ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

നഷ്ട്ട സ്മൃതികൾ
 സായൂജ്യമേകും  കിനാവ്‌ പോൽ
വിങ്ങലുതിർത്ത നെടുവീര്‍പ്പ് പോൽ..
ഒരു തൂമന്ദ ഹാസം പോൽ
സാന്ത്വനസ്പര്‍ശം പോൽ
എന്നിലലിയുന്നു നിന്നോർമ്മകൾ

ഏകാന്തയുടെ തീരങ്ങളിൽ 
നീ പകർന്ന സ്നേഹ മൊഴികളും 
നിന്‍റെ തീക്ഷണമാം നോട്ടവും
എല്ലാമിന്നെനിക്ക് ഓർമ്മകൾ

 എന്‍ മനസ്സിൻ  മടിത്തട്ടിൽ
ഓളങ്ങളായി അലയടിക്കുന്നു..
സ്മൃതി പദങ്ങളിൽ സൂക്ഷിക്കാം
എന്നും മരിക്കാത്ത നിനവുകൾ...