ഞായറാഴ്‌ച, ഫെബ്രുവരി 28, 2010

ജീവിതം വഴിമാറുമ്പോൾ

ആരവങ്ങള്‍ കെട്ടടങ്ങിയ
പൂരപ്പറമ്പില്‍
സ്വയം കീറി കാറ്റില്‍ പറന്നകന്ന
ഒരു പട്ടം...
കാറ്റും...
ആകാശവും...
അതിനെ വിദൂരതയിലേക്ക്
ആനയിക്കുന്നു
ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തിലും
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവും
ഹ്രദയത്തിന്‍ തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു