തിങ്കളാഴ്‌ച, ജനുവരി 31, 2011

ബ്ലോഗ്ഗ് മീറ്റ് ..




ഒരു പാട് നാളായി മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു ഒരു ബ്ലോഗു മീറ്റിനു പങ്കെടുക്കുക എന്നത്. ആ ആഗ്രഹം നിറവേറിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കാമെന്നു വിചാരിച്ചു. ബഹ്റൈനിലെ യുവജന പ്രസ്ഥാനമായ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ബ്ലോഗു മീറ്റില്‍ എന്നെയും ക്ഷണിച്ചു ... ഒരു ബ്ലോഗറെ നേരിട്ടുകാണുക എന്ന ആശയോടെ .. അവിടെയെത്തിയപ്പോള്‍ എനിക്കറിയാവുന്ന ബ്ലോഗര്‍ ആരുമില്ല . അങ്ങിനെയിരിക്കുമ്പോള്‍ സദസ്സിലേക്ക് ഒരു ജുബ്ബാക്കാരന്‍ ചേട്ടന്‍ കയറി വന്നു അയാളെ കണ്ടതും ഞാന്‍ അധികമൊന്നും സന്ദര്‍ശിക്കാത്ത ഒരു ബ്ലോഗ്‌ എന്‍റെ മനസിലേക്ക് ഓടിയെത്തി ... മൊട്ടത്തലയിലെ നാട്ടപ്പിരാന്തുകള്‍ .

പരിപാടി തുടങ്ങിയത് യൂത്ത് ഇന്ത്യയുടെ ബ്ലോഗു നമുക്കെല്ലാം പ്രിയങ്കരനായ പ്രവാസി എഴുത്തുകാരന്‍ ആടുജീവിതത്തിന്റെ രചയിതാവ് നോവലിസ്റ്റ് ബിന്യാമിന്‍ ഓപ്പണ്‍ ചെയ്തുകൊണ്ടായിരുന്നു. ആത്മ പ്രകാശനത്തിന്റെ അതിരില്ലാത്ത സ്വാതന്ത്ര്യമാണ് ബ്ലോഗിലൂടെ നമുക്ക് ലഭിക്കുന്നതെന്നും ബ്ലോഗേഴുത്തിനെ ഗൌരവത്തില്‍ കണ്ടുകൊണ്ടു നന്മക്കു നേരെയുള്ള തിന്മക്കെതിരായുള്ള ഒരു നല്ല സന്ദേശം ജനങ്ങളിലെത്തിക്കുവാന്‍ അതുവഴി നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തിച്ചു .എഴുത്ത് മാത്രമല്ല അതിനുള്ള പോരായ്മകള്‍ അതിന്റെ മേന്മകള്‍ എല്ലാം തന്നെ അഭിപ്രായത്തിലൂടെ പെട്ടെന്ന് തന്നെ നമ്മിലേക്ക് എത്തിച്ചേരുന്നു എന്നു കൂടി അതിന്റെ പ്രത്യേകത കൂടിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇറാഖിലെ ബ്ലോഗര്‍മാര്‍ യുദ്ധകാലത്ത് അവിടുത്തെ യഥാര്‍ത്ഥ സംഭവങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞത് ബ്ലോഗിലൂടെ ആയിരുന്നു എന്നു കൂടി അദ്ദേഹത്തിന്റെ വാക്കുകളില്‍ കൂടി സദസ്സിനെ അറിയിച്ചു.


ശേഷം രാജു ഇരിങ്ങല്‍ എന്ന ബ്ലോഗര്‍ എങ്ങിനെ ഒരു ബ്ലോഗു നിര്‍മ്മിക്കാം എന്നു കൂടി സദസ്സിനു കാണിച്ച്‌ തന്നു.പിന്നീട് ഒരുരുത്തരായി അവരവരുടെ ബ്ലോഗിനെ പരിചയപ്പെടുത്തി. നട്ടപ്പിരാന്തന്‍, കുഞ്ഞന്‍ (പ്രവീണ്‍) , ടി .എസ്‌ നദീര്‍ ,അനില്‍ വെങ്കോട് , ശംസ് ബാലുശ്ശേരി , നാജ്‌ , മോഹന്‍ പുത്തന്‍ ചിറ അങ്ങിനെ ധരാളം പേര്‍ അവരുടെ ബ്ലോഗിനെ പരിചയപ്പെടുത്തി സംസാരിച്ചു. കൂട്ടത്തില്‍ ഞാനും .


അതിനു ശേഷം സൈബര്‍ എത്തിക്സ് എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള്‍ ക്കൊണ്ട് നാം ചിന്തിക്കേണ്ടുന്ന തലത്തിലേക്ക് എത്തിക്കുവാന്‍ പങ്കെടുത്തവര്‍ക്കെല്ലാം കഴിഞ്ഞു .നൈതികതയും സദാചാരവും ജീവിതത്തിന്റെ ഭാഗമായി തീരുമ്പോള്‍ സൈബര്‍ ലോകത്തും അതിന്റെ സ്വാധീനം പ്രകടമാക്കാന്‍ കഴിയുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറയുകയുണ്ടായി. മൂല്യങ്ങള്‍ മുറുകെ പിടിച്ചു നന്മയില്‍ നിന്നുകൊണ്ട് സാങ്കേതിക വിദ്യകളെ കളങ്കമില്ലാതെ ഉപയോഗപ്പെടുത്തുന്നതില്‍ കമ്പ്യൂട്ടര്‍ ഉപയോഗ്താക്കള്‍ ശ്രദ്ധിക്കണമെന്ന് ചര്‍ച്ചാ നിയന്ത്രിച്ച ജമാല്‍ മാട്ടൂല്‍ പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബഹ്റൈനിലെ പ്രഗത്ഭരായ പല ബ്ലോഗരേയും നേരില്‍ കണ്ടു സൗഹൃദം പങ്കുവെച്ചപ്പോള്‍ ഇനിയും ഇങ്ങനെയുള്ള ബ്ലോഗേര്‍സ് മീടിനു പങ്കെടുക്കണമെന്ന് മനസ്സ് എന്നോട് തന്നെ പറയാന്‍ തുടങ്ങി. ഞാന്‍ ചില ബ്ലോഗറെ കാണാമെന്നും പരിചയപ്പെടാമെന്നും തീരുമാനിച്ചത് കൊണ്ടാകാം അവരെ അവിടെ കാണാത്തതില്‍ നിരാശയുമുണ്ടായി .ലളിത സുന്ദര വാക്കുകളിലൂടെ ഗൃഹാതുരത്വം നിറഞ്ഞ എഴുത്തുകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ചെറുവാടിയും കാലികമായ വിഷയങ്ങളെ വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന അജിത്കുമാര്‍ സാറിനെയും ഞാന്‍ അവിടെ വെച്ചു പരിചയപ്പെടാം എന്നു കരുതിയിരുന്നു പക്ഷെ രണ്ടു പേരെയും അവിടെ പരിചയപ്പെടുത്തിയതായി കണ്ടില്ല .അപ്പൊ വന്നിട്ടുണ്ടാകില്ല എന്നുറപ്പിച്ചു . ഏതായാലും പുതിയൊരു അനുഭവമായിരുന്നു എനിക്കീ കൂടിച്ചേരല്‍ . ഇതിനു വേദിയോരുക്കിയ യൂത്ത് ഇന്ത്യയോടു നന്ദിയുണ്ട് . കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിചയപ്പെടലിനും വേദിയാകുന്ന ഇത്തരം മീറ്റുകള്‍ ഇനിയും സംഭവിക്കട്ടെ എന്ന പ്രാര്‍ഥനയോടെ നല്ലൊരു സായാഹ്നം ആസ്വദിച്ച സന്തോഷത്തോടെ ഞാനിറങ്ങി .
.

66 അഭിപ്രായങ്ങൾ:

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഇനിയും ഇങ്ങനെയുള്ള ബ്ലോഗ് മീറ്റുകള്‍ ഉണ്ടാവട്ടെ. ഒരു സദസ്സില്‍ ബ്ലോഗര്‍ എന്ന് പരിചയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ആശംസകള്‍.

ഇതിലേയും വരിക
http://shabeerdxb.blogspot.com

Hashiq പറഞ്ഞു...

പൊന്ന് ഉരുക്കുന്നിടത്ത് സൌദിയിലെ പൂച്ചകള്‍ക്ക് എന്ത് കാര്യം?

MOIDEEN ANGADIMUGAR പറഞ്ഞു...

അങ്ങനെ ആ ഒരാഗ്രഹം സാധിച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഈ ബ്ലോഗ്‌മീറ്റില്‍ ഒരു പാട് പേരെ കാണുന്നുണ്ട് എന്നാല്‍ നാലഞ്ചുപേരെ മാത്രമേ പരിചയപ്പെടുത്തിയുള്ളൂ !!
കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരട്ടെ എന്ന് ആശിക്കുന്നു.
ഭാവുകങ്ങള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഞാനും കുറെ ആഗ്രഹിച്ചതാണ്‌ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍. പക്ഷെ ഉമ്മു അമ്മാറിന്റെ പോസ്റ്റ്‌ വായിച്ചപ്പോള്‍ പങ്കെടുത്തവരുടെയെല്ലാം ലിസ്റ്റ് കണ്ടപ്പോള്‍ നല്ല നിരാശ തോന്നുന്നു. ബഹറിനില്‍ ഒരു മീറ്റ് നടന്നപ്പോള്‍ എത്തിപ്പെടാന്‍ പറ്റിയില്ല എന്ന നിരാശ മറച്ചു വെക്കുന്നില്ല.
ഏതായാലും മീറ്റിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടല്ലോ ബ്ലോഗ്ഗില്‍. എന്നെ കണ്ടില്ല എന്ന് എഴുതിയതിനാല്‍ വരാന്‍ പറ്റാത്തതില്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു.

Unknown പറഞ്ഞു...

ഞങ്ങളും കൂടും .....ഖത്തര്‍
കാണിച്ചു തരാം

hafeez പറഞ്ഞു...

അസൂയ തോന്നുന്നു... ഒരു ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കണം എന്ന് എനിക്കും വലിയ ആഗ്രഹം ഉണ്ട്. നടക്കുമെന്ന് തോന്നുന്നില്ലാ..
:(

Naushu പറഞ്ഞു...

നല്ല കാര്യം

K@nn(())raan*خلي ولي പറഞ്ഞു...

ആശംസകള്‍.

(മീറ്റ് മാത്രായിരുന്നോ! ഈറ്റ് ഉണ്ടായില്ലേ?
അയ്യോ ഷെയിം ഷെയിമേ..!)

Unknown പറഞ്ഞു...

proud to be a bloger

ente lokam പറഞ്ഞു...

അപ്പൊ ഉന്നത തല ബ്ലോഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ട് തിരികെ വന്ന ഉമ്മു അമ്മരിനു ബുലോകതെക്ക് വീണ്ടും
സ്വാഗതം. എല്ലാവരെയും കാണാന്‍ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു.നമുക്ക് എല്ലാവര്ക്കും കൂടി നാട്ടില്‍ ഒന്ന് പ്ലാന്‍ ചെയ്താലോ? .Dr .ജയന്‍ സമ്മര്‍ വെകേഷനില്‍ (ഓഗസ്റ്റ്‌) ഇങ്ങനെ ഒരു കാര്യം ആലോചിക്കുന്നു
എന്ന് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ ഷെയര്‍ ചെയ്യാം...
അഭിനന്ദനങ്ങള്‍ ആശംസകള്‍..ഇനി മുതല്‍ ഉമ്മു അമ്മാര്‍ ബഹ്‌റൈന്‍ lt .col.ബ്ലോഗ്ഗര്‍.എന്ന് അറിയപ്പെടുന്നത് ആണ്..ഹ..ഹ..

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അപ്പോള്‍ ആ കാണുന്നതൊന്നും ബ്ലോഗര്‍മാരല്ലേ?ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കേരളത്തിലെ ബ്ലോഗര്‍മാരുടെ മീറ്റ് നടക്കുന്നു.സ്വാഗതം.

Ismail Chemmad പറഞ്ഞു...

മീറ്റ്‌ വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി
എല്ലാ വിധ ആശംസകളും നേരുന്നു

ഒരു നുറുങ്ങ് പറഞ്ഞു...

പ്രവാസ കൂട്ടായ്മകള്‍ എന്നുമെവിടെയും നല്ല ഹരമാണ്‍.“യൂത്ത് ഇന്ത്യ”യെ പരിചയപ്പെടുത്തിയത് നന്നായി.
നാട്ടിലുള്ളവരേക്കാള്‍ പ്രവാസികള്‍ക്കാണ്‍ ബ്ളോഗ് സജീവമാക്കാനാവുക.ഇനി എപ്പോഴെങ്കിലുമായി നടന്നേക്കാവുന്ന മീറ്റില്‍ അജിത് സാറിനേയും ചെറുവാടിയേയും നിര്‍ബന്ധമായും പങ്കെടുപ്പിക്കണം.
ഈ വരുന്ന ഏപ്രില്‍ 17ന് തുഞ്ചന്‍പറമ്പില്‍ ബ്ളോഗര്‍മാര്‍ ഒത്തു കൂടുന്നു.വിശദവിവരങ്ങളിവിടെ വായിക്കാം.

റാണിപ്രിയ പറഞ്ഞു...

നല്ല കാര്യം ....

ബ്ലോഗ് മീറ്റ് കേരളത്തിലും തീരുമാനിച്ചിട്ടുണ്ട്..
പോകണം .....

വീകെ പറഞ്ഞു...

എനിക്കും പങ്കെടുക്കാൻ കഴിഞ്ഞില്ല... ശരിക്കും നിരാശ തോന്നി...

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ബ്ലോഗ് മീറ്റിനെ കുറിച്ച് വിവരിച്ചതിനും,
യൂത്ത് ഇന്ത്യയെ കുറിച്ചു പരിചയപ്പെടുത്തിയതിനും .നന്ദി...

നീര്‍വിളാകന്‍ പറഞ്ഞു...

ഞാനും ഇതേ വരെ എന്നെ അല്ലാതെ മറ്റൊരു ബ്ലോഗറെ കണ്ടിട്ടില്ല.... എങ്ങനെയിരിക്കും ഈ ബ്ലോഗര്‍ എന്ന് അറിയാന്‍ എനിക്കും ആഗ്രഹം.... അതിന് ഉടന്‍ തനെ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കേണ്ടിയിരിക്കുന്നു..... വിവരണത്തിന് അഭിനന്ദനങ്ങള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

"ബ്ലോഗ്‌ ഏതായാലും മീറ്റിംഗ് നന്നായാല്‍ മതി "

Sidheek Thozhiyoor പറഞ്ഞു...

ഞങ്ങള്‍ ഖത്തറില്‍ ഫെബ്രുവരി പതിനൊന്നിന് ഒരു മീറ്റ്‌ വെച്ചിട്ടുണ്ട് , പങ്കെടുക്കാന്‍ കഴിയുന്നവര്‍ പങ്കെടുക്കുക , ഖത്തറിന്റെ പുറത്തു നിന്നും വരുന്നവര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റ്‌ സ്വന്തമായി എടുക്കാവുന്നതാണ് , ഉമ്മു അമ്മാരെ ഇനി ഈ മീറ്റ് കാട്ടി കൊതിപ്പിക്കാന്‍ നോക്കണ്ട ഞങ്ങളും മീറ്റാന്‍ പോവുന്നു ..എന്തായാലും കഴിഞ്ഞ മീറ്റിനു ഒരു ആശംസ ഇരിക്കട്ടെ .

Unknown പറഞ്ഞു...

മീറ്റ്ണോലൊക്കെ മീറ്റിക്കോളിം...
ഒരു കൊയപ്പോല്ല.
ബ്ലോഗര്‍ക്കെന്താ..കൊമ്പുണ്ടോ..?
ഹല്ല പിന്നെ..

ഉമ്മുഅമ്മാര്‍,,ഈ വിവരങ്ങള്‍ പങ്കുവെച്ചതില്‍ വലിയ സന്തോഷമുണ്ട്.
ആശംസകള്‍!

ആളവന്‍താന്‍ പറഞ്ഞു...

ബൂലോകം മൊത്തം മീറ്റ്‌ വിശേഷങ്ങളാണല്ലോ...

നാമൂസ് പറഞ്ഞു...

എനിക്കുണ്ട് അല്പം 'കൊതിക്കെറുവ്' താമസിയാതെ അതുമങ്ങ് തീരും. {ഫെബ്രുവരി പതിനൊന്നിന്} ഞങ്ങളിവിടെ {ഖത്തര്‍}കൂടുന്നു.

jayanEvoor പറഞ്ഞു...

ബ്ലോഗർമാർ കഴിയുന്നിടത്തെല്ലാം ഒരുമിച്ചു കൂടട്ടെ, സംവേദിക്കട്ടെ, ചർച്ചകൾ നടത്തട്ടെ.

ചലനമുള്ള ഒരു കൂട്ടമായി നമുക്കു മാറാം.

ആശംസകൾ!

കൂതറHashimܓ പറഞ്ഞു...

നല്ലത്

T.S.NADEER പറഞ്ഞു...

ya.. that was good experience

ആചാര്യന്‍ പറഞ്ഞു...

വായിച്ചു അഭിനന്ദനങ്ങള്‍..പങ്കു വെച്ചതിനു...അവിടെ നടന്ന ചര്‍ച്ചകളിലും കാര്യമുണ്ട് എന്ന് തോന്നുന്നു അല്ലെ....

Anees Hassan പറഞ്ഞു...

kollam ee bhoolakam

TPShukooR പറഞ്ഞു...

എന്നാണാവോ എനിക്കും ഒന്ന് ബ്ലോഗ്‌ മീറ്റാന്‍ കഴിയുക. വിദേശത്ത് വെച്ച് തന്നെ നമ്മള്‍ മലയാളികള്‍ കൂടിച്ചെരുമ്പോള്‍ അതിനു ഒരു ഗൃഹാതുരതയുടെ ത്രില്ലും ഉണ്ടാകും. ഇങ്ങനെയൊരു പോസ്റ്റിലൂടെ പങ്കു വെച്ചതിനു ആശംസകള്‍.

Pony Boy പറഞ്ഞു...

ജീവനോടെ ഒരു ബ്ലോഗറെ ഞാനും കണ്ടിട്ടില്ല..
അനോണിത്വം അവസാനിപ്പിച്ചിട്ടു കാണാം..
മീറ്റുകൾ വഴി കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുമ്മാറാകട്ടെ..കൂടുതൽ സൌഹ്രിദങ്ങൾ ഉണ്ടാകട്ടെ..

Unknown പറഞ്ഞു...

നല്ല കാര്യങ്ങള്‍ ഇനിയും നടക്കട്ടെ :)

saju john പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
saju john പറഞ്ഞു...

ഉമ്മുഅമ്മാര്‍,

കഴിഞ്ഞ മീറ്റിനെക്കുറിച്ച് ഹൃസ്വവും മനോഹരവുമായ പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍ ആദ്യം അറിയിക്കട്ടെ.

എന്റെ മൊട്ടത്തലകണ്ടായിരിക്കുമല്ലേ “നട്ടപ്പിരാന്തന്‍” ആണെന്ന് ആദ്യമേ തന്നെ മനസ്സിലായത്.

ഈ വഴി ഇനിയും വരാം.....

F A R I Z പറഞ്ഞു...

ബഹരീന്‍ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തു ഉമ്മു
അമ്മാര്‍ നല്‍കിയ വിവരണം വായിച്ചു തല്‍ക്കാലം
നിര്‍വൃതിയടയാം.കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റില്‍ ഉള്‍കൊള്ളിക്കാന്‍ പിശുക്കിയതെന്തിനു?

ഒത്തുകൂടാനുള്ള ഒരു വേദി ആഗ്രഹിക്കുന്നു
വെങ്കിലും,പല ഭാഗത്തുമായി ചിതറിക്കിടക്കുന്ന
ബ്ലോഗ്ഗെര്‍മാര്‍ക്ക്, അത് അപ്രാപ്യമായ
ഒരാഗ്രഹമായിത്തന്നെ നില്‍ക്കുമെന്ന് കരുതാനേ
നിവൃത്തിയുള്ളൂ.

ബഹരീന്‍ ബ്ലോഗേര്‍സ് മീറ്റിനും,
അതില്‍ പങ്കെടുത്തു വിവരണം നല്‍കി
സന്തോഷിപ്പിച്ച ഉമ്മു അമ്മാരിനും,
ഭാവുകങ്ങള്‍.

---ഫാരിസ്‌

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പരിചയപ്പെടുത്തലുകള്‍ക്കും വിശദമായ വിവരണത്തിനും നന്ദി!

Manoraj പറഞ്ഞു...

മീറ്റുകള്‍ കൂമ്പാരമാവുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാവട്ടെ.. മീറ്റില്‍ പങ്കെടുത്തവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ആവാമായിരുന്നു.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഏതായാലും ഉമ്മു ഒരു ബ്ലോഗുമീറ്റിനു പോയല്ലോ.

പാവപ്പെട്ടവൻ പറഞ്ഞു...

നല്ല ഭാഷശുദ്ധിയുള്ള ഒരു മീറ്റ് പോസ്റ്റ് .കൂട്ടയിമകൾ കൂടുതൽ ഉണ്ടാകട്ടേ.
ഇതു നടന്ന ദിവസവും തിയതിയുംകൂടി ഉൾപെടുത്താമായിരുന്നു .

ajith പറഞ്ഞു...

വളരെ നഷ്ടബോധം തോന്നുന്നു ഒരു സുഹൃദ്സംഗമാവസരം കളഞ്ഞുപോയതില്‍. സാരമില്ല ഇനിയും അവസരം വരുമല്ലോ.

(നമുക്ക് സൌദിയിലുള്ള സുഹൃത്തുക്കളേയും കൂടി പങ്കെടുപ്പിച്ച് വിപുലമായ ഒരു മീറ്റ് ആസൂത്രണം ചെയ്താലോ?)

സാബിബാവ പറഞ്ഞു...

മീറ്റുകള്‍ നടക്കട്ടെ പോസ്റ്റുകളും ഫോട്ടോകളും ഇറങ്ങട്ടെ

A പറഞ്ഞു...

മീറ്റും പോസ്റ്റും കമന്റുകളും കലക്കി. കൂടുതല്‍ നല്ല പോസ്റ്റുകളും നല്ല മീറ്റുകളും പിറക്കട്ടെ

..naj പറഞ്ഞു...

തങ്ങളുടെ ചിന്തകളും, ബ്ലോഗുകളുമായി
ഒരു ചെറിയ ബ്ലോഗു ഉച്ചകോടി.
ബ്ലോഗു ലോകത്ത് യൂത്ത് ഇന്ത്യയുടെ ഇടപെടല്‍ , ദിശാബോധം നല്‍കുന്ന ചര്‍ച്ച..
ചലനാത്മകമായ ഇടപെടല്‍ ബ്ലോഗുകളുടെ ലക്ഷ്യ്മാവണമെന്ന് ഓര്‍മപെടുത്തല്‍...
പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉമ്മു അമ്മാറിന്റെ ഈ വിവരണം ഊര്‍ജ്ജം നല്‍കട്ടെ.

ഉമ്മുഫിദ പറഞ്ഞു...

ബ്ലോഗു മീറ്റിനെ കുറിച്ചുള്ള വിവരണം വായിച്ചപ്പോള്‍
പങ്കെടുക്കാന്‍ കഴിയാത്തതില്‍ നഷ്ടബോധം.
എങ്കിലും ഈ വിവരണം അത് നികത്തുന്നു.

Echmukutty പറഞ്ഞു...

ഇനിയും ബ്ലോഗ് മീറ്റുകൾ വരട്ടെ. അവതരണം ഭംഗിയായി. അഭിനന്ദനങ്ങൾ.

(saBEen* കാവതിയോടന്‍) പറഞ്ഞു...

ബ്ലോഗ്‌ മീറ്റിന്റെ വിവരങ്ങള്‍ പങ്കു വച്ചതിനു ഉമ്മു അമ്മാരിനു നന്ദി ! ഇങ്ങനെ ഒന്ന് U A E യില്‍ സങ്കടിപ്പിചിരുന്നെങ്കില്‍ കണ്ണൂരാനെ പോലെയുള്ള പുലികളെ ഒന്ന് കാണാന്‍ സാധിക്കുമായിരുന്നു . എല്ലാവരെയും കണ്ടുമുട്ടുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്

yousufpa പറഞ്ഞു...

ബ്ളോഗേഴ്സ് കുറവാണെങ്കിലും സദസ്സും ചർച്ചയും കൊഴുത്തു എന്ന് തോന്നുന്നു.

വരിക ഏപ്രിൽ പതിനേഴിന്‌ തുഞ്ചൻ പറമ്പിലേക്ക് അവിടെ സൈബർ ലോകത്തെ അക്ഷരക്കൂട്ടായ്മ കാണാം.

mayflowers പറഞ്ഞു...

ഭാഗ്യവതി..
ബെന്യാമിന്‍ ആയിരുന്നു ഉത്ഘാടകന്‍ എന്നറിഞ്ഞു.പരിചയപ്പെട്ടോ?വിശദമായ വിവരണം കിട്ടിയതില്‍ സന്തോഷമുണ്ട്.
ബ്ലോഗ്‌ മീറ്റ്‌ എന്നത് മനസ്സില്‍ കൊണ്ട് നടക്കുന്നൊരു ആഗ്രഹമാണ്.
കണ്ണൂര്‍ ജില്ലയില്‍ ഉണ്ടാവുമെങ്കില്‍ എന്റെ കാര്യം ഉറപ്പ്!

Unknown പറഞ്ഞു...

നിങ്ങളുടെ കഴിഞ്ഞ മീറ്റിനെ കുറിച്ച് വിവരിച്ചതിന് നന്ദി. ഒന്നിച്ചു കൂടുന്നതിന്റെ ആഹ്ലാദം ഒന്ന് വേറെതന്നെയാണ്.

എന്റെ ഒരു മീറ്റനുഭവം ഇവിടെ വിവരിച്ചിട്ടുണ്ട്.

കൊമ്പന്‍ പറഞ്ഞു...

ബ്ലോഗേഴ്സ് മീറ്റ്‌ അവതരണം നന്നായി എന്നാണ് എന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ .... ജിദ്ദയില്‍ ഒരു ബ്ലോഗ്‌ വായന മീറ്റ്‌ ഉണ്ടാവുക

Akbar പറഞ്ഞു...

ഓഹോ അപ്പൊ അങ്ങിനെയും ഒരു മീറ്റ് നടന്നോ ?. വിവരണം നന്നായി ഉമ്മു അമ്മാര്‍.

Jishad Cronic പറഞ്ഞു...

വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി...

mukthaRionism പറഞ്ഞു...

അതു നാന്നായി.

KELIKOTTU പറഞ്ഞു...

മീറ്റ് വിശേഷങ്ങള്‍ പങ്കുവെച്ചതിന് നന്ദി.

Kadalass പറഞ്ഞു...

ബ്ളൊഗേർസ് മീറ്റ് , നന്നായി എഴുതി.......
ഇനി ഞങ്ങൾ ജിദ്ദയിൽ ഒരു ബ്ളൊഗേർസ് മീറ്റ് തീരുമാനിച്ചിരിക്കുന്നു.........രണ്ടുനാൾക്കകം സ്ഥലവും തീയ്യതിയും തീരുമാനിക്കും..

എല്ലാ ആശംസകളും....

jayaraj പറഞ്ഞു...

വായിച്ചു അഭിനന്ദനങ്ങള്‍.

എന്‍.ബി.സുരേഷ് പറഞ്ഞു...

ഇവിടെ തിരൂരിൽ ബ്ലോഗ് മീറ്റ് നടത്താൻ തയ്യാറെടുപ്പുകൾ നടക്കുന്നു. നല്ല വിവരണം

Abdulkader kodungallur പറഞ്ഞു...

വിവരണം നന്നായി . ഇത്തരം കൂട്ടായ്മകളും ചര്‍ച്ചകളും സര്‍ഗ്ഗ പരിപോഷണത്തിനു നല്ലതാണ് . അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക .

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഞാനിതുവരെയും എന്റെ വീട്ടില്‍ വെച്ചു ബ്ലോഗ് മീറ്റു നടത്തുകയായിരുന്നു. ഇതു വരെ പങ്കെടുത്തവര്‍:-1)കൊട്ടോട്ടിക്കാരന്‍ 2) സാബിബാവ 3) തണല്‍ ഇസ്മയില്‍ 4)കൂതറ ഹാഷിം 5) ജുവൈരിയ സലാം 6) കോര്‍ക്കറസ് (ആളിനെ ഇപ്പോഴല്ലെ പിടി കിട്ടിയത്. സംഭവം മുമ്പു നടന്നതാണ്,യഥാര്‍ത്ഥ പേരില്‍). ഇനി സാക്ഷാല്‍ തുഞ്ചന്‍ പറമ്പു മീറ്റില്‍ പങ്കെടുക്കണമെന്നുണ്ട്. ഇന്‍ ശാ അല്ലാഹ്!

ബിഗു പറഞ്ഞു...

ആശംസകള്‍ :)

നിരക്ഷരൻ പറഞ്ഞു...

ഇങ്ങനെയൊരു മീറ്റ് നടന്നതായി അറിഞ്ഞതേയില്ല. എന്തായാലും വെറും കൂടിക്കാഴ്ച്ചകൾ എന്നതിലപ്പുറത്തേക്ക് ബ്ലോഗ് മീറ്റുകൾ വളരുന്നുണ്ടെന്നറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം :)

യുവ ശബ്ദം പറഞ്ഞു...

ബ്ലോഗ്‌ മീറ്റുകള്‍ ഇനിയും ഉണ്ടാവട്ടെ, സൌഹ്രദം വളരട്ടെ....

ആശംസകളോടെ ....

അജ്ഞാതന്‍ പറഞ്ഞു...

കേരളവും ബ്ലോഗ്‌ മീറ്റിന്റെ വേദിയാകുന്നതില്‍ സന്തോഷമുണ്ട്..ഇവിടെ ആദ്യമായിട്ടാണോ എന്നറിയില്ല..

rafeeQ നടുവട്ടം പറഞ്ഞു...

ബ്ലോഗ്‌ മീറ്റിനെ കുറിച്ചുള്ള വിവരണം വളരെ നന്നായിരിക്കുന്നു.
സൌഹൃദത്തിന്‍റെ ഒരു കൂടിച്ചേരലിനപ്പുറം എഴുത്തിന്‍റെ പുതിയ കൈവഴികളെ വെട്ടിത്തെളിക്കാന്‍ ഇത്തരം വേദികള്‍ സഹായകമാവും.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇങ്ങിനെയൊരു ബൂലോഗ സംഗമങ്ങൾ എല്ലായിടത്തും ഉണ്ടാകട്ടേ....

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

അർത്ഥപൂർണമായ ഇത്തരം ബ്ലോഗ് മീറ്റുകൾ ഇനിയും ഉണ്ടാകട്ടെ. നല്ല വിവരണം.

Aanandi പറഞ്ഞു...

Dear friends, this article is been published in Gargi magazine, publishing from Thrissur, on their March edition.