ചൊവ്വാഴ്ച, ഏപ്രിൽ 13, 2010

വിഷുക്കണി


ഓട്ടുരുളിയും കണിവെള്ളരിയും
കൊന്ന പൂവും തീര്‍ഥ കിണ്ടിയും
കാര്‍മ്മുകില്‍ വര്‍ണ്ണനും
കണി കണ്ട് ഉണരും
പുലര്‍കാല മഞ്ഞില്‍
കുളിച്ചു നില്‍ക്കും പ്രഭാതമിന്നെവിടെ
വിഷു കൈനീട്ടമെവിടെ
ഇന്നലകളിലെ വിഷു പക്ഷി
പാടിയ പാട്ടിന്‍ ഈണമെവിടെ
കണ്ണു പൊത്തി കണി കാണിക്കും
കാരണവര്‍ എവിടെ
ഇരവിന്റെ നിനവുകളില്‍
കണി കണ്ടു ണരും
പ്രഭാതമിന്നെവിടെ
ഒരിറ്റു ദാഹജലത്തിനായ്
തീരം തേടും വാനമ്പാടീ
ഒരു പൊന്‍ വിഷുക്കണി യുമായ്‌
എന്നിലേക്ക് കടന്നുവന്ന നീയിന്നെവിടെ
നന്മ വറ്റിയ മര്‍ത്യ മനസ്സില്‍
ഒരായിരം കണിക്കൊന്ന
പൂത്തുലയട്ടെ സ മ്ര്ദ്ധിയായ്....

32 അഭിപ്രായങ്ങൾ:

എന്‍.ബി.സുരേഷ് പറഞ്ഞു...

ബാക്കി വല്ലതുമുണ്ടോ?
പക്ഷി പോയ് പറവ പോയ്
പൂവു പോയ് പൂ‍ൂക്കാലം പോയ്
ബാക്കി വല്ലതുമുണ്ടോ?
(ബാക്കി വല്ലതുമുണ്ടോ-എന്‍.വി.കൃഷ്ണവാര്യര്‍)
കാലമിനിയുമുരുളും വിഷു വരും,
വര്‍ഷം വരും,തിരുവോണം വരും,പിന്നെ-
യോരോതളിരിനും പൂവരൂം ,കായ്‌വരും-അപ്പൊ-
ളാരെന്ന്മെന്തെന്നുമാര്‍ക്കറിയാം?
(സഫലമീയാത്ര- കക്കാട്.)
ഗൃഹാതുരത്വം നല്ല ഭാവമാ‍ണ് കവിതയിലെ ധാര്‍മ്മിക ദു:ഖംത്തില്‍ പങ്കുചേരുന്നു.

നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരനും
നാട്ടില്‍ പാര്‍ക്കുന്ന വിദേശിക്കും
വിഷു വന്നാല്‍ ആശംസകള്‍.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ഈ മരുഭൂമിയിലും സമ്പൽ അമ്ര്ദ്ധിയായ സംര്ദ്ധമായ ഒരു വിഷു കണി നൽകിയ പ്രിയ
കവയിത്രിക്ക് ഒരാ‍യിരം വിഷുദിനാശംസകൾ


സ്നേഹത്തോടെ
ഷാഹിന വടകര.......

sahlalubaba പറഞ്ഞു...

ezhutuka nallavannam(nallatumatram)snehattode sahlalubaba

ഹംസ പറഞ്ഞു...

നല്ല കവിത.

വിഷു ആശംസകള്‍ :)

sm sadique പറഞ്ഞു...

കാലം മുന്നോട്ട് പായുമ്പോള്‍ പുതിയതിനെ തേടുക സ്വാഭാവികം ; എങ്കിലും പഴമയിലെ നല്ലതിനെ നമുക്ക് സ്മരിക്കാം ...... വിഷുദിനാശംസകള്‍ ........!!!!!!!

hashe പറഞ്ഞു...

കാലമിനിയുമുരുളും വിഷു വരും,
വര്‍ഷം വരും..അപ്പൊ-
ളാരെന്ന്മെന്തെന്നുമാര്‍ക്കറിയാം?
.........നല്ല കവിത....വിഷു ആശംസകള്‍

Jishad Cronic പറഞ്ഞു...

വിഷു ആശംസകള്‍

Zulfukhaar-ദുല്‍ഫുഖാര്‍ പറഞ്ഞു...

നബിദിനം ശിർക്കാണ് . പ്രവാചകനെ ഓർക്കരുത്. അത് ശിർക്കാണ്.സ്വാലാത്ത് ദിക്‌ർ മജ്ലിസുകൾ സംഗടിപ്പിക്കരുത്. ഹദീസിലില്ല ..ഖുർ‌ആനിലില്ല..

വിഷു ആഘോഷിക്കണം. ഓണം ആഘോഷിക്കണം അതൊക്കെ ജമാ-അത്തെ ഇസ്‌ലാമിയുടെ രാഷ്ടീയ അജണ്ടായാണ്

അതിൽ ശിർക്കില്ല. കിർക്ക് മാത്രം..

Zulfukhaar-ദുല്‍ഫുഖാര്‍ പറഞ്ഞു...

ചിന്തിക്കുക. ചിന്ത പണയം വെക്കാതെ

sundharan പറഞ്ഞു...

sulfikar,ithoke ivde parayn karanam? Post inu anyojyamaya coment cheyuka..
Kavitha nanayitndu. Ela aashmsakulum

sudharan പറഞ്ഞു...

sulfikar,ithoke ivde parayn karanam? Post inu anyojyamaya coment cheyuka..
Kavitha nanayitndu. Ela aashmsakulum

sameer M M പറഞ്ഞു...

എല്ലാവരും സുന്ദര മായ പ്രഭാതത്തെയാണ് തേടുന്നത് .ഇന്നലകളിലെ നോവും നൊമ്പരവും വിടപറഞ്ഞിരിക്കുന്നു പ്രതീക്ഷകളുടെ നാളെകളെയാണ് നാം സ്വപ്നംsസ്സ്s കാണുന്നത് ഓരോ കൊന്ന ചില്ലകളിലും പ്രതീഷകളുടെ നൂറായിരം പൂക്കള്‍. കനിവെള്ളരിയില്‍ ഐശര്യത്തിന്റെ നിറച്ചാര്‍ത്ത് .നിറ നാഴികയില്‍ ധാന്യപൊലിമ .
നന്മയുടെയും സ്നേഹത്തിന്‍റെയും പോന്‍കണി കാണാന്‍ കൊതിക്കുന്ന കണ്ണുകളില്‍ ആഹ്ലാദത്തിന്റെ പൊന്‍ തിളക്കവുമായി നല്ല കാലത്തിന്റെ വരവറിയിച്ചു കൊണ്ട് ഒരായിരം വാനമ്പാടികൾ .ഇതൊക്കെ നമ്മുടെ ഇന്നലകള്‍ അല്ലെ ? ,ഇന്ന് മലയാളി വല്ലാതെ മാറിപോയിരിക്കുന്നു . ആഘോഷ ങ്ങൾക്കും സൌഹ്ര്ദങ്ങൾക്കും " ഉത്തരാതുനികത " യുടെ വീര്യവുമായി ഈ മരുക്കാട്ടില്‍ ഗ്ര്ഹാതുരത്വം പേറി ജീവിക്കുന്നു .കവിതയ്ക്ക് ഒരായിരം അഭിവാദ്യങ്ങള്‍

gazalpookkal പറഞ്ഞു...

nalla kavithaa...
hridiyamaaya varikal oru nalla
vishu kkalam namukk swapnam kaanaam

vishu dinaashamsakal nerunnu

അജ്ഞാതന്‍ പറഞ്ഞു...

@ സുന്ദരന്‍ .

ദുല്‍ഫുക്കാര്‍ പറഞ്ഞതിന് നിങ്ങളുടെ മറുപടി ശരിയായില്ല. അതിനു കവിയത്രി തന്നെ മറുപടി കൊടുക്കട്ടെ. കവിത എഴുതുന്ന അവര്‍ക്ക് ദുല്‍ഫുക്കാര്‍ പറഞ്ഞതിന്‍റെ ആശയം മനസ്സില്‍ ആയിട്ടുണ്ടാവും അയാള്‍ നമ്മുടെ വിഷുവിനെ കുറ്റം പറഞ്ഞിട്ടൊന്നുമില്ല. അത് അവര്‍ തമ്മില്‍ ഉള്ള വിഭാഗിയതയാണെന്നാണ് മനസ്സിലാവുന്നത്. നമ്മള്‍ക്ക് ഇപ്പുറത്ത് കയ്യും കെട്ടിയിരുന്ന് കാണാം അവരുടെ ആരോപണ പ്രത്യാരോപണങ്ങള്‍.

SAMEER MM പറഞ്ഞു...

.ജമാ-അത്തെ ഇസ്‌ലാമിയുടെ രാഷ്ടീയ അജണ്ട തീരുമാനികുന്നത് അക്ഷരചിന്തുകളല്ല . ഇതൊരു കലാകരിയുടെ സൃഷ്ട്ടി മാത്രം .ചിന്തിക്കുക. ചിന്ത പണയം വെക്കാതെ ഈ വാചകം ആദ്യം സൊന്തത്തോട് വേണ്ടിയിരുന്നു എന്ന് തോനുന്നു . വിഷു ആഘോഷിക്കണം. ഓണം ആഘോഷിക്കണം എന്നൊനും ജമാ-അത്തെ ഇസ്‌ലാമി പറഞ്ഞതായോ ഈ സൃഷ്ട്ടിയിലോ എവിടെയും കണ്ടിട്ട്ടില്ല. ആഘോഷമെന്ത്ു ആശംസകളെന്ത് എന്ന് സഹോദരന്‍ ആദ്യം പഠിക്ക് ചിലര്‍ അങ്ങനെ യാണ് എന്ത് എവിടെ പറയണം എന്നറിയില്ല ,.
ബുദ്ധിയുടെ അങ്ങാടിയിൽ വിഡ്ഢിത്തം കച്ചവടം നടത്തല്ലേ ..................സുള്‍ഫികരെ..........
ഭാവനകള്‍ നഷ്ട്ടപ്പെട്ട ഒരു യുവതുടെ കാര്യം എന്തിനു അതികം പറയണം അല്ലെ ?????????????

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ബഹു കവയിത്രി ചോദിച്ചതിനു ആരും മറുപടി എഴുതി കണ്ടില്ലല്ലോ.എല്ലാം എവിടെ എന്നല്ലേ ചോദ്യം?
- ഒട്ടുരുളിയും കിണ്ടിയും എവിടെ? (മ്യുസിയത്തില്‍ കാണാം)
- 'കൊന്ന പൂവ്' എന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്.നാം മലയാളികള്‍ 'കൊന്ന'പൂവ് തന്നെ കണിക്കൊന്ന.
- പുലര്‍കാല മഞ്ഞില്‍ കുളിച്ചു നില്‍ക്കും പ്രഭാതമിന്നെവിടെ? (കേരളം വിട്ടു അന്യ സംസ്ഥാനത്തില്‍ പോയാല്‍ കാണാം).
- വിഷു പക്ഷി പാടിയ പാട്ടിന്‍ ഈണമെവിടെ? (അത് ഇന്ന് download ചെയ്തു കേള്‍ക്കാം).
- കണ്ണു പൊത്തി കണി കാണിക്കും കാരണവര്‍ എവിടെ? (അവരെ കാണാന്‍ വൃദ്ധസദനത്തില്‍ പോകണം).
-നന്മ വറ്റിയ മര്‍ത്യ മനസ്സില്‍ ഒരായിരം കണിക്കൊന്ന പൂത്തുലയട്ടെ സ മ്ര്ദ്ധിയായ്...(ഒരായിരം കണിക്കൊന്ന ഇപ്പോഴും കെട് വരാതെ പൂത്തുലഞ്ഞു കിടപ്പുണ്ട് മനസ്സുകളില്‍. പക്ഷെ നിര്‍ജീവമായ പ്ളാസ്റിക് പൂക്കളാനെന്നു മാത്രം)

ഒരു പാട് ചിന്തകള്‍ ചിതറുന്ന പോസ്റ്റ്‌. ഇന്നിന്റെ കേരളാവസ്ഥയുടെ നേരെ വെപഥു പൂണ്ട ഒരു മനസ്സ്. ഭാവുകങ്ങള്‍!!

വാല്‍കമന്റ്: കമന്റുകള്‍ക്കിടയില്‍ വിഷുക്കാലത്ത് ഇറങ്ങുന്ന 'നീര്‍ക്കോലി'കള്‍ ഇഴഞ്ഞുനടപ്പുണ്ട്. പേടിക്കണ്ട.വിഷമില്ലാതവയാ.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായങ്ങളും വിമർശനങ്ങളും പറഞ്ഞ എല്ലാവർക്കും വിഷുദിനാശംസകൾ... ഞാൻ പണ്ടുകാലത്തിന്റെ ആ നല്ല ഓർമ്മകളിലേക്ക് ഒന്നു ഇറങ്ങി ചെന്നു എന്നു മാത്രം അതൊന്നും ഇന്നു എവിടെയും കാണുന്നില്ലല്ലൊ എന്നൊരു അങ്കലാപ്പ് മനസിൽ തോന്നി .. ഇന്ന് ചാനലുകളിൽ മാത്രമല്ലെ ഏതു ആഘോഷമായാലും നമുക്ക് കാണാൻ കഴിയുന്നത് .. ഓണമായാലും വിഷു ആയാലും ഈസ്റ്ററായാലും ബക്രീദ് ആയാലും എല്ലാത്തിനും അതിന്റെ പണ്ട്കാലങ്ങളിൽ ഉണ്ടായിരുന്ന ആ സന്തോഷംഎങ്ങിനെയൊക്കെ ആയിരുന്നു എന്ന് ഇന്ന് പലരും ചാനലുകളിലൂടെയും പത്രം വാരിക, മാസിക എന്നിവയിലൂടെയും പങ്കു വെക്കുന്നതു കാണാം.. കവിതയെ കുറിച്ചായിരുന്നു ഇവിടെ വ്യാകുലത പങ്കു വെച്ചിരുന്നതെങ്കിൽ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു പോയി..

അജ്ഞാതന്‍ പറഞ്ഞു...

അജ്ഞാത പറഞ്ഞപോലെ ഇവിടെ ആരോപണ പ്രത്യാരോപണങ്ങൾക്ക് വേദിയാക്കണോ? എൻ.ബി യും സ്നേഹതീരവും സഹോദരൻ സമീറുമൊക്കെ പറഞ്ഞതു പോലെ മരുഭൂമിയിലെ മലയാളികൾക്ക് പഴമയിലേക്ക് ഒരെത്തിനോട്ടം അത്രമാത്രമെ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ ... തണൽ ബ്ലോഗർ കവിതയെ കീറിമുറിച്ചു പരിശോധിച്ചു നന്ദിയുണ്ട്.. ഒത്തിരി ഇനിയും സഹകരിക്കുക നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും ഇനിയും ഉണ്ടാകുമല്ലൊ എല്ലാവർക്കും ഒരിക്കൽ കൂടി വിഷു ദിനാശംസകൾ....

Jishad Cronic പറഞ്ഞു...

വിഷു ആശംസകള്‍...

Hamdan SAMEER പറഞ്ഞു...

ഉമ്മു അമ്മാര്‍ താങ്ങള്‍ ഇനിയും എഴുതുക .ആര്‍ജ്ജവത്തോടെ ,അഭിമാനത്തോടെ ....................
ജീവന്‍റെ അവസാനശാസംവരേക്കും . നന്മയും സമാധാനവും ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്
"നിലാവിലെ കുറുക്കന്‍" മാരെ നമുക്ക് തിരിച്ചറിയാം.......
ഏവര്‍ക്കും വിഷു ആശംസകള്‍

ഹംസ പറഞ്ഞു...

@ ദുല്‍ഫുക്കാര്‍. ആവശ്യമുള്ള കാര്യങ്ങള്‍ ആവശ്യമുള്ളിടത്തു മാത്രം പറയുക.!! കവിതയെ കവിതയായി കാണുക. വെറുതെ ഒരു വിവാധമുണ്ടാക്കുന്നത് എന്തിന് ? ഇതില്‍ ജാതിയുടെയോ മതത്തിന്‍റെയോ പ്ര്ശനമില്ലല്ലോ.. വെറുതെ എന്തിനു മറ്റുള്ളവരുടെ മുന്‍പില്‍ നമമള്‍‍ സ്വയം പല്ലില്‍കുത്തി മണക്കുന്നു ?

@ അക്ഞാതന്‍ . നിങ്ങളുടെ വാക്കുകള്‍ എന്താണെന്നു നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? ആടുകളെ തമ്മില്‍ മുട്ടിച്ച് ചോര കുടിക്കുന്ന ആ പഴയ കുറുക്കന്‍റെ റോള്‍ ഉണ്ടൊ?

@ ഷമീര്‍ ദുല്‍ഫുക്കാര്‍ അയാളുടെ അഭിപ്രായം പറഞ്ഞു അതിനു കവിയത്രി മറുപടിയും കൊടുത്തിട്ടുണ്ട് ഇനിയും ആ വിഷയത്തില്‍ കടിച്ചു തൂങ്ങി വെറുതെ ഒരു വിവാധമുണ്ടാക്കണോ? കവിയത്രിയെ നിങ്ങള്‍ പുകഴ്ത്തികൊള്ളുക അവരുടെ കവിതയെ ."നിലാവിലെ കുറുക്കന്‍" മാരെ നമുക്ക് തിരിച്ചറിയാം ഇതിന്‍റെ ഒന്നും ആവശ്യമില്ല. !!

തണല്‍ പറഞ്ഞ പോലെ അതൊന്നും കാര്യമാക്കണ്ട ആവശ്യമില്ല .!!

അനാവശ്യമായ കമാന്‍റുകള്‍കൊണ്ട് നല്ല ഒരു കവിതയെ നശിപ്പിച്ചു കളയല്ലെ . ദയവു ചെയ്തു.

ഇനിയും ഈ പേരില്‍ വരുന്ന കമാന്‍റുകള്‍ അനുകൂലമായാലും പ്രതികൂലമായാലും കവിയത്രി അത് ഇല്ലാതാക്കും എന്നു വിശ്വസിക്കുന്നു.!!

ManzoorAluvila പറഞ്ഞു...

എല്ലാം പാക്കയ്റ്റ്‌ ആയിത്തീർന്ന നാട്ടിൽ..കവിതകളിലും എഴുത്തിലും മാത്രമായ്‌ തീരുമോ നമ്മുടെ ഉത്സവങ്ങളൊക്കയും ...?

നല്ല കവിത..എല്ലാ ഭാവുകങ്ങളും..വിഷു ആശംസകൾ

Zulfukhaar-ദുല്‍ഫുഖാര്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Zulfukhaar-ദുല്‍ഫുഖാര്‍ പറഞ്ഞു...

@ഇസ്മായിൽ കുറുമ്പടി

താങ്കളുടെ കമന്റ്

വാല്‍കമന്റ്: കമന്റുകള്‍ക്കിടയില്‍ വിഷുക്കാലത്ത് ഇറങ്ങുന്ന 'നീര്‍ക്കോലി'കള്‍ ഇഴഞ്ഞുനടപ്പുണ്ട്.
പേടിക്കണ്ട.വിഷമില്ലാതവയാ

മറുപടി

നീർക്കോലിക്ക് വിഷമില്ല എന്നത് ആർക്ക്മറിയാം. എന്നാൽ റബീ ഉൽ അവ്വൽ ആവുമ്പോഴും മറ്റും ഇറങ്ങുന്ന ചില വിഷ സർപ്പങ്ങൾ ഉണ്ട് അവയെ സൂക്ഷിക്കണം. അപകടകാരികളാണവ.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞഎൻ.ബി സുരേഷ്,സ്നേഹതീരം,സഹ് ല,ഹംസ,ആത്മൻ,എസ്.എം സിദ്ധീഖ്,ഹാഷ്,സുൽത്താൻ,ജിഷാദ്,ദുൽ-ഫുഖാർ,സുന്ദരൻ,സമീർ,അഞാത,ഷാനി,ഇസ്മായിൽ,മൻസൂർ,ഹംദാൻ എല്ലാവർക്കും നന്ദിയുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു പ്രാർഥനയോടെ ...

അജ്ഞാതന്‍ പറഞ്ഞു...

അതിനിപ്പൊ ‘കണിക്കൊന്ന ഇന്നെവിടെ....‘
കവയിത്രി.
കവിത അസ്സലായിരിക്കുന്നു...പക്ഷെ കമന്റ്റിനിടയിൽ എന്തൊക്കെയൊ അപശബ്ദങ്ങൾ കേട്ടല്ലൊ....
Zulfukhaar നു പറ്റിയ ബ്ലോഗുകൾ വേറെ പലതും ഉണ്ടല്ലൊ അവിടെ പോയി എഴുതു. ഇവിടെ വെറുതെ എനർജി വെയ്സ്റ്റ് ആക്കാതെ.

അജ്ഞാതന്‍ പറഞ്ഞു...

ദുൽഫുഖാർ പറഞ്ഞതിലും കാര്യമില്ലേ അനോണി,

ഉമ്മു അമ്മാർ വിഷുക്കണി കവിതയും വിഷു ആശംസകളും എഴുതിയപ്പോൾ അതിനു ആശംസ പറയുന്ന ഇസ്മയിൽ , ഏതെങ്കിലും ഒരു മുസ്ലിം നബിദിനത്തെ കുറിച്ച് വല്ലതും എഴുതിയാൽ നബിദിശംസ അറിയിച്ചാൽ അത് ഇസ്ലാമിനു പുറത്താണെന്നാണ് പറയാറ്‌. അപ്പോൾ ഇതെങ്ങീ അകത്തായി

ഒരു വിഷയത്തിലുള്ള അഭിപ്രായം അവിടെതന്നെയാണു പറയേണ്ടത്. എന്നാണ് എന്റ് അഭിപ്രായം

ഇവിടെ ദുൽഫുഖാറിന്റെ അഭിപ്രായം ബ്ലോഗർ ഇല്ലാതാക്കിയതും കാണുന്നു. അത് എന്തു കൊണ്ടണെന്ന് മനസിലായില്ല.

കവിത നന്നായിട്ടുണ്ട്

അജ്ഞാതന്‍ പറഞ്ഞു...

അദ്ദേഹം കൊടുത്ത അഭിപ്രായങ്ങൾ പലതും അവിടെതെന്നെയുണ്ട് ... കവിതയുമായി ഒരു ബന്ധവും ഇല്ലാത്തതും എന്നാൽ എന്നാൽ പലരും തെറ്റിദ്ധരിക്കുന്ന രൂപത്തിലുള്ള അഭിപ്രായങ്ങൾ ഇല്ലായ്മ ചെയ്തു എന്നേയുള്ളൂ ... എല്ലാവരുടേയും അഭിപ്രായങ്ങൾ (നല്ല) ഇനിയും പ്രതീക്ഷിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

അജ്ഞാത(2)....ദുൽഫുഖാർ പറഞ്ഞതിൽ എന്താണു കാര്യം ഉള്ളത്? നമ്മുടെ കവയിത്രി ‘വിഷുക്കണി’ എന്നൊരു കവിത എഴുതിയതാണൊ ഇത്ര വല്യ പുകിലായത്? ഇതിലെന്തിനു നബിദിനത്തെ വലിച്ചിടുന്നു? കവിതക്കുള്ള കമന്റിൽ അതിനോട് ഒരു ബന്ധവും ഇല്ലാത്ത ഒന്നു കണ്ടപ്പൊ എഴുതീന്നെ ഉള്ളു. ഇതൊരു സംവാദമൊ മുഖാമുഖമൊ നടത്താനുള്ള വേദി അല്ലാലൊ. എന്തായാലും ഇനിയും ഒരു വാദപ്രതിവാദത്തിനു ഞാനില്ല. അനവസരത്തിൽ അനാവശ്യമായ കമന്റ് പറയാതെ കവിത വായിച്ച് അതിനെ കുറിച്ച് അഭിപ്രായം പറയാൻ ശ്രമിക്കു...

Sundharan പറഞ്ഞു...

Puthya post inayi kathirikunu...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വിഷു ആശംസകൾ