അസ്തമയ സൂര്യന്റെ രക്ത ശോഭ പടിഞ്ഞാറെ മാനത്ത് പടർന്നിരിക്കുന്നു... കയ്യിലുണ്ടായിരുന്ന കൽ വെട്ടി താഴെ വച്ച് ഹമീദ് ഒന്നു നിവർന്നു നിന്നു. തന്റെ തലയിലെ കെട്ടഴിച്ച് തോർത്ത് തോളിലേക്കിട്ട് പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ച് വലിച്ച് അതിന്റെ പുക ചുരുൾ അന്തരീക്ഷത്തിൽ ഉയർന്നു ചേരുന്നതും നോക്കി അയാൾ അടുത്തു കണ്ട കല്ലിലേക്കിരുന്നു.
.
തൊട്ടടുത്ത ടവറിലെ ക്ലോക്കിൽ നാഴിക മണി മുഴങ്ങി.. അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.... കയ്യിലുള്ള ബീഡിക്കുറ്റി അയാൾ ദൂരെക്കെറിഞ്ഞ് എഴുന്നേറ്റ് മുതലാളിയുടെ മുറിയിലേക്ക് ചെന്നു....കണക്കെഴുതിക്കൊണ്ടിരിക്കുന്ന സുകുമാരൻ നായർ വാതിലിനടുത്തൊരു നിഴലനക്കം കണ്ട് മുഖമുയർത്തി... “എന്താ ഹമീദെ”...? മുഖത്തെ കണ്ണട ചൂണ്ടാണി വിരൽക്കൊണ്ടൊന്നു നേരെയാക്കി കണക്ക് ബുക്കിൽ നിന്നും തല ഉയർത്തി സുകുമാരേട്ടന്റെ സ്വത സിദ്ധമായ ശൈലിയിലുള്ള ചോദ്യം. “കുറച്ച് കാശ് വേണമായിരുന്നു.. വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണെ... അടുത്തമാസം ശമ്പളം തരുമ്പോൾ അതീന്നു പിടിച്ചോ... ഹമീദ് ഭവ്യതയോടെ മൊഴിഞ്ഞു... “ഹും..”ഒന്നിരുത്തിമൂളിക്കൊണ്ട് സുകുമാരൻ നായർ പൈസ കൊടുത്തു.. ഹമീദെ നീയിപ്പോ കുടിയിലേക്ക് തന്നെയല്ലെ പോണത്..? കാശും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ സുകുമാരേട്ടന്റെ ചോദ്യം കേട്ട് അതെ എന്നു മറുപടി കൊടുത്തു ഹമീദ് ഇറങ്ങി നടന്നു.. ആ നടപ്പു നോക്കി സുകുമാരൻ നായർ ഒന്നു നെടുവീർപ്പിട്ടു..
മുഷിഞ്ഞ നോട്ടുകൾ കീശയിൽ നിന്നും പല്ലിളിക്കുമ്പോൾ തെരുവത്തെ കോരന്റെ ഷാപ്പിലെ കള്ളിന്റെ മണം അയാളുടെ മൂക്കിലേക്കടിച്ചു...പതിവു പോലെ വീട്ടിലേക്കുള്ള വഴിതിരിഞ്ഞെത്തിയത് കോരന്റെ ഷാപ്പിൽ തന്നെ ... ഹമീദിനെ കണ്ടപ്പോൾ അവിടെ കാത്തിരുന്ന കൂട്ടുകാർക്ക് സന്തോഷമായി. “വാടാ ഹമീദെ ഒരു കൈ നോക്കാം...” കൂട്ടുകാരൻ ക്ഷണിച്ചു .. ഹമീദ് വന്നിരുന്നപ്പോഴേക്കും വെയിറ്റർ കുപ്പിയുമായി വന്നു. കൂട്ടുകാരൻ അപ്പോഴേക്കും ചീട്ട് നിരത്തിയിരുന്നു. കളിയും കുടിയുമായി സമയം പോയതയാൾ അറിഞ്ഞില്ല.. കയ്യിലിരുന്ന കാശുമുഴുവൻ കൂട്ടുകാരുടെ കയ്യിലെത്തിയപ്പോഴേക്കും അകത്ത് ചെന്ന കള്ള് തലക്ക് പിടിച്ചിരുന്നു.. കാലിയായ കീശയും തലക്കകത്തെ ലഹരിയുമായി അയാൾ ഷാപ്പ് വിട്ടിറങ്ങി..
പെയ്തു കൊണ്ടിരിക്കുന്ന മഴയില്‍ തലയിലെ കെട്ടഴിച്ച് ഒന്നാഞ്ഞു വീശി വീണ്ടും തലയില്‍ ചുറ്റി "പാപ്പി അപ്പച്ചാ .. അപ്പച്ചനോടോ അമ്മച്ചിയോടോ ..." എന്ന പാട്ടും പാടി ഇരുട്ടില്‍ ആടിയുലഞ്ഞ് അയാൾ തന്റെ കൂരയിലെത്തി.....
ചോര്‍ന്നൊലിക്കുന്ന ആ ഓലക്കൂരയില്‍ ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ വാതില്‍പ്പടിയില്‍ ഇളയ മകളേയും ഒക്കത്ത് വെച്ച് മുഷിഞ്ഞ വേഷത്തില്‍ മൈമൂന ... അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവളെ കാണാത്ത ഭാവത്തില്‍ ഹമീദ് അകത്തു കയറി . പനിയില്‍ വിറച്ചു കിടക്കുന്ന മൂത്ത മകന്റെ ദയനീയ മുഖവും അയാള്‍ ശ്രദ്ധിച്ചില്ല . അപ്പുറത്തെ മുറിയില്‍ നിന്നും ഉയര്‍ന്നു കേട്ട ഭാര്യ മാതാവിന്റെ ചുമ അയാളെ ശുണ്ടി പിടിപ്പിച്ചു "നാശം .. തള്ളക്ക് മര്യാദക്ക് ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നൂടെ പകലു മുഴുവനും അവിടേം ഇവിടേം തെണ്ടി നടക്കും ...എന്നിട്ട് രാത്രി കെടന്നു കൊരക്കും" ഇത് കേട്ട് കടന്നു വന്ന മൈമൂന അയാളെ നോക്കി ..മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവളുടെ രക്ത നിറമുള്ള കണ്ണുകള്‍ അയാളെ തിരിച്ചു നോക്കുന്നതായി അയാള്‍ കണ്ടു .. "എന്താടി നിന്റെ തള്ളയെ പറഞ്ഞത് നിനക്കു പിടിച്ചില്ലേ .. അതുവരെ മൌനിയായി നിന്ന മൈമൂന അടക്കി വെച്ച ദേഷ്യവും സങ്കടവുമെല്ലാം വാക്കുകളിലൂടെ പുറത്തേക്കെടുത്തു " എന്‍റെ ഉമ്മ അങ്ങിനെ തെണ്ടി നടന്ന്‍ മറ്റുള്ളവരുടെ വീട്ടിലെ എച്ചില്‍ പാത്രം കഴുകുന്നത് കൊണ്ടാ ഞാനും കുട്ടികളും ഇവിടെ കഴിഞ്ഞു പോകുന്നത് അതറിയോ നിങ്ങള്‍ക്ക് ...ദേ ഇത് കണ്ടോ താഴെ നിലത്ത് കീറ പായയില്‍ മൂത്ത കുട്ടിയെ ചൂണ്ടി കാണിച്ച് അരിശത്തോടെ അവള്‍ പറഞ്ഞു "ഇന്നലെ മുതല്‍ തുടങ്ങിയതാ ചുട്ടുപൊള്ളുന്ന പനി..ആശുപത്രീ കൊണ്ടോകാന്‍ കയ്യില്‍ കാശില്ല നിങ്ങളോട് ഞാന്‍ രാവിലെ പോകുമ്പോ പറഞ്ഞതല്ലേ മൊതലാളീനോട് കുറച്ച കാശ് വാങ്ങിച്ച് നേരത്തെ വരണമെന്ന് എന്നിട്ടോ .. കണ്ട അലവലാതികളുമായി കൂട്ട് കൂടി കയ്യിലെ കാശും കളഞ്ഞു ,കള്ളും മോന്തി വന്നിരിക്കുന്നു ... മടുത്തു ഈ ജീവിതം ഇത്രയും പറഞ്ഞു അവള്‍ തന്റെ കൈ കൊണ്ട് മാറില്‍ ആഞ്ഞടിച്ച് പൊട്ടിക്കരഞ്ഞു ...ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ അലിഞ്ഞു ചേര്‍ന്നു... മഴക്ക് പിന്നെയും ശക്തിയേറി ..ലോകം സൃഷ്ട്ടിച്ച അനന്ത ദയാപരനോട് ഇരുകൈകളും ഉയര്‍ത്തി അവള്‍ സഹായം തേടി...എല്ലാം കേട്ട് കൊണ്ട് ഉമ്മറത്തെ പഴകിയ കസേരയില്‍ അയാള്‍ ചെന്നിരുന്നു ...അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നല്‍ പിണറുകള്‍ ഇടിയോടൊപ്പം ഭൂമിലൂടെ മിന്നി മറഞ്ഞു ...മഴ പിന്നേയും തോരാതെ പെയ്തുകൊണ്ടിരുന്നു ... കരഞ്ഞുറങ്ങിയ മക്കളെ നെഞ്ചോട് ചേര്‍ത്ത് വെച്ച് വിശന്നൊട്ടിയ വയറുമായി എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതി വീണു..... ഇതിനിടയില്‍ മൂലയില്‍ ചുരുട്ടി വെച്ച പഴകി ദ്രവിച്ച പുല്‍ പായ എടുത്തു ഹമീദ് ചോര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍ വീണു നനഞ്ഞ തിണ്ണയില്‍ വിരിച്ച് അതിലേക്കു വീണു ... ഒന്നുമറിയാതെ ഏതോ ഒരു ലോകത്തില്‍ അയാള്‍ സുഖ നിദ്രയിലാണ്ടു ... പെട്ടെന്ന്‍ .....
വല്ലാത്തൊരു ശബ്ദം അയാളില്‍ പ്രതിധ്വനിയായെത്തി ..മറ്റൊരു ലോകം ...അവിടെ മുടി നാരിഴപോലെ നേര്‍ത്തൊരു പാലം ഇരുവശങ്ങളിലായി നന്മയുടെയും തിന്മയുടെയും ലോകങ്ങള്‍ ... ഒരു ചാണ്‍ ഉയരത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സൂര്യ ഗോളം .... ജനങ്ങള്‍ അവരുടെ വിയര്‍പ്പുകണങ്ങളില്‍ മുങ്ങിത്താഴുന്നു കൊണ്ടിരിക്കുന്നു....തിങ്ങി നിറഞ്ഞ ഭൂമീ വാസികള്‍ അവരവരുടെ ചെയ്തികളുടെ പ്രതിഫലത്തിനായി അക്ഷമരായി..നിൽക്കുന്നു.. ബന്ധമോ ബന്ധനങ്ങളൊ ഇല്ലാത്തൊരു ലോകം ..എല്ലാവരും സ്വന്തത്തിനു വേണ്ടി കേണിടുന്നൂ..അവിടെ അവനും അവളുമുണ്ട്..മരവും മലയുമുണ്ട്,പുഴയും പുഴുക്കളുമുണ്ട്,അടിമയും ഉടമയുമുണ്ട്,..രാജാവും പ്രജയുമുണ്ട്, വിധിച്ചവനും വിധിക്കപ്പെട്ടവനുമുണ്ട്,..എല്ലാവരും താൻ ചെയ്തു പോയ കർമ്മങ്ങളുടെ ഫലമറിയാൻ വേണ്ടി പരക്കം പായുന്നു.. ഇന്നലെ വരെ ഗർജ്ജിച്ച നാവ് നിശബ്ദമാകുന്നു..പകരം ശരീരത്തിലെ മറ്റവയവങ്ങൾ സംസാരിക്കുന്നു... ഇവരുടെ ചെയ്തികൾക്ക് ഞങ്ങൾ സാക്ഷിയെന്നു അവ തുറന്നു പറയുന്നു..അവിടെ സ്വന്തത്തിനു വേണ്ടി കർമ്മങ്ങൾ മാത്രം.... ഹമീദ് പെട്ടെന്ന് ഉറക്കിൽ നിന്നും ഞെട്ടിയെണീറ്റു ..
പുറത്ത് അപ്പോഴും മഴ കനത്ത് പെയ്യുന്നുണ്ടെങ്കിലും അവന്റെ ശരീരം വിയർത്തൊലിക്കുകയായിരുന്നു..തലേ ദിവസം കുടിച്ച കള്ളിന്റെ ലഹരി അയാളെ വിട്ടു മാറിയിരിക്കുന്നു.. താൻ സ്വപ്നത്തിലായിരുന്നോ..കണ്ടതെല്ലാം സ്വപ്നമായിരുന്നോ..അയാൾക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു
.എല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു...പുതു ജന്മം പോലെ അയാളുടെ മനസിൽ ഒരു പ്രകാശം പരന്നു..അയാൾക്കൊന്നും മനസ്സിലായില്ല...
കുറച്ചകലേയുള്ള പള്ളിയിൽ നിന്നും സുബഹി ബാങ്കിന്റെ ഈരടികൾ മഴയുടെ ഇരമ്പലിനൊപ്പം ഹമീദിന്റെ ചെവിയിൽ അലയടിച്ചു..പെട്ടെന്നയാൽ എണീറ്റു മുഖം കഴുകി.. പുല്ലുകൾ നിറഞ്ഞ ഒറ്റയിടി വരമ്പിലൂടെ നടന്നു നീങ്ങി.... ബാങ്കു വിളിയുടെ ശബ്ദം അയാളിലടുത്തു വന്നപ്പോൾ മഴയുടെ ആരവവും നേർത്തില്ലാതായി..പള്ളിമുറ്റത്തെത്തിയവരിൽ ഒരാളായി അയാളും...
ഇന്നലെകളുടെ മാലിന്യം കഴുകിത്തുടച്ച് ഇന്നിലൂടെ പ്രശാന്ത സുന്ദരമായ നാളേയിലേക്കുള്ള യാത്രയുടെ തുടക്കം...
102 അഭിപ്രായങ്ങൾ:
ഇത് വെറും കഥമാത്രം...
പുതുവർഷത്തിലെ ആദ്യ കമന്റ് എന്റെ വകയാവട്ടെ
Nannayittund...... snehashamsakal
എനികിഷ്ടമായി...
ഓരോ കഥ വായിക്കുമ്പോളും സിനിമ കാണുമ്പോള്‍ അത് നല്ല രീതിയില്‍ അവസാനിക്കുന്നത് കാണുവാനാണ് എനിക്കിഷ്ടം.
എന്ത് ചെയ്യാം ഇന്നത്തെ മിക്ക രചനകളിലും ആത്മഹത്യയും കൊലപാതകവുമൊക്കെ ആണ് ക്ലൈമാക്സ്,
ആത്മീയ ചിന്ത ഉണര്‍ത്തുന്ന ഒരു ഗാനം കൊണ്ടും ..
സിനിമ്കൊണ്ടും...
സ്വപ്‌നങ്ങള്‍ കൊണ്ടും ..പുതിയൊരു ജീവിതം തുടങ്ങിയ എത്രയോ പേര്‍ ഇവിടുണ്ട്...അവരിലേക്ക് ഹമീദും.
മൈമൂനയുടെ നാളെകള്‍ സന്തോഷമുല്ലതായിരിക്കും......
നമുക്കും പ്രാര്‍ഥി ക്കാം നല്ലൊരു നാളെയിലേക്ക് വഴിയൊരുക്കാന്‍ ഒരു സ്വപ്നതിനെങ്കിലും കഴിയട്ടെ എന്ന്.....
കാത്തിരിക്കാം ...അങ്ങനൊരു സ്വപ്നത്തിനായ്.....
വെറും കഥയല്ലിത്.
ഒരു തിരിഞ്ഞുനോട്ടം ആവിശ്യപ്പെടുന്ന മികച്ചൊരു സന്ദേശം ഉണ്ടിതില്‍.
ഇനി കഥയായിട്ടെടുത്താല്‍ നല്ല സുന്ദരമായ അവതരണവും. ഹമീദിന്റെ മാറ്റം സന്തോഷകരം. എനിക്കിഷ്ടവും ശുഭ പര്യവസാനമാണ്.
കഥ നന്നായി ഉമ്മു അമ്മാര്‍. ആശംസകള്‍
കഥ കൊള്ളാം
നല്ല സന്ദേശമുള്ള കഥ..ഹമീദിനെപ്പോലെ ഇവിടെയുള്ള ആള്‍ക്കാര്‍ മാറിയെങ്കില്‍
All the Best
കഥ തന്നെയിത്,സമ്മതിച്ചു.
ഹമീദ് സ്വപ്നത്തിലൂടെ മൂര്‍ത്തമായ സന്ദേശങ്ങള്‍ നമുക്ക് മുന്നില്‍ ഇട്ടുതരുന്നു.നേരിയ ഒരാത്മവിചാരണയുണ്ടതില്‍.
ഒരു കഥ എന്ന നിലയില്‍ നല്ല നിലവാരം പുലര്‍ത്തി.ഒരു പുത്തന്‍ ചിന്തയും ഉന്മേഷവും പുതു വര്‍ഷത്തില്‍ വായനകാര്‍ക്ക് പകര്‍ന്നു
കൊടുക്കാനും കഴിഞ്ഞു.അഭിനന്ദനങ്ങള്‍ ഉമ്മു അമ്മാര്‍.
പക്ഷെ ഒറ്റ രാര്ത്രി കൊണ്ടു ഉറക്കം ഉണരുമ്പോള്‍ പുനര്‍ ചിന്തനതിലൂടെ നന്നാവുന്ന ഒരു സമൂഹത്തിനെ സൃഷ്ടിക്കാന്‍ എന്നെകിലും നമുക്ക് ആയാല്‍ അന്നു ആവും യഥാര്‍ത്ഥ പുതു വത്സരം
ellaavarum nannaavatte....
മാനസാന്തരം..നടന്നതു തന്നെ!
കഥയില്‍ കാര്യമായ പ്രത്യേകതകളൊന്നും തോന്നിയില്ല..ചെലപ്പോള്‍ വെറും കഥയായതു കൊണ്ടാവും. കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാം..
ഇങ്ങനെ നല്ല കാര്യങ്ങള്‍ ഈ പുതു വര്‍ഷത്തിലെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. ഉമ്മൂന്റെ കഥ എനിക്കിഷ്ടമായി.
ഹമീദ് പുതുവര്‍ഷത്തില്‍ തന്നെ നല്ലൊരു മനുഷ്യന്‍ ആയല്ലോ, ആ സ്ഥിതി തന്നെ തുടര്‍ന്നാല്‍ നന്നു, ഈ കഥ പോലെ ജിവിതത്തിലും പലര്‍ക്കും ഒരു ഉള്‍പ്രേരണ നന്നാവാന്‍ കിട്ടിയെങ്കില്‍ എന്നാശിച്ചു പോകുന്നു
" ജനങ്ങള്‍ അവരുടെ വിയര്‍പ്പുകണങ്ങളില്‍ മുങ്ങിത്താഴുന്നു കൊണ്ടിരിക്കുന്നു...."
മികച്ച വരികള്‍....പോസിറ്റീവ് എനര്‍ജി പകര്‍ന്നു
തരുന്നു....പുതുവര്‍ഷത്തെ നന്മയിലേക്ക് നയിക്കുന്നു...ആശംസകള്‍....
നല്ലൊരു സന്ദേശം... എല്ലാവരുടെയും ജീവിതത്തില്‍ ഒരു മാറ്റം അനിവാര്യമാണ്...
ആശംസകള്‍ ഉമ്മു അമ്മാര്‍.
ഹമീദിനെ പോലെ എല്ലാവര്‍ക്കും നല്ല ബുദ്ധി തോന്നട്ടെ.പിന്നെ ഇപ്രാവശ്യത്തെ പുതുവത്സര കുടിയില്‍ മറ്റ് സ്ഥലങ്ങളെ പിന്തള്ളി തിരൂരും പൊന്നാനിയുമൊക്കെയാണു ജേതാക്കള്‍.എന്തൊരു മുന്നേറ്റം!!!!
ഉറ്റസ്നേഹിതന്റെ ശവസംസ്കാരം നേരില്‍കണ്ടതില്‍ പിന്നെ എല്ലാവിധ വൃത്തികേടുകളും നിര്‍ത്തി 'നല്ലവനുക്ക് നല്ലവന്‍'ആയ വ്യക്തിയെ എനിക്കറിയാം. ഒറ്റനിമിഷംമതി മനസ്സിനെ മാറ്റാന്‍!
കഥയിലെ സന്ദേശത്തിനെ മാനിക്കുന്നു.എന്നാല്‍ ഒരു തിടുക്കം കഥയിലുടനീളം ദര്‍ശിക്കാനാകുന്നു.
ഒന്ന്കൂടി ക്ഷമയോടെ, നേരംഎടുത്ത് പരുവപ്പെടുതിയിരുന്നെന്കില്‍ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.ഈ കഥ നന്നായില്ല എന്ന് ഇതിനര്‍ഥമില്ല.
പോസ്റ്റുകള്‍ക്കിടയിലെ ദൂരം കൂടിയാലും മേന്മ കുറയാതിരിക്കുകയാണ് നല്ലത്.
വളരെനന്ദി ...ഇനിയും എഴുതുക.
ആശംസകള്‍
അതെ, വെറും കഥ മാത്രം........എങ്കിലും ചില നല്ല വരികൾ ഉണ്ട്. അഭിനന്ദനങ്ങൾ.
ആശയവും കഥയും എനിക്കിഷ്ടായി.
ഇത്തരം മാനസാന്തരങ്ങള്‍ കഥയില്‍ ഒതുങ്ങാതിരിക്കട്ടെ.
നല്ല ചിന്തകള്‍ ബ്ലോഗിലൂടെ പകരാനാവുന്നത് നല്ല കാര്യമാണ്.
Good.....
സഹോദരൻ അലി ആദ്യകമന്റിനു നന്ദി പറയട്ടെ നന്ദി പറയണ്ട അവസാനം ആകാം എന്നു കരുതിയതായിരുന്നു ശ്രദ്ധേയന്റെ പുതുവർഷ പോസ്റ്റു വായിച്ചതിനു ശേഷം നന്ദി പറഞ്ഞിട്ടില്ലെങ്കിൽ അതൊരു നന്ദി കേടാകുമെന്ന് തോന്നി.. കരിനാക്കു പറയുന്നത് ഫലിക്കുമെന്നാ.. അപ്പോ തുടങ്ങട്ടെ എന്റെ നന്ദി പറിച്ചിൽ.. സഹോദരൻ ജമാൽ:ആശംസകൾക്ക് നന്ദി, മിസിരിയാ നിസാർ ഞാനും താങ്കളെ പോലെയാ. മനസ്സിനു സന്തോഷമുള്ള പര്യവസാനമാ എനിക്കും ഇഷ്ട്ടം..നമ്മുടെ ജീവിതവും അങ്ങിനെയുള്ളതായി തീരട്ടെ ഞാനും പ്രാർത്ഥിക്കുന്നു..നല്ല വാക്കിനു നന്ദി അറിയിക്കുന്നു..
കഥയാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ഉത്തരം പറയേണ്ടി വരും
കഥ അല്ലെ എന്ന് ചോദിച്ചാല്‍ കഥയാണ് എന്ന് പറയാം
എനാല്‍ കഥക്ക് ഉപരിയായി
നല്ല ഉഴര്‍ന്ന ചിന്തയും ശുഭാപ്തി വിശ്വാസവും ഈ എഴുത്തില്‍ കന്നാന്‍ സാധിക്കുന്നു
ചെറുവാടി:താങ്കളെ പോലെ നല്ലൊരെഴുത്തുകാരന്റെ നല്ല വാക്കിന് നന്ദി പറയുന്നു.. നല്ലൊരു സന്ദേശം കൊടുക്കാൻ കഴിഞ്ഞെന്നതിൽ ഞാൻ സന്തോഷിക്കുന്നു... ഹംസക്ക താങ്കൾക്കും എന്റെ നന്ദി..കുസുമം ചേച്ചി മനസ്സു മാറിയ ഹമീദിനെ പോലെ എല്ലാരും ആയെങ്കിൽ ഞാനും ആഗ്രഹിക്കുന്നു.. നന്ദിയുണ്ട് പ്രോത്സാഹനത്തിനു..ദ മേൻ വിശസ്സ് സ്വീകരിച്ച് താങ്ക്സ്..
അഭിനന്ദനങ്ങള്‍
ഒരു നുറുങ്ങ് താങ്കളുടെ വെളിച്ചം പരത്തുന്ന വാക്കുകൾക്ക് എന്റെ നന്ദി അറിയിക്കുന്നു..ആത്മവിചാരണയില്ലാതെ നാം പലതും പ്രവർത്തിക്കുന്നു.. നമുക്കും ജീവിതത്തിൽ തിരിച്ചറിവുണ്ടാകട്ടെ എന്നു നമുക്ക് പ്രാർത്തിക്കാം...എന്റെ ലോകം .. അഭിനന്ദനങ്ങൾ എന്റെ വക നന്ദി അറിയിക്കുന്നു... മനുഷ്യ മനസ്സ് മാറ്റാൻ മനുഷ്യനെ സൃഷ്ട്ടിച്ച ദൈവം വിചാരിച്ചാൽ നിമിഷ നേരം കൊണ്ട് സാധിക്കില്ലെ..നൌഷു അതുതന്നെയാ എന്റെയും പ്രാർഥന എല്ലാരും നന്നാവട്ടെ.. നല്ല വാക്കുകൾക്ക് നന്ദി..മുനീർ അത്ര പെട്ടെന്നു പറയണോ നടന്നതു തന്നെ! എന്ന് ദൈവം എന്ന ഒരു ശക്തി വിചാരിച്ചാൽ നടക്കില്ലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതാ ഏറ്റവും നല്ലത് അവരല്ലെ ഇന്നി യാഥാർത്യം മനസ്സിലാക്കി നാളെയുടെ വാഗ്ദാനങ്ങളായി വളരേണ്ടത്.. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി അറിയിക്കട്ടെ..ശ്രീ ഉമ്മൂന്റെ കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷംനന്ദിയിലൂടെ അറിയിക്കട്ടെ..
അനീസ:ഉൾപ്രേരണ ഉണ്ടാകാൻ നമുക്കും പ്രാർത്ഥിക്കാം നന്ദിയുണ്ട് അഭിപ്രായത്തിനു.മഞ്ഞു തുള്ളി :മഞ്ഞുകണിക വിയർപ്പുകണങ്ങളെ കുളിർമ്മയാക്കി മാറ്റട്ടെ... വാക്കുകൾക്ക് അക്ഷരങ്ങളിലൂടെ നന്ദി...ജിഷാദ്: മാറ്റം ആരും ആഗ്രഹിക്കുന്നത് തിനംയിൽ നിന്നും നന്മയിലേക്ക് നന്മയിൽ നിന്നും ഏറ്റവും നല്ലതിലേക്ക് നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ.. അഭിപ്രായത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.. മുല്ല: ഇന്നത്തെ സമൂഹത്തിനു മുന്നിൽ ചിന്തിക്കേണ്ടുന്ന വിഷയങ്ങൾ സ്ത്രീകൾക്കിടയിൽ നിന്നും അക്ഷരങ്ങളിലൂടെ ബൂലോകത്തേക്കെത്തിക്കുന്ന താങ്കളെ പോലുള്ളവർ സ്ത്രീ സമൂഹത്തിനു അഭിമാനമാണു. ലോകത്തിന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെ തിരൂരിലേയും പൊന്നാനിയിലേയും കുടിക്കുന്നവരുടെ കുടുംബത്തിന്റെ കണ്ണീർ ആരു കാണാൻ... മൈമൂനയെ പോലെ അവരും പ്രാർഥിക്കുന്നുണ്ടാകും.. ദൈവം അവരുടെ പ്രാർഥന കേൾക്കട്ടെ.. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..
തണൽ:താങ്കളുടെ അഭിപ്രായത്തിനു മുൻപ് അഭിപ്രായം പറഞ്ഞവരിൽ ചിലർക്കുള്ള മറുപടി താങ്കളുടെ വാക്കുകളിൽ ഉണ്ട്.. മനസ്സ് മാറാൻ ഒറ്റ നിമിഷം മതി..താങ്കൾ പറഞ്ഞത് പോലെ തിടുക്കം കൂടിയെന്ന് എനിക്കും തോന്നി ഒരു പോസ്റ്റിട്ട് അധികം വൈകാതെ തന്നെ ഞാനിത് പോസ്റ്റ് ചെയ്തു.. അഭിപ്രായത്തെ മാനിക്കുന്നു.. ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടികാണിച്ചു തരുമെന്ന് പ്രതീക്ഷിക്കട്ടെ നല്ല വാക്കിനു നന്ദി...എച്ചുമുകുട്ടി അഭിപ്രായത്തിനു നന്ദി പറയുന്നു..സഹോദരൻ മുഖ്താർ .. താങ്കൽ പറഞ്ഞത് പോലെ ഞാനും ആഗ്രഹിക്കുന്നു ഇത് കഥയിൽ മാത്രം ഒതുങ്ങാതെ ജീവിതത്തിൽ യാഥാർത്യമാകട്ടെ.. അഭിപ്രായത്തിനു നന്ദിപറയുന്നു..
റാണി പ്രിയ:വന്നതിനും അഭിപ്രായമറിയിച്ചതിനും ഒത്തിരി നന്ദി...മൈ ഡ്രീംസ് താങ്കളുടെ അഭിപ്രായത്തിൽ കഥയല്ലെ എന്ന ചോദ്യമാ ഞാൻ ആഗ്രഹിക്കുന്നത്.. ലാബൽ മാറ്റിയാൽ പ്രശ്നം അവസാനിക്കുമോ (തമാശയാട്ടോ)താന്കളുടെ അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു ഇനിയും ഇത്തരത്തിലുള്ള പ്രോത്സാഹനം പ്രതീക്ഷിക്കുന്നു..നല്ല വാക്കുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയട്ടെ..
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ...
തിന വിതച്ചാല്‍ തിന കൊയ്യാം
വിന വിതച്ചാല്‍ വിന കൊയ്യാം
തണല്‍ പറഞ്ഞതുപോലെ നിമിഷം കൊണ്ട് ദുര്‍മാര്‍ഗം വിട്ട് തിരിയുന്നവര്‍ ചിലര്‍ ഉണ്ട്.
നല്ല സന്ദേശം.
ഒരാളിന്റെയെങ്കിലും കണ്ണ് തുറപ്പിക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ?
ആദ്യ കമന്റ് പുതുവത്സരാശംസ ആയിട്ടെടുത്താൽ മതി.
കഥ നന്നായിരുന്നു. നല്ലൊരു സന്ദേശമുൾക്കൊള്ളിച്ചതിലാണ് ഇതിന്റെ വിജയം.
നന്മകൾ നേരുന്നു.
നല്ല കഥ.അഭിനന്ദനങ്ങള്‍.
പുതുവത്സരാശംസകള്‍.
കഥ പലയിടത്തും വായിച്ചതില്‍ ഒന്ന് തന്നെ. തുടക്കം പലരും പറഞ്ഞ് പഴകിയ രീതിയും. {കുറ്റമല്ല, ഞാനെഴുതിയ വരികളും ഇതേ സ്വഭാവമെന്ന് മറക്കുന്നില്ല, പക്ഷെ ഞാനിവിടെ വായനക്കാരിലൊരാള്‍ അല്ലെ ;)}.
പക്ഷെ..
ഹമീദിലെ പ്രതിധ്വനി അതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു, നന്നായി എഴുതിയിരിക്കുന്നു, അഭിനന്ദനങ്ങള്‍, കഥയെക്കാളും ആ വരികളിഷ്ടമാകാന്‍ കാരണം അതില്‍ ഒരു കവിത വിരിഞ്ഞിരിക്കുന്നു. അതങ്ങനെന്നെ മുറിച്ചെടുത്താല്‍ ഒരു കവിത തന്നെ, സംശയമില്ല.
കഥാന്ത്യത്തിലെ സന്ദേശം പുതുവര്‍ഷത്തിലെ സന്ദേശമായ് മാറട്ടെ എന്നാശംസിക്കുന്നു.
പുതുവര്‍ഷാശംസകളോടെ..
കൊള്ളാം സന്ദേശം എനിക്കിഷ്ടായി.
ആശംസകള്‍
കലാകാരന്റെ ലക്ഷ്യം എപ്പോഴും സമൂഹത്തിനു നല്ല സന്ദേശങ്ങള്‍ നല്‍കി ബോധവല്‍ക്കരിക്കുക എന്നതാണ്.... വെറുതെ കുറിച്ചിടുന്ന അക്ഷരങ്ങള്‍ സമൂഹത്തിലെ ഒരാളുടെ എങ്കിലും മനസ്സില്‍ ചലനം സ്രിഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ പരം ആ അക്ഷരങ്ങള്‍ക്ക് ഒരു കടമയും നിര്‍വ്വഹിക്കാന്‍ ഇല്ല.... അത്തരത്തില്‍ ഒരു വലിയ കടമ ചെയ്യാന്‍ ഈ അക്ഷരകൂട്ടങ്ങള്‍ക്ക് കഴിഞ്ഞു എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.... ഭാവുകങ്ങള്‍
നന്നായി പറഞ്ഞു ഉമ്മു. ഒരിടവും ഏച്ചുകെട്ടില്ലാതെ. ഈ പുതുവര്‍ഷം ബ്ലോഗുകളുടേതാവട്ടെ.
നല്ലൊരു സന്ദേശം പകരുന്ന പോസ്റ്റ്!
പുതുവത്സരാശംസകള്‍!
നല്ല സന്ദേശം
നന്മകള്‍ വരട്ടെ
ഉമ്മു അമ്മാര്‍ പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്
നല്ലൊരു വിഷയം,മരണാനന്തര ജീവിതം ഓര്‍മ്മിപ്പിക്കുന്ന നല്ലൊരു പോസ്റ്റ്
അതു വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...
അഭിനന്ദനങ്ങള്‍ ഉമ്മു അമ്മാര്‍
ഇതുപോലെ എത്രയോ ഹമീദുമാരും, മൈമൂനമാരും...
"ബാങ്കു വിളിയുടെ ശബ്ദം അയാളിലടുത്തു വന്നപ്പോൾ മഴയുടെ ആരവവും നേർത്തില്ലാതായി..പള്ളിമുറ്റത്തെത്തിയവരിൽ ഒരാളായി അയാളും...
ഇന്നലെകളുടെ മാലിന്യം കഴുകിത്തുടച്ച് ഇന്നിലൂടെ പ്രശാന്ത സുന്ദരമായ നാളേയിലേക്കുള്ള യാത്രയുടെ തുടക്കം..."അതെ ഇതൊരു തുടക്കമാവട്ടെ എല്ലാ ഹമീദുമാര്‍ക്കും, മൈമൂനമാര്‍ക്കും...
സ്നേഹബന്ധങ്ങള്‍ക്ക് പവിത്രത കല്‍പ്പിക്കാത്തവര്‍ക്ക് സമാധാന ജീവിതം സാധ്യമല്ല.അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ(ആമീന്‍)
വെറും കഥയാണെങ്കിലും കഥയില്‍ കാര്യമുണ്ടല്ലോ..
ദൈവം ഹിദായത്ത് (മാര്‍ഗദര്‍ശനം)
നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് ലഭിക്കുകതന്നെ ചെയ്യും..
നല്ലൊരു സന്ദേശം ഉള്‍ക്കൊള്ളുന്ന കഥ,,
നന്നായിരിക്കുന്നു ഉമ്മൂ..
നല്ല ഒരു സന്ദേശം കഥയിലൂടെ പറഞ്ഞു.
ഹമീദിനെ പോലെ മാനസാന്തരം വരുന്ന കുടിയന്മാന്‍ പതിനായിരത്തില്‍ ഒന്ന് കണ്ടേക്കാം. അതുകൊണ്ടാണല്ലോ ഇതു കഥ മാത്രം എന്ന് ആദ്യമേ കമന്റിട്ടത് അല്ലെ. ഏതായാലും ഈ സോദ്ദേശ കഥ വായനക്കാരന് കൈമാറേണ്ട സന്ദേശം ഭംഗിയായി നല്‍കി. നന്നായി അവതരിപ്പിച്ചു.
നന്നായി..,
നാവിന് പകരം മറ്റ് അവയവങ്ങള്‍ സംസാരിക്കുന്ന നാളിനെ കുറിച്ച് ഒര്മിപ്പിച്ചതിനു നന്ദി.
നന്നായിട്ടുണ്ട്.ആശംസകൾ
പുതുവർഷത്തിൽ നല്ലനല്ല കഥകൾ വരട്ടെയെന്ന് ആശംസിക്കുന്നു.
കൊള്ളാം കഥ നന്നായിരിക്കുന്നു സന്ദേശവും.
പുതുവത്സരാശംസകൾ നേരുന്നു.
കഥ നന്നായി. ഏതാണ്ട് ഇതിനോടടുത്ത് നില്‍ക്കുന്ന ഒരു തീം ആണ് രാജീവ് അഞ്ചലിന്റെ ഗുരു എന്ന സിനിമയും പറഞ്ഞത്.
പിന്നെ പോസ്റ്റിനു ചേരുന്ന ചിത്രമാല്ലായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.
നന്നായിരിക്കുന്നു...പുതുവത്സരം ഇത് പോലെ നല്ല ആളുകളെ സൃഷ്ടിക്കട്ടെ ...
പുതുവര്‍ഷ ആദ്യകഥ ഇഷ്ടമായി..ഈ കൊല്ലം മുഴുവന്‍ നനായി തന്നെ നീങ്ങട്ടെ...
പരലോക ചിന്തയെ തൊട്ടുണര്‍ത്തുന്ന,ഒരു നിമിഷം നാം നാളെലെക്കുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിതമാകുന്ന,ലേഖനങ്ങളും, കവിതകളും,കഥകളുമോക്കെയാണ്,ഇപ്പോള്‍ ഏറെയും, ഉമ്മു അമ്മാരിന്റെ വിരല്‍തുമ്പില്‍ നിന്നും അടര്‍ന്നു വീഴുന്നത്.
എന്തിലും ഒരു സന്ദേശം, നമ്മെ ഓര്‍മ്മപ്പെടുത്താന്‍
ഉമ്മു അമ്മാര്‍ മറക്കാറില്ല.കുടുംബവും, കുട്ടികളും, കെട്ടിയവളും, സമൂഹവും, മാനവും,അഭിമാനവും, പ്രശ്നമാല്ലാതെ, തികച്ചും താന്തോന്നിയായി, ജീവിച്ചിരുന്ന ഒരുവന്‍,ഒരു സ്വപ്നത്തിലൂടെ അവന്നു വരുന്ന മാനാസാന്താരത്തിന്റെ കഥയിലൂടെ,
പരലോക ജീവിതത്തിന്റെ ഒരു ചെറു ചിത്രം നല്‍കിക്കൊണ്ട് നമ്മെ, നമ്മുടെ ചിന്തകളെ
അല്‍പനേരത്തെക്കെങ്കിലും,പരലോക ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടവരുത്തുന്നു, എന്നത്, ചെറുതായി കാണുക വയ്യ.
ആ മഹത് ചിന്താഗതിയെ, അഭിനന്ദിക്കുന്നു.
കഥ പറച്ചില്‍ അല്പം ദൃതിയോടെ ആയില്ലേ?
അതെ പോലെ,വലിയ വലിയ പേരഗ്രാഫുകള്‍. കഥാ പാത്രങ്ങളുടെ സംഭാഷണം വേര്‍തിരിച്ചോ, ചെറു പേരകളായോ എഴുതുമ്പോള്‍, കുറെ കൂടെ വായനാ സുഖം ലഭിക്കില്ലെ?
മദ്യ ലഹരിയിലെങ്കിലും, വീട്ടിലെ ദുരിതം
ഒരു നിമിഷമെങ്കിലും,ഹമീദിന്റെ മനസ്സിനെ ഇളക്കാന്‍ പ്രേരക മാകും വിധം,കുച്ചുകൂടെ വിവരണ മാകാമായിരുന്നു,(അത് എന്റെ തോന്നലാണ് കെട്ടോ) അങ്ങിനെ പൊയ് കിടന്നപ്പോള്‍ ഉറക്കത്തില്‍ വന്ന സ്വപ്നം.ആസ്വപ്നത്തിലെ അദൃശ്യ പ്രേരണയാല്‍,
അവനറിയാതെ, ബാങ്കിന്റെ ധ്വനിയലച്ച ഭാഗത്തേക്ക്
യാന്ത്രിക മായി നീങ്ങി......
നല്ലൊരു സന്ദേശ മുള്‍ക്കൊള്ളുന്ന "മാനസാന്തരം"
അവതരണ രീതികൊണ്ടും, ആയാസകരമായ കഥ പറച്ചില്‍ കൊണ്ടും വയാണ സുഖമുള്ള ഒരു ചെറുകഥയായി എനിക്ക് അനുഭവപ്പെട്ടു.
ആശംസകളോടെ,
--- ഫാരിസ്
എല്ലാ ഹമീദുമാര്‍ക്കും ദൈവം മാനസാന്തരം കൊടുക്കുമാറാകട്ടെ.
നല്ല സന്ദേശമുള്ള കഥ..
നല്ല സന്ദേശം ഉൾക്കൊള്ളുന്ന ഒരു കഥ.പക്ഷെ പറഞ്ഞ രീതി പഴകിയതായിപ്പോയി.തുടക്കത്തിലെ വരികളൊക്കെത്തന്നെ ഒരുപാട് വായിച്ച സ്ഥിരം ശൈലിയിലും.പക്ഷെ അവസാനത്തോടടുക്കുമ്പോൾ ചില നല്ല വരികൾ കണ്ടു.പോസ്റ്റ് ഇടുന്നതിനു മുൻപ് കുറച്ച് സാവകാശം എടുത്ത് തിരുത്തലുകൾ നടത്തുക.
(ഒരു വായനക്കാരൻ എന്ന അവകാശത്തിൽ പറഞ്ഞതാണ്)
ആശംസകൾ :0)
തെറ്റ് മനസ്സിലാക്കി തിരുത്താന്‍ നിശ്ചയിച്ച ഹമീദിന്ന് നല്ലത് വരട്ടെ.
നല്ല അവതരണം.
ഓരോ ഹമീദുമാരുടെയും പിറകില്‍
ഒരു കുടുമ്പം നെഞ്ചുരുകുന്നുണ്ട്.
മദ്യമില്ലാതൊരു ലോകം വരണം.
nannayittundu ente ellaa aashamsakalum........
ഉമ്മു അമ്മാര്‍, നന്നായി പറഞ്ഞല്ലോ...
അകത്തളങ്ങൾ ദുരിതപൂർണ്ണമാക്കുന്നവർ ഇതെന്ന് വായിച്ചിരുന്നങ്കിലെന്ന് വെറുതെ ആഗ്രഹിക്കുന്നു. ഇതിലൂടെ ഒരാളെങ്കിലും നന്നാവണെ എന്ന് പ്രാർഥിക്കുന്നു….
ആശംസകളോടെ………
ചെയ്തു വന്ന ശീലങ്ങള്‍ക്കു മുമ്പില്‍ നിന്നും മാറി നില്ക്കാന്‍ "മൈമൂനമാരുടെ " കവിളിലോലിചിറങ്ങുന്ന കണ്ണീരിനു ശക്തിയുണ്ട്. നമുക്കിടയിലുള്ള ഈ "ഹമീദുമാരുടെ " മനസ്സ് മാറാന്‍ പ്രാര്‍ത്ഥിക്കാം പ്രവര്‍ത്തിക്കാം ..
പുതുവര്‍ഷത്തില്‍ നന്മയുടെ വരികള്‍ നല്‍കിയ ഉമ്മു അമ്മാര്‍ ആശംസകള്‍ .... പ്രാര്‍ത്ഥനകള്‍
ആദ്യ ഭാഗം വായിച്ചപ്പോള്‍ ഗന്ധര്‍വന്‍ പറഞ്ഞ പോലെ ഒരു കേട്ട് പഴകിയ കഥയുടെ ആവര്തനമാണോ എന്ന് തോന്നി
എങ്കിലും ബാക്കി പകുതി കഥ തന്തുവിനെ നേരെ തിരിച്ചിട്ടു
ഒറ്റ രാത്രി കൊണ്ട് നന്നാവുന്ന ആള്‍ക്ക്കാര്‍ ഇനിയും ഉണ്ടാകട്ടെ
ആശംസകള്‍ ....
"...ലോകം സൃഷ്ട്ടിച്ച അനന്ത ദയാപരനോട് ഇരുകൈകളും ഉയര്‍ത്തി അവള്‍ സഹായം തേടി..." ആ തേട്ടം തട്ടിക്കളയുവാന്‍ കരുണാവാരിധിക്കാവുമോ? ഹമീദിന്റെ മാനസാന്തരം സ്വീകരിക്കപ്പെട്ടൊരു പ്രാര്‍ഥനയുടെ ഫലമല്ലേ? മികച്ച സന്ദേശമുള്ള നല്ലൊരു കഥ, ഉമ്മു അമ്മാര്‍.
ഭാവുകങ്ങള്‍!
നല്ല സന്ദേശം നല്‍കുന്ന കഥ അപാകതകളില്ലാതെ ഉമ്മു അമ്മാര്‍ പറഞ്ഞു. കഥയ്ക്ക് ഇനിയും ഭംഗി കൂട്ടാമായിരുന്നില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയ എന്റെ മനസ്സിനെ കഥ നല്‍കുന്ന നല്ല സന്ദേശം വിലക്കി. കഥാകാരിയുടെ ഉദ്ധേശ ശുദ്ധിയെ മാനിക്കുന്നു.
നന്നായിട്ടുണ്ട്,
നന്ദി...
ആശംസകൾ...
കഥയായാലും കവിതയായാലും ലേഖനമായാലും നല്ല സന്ദേശം അടങ്ങുമ്പോഴാണ് അത് സമ്പന്നമാകുന്നത്. ആ സമ്പന്നത ഉമ്മു അമ്മാറിന്റെ പോസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്നു .അയത്ന ലളിതമായ വായനാസുഖം പ്രദാനം ചെയ്യുന്ന അവതരണ രീതി കൊണ്ട് എഴുത്ത് ആകര്‍ഷകമാക്കി .നവ വത്സരത്തില്‍ സമൂഹത്തിനു നന്മയുടെ സന്ദേശം നല്‍കിക്കൊണ്ട് ഉമ്മു അമ്മാര്‍ ബൂലോകത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്നതില്‍ അഭിമാനം തോന്നുന്നു
പെട്ടെന്ന് തന്നെ വായിച്ചു തീര്‍ത്തു.
തുടക്കത്തില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും നല്ല സന്ദേശത്തോടെ
അവസാനിപ്പിച്ചപ്പോള്‍ വായനക്ക് ഒരു സുഖമുണ്ടായി. ആശംസകള്‍
വളരെ എളുപ്പത്തില്‍... ഹൃദ്യമായ ഒരു വായനാനുഭവം.
മൈമൂനയും ഉമ്മയും ഹമീദുമൊന്നും നമ്മില്‍ നിന്നും വളരെ അകലെയല്ലാ....കഥാന്ത്യത്തിലെ ഹമീദിന്‍റെ മാറ്റം സന്തോഷകരം.
{ നാഥന്‍, നമ്മെ എല്ലാവരെയും തര്‍ക്കം തീര്‍ന്നവരില്‍ ഉള്‍പ്പെടുത്തട്ടെ...!! നമുക്ക് ഹിദായത്ത് നല്‍കട്ടെ..!! പ്രവാചകന്‍ മരണ നാള്‍ വരെയും ഹിദായത്തിനായി കേണിരുന്നു എന്ന് വരികില്‍ ഓരോ നിമിഷത്തിലും നമുക്കും അതിനെ ആവശ്യപ്പെടാം..}
ഒറ്റ രാത്രി കൊണ്ട് നന്നാവുന്ന ആള്‍ക്ക്കാര്‍ ഇനിയും ഉണ്ടാകട്ടെ
ആശംസകള്‍ ....
കഥ ശുഭാന്ത്യമായത് നന്നായി. മുഴുക്കുടിയന്മാര്‍ക്കും പ്രതീക്ഷ വെക്കാമല്ലോ. അന്തിമ കോടതിയെക്കുറിച്ചുള്ള സ്വപ്നം ഇഷ്ടപ്പെട്ടു. സര്‍ക്കാറുകളടക്കം മദ്യത്തിനു വേണ്ടി വ്യാപകമായ പ്രോത്സാഹനം നല്‍കുമ്പോള്‍ പുതിയ തലമുറ കുട്ടികളടക്കം അതിലേക്കു വഴുതി വീഴുന്നത് കുറ്റപ്പെടുത്താനാവില്ല. കുടിച്ചില്ലെങ്കില്‍ രണ്ടാം തരക്കാരനാവുകയും ചെയ്യും.
ഏതായാലും നല്ല ആശയങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതാണ്. ഈ കഥ ഒരു പരിധി വരെ ആളുകള്‍ക്ക് ചിന്തക്ക് ഉപധിയാകുമെന്നു സംശയമില്ല. പിന്നേ അവസാനം ഇത് ഒരു കഥ മാത്രം എന്ന താങ്കളുടെ പ്രസ്താവന ഇത് കഥയല്ലേ എന്ന സംശയം ജനിപ്പിക്കുന്നു.
നല്ല കഥ ...എല്ലാരും ഇങ്ങിനെ ഹമീദിനെ പ്പോലെ മാറിയെങ്കില്‍ ..
ഒരു പഴയ മലയാള സിനിമ കാണുന്നതുപോലെ ഉണ്ടായിരുന്നു തുടക്കം.
നന്നായി പറഞ്ഞു.
നല്ല കഥ മൈമൂന ഹമീദും മനസ്സില്‍ തട്ടി
കഥ പറച്ചിലും ഇഷ്ട്ടമായി
പുതുവര്‍ഷത്തില്‍ നല്‍കിയ സന്ദേശം നന്നായി. മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ കഴിയട്ടെ വരും നാളുകളിലെന്കിലും.
കഥയുടെ ഒഴുക്കുള്ള ശൈലിയും നല്ല ഗുണപാഠവും ഇഷ്ടമായി... എല്ലാ ആശംസ്കളും. പുതുവര്‍ഷം ഒരു നല്ലവര്‍ഷമായിത്തീരട്ടെ എന്നും കൂടി ആശംസിക്കുന്നു....
ഈ ഇരുട്ടില്‍
നന്മയുടെ
ഒരു കൈത്തിരി
ലേഖനത്തിലൂടെ
പ്രകാശിക്കുന്നു ...
തുടരുക..
ഹമീദിന്റെ ഉറക്കം അവസാനതെതാവല്ലേ എന്നായിരുന്നു കഥയിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സില്‍ , പുതു ദിനം പുതിയ മനുഷ്യനായി ഹമീദിന്റെ ജീവിതം മാറ്റിയതിനു നന്ദി, ഒപ്പം ഒരു നല്ല സന്ദേശം നല്‍കിയതിനും
ജീവിതസന്ദേശം നല്കുന്ന
എഴുത്താണിത്.
ഹമീദിനെപോലെയുള്ളവര്‍
ദാരിദ്ര്യത്തിന്റെ ഇരകളാണു്.
വായിക്കാന്‍ കുറച്ചു വൈകി. ഇത് കഥയല്ല ഉമ്മു അമ്മാര്‍, ജീവിതം തന്നെയാണ്. എത്ര കുടുംബങ്ങളാണ് മദ്യത്തിന്റെ ഇരകളായി നശിക്കുന്നത്. ഒരു നിമിഷത്തിന്റെ തിരിച്ചറിവിനെ കുറിച്ചുള്ള ആശങ്ക പലരും പങ്കുവെച്ചു കണ്ടു. കലിംഗാ യുദ്ധം മനംമാറ്റിയ അശോകനെ നമുക്കറിയില്ലേ? വേദപാരായണം കേട്ട് മനം മാറിയ പ്രവാചക അനുയായിയെ അറിയില്ലേ..? ഇനി ഈ കഥ പോലും ആരെയെങ്കിലും സ്വാധീനിച്ചില്ല എന്നെങ്ങനെ പറയാനാവും?
കഥ എന്ന തലത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്നത് നേര്. തുടര്‍ച്ചയായ എഴുത്തിലൂടെ, വായനയിലൂടെ അതിനെ അതിജയിക്കാന്‍ കഴിയാതിരിക്കില്ല. ആശംസകള്‍.
നന്നായിട്ടുണ്ട് .... ചെറുപ്പത്തില്‍ പഠിച്ചിട്ടുള്ള സാരോപദേശ കഥകള്‍ ഓര്‍മ വന്നു............ ഇനിയും നല്ല നല്ല സന്ദേശം നല്‍കാന്‍ കഴിവുള്ള കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
ഇങ്ങനെ ഒരു കഥയിലെങ്കിലും ‘ഹമീദു’മാർ നന്നാവട്ടെ...
ആശംസകൾ....
അള്ളാഹുമ്മ ഇഹ്ദിനാഫീമന്‍ ഹദൈത്
വ ആഫിനാ ഫീമന്‍ ആഫൈത്
നവവര്‍ഷാശംസകള്‍
പുതുവര്‍ഷത്തില്‍ എല്ലാവരുടെ മനസ്സിലും തിരിച്ചറിവിന്റെ വെളിച്ചം നിറയട്ടെ..കഥ നന്നായി ഉമ്മു. ആശംസകള്‍.
കഥ കൊള്ളാം,പക്ഷെ പടം വേണ്ടിയിരുന്നില്ല .കഥ വായിക്കുമ്പോള്‍ നമുക്ക് ഹമീദിനെ കാണാം.തീര്‍ത്തും പ്രസക്തമായ കഥ..എത്രയോ കുടുംബങ്ങളുടെ ജീവിതമാണ് ഈ കഥയില്‍ തെളിയുന്നത്.നമകളുടെ കാലമാകട്ടെ നമ്മെ കാത്തിരിക്കുന്നത് ഇനിയും എഴുതുക
നല്ല സന്ദേശം; നല്ല കഥ.
അഭിനന്ദനങ്ങൾ!
പുതുവര്‍ഷ വേളയില്‍ കൊടുക്കാന്‍ പറ്റിയ കഥ ....
അപ്പൊ ഒരു പുതുവത്സര ആശംസകളും
ഉമ്മു അമ്മാറിന്റെ പോസ്റ്റ് കാണാന്‍ അല്പം വൈകി . പരലോക ചിന്തക്ക് പ്രാധാന്യം കൊടുക്കുന്ന പോസ്റ്റുകളാണ് എപ്പോഴും ഉമ്മു അമ്മാര്‍ ബൂലോകത്തിനു സമര്‍പ്പിക്കാര്‍ ഉള്ളത് .ഈ പോസ്റ്റിലും വളരെ വിലപ്പെട്ട ഒരു സന്ദേശം കൈമാറുന്നു . എല്ലാവരും അവതരണ ശൈലി കൊണ്ടും
നര്‍മ്മങ്ങള്‍ അവതരിപ്പിച്ചും , ഭാവനയിലൂടെ കവിതകളും
കഥകളും ഒക്കെ ആവിഷ്കരിച്ചു ബൂലോകത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ പരലോക ചിന്തയില്‍ മനുഷ്യ മനസ്സിനെ അല്പമെങ്കിലും ചിന്തിപ്പിക്കാന്‍ ഉമ്മു അമ്മാറിന്റെ രചനകള്‍ക്ക് ആവുന്നു എങ്കില്‍ അത് വലിയ കാര്യം തന്നെയാണ് "എഴുത്തിലൂടെ നന്മ ഉദ്ദേശിക്കുന്നു .നല്ലകാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു .നല്ല ചിന്തകള്‍ സമ്മാനിക്കുന്നു ഒപ്പം നാളേക്ക് വേണ്ടി ഉമ്മു നന്മകള്‍ കരസ്തമാക്കുന്നു " ഇനിയും ഉണ്ടാവട്ടെ നല്ല പോസ്റ്റുകള്‍ .....
കഥയല്ല ജീവിതം. എത്രയെത്ര ഹമീദുമാരും മൈമൂനമാരും ... മാനസാന്തരം സത്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
പുതുവർഷത്തിൽ പ്രത്യാശയുടെ വെളിച്ചം പരത്തുന്ന കഥ. നന്നായി.
കണ്ണീരോടെയുള്ള പ്രാർത്ഥനക്ക് പടച്ചവൻ നൽകിയ പ്രതിഫലം!!
നല്ല എഴുത്ത്.
നല്ലൊരു ആശയം വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം.
വര്ഷംതോറും ഏറിക്കൊണ്ടിരിക്കുന്ന മദ്യ ഉപഭോഗത്തിന്റെ കണക്കുകള്‍ പക്ഷെ ഇത് വെറും കഥതന്നെ എന്ന് അടിവരയിടുന്നു.
നന്മയിലേക്കുള്ള മാനസാന്തരം എല്ലാവരിലും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
കഥ നന്നായിരിക്കുന്നു
kadha nannaayittund.
ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാ നല്ലവരായ വായനക്കാർക്കും എന്റെ ഹൃദയങ്കമമായ നന്ദി അറിയിക്കുകയാണു...നിശാസുരഭി ഖുറാനിലെ വാചകങ്ങൾ ആയിക്കൂടെ എത് ഖുറാൻ പരിശോധിച്ചാൽ അതിന്റെ മലയാള പരിഭാഷ വായിച്ചാൽ മനസ്സിലാകും അതിനേക്കാൾ കാവ്യാത്മകമായ മറ്റൊരു ഗ്രന്ഥമില്ലെന്ന്... ഈ എഴുത്ത് നന്നായി എന്ന അഭിപ്രായം എനിക്കൊരിക്കലുമില്ല നന്നായില്ല എന്ന് ഉറപ്പുമുണ്ട് ഇതു പോസ്റ്റുവാൻ ഞാൻ തിടുക്കം കാണിച്ചു എന്നതാണു സത്യം ...എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി..പറയുന്നു..ഇനിയും ഉണ്ടാകണം ഈ സ്നേഹത്തോടെയുള്ള പ്രോത്സാഹനം...
തുറന്നു പറയാം അതാണു നല്ലത്. കഥ അന്തവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതു ഒരു മൌലികമായ രചനയായി കാണാൻ കഴിയില്ല. കഥയിലൂടെ പറയാൻ ശ്രമിച്ചകാര്യം സാങ്കല്പികമായ ഒരു ഭയസന്ദേശമാണങ്കിലും സാമുഹ്യമായ ഒരു നന്മയതിലുണ്ട്. കഥപറഞ്ഞ സ്വഭാവത്തിനു കുറച്ച് മാറ്റംവരുത്തിയിരുന്നെങ്കിൽ നല്ലനിലവാരത്തിലേക്ക് വരുമായിരുന്ന്.
പാവപ്പെട്ടവൻ താങ്കളുടെ അഭിപ്രായം എനിക്കു വളരെ ഇഷ്ട്ടായി... ഇങ്ങനെയൊരഭിപ്രായം ഇട്ടതിനു നന്ദിയുണ്ട്..അന്ധവിശ്വാസം എന്ന് പറഞ്ഞത് എങ്ങിനെയാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല... അഭിപ്രായം ഇനിയുള്ള പോസ്റ്റിലും ഉണ്ടാകണെമെന്ന് വിനീതയായി പറയട്ടെ.. ഒത്തിരി നന്ദി...
കവിതകളില്‍ ഒന്ന് വായിച്ചു ,ഇനിയും ഒന്ന് കൂടി വായിക്കണം
സമയം പോലെ മറ്റുള്ളവയും വായിക്കാം, ഈ കവിത വായിച്ചപോള്‍
എനിക്ക് തോന്നിയ വരികള്‍ താഴെ കുറിക്കുന്നു, കവിതയായി തന്നെ കുറിക്കട്ടെ
സ്നേഹത്തോടെ ഈ റഷീദ കുട്ടിയുടെ അനുജത്തി ഉമ്മു മു ഉമിന
നിറഞ്ഞ്
മഴ പെയ്യുന്നുണ്ട്
നിന്റെ കവിതയില്‍.
അകമറിഞ്ഞ് നനയുന്നുണ്ട് ഞാന്‍
എന്റെ ഈറന്‍ ഉണങ്ങാന്‍
ഇനി ഒരു കുഞ്ഞ്
സൂര്യനും ഉദിക്കരുത്
നിന്റെ കവിതയില്‍.
Ummu Mu mina
Department of Cardiology
Surgical Division head of the Department,WHO
അയത്നലളിതമായ ഒരാഖ്യാനം..
അതിശക്തമായ ഒരു സന്ദേശം..
കഥ ഇഷ്ടായി എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ശരിയാവില്ല.
ഹമീദിന്റെ മാനസാന്തരം, അത് മാത്രം മനസിലാവുന്നില്ല.
ഇത്ര പെട്ടെന്ന്..????????? കഥയെങ്കിലും അല്ഭുടതോടെ നോക്കി കാണാനേ പറ്റുന്നുള്ളൂ.
കഥയില്‍ ഇത്തിരി കൂടെ വികാരം ഉള്‍കോള്ളിക്കാമായിരുന്നു എന്ന് തോന്നി. വായിച്ചു ഒരു മരവിപ്പ്.
എന്തോ കഥയിലേക്ക് ഇറങ്ങി ചെല്ലാനാവുന്നില്ല.
നല്ല ഒരു വിഷയം തിരഞ്ഞെടുത്തതില്‍ സന്തോഷം. സമൂഹത്തിലുള്ള എല്ലാരും ഇങ്ങിനെ മാനസാന്തരം വന്നിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോവുന്നു.
നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിതം തന്നെ നേരം പോക്കായാണ് പലരും കാണുന്നത്, അത്തരക്കാര്‍ക്കു കഥയും കവിതയും സിനിമയും മെല്ലാം വെറും നേരമ്പോക്കുകള്‍, അങ്ങിനെ ഒരുതമാശ യല്ല നമ്മുടെ ജീവിതം എന്ന തിരിച്ചറിവാണ് ഉമ്മുഅമ്മാറിന്റെ വരികളുടെ ശക്തി.
കഥയും കവിതയും സിനിമയും മെല്ലാം ആളുകളില്‍ നിന്ന് നല്ല വാക്ക് കേള്‍ക്കാനല്ല, ആളുകള്‍ക്ക് നല്ല മെസേജുകള്‍ നല്‍കാനുള്ളതാണ്, നന്മ നേരുന്നു, പ്രാര്‍ത്ഥിക്കുന്നു,,,
kavitha sambhavikkunnathu pole
kathayum sambavikkukayanu,.
പടച്ചതമ്പുരാനേ...
മ്മടെ കേരളത്തിലെ ഒരു 40 ശതമാനം ‘നാഥന്‍’ മാര്‍ക്കെങ്കിലും...ഇത്തരം ‘ളിപാടു’ കൊടുത്ത്
കുറെ പാവം ഭാര്യമാരേയും കുട്ടികളേയും രക്ഷിക്കാന്‍ കരുണയുണ്ടാകണമേ....!!!!
അതെ,
“മദ്യം നശിപ്പിക്കുന്നത് വ്യക്തിയെ അല്ല സമൂഹത്തെയാണ്”
കഴിഞ്ഞ 15 വര്‍ഷത്തെ മദ്യ ഉപഭോഗ, വിപണന കണക്കു പരിശോധിച്ചാല്‍ ഏതവനും(അവളും) തലയില്‍കൈവച്ചുപോകും..
കഥകള്‍ ( രണ്ടും വായിച്ചു) നന്നായിരിക്കുന്നു
ഇനിയും ഒത്തിരിയൊത്തിരി എഴുതാന്‍ കഴിയട്ടെ..
ആശംസകള്‍.....
http://pularipoov.blogspot.com/2010/12/blog-post_26.html
കഥ രണ്ടും വായിച്ചു.... നന്നായിട്ടുണ്ട്.. എല്ലാ നന്മകളും നേരുന്നു....
ഇത് വെറും കഥമാത്രം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ