ആരവങ്ങള്‍ കെട്ടടങ്ങിയ
പൂരപ്പറമ്പില്‍
സ്വയം കീറി കാറ്റില്‍ പറന്നകന്ന
ഒരു പട്ടം...
കാറ്റും...
ആകാശവും...
അതിനെ വിദൂരതയിലേക്ക്
ആനയിക്കുന്നു
ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തിലും
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവും
ഹ്രദയത്തിന് തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു
ഞായറാഴ്ച, ഫെബ്രുവരി 28, 2010
ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2009
ബന്ധങ്ങൾ

എൻ അന്തരാത്മാവിൽ നിന്നും ഉതിർന്നു
ദു:ഖത്തിൻ അശ്രു കണങ്ങൾ.......
എരിയുന്ന കനലായി നീറി പുകഞ്ഞു ഞാൻ
ഹ്രദയം തപിക്കും രോദനവുമായി
വർണ്ണങ്ങളില്ലാത്ത നിറക്കൂട്ടായി .....
വാനിൽ വാരി വിതറി എൻ ജീവിതം
ജീവിച്ചു തീർത്തു മറ്റാർക്കോ വേണ്ടി
വ്യഥകളെല്ലാം ഉള്ളിലൊതുക്കി .....
ഏകാകിയായി ഞാൻ തേടിയലഞ്ഞു..
ബന്ധങ്ങളില്ലാത്ത മറ്റൊരു ലോകം...
ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009
ഞായറാഴ്ച, സെപ്റ്റംബർ 06, 2009
വാര്‍ത്ത

ആയ്ശയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം അവള്‍ക്ക് ഇനിയും തലമറച്ചു പഠനം തുടരാം : മതാചാരമനുസരിച്ച് തല മറച്ചു ക്ലാസ്സില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച കാമ്പസ് അധിക്ര്തര്ക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു ഈ പതിനെട്ടുകാരി . ആയിഷയുടെ ഈ പോരാട്ടം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ബന്ടവാളിലെ ശ്രീ വെങ്കിട രമണ സ്വാമി കോളേജ് വൈസ് ചാൻസലറുടെ സമ്മർദങ്ങൾക്കു വഴങ്ങിയാണ് മാനേജ്മെന്റ് ഒടുവിൽ തെറ്റുതിരുത്താൻ സന്നദ്ധമായത് .ഇതേ കോളേജിൽ തുടർന്നു പഠിക്കാന്‍ തന്നെയാണ് ആയിശയുടെ തീരുമാനം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
