ശനിയാഴ്‌ച, ജനുവരി 22, 2011

എന്മകജെയിലൂടെ....എൻഡോസൾഫാന്റെ ഇരകൾക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം വിട്ട് ഇങ്ങ് ഗൾഫ് നാടുകളിലും ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ.... പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ഭാവത്തിലാണ് നമ്മുടെ നാട്ടിലെ ഭരണ സാരഥികൾ....അങ്ങിനെയിരിക്കെ അതുമായി ബന്ധപ്പെട്ട ഒരു നോവൽ എന്റെ കയ്യിലും കിട്ടി ഡോ:അംബികാ സുതൻ മാങ്ങാടിന്റെ എന്മകജെ . ഈ പേര് കണ്ടപ്പോള്‍ ഞാനും ആദ്യമൊന്നു അത്ഭുതപ്പെട്ടു ഒരു നോവലിന് ഇങ്ങനെയൊരു പേര് ... ആ പുസ്തകവുമായി അടുത്തപ്പോള്‍ കാര്യം പിടികിട്ടി അത് കാസര്ഗോട്ടുള്ള ഒരു സ്ഥല നാമം ആണെന്ന്.

ഈ നോവല്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കട്ടെ. ഒരു പുസ്തകത്തെ നിരൂപണം ചെയ്യാനുള്ള അറിവൊന്നും ഈയുള്ളവള്‍ക്കില്ല.എന്നിരുന്നാലും... എന്റെ അറിവിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടൊരു..പരിചയപ്പെടുത്തൽ,
അതിനു മുമ്പ് അംബിക സുതനെ നമുക്ക് ഒന്ന് പരിചയപ്പെടാം കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തില്‍ ജനനം.റാങ്കുകളോടെ എം.എ ,എം.എഫിൽ ബിരുദങ്ങൾ നേടി കഥയിലെ കലാ സങ്കൽ‌പ്പം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.ധാരാളം അവാർഡുകൽ കരസ്ഥമാക്കി. കൊമേർഷ്യൽ ബ്രേയ്ക്കിനു കേരള സർക്കാറിന്റെ മികച്ച കഥയ്ക്കുള്ള ടെലിവിഷൻ അവാർഡ്.എട്ട് ചെറുകഥാ സമാഹാരങ്ങൾ, മൂന്ന് നിരൂപണ ഗ്രന്ഥങ്ങൾ. കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ അധ്യാപകൻ.... അങ്ങിനെ പോകുന്നു കഥാകാരന്റെ പ്രത്യേകതൾ...

ഇനി നമുക്ക് നോവലിലേക്ക് കടന്നാലോ ...മനുഷ്യന്റെ അന്ധമായ ഇടപെടല്‍ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ നേര്‍കാഴ്ച .. എന്മകജെ കുന്നുകളുടെ ഗ്രാമം..മുള്ളുവേലികളില്ലാത്ത ... ചുറ്റുമതിലുകൾ വീർപ്പുമുട്ടിക്കാത്ത ,എപ്പോഴും പുഷ്പ്പിക്കുന്ന വേലികൾ മാത്രമുള്ള കൊച്ചു ഗ്രാമം... എല്ലാ വീട്ടിലും വ്യത്യസ്ഥ മതങ്ങളുടെ ചിഹ്നങ്ങൾ കരിപിടിച്ച് തൂങ്ങിയാടുന്നു...ഈ ഗ്രാമത്തിലെ ദുരന്തം അനുഭവിക്കുന്ന എൻഡോസൾഫാൻ ഇരകളുടെ കരളലിയിപ്പിക്കുന്ന യാഥാർഥ സത്യം നമുക്കീ നോവലിലൂടെ മനസിലാക്കാം .

ഈ നോവല്‍ തുടങ്ങുന്നത് കഥാപാത്രങ്ങള്‍ക്ക്‌ മനുഷ്യനിലെ രണ്ടു വര്‍ഗ്ഗത്തിന്റെ നാമം നല്‍കി കൊണ്ടാണ് പുരുഷനും സ്ത്രീയും ..സ്ത്രീയുടെ മാറില്‍ പഴന്തുണിയില്‍ ചുരുണ്ടുറങ്ങുന്ന ഒരു കുഞ്ഞ്‌. പുരുഷന്‍ ഒരു കത്തിയുമായി അവളെ ഭീഷണിപ്പെടുത്തുന്നു. എന്തു ഭൂകമ്പമുണ്ടായാലും അതിനെ ഉപേക്ഷിക്കില്ലെന്ന വാശിയില്‍ അവള്‍ .ആ കുഞ്ഞിനെ വീടിനുള്ളിൽ കയറ്റാൻ അയാൾ സമ്മതിക്കുന്നില്ല .അവൻ വല്ലാതെ ക്ഷോഭിച്ചപ്പോൾ അവൾ തന്റെ ഉള്ളില്‍ ഒതുക്കിയിരുന്ന ദേഷ്യം ഒന്നാകെ വാക്കുകളിലൂടെ പുറത്തു കാട്ടി ചീറി കൊണ്ട് പറഞ്ഞു എങ്കില്‍ എന്നെയങ്ങു കൊല്ല്..ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണ് . അവിടം മുതല്‍ കഥയുടെ ആരംഭം ആണെന്ന് പറയാം ...
പരസ്പരം കലഹിച്ച് പുരുഷന്‍ വീട് വിട്ട്‌ തൊട്ടടുത്തുള്ള കാട്ടിലെ ഒരു ഗുഹയിലേക്ക് പോകുന്നു.. സ്ത്രീ അകത്തു കയറി വാതിലടച്ചു. അവള്‍ കണ്ണാടിക്കു മുന്നില്‍ കണ്ട തന്റെ രൂപത്തില്‍ സൂക്ഷിച്ചു നോക്കി പ്രായം ആയതിന്റെ ലക്ഷണങ്ങള്‍, തലയില്‍ വെള്ളി മുടികള്‍ ,കഴുത്തില്‍ ഞൊറികളായി മാംസ പേശികൾ, അറിയാതെ അവൾ തന്റെ കുപ്പായം ഊരിയപ്പോൾ കണ്ണാടി ഉത്കണ്ഠയോടെ അവളോട് സംസാരിക്കുന്നു. നീ ജന്മനാ ഒറ്റ മുലച്ചിആയിരുന്നോ...? അപ്പോ അവൾ പറഞ്ഞു അല്ല എനിക്കു വളരെ ഭംഗിയുള്ള മാറിടം ഉണ്ടായിരുന്നു..ഒരു ദുഷ്ടന്‍ കടിച്ചു പറിച്ചതാണ്.അങ്ങിനെ ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങൾ പ്രപഞ്ചത്തിലെ രണ്ട് വസ്തുക്കളായ (കണ്ണാടിയോടും ഗുഹയോടും )സ്ത്രീ കണ്ണാടിയോടും പുരുഷൻ ഗുഹയോടും പറയാൻ തുടങ്ങി.. താൻ ഒരു വേശ്യയാണോ? തന്റെ പുരുഷൻ തന്നെ അങ്ങിനെ വിളിക്കുന്നതു കേട്ടല്ലോ? കണ്ണാടിയുടെ ചോദ്യത്തിനു കുറച്ച് അമാന്തിച്ചാണെങ്കിലും ഉത്തരം പറയാൻ തന്നെ സ്ത്രീ തീരുമാനിക്കുന്നു .മനുഷ്യരേക്കാള്‍ ക്ഷമയോടും സ്നേഹത്തോടും കൂടി കണ്ണാടി ഇതെല്ലാം കേൾക്കുമെന്നു തീരുമാനിച്ച് തന്നെ അവള്‍ തന്റെ കഥകൾ ഒന്നൊന്നായി പറയാൻ തുടങ്ങി. ഞാൻ ഒരു വേശ്യ ആയിരുന്നു ഇപ്പോ അങ്ങിനെയാണോ എന്നെനിക്കറിയില്ല .. താൻ ജനിച്ചത് ഒരു പാവപ്പെട്ട കുടിലിലാണ്. എന്റെ ഓർമ്മയിൽ അച്ചൻ കിടപ്പിലായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ.. അമ്മ കൂലി പണിക്കു പോകും എനിക്കു താഴെ രണ്ടനുജത്തിമാർ .. കോളേജിൽ പോകുന്ന കാലത്ത് മരമില്ലിൽ ജോലിയുള്ള ഒരാളുമായി പ്രണയത്തിലായി ..വിവാഹത്തിനു അമ്മ എതിർത്തെങ്കിലും അച്ചന്റെ വാദങ്ങൾക്കു മുന്നിൽ അമ്മയും മുട്ടു മടക്കി. വിവാഹം കഴിഞ്ഞ് ഹണിമൂണിനായി പുറപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞു മുറിയിൽ വിശ്രമിക്കുമ്പോൾ കയ്യിലെ പണമെല്ലാം തീർന്നസമയത്ത് സ്വന്തം ഭർത്താവു തന്നെ മറ്റുള്ളവര്‍ക്ക് കാഴച വെച്ചു. ധാരാളം പണം കയ്യിലണഞ്ഞപ്പോൾ എന്നെ ഉപേക്ഷിച്ച് അയാൾ എങ്ങോ പോയി മറഞ്ഞു. ഇത്രയും കേട്ടപ്പോൾ കണ്ണാടിയുടെ അടുത്ത ചോദ്യം നിന്റെ പേരെന്താണ്? തന്റെ പേരു പോലും ഉപേക്ഷിച്ചവാളണ് ഞാൻ .. ചുറ്റും നോക്കിയ ശേഷം തന്റെ പേരു അവൾ പതുക്കെ പറഞ്ഞു ദേവയാനി.. പിന്നെ നീയെങ്ങിനെ ഇ കാട്ടിലെത്തി അയാളോടൊപ്പം അതുമൊരു പ്രണയമായിരുന്നോ ....കണ്ണാടിയുടെ ചോദ്യം കേട്ട് അവൾ തന്റെ ബാക്കി കഥ കൂടി വിവരിക്കാൻ തുടങ്ങി തന്നെ വഞ്ചിച്ചു കടന്ന ഭർത്താവ് നാലുനാൾ കാത്തിട്ടും തിരിച്ചു വന്നില്ല പിന്നെ അറിയാൻ കഴിഞ്ഞു അയാൾ വേറെ വിവാഹം കഴിച്ചെന്ന് വീട്ടിലേക്ക് തിരിച്ച് പോകാൻ എനിക്കു മനസ്സ് വന്നില്ല ഭർത്താവ് ശീലിപ്പിച്ച ജോലി അഭിമാനത്തോടെ ചെയ്യാൻ തുടങ്ങി..ഒരിക്കൽ ഇരുപത്തിഅഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന നാല് പയ്യന്മാർ എന്നെ നേരത്തെ ഫോൺ വിളിച്ച് പറഞ്ഞതനുസരിച്ച് വന്നു എന്നെ കൂട്ടിക്കൊണ്ടുപോയി അവർ ഒരു പൊന്തക്കാട്ടിൽ വെച്ച് ചെകുത്താന്മാരെ പോലെ എന്റെ ശരീരത്തിൽ ഒന്നിച്ച് ചാടിവീണു .നിലവിളി ആരും കേൾക്കാതിരിക്കാൻ വായ മൂടിക്കെട്ടി..ചെന്നായിക്കളെ പോലെ എന്റെ ശരീരം അവർ കടിച്ചു കീറി ചത്തെന്നു തോന്നിയത് കൊണ്ടാകണം അടുത്തുള്ള കാട്ടിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
.
സ്ത്രീ കണ്ണാടിയോട് സംസാരിക്കുമ്പോളും ഗുഹ പുരുഷനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു...ആരാണെന്ന ചോദ്യത്തിനു എനിക്ക് പേരില്ല എന്ന ഉത്തരത്തിൽ ശഠിച്ച് നിന്നപ്പോൾ ഗുഹയിലേക്ക് കയറി വന്ന ഒരു പെരുമ്പാമ്പ് അയാളെ വരിഞ്ഞു മുറുക്കി ഉപദ്രവിക്കാൻ തുനിഞ്ഞപ്പോൾ ഗുഹ പാമ്പിനോട് പറഞ്ഞു. എന്നിൽ അഭയം തേടി വന്നവനെ ഉപദ്രവിക്കാൻ നിനക്കവകാശമില്ല. അതു കേട്ട് പെരുമ്പാമ്പ് ഇഴഞ്ഞിഴഞ്ഞ് ഗുഹക്കകത്ത് നിന്നു പുറത്തിറങ്ങി. തന്റെ ദുശ്യാഠ്യങ്ങളും അഹംഭാവവുമാണ് ആ പുറത്തേക്ക് പോയത്. ഇനി പറയൂ നീ ആരാണെന്ന് ഗുഹ ചോദ്യം ആവർത്തിച്ചപ്പോൾ പുരുഷൻ മറുപടി പറഞ്ഞു എന്റെ പേര് നീലകണ്ഡൻ എന്റെ നാട്ടിൽ നാടുവിട്ടിറങ്ങിയവനാണ് ഞാൻ...ജീവിതത്തിന്റെ പല ഘട്ടങ്ങൾ കണ്ട് മടുത്തവനാണു ഞാൻ .. പത്രത്തിന്റെ എഡിറ്ററായി ജോലി നോക്കിയ ഒരു കാലമുണ്ടായിരുന്നു എനിക്ക്..അവിടെ വെച്ച് പലരേയും മനസ്സിലാക്കാൻ കഴിഞ്ഞു...പലരുടേയും ചെയ്തികൾ എന്നെ നൊമ്പരപ്പെടുത്തി... എന്റെ മുന്നിൽ കണ്ട പാവപ്പെട്ടവരുടെയും കുഷ്ഠരോഗികളുടേയും..തെരുവിൽ കഴിയുന്നവരുടേയും അവസ്ഥ കണ്ട് ഞാൻ ജനലുകളില്ലാത്ത വാതിലുകളില്ലാത്ത ഒരു വീടു നിർമ്മിച്ച് അതിലേക്ക് അശരണരണായ രോഗികളെ താമസിപ്പിച്ച് അവരെ പരിചരിച്ചു വരുമ്പോളാണു.. ദേവയാനിയും എന്റെടുത്ത് എത്തിപ്പെടുന്നത്... ഇങ്ങനെ നോവലിലെ പ്രധാനപ്പെട്ട രണ്ട് കഥാ പാത്രങ്ങളേയും കഥാകാരൻ നമുക്ക് പരിചയപ്പെടുത്തി തരുന്നു...

പിന്നീടങ്ങോട്ട് അവരുടെ കൈകളിലേക്ക് വന്നു ചേര്‍ന്ന കുട്ടിയിൽ നിന്നും ദുരിതങ്ങളുടെ ജീവിത കഥ തുടരുന്നു..ചില മൌനങ്ങളുടെ ഉത്തരങ്ങളെ.. മാനുഷിക പരിഗണനയുടെ ഓരങ്ങളെ നമുക്കീ നോവലിൽ ദർശിക്കാന്‍ കഴിയുന്നുണ്ട് ...എന്മകജെയുടെ 2000 -നു മുൻപുള്ള ചരിത്രവും സംസ്ക്കാരവും നമുക്കിതിൽ കാണാം..കോപത്തിന്റെയും ശാപത്തിന്റേയും കണക്കുകൾ കാണാം.. ആ അന്ധവിശ്വാസത്തിൽ തന്നെ അവർ അവർക്കു വന്നു പെട്ട ദുരിതത്തേയും അവർ വിലയിരുത്തുന്നു...ഇതിലെ ഒരു പ്രായം ചെന്ന കഥാപാത്രമാണു... പാഞ്ചി മൂപ്പൻ കോടങ്കിരി കുന്നിലെ വൈദ്യൻ.. ഇവിടെ കോടങ്കിരി കുന്നിനെ വർണ്ണിക്കുന്ന ഏടുകൾ നമുക്ക് കാണാം..
ആ നാട്ടിലെ തന്നെ തൂങ്ങി മരിച്ച ഒരു കുടുംബത്തിലെ കുട്ടിയെ ദേവയാനി കൂടെ കൂട്ടുകയും.. ആ കുട്ടിയുടെ രൂപത്തിന്റെ വർണ്ണന കരളലിയിക്കും വിധം നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു.. അതു പോലെ ആ ഗ്രാ‍മത്തിൽ ജീവിക്കുന്ന മറ്റുള്ള ആളുകളുടേയും അവസ്ഥ അതി ദയനീയമായിരുന്നു ...കുഞ്ഞിന്റെ ദേഹത്താകെ വൃണങ്ങൾ..മുടി ആകെ നരച്ചിരിക്കുന്നു...വായിലൊഴിക്കുന്ന വെള്ളം കവിളിലൂടെ പുത്തേക്കൊഴുകുന്നു..പാഞ്ചി മൂപ്പൻ കുട്ടിയെ പരിശോധിക്കാൻ വന്നപ്പോൽ ആ നാട്ടിലെ മറ്റു കുട്ടികളെ പറ്റി വിശദീകരിക്കുന്നു....ഭാ‍ഗ്യ ലക്ഷ്മി 14 വയസ്സുള്ള ഐശ്വര്യമുള്ള പെൺകുട്ടി പക്ഷെ അവളുടെ നാക്ക് പുറത്തേക്ക് നീണ്ടു കിടക്കുന്നു.. അവൾക്ക് വായ് പൂട്ടാൻ കഴിയില്ല..ഉറങ്ങുമ്പോളും അവളുടെ നാക്ക് പുറത്തായിരിക്കും... അതിനു കട്ടിയുള്ള ഭക്ഷണമൊന്നും കൊടുക്കാൻ പറ്റില്ല ചോറ് അരച്ച് കൊഴമ്പു രൂപത്തിൽ കൊടുക്കുന്നു മൂപ്പന്റെ വർണ്ണനിയിൽ നിന്ന് നീലകണ്ഡനും ദേവയാനിക്കും അവരിലേക്ക് ഇറങ്ങി ചെന്ന് എല്ലാം നേരിൽ കാണാൻ അവർ തീരുമാനിക്കുന്നു..അവിടെയെത്തിയപ്പോൾ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകൾ വർണ്ണനക്കതീതമായി.. ചിത്രീകരിക്കുന്നു...ഒരു പെൺകുട്ടിയെ പായയിൽ കിടത്തിരിക്കുന്നു..വിചിത്രമായ ഉടൽ,ശരീരത്തേക്കാൾ വലിയ തല,വളരെ ചെറിയ കൈകാലുകൾ,.. 10 വയസ്സു വരെ ഓടി ചാടി നടന്ന അൻവറിനു നടക്കുമ്പോൾ കാലുകള്‍ പാളി പോകുന്നു..കണ്ണിലെ കൃഷ്ണമണി നീങ്ങി പോകാനും തുടങ്ങിയിരിക്കുന്നു. അങ്ങിനെ ജന്മം കൊണ്ട് ഒത്തിരി വിരൂപരായവരേയും മറ്റും പരിചയപ്പെടുത്തുന്നു

ഇതെല്ലാം ജഡാധരി ദൈവത്തിന്റെ ക്രൂരതയാണെന്ന് വിശ്വസിക്കുന്ന ഗ്രാമീണരുടെ ദയനീയത കണ്ട് നിൽക്കാനാവാതെ നീലകണ്ഠന്‍ പ്രതികരിക്കുന്ന മനുഷ്യനായി തീരുന്നു അതുവഴി നാട്ടിലെ ഭീകരമായ അവസ്ഥക്കുള്ള കാരണം അന്വേഷിച്ചിറങ്ങുകയും അങ്ങിനെ എന്മകജെയിലെ ഒരേ ഒരു ഡോക്ടറായ അരുൺകുമാറിനെയും നാട്ടിലെ പൊതുപ്രവർത്തകരായ സുബ്ബനായിക്കിനേയും ശ്രീരാമ, പ്രകാശ് എന്നിവരേയും പരിസ്ഥിതിപ്രവർത്തകനായ ജയരാജിനേയുമൊക്കെ പരിചയപ്പെടുകയും ഇതിന്റെ കാരണം പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ കശുമാവിൻ തോപ്പുകളെ നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ കൊന്നൊടുക്കുന്നതിനായി ഹെലികോപ്ടർ വഴി സ്പ്രേ ചെയ്യുന്ന അതീവ ഗുരുതരമായ വിഷ പദാര്‍ത്ഥമായ എൻഡോസൾഫാനാണ്.ഇത്തരം ദുരിതപൂർണ്ണമായ അവസ്ഥയ്ക്ക് കാരണമെന്ന് അവർ മനസ്സിലാക്കുകയും ..അതിനെതിരായി എസ്പാക്ക് എന്നപേരിൽ “എൻഡോസൾഫാൻ സ്പ്രേപ്രൊട്ടസ്റ്റ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു.


എൻഡേസൾഫാനെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത് കൊണ്ട് ജനങ്ങളുടെ കയ്യടി വാങ്ങിക്കുകയും .പിന്നിൽ കൂടി അവരെ കബളിപ്പിച്ച് രഹസ്യമായി എന്‍ഡോസള്‍ഫാന്റെ പേരില്‍ കോടികൾ കൈക്കലാക്കുകയും ചെയ്യുന്ന നേതാക്കളുടേയും അവരുടെ ആജ്ഞയനുസരിച്ച് പാവങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന ശിങ്കിടികൾ അടക്കമുള്ളവരുടെ നെറികെട്ട രാഷ്ട്രീയത്തെ നോവലില്‍ അതി മനോഹരമായി വരച്ച് കാണിക്കുന്നു. നേതാവിന്റെയും മറ്റും പണത്തിനും പ്രതാപത്തിനും അധികാരത്തിനും മുന്‍പില്‍ പതറാതെ പിടിച്ചു നില്‍ക്കുന്ന നീലകണ്ഠനേയും ദേവയാനിയെയും മരത്തിൽ നഗ്നയായി തലകീഴായി കെട്ടിത്തൂക്കിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന നേതാവും കൂട്ടരും കള്ളിന്റെയും കഞ്ചാവിന്റെയും ലോകത്ത് ആനന്ദം കണ്ടെത്തുമ്പോൾ.. അവിടെ ആരേയും ഉപദ്രവിക്കാത്ത സർപ്പം നേതാവിന്റെ ശരീരത്തിൽ ചുറ്റിപ്പുണർന്നു അവരെ വകവരുത്തുകയും അവരുടെ ചെയ്തികൾക്ക് അറുതി വരുത്തുകയും ചെയ്യുന്നു.
മനുഷ്യർ നിസഹായനാവുകയും പ്രകൃതി അറുതി കണ്ടെത്തുകയും ഒടുവില്‍... ലോകത്തിന്റെ കപടതയില്‍ മനസ്സ് മടുത്ത് നീലകണ്ഠനും ദേവയാനിയും അരയില്‍ ചുറ്റിയ മനുഷ്യന്‍ എന്ന നാമത്തെ പോലും ദൂരേക്ക് വലിച്ചെറിഞ്ഞ് പ്രകൃതിയുടെ മക്കളായി ഗുഹാവാസികളാവുന്നിടത്ത് നോവല്‍ അവസാനിക്കുമ്പോൾ എന്തോ അവസാനിപ്പിക്കുന്നതിൽ കഥാകാരനു ഒരു അപാകതയുണ്ടെന്ന തോന്നൽ എന്റെ മനസ്സിന്റെ ഉൾത്തടത്തിൽ എവിടെയോ ഉയർന്നു വന്നു.... ഇന്നും അവിടുത്തെ ദുരിതം കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നത് കൊണ്ടാകാം ... ഈയുള്ളവൾക്ക് അങ്ങിനെ തോന്നിയത്...


67 അഭിപ്രായങ്ങൾ:

രമേശ്‌ അരൂര്‍ പറഞ്ഞു...

"എന്മാകജെ "എന്ന നോവലിനെക്കുറിച്ച് ഒരവലോകനം മനോരാജ് എഴുതിട്ടുണ്ട് ..ഇതിപ്പോള്‍ അടുത്തു തന്നെ വരുന്ന രണ്ടാമത്തെ ലേഖനമാണ് ..അംബികാസുതന്‍ മാങ്ങാട് രണ്ടു ദശാബ്ദത്തില്‍ അധികമായി മലയാള സാഹിത്യ രംഗത്ത് നിത്യ സാന്നിധ്യമാണ് ..ഈ പരിചയ പ്പെടുത്തല്‍ എന്തായാലും നന്നായി ..അക്ഷരത്തെറ്റുകള്‍ അര്‍ത്ഥം മാറ്റുന്നുണ്ട് ..
ഉദാ :മുള്ളിവേലികളില്ലാത്ത.....മുള്ളുവേലികള്‍ ആണ് ശരി ..:)

Hashiq പറഞ്ഞു...

ഒന്ന് രണ്ടു ആഴ്ച മുമ്പ് വരെ എന്‍ഡോസള്‍ഫാന്‍ വിഷയം മാധ്യമങ്ങളില്‍ സജീവമായിരുന്നു.ആള്‍ക്കാരുടെ സന്ദര്‍ശനത്തില്‍ ആ പാവങ്ങള്‍ വീര്‍പ്പുമുട്ടുന്നതല്ലാതെ അനന്തര നടപടികള്‍ പതിവ് പോലെ നീളുന്നു...
ഉമ്മു ഇന്ന് ഇട്ടിരിക്കുന്ന വിഷയം കാലിക പ്രസക്തമാണല്ലോ.. ഈ മീഡിയയില്‍ കൂടിയുള്ള ആ പരിചയപ്പെടുത്തലും നന്നായി.

അവസാന ഭാഗത്ത് പ്രകടിപ്പിച്ചിരിക്കുന്ന ആത്മരോഷം ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള വികാരമാണ്.. അധികാരികളുടെ ഒഴിച്ച്....

jayaraj പറഞ്ഞു...

സുഹൃത്തേ, എന്‍റെ കയ്യില്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഇതിനെ കുറിച്ചുള്ള വിശേഷാല്‍ പതിപ്പുണ്ട്‌. മാതൃഭൂമി ഫോടോഗ്രഫര്‍ മധുരാജ്‌ പകര്‍ത്തിയ ചിത്രങ്ങള്‍ അടങ്ങിയ ഒരു ലക്കം. അതില്‍ വാക്കുകള്‍ കുറച്ചു മാത്രം എന്നാല്‍ ചിത്രങ്ങള്‍, അവ വാക്കുകളെക്കാള്‍ തീവ്രമായി മനസ്സില്‍ തുളഞ്ഞു കയറുന്നവയായിരുന്നു. എന്നാല്‍ ഇത്രയും ആയിട്ടും ഇവിടുത്തെ ഭരണ വര്‍ഗം അവിടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലും ഉള്ള സഹായം നല്‍കുന്നില്ല എന്നത് വളരെ വേദന ഉണ്ടാക്കുന്ന ഒന്നാണ്. ഈ സംഭവം അരങ്ങേറുമ്പോള്‍ ഭരണത്തില്‍ ഇരുന്നിരുന്നവര്‍ പിന്നിട് ഭരണം മാറുകയും പിന്നീടു മറ്റൊരു കൂട്ടര്‍ ഭരണത്തില്‍ വരികയും ചെയിതു. ഭരണകക്ഷികള്‍ പരസ്പരം പഴി ചാരുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ഇങ്ങനെ ഉള്ളവര്‍ക്ക് നാണമില്ലേ പിന്നെയും പിന്നെയും ഈ പാവങ്ങളോട് ചെന്ന് വോട്ടു ചോദിയ്ക്കാന്‍? ഒരാള്‍ പറയുകയുണ്ടായി ഈ ജനങ്ങള്‍ക്ക്‌ അടിയന്തിരമായി ധന സഹായം നല്‍കുമെന്ന്. എനിക്കൊരു സംശയം ഈ ജനങ്ങള്‍ ഇപ്പോള്‍ വന്നവരാണോ? അല്ലല്ലോ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിടെ വേദന സഹിച്ചു നരക തുല്യമായ ജീവിതം അനുഭവിക്കുന്നവരാണ്. ഇപ്പോഴാണ്‌ ഇവരൊക്കെ ഈ ജനങ്ങളെ കാണുന്നത്. ഈ രാഷ്ട്രീയക്കാര്‍ ആഡംബരത്തിന് ചിലവാക്കുന്നതില്‍ കുറച്ചു തുക മതി ഈ പാവപെട്ടവര്‍ക്ക് മോടുക്കുവാന്‍. എന്നാല്‍ അവര്‍ അത് ചെയ്യുന്ന്നില്ല. പകരം ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷതേക്ക് മാറിയപ്പോള്‍ അവര്‍ ഭരണ പക്ഷത്തെ കുറ്റം പറയുന്നു. അന്നിവര്‍ക്ക് ചെയ്യാമായിരുന്നില്ലേ. അന്നും ഈ കാസര്‍കോടും ഈ ജനങ്ങളും എല്ലാം ഉണ്ടായിരുന്നല്ലോ. അന്നുണ്ടയിരുന്നവരില്‍ പലരും മരണത്തിനു കീഴടങ്ങി. ബാക്കിയുള്ളവര്‍ മരിച്ചു ജീവിക്കുന്നു. കാശുണ്ടെങ്കില്‍ ഈതു സത്യവും മറക്കാം എന്നാണ് മനസില്ലക്കുവാന്‍ സാധിച്ചത്. 1998 ന്‍റെ അവസാനം മുതലാണ് പ്രശ്നം കൂടുതല്‍ വഷളാകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പല കള്ളത്തരവും നടത്തി. എന്തായാലും ഭരണപക്ഷതിരിക്കുന്നവരയാലും പ്രതിപക്ഷമായാലും ഒന്നോര്‍ക്കുക വികസനത്തിന്‌ വേണ്ടി പാവം ജനങ്ങളെ ബാലിയാടാക്കരുത്.

Anees Hassan പറഞ്ഞു...

പ്രസക്തം ഈ വിവരണം ....

the man to walk with പറഞ്ഞു...

വളരെ നന്നായി .

ആശംസകള്‍

എന്‍.ബി.സുരേഷ് പറഞ്ഞു...

സന്തോഷ് ഏച്ചിക്കാനം എഴുതിയ ടിക് ടിക് എന്ന ടെലിഫിലിമിന്റെ പ്രിവ്യൂ നടക്കുമ്പോൾ കലാഭവനിൽ വച്ച് ഞാൻ മാഷിനെ കണ്ടിരുന്നു. അപ്പോൾ എന്മഗജെയെക്കുറിച്ച് ശ്രീജിത് പെരുന്തച്ചൻ എഴുതിയ ഒരു വാക്യം മാഷ് എന്നോട് പറഞ്ഞു. ഈ പുസ്തകം കൈയിലെടുക്കുമ്പോൾ സൂക്ഷിക്കണം താളുകൾ കീറിപ്പോകാൻ ഇടയുണ്ട്. അത്രയേറെ കണ്ണീർ ഇതിൽ പുരണ്ടിരിക്കുന്നു, എന്നു. എം.പി.പോൾ പണ്ട് ബാല്യകാല സഖിയെക്കുറിച്ച് പറയാൻ ഉപയോഗിച്ച വാക്യത്തിന്റെ മറ്റൊരു രൂപം. എന്മഗജെ ഒരു നോവലല്ല, ഒരു ദേശത്തിന്റെ, അവിടത്തെ മനുഷ്യരുടെ നിലവിളി ഒട്ടും നേർത്തുപോകാതെ പകർത്തിയതാണ്. തീർച്ചയായും അത് ഒരു താക്കീതാണ്. മാഷ് പച്ചക്കുതിരയിൽ ഈ നോവലിനെ കുറിച്ച് എഴുതിയ ലേഖനം കൂടി ഇതിനോട് ചേർത്ത് വായിക്കുക.എഴുത്ത് നന്നായി.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഞാന്‍ സാധാരണ ഇത്തരം ഗൌരവമുള്ള വിഷയങ്ങള്‍ വായിക്കാറില്ല .പിന്നെ തലക്കെട്ടിന്റെ പ്രത്യേകതയും ലേഖിക പരിചയമുള്ള ആളും ആയതിനാല്‍ ഒന്നെത്തി നോക്കി. പുസ്താകവലോകനം നന്നായിട്ടുണ്ട്.ഉമ്മൂസിനു പറ്റിയ മേഖല ഇതാണെന്നു തോന്നുന്നു. എനിക്ക് വായനാ ശീലം കുറവായതിനാല്‍ കൂടുതലൊന്നും പറയാനറിയില്ല.

..naj പറഞ്ഞു...

നല്ല നിരൂപണം.

കോര്പരെട്ടുകളുടെ പരീക്ഷണ ജീവികളാണ് ഈ സമൂഹം, ഭാവിയില്‍ നമ്മളും.
അധികാര കേന്ദ്രങ്ങള്‍ , നീറോ കള്‍ ആണെന്ന് ഇനിയും തിരിച്ചറിയാത്ത സമൂഹം.
.
വികസനം എന്നത് സ്വന്തം ജനതയെ കോര്പരെട്ടുകള്‍ക്ക് ഒറ്റുകൊടുത്തു നെടുന്നതാനെന്നു നമ്മളെ പഠിപ്പിക്കുന്നവര്‍.
വിവിധ പേരെങ്കിലും ആ രാഷ്ട്രീയക്കാര്‍ക്ക് ഒരൊറ്റ സമവാക്ക്യം, ആദര്‍ശം. വികസനമെന്ന പേരില്‍ ചൂഷണം, ലാഭം, തങ്ങളുടെ കമ്മീഷന്‍.

ജനത, തങ്ങള്‍ക്കു വേണ്ടി ജയ് വിളിക്കുന്ന മണ്ടന്‍ സമൂഹം. ഇവരെ ഉറക്കി കിടത്താന്‍ ആത്മീയ വ്യവസായവും, മീഡിയ-കീടനാശിനിയും നല്‍കിയാല്‍ മതിയെന്ന ബുദ്ധിയുള്ള ഭരണാധികാരികള്‍.

നമ്മളുടെ ഈ നിസ്സങ്ങമായ ഉണര്‍ച്ച പോലും നമ്മള്‍ എത്തി നില്‍ക്കുന്ന കോര്പരെട്ടു അടിമത്വത്തിന്റെ ഭീതിതമായ അവസ്ഥയാണ്.

Naushu പറഞ്ഞു...

പരിചയ പ്പെടുത്തല്‍ നന്നായി ..
ആശംസകള്‍ ....

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഈ ഒരു പുതിയ പരീക്ഷണം വിജയിച്ചു എന്ന് തന്നെപറയാം.
പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ഉമ്മു അമ്മാര്‍ ഇത് പരിചയപ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ടാണ് ഈ മേഖലയിലും വിജയിച്ചു എന്ന് പറഞ്ഞത്.
നല്ലൊരു പരിചയപ്പെടുത്തലിന് നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ആ പുസ്തകം ഉടനെ വായിക്കാന്‍ ഈ പോസ്റ്റ്‌ പ്രചോദനം നല്‍കുന്നു.
ഒരു നല്ല പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

Ismail Chemmad പറഞ്ഞു...

വളരെ മികച്ച നിരൂപണം . ആശംസകള്‍
ഈ പരിചയപ്പെടുത്തലിനു നന്ദിയും

Unknown പറഞ്ഞു...

കാലിക പ്രസക്തമായ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി .... വായിചെല്ലെങ്കിലും ആത്മരോഷം മനസ്സിലായി....

Malayali Peringode പറഞ്ഞു...

ഇത്താ!
ഇത്തവണ നാട്ടിൽ പോയാൽ വായിക്കാനുള്ളവയുടെ കൂട്ടത്തിൽ ഒന്നുകൂടി ആയി :)

നന്ദി ഈ പരിചയപ്പെടുത്തലിന്...

---

Off Topic:
നിങ്ങൾ മലയാളത്തെ സ്നേഹിക്കുന്നുവോ?
ഇ-മലയാളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുവോ?
ഇ-മലയാളം -എഴുത്തും വായനയും- ഒരു അഭിമാനമായി കരുതുന്നുവോ...?

എങ്കിൽ,
ഒരു കൈ സഹായം...
ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
(ഇതുവരെ ഒപ്പ് ഇടാത്തവർക്കു മാത്രം!)

നിരക്ഷരൻ പറഞ്ഞു...

എൻ‌മകജെ യെക്കുറിച്ച് രണ്ടാമത്തെ അവലോകനമാണ് ഇതടക്കം വായിക്കുന്നത്. ഗ്രന്ഥം ഒരെണ്ണം വാങ്ങി വായിക്കണമെന്ന ആഗ്രഹത്തിന് ആക്കം കൂടിയിരിക്കുന്നു. നന്ദി.

പുസ്തകവിചാരം ബ്ലോഗിലേക്ക് ഈ അവലോകനം ഒരു മുതൽക്കൂട്ടാകും

വീകെ പറഞ്ഞു...

പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ഇതുവരെ വായിച്ചിട്ടില്ല... ഇപ്പോൾ അതു വായിക്കണമെന്നൊരു തോന്നൽ. ആശംസകൾ..

ഒഴാക്കന്‍. പറഞ്ഞു...

മനോ പറഞ്ഞപ്പോഴെ വായിക്കണം എന്ന് തീരുമാനിച്ചിരുന്നു ഇനി ഏതായാലും വായിച്ചിട്ട് തന്നെ കാര്യം

ajith പറഞ്ഞു...

ഉമ്മു, വളരെ കേട്ടിട്ടുണ്ട് ഈ പുസ്തകത്തെപ്പറ്റി. പക്ഷെ പുസ്തകമല്ലല്ലോ ഇവിടെ വിഷയം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സ്വന്തം സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ തിന്നുന്നതാണല്ലോ. ഇന്നലത്തെ മാദ്ധ്യമം ചെപ്പില്‍ അവിടെ സോളിഡാരിറ്റി ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളെപ്പറ്റി പ്രജേഷ് സെന്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. നാടും സമൂഹവും ഇരകളും ചേര്‍ന്ന് ഏതെങ്കിലും കല്ലിന്റെ മുമ്പില്‍ പോയിനിന്ന് ഇത്രയും അലമുറയിട്ടിരുന്നുവെങ്കില്‍ ആ കല്ലിനുപോലും ഒരിളക്കമുണ്ടായേനെ. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരിളക്കമില്ല. ഇത്ര ദുരിതം പേറേണ്ടതിന് ഈ ജനം എന്ത് പാതകമാണ് ചെയ്തിട്ടുള്ളത്?

Manoraj പറഞ്ഞു...

എന്‍‌മകജെയെ പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

“അംബികാസുതന്‍ മങ്ങാടിന്റെ എന്‍‌മകജെയെ പറ്റി പറയാന്‍ സത്യത്തില്‍ വാക്കുകള്‍ ഇല്ല എന്ന് തന്നെ പറയാം. കാസര്‍ഗോട്ടെ എന്‍‌മകജെ ഗ്രാമം അനുഭവിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ പീഢനത്തെ അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു നോവലിന്റെ രൂപത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞ ഏറ്റവും നല്ല നോവല്‍ അനുഭവമായെന്ന് പറയാതെ വയ്യ. മനുഷ്യരുടെ കൊള്ളരുതായ്മയില്‍ മനംമടുത്ത് സ്വന്തം വ്യക്തിത്വങ്ങള്‍ വലിച്ചെറിഞ്ഞ് പുരുഷനും സ്ത്രീയുമായി ജഡാധാരീ കുന്നുകളില്‍ ജീവിച്ചുകൊണ്ടിരുന്ന നീലകണ്ഠന്റെയും ദേവയാനിയുടേയും ജീവിതത്തിലേക്ക് ആത്മഹത്യ ചെയ്ത ഏലന്റെ വിരൂപിയായ കുഞ്ഞ് 'പരീക്ഷിത്ത് ' കടന്ന് വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തീപ്പൊരി സൃഷ്ടിക്കുമ്പോള്‍ പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മെ നോക്കി ദൈന്യമായി, നിര്‍‌വികാരമായി കേണിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങളുടെ നേര്‍ചിത്രം കണ്മുന്നില്‍ വ്യക്തമാക്കുവാന്‍ എഴുത്തുകാരന്‌ കഴിഞ്ഞു.“ ഇത് എന്റെ പോസ്റ്റില്‍ നിന്ന്.. തുടര്‍ന്ന് വായിക്കാന്‍ മേല്‍സൂചിപ്പിച്ച ലിങ്ക് വഴി പോകാം.
----------------------------------
ഉമ്മുവിന്റെ ഈ അവലോകനം വളരെ മനോഹരമായിട്ടുണ്ട്. ഉമ്മൂ.. ഒപ്പം അക്ഷരതെറ്റുകള്‍ തിരുത്തി ഒന്ന് ശരിയാക്കുമല്ലോ. ഇത് നിരക്ഷരന്‍ പറഞ്ഞ പോലെ പുസ്തകവിചാരം ബ്ലോഗില്‍ ഒരു മുതല്‍ക്കൂട്ട് തന്നെ. സമ്മതമറിയിച്ചതില്‍ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

"എന്മാകജെ "എന്ന നോവലിനെക്കുറിച്ച് നല്ലൊരു ഒരവലോകനം ഒപ്പം എഴുത്തുകാരെനെ കുറീച്ചും...
ഇത് ഒരു കഥയല്ല.... ഒരു നാടിന്റെ ജീവിതം തന്നെ പകർട്ടിവെച്ചിരിക്കുകയാണ് അംബികാസുതൻ..
അഭിനന്ദനങ്ങൾ...കേട്ടൊ ഉമ്മു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഉമ്മു ഈ പുസ്തുകവും കഥാനിരുപണവും നന്നായിട്ടുണ്ട്.എനിയ്ക്കു തോന്നുന്നു ഇതില്‍ നല്ലവണ്ണം ശോഭിക്കാന്‍ പറ്റുമെന്ന്.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

വായിക്കണം എന്നാഗ്രഹിച്ചതും ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ പുസ്തകമാണ് 'എന്‍മകജെ'. ഈ പുസ്തകപരിചയം ആഗ്രഹം കൂട്ടുന്നു ഉമ്മൂ... ഇതുപോലുള്ള പുസ്തകങ്ങള്‍ കൂടുതല്‍ പരിചയപ്പെടുത്തുമല്ലോ. കഴിയുമെങ്കില്‍ എല്ലാം ഒരു കുടക്കീഴില്‍ വരുത്താനുള്ള മനോയുടെ ശ്രമത്തില്‍ പങ്കാളിയാവുമല്ലോ...വായനക്കാര്‍ക്കും അതെളുപ്പമാവും.

TPShukooR പറഞ്ഞു...

എഴുത്തിന്‍റെ ഗൌരവമായ തലങ്ങളിലേക്ക് കടന്ന ലേഖികക്ക് ആശംസകള്‍. മനോരാജിന്റെ ലേഖനവും കണ്ടിരുന്നു. രണ്ടും നല്ല വിലയിരുത്തലുകളായി. എല്ലാവരും പറഞ്ഞ പോലെ എന്‍മകജെ എത്രയും പെട്ടെന്ന് വായിക്കാനുള്ള അഭിവാന്ജ നല്‍കുന്നു ഈ രണ്ടു ലേഖനങ്ങളും.

Unknown പറഞ്ഞു...

ഉമ്മു പരിചയ പ്പെടുത്തിയ ഈ പുസ്തകത്തെ പറ്റി കേട്ടിടുണ്ട് പക്ഷെ വായിച്ചിട്ടില്ല .ഉമ്മുവിന്റെ ഈ പരിചയ പെടുത്തല്‍ വായിക്കാന്‍ ഒരു പ്രേരകം തന്നെയാണ് ,ജനനന്മക്കു വേണ്ടി നീതി പൂര്‍വ്വകമായ ഇടപെടല്‍ നടത്താന്‍ ഒരൊറ്റ നാട്ടല്ലുള്ള രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തില്‍ ഇല്ല എന്നാണ് സമകാലിക കേരളം നമ്മോടു പറയുന്നത് .എന്ടോസള്‍ഫാന്‍ ദുരിത മേഖലയില്‍ സോളിഡാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ് .മീഡിയകള്‍ അതു കണ്ടില്ലെന്നു നടിക്കുന്നു അവരെ പറഞ്ഞിട്ടും കാര്യമില്ല ,ഇന്ന് മീഡിയകള്‍ക്ക് ഇഷ്ട്ടം വിവാദങ്ങള്‍ ആണല്ലോ .
ഒരു നല്ല പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി

Unknown പറഞ്ഞു...

നല്ല വിവരണം.

നാമൂസ് പറഞ്ഞു...

മൃഗങ്ങളുടെയും സസ്യലതാതികളുടെയും നശിച്ചവസാനിച്ച തേനീച്ചകളുടെയും ചിത്രശലഭങ്ങളുടെയും വെള്ളത്തിന്‍റെയും മണ്ണിന്‍റെയും ദുരന്തത്തെ അറിയിക്കുന്ന ആഖ്യാനം.

2000നു മുമ്പുള്ള എന്‍മകജെയാണ് നമുക്ക് നോവലില്‍ വായികാനാകുന്നത്. മേല്‍ സൂചിപ്പിച്ച 'ജീവതങ്ങള്‍" ഒന്നും തന്നെ കേവല ഭാവനയോ കലാപനികതയോ അല്ല പച്ചമാംസം മണക്കുന്ന നേര്‍ക്കാഴ്ച്ചകാലാണ്. ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവന്‍റെ കരളലിയിപ്പിക്കുന്ന സത്യങ്ങള്‍...!!

ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണകൂടം തന്നെയും ഈ കിതാതത്വത്തിന് ചൂട്ടു പിടിക്കുമ്പോള്‍ ഇവിടെ... കരിയുന്നത് കേവല തേയില കൊതുകുകള്‍ അല്ല...

രാജ്യത്തിന്‍റെ തലയെടുപ്പാണ് കൊഴിയുന്നതും കരിയുന്നതും... ഇനിയും ഈ നീതി നിഷേധം അനുവദിക്കപ്പെടാന്‍ പാടില്ലാ... ജനതയുടെ സ്വത്തിനും ജീവനും സംരക്ഷണം എകേണ്ട ഭരകൂട സ്ഥാപനങ്ങള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അവിടം ചത്തതിനോക്കുമോ ജീവിച്ചിരിക്കലും എന്ന കണക്കിന് മരിച്ചു ജീവിക്കുന്നവരെ കാണാതെ പോകുന്നത് ഒരു ജനകീയ സംവിധാനത്തിനും സ്വീകാര്യമാല്ലാ............... !

എന്മാകജെയുടെ വായനക്ക് ശേഷവും അരുതെന്ന് വിലക്കാന്‍ നമുക്കാകുന്നില്ലാ എങ്കില്‍.... ഷണ്ടത്വം എന്ന മലയാള വാക്കിനു നമ്മെ ഉള്‍ക്കൊള്ളാനുള്ള വിശാലതയുണ്ടോ എന്ന സംശയത്തില്‍ ഒട്ടും അതിശയോക്തിയില്ലാ... അത്ര മാത്രം ഹൃദയഭേദകമാണ് ആ കാഴ്ച.

എന്‍.പി മുനീര്‍ പറഞ്ഞു...

‘പുസ്തക പരിചയം’ ബ്ലോഗ്ഗ് പോസ്റ്റ് ആക്കി
പുതിയ മേഖലയിലേക്ക് കടന്നതിനു
ഭാവുകങ്ങള്‍..”എനമകജെ” എന്ന
പുസ്തകത്തെക്കൂറിച്ചുള്ള ഈ അവലോകനം
വായനക്കാരനു വായിച്ചേ തീരൂ എന്നൊരു
തലത്തിലെത്തിക്കാന്‍ കഴിഞ്ഞതാണ് നേട്ടം..
ബ്ലോഗ്ഗ് ലോകത്തിനു മുതല്‍ക്കൂട്ടാവുന്ന
ഇത്തരം സംരംഭങ്ങള്‍ക്ക് എല്ലാ
പിന്തുണയും നല്‍കുന്നു..

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

മനോരാജിന്റെ ഒരു ലേഖനം കണ്ടിരുന്നു.
ഇപ്പൊ ദാ ഉമ്മു അമ്മാറിന്റെ വിവരണവും കൂടിയായപ്പൊ ആ പുസ്തകം വായിക്കാനുള്ള മോഹം കൂടിയിരിക്കുന്നു...വായനക്കാരുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തില്‍ വളരെ നന്നായി എഴുതിയിരിക്കുന്നു...അഭിനന്ദങ്ങള്‍

A പറഞ്ഞു...

മലയാള നോവല്‍ ശാഖയുമായി കുറേക്കാലമായി തീരെ connection ഇല്ല എന്ന് തന്നെ പറയാം. അങ്ങിനെയുള്ള എന്നെപ്പോലുള്ളവര്‍ക്ക് ഉമ്മു അമ്മാറിന്റെ ഈ ഉദ്യമം നല്ലൊരു ആശ്വാസമാണ്. അത്രയെങ്കിലും പുസ്തക പരിചയം വരുമല്ലോ. പിന്നെ ഉമ്മു അമ്മാര്‍ അവലോകനത്തിനു തിരഞ്ഞെടുത്തത് ഏതെങ്കിലുമൊരു രചനയല്ല, വളരെ സമകാലിക പ്രസക്ക്തിയുള്ള പുസ്തകം കൂടിയാണ് എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. ഈ ബ്ലോഗുകാരിയുടെ സാമൂഹിക പ്രതിബദ്ധതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഷാ പറഞ്ഞു...

പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്.. കമന്റിടാന്‍ പലപ്പോഴും സമയം കിട്ടാറില്ല. എന്നാല്‍ ഇന്നു കമന്റാതെ പോകാന്‍ കഴിയില്ല. ഇങ്ങനെയൊരു പരിചയപ്പെടുത്തല്‍ വളരെ നന്നായി. എഴുത്ത് ഒട്ടും മോശമായിട്ടില്ല. പുസ്തകം എന്തായാലും വായിക്കണം. നന്ദി.. ആശംസകളും...

സാബിബാവ പറഞ്ഞു...

പുസ്തകത്തെ കുറിച്ച് കേട്ടപ്പോള്‍ അത് വായിക്കാന്‍ ആഗ്രഹം വായിക്കണം

ente lokam പറഞ്ഞു...

മനോരാജിനോടും പറഞ്ഞു .വായിക്കാന്‍ സമയവും അവസരവും ഇല്ലാതവര്കൂ
വേണ്ടി ചെയ്യുന്ന ഒരു നന്മ പ്രവൃത്തി കൂടി ആണ് ഈ പുസ്തക
പരിചയപ്പെടുത്തലുകള്‍..ഉമ്മു അമ്മാര്‍ നോവെലിസ്റിനെ വിശദം ആയി parichaya പെടുതിയിട്ടുണ്ട്..അതു പത്യേകം അഭിനന്ദനാര്‍ഹം ..

Sidheek Thozhiyoor പറഞ്ഞു...

ഒരു നല്ല വായനക്കുതകുന്ന ഒരു ബുക്ക്‌ പരിചയപ്പെടുത്തി തന്നതില്‍ സന്തോഷം ..

(saBEen* കാവതിയോടന്‍) പറഞ്ഞു...

നല്ല ഒരു പുസ്തകത്തെ പരിചയപ്പെടുത്തി ഒപ്പം എഴുത്തുകാരനെയും. ഉമ്മു അമ്മാര്‍ ..തന്റെ ഈ പുസ്തക നിരൂപണം വലുതല്ലെങ്കിലും വളരെ നന്നായിരിക്കുന്നു .

Abdulkader kodungallur പറഞ്ഞു...

ഈ പരിചയപ്പെടുത്തല്‍ ഉമ്മു അമ്മാര്‍ എന്ന എഴുത്തുകാരിയെ നന്മയുടെ കാവലാളാക്കി മാറ്റുന്നു .ഒരു സമൂഹത്തിന്റെ നൊമ്പരങ്ങളെ , തേങ്ങലുകളെ , രോദനങ്ങളെ അതേപടി ഒപ്പിയെടുത്തു വായനക്കാരന്റെ നൊമ്പരമാക്കി മാറ്റിയ പുസ്തകമാണ് അമ്പികാ സുതന്‍ മങ്ങാടിന്റെ എന്മകജെ. ബ്ലോഗു ലോകത്തിന്റെ ശ്രേഷ്ടമായ രചനകളില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തില്‍ അതി മനോഹരമായി നല്ലൊരു വിലയിരുത്തലും പരിചയപ്പെടുത്തലുമാണ് എഴുത്തുകാരി നിര്‍വഹിച്ചിരിക്കുന്നത് . ഭാവുകങ്ങള്‍

Nena Sidheek പറഞ്ഞു...

ഞാന്‍ അടുത്ത പോസ്റ്റ്‌ വായിക്കാന്‍ എത്താം താത്ത.

islamikam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
islamikam പറഞ്ഞു...

ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍
ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നൂ.
വിലാപം കേള്‍ക്കാന്‍ ആരുമില്ലാത്ത
അവസ്ഥയിലെക്കാണോ ലോകം മാറുന്നത്.
പുസ്തക ചിന്ത- നല്ല വിലയിരുത്തല്‍ !

Echmukutty പറഞ്ഞു...

പരിചയപ്പെടുത്തൽ വളരെ നന്നായി. തികച്ചും ഉള്ളുലയ്ക്കുന്ന, നീ ഇവർക്കായി എന്ത് ചെയ്തുവെന്ന് ചോദിയ്ക്കുന്ന ഒരു പുസ്തകമാണത്. എല്ലാവരും വായിയ്ക്കേണ്ട പുസ്തകം. വായിച്ചിട്ട് മറക്കാനല്ല,പകരം ആ സഹോദരങ്ങൾക്കൊപ്പം നിൽക്കാൻ പ്രേരിപ്പിയ്ക്കുന്ന ഒരു പുസ്തകം.

വളരെ നല്ല് ഒരു പോസ്റ്റ്.

Unknown പറഞ്ഞു...

നിരൂപണം പൊതുവേ ഞാന്‍ വയിക്കാര്‍ ഇല്ല ....ബുക്ക്‌ തന്നെ വായികണം അല്ലെങ്കില്‍ വിമര്‍ശനം വായിക്കാം
ഒരു നോവലിസ്റ്റ്‌ പോകുന്ന വഴിയില്‍ ഒരു യാത്ര .

എന്നാലും എഴുത്ത് കൊള്ളാം ...ഇടക്ക് കുറച്ചു മുഷിപ്പിക്കുന്നു വായന എങ്കിലും കൊള്ളാം ആ ബുക്ക്‌ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുട് ...

പിന്നെ എന്ടോ സള്‍ഫാന്‍ അതിനെ കുറിച്ച് പറഞ്ഞു കല മനുഷ്യ നന്നമാക്ക് എന്നാ ധര്‍മം പരിപാലിക്കുന്നു ഈ ലേഖനത്തിലൂടെ

Unknown പറഞ്ഞു...

പുസ്തകത്തെ പരിചയപ്പെടുത്തിയത് നന്നായി, എഴുത്തുകാരനെയും.

വായനക്ക് പ്രേരിപ്പിക്കുന്നു ഉമ്മുഅമ്മാരിന്റെ ഈ എഴുത്ത്, അഭിനന്ദനങ്ങള്‍.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഒന്ന് രണ്ടു നോവല്‍ ചര്‍ച്ചകളില്‍ കേള്വിക്കാരനായതല്ലാതെ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കൂടി വായിച്ചപ്പോള്‍ നോവല്‍ തിരയാതെ വഴിയില്ലെന്നായി :)

khader patteppadam പറഞ്ഞു...

പുസ്തകത്തിണ്റ്റെ അവസാന ഭാഗങ്ങളിലെത്തി നില്‍ക്കുകയാണ്‌ ഞാന്‍ . ഇപ്പോള്‍ ഒരു കൊമേഴ്സ്യല്‍ ബ്രേക്കില്‍ ..

mayflowers പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബിഗു പറഞ്ഞു...

ഇവിടെ വില്ലന്‍ നക്ഷത്രകമ്പനികളോ ആഗോളശക്തികളോ അല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സര്‍ക്കാറിന്റെ പല വെള്ളാനക്കളില്‍ ഒന്നായ പ്ലന്‍റ്റേഷന്‍ കോപ്പറേഷനാ. പല പല ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ലക്ഷങ്ങള്‍ ദുരിതാശ്വാസം നല്‍ക്കുന്ന സര്‍ക്കാര്‍ ഈ പാവങ്ങളെ കണ്ടില്ല എന്ന് നടിക്കുന്നത് എന്തിനാണ്? ഈ കീടനാശിനിയെ നിരോധിച്ചില്ലെങ്കില്‍ എൻഡോസൾഫാന്റെ പുതിയ ഇരകളെ നമുക്ക് ഗുജറാത്തിലും ഇന്ത്യയുടെ പല ഭഗങ്ങളിലും കാണേണ്ടി വരും :(


അഭിനന്ദങ്ങള്‍

yousufpa പറഞ്ഞു...

ഈ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്.വളരെ വ്യത്യസ്തമായ നിലയിൽ പ്രു വലിയ സംഭവത്തെ വായനക്കാരന്റെ മനസ്സിലേക്ക് എത്തിച്ചു തന്നു നോവലിസ്റ്റ്.
മനോരാജ് തന്റെ ബ്ളോഗിലും ഈ പുസ്തകത്തെ കുറിച്ച് വാചാലമായിട്ടുണ്ട്. നന്ദി രണ്ടുപേർക്കും.

ഹാക്കര്‍ പറഞ്ഞു...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

sreee പറഞ്ഞു...

ഈ പുസ്തകത്തെ കുറിച്ച് എവിടെയോ കേട്ടിരുന്നു.ഈ പോസ്റ്റ് വായിച്ച്പ്പോൾ പുസ്തകം വായിക്കണം എന്നു തോന്നി.ആ തോന്നൽ ഉണ്ടാകാൻ കഴിഞ്ഞതിൽ ഉമ്മൂനു നന്ദി പറയുന്നു.

KELIKOTTU പറഞ്ഞു...

പുസ്തകത്തിന്‍റെ പ്രസക്തിയെ നന്നായി വിശകലനം ചെയ്തിരിക്കുന്നു. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.


kelikottu

F A R I Z പറഞ്ഞു...

ജന്മ വൈകല്യങ്ങല്കൊണ്ടും,മാരാവ്യാധികള്‍ പിടിപെട്ടും,ശുദ്ധമായ, വായുവും, വെള്ളവും പോലും ലഭിക്കാതെ ഒരു ഗ്രാമ മാകെ നേരിടുന്ന, ദുരന്ത ജീവിതം, മാറി മാറി വരുന്ന സര്‍ക്കാരുകളോ,
രാഷ്ട്രീയക്കാരോ,സാമൂഹ്യ പ്രവര്‍ത്തകരോ തിരിഞ്ഞു നോക്കാതിരുന്ന അവസ്ഥയില്‍, "സോളിഡാരിറ്റി"
യും,"മാധ്യമവും", ഈ ദുരിത വിഷയം എത്തിക്കെണ്ടിടത്തു എത്തിച്ചുകൊണ്ട്,ഭരണ കര്‍ത്താക്കളുടെയും,സമൂഹത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാക്കിക്കൊണ്ട് വന്നെങ്കിലും, ഇന്നും വ്യക്തമായ തീരുമാനമോ, പ്രതിവിധിയോ ഈ വിഷയത്തില്‍ ഇനിയും ഉണ്ടായിട്ടില്ല.

ഇന്ന് നമ്മുടെ കേന്ദ്രമന്ത്രി ശരത് പവാര്‍ പറഞ്ഞത്
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കേണ്ട ആവശ്യകത രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലോന്നു മുണ്ടായിട്ടില്ല എന്നാണു.കേരളത്തില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, നിരോധിച്ചതാനുപോലും ഇതേ കുറിച്ച് പറയുന്നില്ല ഞാനിപ്പോള്‍.

ഏറെ ചര്‍ച്ച ചെയ്യപെട്ട, ചര്‍ച്ച ചെയ്യപ്പെട്ടു
കൊണ്ടിരിക്കുന്ന, പ്രസക്തി നിലനില്‍ക്കുന്ന ഗൌരവതരമായ ഒരു വിഷയം അംബികാസുതന്‍ മാങ്ങാട്‌ രചിച്ച "എന്മാകജെ" എന്ന നോവലിലൂടെ
അനുവാചകരിലെത്തിക്കുമ്പോള്‍, ആ നോവല്‍ ഇനിയും വായിച്ചിട്ടില്ലാത്തവരുടെ മുന്‍പിലേക്ക്,
ആ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട്,
ഉമ്മു അമ്മാരിന്റെ ലേഖനം,പുസ്തകം വായിച്ച്ചനുഭവിച്ഛരിഞ്ഞതുപോലെ,വായനക്കാരന്റെ മനസ്സില്‍ പ്രതിഷ്ടിച്ചു തന്നിരിക്കുന്നു.

"എന്മാകജെ" അങ്ങിനെയൊരു ഗ്രാമത്തെക്കുറിച്ച് പലരും കേള്‍ക്കുന്നത് ഈ നോവലിലൂടെയായിരിക്കും,
നോവല്‍ വായിക്കാത്തവര്‍ ഈ പോസ്റ്റിലൂടെയും.

"എന്മാകജെ" അങ്ങിനെ ഒരു ഗ്രാമം ഉണ്ടെന്നു അറിയിച്ചു കൊണ്ട്,തുടര്‍ന്ന് നോവലിസ്റ്റിനെ പരിചയപ്പെടുത്തി, കഥയിലേക്ക്‌ നീങ്ങി, കഥയിലെ, വിഷയ പ്രാധാന്യത്തെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞുകൊണ്ട് അവസാനിപ്പിച്ച ലേഖനം,തികഞ്ഞ പാടവമുള്ള ഒരു നിരൂപകയുടെ
വൈഭവമാണ് ഉമ്മു അമ്മാറിന്റെ എഴുത്തില്‍ ‍ കാണാന്‍ കഴിയുന്നത്.

കഥയും, കവിതയും, ലേഖനവും,ഇപ്പോള്‍ നിരൂപണവും,അക്ഷര ലോകത്തെ മിക്കവാറും എല്ലാ മേഖലയിലും,കൈവെച്ചുകൊണ്ട്, തിളങ്ങാന്‍ വെമ്പുന്ന, ശ്രമകരമായ പ്രയത്ന മാണ് ഉമ്മു അമാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാന്‍

സമൂഹത്തോട് പ്രതിബദ്ധതയുള്ള എഴുത്തുകാര്‍
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന,വെറും കൂലി യെഴുത്തുകാരായി മാറിക്കൊണ്ടിരിക്കുന്ന
ഇന്നത്തെ അവസ്ഥയില്‍,എഴുത്തുകാരന്‍റെ പ്രതിബദ്ധത
സമൂഹത്തോടാനെന്നു ഉറക്കെ പ്രഖ്യാപിക്കാന്‍ വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് കഴിയണം.
ഉമ്മു അമ്മാറിന്റെ, കഥയും, കവിതയും, ലേഖനങ്ങളും,ഈ പ്രതിബദ്ധത വിളിച്ചോതുന്നതാണ്.

അക്ഷരത്തെ വാരിപ്പുണരാന്‍ കൊതിക്കുന്ന, അക്ഷര ലോകത്തെ കുഞ്ഞെഴുത്തുകാരി,ആകാശത്തോളം വളര്‍ന്നു മിന്നിത്തിളങ്ങട്ടെ എന്നാശംസിക്കുന്നു.

---ഫാരിസ്‌

mayflowers പറഞ്ഞു...

ഞാന്‍ വായിക്കാനാഗ്രഹിച്ചു നില്‍ക്കുന്ന പുസ്തകമാണ് 'എന്മകജെ'.
എന്‍ഡോസള്‍ഫാന്‍ പശ്ചാത്തലമാക്കി ഇങ്ങനെയൊരു നോവല്‍ രചിച്ച അംബികാസുതന്‍ മാങ്ങാട് തീര്‍ച്ചയായും ഒരു സല്‍പ്രവൃത്തിയാണ്‌ ചെയ്തിരിക്കുന്നത്.
ഇത്തരം ഒരു പുസ്തകം നിരൂപണം ചെയ്യുക വഴി ഉമ്മു അമ്മാറുമതേ.
2011, ജനുവരി 24 6:28 രാവിലെ

ജീവി കരിവെള്ളൂർ പറഞ്ഞു...

പുസ്തകം വായിച്ചിട്ടില്ല .ചില ഇരകളെ നേരിട്ട് കണ്ടിട്ടുണ്ട് .

ഇവരെ പുഴുക്കളെപ്പോലെയെങ്കിലും അധികൃതര്‍ പരിഗണിച്ചിരുന്നെങ്കില്‍ ....
ഇവരെ ഈ നരക ജീവിതത്തില്‍നിന്നും മരണത്തിലേക്ക് രക്ഷപ്പെടുത്തുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ....
അധികാരത്തിന്റെ ചക്കരക്കുടത്തില്‍ കയ്യിട്ട് വിഷമൊഴുക്കുന്നതിന്റെ പങ്ക്‍പറ്റിയവര്‍ ഒന്ന് തിരിഞ്ഞു നോക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ...
ഈ ഇരകളെ പുനരധിവസിപ്പിക്കാനായി ഒരു ചെറുവിരലെങ്കിലുമനക്കിയിരുന്നെങ്കില്‍ ........

Mohamed Salahudheen പറഞ്ഞു...

അവസാനംവരെ ശ്വാസംവിടാതെ വായിച്ചുപോവും. നന്നായി, ആ അവലോകനം.

വായനയ്ക്ക് പ്രേരിപ്പിക്കുന്നു. നന്ദി

ശ്രീക്കുട്ടന്‍ പറഞ്ഞു...

പുസ്തകം വായിക്കുവാന്‍ കഴിഞ്ഞില്ല. കിട്ടുവാണെങ്കില്‍ ഉടനെ വായിക്കണം.നന്ദി ഈ പരിചയപ്പെടുത്തലിനു

പാവപ്പെട്ടവൻ പറഞ്ഞു...

അംബികാസുതന്‍ മാങ്ങാട് എന്ന എഴുത്തുക്കാരനെ കുറിച്ചു സൂചന നൽകിയില്ലങ്കിലും നല്ല എഴുത്തിനെ ബൂലോകം കൈവെടിയില്ല .ഒരു കഥയൊ കവിതയൊ ഒരു എഴുത്തുകാരന്റെ ബുദ്ധിവ്യായമമാണ്. എന്നാൽ അതിൽ സംഭവ്യമായി സ്പർശം ആ എഴുത്തിന്റെ വായനക്കു പ്രസക്തിയേറ്റും.
നല്ല വിവരണം

Unknown പറഞ്ഞു...

അവലോകനത്തിന്നാശംസകള്‍..

ജനാധിപത്യത്തിന്റെ നാലു തൂണുകളും ഒരര്‍ത്ഥത്തില്‍ ഈ പ്രശ്നത്തില്‍ മൂകരാണ്. കണ്ണൂരിലെ കണ്ടല്‍പ്പാര്‍ക്ക് ഉണ്ടാക്കാനും പൂട്ടിക്കാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍. കൊഞ്ചിനും മത്സ്യത്തിന്നും നന്മയെന്ന് കരുതിയിട്ടോ ആവോ കോടതികളും ഗൂഗിള്‍ ബസ് ,ബ്ലോഗ് പുണ്യവാളചരിത്രകാര-കാരികള്‍ കണ്ടല്‍ക്കാടിന്നെതിരെ, അതിന്ന് എ ആറിന്റെ അവാര്‍ഡ് ഗാനം പാടാനും സാറേ, മാഷേ, റ്റീച്ചറേ എന്ന് വിളിക്കാനും സ്തുതിപാഠാനും ആള്‍ക്കാര്‍, എന്തെ അവരൊന്നും മനുഷ്യര്‍ ഹിരോഷിമ-നാഗസാക്കി ജന്മം കാസറഗോഡില്‍ അനുഭവിക്കുന്നത് കാണാത്തെ? എന്തിന്ന് അവരെ പറയണം അല്ലെ-മനുഷ്യനല്ലേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാന്‍ കഴിയൂ.

രണ്ടാഴ്ച്ചകള്‍ക്ക് മുമ്പേ, കവിതകളിലൂടെയുള്ള പ്രതിഷേധം ബ്ലോഗില്‍ ഒരുപാട് വായിച്ചിരുന്നു. ഒരു പക്ഷെ കുറച്ച് പേരെ അവിടങ്ങളിലൂടെ പോയിട്ടുണ്ടാകൂ എന്ന് തോന്നുന്നു. നല്ലൊരു ലേഖനം വായിച്ചിട്ടേയില്ല (ജയരാജ് മുരിക്കുമ്പുഴയുടേത് ഓര്‍മ്മയുണ്ട്), ഇതിന്ന് വേണ്ടി അധര-കൈവിരല്‍ വ്യായാമത്തിനും മറ്റും ആര് നില്‍ക്കുന്നു? രാഷ്ട്രീയപ്രത്യയശാസ്ത്രവ്യഭിചാരാഴിമതിവൃന്ദങ്ങള്‍ക്ക് സ്തുതിപാഠുന്നവരേ, നിങ്ങള്‍ക്ക് ‘നല്ല’ നമസ്കാരം.

ക്ഷമിക്ക, രോഷം തീര്‍ക്കാനിപ്പൊ ഇത്രേള്ളു മാര്‍ഗ്ഗ്മ്, ചില അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ എന്റെയും രോഷം പുറത്ത് വന്നതാണ്.

(മനുഷ്യന്റെ നന്മയ്ക്കൊപ്പം നില്‍ക്കുന്നവര്‍ക്കായ് നിറഞ്ഞ മനസ്സോടെ..)

Unknown പറഞ്ഞു...

"ഒന്നിവിടേം നോക്കുക, ഒരു റിപ്പോര്‍ട്ട്, ഗൂഗിള്‍ ബസ്സില്‍ നിന്നും"

hafeez പറഞ്ഞു...

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാഴ്ച ഹൃദയഭേദകം ..ഫോട്ടോകള്‍ കാണാന്‍ വയ്യ. പുസ്തക നിരൂപണം നന്നായി. ഞാന്‍ ആ പുസ്തകം വായിക്കാന്‍ ശ്രമിക്കും

Areekkodan | അരീക്കോടന്‍ പറഞ്ഞു...

എന്‍ഡോസള്‍‍ഫാന്‍ നിരോധിക്കാത്തത് ആര്‍ക്ക് വേണ്ടി എന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും അന്തം വിട്ട് നില്‍ക്കുന്നു.

Anurag പറഞ്ഞു...

വളരെ നന്നായി .

ആശംസകള്‍

റോസാപ്പൂക്കള്‍ പറഞ്ഞു...

ഉമ്മു ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി.
മനോരാജിന്റെ പോസ്റ്റ് വായിച്ചപ്പോഴേ ഈ പുസ്തകം വായിക്കണം എന്നുറപ്പിച്ചിരിക്കുകയായിരുന്നു

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

‘എന്‍‌മകജെ’ എന്ന പുസ്തകത്തെപ്പറ്റി വളരെ കേട്ടിരിക്കുന്നു. വായിക്കാന്‍ സാധിച്ചിട്ടില്ല. വിശദമായ പരിചയപ്പെടുത്തലിനു നന്ദി.

Nishanakshathram പറഞ്ഞു...

ആദ്യയിട്ടാണ് കമന്റുന്നത് .... പോസ്റ്റുകള്‍ ശ്രദ്ധിക്കാറുണ്ട്... എന്മകജെ വായിക്കണമെന്ന് വിചാരിചിരിക്കുംബോഴാണ് പോസ്റ്റ്‌ കണ്ണില്‍ പെട്ടത്.....നന്നായിരിക്കുന്നു....നന്ദി

Nishanakshathram പറഞ്ഞു...

ആദ്യയിട്ടാണ് കമന്റുന്നത് .... പോസ്റ്റുകള്‍ ശ്രദ്ധിക്കാറുണ്ട്... എന്മകജെ വായിക്കണമെന്ന് വിചാരിചിരിക്കുംബോഴാണ് പോസ്റ്റ്‌ കണ്ണില്‍ പെട്ടത്.....നന്നായിരിക്കുന്നു....നന്ദി

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

നന്നായി ഈ അവലോകനം. നന്ദി.

പാവത്താൻ പറഞ്ഞു...

നല്ല പുസ്തകാവലോകനം. ആശംസകള്‍

ഓക്കേ കോട്ടക്കൽ പറഞ്ഞു...

Vaayikkan orungiya shesham ee book vaayikan kazhiyathe poyathil ulla sangadam ippo theernnu..

Good one