തിങ്കളാഴ്‌ച, മേയ് 10, 2010

വികസനം




നാട്ടില്‍‍ വികസനം വരുന്നെന്ന് എല്ലാരും പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചു.

ഞങ്ങളുടെ ഗ്രാമവും പുരോഗതിയുടെ നെറുകയിലേക്ക്.!!

എന്നാല്‍ അതിന് ഈ റോഡ്‌ വീതി കൂട്ടണമെന്ന്.!!



സർവ്വേ നടത്താനായി ഏമാന്മാർ എത്തി.

“പ്രായമായ പെണ്‍ മക്കളുമായി നമ്മള്‍ എങ്ങോട്ടിറങ്ങും ?"

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോഴാണ് ചോരനീരാക്കി വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത ഈ ചെററക്കുടില്‍ നഷ്ടമാവുമെന്ന ചിന്ത മനസ്സില്‍ വന്നത്.! ഇടറിയ വാക്കുകള്‍ തൊണ്ടയിലുടക്കി വൃദ്ധ പിതാവ് കണ്ണീരണിഞ്ഞു !!.

ജെ.സി.ബിയുടെ ഇരുമ്പു ദ്രംഷ്ടങ്ങള്‍ തങ്ങളുടെ വീടിനെ ഉന്നം വെച്ച് ഒരു ഭീകര ജീവിയായ്‌ പാഞ്ഞടുക്കുമ്പോള്‍ ....തൊട്ടടുത്ത കവലയില്‍ നോട്ടുമാലകള്‍ ഏറ്റുവാങ്ങി , നാടിന്‍റെ വികസനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയായിരുന്നു നമ്മുടെ മന്ത്രിപുംഗവന്‍!!!

42 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ezhuduka nallavannam....ooroo vakkukalum vayanakkare chindhippikkunnadakkan shramikkuka snehapoorvam abu sahla lubaba

b Studio പറഞ്ഞു...

good...
ഈ കണ്ണീർ വീണു നനഞ്ഞ മണ്ണിലൂടെ അതിവേഗം പായട്ടെ നമ്മുടെ കേരളം..

ഹംസ പറഞ്ഞു...

വികസനം നാടിന്‍റെ ആവശ്യം.! വീട് പൊളിച്ച് വികസനം കൊണ്ട് വരുമ്പോള്‍ അതിന്‍റെ പിറകില്‍ ഉള്ള യഥാര്‍ത്ഥ ലക്ഷ്യം അറിയാത്ത പാവങ്ങള്‍ റോഡിലേക്കിറങ്ങേണ്ടി വരുന്നു.! പാവപ്പെട്ടവന്‍റെ സര്‍ക്കാര്‍ ആദ്യം കയറേണ്ടത് പാവപ്പെട്ടവരുടെ നെഞ്ചത്ത് തന്നെയല്ലെ.! മന്ത്രി പ്രസംഗിക്കട്ടെ നാടിന്‍റെ വികസനത്തെ കുറിച്ച് വാ തോരാത്ത സംസാരിക്കട്ടെ.!!

Unknown പറഞ്ഞു...

very good, and contemporary relevant.great. keep it up.

mukthaRionism പറഞ്ഞു...

അതെ,
വികസനം അടിച്ചേല്പ്പിക്കപ്പെടുന്നു..

നന്ദിഗ്രാം മണക്കുന്നു..
സിംഗൂര്‍ മണക്കുന്നു..


കിനാലൂര്‍ മണക്കുന്നു..

നല്ല കഥ..
കാലികം.

(മെയിലില്‍ ലിങ്കു വരും മുന്‍പ് ബ്ലോഗര്‍ ഹംസ പറഞ്ഞു, നല്ലൊരു കഥ, നോക്കൂന്ന്..
നന്ദി, ഹംസക്കും ഉമ്മു അമ്മാറിനും..)

തുടരുക..
ഭാവുകങ്ങള്‍..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

മന്ത്രി പുംഗവന്മാരുടെ പ്രസംഗ വേദിയിലേക്ക് ഈ ജെ.സി.ബി കയറ്റാന്‍ പറ്റുമോയെന്നു നോക്കാം!.
എം.പി.മാരുടെ ശമ്പളം 5 ഇരട്ടിയാക്കാന്‍ ശുപാര്‍ശയുണ്ടത്രെ! അതും ഒരു വികസനമല്ലെ?

Manoraj പറഞ്ഞു...

നാട്ടിൽ വികസനം വേണം .. പക്ഷെ അത് നാട്ടിൽ തന്നെയാവണം.. അല്ലാതെ മന്ത്രിമാരുടെ പോക്കറ്റിനാവരുത്.. നല്ല് പോസ്റ്റ്..

കൂതറHashimܓ പറഞ്ഞു...

!

jayanEvoor പറഞ്ഞു...

എന്തു പറയാൻ...!
ഒട്ടും പ്രാക്റ്റിക്കൽ അല്ലാത്ത കാല്പനികന്മാർ മണ്ണടിയും... നിങ്ങളും ഞാനുമടക്കം!

എറക്കാടൻ / Erakkadan പറഞ്ഞു...

മുഹമ്മദിക്കാന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു...ഒരു ജെസിബി കിട്ടിയിരുന്നെങ്കില്‍......

Mohamed Salahudheen പറഞ്ഞു...

നാടിനെ നന്നായിപ്പറഞ്ഞു

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു കൊച്ചു കഥ, കഥ പോലെ നന്നായി.

ഭാനു കളരിക്കല്‍ പറഞ്ഞു...

വളരെ പ്രസക്തമായ കഥ. അല്‍പം കൂടി വിശദമാക്കി തീവ്രമാക്കാമായിരുന്നു.

എന്‍.ബി.സുരേഷ് പറഞ്ഞു...

വികസനം മുന്‍പ് ഒരു അരികുവല്‍കരണമായിരുന്നു.
ഇപ്പോള്‍ അരികു ചേര്‍ന്നു നില്‍ക്കുന്നവരെ
തെരുവിലാക്കുന്ന തെരുവുവല്‍കരണമാണ്.

ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടേതല്ലാത്ത സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു വേണ്ടിയല്ലാതെ നടത്തുന്ന ഒരു ഗ്ലോബല്‍ ഗൂഡാലോചന.

അലി പറഞ്ഞു...

വികസനമെന്നത് എല്ലാ വഴികളും ചിന്തേരിട്ടു മിനുക്കിയ റോഡുകളാക്കലും കുന്നുകളും കുളങ്ങളുമില്ലാത്തവിധം ഭൂമിനിരപ്പാക്കലുമാണ്! അതിനിടയിൽ തേങ്ങലുകൾക്കോ കണ്ണീരിനോ ഇടമില്ല. കേരളത്തിന്റെ ദേശീയചിഹ്നമായ ജേസീബിയും അതേ മനസ്സുള്ള അധികാരികളും കൂടി പാവപ്പെട്ടവനെ വികസിപ്പിച്ച് ആഗോളതലത്തിലെത്തിക്കുമ്പോൾ പ്രതികരിക്കരുത്. അപ്പോൾ നമ്മളും അംഗീകരിക്കപ്പെടുന്നവരാകും!

ഉമ്മുഅമ്മാറിനും കലികപ്രസക്തിയുള്ള കഥക്കും ഭാവുകങ്ങൾ.

sm sadique പറഞ്ഞു...

വികസനം ജനങളുടെ കണ്ണീരും ചേരയും വിയർപ്പും അപഹരിച്ചുകൊണ്ടാകരുത്.
അവരുടെ അവകാശങളും ആവശ്യങളും അംഗീകരിച്ചു കൊണ്ടാകണം. സർക്കാർ
വില നോക്കാതെ മാർക്കറ്റ്വില അനുസരിച്ച് നഷ്ട്ടപെടുന്ന വസ്ത്തുവിനും
കെട്ടിടങൾക്കും വില നൽകി വികസനം വരുത്തട്ടെ.
അതൊ , വികസനം വേണ്ടെ........? വേണ്ടങ്കിൽ വേണ്ട ; നമുക്ക് ഒന്നായി
നാളെകളിൽ ഇഴഞ്... ഇഴഞ്....നീങാം....... എന്തായാലും ഞാൻ ഒകെ.എന്റെ
വീൽചെയർ ഉരുളാൻ.......എങ്കിലും, വരും തലമുറയെ..............?

ശ്രീ പറഞ്ഞു...

ഒരു നഗ്നമായ സത്യം

Praveen പറഞ്ഞു...

എനിക്ക് മടുത്തു മാഷേ...
സത്യത്തിന്‍റെ മുഖമെത്ര ഭീകരമാണ്.....
ഇനിയും പ്രതീഷിക്കുന്നു....
ഇതുപോലെയുള്ള കഥകള്‍...

Jishad Cronic പറഞ്ഞു...

വളരെ പ്രസക്തമായ കഥ.

Sundharan പറഞ്ഞു...

Valare kalika prasakthi ula kadha.. Keralam vikasanam ena kapada mukham moodi yil varalumbol ithram postukal puthya charchakalku vedhiyakate. Janakeeya samarangle cheruthu tholpikamenathu bharana vargalude vyamoham mathram.
Ithram kalika prasakthi ula oru kadha theere theevaratha ilathe avathripichathl pradishedikunu. Sory thalkalam ivde chanaka velam ila.. Undayirungl.... :-)
Abinandhangal..

Unknown പറഞ്ഞു...

കാലിക പ്രസക്തമായ കഥ.

Rejeesh Sanathanan പറഞ്ഞു...

മന്ത്രി പുംഗവന് ആകെ അറിയാവുന്ന പണി അതല്ലേ....അവന് പാവങ്ങളുടെ കണ്ണീരിനെ കുറിച്ച് എന്ത് വേവലാതി......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

- ജെ സി ബി എന്നതിന് പകരം നാട്ടാര്‍ 'രാജ്യദ്രോഹി' എന്ന് വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആ പേരിട്ടവനാണ് രാജ്യദ്രോഹി!!

- നാട്ടില്‍ വികസനം എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ(രാഷ്ട്രീയക്കാരുടെ) വീട്ടില്‍ വികസനം എന്നാണെന്ന് നിങ്ങള്‍ക്കറിയില്ലേ? "നാവ് നാട്ടിന്, നേട്ടം വീട്ടിന്" അതാ ഞങ്ങടെ മുദ്രാവാക്യം.

- ഞങ്ങളുടെ കുപ്പായത്തിന്റെ പോക്കറ്റ്‌ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? നല്ലോണം വികസിപ്പിചിട്ടാണ് ഈയിടെ അത് തുന്നിയിരിക്കുന്നത്. അതിനനുസരിച്ച് റോഡും 'വികസിക്കണം'എന്നാലേ കാര്യമുള്ളൂ.

-ഞങ്ങള്‍ക്ക് BPL എന്നാല്‍ എന്താണെന്നതു മറന്നുപോയി. പക്ഷെ APL എന്താണെന്ന് നന്നായറിയാം .അതിനാണ് ഇപ്പം മാര്‍ക്കറ്റ്‌ .

- കുടിയോഴിപ്പിക്കപ്പെടുന്നവര്‍ ആകുലപ്പെടേണ്ട.വൃദ്ധസദനത്തിന്റെ മാതൃകയില്‍ ഒരു സ്കീം ഞങ്ങള്‍ ഉദേശിക്കുന്നു.. അതിനുള്ള പാട്ടപ്പിരിവ് അണികള്‍ തുടങ്ങിക്കഴിഞ്ഞു.ഞങ്ങള്‍ നേതാകള്‍ ഉടനെ ഗള്‍ഫിലേക്ക്‌ വണ്ടി കയറുന്നുണ്ട്. നിങ്ങള്‍ ഗള്‍ഫുകാര്‍ സഹകരിക്കുമല്ലോ.

Unknown പറഞ്ഞു...

അഭിനന്ദനങ്ങൾ!

ഉമ്മു അമ്മാറിനു
ഭാവുകങ്ങള്‍!!!

Vayady പറഞ്ഞു...

നാടിന്‌ വികസനം വേണം. പക്ഷേ അത് പാവപ്പെട്ടവന്റെ നെഞ്ചില്‍ ചവുട്ടിക്കൊണ്ടാകരുത്.

നല്ലൊരു കൊച്ചു കഥ. എന്റെ അഭിനന്ദനങ്ങള്‍.

ബഷീർ പറഞ്ഞു...

വികസനം വേണം. വികസനത്തിനു ആദ്യപടി റോഡുകൾ വേണം. അതും നല്ല റോഡുകൾ. ജനങ്ങൾക്ക് വേണ്ടിയാവണമെല്ലാം. പക്ഷെ ഇന്ന് വികസനമെന്ന പേരിൽ നടക്കുന്നതിൽ ഭൂരിഭാ‍ഗവും ജനങ്ങളെ ദ്രോഹിച്ച് കൊണ്ടും എല്ലാറ്റിനെയും എതിർക്കുന്നവർക്കും അവരുടെതായ ചില താത്പര്യങ്ങളും മാത്രം. പിന്നെ എല്ലാം ജനങ്ങൾക്ക് വേണ്ടിയാണെന്ന കാപട്യവും.

ബഷീർ പറഞ്ഞു...

എഴുത്ത് നന്നായിട്ടുണ്ട് .ആശംസകൾ

ഗീത പറഞ്ഞു...

എല്ലാം ആ നോട്ടുമാലയ്ക്ക് വേണ്ടി തന്നെ.

ഗീത രാജന്‍ പറഞ്ഞു...

നഗര വികസനത്തിന്റെ മറ്റൊരു മുഖം...
വളരെ നന്നായീ കഥ

TPShukooR പറഞ്ഞു...

കാലിക പ്രസക്തമായ ഒരു കഥ കൃത്യസമയത്ത് കൊള്ളിച്ചു. അഭിനന്ദനങ്ങള്‍.

ഒഴാക്കന്‍. പറഞ്ഞു...

ഉമ്മു ഫുള്‍ കലിപ്പില്‍ ആണല്ലോ

കുഞ്ഞാമിന പറഞ്ഞു...

വരാൻ വൈകിപ്പോയി. നല്ല മിനിക്കഥ. ഇപ്പോൾ ഇത് എഴുതിയത് എന്ത് കൊണ്ടും നന്നായി. ആശംസകൾ

rafeeQ നടുവട്ടം പറഞ്ഞു...

'അക്ഷരച്ചീന്തുകളി'ലൂടെ ഒരു നിരീക്ഷണ പ്പറക്കല്‍ നടത്തി.
പെണ്ണെഴുത്തിന്‍റെ സമകാലിക പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ അരിയപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീത്വത്തിന്‍റെ വേദനകള്‍ക്കെതിരെ ഇത്തിരി കരുത്താകും നിങ്ങളുടെ രചനകള്‍. വിഭിന്നമായ വിശ്വാസാചാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന സമൂഹത്തിനിടയില്‍ എഴുത്താണി കൊണ്ടെങ്കിലും പാരസ്പര്യത്തിന്‍റെ തോണി തുഴയാന്‍ സര്‍ഗകഴിവുകളെ കൂടുതല്‍ സൌഹാര്‍ദപൂര്‍ണവും മൂല്യവത്തുമാക്കുക. ആശംസകള്‍!

(റെഫി: ReffY) പറഞ്ഞു...

വികസനം ഉണ്ടാക്കെണ്ടവര്‍ അതിനു ശ്രമിക്കാതെ രാഷ്ട്രീയം കളിക്കുന്നതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം.
ഇതിനെതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കട്ടെ...

mini//മിനി പറഞ്ഞു...

നാട്ടിലെല്ലാവർക്കും റോഡ് വേണം, നല്ല വീതിയുള്ള റോഡ് വീടിനുസമീപം തന്നെ വേണം. അത് അയൽ‌വാസിയുടെ പറമ്പിലൂടെ ആയിരിക്കണം. എന്നാണല്ലൊ എല്ലാവർക്കും ആഗ്രഹം. നല്ല കഥ.
പിന്നെ എന്റെ ഒരു കഥയുണ്ട്. ക്ലിക്ക് ചെയ്ത് വായിച്ച് അഭിപ്രായം എഴുതുമെന്ന് വിശ്വസിക്കുന്നു. http://mini-kathakal.blogspot.com/2010/05/blog-post_13.html

pokkiri പറഞ്ഞു...

ingnatthey thattippukal nammalethra kandathaaaaaaaaaaaaaa

(കൊലുസ്) പറഞ്ഞു...

ആന്റി ഇപ്പൊ ഇതും കൊണ്ടാ കളി അല്ലെ? എന്താ politicsലേക്ക് പോകുവാ?

Unknown പറഞ്ഞു...

നിങ്ങള്‍ വികസന വിരോധികള്‍!!!

സാജിദ് ഈരാറ്റുപേട്ട പറഞ്ഞു...

കൊള്ളാം...

Sulfikar Manalvayal പറഞ്ഞു...

ശരിയാണ് പറഞ്ഞത്. പക്ഷെ ഇതിന്റെ മറ്റൊരു വശം കൂടെയുണ്ട്.
എന്ത് വന്നാലും അതിനു എന്തെങ്കിലും ഉടക്കിട്ടു വികസനത്തെ തടയുന്ന ഒരു കൂട്ടരുണ്ട്. അവരാണ് നാടിന്റെ ശാപം.
ഭരണ കൂടം ഇത്തരം വികസനങ്ങള്‍ നടത്തുമ്പോള്‍ പ്രശ്ന പരിഹാരം ശരിക്കും പടിചിട്ടിരങ്ങണം എന്നതാണ് ഇതിന്റെയൊക്കെ ആകെ പാഠം.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നന്നായിട്ടുണ്ട്...ആശംസകള്‍...