
സുരയ്യാ..
നീർമ്മാതളത്തിന്‍ സുഗന്ധമേ..
ഭാവനയുടെ പറുദീസയില്‍
ഭാവനയുടെ പറുദീസയില്‍
നീ കഥയായി കവിതയായി
വിരിയിച്ച അക്ഷര പൂക്കളെ ..
വിരിയിച്ച അക്ഷര പൂക്കളെ ..
മരണമില്ലാത്ത നിന് ഓര്‍മ്മകളാല്‍ ..
എന്‍ ഹൃദയതന്ത്രികളില്‍ കുളിര് പെയ്യവെ..
നിന്നെ അറിയുന്നു മാലോകരിൽ
ഒരുവളായ് ഞാനും..
ഒരുവളായ് ഞാനും..
സുരയ്യാ....
സദാചാരത്തിന് പൊയ്മുഖങ്ങൾക്ക് നേരെ
പ്രണയത്തിന് കുളിര് കാറ്റ് വീശി
കപടതയുടെ മുഖമൂടി വലിച്ചെറിയാന്‍
പലവട്ടം നീ ഉരചെയ്തെങ്കിലും
ഭ്രാന്ത ജല്പനമായി ...
ചിലരതിനെ കല്ലെറിഞ്ഞു
അനശ്വര സ്നേഹത്തിന് ചാരത്ത്
എന്നും നിന് ഓര്‍മ്മകള്‍
അലതല്ലിടട്ടെ....
സുരയ്യാ..
പുലര്‍കാല നക്ഷത്ര ശോഭായായി
എണ്ണിയാലൊടുങ്ങാത്ത താരവ്യൂഹത്തിന്
തിളക്കമായി വിണ്ണില്‍ നീ എന്നും
തിളങ്ങിടട്ടെ
എങ്ങോ പോയി മറഞ്ഞ നിന്
സ്നേഹ സ്പർശത്തിൻ
പുലര്‍കാല മന്ദമാരുതനായി
നീ എന്നെ തഴുകിടട്ടെ....
(കമല സുരയ്യയുടെ മരണം അറിഞ്ഞപ്പോള്‍ കുത്തി കുറിച്ച വരികള്‍ ഇന്ന് അവരുടെ ഓര്‍മ്മയില്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു )
(കമല സുരയ്യയുടെ മരണം അറിഞ്ഞപ്പോള്‍ കുത്തി കുറിച്ച വരികള്‍ ഇന്ന് അവരുടെ ഓര്‍മ്മയില്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു )