല്ല വാക്കിനു നന്ദി..മുകിൽ മംഗ്ലീഷിൽ എഴുതിയെങ്കിൽ ഇയാളെ ഞാൻ കൊന്നേനെ .. കൊല്ല്ലാട്ടോ അല്ല കൊള്ളാട്ടോ വന്നതിനും അഭിപ്രായം ഓതിയതിനും നന്ദി ഓതുന്നു...റഷീദ് സർ തൂലിക പടവാളാക്കിയാലും ഈ ലോകത്തിലെ ഓരോ വസ്തുക്കളും പടവാളാക്കി പടപൊരുതിയാലും ലോകം നന്നാകുമെന്നു തോന്നുന്നില്ല നന്മ ചെയ്തില്ലെങ്കിലും തിന്മക്കെതിരെ കണ്ണ് ചിമ്മുകയെങ്കിലും ചെയ്യാലോ വളരെ നല്ല ഉപദേശത്തിനു ഒത്തിരി നന്ദിയുണ്ട്.. ഇനിയുമുണ്ടാകുമല്ലോ ഈപ്രോത്സാഹനം അല്ലെ..

Salam പറഞ്ഞു...

ഉജ്വലമായി എഴുതി. ഇരമ്പി വരുന്ന കടല്‍ പോലെ പ്രധിഷേധം ചൊരിയുന്ന വാക്കുകളില്‍
അതി ശക്തമായ സന്ദേശം വായനക്കാരനിലേക്ക് പടര്‍ന്നു.

അജ്ഞാതന്‍ പറഞ്ഞു...

അക്ബർ സർ പലരുടേയും ബ്ലോഗുകളിൽ താങ്കളുടെ മുഖം നോക്കാതെയുള്ള അഭിപ്രായങ്ങൾ ധാരാളമായി കണ്ടിട്ടൂണ്ട് താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനമാണ് എന്നെ പോലുള്ള എളിയ ബ്ലോഗർക്ക് പ്രചോദനം . ഇനിയും പോരായ്മകൾ ചൂണ്ടി കാണിച്ചും നല്ലതിനെ ഇനിയും നന്നാക്കുവാനും ഉതകുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കാമല്ലോ അല്ലെ നന്ദിയുണ്ട് നല്ല വാക്കിനു.. താങ്കൾ പറഞ്ഞപോലെ ഇന്നത്തെ തലമുറ ചിന്തിക്കുന്നില്ല നാളെ ഇവരും വൃദ്ധരാകുമെന്ന്...ദൈവം തന്നെ തുണ.. എന്റെ ലോകൻ അഭിപ്രായത്തിനു നന്ദി..ഗളച്ചേദം ചെയ്യുമ്പോൾ ദീർഘം തെറ്റി അല്ലെ.. അക്ഷര പിശാചുകളെ ആട്ടിയകറ്റാൻ ശ്രമിക്കാറുണ്ട്.. ഷബീർ വിവരമില്ല എന്ന് ജനങ്ങൾ പറയുന്നത് മനസ്സിലാക്കാനുള്ള വിവരമാണ് ഏറ്റവും വലിയ വിവരം ..വിവരമുള്ളോർക്ക് മനസ്സിലായി ക്കാണും വിവരമുള്ളവരോട് വിവരിച്ച്തരാൻ പറ... വിവരമുണ്ടെന്നു വിചാരിക്കുന്ന ഈ വിവരമില്ലാത്തവളൂടെ നല്ല നന്ദി..വന്നതിനും വിവരമില്ലായ്മ വിവരമായി വിളമ്പിയതിനും...രമേശ് സർ നമുക്ക് മാത്രം സാമൂഹിക ബോധമുണ്ടായിട്ടെന്താ.. ബോധമില്ലാത്തവർക്കു എന്നെങ്കിലും ബോധം ഉണ്ടായെങ്കിൽ.. അതിനു ഈ വരികൾക്കായെങ്കിൽ... വരവിനും നല്ല സഭിപ്രായത്തിനും നല്ല നന്ദി...ജയരാജ് സർ ഇനിയും വരുമല്ലോ അല്ലെ നന്ദിയുണ്ട്..

അനുരാഗ് പറഞ്ഞു...

ആരേയും ചിന്തിപ്പിക്കുന്ന വരികള്‍

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഈ വഴി വന്നു, വരികളിലെ തീക്ഷണത ഞാനറിഞ്ഞു. കവിതയായതുകൊണ്ട് ഒന്നും മിണ്ടാതെ പോകുന്നു.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നന്നായി എഴുതി .. തീര്‍ത്തും കാലികം ,,

ചന്തു നായര്‍ പറഞ്ഞു...

ഞാൻ പലപ്പോഴായി പലരോടും പറഞ്ഞിട്ടൂണ്ട്..ഒരു കവിത അല്ലെങ്കിൽ കഥ എഴുതുമ്പോൾ അതിൽ ഒരു സന്ദേശം, ആശയം , ഒക്കെ ഉണ്ടാകണമെന്ന്.. ഇതാ ഇവിടെഉമ്മു അമ്മാര്‍ വാക്കുകൾ കൊണ്ട് കാലികമായ പ്രശ്നങ്ങളെ അവതരിപ്പിക്കുന്നത് നോക്കൂ.. എത്ര തീഷ്ണമായവരികൾ..ഒറ്റക്കയ്യനും,ഓട്ടോക്കാരനും, ഗുരുവുംഅച്ഛനും കൂട്ടിനു രണ്ടാനമ്മയും… ഒക്കെ നടത്തുന്ന അധമമായ ചെയ്തികളെ രോഷം തുളുമ്പുന്ന വാക്കുകളാൽ നാരായത്തുമ്പിലൂടെ എത്ര ശക്തമായി ആവിഷ്കരിച്ചിരിക്കുന്നൂ.. ഇനിയും നാരായമാകുന്ന ഖഡ്ഗം ഉയർത്തുക.. കാപാലികന്മാരുടെ ഗളം നോക്കിത്തന്നെ..വളരെയേറെ ആകർഷിച്ച ഈ കവിതക്ക് എന്റെ മനം നിറഞ്ഞ കുസുമഹാരം

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഒരുപാട് കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞു
നില്‍ക്കുന്ന വരികള്‍......

നന്നായി എഴുതി

Echmukutty പറഞ്ഞു...

മനസ്സ് കശക്കിക്കളയുന്ന വരികൾ...

അജ്ഞാതന്‍ പറഞ്ഞു...

ശ്രദ്ധേയൻ ശ്രദ്ധേയമായ വാക്കുകൾക്ക് നന്ദി.. ഇന്നതെ യൌവ്വനം മദ്യത്തിനടിമപ്പെട്ട് ജീവിതയാഥാർത്യങ്ങളെ തിരിച്ചറിയാതെ.. മുന്നേറിക്കൊണ്ടിരിക്കുന്നു .. കുടിച്ച ലഹരിയുടെ മാസ്മരികത കെട്ടണയും മുൻപെ അടുത്ത കുപ്പി തേടി..ജെഫു ജെയിലാഫ് മാറ്റം ആരും ആഗ്രഹിക്കുന്നു.. മാറ്റത്തിനായി ഞാനും ശ്രമിക്കാം ആശംസക്ക് നന്ദി ഇനിയും കാണുമല്ലോ ഈ പ്രോത്സാഹനം.. ഉമേഷ് പീലിക്കോട് അഭിപ്രായത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.. മൈ ഡ്രീംസ് വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം ഒത്തിരി നന്ദിയും...മൻസൂർ സർ തുറന്ന അഭിപ്രായത്തിനു ഒത്തിരി നന്ദി എനിക്കു തോന്നിയതു തന്നെയാണ് താങ്കളും പറഞ്ഞത്.. ഇനിയും ശ്രമിക്കാം തുടക്കവും ഒടുക്കം വരേയും നന്നാക്കാൻ.. ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം.. നല്ല വാക്കിനു നല്ല നന്ദി..
-

അജ്ഞാതന്‍ പറഞ്ഞു...

ഹസൈനാർ സർ താങ്കളുടെ അഭിപ്രായം എന്റെ വരികൾ മനസ്സിനെ കീഴടക്കി എന്നു പറഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു നല്ല അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു..അതെ സാബു വളർത്തു ദോഷം തന്നെ എന്നാലും ഏതെങ്കിലും ഒരു പ്രായത്തിൽ നാം നമ്മെ തിരിച്ചറിയണ്ടെ..അല്ലെ നല്ല വാക്കിനു നന്ദി..അയ്യോപാവമൊക്കെ മാറി കൊമ്പനായാണല്ലൊ വരവ് സ്ത്രീയുടെ അരക്ഷിതാവസ്തക്ക് കാരണം അവൾ മാത്രമല്ലല്ലോ.. ഇന്നിന്റെ ദുരവസ്ഥ ഒന്നു ചൂണ്ടി കാട്ടി എന്നെയുള്ളൂ ഇതിനെതിരെ വാളെടുത്താലൊന്നും ലോകം നന്നാവില്ല എന്നറിയാം എന്നാലും ഒരു ചെറിയ ഓർമ്മപ്പെടുത്തൽ.. ആരു പറഞ്ഞു കവിതയെ വിലയിരുത്താൻ കൊമ്പനറിയില്ലെന്ന് ഇതു ഇതു കവിതയാണെന്ന് വിലയിരുത്തി തന്നില്ലെ ഇനി ധൈര്യത്തിൽ കവിത എന്ന ലേബലിൽ എഴുതാലോ..അതു തന്നെ ധാരാളം.. നല്ല വാക്കിനു ഒത്തിരി നന്ദി... മൊയ്തീൻ സർ കാലികമായ അഭിപ്രായത്തിനു കാലികമായി തന്നെ നന്ദി പറയട്ടെ.. ഇന്നിന്റെ ദുരവസ്ഥയിലൂടെ ഒന്നു കണ്ണോടിച്ചു ക്ഷോഭിക്കാനല്ലാതെ നമുക്ക് കഴിയില്ലല്ലോ.. വരികൾ ഇഷ്ട്ടമായെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു..വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി പറയട്ടെ..

അജ്ഞാതന്‍ പറഞ്ഞു...

തെച്ചിക്കോടൻ സർ നല്ല വാക്കിനു നന്ദി.. ഉരുക്കിന്റെ ശക്തിയുള്ള താങ്കളുടെ അഭിപ്രായത്തിനു നന്ദി.. ഒത്തിരി..ഇനിയും ഉണ്ടാകണം ഈ പ്രോത്സാഹനം..ശ്രീ ടീച്ചർമാരുടെ അഭിപ്രായം എനിക്കെന്നും വിലപ്പെട്ടതാട്ടോ.. നന്ദിയുണ്ട് ടീച്ചറെ.. പ്രിയ അജിത് സാറെ എനിക്കൊന്നും മനസ്സിലായില്ല അഭിപ്രായത്തിൽ നിന്നും എതായലും വന്നതിനു നന്ദി പറയുന്നു.. ഒന്നു മലയാളത്തിൽ പറയാമായിരുന്നു സർ എന്താണെങ്കിലും..ഇസ് ഹാഖ് സർ മൂർച്ചയുള്ള ഇത്തിരി വാക്കിനു ഒത്തിരി നന്ദി... ഇനിയും ഉണ്ടാകുമല്ലൊ ഈ വഴി അല്ലെ.. സലാം സർ ബൂലോഗത്തെ വമ്പൻ പുലികളായ താങ്കളെ പോലുള്ളവരുടെ അഭിപ്രായം കാണുമ്പോൾ സന്തോഷമുണ്ട് പോരായ്മകളും നന്മയും ഇനിയും രേഖപ്പെടുത്തുക വളരാൻ ഒത്തിരിയുണ്ട് .. ഈ പ്രോത്സാഹനമാണ് എന്നിലെ എഴുത്തിനുള്ള പ്രചോദനം..ഒത്തിരി നന്ദി..

അജ്ഞാതന്‍ പറഞ്ഞു...

നന്നായി വരികളിലൂടെയുള്ള ഈ രോഷപ്രകടനം.
സാമൂഹ്യ തിന്മകള്‍ക്കെതിരെ
നശിച്ച ധാര്‍മ്മിക മൂല്യങ്ങള്‍ക്കെതിരെ
കവിതയിലൂടെ ഒരു പ്രതിഷേധം.
ഓരോ വരികളും മികവുറ്റത്.
അഭിനന്ദനങ്ങള്‍ ഉമ്മു അമ്മാര്‍

സിദ്ധീക്ക.. പറഞ്ഞു...

ജ്വലിക്കുന്ന പ്രതിഷേധം...നന്നായി അമ്മാരെ.

~ex-pravasini* പറഞ്ഞു...

വര്‍ത്തമാനകാലത്തിന്‍റെ ക്രൂരതകള്‍ക്കുമേല്‍ പടവാളിന്‍റെ മൂര്‍ച്ചയുള്ള വരികള്‍!!

ഷമീര്‍ തളിക്കുളം പറഞ്ഞു...

കമന്റുകള്‍ കാണാതാവുന്നുണ്ടോ എന്നൊരു സംശയം. ഇവിടെ ഞാന്‍ വായിച്ചു കമന്റ്‌ എഴുതിയെന്നാണു എന്റെ ഓര്‍മ്മ.

അജ്ഞാതന്‍ പറഞ്ഞു...

ഷമീര്‍ താങ്കള്‍ പറഞ്ഞതാണ് ശരി മുപ്പത്തി എട്ടില്‍ അധികം കമെന്റുണ്ടായിരുന്നു ഈ പോസ്റ്റിനു പക്ഷെ ഇന്ന് നോക്കിയപ്പോള്‍ ഒന്നും കാണുന്നില്ല ഈ പോസ്റ്റിനെ ഫോളോ ചെയ്തു കമെന്റിട്ട ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് അറിയിക്കുമല്ലോ അല്ലെ.....

ചന്തു നായര്‍ പറഞ്ഞു...

“രോദനത്തിന്“ ഒരു കമന്റ് ഞാൻ താങ്കളുടെ ബ്ലോഗ്ഗിൽ പോസ്റ്റ് ചെയ്തിരുന്നൂ... അതു കാണത്തത് കൊണ്ട് ഞാൻ വീണ്ടും എഴുതുന്നൂ.........കാരണം ഈ കവിതക്ക് ഒരു മറുപടിയിട്ടില്ലെങ്കിൽ ഞാനും ഒരു എഴുത്തുകാരൻ എന്ന് പറയുന്നതിൽ എന്തർത്ഥം....അത്രക്ക് മനോഹരമാണ് ഈ കവിത.ഇന്ന് നമ്മുടെ നാട്ടിൽ എന്ത് നടക്കുന്നു,എന്നതിന്റെ ഒരുനേർക്കാഴ്ചയാണിത്....നിണം തിരകളായിതൂലികയിലൂടെ വരികളായി ആഞ്ഞടിക്കുന്നൂ...നരാധമന്മാർക്കെതിരെ ഒറ്റക്കയ്യനും,ഓട്ടോക്കാരനും, ഗുരുവും അച്ഛനും കൂട്ടിനു രണ്ടാനമ്മയും…ചേര്‍ന്നുടക്കുന്ന കുപ്പിവള കിലുക്കവുംപാദസരം ഊര്‍ന്നു പോയബാലികമാരുടെ രോദനങ്ങളും. വിയര്‍പ്പും വിശപ്പുമിണചേരുംജീവിത പച്ചപ്പിന്‍ സുഗന്ധമറിയാതെ നുരയും മദ്യത്തിലഭയം തിരയുന്നു ക്ഷുഭിത യൌവ്വന ചെയ്തികൾ......ലഹരിതോല്‍ക്കും സിരകളിൽസൂചി പായിച്ചു വിഷം കുത്തുവാന്‍ ഗളച്ഛേദം ചെയ്തു വൃദ്ധയുടെ മാല വില്‍ക്കുന്നു നവ കീചകന്മാർ
വൃദ്ധസദനത്തിലിഴയും വാർദ്ധക്യ.കോലങ്ങൾ..... എന്നു വേണ്ട.. എല്ലാമെല്ലാം.. ഈ കവിതയിൽ മാറ്റൊളികളാകുന്നൂ... നന്മ നഷ്ടപ്പെട്ടുപോയ നമ്മുടെ സമൂഹത്തെ, അല്ലെങ്കിൽ നാമുൾപ്പെടുന്ന തിമിരം ബാധിച്ച ഇന്നത്തെ നേത്രങ്ങളുടെ ഉടമസ്ഥരെ.. കണ്ണാടി വക്കാൻ ഉപദേശിക്കുന്ന സുന്ദരമായ കവിത.. ഇതാവണം കവിത... എന്നല്ലാ ഇങ്ങനെയാകണം കവിത പ്രീയ സോദരീ താങ്കൾക്ക് ഈയുള്ളവന്റെ വിനീത നമസ്കാരം......

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
snehitha പറഞ്ഞു...

നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി
മര്‍ത്യന്റെ ക്രൂര ചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീ നാരായം
ആശയം തൃപ്തം.


http://leelamchandran.blogspot.com/

ബൈജൂസ് പറഞ്ഞു...

"നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി
മര്‍ത്യന്റെ ക്രൂര ചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീ നാരായം"

നല്ല വരികൾ.

വീ കെ പറഞ്ഞു...

ഇടിവാൾ പോലുള്ള വരികൾ...!! തൂലികയുടെ ശക്തി മൂർച്ചയേറിയതാകട്ടെ...!! ആശംസകൾ...

ചെറുവാടി പറഞ്ഞു...

തിന്മകള്‍ക്കും ധാര്‍മ്മിക മൂല്യച്യുതിക്കുമെതിരെ കവിതയിലൂടെ ശക്തമായ പ്രതികരണം.
നന്നായി ഉമ്മു അമ്മാര്‍ .

നസീര്‍ പാങ്ങോട് പറഞ്ഞു...

സ്വാസ്ഥ്യം കെടുത്തുന്നു ദീർഘശ്വാസം
ചുക്കിച്ചുളിഞ്ഞ കൈത്തണ്ടകൾ..
വറ്റി വരണ്ട നീർത്തടങ്ങൾ
മാടി വിളിക്കുകുകയാണെന്നെ
വൃദ്ധസദനത്തിലിഴയും വാർദ്ധക്യ.കോലങ്ങൾ.

avar innum than makkalkkayi nashttapedutthiya aroghyavum ayussum thirayunnu....nallezhutthukal...

Vayady പറഞ്ഞു...

സ്ത്രീ ജന്മത്തിന്റെ നിസ്സാഹായതയും സമൂഹത്തിലെ മൂല്യച്യൂതിയും തീക്ഷണമായി വരച്ചു കാട്ടിയിരിക്കുന്നു.

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

ആത്മനോമ്പരങ്ങള്‍ വരികളിലുടെ
ആര്‍ത്തു വരും കാറ്റൊടുകുടിയ മഴയുടെ
വരവിനെ അറിയില്ലും മിന്നലും ഇടിയും പോലെ
മുഴങ്ങുന്നു ശക്ത മായ എഴുത്തിന്‍ അഗ്നിയെ
ചെപ്പിലോളിപ്പിക്കാതെ തുറന്നു വിട്ടിരിക്കുന്നു
തുടര്‍ന്നും അതുണ്ടാവട്ടെ സമുഖത്തിന്‍ ദുരാ ചാരങ്ങളെ
അകറ്റട്ടെ ഇനിയും എഴുത്ത് തുടരട്ടെ ആശംസകള്‍

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

ഒത്തിരിയിഷ്ട്ടപ്പെട്ടു...
സമകാലിക സംഭവങ്ങള്‍, ഇങ്ങനെയെഴുതിച്ചില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടു..!!

മൂര്‍ച്ഛയേറിയ ഈനാരായമുന,
ഇനിയുമിനിയുമുണരട്ടേ...!!

ഒത്തിരിയാശംസകള്‍...!!!!!!

കുറ്റൂരി പറഞ്ഞു...

valareee arthavathaaya varikal... Ishtappettu....

Manoraj പറഞ്ഞു...

രമേശ് അരൂര്‍ പറഞ്ഞതിനടിയില്‍ ഒപ്പ് വെച്ച് മടങ്ങുന്നു.

Jazmikkutty പറഞ്ഞു...

ഉമ്മു,ഈ കവിത വായിച്ചു മനസ്സ് കുറെ നേരം വേറെവിടെയോക്കെയോ എത്തി...വരാന്‍ വൈകിപോയല്ലോ സുഹൃത്തേ...

അനുരാഗ് പറഞ്ഞു...

കവിത നന്നായി

ഭാനു കളരിക്കല്‍ പറഞ്ഞു...

തിളയ്ക്കുന്ന കവിത. രോദനം രോഷമായി ഹൃദയങ്ങളില്‍ അലയടിക്കട്ടെ. ആശംസകള്‍ .

yousufpa പറഞ്ഞു...

തിന്മക്കെതിരെ പടവാളായ് നാരായം ചലിക്കുന്നു.
നല്ല കാര്യം.

Soul പറഞ്ഞു...

നന്നായിട്ടുണ്ട്..... :)

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

പാലെരിയിലെ മാണിക്യം.. ഇനിയും എഴുതുക

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

നിണമൊഴുകും തൂലികയെന്‍
വരികളിലാഞ്ഞടിക്കുന്നു തിരയായി
മര്‍ത്യന്റെ ക്രൂര ചെയ്തികള്‍ക്കുമേല്‍
വാള്‍ത്തലയാകുമീ നാരായം...
അതിനുള്ള കരുത്ത് ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു!

Ashraf Ambalathu പറഞ്ഞു...

ശക്തവും വ്യക്തവുമായ വരികള്‍.
ആനുകാലിക, സാമൂഹ്യ തിന്മയെ ജന മനസ്സാക്ഷിക്കു മുമ്പില്‍ തുറന്നു കാണിക്കാനുള്ള ഈ ശ്രമത്തിനു
ആശംസകള്‍ നേരുന്നു.

ചെറുത്* പറഞ്ഞു...

നരാധമന്മാര്‍ക്ക്മേല്‍ വാള്‍ത്തലയാകാനുള്ള കരുത്ത് താങ്കളുടെ നാരായത്തിന് ലഭിക്കട്ടെ. ആശംസകള്‍..!

രാഷ്ട്രീയവും, കുറ്റകൃത്യങ്ങളും ആഘോഷമാക്കുന്ന ടെലിവിഷനോടും പത്രമാധ്യമങ്ങളോടും ഗുഡ്‍ബൈ പറഞ്ഞതിനാല്‍ കവിതയിലെ ഒറ്റക്കയനൊഴികെ മറ്റെല്ലാവരും ചെറുതിന് അപരിചിതരാണ്.

ജുവൈരിയ സലാം പറഞ്ഞു...

കവിത.ഇഷ്ടപ്പെട്ടു.ആശംസകൾ..

മുല്ല പറഞ്ഞു...

നന്നായിട്ടുണ്ട് .അത്രെ എനിക്ക് പറയാന്‍ അറിയൂ..
ആശംസകളോടെ

CYRILS.ART.COM പറഞ്ഞു...

അതെ തൂലികയെ ശക്തമായി ഉപയോഗിക്കു. പ്രതികരിക്കു.എഴുത്തിൻറെ ശൈലിയേക്കാൾ ലക്ഷ്യത്തിൻറെ മാർഗ്ഗം തന്നെ പ്രധാനം.അപചയങ്ങളുടെ സമ്പൂർണ്ണാധിപത്യങ്ങൾക്കിടയിൽ ചില നന്മകളും ഉണ്ടാകട്ടെ....നന്ദി.

keraladasanunni പറഞ്ഞു...

അധാര്‍മ്മികതയ്ക്ക് എതിരെയുള്ള രോഷപ്രകടനം തുടക്കം മുതല്‍ക്കേ പ്രകടമാണ്. നല്ല കവിത.