ഞായറാഴ്‌ച, ഫെബ്രുവരി 20, 2011

അതിജീവനം


എന്‍റെ മുന്നിലനന്തമാം മണ്ണെങ്കിലും
തലചായ്ക്കാനില്ലൊരു തരി മണ്ണ് ...
തലയറയും ആഴിയിലുണ്ടാവോളം വെള്ള-
മെങ്കിലും എന്‍റെ സങ്കടക്കടലിലില്ലൊരു തുള്ളി
സ്നേഹാമൃതിന്‍ തീര്‍ത്ഥജലം
കൊടുങ്കാറ്റടിക്കും ഭൂവിതിലെന്നെ-
ത്തഴുകാനിന്നില്ലൊരു സമീരണന്‍
പ്രഭയാണഖിലമെന്നു ചൊല്ലുകിലും
എനിക്ക് കൂട്ടായി പാരതന്ത്ര്യത്തിന്‍ കൂരിരുള്‍ മാത്രം
'
ഖുദ്സെന്ന' പുണ്യ ഗേഹമുള്ളോരിടം
അധിനിവേശ കാട്ടാളര്‍ വിരഹിക്കുന്നൊരു
ഫലസ്തീനാണെന്‍റെ ജന്മ ഗേഹം.
പുഞ്ചിരി മറന്ന മുഖങ്ങളില്‍
ഭീതിയുടെ കരിനിഴലിലാണതിജീവനം.
പട്ടിണിക്കോലങ്ങള്‍ മാത്രമായി മര്‍ത്യര്‍
വിശപ്പ്‌ തിന്നു മരണത്തെ ജയിക്കുന്നു.
പകലിരവിലും പോരാടീടുന്നു.
സ്വാതന്ത്ര്യം നുണയാന്‍ അടരാടീടുന്നു
.

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

ചിതലരിച്ച മോഹങ്ങള്‍...
നിശബ്ദമാം നീലിമയില്‍
ശൂന്യമാം ഇടവേളകളില്‍
നിഴലുകള്‍ ..
വേര്‍പിരിയുന്നു ..

നെഞ്ചകത്തില്‍ -
കനലടങ്ങാത്ത നെരിപ്പോട്‌പോല്‍
കാറ്റുറങ്ങാത്ത മുളങ്കാട്‌ പോല്‍
കിതപ്പ്‌ മാറാത്ത പേടമാന്‍ പോല്‍
നെടുവീര്‍പ്പുകളുടെ ഭാവഭേദം

വിഷാദം -
ചുണ്ടുകള്‍ വിതുമ്പി
ദു:ഖത്തിന്‍ചുഴിയില്‍പെട്ട്
അഗാധമാം ഗത്തങ്ങളിലേക്ക്
ആണ്ടുപോകുന്ന .
യാമങ്ങളി..
പാതി മയക്കത്തി
കാണും സ്വപ്നങ്ങളും
കണ്ടു മടുത്ത
പേക്കിനാവുകളും
ഏകയാമെന്‍ തംബുരുവി
ഉയന്നു പൊങ്ങിയ
നിശ്വാസങ്ങള്‍..
അപശ്രുതിയായി..
പകലുകള്‍
പലതായി പിറന്നു വീഴുന്നു
ഭൂവി ...
നിദ്രാവിഹീനമാം
രാത്രിയും ..
ചിതലരിച്ച
മോഹങ്ങളും
മാത്രം ബാക്കിയായി.

ഞായറാഴ്‌ച, ഫെബ്രുവരി 06, 2011

ഓർമ്മകൾമാത്രം ബാക്കിയായി….


ഏകയല്ലിന്നു ഞാൻ കൂട്ടിന്നെനിക്കായി
നഷ്ട സ്വപ്നങ്ങളേറെയുണ്ട്
ബാല്യത്തിൻ കുസൃതിയും വാശികളൊക്കെയും
മിന്നിത്തിളങ്ങിയെന്‍ നെഞ്ചകത്തില്‍

ആനന്ദ ചിത്തരായി ആടിത്തിമർത്തൊരാ
കാലമെനിക്കെന്നും ഏറ്റം പ്രിയം ..
കൂടെക്കളിച്ചും ചിരിച്ചും കരഞ്ഞും
പങ്കിട്ടു ഞങ്ങളാ നല്ലകാലം..

ആറ്റിലും ചേറ്റിലും കുളത്തിലും തൊടിയിലും
ഓടിക്കളിച്ചൊരാ നല്ലകാലം
ഏകാന്തമായൊരീ നിമിഷം വരെയുമെൻ
ർമ്മകളിലാ നല്ലകുട്ടിക്കാലം


നവൂറുന്നൊരിളം തൂവത്സ്പർശമായി.
പിന്നിട്ട കാലമെൻ കൂടെയുണ്ട്
തേനൂറുന്നൊരാ കാലമെനിക്കിന്ന്
തിരികെ ലഭിച്ചെങ്കിലെന്നാശിക്കുന്നു

പോയി മറഞ്ഞെങ്ങോ ആ കാലമത്രയും....
ഒരു ഗദ്ഗദമെന്നിൽ മയങ്ങീടവേ
ജീവിത നൌകയിൽ നഷ്ടബാല്യത്തിൻ
ഓർമ്മകൾമാത്രം ബാക്കിയായി.