ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ചവള്‍
പൊക്കിള്‍ക്കൊടി ബന്ധത്തില്‍
ഇഴകി ചേർന്നവൾ..
പേറ്റുനോവിന്‍ വ്യഥയെ.....
അനുഭൂതിയായ് നെഞ്ചിലേറ്റിയവൾ..
അമ്മിഞ്ഞ പാലിന്‍ മധുരം
എന്‍ നാവിന്‍ തുമ്പില്‍ പുരട്ടിയവള്‍
എന്‍ പിച്ച വെക്കല്‍ കണ്ട്
ആനന്ദ പുളകിതയായവൾ...
എന്നിലെ നേര്‍ത്ത സ്പന്ദനം പോലും
അവളില്‍ നെടുവീര്‍പ്പായിരുന്നു ..
എന്നിലെ വളര്ച്ചതന്‍ മാറ്റത്തെ
അടുത്ത് നിന്നറിഞ്ഞവൾ..
എന്‍റെ പാതിയെ മകളായി കണ്ടവള്‍
എന്‍ മകനെ വാരിപ്പുണർന്നവൾ
എങ്കിലും ഇന്നവള്‍ ...............
വൃദ്ധസദനത്തിൻ ഇരുണ്ട കോണില്‍...
എനിക്ക് വേണ്ടി പ്രാര്‍ഥനാ നിരതയായ്..
ആകുലതകളില്ലാതെ ആധികളില്ലാതെ ......