ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

ഡല്‍ഹിയിലേക്കും സ്വാതന്ത്ര്യത്തിന്റെ ചത്വരം




അണ്ണാഹസാരെ അറസ്റ്റുചെയ്യപ്പെട്ടു എന്തിനു? ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോഴാണ് നാം ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ കപട നാടകങ്ങളുടെ പിന്നാംപുറത്തെ നിയന്ത്രിക്കുന്ന അഴിമതി രാജാക്കന്മാരുടെ യഥാര്‍ത്ഥ മുഖം കാണുക. അഴിമതിക്കെതിരെ പോരാടിയ ഹസാരക്ക്മേല്‍ അഴിമതി ആരോപിക്കുകയും സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയം ചെയ്തവരുടെ തൊലിക്കട്ടിയെ എന്ത് പേരിട്ടാണ്‌ വിളിക്കുക


രാജയും കനിമൊഴിയും, കല്‍മാടിയും അത് പോലുള്ള മറ്റനേകം അഴിമതി വീരന്മാരും വാണരുളുന്ന തീഹാര്‍ ജയിലിലേക്ക് അഴിമതിക്കെതിരെ ശബ്ദമുയര്ത്തി എന്ന ഒറ്റ കുറ്റത്തിന്റെ പേരില്‍ അണ്ണാ ഹസരയെ അയക്കുമ്പോള്‍ ഒരു ജനാധിപത്യ സ്വതന്ത്ര രാഷ്ട്രത്തിലെ ഭരണകൂടം കാണിക്കുന വിരോധാഭാസം ഏതു ഭാരതീയ പൌരനേയും ലജ്ജിപ്പിക്കുന്നതാണ്.
ഈ പൊറാട്ട് നാടകങ്ങളുടെ പിന്നാമ്പുറ രഹസ്യം എല്ലാവര്‍ക്കുമറിയാം.
എന്തിനാണ് ലോക്പാലിനെ ഭയക്കുന്നതു? ഉത്തരം ലളിതമാണ്. പ്രധാനമന്ത്രിയും മന്ത്രിമാരും എംപിമാരും ലോക്പാല്‍ വലക്കുള്ളിലായാല്‍ പലരും അകത്താകും. അധികാര സിംഹാസനത്തിനു കീഴില്‍ തഴച്ചു വളരുന്ന അഴിമാതിക്കോമരങ്ങളെ കൂട്ടത്തോടെ ജയിലിലടക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് ഈ അങ്കലാപ്പും. പല്ലു കൊഴിഞ്ഞ ലോക്പാല്‍ എന്തിന്? അഴിമതി രാക്ഷസനെ കടിച്ചു കീറാന്‍ ലോക്പാലിന് മൂര്‍ച്ചയുള്ള പല്ല് വേണം ..പ്രധാനമന്ത്രിയും മന്ത്രിമാരും എംപിമാരും ലോക്പാല്‍ വലക്കു പുറത്തായാല്‍ എന്തിനു പിന്നെ ഈ വല . വലിയ കണ്ണിയിലൂടെ കൊമ്പന്‍ സ്രാവുകളെ പുറത്തു പോകാന്‍ അനുവദിച്ചു ചെറുമീനുകളെ മാത്രം പിടിക്കാനോ?

ഈ ധര്‍മ്മ സമരത്തെ ഈ വിധം അടിച്ചമര്‍ത്താനാവില്ല. ഒരു ഹസാരയെ തുറുങ്കിലടച്ചാല്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ വേറെ ഹസാരെമാര്‍ ആ ദൌത്യം ഏറ്റെടുക്കാന്‍ മുന്നോട്ടു വരും. .സ്വാതന്ത്രത്തിന്റെ ചത്വരങ്ങള്‍ കാലത്തിന്റെ നാല്‍ക്കവലകളില്‍ പുനര്ജ്ജനിക്കും തീര്‍ച്ച ..........അഴിമതി രാക്ഷസന്മാര്‍ ഏതു മാളത്തില്‍ ഒളിച്ചാലും കാലം പുകച്ചു പുറത്ത് ചാടിക്കുക തന്നെ ചെയ്യും. ഹസാരയെപോലുള്ളവരെ ഏറെ നാള്‍ കല്‍തുറുങ്കിനുള്ളില്‍ അടച്ചു നിശ്ശബ്ധനാക്കാന്‍ ഒരു ഭരണ കൂടത്തിനുമാവില്ല 2. ജി സ്പെക്ട്രം മുതല്‍ പാമോയില്‍ വരെ പിടിച്ചു കെട്ടാന്‍ കയറു വേണ്ടേ ... കയ്യാമം വെക്കാന്‍ ചങ്ങലകള്‍ വേണ്ടേ?.


അവകാശ ബോധമുള്ള പൊതു ജനം ആ ചങ്ങല തീര്ര്‍ക്കുക തന്നെ ചെയ്യും. അവരെ ആര്‍ക്കു തടഞ്ഞു നിര്‍ത്താന്‍ കഴിയും ? സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു ജനതയുടെ പോരാട്ട വീര്യത്തെ ഇടത്തരം ഭീഷണികള്‍ കൊണ്ട് തകര്‍ക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഇവരെല്ലാം ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം ഈയിടെ പല രാജ്യങ്ങളിലും സംഭവിച്ച പോലെ അഴിമതിക്കസേരകള്‍ പിഴുതെറിയുന്ന പുതിയ ജനകീയ വിപ്ലവത്തിനു നമുക്ക് കാതോര്‍ക്കാം



വാല്‍ക്കഷ്ണം: ഹസാരെയേ ഉടനെ വിട്ടയക്കാനെ തരമുള്ളൂ. നീതിയുടെ പോരാട്ടം ജയിക്കുക തന്നെ ചെയ്യും. അധാര്‍മ്മികതക്കും അനീതികള്‍ക്കുമെതിരെ പുതിയ പോര്‍ക്കളങ്ങളില്‍ നമുക്കൊന്നിക്കാം.

41 അഭിപ്രായങ്ങൾ:

A പറഞ്ഞു...

ചെറുതെങ്കിലും ആവേശമുണര്‍ത്തുന്ന നല്ല ഒരു പോസ്റ്റ്‌.
അണ്ണാഹസാരെ എന്ന വ്യക്തിയെ കുറിച്ച് ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ട് ഈയുള്ളവന്.
എന്നാല്‍ ഈ പോസ്റ്റിലടങ്ങിയ അഴിമതിക്കെതിരിലുള്ള പ്രധിഷേധം വായനക്കാരനിലേക്ക് പടരുന്നു.
ഈജിപ്തിലെ തഹ്`രീര്‍ സ്ക്വയര്‍ ഒര്‍മിപ്പിച്ചതിലെ പ്രതീകാതകത ഹൃദയസ്പര്‍ശിയാണ്.

TPShukooR പറഞ്ഞു...

ഈ വിഷയത്തില്‍ ഉചിതമായ സന്ദര്‍ഭത്തില്‍ അഭിപ്രായം പറഞ്ഞതിന് അഭിനന്ദനങ്ങള്‍. എന്തൊക്കെ പറഞ്ഞാലും അന്ന ഹസാരെയുടെ പിന്നില്‍ അണി നിരയ്ക്കാനാണ് എനിക്ക് താല്പര്യം. അദ്ധേഹത്തെ പോലൊരു വിപ്ലവകാരി കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു. എത്ര ആത്മാര്‍ഥതയുള്ള ആളായാലും ഇങ്ങനെ ഒരു സമരത്തിന്‌ ഒരുങ്ങിയാല്‍ അതില്‍ ദുരാരോപണം നടത്താന്‍ ആളുകള്‍ ഉണ്ടാകും. അതില്‍ പരിഭാവപ്പെടാനൊ ന്നുമില്ല....

ഈ സമരത്തിന്‌ സര്‍വ വിജയവും ആശംസിക്കുന്നു. ഒപ്പം ലേഖികക്കും അഭിനന്ദനങ്ങള്‍.

(saBEen* കാവതിയോടന്‍) പറഞ്ഞു...

വാര്‍ത്തകള്‍ക്ക് പഴമ സംഭവിക്കുന്നതിന് മുന്പ് തന്നെയുള്ള ഈ ഇടപെടല്‍ ഇഷ്ടമായി .അണ്ണാ ഹസാരമാര്‍ ഇനിയും ഉണ്ടാകും ഒപ്പം അഴിമതികള്‍ അതിലേറെ ഉണ്ടാകും അതൊക്കെ കാണുവാനും കേള്‍ക്കുവാനും ഉള്ള ഭാഗ്യം നമുക്കും ഒട്ടും കുറയാതെ തന്നെയുണ്ടാവും .നല്ല നാളേക്ക് വേണ്ടി പ്രാര്തിക്കുന്നവരില്‍ ഈ ഞാനും ഉണ്ടാകും

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

അന്യായങ്ങള്‍ക്കെതിരെയുള്ള പോസ്റ്റ്‌ .. ഭാവുകങ്ങള്‍

ഫൈസല്‍ ബാബു പറഞ്ഞു...

സലാം ഭായ്‌ പറഞ്ഞത്‌ തന്നെയാണ് എനിക്കും തോന്നുന്നത് , അദേഹത്തിന്റെ പ്രയാണത്തില്‍ ചില അവ്യക്തത യില്ലേ ...? കാത്തിരുന്നു കാണാം ...

mayflowers പറഞ്ഞു...

സലാമും ഫൈസലും പറഞ്ഞതിനപ്പുറം എനിക്കും പറയാനില്ല.
എങ്കിലും,ഈ ആവേശം അഭിനന്ദനീയം..

കൊമ്പന്‍ പറഞ്ഞു...

അതെ ഉമ്മു അമ്മാര്‍ ഈ പോരാട്ടം ജയിക്കുക തന്നെ ചെയ്യും സത്യം എന്നും ജയിച്ച ചരിത്രമല്ലേ ഉള്ളത് സമൂഹത്തിലെ ഇത്തരം കൂട്ടി കൊടുപ്പുകാരക്കെത്തിരെ താങ്കള്‍ക്ക് പ്രതികരിക്കാന്‍ ഇനിയും ഇന്യും കയിയട്ടെ ധാര്‍മിക രോഷം ആളികത്തട്ടെ
ആര്‍കും ആരെയും തകര്‍ക്കാന്‍ കയിയില്ല തകര്‍ക്കുന്നത് എന്തോ അത് പതിന്മാടന്ഗ് ശക്തിയോടെ തിരിച്ചു വരും
സത്യത്തിനും നീതിക്കും പിന്നെ "വിശ്വാസ വഞ്ചനക്കും" എതിരെ നിലകൊള്ളാന്‍ ആവട്ടെ

Unknown പറഞ്ഞു...

അന്നാ ഹസാരെ ഉയർത്തുന്ന മുദ്രാവാക്യങ്ങള് പ്രസക്തമാകുമ്പോഴും അവർ ഒളിപ്പിക്കുന്ന യുക്തിരഹിതമായ അരാഷ്ട്രീയവാദത്തെ കാണാതെ പോകരുത്..അതിൽ അരാജകത്വത്തിനു വാഴ്ത്തു പാടുന്ന അപകട ധ്വനി കൂടിയുണ്ട്... ഇപ്പോഴുള്ള ശബ്ദത്തിനും ഇതു വരെയുള്ള മൌനത്തിനും പിന്നിൽ ഉള്ള സമയ ദൂരത്തെ നിയന്ത്രിച്ച നിസ്സംഗത! ആർജ്ജവത്തെ അംഗീകരിക്കുമ്പോഴും പാവ നാടകങ്ങളുടെ കയ്യടിക്കുന്ന കാണികൾ മാത്രമായിരിക്കരുത് നാം..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

അഴിമതിക്ക് എതിരെ ഉള്ള പോരാട്ടത്തെ സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെ.
പക്ഷെ അണ്ണാ ഹസാരെയുടെ നിലപാടുകളോട് വിയോജിപ്പും ഉണ്ട്.
അഴിമതി നിര്‍മ്മാര്‍ജ്ജനം തന്നെ ലക്ഷ്യമെങ്കിലും ചില ഒളിയജണ്ടകള്‍ ഇല്ലേ എന്ന സംശയത്തിന് വ്യക്തത നല്‍കാന്‍ ഇതുവരെ ഹസാരെക്ക് കഴിഞ്ഞിട്ടില്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നില്‍ ചരടുവലിക്കുന്നു എന്ന ആരോപണവും സജീവമായി നിലനില്‍ക്കുന്നു. നിലപാടുകള്‍ സുതാര്യമെങ്കില്‍ പിന്തുണ കൂടും. കൂടണം.

Jefu Jailaf പറഞ്ഞു...

സത്യം അതിജീവിക്കുക തന്നെ ചെയ്യും. (ഈയടുത്ത് ഒരു vidieo ലിങ്ക് കാണാന്‍ ഇടവന്നു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് വദേര യുടെ ബിസിനസ്‌ സാമ്രാജ്യത്ത്നെ കുറിച്ചും അതിന്റെ ഉള്ളുകള്ളികളെ കുറിച്ചും. വെറുതെയല്ല കൊണ്ഗ്രെസ്സ് അഴിമതി വിരുദ്ധ പോരാട്ടങ്ങളെ ഇത്ര പേടിക്കുന്നത് എന്ന് അതില്‍ നിന്നും മനസ്സിലാക്കാം. അതിന്റെ ലിങ്ക് ഇന്ത്യയില്‍ ബ്ലോക്ക്‌ ആനുന്നു കേള്‍വി) രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകള്‍ ഇല്ലാതെ പൊതു ജനങ്ങളുടെ സമരം ആയി മാറ്റുവാന്‍ ഹസാരക്ക് കഴിഞ്ഞാല്‍ ഇതിന്റെ പിന്നിലുള്ള സംശയാസ്പദമായ ചോദ്യം ചെയ്യലുകള്‍ക്കു പ്രസക്തി ഇല്ലാതെ വരും. അഭിനന്ദനങ്ങള്‍ പോസ്റ്റിനു..

Unknown പറഞ്ഞു...

ഹസാരെ നമ്മെ മയക്കുന്നു...

ഉന്മാദിയിൽ കള്ളും കഞ്ചാവുമെന്ന പോലെ...


വിലക്കയറ്റത്തിന്റെ വേദനകൾക്കുമേൾ മയക്കുമരുന്നായി സർക്കാറും ഫേസ് ബുക്കും ഹസാരര്യെ കുത്തുഇവയ്ക്കുന്നു...
ഉദാരവത്കൃത സാമ്പത്തിക ലോകത്തിന്റെ തകർച്ച നമ്മെ വിറളിപിടിപ്പിക്കാതിരിക്കാൻ ഇതൊക്കെയേ വഴിയുള്ളൂ...

പാടൂ ഇനിയും ഓശാനകൾ..

Najeeba പറഞ്ഞു...

ഹസാരയുടെ ലക്‌ഷ്യം നല്ലത് തന്നെ, അതിനു വേണ്ടി പോരുതുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍. പക്ഷെ എവിടെയോ ചില താളപ്പിഴകള്‍ ഉണ്ടാകുന്നുണ്ടോ എന്നൊരു സംശയം. കാത്തിരുന്നു കാണാം.

സീത* പറഞ്ഞു...

അഴിമതിക്കെതിരെ പ്രതികരിക്കുന്ന പോസ്റ്റിനൊരു സലാം..ആ ചിന്തയ്ക്കും...അന്നാഹസാരെയുടെ കാര്യം ഇവിടെ പലരും പറഞ്ഞതു പോലെ അവ്യക്തതയുടെ നിഴലിലാണു..അണിയറയിൽ അരങ്ങേറുന്ന കഥകളുടെ ചുരുളഴിയാൻ കാത്തിരുന്നേ മതിയാവൂ...കാലം തെളിയിക്കട്ടെ

Unknown പറഞ്ഞു...

അഴിമതി രാക്ഷസന്മാര്‍ ഏതു മാളത്തില്‍ ഒളിച്ചാലും കാലം പുകച്ചു പുറത്ത് ചാടിക്കുക തന്നെ ചെയ്യും... :)

SHANAVAS പറഞ്ഞു...

പോസ്റ്റ്‌ ആവേശം ഉണര്‍ത്തുന്നത് തന്നെ...പക്ഷെ ഹജാരെ ഉദ്ദേശിക്കുന്നത് പോലെയുള്ള ഒരു ലോക്പാല്‍ ബില്‍ വന്നത് കൊണ്ട് ഇവിടെ തേനും പാലും ഒഴുകും എന്ന് ഒരു പ്രതീക്ഷയും വേണ്ട..കാരണം , നമ്മുടെ രാഷ്ട്രീയക്കാര്‍ വളയം ഇല്ലാതെ ചാടാന്‍ പഠിച്ചു കഴിഞ്ഞു...പിന്നെ രാഷ്ട്രീയക്കാര്‍ അഴിമതിയെപ്പറ്റി പറയാന്‍ നാണം കാണിക്കുന്നത് കൊണ്ട് ഒരു അരാഷ്ട്രീയക്കാരന്‍ ആ ദൌത്യം ഏറ്റെടുത്തു എന്ന് കരുതിയാല്‍ മതി...അണ്ണായെ തിഹാറില്‍ അടയ്ക്കുക വഴി അയാളുടെ ശക്തി കൂട്ടുകയാണ് ഒന്നിനും കൊള്ളാത്ത നമ്മുടെ സര്‍ക്കാര്‍ ചെയ്തത്...അതിന്റെ ഫലം താമസിയാതെ കാണാം..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പോരാട്ടം ജയിക്കുക തന്നെ ചെയ്യും സത്യം

ശക്തം
ആശംസകള്‍

പാറക്കണ്ടി പറഞ്ഞു...

ഹസാരെക്കെതിരെ ഉയര്‍ത്തിവിടുന്ന ആരോപണങ്ങളില്‍ അവ്യക്തത ഉണ്ട് എങ്കിലും കോണ്ഗ്രസ് സര്‍ക്കാര്‍ ഹസാരെയേ അറസ്റ്റ് ചെയ്തതതോട് കൂടി ഹസാരെ ഉയര്‍ത്തിയ സമരം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു അഴിമതിയില്‍ മുങ്ങിപ്പൊങ്ങുന്ന ഒരു ഭരണകൂടത്തിന്റെ അന്ത്യ കാഹളമാണോ ഇതെന്ന് ഇനി കാലം തെളിയിക്കും ...കാത്തിരിക്കുക തന്നെ . ഉമ്മു അമ്മാര്‍ നന്നായി എഴുതി

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അതെ സത്യത്തിന്റെ പോരാട്ടം ജയിക്കുക തന്നെ ചെയ്യും..സന്ദര്‍ഭോചിതമായ പോസ്റ്റ്‌..ആശംസകള്‍.

ആചാര്യന്‍ പറഞ്ഞു...

അണ്ണാ ഹസാരെ എന്നല്ല ..ഏതൊരാള്‍ക്കും നിയമ പ്രകാരം രൂപീകൃതമായ ഭാരതത്തിന്റെ ഭരണ കൂടങ്ങള്‍ക്ക് എതിരെ ഇങ്ങനെ തെരുവില്‍ നാടകം കളിക്കാന്‍ അവകാശം ഇല്ലാ..അതിനു കോടിക്കണക്കിനു നികുതി വെട്ടിപ്പ് നടത്തുന്ന കോര്‍പറേറ്റ് കളും,മന്ത്രി സഭകളെ ,തള്ളുവാനും,കൊള്ളുവാനും വരെ കോടിക്കണക്കിനു രൂപ കോഴ വാങ്ങുന്ന നേതാക്കള്‍ ഉള്ള ഏത് രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയാലും.അതിനു ഗാന്ധി മാര്‍ഗം എന്നും,മറ്റു ജനങ്ങള്‍ക്ക്‌ വേണ്ടി എന്നും പറഞ്ഞു നടന്നു നമ്മുടെ തെരുവോരങ്ങളെ അശാന്തമാക്കി ഭാരതത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്താന്‍ ഹസാരെ എന്നല്ല ആരെയും അനുവദിച്ചു കൂട്ടാ..അടിച്ചമര്‍ത്തുക തന്നെ വേണം ഇത്തരം അനാവശ്യ നാടകങ്ങളെ..

പറ്റുമെങ്കില്‍ മത്സരിച്ചു സഭകളില്‍ എത്തി നിയമങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുക ഹസാരെ ആന്‍ഡ്‌ അസോസിയേഷന്‍സ്‌..അല്ലാതെ തെരുവില്‍ കൂവിയത് കൊണ്ട് പാവപ്പെട്ട ഭാരതീയന്നു ഒന്നും കിട്ടാനില്ല..

പക്ഷെ കള്ളപ്പനക്കാരെയും മറ്റു നെറികേടുകള്‍ കാണിക്കുന്ന രാഷ്ട്രീയ പുലികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരിക തന്നെ വേണം അതിന്നു നിയമ നിര്‍മാണ സഭകളില്‍ ചേര്‍ന്ന് വേണം പ്രവര്‍ത്തിക്കാന്‍ എന്തേ?.

നസീര്‍ പാങ്ങോട് പറഞ്ഞു...

jai hind....nallezhutthukal...

ajith പറഞ്ഞു...

മുല്ലപ്പൂ വിപ്ലവം ഡല്‍ഹിയിലേയ്കുമോ....ഇമ്മിണി പുളിയ്ക്കും. ഇത് ഇന്‍ഡ്യയാണ് മക്കളേ. വലിയൊരു ചക്കരക്കുടം. കയ്യിടുന്നവനെല്ലാം നക്കിപ്പോകുന്ന ഒരു ചക്കരക്കുടം. അവസരം കിട്ടിയാല്‍ ഒരുപക്ഷെ നമ്മളും നക്കുമോ ഇല്ലയോ എന്നാരറിഞ്ഞു? ഓരോരുത്തന്‍ പരീക്ഷിക്കപ്പെട്ട് ജയിച്ച് കൊള്ളാവുന്നവനെന്ന് തിരിച്ചറിയപ്പെടുന്നത് വരെ കല്ലെറിയാതെയും പൂച്ചെണ്ട് അണിയിക്കാതെയുമിരിക്കുന്നതാണ് നല്ലത്.

Mizhiyoram പറഞ്ഞു...

കാലിക പ്രസക്തിയുള്ള ഈ പോസ്റ്റിനു അഭിനന്ദനം.
കുറച്ചുംകൂടി കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു - ഹസാരയുടെയും സര്‍ക്കാരിന്റെയും ഉദ്ദേശം എന്താണെന്നറിയാന്‍.

Akbar പറഞ്ഞു...

ഹസാരെയുടെ സമരത്തെ കോണ്‍ഗ്രസ്‌ നേരിട്ട രീതിയോട് എതിര്‍പ്പുണ്ടെങ്കിലും ഹസാരെയുടെ ഉദ്ധേശശുദ്ധിയെ പരലരെപ്പോലെ ഞാനും സംശയിക്കുന്നു. എങ്കിലും അഴിമതി നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തിനായി മുന്‍വിധികളില്ലാതെ ഈ സമരത്തെ പിന്തുണയ്ക്കുന്നു. ആനുകാലിക വിഷയങ്ങളില്‍ സ്വന്തം നിലപാടില്‍ നിന്നുകൊണ്ടുള്ള ശക്തമായ ഈ പ്രതികരണത്തെ അഭിനന്ദിക്കുന്നു.

നാമൂസ് പറഞ്ഞു...

സമര മുഖത്തുറച്ചു നില്‍ക്കുന്നവര്‍ പറയുന്ന രീതിയിലുള ഒരു ലോക്പാല്‍ ബില്‍ പാസ്സാക്കിയാല്‍ ഇന്ന് അത് പാസ്സാക്കുന്നവരില്‍ പകുതിയും ജയിലിനുള്ളില്‍ ആകുമെന്ന് ഭയക്കുന്നവരാണ്. 150ല്‍ അധികം എംപിമാര്‍ ഗൌരവതരമായ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ ചെയ്യപ്പെട്ടവരാണ്. നിലവിലുള്ള നാല് എംപിമാര്‍ ഇപ്പോള്‍ തന്നെ ജയിലിനുള്ളില്‍ ആണെന്നത് നിങ്ങള്‍ക്കറിയാം. അപ്പോള്‍ അത് പാസ്സാക്കുവാന്‍ അവര്‍ ധൈര്യപ്പെടുമോ? അതിനു തുരങ്കം വയ്ക്കാന്‍ അവര്‍ നോക്കാതിരിക്കുമോ? പക്ഷെ അവിടെയാണ് നമ്മള്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ എത്ര ശക്തരാണ് എന്നു ഭരണ കൂടത്തെ ബോദ്ധ്യപ്പെടുത്തെണ്ടത്. പലരും സൂചിപ്പിച്ചത് പോലെ ഹസാരെയുടെ രാഷ്ട്രീയമെന്തെന്ന ചോദ്യത്തെക്കാള്‍ നിലവിലുന്നയിക്കുന്ന വിശ്യമെന്തെന്നത്തിനാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്.

ലേഖനത്തിനഭിനന്ദനങ്ങള്‍..!!!
ഈ വിഷയത്തില്‍ ഞാനുമൊരു ലേഖനം ചെയ്തിരുന്നു.

കുന്നെക്കാടന്‍ പറഞ്ഞു...

ഇവിടെ ഹസാര ഒരു തിരിച്ചറിവാകണം നമ്മുടെ കടമകള്‍ നമ്മള്‍ വിസ്മരിച്ചു എന്നുള്ള തിരിച്ചറിവ്. അല്ലാതെ ഹസരയാണ് ആശ്രയം എന്നത് ഒരിക്കലും ആശാസ്യമല്ല. സര്‍കാര്‍ നടപടികള്‍ തന്റെ ഇന്ഗീതത്തിനു ചാലികണം എന്നു പറയുന്നത് അംഗീകരിക്കാം ആവില്ല, രാംദേവിന്റെ രാജകീയ വിപ്ലവം നമ്മള്‍ കണ്ടതല്ലേ ? ഇത്തരം വെക്തികള്‍ കോടികണക്കിന് വരുന്ന്ന സാധാരണ ജനങ്ങളുടെ ഏക ആശ്രയം എന്നു വരുന്നത് ജനതിപത്യത്തെ ശിഥിലമക്കണേ ഉപകരിക്കു.

Unknown പറഞ്ഞു...

ലോക്പാല്‍ വരട്ടെ, എന്നിട്ട് കള്ളന്മാരെ മുഴുവന്‍ ജയിലിലടക്കാം. പാര്‍ലിമെന്റ് അടച്ചുപൂട്ടാം അല്ലെങ്കില്‍ സിനിമാ തിയ്യേറ്ററാക്കാം. ഈ ഹസാരെയെക്കോണ്ട് ഒറ്റക്ക് രാജ്യം ഭരിക്കാന്‍ പറ്റുമോ? രാജ്യഭരണം നടത്തണമെങ്കില്‍ കള്ളത്തരവും അഴിമതിയുമൊക്കെ നിലനിന്നേ പറ്റൂ.അതില്ലാതായാല്‍ ജനാധിപത്യം തന്നെ തകര്‍ന്നു പോവും. ഇതൊക്കെയാണ് ഹസാരെയുടെ സമരത്തെ അപക്വമായ രീതിയില്‍ നേരിടുക വഴി കേന്ദ്ര സര്‍ക്കാര്‍രാജ്യത്തിന് നല്‍കുന്ന മഹത്തായ സന്ദേശം.
ഹസാരെയുടെ ആവശ്യം ന്യായമണ്.അത് ഞാനടക്കം ഓരോ ഇന്ത്യക്കാരന്റെയും ആവ്ശ്യമാണ്.
പക്ഷേ ജനാധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ടല്ലായിരുന്നു അത് വേണ്ടീയത്. ചരിത്രം തങ്ങ്ങളെ കള്ളന്മാര്‍ എന്ന് വിളിക്കുന്നത് അഭിമാനമാണെങ്കില്‍ കോണ്‍ഗ്രസ്സ് ഇങ്ങനെത്തന്നെ തുടരട്ടെ. പിന്നെ തീഹാര്‍ ജയില്‍, രാജ്യത്തെ ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള, വീ വീ ഐ പികള്‍ മാത്രം താമസിക്കുന്ന പ്രമുഖ സുഖവാസ കേന്ദ്രമല്ലേ? അങ്ങോട്ടയക്കുക വഴി സര്‍ക്കാര്‍ ഹസാരെയെ ബഹുമാനിച്ചതല്ലേ?

ഒരു പാവം പെണ്ണ് പത്ത് കൊല്ലത്തോളമായി മനുഷ്യാവകാശങ്ങള്‍ സ്ഥപിച്ചുകിട്ടാന്‍ പച്ചവെള്ളം പോലും ഉപേക്ഷിച്ച് സമരം കിടക്കുന്നു. ആരുമെന്തേ തിരിഞ്ഞു നോക്കാത്തൂ? കേന്ദ്രത്തിലെ മിണ്ടാപ്പൂച്ചകളോട് മാത്രമല്ല, ബ്ലോഗുലകത്തെ വായാടികളോടും കൂടിയാണ് ചോദ്യം.

Lipi Ranju പറഞ്ഞു...

നല്ല പോസ്റ്റ്‌ , അഭിനന്ദനങ്ങള്‍ ...
അദ്ദേഹത്തിന്റെ പോരാട്ടം എത്രയും പെട്ടെന്ന് വിജയം വരിക്കുമെന്ന് തന്നെ വിശ്വസിക്കാം....

Anees Hassan പറഞ്ഞു...

HAsare is only a hope not a solution

വീകെ പറഞ്ഞു...

അധാര്‍മ്മികതക്കും അനീതികള്‍ക്കുമെതിരെ പുതിയ പോര്‍ക്കളങ്ങളില്‍ നമുക്കൊന്നിക്കാം.
ആദ്യം നമുക്ക് ജനലോക്പാൽ നേടിയെടുക്കാം. അതിനായി നമുക്കൊന്നിക്കാം.
അതിനു ശേഷം അതിന്റെ പിന്നിലുള്ളവരെ സശയിക്കാം.
ജയ് ഹിന്ദ്...

Jenith Kachappilly പറഞ്ഞു...

Veruthe ithuvazhi vanna de jai vilichu thirichu pokunnu...

Post valare valare nannayi!!

Aashamsakalode
jenithakavisheshangal.blogspot.com/

Jenith Kachappilly പറഞ്ഞു...

Veruthe ithuvazhi vanna njan de jai vilichu thirichu pokunnu...

Post valare valare nannayi!!

Aashamsakalode
jenithakavisheshangal.blogspot.com/

Nena Sidheek പറഞ്ഞു...

ഇത് ഞാന്‍ കുറച്ചൂടെ കഴിഞ്ഞു വായിച്ചോളാം മാമീ..റംസാന്‍ മുബാറക്‌.

Unknown പറഞ്ഞു...

:)

ഒരു വിപ്ലവത്തിനുള്ള കോപ്പ് നമ്മുക്കില്ലെന്ന് തോന്നുന്നു. അതല്ല ആവശ്യവും.

പിന്നെ, ഇന്ത്യയില്‍ അത് നടക്കണമെന്നാഗ്രഹിക്കുന്ന രാജ്യ(ത്തിന്)ങ്ങള്‍ക്ക് അത് വെറും സ്വപ്നമാണ്.

islamikam പറഞ്ഞു...

ഒന്നും മനസ്സിലാവണില്ല !
അഴിമതി, നിരാഹാരം, അണ്ണാ ഹസാരെ, ജയില്‍ !!!
ഹസാരെയുടെ ചിരിയില്‍ "വിപ്ലവ ജ്വാലയോന്നും" കാണണില്ല !
സ്പോണ്‍സേര്‍ഡു സീരിയല്‍ സമൂഹത്തില്‍ ഉള്ളത് കൊണ്ടാവാം !
ഉണര്‍ന്നു വരാന്‍ സാധ്യതയുള്ളത്തിനെ ഡമ്മി വെച്ച് ടെസ്റ്റ്‌ ഡോസ് കൊടുത്തു സമാധാനിപ്പിക്കുന്നതാണോ ??
ഒന്നും മനസ്സിലാവണില്ല !

എന്തായാലും വിഷയം നല്ലത് ! മീടിയക്കും പട്ടിണി മാറും !!
കോരാ, ഇതാ കഞ്ഞി , എന്ന് കോരന്‍ അന്നും, ഇന്നും, എന്നും കേള്‍ക്കും .....!

Mohammed Kutty.N പറഞ്ഞു...

അഴിമതി രഹിതവും, ശാന്തിയും സമാധാനവും ഇതള്‍ വിരിയുന്നതുമായ പുതിയ പുലരിക്കായി ഉണരാം,ഉണര്‍ത്താം ...ഭാവുകങ്ങള്‍ !

ഒരില വെറുതെ പറഞ്ഞു...

http://www.thehindu.com/opinion/lead/article2379704.ece?homepage=true

Satheesan OP പറഞ്ഞു...

ഒരു നല്ല പോസ്റ്റ്‌ ..ഇഷ്ടായി ..

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) പറഞ്ഞു...

ഉമ്മൂ...പൂര്‍ണ്ണ പിന്തുണ....

ManzoorAluvila പറഞ്ഞു...

ലേഖനത്തിന് അഭിനന്ദനങ്ങള്‍

Muhammed Shafeeque പറഞ്ഞു...

അന്ന ഹസാരെ അടുത്ത ബി ജെ പി യുടെ രാഷ്‌ട്രപതി നോമിനി .... കാത്തിരുന്നു കാണാം ...

Muhammed Shafeeque പറഞ്ഞു...

അന്ന ഹസാരെ അടുത്ത ബി ജെ പി യുടെ രാഷ്‌ട്രപതി നോമിനി .... കാത്തിരുന്നു കാണാം ...