ബുധനാഴ്‌ച, മാർച്ച് 31, 2010

സ്ത്രീധനം
എന്റെ കൂട്ടുകാരിക്കായ്......

നിനച്ചിരിക്കാതെ എനിക്ക് കിട്ടി
നിശീധിനിയില്‍ ഒരു ചന്ദ്ര ബിംബം
എന്‍  ജീവിത സായാഹ്നത്തില്‍ ..
ഉണര്‍ത്തു പാട്ടിന്റെ ഈരടിയായി..
ഉടപ്പിരപ്പിന്‍ സ്നേഹ സാന്ത്വനമായി..
സുന്ദര യാമത്തിന്‍ തൂവല്‍സ്പര്‍ഷമായി
സുക്രതമായി നീ വന്നൂ.....
എന്‍ ജീവിതയാത്രയില്‍..
സുഖ ദുഖമൊക്കെയും പങ്കുവെക്കാന്‍..
മനസിനാശ്വാസമേകുവാനും...
മനതാരിലാശ നിറഞ്ഞിടുന്നു ..
നിന്‍ വദനമൊന്നു കണ്ടീടുവാന്‍
ഒരു ചിരിയെന്‍ തിളയ്ക്കും നെഞ്ചകത്ത്
ഒരുക്കി വെച്ചു ഞാന്‍ കാത്തിരിക്കയായ്‌...
നിനക്കു നല്‍കാന്‍ തുടിക്കുമെന്നകം
ച്ചുടുകാറ്റെന്തോ രഹസ്യ മോതുന്നു
വിശാലമാം മണല്പ്പരപ്പിനോടായ്‌..
വരും നീ എന്നരികിലെന്നാവാം ...
ഒരിക്കലെങ്കിലും പതുക്കെ പറഞ്ഞത്

ചൊവ്വാഴ്ച, മാർച്ച് 30, 2010

നൊമ്പര പൂവ്

പുലര്‍കാല വേളയില്‍ നിന്നെ പ്രതീക്ഷിച്ചു
വെറുതെ ഇരന്നു ഞാന്‍ ഇന്നും ......
അടുത്തറിയാന്‍ കൊതിച്ചിര്ന്നു ഞാന്‍
നിന്‍ മധുരമാം മൊഴികള്‍ കേള്‍ക്കുവാനും
എന്തിനീ മൌനം നിനക്കെന്നുമെന്നും
എന്‍ സൌഹ്രദം കൊതിചിരുന്നില്ലയോ?
മാരിവില്ലഴകായി നീ എന്‍ മനസ്സില്‍
ഒരു മഴവില്ല് പോലെ വിടര്‍ന്നു നിന്നു...
എങ്ങുനിന്നെത്തി നീ എന്നരിയില്ലേലും
ഇന്നെന്‍ മനസ്സില്‍ നീ താളമേളം ..
നിന്‍ മധുരാര്‍ദ്രമാം സാമ സംഗീതത്തിന്‍
ആയത്തില്‍ നിന്നൊരു മുത്ത് തരൂ
ഞാനത് ഏഴില മാലയില്‍ കോര്‍ത്തിട്ടു
പൊന്നിന്‍ നൂലില്‍ പൂമുത്ത്‌ പോലെ നീ
എന്‍ സ്വപ്ന തീരങ്ങളില്‍ ഒരായിരം പൂക്കണിയായി
ഇന്ന നീയെന്‍ മാണിക്യ വീണയില്‍
ഒരു നേര്‍ത്ത നൊമ്പരമായി മാറി
കാണാമറയത്ത് ഒളിച്ചിക്കാനെങ്കില്‍
എന്തിനു വന്നെന്‍ പകല്‍ക്കിനാവില്‍
മാനത്തെ കാര്‍മുകില്‍ കൂട്ടിലൊളിച്ച നീ
എന്നു വരുമെന്‍ ആത്മമിത്രമായ്
എന്നെ അറിയൂ നീ എന്നില്‍ അണയു നീ
എന്നാത്മ മിത്രമായ് വന്നു ചേരൂ ....
(എന്‍റെ കൂട്ടുകാരിയുടെ മനസ്സില്‍ വിരിഞ്ഞത് )

തിങ്കളാഴ്‌ച, മാർച്ച് 29, 2010

വാക്ക്

      
പാപ പങ്കിലമല്ലേ
മനുഷ്യ ജന്മം
പാപങ്ങള്‍ പലതുണ്ട്
ദൈവത്തിന്‍ സന്നിധിയില്‍
കണ്ണു നീർക്കണത്താൽ
ഏറ്റു പറഞ്ഞാല്‍
പൊറുക്കത്തതായി..
ഒന്നുമില്ലെന്ന്
ദൈവത്തിന്‍ വചനമില്ലേ ?
ദൈവ വിധി
പ്രാർഥനയാൽ മാററ്റിടാം
തുളച്ചു കയറും
കൂരംബിനെക്കാള്‍
കടുത്തതാകും
ചിലരുടെ വാക്കുകള്‍ …….
മര്‍ത്യന്‍  വിധിക്കും
ശിക്ഷതന്‍ കഠിന്യം
വിട്ടുമാറില്ലൊരിക്കലും
ശിലയില്‍  കൊത്തിയ
ലിഖിതം പോല്‍ ….
എന്നും മുറിപ്പാടായി….
മനതാരില്‍  നിറഞ്ഞു നിൽ‌പ്പൂ…….

ചൊവ്വാഴ്ച, മാർച്ച് 23, 2010

മാറ്റം

     
കാലത്തിന്റെ യവനിക
പതിതന്റെ കണ്ണീരിന്
മാറ്റത്തിന്റെ സാന്ത്വനം
നീതിയെന്ന്
വേദം
മാറ്റത്തിന്റെ കുളിര്‍ കാറ്റ്
വീശി കൊണ്ട് ...
കാലം ....
എന്നിട്ടുമെന്തേ
പട്ടിണിക്കാരന്റെ
ചായ കോപ്പയില്‍
കണ്ണ് നീരിന്‍ ഉപ്പു രസം
നാട്ടു പ്രമാണിയുടെ മകന്
വ്ര്‍ക്ക കൊടുത്തിട്ടും
കൂരയിലെ ചോര്ച്ചക്ക്
അറുതിയില്ല ...?
പശിയടക്കാന്‍ വേശ്യ ആയെങ്കിലും
ഏമാന്മാരുടെ വിശപ്പിനു ശമനമായി ...
എന്നിട്ടുമെന്‍ കുടിലില്‍
പുകയാത്ത അടുപ്പുകളും
നിറയാത്ത അഞ്ചെട്ടു വയറുകളും ..
മാറ്റത്തിന്‍ രസതന്ത്രം
മുതലാളിമാരുടെ പാടപുസ്തകമോ
പട്ടിണി ക്കാരന്‍ പഠിക്കാന്‍ മറന്നതോ
പഠിക്കാതിരുന്നതോ?

ഉഷ്ണം


         
നേരിന്റെ വെള്ളിവെളിച്ചം ലഭിക്കില്ല
മാനവര്‍ക്കൊന്നുമേ  ഈ ഭൂമിയില്‍ ...
നന്മ തന്‍ വാതായനങ്ങള്‍ തുറക്കില്ല
മര്‍ത്യര്‍ താണ്ഡവമാടിടും
ഈ ഭൂമിയില്‍..
നന്മ വറ്റിയ മനുഷ്യ മനസ് പോല്‍
വരണ്ടുണങ്ങിയ  ഭൂമിയും ....
ഇലകള്‍ കൊഴിഞ്ഞ മരങ്ങളും
സ്വാന്തനത്തിനായി ഒഴുകിയെത്തിയ
കാറ്റില്‍ ....
ഉഷ്ണത്തിന്‍ അലയൊലികള്‍ ...
പ്രതീക്ഷകള്‍ നശിക്കാത്ത
ആകാശ നീലിമയിലേക്ക്‌ ...
കൈകളുയര്‍ത്തി കേണിടാം
ഒരിറ്റു തെളിനീരിനായി ...
ദൈവത്തിന്‍  സ്വന്തം നാടെന്ന
വാമൊഴി  ദൈവം മറക്കുമോ?
സൂര്യന്റെ കോപം ശമിക്കതിരിക്കുമോ ?

തിങ്കളാഴ്‌ച, മാർച്ച് 22, 2010