എൻ അന്തരാത്മാവിൽ നിന്നും ഉതിർന്നു
ദു:ഖത്തിൻ അശ്രു കണങ്ങൾ.......
എരിയുന്ന കനലായി നീറി പുകഞ്ഞു ഞാൻ
ഹ്രദയം തപിക്കും രോദനവുമായി
വർണ്ണങ്ങളില്ലാത്ത നിറക്കൂട്ടായി .....
വാനിൽ വാരി വിതറി എൻ ജീവിതം
ജീവിച്ചു തീർത്തു മറ്റാർക്കോ വേണ്ടി
വ്യഥകളെല്ലാം ഉള്ളിലൊതുക്കി .....
ഏകാകിയായി ഞാൻ തേടിയലഞ്ഞു..
ബന്ധങ്ങളില്ലാത്ത മറ്റൊരു ലോകം...