ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

'നാം രണ്ട് നമുക്ക് രണ്ട്'




ദൈവത്തിന്റെ സ്വത്താണ്  മക്കള്‍  എന്ന  വസ്തുത പണ്ട് മുതലേ പറഞ്ഞു കേട്ട ഒരു കാര്യമല്ലേ ??  അത് അങ്ങിനെ തന്നെ ആണോ എന്നൊരു സംശയം ഈ അടുത്ത കാലത്തായി ഇല്ലാതില്ല . കേരളത്തിലെ പെണ്ണുങ്ങളുടെ ക്ഷേമം നടപ്പാക്കുന്ന കാര്യത്തില്‍ ഈ കമ്മീഷന്റെ ശുഷ്ക്കാന്തി മറ്റുള്ള മേഖലയില്‍ കൂടി കാണിച്ചിരുന്നുവെങ്കില്‍ കേരളക്കരയിലെ പെണ്ണുങ്ങളൊക്കെ അക്രമങ്ങളില്‍ നിന്നും  പീഡനങ്ങളില്‍ നിന്നുമൊക്കെ പണ്ടേ രക്ഷപ്പെടുമായിരുന്നു. 



ഇനി അബദ്ധവശാല്‍     കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതല്‍ ആയാല്‍ ആ കുടുംബത്തിന് സര്‍ക്കാര്‍ വക ധനസഹായങ്ങളൊന്നും ലഭ്യമാക്കരുതെന്നാണ്‌  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്റെ റിപ്പോര്ട്ടിലുള്ളത്.    കൃഷ്ണയ്യര്‍ ഉള്‍പ്പെടെ 12അംഗങ്ങളാണ് 94 പേജുകള്‍ ഉള്ള  റിപ്പോര്‍ട്ടടങ്ങിയ കമ്മീഷനില്‍ ഉള്ളത്.രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടിലൂടെ കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.  


സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ചെയര്‍മാനായ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരാണ്          മുഖ്യമന്ത്രി ക്ക് സമര്‍പ്പിച്ചത്. അതിന്റെ പുകിലുകള്‍ തുടങ്ങിയിട്ടേ ഉള്ളൂ . ഇതിനൊക്കെ ഇവരുടെ കാരണം പറിച്ചില്‍   അംഗസംഖ്യ കൂടിയാല്‍ സാമ്പത്തികം തകരാറിലാകും ജീവിക്കാന്‍ ബുദ്ധിമുട്ടാകും എന്നൊക്കെ തന്നെ .. ഈ റിപ്പോര്‍ട്ട്‌  കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്ന്  മാത്രമല്ല സുരക്ഷയോടെ ഗര്ഭചിദ്രവും ആവാം എന്നും അവകാശപ്പെടുന്നു...



നിയമങ്ങളെ പരിഗണിച്ചു കൊണ്ട് തന്നെ  ആശുപത്രികളില്‍ സൗജന്യമായി ഗര്‍ഭചിദ്രം അനുവദിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.  നിയമങ്ങള്‍ പാലിച്ചുകൊണ്ടായാലും  ഗര്‍ഭചിദ്രത്തിനുള്ള സൗകര്യം ആശുപത്രികളില്‍      സൗജന്യമായി ലഭ്യമാക്കുന്നത് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന അഭിപ്രായം പലരും മുന്നോട്ടു വെക്കുന്നുവെങ്കിലും ഈ കമ്മീഷന്റെ വാക്കുകള്‍ ക്കെതിരായി       പ്രവര്‍ത്തിക്കുന്നത്‌ വലിയ കുറ്റകരമാണെന്നും  'നാം രണ്ട് നമുക്ക് രണ്ട്'നയം കാറ്റില്‍ പറത്തി കൊണ്ട് ആരെങ്കിലും കരുതിക്കൂട്ടി പ്രവര്‍ത്തിച്ചാല്‍10,000 രൂപ പിഴയോ മൂന്ന് മാസം തടവോ ശിക്ഷ നല്‍കണമെന്നാണ് റിപ്പോര്‍ട്ട് അനുശാസിക്കുന്നത്. 

'
നാം രണ്ട് നമുക്ക് രണ്ട്നയം പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശം കൃഷ്ണയ്യര്‍ ചെയര്‍മാനായ ഒരു കമ്മീഷന്‍ പണ്ട് മുതലേ ഉന്നയിക്കുന്ന പല്ലവിയാണെന്നും  നിയമ പരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഇതേ നിര്‍ദേശമുണ്ടായിരുന്നെന്ന് കമ്മീഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും  അക്രമങ്ങളു മെല്ലാം  ഇവര്‍ ഇപ്പോളാണ് കാണുന്നതെന്ന് തോന്നുന്ന രൂപത്തിലാണ് ഇപ്പോള്‍ കമ്മീഷന്‍ സംസാരിക്കുന്നത്  വിവാഹ മോചനത്തിന് അനുരഞ്ജനത്തേക്കാള്‍ പ്രാധാന്യം ഇവര്‍ നല്‍കുന്നു . 
ഇവിടെ മതങ്ങള്‍ അനുശാസിക്കുന്ന  നിയമങ്ങളും ചട്ടങ്ങളും ദൂരേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ട് ഇങ്ങനെയൊരു നിയമം നടപ്പില്‍ വരുത്താന്‍ സാധിക്കുമോ എന്നത് നാം നമ്മുടെ ചിന്തയ്ക്ക് വിട്ടു കൊടുക്കേണ്ടിയിരിക്കുന്നു..






50 അഭിപ്രായങ്ങൾ:

TPShukooR പറഞ്ഞു...

എല്ലാ കാര്യങ്ങള്‍ക്കും രണ്ടു വശങ്ങള്‍ ഉണ്ടാകാം. നമ്മുടെ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായെങ്കിലും ഈ നിയമം നടപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസത്തിനും വിവാഹത്തിനും എന്ന് വേണ്ട ജീവിതത്തിന്റെ സകല തുറകളിലും ചെലവ് ഭീമമാം വണ്ണം വളര്‍ന്നിരിക്കെ ഒരു പാട് കുട്ടികള്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ചെടത്തോളം താങ്ങാന്‍ വയ്യാത്തതാവും. കുട്ടികളില്‍ അഭിമാന ബോധവും സ്വാശ്രയ ബോധവും വളര്‍ത്താനും അവര്‍ എളുപ്പം പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ചതിക്കുഴികളില്‍ വീഴാതിരിക്കാനും കൂടുതല്‍ കുട്ടികള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഇത് എന്‍റെ പരിമിതമായ അറിവ് വെച്ചുള്ള വിനീതമായ അഭിപ്രായം.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ജനസംഖ്യയില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്‍ഡ്യ ആണെന്നാണ് പറയുന്നത്.നൂറു കോടി കഴിഞ്ഞതു കൊണ്ട് എടുത്ത തീരുമാനം ആണ് എന്നും വാര്‍ത്തയുണ്ട്. എന്താണേലും, വ്യക്തികള്‍ സ്വമേധയാ എടുക്കേണ്ട ഒരു തീരുമാനം ആണ് ഇത്. ജനങ്ങളെ ഒന്നു കൂടി ബോധവല്‍ക്കരണം നടത്തിയിട്ട് ഈ നിയമം അടിച്ചേല്‍പിച്ചാല്‍ മതിയായിരുന്നു.

നാമൂസ് പറഞ്ഞു...

സംഗതി കാശുള്ള കുടുംബത്തിനു എത്ര വേണേലും ആവാം. പിഴ പതിനായിരം വെച്ച് ഒടുക്കിയാല്‍ മതിയല്ലോ..? പിന്നെ, പണമില്ലാത്തവന്റെ കാര്യം. അവര് പെറ്റു പെരുകിയിട്ടു എന്തുണ്ട് ലാഭം. അതുകൊണ്ട് നമുക്കവന്റെ വരിയുടക്കാം.. എന്നിട്ട് പൂട്ട്‌ കാളക്കൊപ്പം 'കല്ലനോട്' വില പറയാം. അവളെ നമുക്ക് താഴിട്ടടക്കാം. ഇല്ലാച്ചാല്‍.. നമുക്കിവരെ ജയില് നിറക്കാം. സ്ഥല പരിമിതിയുടെ പ്രത്യേകാവസ്ഥ കൊണ്ട് ശിശു ക്ഷേമ വകുപ്പിന്‍ കീഴിലുള്ള 'ബാലവാടികള്‍' ജയിലുകളായി പ്രഖ്യാപിച്ചു കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മതിയാകുമല്ലോ..?

കെ.എം. റഷീദ് പറഞ്ഞു...

കടുത്ത സന്താന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഇപ്പോള്‍
തങ്ങളുടെ രാജ്യത്തെ ജനസംഖ്യ (ഈ രാജ്യങ്ങളിലെ പ്രധാന പ്രശനം തലമുറകള്‍ കുറ്റിയറ്റ് പോകുന്നതാണ്) കൂട്ടുവാന്‍
കൂടുതല്‍ പ്രസവിക്കാന്‍ പ്രോത്സാഹനം നല്കികൊണ്ടിര്‍ക്കുന്നു.
ഗര്‍ഭചിദ്രം നടത്തുവാന്‍ പ്രോത്സാഹനം നല്‍കുക വഴി ഇപ്പോഴേ കൊലക്കളങ്ങള്‍ ആയ നമ്മുടെ ഹോസ്പിറ്റലുകള്‍
ഭാവി തലമുറയുടെ കശാപ്പു ശാലകള്‍ ആയി പരിണമിക്കും.
നമ്മള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശനം ജന സംഘ്യ വര്‍ദ്ധിക്കുന്നതാണോ ?
ഭൂമിയെ പലതവണ പൊതിയാനുള്ള വസ്ത്രങ്ങള്‍ ലോകത്ത് ഒരുപകാരവുമില്ലാതെ കെട്ടിക്കിടക്കുന്നു
ടെന്‍ കണക്കിന് ഭക്ഷണ സാധനങ്ങള്‍ ഓരോ വര്‍ഷവും കടലില്‍ തള്ളുന്നു . ടെന്‍ കണക്കിന് ഭക്ഷണ സാധനങ്ങള്‍ ഗോഡഔണുകളില്‍ കെട്ടിക്കിടക്കുകയോ എലിയും ഭക്ഷികളും തിന്നു തീര്‍ക്കുകയോ, നശിച്ച് പോവുകയോ ചെയ്യുന്നു. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നന്റെ ആര്ത്തിക്കുവേണ്ടി സാധാരണക്കാരന്‍ തങ്ങളുടെ തലമുറകള്‍ ഇല്ലാതാക്കണ മെന്നതാണ് ഈ നിയമ ത്തിന്റെ മറ്റൊരു മുഖം.

mayflowers പറഞ്ഞു...

നന്നായി ഉമ്മു അമ്മാര്‍.എന്റെ മനസ്സിലും കുറച്ച് നാളായി ഈ വിഷയം കിടന്നുരുളുകയായിരുന്നു.സമയവും സൌകര്യവും ഒത്തു വരാത്തതിനാല്‍ എഴുത്ത് നടന്നില്ല.
ഉമ്മു എഴുതിയത് കണ്ടപ്പോള്‍ സന്തോഷായി.
മനുഷ്യവിഭവം എങ്ങിനെ ഉപയോഗിക്കണം എന്നുള്ള കാര്യത്തില്‍ ഐഡിയ ഇല്ലാത്തതിന്റെ കുഴപ്പമാണിതെല്ലാം.ഇത്തരം നിയമങ്ങളുണ്ടാക്കിയ ഏതൊക്കെയോ നാടുകളിലിപ്പോള്‍ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു പാട് സാമ്പത്തിക സഹായം ചെയ്യുന്നതായി എവിടെയോ വായിച്ചിട്ടുണ്ട്.

Mohammed Kutty.N പറഞ്ഞു...

ബഹുമാന്യനായ കൃഷ്ണയ്യര്‍ സാര്‍ തന്‍റെഔദ്യോഗിക കാലത്ത് ഇതു പറയാതിരുന്നത് ഭാഗ്യം.വരുംതലമുറയുടെ അടിവേരരുക്കുന്നു ഈ "അന്യായം".ദമ്പതികള്‍ വിചാരിച്ചാല്‍ നമ്മുടെ രാജ്യത്തെ ദാരിദ്ര്യം നീങ്ങിക്കിട്ടുമോ?കൊടീശ്വരന്മാരുടെയും അഴിമതിക്കാരുടെയും മറ്റും മറ്റും മടിക്കുത്തിനു പിടിക്കാനാവുമോ അദ്ദേഹത്തിന്?തീര്‍ച്ചയായും ഒരു പരിധിവരെ നമ്മുടെ ദാരിദ്ര്യം പമ്പകടക്കും.തീര്‍ച്ച .കാലികമായൊരു പോസ്റ്റിട്ട സഹോദരിക്ക്‌ അഭിനന്ദനങ്ങള്‍!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

രണ്ടു ഭാര്യമാരുള്ള ഒരാള്‍ക് നാല് മക്കള്‍ ഉണ്ടെങ്കില്‍ ഈ ബില്ല് എങ്ങിനെ അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരും??

ഇതൊന്നും ഇന്ത്യയില്‍ നടകില്ല, ചൈനപോലുള്ള ശക്തമായ ഭരണമുള്ള രാജ്യത്തില്‍ പോലും വര്‍ഷങ്ങള്‍ക് മുമ്പ് ഈ നിയമം കൊണ്ടു വനിട്ടു ഇപ്പോഴും വിജയമില്ലാ

ഇത്തരം നിയമങ്ങല്‍ ഒരിക്കളും ഇജന്‍-ക്ടീവായി നടപ്പാകാന്‍ ക്ഴിയില്ല
ഇത് ഇന്‍സ്ന്റീവായി നടപ്പാക്കണം,
എങ്ങിനെ?, രണ്ടു കുട്ടികളുള്ള ഫാമിലിക്ക് ഗിഫ്റ്റ്സ്,പ്രൈസ് എന്നിവ കൊടുക്കുക

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ജനസംഖ്യ നിയന്ത്രിക്കേണ്ടത് തന്നെയാണ്..അതിനു ഒരു നിയമം അടിച്ചേല്‍പ്പിക്കണം എന്ന് അഭിപ്രായം ഇല്ല..ഇപ്പോള്‍ തന്നെ ഒരു വിധം ആളുകള്‍ രണ്ടു കുട്ടികളില്‍ നിറുത്താരുണ്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ തന്നെ കാശുള്ളവര്‍ പോലും ബുദ്ധിമുട്ടുകയാണ്. ശരിയായ ബോധവല്‍ക്കരണത്തിലൂടെ ജനസംഖ്യ ഒരു പരിധിവരെ പിടിച്ചു നിറുത്താന്‍ പറ്റും. അവസരോചിതമായ ലേഖനം.

ente lokam പറഞ്ഞു...

മറ്റ് വേദികളില്‍ ചൂടേറിയ ചര്‍ച്ചക്ക് തുടക്കം ആയി..

ഈ വിഷയം...കുറെ എഴുതാനുണ്ട്...നിര്‍ബന്ധിത വന്ധ്യകരണം

നടത്തിയ സഞ്ജ ഗന്ധി മുതല്‍ ഇങ്ങോട്ട്..!!!

നാട് കട്ട് മുടിച്ചു സ്വിസ് ബാങ്കില് ഇട്ടിരിക്കുന്ന കള്ള പണത്തിന്റെ
പത്തിലൊന്ന് ഇങ്ങു വന്നാല്‍ ഒരു കുടുംബത്തിനു പത്തു എണ്ണത്തിനെ
വെച്ചു പോറ്റാന്‍ ഉള്ള വരുമാനം ഉണ്ടാവും നാട്ടില്‍ .എന്നിട്ടും പിന്നെ
കൊച്ചുങ്ങള്‍ക്ക്‌ പിഴ അടപ്പിക്കാനാണ്‌ പുതിയ ഉപായം..!! ‍

shihablever.com പറഞ്ഞു...

ഉമ്മു അമ്മാര്‍ എടുത്തിട്ട വിഷയം വളരെ ആഴമേറിയതാണ്. ജുഗുപ്സാവഹമായ പല സാംസ്കാരിക സംഘര്‍ഷങ്ങളും സംശയങ്ങളും ഇതേ കുറിച്ച് പിറന്നുവീഴാന്‍ ഇരിക്കുന്നേയുള്ളൂ.

സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജനന നിയന്ത്രണവും കുട്ടികളെ കൊല്ലലും ആണ് കമ്മീഷന്‍ പരിഹാരമായി കാണുന്നത്. പക്ഷെ ബുദ്ടിയുള്ള സമൂഹം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ലോകത്തില്‍ ഇന്ത്യയും ചൈനയും ഉള്‍കൊള്ളുന്ന വന ജന ശക്തികള്‍ ലോകാടിസ്ഥാനത്തില്‍ മുന്നേറാനുള്ള പ്രധാന കാരണം ഇവിടത്തെ ജന സംഖ്യ തന്നെ ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നാണയ സ്രോദസ്സ് നമ്മുടെ മാനവ ശേഷി ആണ്. ലോകത്തുള്ള ഏതു വന്‍ ശക്തികളുടെ ഏതു സംരംഭങ്ങളിലും നമ്മുടെ ആളുകള്‍ വന്‍ സംഭാവനകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്രതീക്ഷ തന്നെ നമ്മുടെ രാജ്യത്ത് വളര്‍ന്നു വരുന്ന കുട്ടികളില്‍ ആണ്. ഈ കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന്‍? ഇനി ആരെയെങ്കിലും കൊന്നു കൊണ്ട് മാത്രമേ ഈ ഉന്നമനം സാദിക്കൂ എന്ന് കമ്മീഷന്‍ വിശ്വസിക്കുന്നു എങ്കില്‍ അത് കൃഷ്ണയ്യര്‍ ഉള്‍കൊള്ളുന്ന 80 ഉം 85 ഉം കഴിഞ്ഞ വൃദ്ദര്‍ ആകുന്നതല്ലേ കുട്ടികളെ കൊല്ലുന്നതിലും നല്ലത്? വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെക്കാള്‍ സമൂഹത്തെ സേവിക്കാന്‍ വയസ്സന്‍ പടക്ക് സാദിക്കും എന്നാണോ കൃഷ്ണയ്യര്‍ വിശ്വസിക്കുന്നത്?
നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മുടെ മാനവ ശേഷി. ഇന്ത്യയുടെ വളര്‍ച്ച തന്നെ ഈ മാനവ ശേഷിയുടെ പിന്‍ ബലത്തില്‍ ആണ്. അതെ സമയം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം ഉദ്ദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അഴിമതിയും. നമ്മുടെ രാജ്യത്തിന്റെ സമ്പത്തില്‍ നല്ല ഒരു ശതമാനം ആണ് അഴിമതിയിലൂടെ ഉദ്ദ്യോഗസ്ഥര്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വസ്തമായ സ്രോടസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയില്‍ സര്‍ക്കാര്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്ന പണത്തിന്റെ 40 % ഉദ്ദ്യോഗസ്ഥര്‍ പല വഴികളിലായി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപ്പോള്‍ രാജ്യത്തിന്റെ ഉന്നമനത്തിനായി ചെയാവുന്ന ഏറ്റവും നല്ല മാര്‍ഗം അഴിമതിക്കാരെ നിര്‍മാര്‍ജനം ചെയ്യലാണ്.
അപ്പോള്‍ കുട്ടികളെ കൊല്ലാന്‍ വേണ്ടി കമ്മീഷനെ വെച്ച് തീരുമാനം എടുപ്പിക്കുന്ന സര്‍ക്കാരിനും ബുദ്ദി ജീവികള്‍ എന്ന് സ്വയം നടിച്ചു വിഡ്ഢിത്തം വിളമ്പുന്ന കമ്മീഷനും ആദ്യം ചെയ്യേണ്ടത് അഴിമതിക്കാരെ നിലക്ക് നിര്‍ത്താനുള്ള അര്‍ത്ഥവത്തായ നിയമം ഉണ്ടാക്കുകയാണ്. അഴിമതി നടന്നതായി തെളിഞ്ഞാല്‍ അഴിമതി നടത്തിയവന്റെ ഒരു വിരലിന്റെ കഷ്ണം മുറിച്ചു മാറ്റും എന്നൊരു നിയമം എങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടായാല്‍ ഇവിടത്തെ 90 % അഴിമതിയും നമുക്ക് അവസാനിപ്പിക്കാന്‍ കഴിയും. നാണക്കേട്‌ കരുതി എങ്കിലും ഈ പരിപാടി ഭൂരിഭാഗം ഉദ്യോഗസ്ഥരും അവസാനിപ്പിക്കും. പക്ഷെ ഇത്തരം നിര്‍മാനാത്മക മേഖലകളിലൊന്നും ശ്രദ്ദിക്കാതെ കുട്ടികളെ കൊല്ലാന്‍ നിര്‍ദേശിക്കുന്ന കമ്മീഷനെ കുറിച്ച് വിഡ്ഢി പ്പട എന്നല്ലാതെ എന്ത് പറയാന്‍?
ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.

1 ) ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എന്നതിനെ വെടി വെച്ച് കൊന്നു കളയണമോ?

2 ) അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന് വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?

3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?

4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?

5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?

ഏതായാലും ശിക്ഷയും രക്ഷയും കമ്മീഷന്‍ നോക്കേണ്ടിയിരുന്നില്ല..അത് വിട്ടു കൊടുക്കുക അതിന്റെ ആള്‍ക്ക്.. ദൈവം തമ്പുരാന്, മാത്രം...

Absar Mohamed പറഞ്ഞു...

നന്നായി പറഞ്ഞു ഉമ്മു അമ്മാര്‍....
ഇവിടെ മതം ഇല്ലാത്ത മതേതരത്വം സൃഷ്ടിക്കാനാണ് പലരും ശ്രമിക്കുന്നത്. എല്ലാ മത വിശ്വാസികള്‍ക്കും അവരുടെ മതത്തിന് അനുസരിച്ച് ജീവിക്കാന്‍ ഉള്ള സ്വാതന്ത്രമാണ് മതേതരത്വം എന്ന വസ്തുത പലരും അവഗണിക്കുന്നു....

ഈ അവസ്ഥയില്‍ നമ്മുടെ രാഷ്ട്രപിതാവിന്റെ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും...
"ദാമ്പത്യത്തിന്റെ പാവനയെ ചോദ്യം ചെയ്യുന്ന സന്താന നിയന്ത്രണ പരിപാടിയെ ചില തത്വ വാദികളും ശാസ്ത്രന്ജ്യന്‍മാരും അനുകൂലിക്കുന്നത് കാണുമ്പോള്‍ ഞാന്‍ വിറകൊള്ളുകയാണ്."

shihablever.com പറഞ്ഞു...

ഒരിക്കല്‍കൂടി..
"ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം"
"കമ്മീഷനെ കണ്ടാലറിയാം കയ്യിലെ കാര്യം"

ഷൈജു.എ.എച്ച് പറഞ്ഞു...

ഈ നിയമ വ്യവസ്ഥയോട് എനിക്ക് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല. കാരണം ഇതെല്ലാം വ്യക്തിപരയമായ കാര്യങ്ങള്‍ ആണ്. ജനസംഖ്യ കൂടുന്നു എന്ന്‌ പറഞ്ഞു മനുഷ്യത്വം ഇല്ലാത്ത ഇതു പോലെയുള്ള ക്രൂരമായ നിയമ വ്യവസ്ഥയോട് വിയോജിപ്പാണ് ഉള്ളത്. മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചു ഇരിക്കുന്ന കാലത്തോളം മനുഷ്യ വര്‍ദ്ധന ഉണ്ടായി കൊണ്ടിരിക്കും. അത് പ്രകൃതി നിയമം. ദൈവത്തിന്റെ അധീനതയില്‍ ആണ് ഓരോ ജീവനും ജീവചാലങ്ങളും. അത് മനുഷ്യന്റെ താല്‍പ്പര്യം അനുസരിച്ച് മാറണം എന്ന്‌ പറഞ്ഞു നിയമം കൊണ്ടു വരുന്നത് ദൈവത്തിനോട് കൂടിയുള്ള വെല്ലുവിളിയാണ്. ഈ നിയമം കൊണ്ടു സ്ത്രീകള്‍ക്ക് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല. സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമന്നങ്ങള്‍ക്ക്‌ ശക്തമായ നിയമ വ്യവസ്ഥ ആദ്യം നടപ്പിലാക്കട്ടെ. അതും കാലതാമസം കൂടാതെ..അതാവട്ടെ നിയമ പാലകരുടെ പ്രതിജ്ഞ

www.ettavattam.blogspot.com

Unknown പറഞ്ഞു...

നാട്ടിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കാനും പെൺഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കാനും സംശയലേശമന്യേ കാരണമാകുന്ന കാടൻ, മൂഡൻ നിർദ്ദേശങ്ങൾ സർക്കാർ തള്ളിക്കളയുമെന്ന് പ്രതീക്ഷിക്കാം. ബസ്സിലൊക്കെ കുറെ നേരമിരുന്ന് യാത്ര ചെയ്തവർ നിൽക്കുന്നവർക്കായി സീറ്റിഴിഞ്ഞ് കൊടുക്കാറുണ്ട്. അതുപോലെ 80ഉം 90ഉം കൊല്ലം സസൗഖം തിന്നും കുടിച്ചും നിയമമുപദേശിച്ചും നടന്നവർ ആത്മഹത്യ ചെയ്ത് ജനസംഖ്യ കുറക്കണമെന്ന് ജസ്റ്റീസ് ചീരാമുളക് കമ്മീഷൻ ശുപാർശ ചെയ്യുന്നു. ഈ ശുപാർശക്കെതിരെ മനസ്സ വാചാ കർമ്മണാ (ഇതിലേതെങ്കിലുമൊന്നായാലും മതി) ചിന്തിക്കുന്നതു പോലും "ക്യാപ്പിറ്റൽ പണിഷ്മെന്റിന് കാരണമാവുന്നതുമാണ്.

രമേശ്‌ അരൂര്‍ പറഞ്ഞു...

കുറവുകള്‍ വരുമ്പോള്‍ അത് സമൂഹത്തിന്റെ (സര്‍ക്കാരിന്റെയും ) കുറ്റവും ഗുണം വന്നാല്‍ തന്റെ മിടുക്കും എന്ന നിലപാടാണ് ഭൂരിപക്ഷത്തിനും .
എനിക്ക് കൂടുതല്‍ മക്കള്‍ ഉണ്ടായാല്‍ ഞാന്‍ വളര്‍ത്തുകയോ പഠിപ്പിക്കുകയോ കൊല്ലുകയോ ചെയ്തോളാം ,,അതിനു സര്‍ക്കാരിനു എന്തുകാര്യം ?എന്നാണ് മറു ചോദ്യം .
പക്ഷെ രണ്ടായാലും പത്തായാലും ഉള്ള മക്കള്‍ക്ക്‌ ഒരു പോറല്‍ ഏറ്റാല്‍ സര്‍ക്കാര്‍ ഉത്തരം പറയണം .വേണ്ടേ ? കുട്ടികളുടെ ആരോഗ്യ പരിപാലനം ,വിദ്യാഭ്യാസം ,ജോലി ,ശമ്പളം ,അതിജീവനം ,ക്ഷേമം , പെന്‍ഷന്‍ ,
ഇങ്ങനെ നാനാമേഖലകളിലും സംമോഹത്തിന്റെ യും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമുണ്ട് . ഒരു നിയമം വന്നാല്‍ അത് വ്യക്തികളെ മാത്രമല്ല സമൂഹത്തെ ഒന്നാകെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയണം ,അതിനു വ്യക്തി ബോധമോ മതബോധാമോ മാത്രമല്ല സാമൂഹിക ബോധം കൂടി വേണം . മനുഷ്യര്‍ക്ക്‌ നിലനില്‍ക്കാന്‍ ആയെങ്കില്‍ മാത്രമേ മതത്തിനും മറ്റു സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനും നിലനില്‍പ്പുള്ളൂ ..ഇന്ത്യ യിലെ പ്രത്യേക ജനസംഖ്യാ സാഹചര്യം കണക്കിലെടുത്ത് മതപരമായി ന്യൂനപക്ഷം ആയ ജന വിഭാഗങ്ങള്‍ തങ്ങളുടെ അനുപാതം കൂട്ടി സാമൂഹിക പങ്കാളിത്തം തുലനപ്പെടുത്താല്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നു എന്നത് സത്യമാണ് . കുട്ടികളെ കൂടുതലായി ഉല്‍പ്പാദിപ്പിച്ചു ജനസംഖ്യ കൂട്ടാനാണ് ആഹ്വാനം, അത് വഴി ഇപ്പോള്‍ ന്യൂന പക്ഷമെന്ന നിലയില്‍ അനുഭവിക്കുന്ന ഉച്ച നീചത്വങ്ങള്‍ അവസാനിപ്പിക്കാം എന്ന് ഇതിനു നേതൃത്വം നല്‍കുന്നവര്‍ കണക്കു കൂട്ടുന്നു .കുട്ടികള്‍ ഉണ്ടാകുന്നത് ദമ്പതികള്‍ തീരുമാനിച്ചാല്‍ മതി എന്ന് ഇപ്പോള്‍ വാദിക്കുന്നവര്‍ എന്ത് കൊണ്ട് അതിനു മുന്നേ വന്ന ഈ ജനസംഖ്യ ഇരട്ടിപ്പിക്കല്‍ പദ്ധതിക്കെതിരെ ഒരു വാക്ക് ഉരിയാടിയില്ല ??
ഒരു നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനു ഉപോല്‍ബലകമായ വസ്തുതകള്‍ കൂടി കണക്കിലെടുത്താണ് നിയമജ്ഞരും ഭരണ കര്‍ത്താക്കളും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് .കൃഷ്ണയ്യര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലും അത്തരം വിശകലനങ്ങള്‍ ഉണ്ട് .ഇതൊന്നും പരിഗണിക്കാതെ ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ നിയമങ്ങള്‍ അട്ടിമറിച്ചു സാമൂഹിക സമത്വം അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്ന തല്‍പ്പര കക്ഷികളുടെ ചട്ടുകം ആയി മാറുകയാണ് .

വര്‍ഷിണി* വിനോദിനി പറഞ്ഞു...

വളരെ ആദര്‍വ് തോന്നുന്നു കൂട്ടുകാരിയോട്, ഈ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചതില്‍..
രണ്ടില്‍ കൂടുതല്‍ മക്കള്‍ വേണമെങ്കില്‍ രാജ്യം വിടേണ്ട അവസ്ഥയും വന്നേക്കാം..!

പല രാജ്യങ്ങളിലും മാനസിക വൈകല്ല്യം,ഓട്ടിസം തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങളെ അതാത് ഗവണ്മന്‍റ് ഏറ്റെടുത്ത് അവരുടെ വിദ്യഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്കായി അവരുടെ മാതാപിതാക്കളെ സഹായിയ്ക്കുന്നു..ആ ഒരു കാരണത്താല്‍ മാത്രം അന്യദേശത്തെ സ്വന്തമായി മാറോടയ്ക്കുന്ന കൂട്ടുകാരേയും എനിക്ക് അറിയാം..
മലയോളം ഇല്ലേലും...ഒരു നുള്ളേലും ആവാമായിരുന്നു അല്ലേ....
ന്താ ചെയ്യാ..നമ്മള്‍ ഇന്‍ഡ്യക്കാരായി പോയില്ലേ..!
നന്ദി ഉമ്മൂ..!

shihablever.com പറഞ്ഞു...

ശിഹാബ് ലിവറിന്റെ അഭിപ്രായം അപ്രത്യക്ഷമായല്ലോ എന്തു പറ്റി?..അഭിപ്രായ സ്വാതന്ത്രത്തിന്‍ വേണ്ടി എന്തും ത്യജിക്കുന്ന ആളാണ്, ജസ്റ്റിസ് ക്രിഷ്ണയ്യര്‍ അയാളോടാണ്‍ ഞാന്‍ ചോദിക്കുന്നത് ഒരിന്ത്യന്‍ പൌരന്‍ എന്ന നിലക്ക്.."ബീ സ്ട്റോങ്ങ് ഒണ്‍ ഔര്‍്‌ വേര്‍ഡ്സ്"...
അധികമായെങ്കില്‍ ക്ഷമ ചോദിക്കുന്നു..

ബഹു. V R കൃഷ്ണയ്യരോട് ചില ചോദ്യങ്ങള്‍?


ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.

1 ) ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എന്നതിനെ വെടി വെച്ച് കൊന്നു കളയണമോ?

2 ) അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന് വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?

3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?

4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?

5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?

ഉമ്മു അമ്മാര്‍ പറഞ്ഞു...

ചര്‍ച്ച നടക്കട്ടെ ... shihablever.com ക്ഷമിക്കണം സ്പാമില്‍ പോയി തപ്പിയപ്പോള്‍ ആണ് താങ്കളുടെ അഭിപ്രായം കണ്ടത്‌ ..എല്ലാവര്ക്കും നന്ദി..

വീകെ പറഞ്ഞു...

കമ്മീഷൻ പറയുന്ന രണ്ടു കുട്ടികൾ മാത്രം ഉള്ളവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും പിന്നെ അർഹമായ ജോലിയും സർക്കാർ ഉറപ്പു വരുത്തട്ടെ. പിന്നെ മറ്റു ശിക്ഷാനടപടികളുടെ ആവശ്യമൊന്നും വേണ്ടി വരികയില്ല. ജനങ്ങൾ സ്വയം മുന്നോട്ടു വന്നുകൊള്ളും. കാരണം മൂന്നാമതുണ്ടാകുന്ന കുട്ടി കാരണം എല്ലാം നഷ്ടമാകുമെന്ന അവസ്ഥ ഏതൊരു രക്ഷകർത്താക്കളേയും ഇരുത്തി ചിന്തിപ്പിക്കും.

ajith പറഞ്ഞു...

Very foolish draft by Iyer. That is all I could say.

SHANAVAS പറഞ്ഞു...

ഈ ശുപാര്‍ശ ഇപ്പോള്‍ നിലവിലുള്ളവര്‍ക്കും ബാധകമാണോ എന്നറിഞ്ഞാല്‍ കൊള്ളാം..രണ്ടു കഴിഞ്ഞുള്ള കുഞ്ഞുങ്ങളെ കൃഷ്ണയ്യരെ ഏല്‍പ്പിക്കാന്‍ വേണ്ടിയാ...അങ്ങനെ ഇദ്ദേഹവും 'കാലഹരണപ്പെട്ട പുണ്യവാളന്‍' ആയി മാറി,ഈ ഒറ്റ റിപ്പോര്‍ട്ടിലൂടെ..

Lipi Ranju പറഞ്ഞു...

കൃഷ്ണയ്യരുടെ റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കാന്‍ ആവില്ല. പ്രത്യേകിച്ച് ഭ്രൂണഹത്യ. പക്ഷെ ആ റിപ്പോര്‍ട്ട് കേട്ടതു മുതല്‍ , ഈ വിഷയം ചര്‍ച്ച ചെയ്യുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കേട്ടിട്ടാണ് എനിക്കതിശയം തോന്നുന്നത് ! റിപ്പോര്‍ട്ടിലെ അപാകതകളെ കുറിച്ചായിരുന്നു എല്ലായിടത്തും ചര്‍ച്ചയെങ്കില്‍ ഈ സമൂഹത്തെ കുറിച്ചൊരു പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു ! പക്ഷെ ഇത്, ജനസംഖ്യ നിയന്ത്രിക്കേണ്ടതു ഒരാവശ്യം പോലും അല്ലെന്ന മട്ടിലാണ് പലരും !! പറയാന്‍ ഒരുപാടുണ്ട്, പക്ഷെ പറഞ്ഞിട്ടൊരു കാര്യവും ഇല്ല , അതുകൊണ്ട് ഒന്നും പറയുന്നില്ല... ഒന്ന് മാത്രം പറയാം.. ഈ നാട് നന്നാവില്ല, എല്ലാവരും ഇഷ്ടമനുസരിച്ചു നാലോ എട്ടോ കുട്ടികളെ ഉണ്ടാക്കൂ , (ആദ്യത്തെ മുഴുവന്‍ പെണ്‍കുഞ്ഞുങ്ങള്‍ ആണെന്നും പറഞ്ഞു ആണ്‍കുട്ടിക്ക് വേണ്ടി നോക്കി, നോക്കി ഒന്‍പതു കുഞ്ഞുങ്ങളെ വരെ ഉണ്ടാക്കിയ ഒരു അയല്‍വാസിയുണ്ട് നാട്ടില്‍ ! അയാള്‍ക്കും പറയാന്‍ കാണും നൂറു ന്യായം !!) എന്നിട്ട് ജോലിയും കിട്ടാതെ, ജീവിക്കാനും വഴിയില്ലാതെ വല്ല നാട്ടിലും പോയി കിടന്നു കഷ്ട്ടപ്പെടൂ ... ആര്‍ക്കു ചേതം !!!

Prabhan Krishnan പറഞ്ഞു...

ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും പണ്ട് പോസ്റ്ററുകള്‍ കണ്ടിരുന്നു. “ആണായാലും പെണ്ണായാലും കുട്ടികള്‍ മൂന്നു മതി” എന്ന്. പിന്നെപ്പിന്നെ അത് “രണ്ടു മതി” എന്നാക്കി. ഈ പ്രചരണങ്ങളൊക്കെ കേരളത്തില്‍ വരുത്തിയ മാറ്റം ചില്ലറയല്ല. ജനന നിരക്ക് ഗണ്യമായിക്കുറഞ്ഞിട്ടുണ്ട്. ശരിയായ ബോധ വല്‍ക്കരണം മാത്രം മതി ഈ പ്രശ്നം പരിഹരിക്കാന്‍.അല്ലാതെ ആര്‍ക്കും ‘കമ്മീഷന്‍’ കൊടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.ഇക്കാര്യത്തില്‍ കാണിക്കുന്ന ശുഷ്കാന്തി ഇവിടുത്തെ ആരോഗ്യ പരിരക്ഷക്കോ,റോഡ് നവീകരണത്തിനോ, കാണിച്ചിരുന്നെങ്കില്‍. ഇവിടുത്തെ ദുര്‍മരണനിരക്ക് ഇനിയുംകുറയ്ക്കാമായിരുന്നു.!
സൂക്ഷിക്കുക
“നാം രണ്ട് നമുക്കു രണ്ട്”
എന്നതു മാറ്റി
അയ്യരുസാറിന്റെ മുദ്രാവാക്യം ഉടനേവരും
“നാം രണ്ട് നമുക്കെന്തിനാ..?”
സസ്നേഹം പുലരി

വിധു ചോപ്ര പറഞ്ഞു...

സാമ്പത്തികമായി ഗുരുതരമായ അസമത്വം നിലനിൽക്കുന്ന ഈ നാട്ടിൽ സന്താന നിയന്ത്രണം സ്വയം നടപ്പിലാക്കിയത് ആദ്യം മലയാളികൾ തന്നെയാനെന്നു തോന്നുന്നു.ഇത് സ്വന്തം പരിമിതിയും,സുരക്ഷയും പരിഗണിച്ചു കൊണ്ടും,ജന സംഖ്യാ സ്ഫോടനത്തിനെ പറ്റിയുള്ള അറിവിൽ ക്രിയാത്മകമായി പ്രതികരിച്ചും കൊണ്ട് തന്നെയായിരുന്നില്ലേ?രണ്ടിലധികം കുട്ടികളുള്ള എത്ര പേർ ഈ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്? അവനവൻ തന്നെ സന്താന നിയന്ത്രണം നടത്തിക്കഴിഞ്ഞ കേരളീയർ ഈ വിഷയത്തിൽ കയറു പൊട്ടിക്കുന്നതെന്തിന്?
സന്താന നിയന്ത്രണം സമൂഹത്തിനു വേണ്ടിയെന്ന സങ്കൽ‌പ്പം പോട്ടെ.അവനവനു വേണ്ടിയെങ്കിലും ആയിക്കൂടെ? അതു കൊണ്ട് എന്താണു ദോഷം?
പിന്നെ ഒരു പ്രധാന വിഷയം അബോർഷന്റെ കാര്യമാണ്.അതിൽ എനിക്ക് യോജിപ്പേയില്ല. അബോർഷൻ നിയമം മൂലം നടപ്പാക്കിയ ഒരു നാട്ടിൽ,അത് നടപ്പാക്കണമെന്ന് പറയുന്നവരെ അത് ഏത് അയ്യരായാലും അതിനെതിരെ കേസെടുക്കാൻ പാങ്ങുണ്ടോ എന്ന് നോക്കേണ്ടിയിരിക്കുന്നു.
പിന്നെ ഇത് ഒരു നൂറ് വർഷം മുൻപേ നടപ്പാക്കിയിരുന്നെങ്കിൽ.ഈ അയ്യർ ഉണ്ടാകുമായിരുന്നുമില്ല.അദ്ദേഹത്തിന്, സഹോദരങ്ങൾ ആറാ........ആറ്!!
ശ്രീമതി ഉമ്മു അമ്മാർക്ക് ആശംസകൾ
സ്നേഹ പൂർവ്വം വിധു

Hashiq പറഞ്ഞു...

നിയമത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടട്ടെ. പക്ഷേം പ്രധാനപ്പെട്ട ഒരു കാര്യം ജനസംഖ്യ നിയന്ത്രിക്കുക തന്നെ വേണം എന്നുള്ളതാണ്.. വ്യക്തികള്‍ സ്വമേധയാ അങ്ങനെ ഒരു തീരുമാനം എടുക്കണമെങ്കില്‍ ശ്രീ രെമേഷ് അരൂര്‍ തന്റെ കമെന്റില്‍ പറഞ്ഞിരിക്കുന്നത് പോലെ മറ്റെല്ലാ താല്‍പര്യങ്ങള്‍ക്കും ഒപ്പം അല്പം സാമൂഹിക ബോധം കൂടി വേണം. അതില്ലാതെ വരുമ്പോഴാണ് ഇങ്ങനെയുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത്ര കുട്ടികള്‍ ഉണ്ടായേ പറ്റൂ എന്ന് ഒരു മതവും എവിടെയും പറയുന്നില്ല. അപ്പോള്‍ പിന്നെ മതങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും ഇതിലേക്ക് വലിച്ചിഴക്കണോ? പലതുണ്ടായിട്ട് ആവശ്യത്തിന് ആഹാരവും അത്യാവശ്യം വിദ്യാഭ്യാസവും മതിയായ മതബോധവും കൊടുക്കാന്‍ കഴിയാതെ എങ്ങനെയെങ്കിലും വളര്‍ന്നോളും എന്നരീതിയില്‍ വിടുന്നതിലും നല്ലതല്ലേ ഒന്നേ ഉള്ളുവെങ്കിലും ഇതെല്ലാം കൊടുത്ത് നല്ല രീതിയില്‍ വളര്‍ത്തുന്നത്?

sids പറഞ്ഞു...

ഉമ്മു അമ്മാളിന്റെ സമകാലികപ്രസക്തിയുള്ള പോസ്റ്റിനു നന്ദി..പലരുടെയും അഭിപ്രാ‍യങ്ങളും, ചോദ്യങ്ങളും ചിരിക്ക് വക നൽകുന്നുണ്ട്...കൃഷ്ണയ്യർ റിപ്പോർട്ടിൽ സൂചിപ്പിച്ച സന്താന നിയന്ത്രണം പരോക്ഷമായി നമ്മൾ കാലങ്ങളായി തുടർന്ന് പോരുന്ന നടപടിതന്നെയാണ് അല്ലാത്തപക്ഷം നമ്മുടെ കുടുംബങ്ങളിൽ ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടി അംഗങ്ങളുണ്ടാവും..ഏതു പരിഷ്കരണത്തിന്റെയും ദോഷവശങ്ങളെ തിരഞ്ഞു പിടിച്ച് കല്ലെറിയുന്നത് നമ്മുടെ ശീലമാണല്ലോ..കർശന നിയന്ത്രണമില്ലാതെ ഏതു നിയന്ത്രണമാണ് നമ്മുടെ നാട്ടിൽ നടപ്പിലാകുക..രണ്ടുകുട്ടികളെ വളർത്തുന്ന അതേ രീതിയിൽ സ്നേഹവും പരിരക്ഷയും കൊടുത്തു നമുക്ക് പത്തുകുട്ടികളെ വളർത്താൻ പറ്റുമോ..നല്ല സന്താനങ്ങളെ സമൂഹത്തിനു നൽകണമെങ്കിൽ നാം അവരെ നല്ല രീതി സ്നേഹവും ലാളനയും ശിക്ഷണവും കൊടൂത്തു വളർത്തുക തന്നെ വേണം.........ജനസംഖ്യ ക്രമാതീതമായി വർദ്ദിക്കുന്നു എന്നത് നാം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ സാ‍മൂഹ്യ പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ്.....എല്ലാ കുടുംബങ്ങളും തങ്ങളാലാവുംവിധം സന്താനോല്പാദനം നടത്തുകയാണെങ്കിൽ നമുക്കെത്രകാലം ഈ രീതിയിൽ നിലനിൽക്കാൻ കഴിയും അപ്പോൾ നാം നിലനിൽക്കാൻ വേണ്ടി മറ്റുള്ളവരെ കൊല്ലേണ്ടിവരും അതിനാൽ ഒരുനിയന്ത്രണം അനുവാര്യമാണ്..അതു സമൂഹത്തിനും വ്യക്തികൾക്കും ദോഷമില്ലാത്ത രീതിയിലാ‍വണമെന്ന്മാത്രം..........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ദൈവമേ എനിക്ക് പേടി ഇതൊന്നുമല്ല.
നാട്ടിലെ കച്ചവടമോക്കെ നാട്ടില്‍ ആളില്ലാത്ത കാരണം പൂട്ടേണ്ടി വരുമോ?
യാത്ര ചെയാന്‍ ആളില്ലാത്ത കാരണം ബസ്സുകളും ട്രെയിനുകളും ട്രിപ്പ്‌ മുടക്കുമോ?
ഇന്ത്യയില്‍ മനുഷ്യന്മാര്‍ ഇല്ല എന്ന് പറഞ്ഞു കുത്തക കമ്പനികള്‍ കട്ടേം മുണ്ടും മടക്കി തിരിച്ചു പോവുമോ?
സുസുകിയും ഹോണ്ടയും മറ്റു അന്താരാഷ്‌ട്ര ഭീമന്മാരും അവരുടെ സാധനങ്ങള്‍ക്ക് ചിലവില്ലാതെ നാടുവിട്ടാല്‍ നാം പണ്ടത്തെ അംബാസഡറും യെസ്ടിയും തന്നെ വാങ്ങേണ്ടി വരുമോ?
രോഗികള്‍ ആവശ്യത്തിന് ഇല്ലാതെ ഇന്ത്യയിലെ വൈദ്യന്മാര്‍ 'പ്രൊമോഷന്‍' വക്കേണ്ടി വരുമോ ?
പ്രേക്ഷകര്‍ ഇല്ലാത്ത കാരണം ഇന്ത്യയിലെ ആയിരക്കണക്കിന് ടീവീ ചാനലുകളില്‍ കോഴിവളര്‍ത്തല്‍ കൃഷി നടത്തേണ്ടി വരുമോ?
പോയി പോയി ഇന്ത്യ വയോവൃദ്ധരുടെ സ്വന്തം നാടായിത്തീരുമോ?
.............
ഹേയ് ...ഒക്കെ എന്റെ തോന്നലാവാം

Jefu Jailaf പറഞ്ഞു...

ഉണ്ടിരിക്കുന്ന നായര്‍ക്കു ഒരു വിളി തോന്നി. ആ പറഞ്ഞ വിളിയാണോ ഈ വിളി എന്ന് സംശയിച്ചു പോകുന്നു. രണ്ടു ദിവസം മുമ്പ് ഒരു ദിനപത്രത്തില്‍ ല സ ഗു എന്ന പംക്തിയില്‍ ഒരു ഫീച്ചര് വന്നിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട്. വായിക്കേണ്ടതാണ് അത്.

കാശുള്ളവന്നു ഫൈന്‍ അടക്കാന്‍ തയാറായാല്‍ രണ്ടല്ല ഇരുപതും ആകാം. പാവപ്പെട്ടവന്നു ഒരു ജീവിതം നല്‍കിയതിന്റെ പേരില്‍ പിഴയും.

പോളിച്ച്ചടുക്കിയ ഭ്രൂണത്തിനെ നോക്കി ഇങ്ങനെ പാടാം..

പിറക്കാൻ വിധിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ
എന്തിനു നീ ഞങ്ങളിലേക്കു കടന്നു വന്നു...
പക്ഷേ, നീ ജനിച്ചിരുന്നു
ഞങ്ങളുടെ സ്വപ്നങ്ങളിൽ
പ്രതീക്ഷകളിൽ മാനം മുട്ടെ നീ വളർന്നു
ഭ്രന്തമായ ഒരാവേശമായിരുന്നു നീ ഞങ്ങളിൽ..

ഒരിക്കലും തുറക്കാത്ത കണ്ണുകളും സ്വന്തമാക്കി
നീ ഞങ്ങളിലൂടെ കടന്നു പോയില്ലേ
നീ അറിയുന്നുവോ...
നിന്നെ ശരീരത്തിന്റെ ഭാഗമാക്കിയിരുന്ന
മാതാവിന്റെ ശരീരം
ഇതാ.. എന്റെ കൈകളിലുറങ്ങുന്നു
കേവലം സ്പന്ദിക്കുന്ന
ഒരു മാംസ പിണ്ഢമായി!!!!
ദാരിദ്ര്യ നിരമാര്‍ജ്ജനം..
അത് നിനക്കുള്ള കൊലക്കത്തിയായി..

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ചൈനയില്‍ ഈ നിയമം നടപ്പിലായിട്ടുണ്ട്. എത്രമാത്രം വിജയിച്ചു എന്നതിനെപറ്റി അറിയില്ല. ഒരു ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്നതാണ് അവിടുത്തെ നിയമം. ബന്ധുക്കളും ഉറ്റവരും ഇല്ലാത്ത ഒരു സമൂഹം നമ്മളെ കാത്തിരിക്കുന്നത് ചിന്തിക്കാന്‍കൂടെ വയ്യ.

സീത* പറഞ്ഞു...

ചിന്തിക്കേണ്ട വിഷയ തന്നെ. ജനസംഖ്യാ നിയന്ത്രണം അനിവാര്യമെങ്കിലും ഇപ്പോഴത്തെ ഈ അടിച്ചേൽ‌പ്പിക്കൽ രീതിയോട് യോജിക്കാൻ കഴിയുന്നില്ല. നോക്കാം ഇതേതു വരെ പോകുമെന്ന്..

കൊമ്പന്‍ പറഞ്ഞു...

ഇതൊരു ബില്ലായി പാസായിട്ടൊന്നും ഇല്ലാലോ നമ്മളിങ്ങനെ ബേജാരാവാന്‍ ഇതിപ്പോ പത്രക്കാര്‍ ഹൈ ലൈറ്റ് ചെയ്ത ഒരു ഭാഗം മാത്രം എടുത്ത് നമ്മള്‍ എന്തിനാ ഹാലിളകുന്നത്
ഒരു ചര്‍ച്ച നടക്കട്ടെ പിന്നെ മതം എനിക്ക് ചിരിയാ മതത്തിന്റെ വക്താക്കളെ കാണുമ്പോള്‍ ഇവര്‍ പറയുന്ന മതമെവിടെ ഇവരെവിടെ ഒരു പുനര്‍ചിന്തനം അത്ത്യവ്ശ്യമാണ്

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

ഒരു പാട് പറയാനുള്ള വിഷയമാണ്.ഒരു പോസ്റ്റ്‌ ഇടണം എന്ന് വിചാരിച്ചിട്ട് സമയക്കുറവു മൂലം നടന്നില്ല; ഏതായാലും രാമയ്യരുടെ ഏഴു മക്കളില്‍ രണ്ടാമനായ കൃഷ്ണയ്യര്‍ തന്നെ ഇത് പറയണം, പിതാവ്‌ ചെയ്ത തെറ്റിനു ഒരു പതിനായിരം പിഴയടച്ചിട്ടു തുടങ്ങട്ടെ, അല്ല പിന്നെ...

http://harithakamblog.blogspot.com/2011/09/blog-post.html

grkaviyoor പറഞ്ഞു...

ഇവര്‍ ചെയ്യുന്നത് ഇവര്‍ക്ക് അറിയില്ലല്ലോ ഇവരോട് പൊറുക്കണമേ

..naj പറഞ്ഞു...

""ഇവിടെ മതങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ദൂരേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ട് ഇങ്ങനെയൊരു നിയമം നടപ്പില്‍ വരുത്താന്‍ സാധിക്കുമോ എന്നത് നാം നമ്മുടെ ചിന്തയ്ക്ക് വിട്ടു കൊടുക്കേണ്ടിയിരിക്കുന്നു..""
_________________________________
മനുഷ്യന്റെ സഹജമായ പ്രകൃതിയാണ് തലമുറകളെ സംഭാവന ചെയ്യുന്നത്. അത്തരമൊരു പ്രോസസ്സിങ്ങിലൂടെ വന്നവരില്‍ ചിലര്‍ അതിനു വിരുദ്ധമായി അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നതിനെ അവരെ പ്രേരിപ്പിക്കുന്നത് അവരുടെ ബലഹീനതകള്‍ ആണ്. അത് മറ്റുള്ളവരുടെ മേല്‍ നിയമമായി അടിചെല്‍പ്പിക്കുന്നത് സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും.

യുക്തി രഹിതമായി കാര്യങ്ങള്‍ നടത്തുന്നവരുടെ കൈകളില്‍ ആണല്ലോ നമ്മള്‍ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
വിശ്വാസമെന്നാല്‍ "കുറച്ചു നേരമ്പോക്കുകള്‍" മാത്രമെന്നാകുംപോള്‍ ഓരോരുത്തര്‍ക്ക് തലയില്‍ "അസമയത്ത്" തോന്നുന്നത് നിയമങ്ങള്‍ ആയി സമൂഹം കേള്‍ക്കേണ്ടി വരും !
സത്യത്തില്‍ ഇവയൊക്കെ പുചിച്ചു തള്ളി, ജീവിതത്തിലെ തീരുമാനങ്ങള്‍ക്ക് മുന്ഗണന കൊടുക്കുന്നതില്‍ കൂടി മറുപടി കൊടുക്കുക !

അല്ലാതെ വെറുതെ വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് പുബ്ലിസിടി കൊടുക്കുകയല്ല വേണ്ടത് !!

എന്തായാലും ബ്ലോഗിയില്ലേ, അത് കൊണ്ട് പറഞ്ഞു !
ഹും, എഴുത്ത് നന്നായി !!

A പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
A പറഞ്ഞു...

പറഞ്ഞത് കൃഷ്ണയ്യര്‍ ആണെങ്കില്‍ സംഗതി പുരോഗമനപരം തന്നെ എന്ന ധാരണയില്‍ പിന്തുണക്കുന്നതിനു മുന്‍പ് കാര്യങ്ങള്‍ ഒന്ന് ഓടിച്ചു വായിക്കുക. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഒരു ലക്ഷ്യത്തിനു വേണ്ടി അബദ്ധം നിറഞ്ഞ നിര്‍ദേശങ്ങള്‍ ആണ് ഈ ഡ്രാഫ്റ്റില്‍ അടങ്ങിയിരിക്കുന്നത്. സന്താന നിയന്ത്രണത്തില്‍ മാതൃകാപരമായ നിലപാട് ദമ്പതികള്‍ ഭൂഒരിപക്ഷവും സ്വയം, ആരും പറയാതെ തന്നെ എടുത്തിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം കുറെക്കാലമായി. കുട്ടികള്‍ രണ്ടു മതി, പലപ്പോഴും ഒന്ന് മതി, എന്ന് സ്വയം തീരുമാനിക്കുന്നവരുടെ ചാര്‍ട്ട് ദിനംപ്രതി മുകളിലോട്ടാണ്. ഇവിടെ കൃഷ്ണയ്യര്‍ സമര്‍പ്പിച്ച കഠിനനിയമങ്ങളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. കൃഷ്ണയ്യര്‍ ഒരു ഇരുപത്തഞ്ചു വര്‍ഷം മുന്‍പത്തെ ബോധമണ്ഡലത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍, നമ്മള്‍ അദ്ദേഹം പറയുന്ന എന്തും പുരോഗമനം എന്ന് ചിന്തിച്ചാല്‍ അത് നമ്മുടെ ചിന്താ പരിമിതി മാത്രമാണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നില നിര്‍ത്തിക്കൊണ്ട് തന്നെ ഉള്ളത് പറയാതിരിക്കേണ്ടതില്ല. ഏറെ ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം ചര്‍ച്ചക്ക് വെച്ച ഉമ്മു അമ്മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ajith പറഞ്ഞു...

സബാഷ് സലാം..

Manoj മനോജ് പറഞ്ഞു...

ഈ അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ പലരും 2001ലെ ഇന്ത്യന്‍ ജനസംഖ്യ നയം എന്നൊന്ന് കണ്ടിട്ടില്ല എന്ന് തോന്നുന്നു :(

കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയുടെ നയം രണ്ട് കുട്ടികള്‍ എന്നതാണ് എന്നിരിക്കേ അത് കൃഷ്ണയ്യരുടെ സ്വന്തം ഐഡിയ ആകുന്നത് എങ്ങിനെയാണ്!!!

ശിക്ഷ എന്നത് ഒഴിച്ചാല്‍ മറ്റെല്ലാം 2001ല്‍ ഇന്ത്യ നടപ്പിലാക്കി കൊണ്ടിരിക്കുന്നവ ആണ്. പിന്നെ കൃഷ്ണയ്യരും കൂട്ടരുടെയും റിപ്പോര്‍ട്ടില്‍ എന്ത് പുതിയ ഐഡിയ ആണുള്ളത്!!!!

കൃഷ്ണയ്യരുടെ പേര് ഉയര്‍ത്തി കാട്ടി ചില മത നേതാക്കള്‍ നടത്തുന്ന വ്യക്തമായ നീക്കത്തെ (2001ലെ സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത് വന്നത് മുതല്‍‌) തിരിച്ചറിയാന്‍ ഇനിയും കേരളീയര്‍ക്ക് കഴിയുന്നില്ലല്ലോ :(

ANSAR NILMBUR പറഞ്ഞു...

പോസ്റ്റില്‍ പത്ര വാര്‍ത്തയും ആ വാര്‍ത്തയോട് ഒരു ബ്ലോഗര്‍ക്കുള്ള ആശങ്കയും കാണാന്‍ കഴിഞ്ഞു. കമ്മിഷന്‍ ശുപാര്‍ശകള്‍ ഒന്നും സര്‍ക്കാര്‍ നടപ്പിലാക്കില്ല. പക്ഷെ ദമ്പതികള്‍ അത് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മൂന്നമാതൊന്നു പ്രസവിക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ ഒന്നു കൈപൊക്കൂ എന്ന് പറഞ്ഞു നോക്കണ്ടേ മലയാളി മങ്കയുടെ തനി കൊണം വെളിപ്പെടാന്‍....

A പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
A പറഞ്ഞു...

@Manoj

രണ്ടു കുട്ടികള്‍ എന്ന ആശയത്തെ നമ്മള്‍ എതിര്‍ക്കുന്നില്ല. ചില മത സഭകള്‍ ഉണ്ടാവാം. അതിനോട് ഭൂരിപക്ഷത്തിനും യോജിപ്പില്ല.
രണ്ടു കുട്ടികള്‍ എന്ന ആശയം നല്ലതുമാണ്. ഏതെങ്കിലും ദമ്പതികള്‍ക്ക് രണ്ടു വിട്ടു മൂന്നായാല്‍ ശിക്ഷ "ഭ്രഷ്ട്" ഒക്കെ വേണം എന്ന നിര്‍ദ്ദേശം ഒരു സിവിലൈസ്ട് സമൂഹത്തിനിണങ്ങുണ്ണതല്ല എന്നാണു പറയാനുള്ളത്.

ചുറ്റുപാടും കണ്ണോടിച്ചു നോക്കു. പത്തില്‍ എട്ടു കുടുംബത്തിലും (പുതിയ തലമുറയിലെ) ഒന്നോ രണ്ടോ കുട്ടികളെ ഉള്ളൂ. ഈ കാര്യത്തില്‍ യുപിയിലെയൊ, ബീഹാരിലെയോ ശരാശരിയല്ല കേരളത്തിന്റെതു എന്നത് പ്രായം കാരണം കൃഷ്ണയ്യര്‍ക്ക് വിട്ടുപോയിരിക്കാം. അതു കൊണ്ടു മാത്രം നമ്മളും അങ്ങിനെ കരുതണോ?

ആചാര്യന്‍ പറഞ്ഞു...

നിര്‍ദേശം കുറച്ചൊക്കെ നല്ലത് തന്നെ എങ്കിലും ..അതൊന്നും നടപ്പിലാകില്ലാ..എന്തേ നന്നായി പറഞ്ഞു ഉമ്മൂ

Jenith Kachappilly പറഞ്ഞു...

Enthaayaalum chinthikkenda vishayam thanneyaanu. Aa reporteil paranjaittulla ella karyangalodum enikkum yojikkan aavunnilla. Sathyathil ithu manushyante swathathrayathilulla kai kadathal aanennaanu enikku parayaanullathu. Ethra kuttiakal venamennu theerumaanikkanulla avakasham athu manushyanu venam. Lipi paranjathu pole ororutharude kazhivinu anusarichaayirikkanam athu oraal theerumaanikkendathu ennu mathram. Bharanakoodam cheyyendathu janasankhya koodunnundenkil athinu anusarichulla soukaryangal undaakkuka ennullathaanu. Athinulla soukaryangal ellam ulkkollichu kondu thanneyaanu daivam ee bhoomi undaakkiyirikkunnathu. Inganeyaanenkil jansankhya koodunnathinu anusarichu ni kurachu kalam koodi kazhinjaal kuttikalee paadilla enna niyamavum varumallo??

Regards
http://jenithakavisheshangal.blogspot.com/

ഫൈസല്‍ ബാബു പറഞ്ഞു...

ഹാവൂ ഇപ്പോഴെങ്കിലും കൃഷ്ണയ്യര്‍ "ചിലര്‍ക്ക്" അനഭിമാതനായല്ലോ .....!!
(ഈ വിഷയം അല്‍പ്പം വൈകിപ്പോയല്ലോ ചര്‍ച്ചചെയ്യാന്‍ ....)

വി.എ || V.A പറഞ്ഞു...

എന്തായാലും, അടുത്ത ഒരു പത്തു വർഷത്തിനുള്ളിൽ ജനസംഖ്യാനിരക്ക് കുറയ്ക്കേണ്ടത് ആവശ്യമാണെന്നത് ശരിതന്നെ. ഇത് സർക്കാരിന്റെ നയപരിപാടികളിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്. തനതായ ഒരു തീരുമാനം നടപ്പിലാക്കാൻ ബോധവൽക്കരണവും തലമുറയുടെ ഭാവിക്കുവേണ്ടിയുള്ള മുൻ കരുതലുകളും ഉണ്ടാക്കണം. ഇനി ഈ നിയമത്തിലെ ഭേദഗതികൾ എങ്ങനെയാണ് പ്രചാരത്തിലാക്കുന്നതെന്ന് കാണാൻ ശ്രമിക്കാം.

Unknown പറഞ്ഞു...

ഇവിടെ എന്ത് പറയണമെന്ന് അറിയുന്നില്ല.
കൂടുതല്‍ വിശദീകരിക്കാനുള്ള അറിവുമില്ല.
എങ്കിലും ഒന്ന് പറയട്ടെ."ദാരിദ്ര്യം ഭയന്നു നിങ്ങള്‍ കുഞ്ഞുങ്ങളെ കൊല്ലരുത് " എന്ന് പറഞ്ഞ ഇസ്ലാം മതത്തില്‍ ഉറച്ചു വിശ്വസിക്കുന്ന എനിക്ക് കുഞ്ഞുങ്ങളെ ചൊല്ലി ഒരുഭയവുമില്ല.
വായ്‌ കീറിയവന്‍ അന്നവും തരും എന്ന് കേട്ടിട്ടില്ലേ.
സമ്പത്തും ഭക്ഷ്യ വിഭവങ്ങളും മനുഷ്യന് ഉപകാരപ്പെടും വിധം ചിലവഴിക്കാന്‍ കഴിയാത്ത ഒരു രാജ്യമാണ് നമ്മുടേതെന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യം!
ഒറ്റ സന്താനങ്ങള്‍ ലാളനയും സ്നേഹവും ഭക്ഷണവും ഓവറായി..പൊണ്ണത്തടിയന്മാരും താന്തോന്നികളുമായി നടക്കുന്ന കാഴ്ച്ചയും ഒന്നിലധികം കുട്ടികളുള്ള വീട്ടില്‍ ഇതിനു നേരെ വിപരീധവും കാണാറുണ്ട്‌.
അപ്പോള്‍ കുട്ടികളുടെ എണ്ണത്തിലല്ല കാര്യം,
കുട്ടികളെ സ്നേഹവും ശാസനയും വിദ്യാഭ്യാസവും നല്‍കി നന്നായി വളര്‍ത്തുക എന്നത് മാതാപിതാക്കളുടെ കടമ.

islamikam പറഞ്ഞു...

""സമ്പത്തും ഭക്ഷ്യ വിഭവങ്ങളും മനുഷ്യന് ഉപകാരപ്പെടും വിധം ചിലവഴിക്കാന്‍ കഴിയാത്ത ഒരു രാജ്യമാണ് നമ്മുടേതെന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യം!""

ex-pravasini, well said and conveyed to rulers!!

യുക്തി രഹിതമായി കാര്യങ്ങള്‍ നടത്തുന്നവരുടെ കൈകളില്‍ ആണല്ലോ നമ്മള്‍ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

Jazmikkutty പറഞ്ഞു...

ഉമ്മു അമ്മാര്‍, കാലികപ്രസക്തമായ ഈ ലേഖനത്തിലൂടെ ഒരു നല്ല ചര്‍ച്ചാവേദിയൊരുക്കിയതില്‍ അഭിനന്ദനങ്ങള്‍..
ഒത്തിരികുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാത്തതാണ് നല്ലതെന്ന അഭിപ്രായമാണ് എന്റെത്..എങ്കിലും നിയമം വ്യക്തിസ്വാതന്ത്രത്തെ ഹനിക്കരുതെന്നും കരുതുന്നു.

ഗുല്‍മോഹര്‍... പറഞ്ഞു...

ബെര്‍ളിച്ചേട്ടന്‍ ( www.berlitharanghal.com)
ഈ വിഷയം ഹാസ്യരൂപേണ നന്നായി വിശകലനം ചെയ്തിരുന്നു.. കൂടുതല്‍ ചിന്തനീയമായ വിഷയം തന്നെ...

റഷീദ് കോട്ടപ്പാടം പറഞ്ഞു...

വളരെ ആഴത്തില്‍ തന്നെ ചര്‍ച്ചകള്‍ ഇവിടെ നടന്നു കഴിഞ്ഞിരിക്കുന്നു..നല്ലത്!..കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരും.