ചൊവ്വാഴ്ച, ഡിസംബർ 07, 2010

മറ്റൊരു ലോകത്തിലേക്ക്....




നൈമിഷികമാം ജീവിതം ..
നിത്യ നിദ്രയുടെ വിഹായസിലേക്ക്
കാറ്റിന്റെ ജൽ‌പ്പനങ്ങളിൽ
മരണ മണി മുഴങ്ങിടുന്നു ...
ചെയ്തു തീത്തതൊക്കെയും
ആര്‍ക്കോ വേണ്ടി ..
ആത്മ നിവൃതിയി ആറാടുവാൻ
ആത്മ ഹർഷങ്ങളിൽ
പുളകം കൊള്ളാന്‍ .
ആയുസിനിയില്ലീ ഭൂമിയില്‍
ആശിച്ചതൊക്കെയും നിരാശയായി..
മൌനത്തിന്റെ വാൽമീകത്തിലൊളിക്കുന്നു...
ഇന്നലെകള്‍......
പ്രിയതമന് ഒറ്റപ്പെടലിന്റെ രോദനം
പ്രണയം മൌനിയായി നിശ്ചലം ...
അകന്നിടുന്നു ബന്ധങ്ങള്‍ ...
അടക്കിടുന്നു വിതുമ്പലുകള്‍ ..
അടങ്ങാത്ത ആര്‍ത്തിയില്‍
ആടിയുലഞ്ഞ ഭൂവില്‍ നിന്നും .
അകന്നുമാറിയൊരു യാത്ര ..
വെള്ളി മേഘങ്ങൾക്കിടയിലേക്ക് .....
സ്പന്ദനം നിലച്ച്..
ഓര്‍മ്മകള്‍ ബാക്കിയായി...
ഒരു യാത്ര.....

69 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

അനിവാര്യമായ യാത്ര, ഈവരും പോയെ തീരൂ.
ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മെ എത്ര നിസ്സാരരാനെന്നുള്ള ബോധ്യം വരുത്തേണ്ടതാണ്.

അഭിനന്ദനങ്ങള്‍.
ആദ്യമായി കമെന്റിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

നൗഷാദ് അകമ്പാടം പറഞ്ഞു...

തേങ്ങ ഉടക്കാന്‍ ചെറുവാടിയും റഷീദ് ഭായിയും ഒന്നും എത്തിയിട്ടില്ലല്ലോ..
ഹംസയാണെങ്കില്‍ പിറന്നാളാഘോഷത്തിന്റെ തിരക്കിലുമാണു...
ഇനിയിപ്പം ഞാന്‍ തന്നെ ഉടച്ചേക്കാം അല്ലേ?


പറ്റിച്ചൂ..തെച്ചിക്കോടന്‍ പറ്റിച്ചൂ!!!!

ente lokam പറഞ്ഞു...

അഭിനന്ദനങ്ങള്‍ ...ഞാന്‍ എഴുതി വന്നപ്പോഴേക്കും
തെച്ചികോട അവിടെ ഇട്ടു കഴിഞ്ഞോ..എന്നാപ്പിന്നെ
സെക്കന്റ്‌ ആയിക്കോട്ടെ...
അതെ ഈ കാലൊച്ച എപ്പോ നിലക്കും എന്ന് അറിയില്ല.
എന്നിട്ടും ഓട്ടം നിര്‍ത്താതെ....

the man to walk with പറഞ്ഞു...

pedippikkalle...

ente lokam പറഞ്ഞു...

ningal randum enneyaa pattichathu..ha..ha..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എഴുതിയത് മരണത്തെ കുറിച്ചാണ് എന്ന് മാത്രം മനസ്സിലായി.
എന്‍റെ കവിത ആസ്വാദന നിലവാരം വെച്ച് അത് തന്നെ വല്യ കാര്യം.
ആശംസകള്‍

അലി പറഞ്ഞു...

മരണ ചിന്തകള്‍ മറക്കാതിരിക്കാം!

Unknown പറഞ്ഞു...

മരണത്തെ പറ്റിയുള്ള ഓര്‍മ്മ നല്ലത്....
അത് മനുഷ്യനെ സന്‍മാര്‍ഗത്തിലേക്ക് നയിക്കും

Unknown പറഞ്ഞു...

അതെ ആര്‍ക്കും ഏതു നിമിഷവും വന്നു ചേരാവുന്ന വിധി!
അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പെടുത്തട്ടെ എന്ന് പ്രാര്‍ഥിക്കാം..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സ്മരണകള്‍ മാത്രം ബാക്കി...
മരണചിന്ത മനുഷ്യനെ മയപ്പെടുത്താന്‍ ഉപകരിക്കും
(തേങ്ങ ഉടക്കുന്നവരോട്- മരണവീട്ടില്‍ ആരും തേങ്ങ ഉടക്കാറില്ല. ഒരു റീത്ത് വക്കുകയോ തിരി കത്തിക്കുകയോ ചെയ്യുക)

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

എല്ലാവര്‍ക്കും എന്നെങ്കിലും പോയേ പറ്റു. നല്ല കവിത.

Aboo Absar പറഞ്ഞു...

ഒരു അറേബ്യന്‍ കവിയുടെ ചില വരികള്‍ ഓര്‍മ്മ വന്നത് സാന്ദര്‍ഭികമായി കുറിക്കട്ടെ.
നാമെല്ലാവരും ചിലരാത്രികളെക്കുറിച്ച് സ്വപ്നം കാണുന്നവരൊ അല്ലെങ്കില്‍ അയവിറക്കുന്നവരൊ ആകാം .ആദ്യ രാത്രി,കല്യാണ രാത്രി,ആഘോഷരാത്രി,ആദ്യം വീട്‌ പാര്‍ത്ത രാത്രി..ഇങ്ങനെ ഒരു പാട്‌ രാവുകളും രാത്രികളും നമ്മുടെ സങ്കല്‍പത്തിലും സ്വപ്‌നത്തിലും ഉണ്ട്‌.ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നരാത്രി എന്താണെന്നോ? നാം സ്വയം ഒരുങ്ങാത്തരാത്രി.മറ്റുള്ളവരാണ്‌ നമ്മുടെ യാത്രാ സൌകര്യങ്ങളും ഒരുക്കങ്ങളും നടത്തുന്നത്.അവര്‍ നമ്മെ കുളിപ്പിക്കുന്നു.അവര്‍ നമ്മെ പുതു വസ്ത്രം അണിയിക്കുന്നു. സുഗന്ധം പൂശുന്നു. മുറ്റത്ത് ഒരുക്കി നിര്‍ത്തിയ വാഹനത്തിലേയ്‌ക്ക് ചുമന്ന്‌ കൊണ്ട് പോകുന്നു.പിന്നെ തോളിലേറ്റി വഹിച്ച്‌ കൊണ്ട്‌ പോകുന്നു. ശേഷം പ്രത്യേകം ഒരുക്കിയ മണ്ണറയിലേയ്‌ കല്ലറയിലേയ്‌ക്ക് എടുത്ത്‌ വയ്‌ക്കുന്നു...ഈ ഒരു യാത്രയെക്കുറിച്ച് രാത്രിയെക്കുറിച്ച് ………

റശീദ് പുന്നശ്ശേരി പറഞ്ഞു...

മണി മഞ്ചലില്‍ നിന്റെ മടങ്ങാത്ത യാത്രാ
മനുഷ്യാ നിന്‍ ജീവിത അവസാന യാത്രാ
എന്ന പാട്ടാണ് ഓര്മ വരുന്നത്
കവിത നന്നായിരിക്കുന്നു ഉമ്മു

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി ഒരു യാത്രയെങ്കിലും യാത്രക്ക് മുന്‍പ് ഇത്തരം ഒരു യാത്ര അനിവാര്യമെന്ന് ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനായി ജീവിക്കാന്‍ പഠിച്ചിരുന്നെങ്കില്‍.
ഒരു മരണത്തിന്റെ ശേഷിപ്പ് കൊച്ച്ചുവരികളിലൂടെ...

മുകിൽ പറഞ്ഞു...

ആയുസിനിയില്ലീ ഭൂമിയില്‍
ആശിച്ചതൊക്കെയും നിരാശയായി..
മൌനത്തിന്റെ വാൽമീകത്തിലൊളിക്കുന്നു...
ഇന്നലെകള്‍......
nalla varikal..

ehthikaf പറഞ്ഞു...

pravanchavum,athile jeevithavum,oralbutha aavishkaaram thanneyaan. thinamayum,nanmayum pravarthichavarkk athintte prathifalam allahu nalkunnathiloode jeevitha yathra arthapooranamaakum.

mayflowers പറഞ്ഞു...

ഏത് നിമിഷവും പോകേണ്ടിവരുന്ന ഒരു യാത്രയെപ്പറ്റി നമ്മള്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ?
എല്ലാം വെട്ടിപ്പിടിക്കുന്ന തത്രപ്പാടില്‍ അതിനെവിടെ നേരം?
ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നല്ലതാണ്.

അജ്ഞാതന്‍ പറഞ്ഞു...

എല്ലാം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ നാം മറന്നു പോകുന്ന അനിവാര്യമായ യാത്ര....നന്നായി...

Akbar പറഞ്ഞു...

മരണം എന്ന ജീവിത സത്യം നിഴല്‍പോലെ കൂടെ നടക്കുമ്പോഴും നാം തിമിര്‍ത്താടുന്നു പൊലിമയുള്ള ജീവിത നാടകം.

Anees Hassan പറഞ്ഞു...

Life unfolds

hafeez പറഞ്ഞു...

അനിവാര്യമായ യാത്ര, ഈവരും പോയെ തീരൂ. എങ്കിലും അതെത്രയോ ദൂരെ എന്നൊരു വിചാരം... പക്ഷെ നിനച്ചിരിക്കാതെ അതിഥി വരുമ്പോള്‍ ... പാതി വെന്ത സ്വപ്‌നങ്ങള്‍ .. പ്രിയപ്പെട്ടവരുടെ തേങ്ങലുകള്‍ ....

TPShukooR പറഞ്ഞു...

പലപ്പോഴും പലരില്‍ നിന്നും കേള്‍ക്കുന്ന ഒരു പരാതിയാണ് നേരം പോകുന്നില്ല എന്നത്. അപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് നേരം എങ്ങോട്ടാണീ പോകേണ്ടതെന്ന്. മരണത്തെ ഓര്‍മിപ്പിച്ചു ഈ കവിത. ചിന്തനീയം.

ഹംസ പറഞ്ഞു...

ഇതെന്താ ഇത് ആദ്യ കമന്‍റിടാന്‍ തല്ലോ.....

ചെറുവാടി പറഞ്ഞ പോലെ മരണത്തെ കുറിച്ചാണ് കവിത എന്നു മനസ്സിലായി.
കാല് രണ്ടും കൂട്ടികെട്ടി മൂക്കില്‍ പഞ്ഞിവെച്ച് പോവുമ്പോള്‍ എന്ത് കവിത ?

ആളവന്‍താന്‍ പറഞ്ഞു...

മടക്ക യാത്ര. നന്നായെഴുതി.

രമേശ്‌ അരൂര്‍ പറഞ്ഞു...

മരണ വീട്ടില്‍ പോയാല്‍ കുളിച്ചു ശുദ്ധം ആകണമെന്നാ വയ്പ്പ് ..ഞാന്‍ പോയി ഒന്ന് കുളിച്ചു വരാം ..എന്റെ ഉമ്മു അമ്മാര്‍ഏ ,,,ബ്ലോഗര്‍മാരില്‍ ഞങ്ങളെയൊക്കെ മൂക്കി പഞ്ഞി വച്ച പടം കാണിച്ചു പേടിപ്പിക്കുന്നതെന്തിനാ ? ഞങ്ങള്‍ മധുര സ്വപ്‌നങ്ങള്‍ കണ്ടു ബ്ലോഗും വായിച്ചു കമന്റും എഴുതി നടന്നോട്ടെ ..മരണം വരുമ്പോള്‍ വരട്ടേ,,ന്ന്..അതിനു മുന്‍പ് അറിയിപ്പും ഒരുക്കലും ഒക്കെ എന്തിനാ ?????????

എന്‍.പി മുനീര്‍ പറഞ്ഞു...

"മരണം വാതില്‍ക്കലൊരു നാള്‍” എന്ന പാട്ടോര്‍മ്മ വരുന്നു..മരണമെന്ന യാദാര്‍ത്ഥ്യത്തെ മറികടക്കാന്‍ മര്‍ത്യരായിപ്പിറന്നവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്ന സത്യം നില നില്‍ക്കുമ്പോഴും മനുഷ്യ സഹജമായ മറവി
തന്നെയല്ലേ മരണചിന്തകള്‍ മനസ്സില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്!മറ്റൊരു ലോകത്തിലേക്ക് മടക്കയാത്ര ടിക്കറ്റെടുത്ത വെറും യാത്രക്കാര്‍ മാത്രമാണ് നാമെന്ന് കവിത ഓര്‍മ്മപ്പെടുത്തുന്നു..

ഭൂതത്താന്‍ പറഞ്ഞു...

അരങ്ഗോഴിയും നേരത്തെ പറ്റി ഒരോര്‍മ്മപ്പെടുതല്‍

സാബിബാവ പറഞ്ഞു...

ദൈര്‍ഘ്യം അജ്ഞാതമായൊരീ വഴിത്താരയില്‍
ആശിച്ച വേഷമൊരിക്കലും അരങ്ങിലാടാന്‍ കഴിയാതേ..
പറന്നകലുന്ന യാത്ര. നീണ്ട പാതയുടെ നഗ്നമായ സത്യം.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

മരണം രംഗബോധമില്ലാത്ത കോമാളിയാണ്..
അതു എപ്പോഴും നമ്മുടെ നിഴലു പോലെ കൂടെയുണ്ട്...
ഇന്ന് ജീവിതത്തില്‍ എല്ലാം കൈക്കലാക്കണമെന്ന മോഹത്തില്‍ മരണത്തെ നമ്മള്‍ മറക്കുന്നു...വാളും വാക്കത്തിയുമായി മറ്റുള്ളവരെ വെട്ടി വീഴ്ത്തുമ്പോള്‍ അവര്‍ ചിന്തിക്കുന്നില്ല ഒരുനാള്‍ താനും മരിക്കുമെന്ന്...വിഷയം നന്നായി...

മരണത്തെ മുന്നില്‍ കണ്ട് ജീവിച്ച എന്റെ ഒരു കൂട്ടുകാരന്‍ ദേ ഇവിടെയുണ്ട്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നമ്മളെല്ലാം വെറും വിരുന്നുകാർ
എന്നായാലും ഒരിക്കൽ മടങ്ങിപ്പൊകണമല്ലോ..അല്ലേ

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഓര്‍മപ്പെടുത്തല്‍ നല്ലതാണ്. ഇവിടെയും തേങ്ങയുടക്കാന്‍ മത്സരിക്കുന്നു.പാവം മനുഷ്യര്‍!

ഒരു നുറുങ്ങ് പറഞ്ഞു...

EXIT കാത്തിരിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം...
ടിക്കറ്റും വിസയും ഒന്നുമാവശ്യമില്ലാത്ത ഒരു ഫ്രീ യാത്ര..!
"യാത്രക്ക് തയാറായി വരുന്നവര്‍ ശ്രദ്ധിക്കു...
യാത്ര സുഗമമാക്കാന്‍ ജീവിതം സംശുദ്ധമാക്കു..."

SUJITH KAYYUR പറഞ്ഞു...

jeevithathinte paramamaaya sathyam thedi oru yaathra.

വീകെ പറഞ്ഞു...

പോസ്റ്റിൽ കയറി ആദ്യം തേങ്ങ ഉടക്കുന്നവരോട് ഒരു അഭ്യർത്ഥന...
ദയവായി ഒന്നു വായിച്ചിട്ട് തേങ്ങ ഉടക്കൂ...
മരണം,റീത്തിനു പകരം തേങ്ങയുടച്ച് ആഘോഷിക്കുന്നവരായിപ്പോകില്ലെ നാം മലയാളികൾ...!!

പിറന്നു വീണ നാൾ മുതൽ,മരണം ഒരു നിഴലു പോലെ നമ്മോടൊപ്പമുണ്ട്...

Abdulkader kodungallur പറഞ്ഞു...

ഈ യാത്രയ്ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു . വരികളില്‍ കാര്യത്തോടോപ്പം കാവ്യാമൃതം തുളുമ്പുന്നു ." പ്രിയതമന് ഒറ്റപ്പെടലിന്റെ രോദനം" ഇത് പ്രിയതമയ്ക്കും ബാധകമാണെന്ന് കവി മറന്നു പോയോ . മരണത്തിനു രംഗ ബോധാമില്ലാത്തതുപോലെ
പ്രായഭേദവും, ലിംഗ ഭേദവുമില്ലല്ലോ . ആ വരികളില്‍ അപാകത നിഴലിക്കുന്നു . നന്നായി എഴുതി ഭാവുകങ്ങള്‍

ഹംസ പറഞ്ഞു...

ഒരു കാര്യം ചോദിക്കാന്‍ മറന്നു. .. ആ മയ്യത്തിന്‍റെ കാലില്‍ എന്താ തിരിച്ചറിയല്‍ കാര്‍ഡ് ... ഇനി ഖബറില്‍ വല്ല ഇലക്ഷനും നടക്കുന്നുണ്ടോ? :)

ഒഴാക്കന്‍. പറഞ്ഞു...

ആ കാലു ബ്രാന്‍ടെഡ് കാല്‍ ആണോ :)

Vayady പറഞ്ഞു...

മരണം ക്ഷണിക്കാതെ വരുന്ന വിരുന്നുകാരന്‍. വേണ്ടപ്പെട്ടവരുടെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം വേദനാജനകമാണ്. വേദനപ്പിക്കുന്ന ആ സത്യത്തെ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും കടന്നു വരും..

ഉമ്മൂ.. കവിത മനസ്സിനെ അസ്വസ്ഥമാക്കി. നന്നായി എഴുതി, അതുകൊണ്ടാണല്ലോ ഈ അസ്വസ്ഥത.

MT Manaf പറഞ്ഞു...

നല്ല ആശയം
ഒന്നു കൂടെ തേച്ചു മിനുക്കാമായിരുന്നു

faisu madeena പറഞ്ഞു...

അഭിനന്ദനങ്ങള്‍ ഉമ്മു അമ്മാര്‍ .......

Unknown പറഞ്ഞു...

ഈ കവിത മനസ്സിനെ അസ്വസ്ഥമാക്കിയില്ല കാരണം ഒരു ഘോഷ യാത്രയുടെ അരാവം മനസ്സില്‍ മുഴങ്ങുനത് കൊണ്ട് ആവാം എഴുതിയത് കുഴപ്പം ഇല്ല എന്നാലും മരണത്തെ കുറിച്ച് ഒട്ടു മിക്കവരും പറഞ്ഞത് കൊണ്ട് ആവാം കുറച്ചു കൂടി ഗഹനമായി പറയണം എന്ന് ഒരു തോനാല്‍ അല്ലങ്കില്‍ കുറച്ചു കൂടി സിംബോളിക്കായി പറയാമായിരുന്നു .ആശംസകള്‍

Noushad Koodaranhi പറഞ്ഞു...

മരണം,,,
ലോകത്തിലെ ഒരേ ഒരു സത്യം,
ഇങ്ങിനെ മുമ്പാരോ പറഞ്ഞിട്ടുണ്ടല്ലേ...
നന്നായിരിക്കുന്നു..
ആസ്വദിക്കുന്നില്ല,
അനുഭവിക്കുന്നു...

Ismail Chemmad പറഞ്ഞു...

മരണത്തെ പറ്റിയുള്ള ഓര്‍മ്മ. നല്ല ആശയം

ഉമ്മുഫിദ പറഞ്ഞു...

വന്നു വിളിക്കുമ്പോള്‍ പ്രനയപയോധിയെടെന്ന പോലെ
എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോകുന്ന പ്രണയത്തെ
മരണമെന്ന് ആരാണ് വിളിച്ചത് !

നിന്റെ പ്രണയത്തെ ഞാന്‍ തിരസ്കരിക്കുന്നു !

ഉമ്മു അമ്മാര്‍,
ഓര്‍മപെടുത്തല്‍ നന്നായിരിക്കുന്നു...

jayanEvoor പറഞ്ഞു...

ഹോ!
അപാര പടം!
നല്ല വരികൾ.

അനീസ പറഞ്ഞു...

എല്ലാവരും യാത്രയാകും ,ഓരോരുത്തരും ഓരോ രീതിയില്‍ മരണത്തെ പുല്‍കും, ചിലര്‍ക്ക് പെട്ടെന്ന് തന്നെ പോകേണ്ടി വരും

, എന്തെ ഇങ്ങനെ ഒരു കവിത എഴുതാന്‍ കാരണമായത്‌

അജ്ഞാതന്‍ പറഞ്ഞു...

തെച്ചിക്കോടൻ: താങ്കളുടെ ആദ്യ കമന്റിനും നല്ല അഭിപ്രായത്തിനും നന്ദി നൌഷാദ് തേങ്ങാ ഉടക്കാൻ ധൃതി കാണിച്ചത് കണ്ടപ്പോൾ ഞാൻ കരുതി കവിത വായിച്ചു എന്ന് അതിനെ പറ്റി ഒന്നും എഴുതി കാണാഞ്ഞപ്പോൾ മനസിലായി വന്ന വഴി തേങ്ങയും ഉടച്ച് ഓടിയതാണെന്ന്. തേങ്ങ ഉടക്കൽ പരിപാടിയോട് വലിയ യോചിപ്പില്ല .ദൈവനാമത്തിൽ എന്ത് ആരംഭം കുറിക്കുന്നുവോ അതൊരു അനുഗ്രഹമല്ലെ . എന്തിനും തുടക്കം അവനിൽ നിന്നല്ലെ...ഒടുക്കം മടക്കവും അവനിലേക്ക്... എന്റെ ലോകം: ശരിയാണു നമ്മുടെ കാലൊച്ച എപ്പോ നിലക്കുമെന്നത് നമുക്കറിയില്ല എന്നിട്ടും നമ്മൾ പരക്കം പായുന്നും എല്ലാം നമ്മുടെ വരുതിക്കുള്ളിലാക്കാൻ അല്ലെ .. നന്ദി പറയുന്നു അതല്ലെ നമ്മുടെ കൈമുതൽ.

അജ്ഞാതന്‍ പറഞ്ഞു...

ഹംസക്ക ഫോട്ടോ കണ്ടപ്പോ സംഗതി പിടികിട്ടിയില്ലെ അതെങ്കിലും എനിക്കു ചെയ്യാൻ സാധിച്ചല്ലോ എന്നു സമാധാനിക്കുന്നു. പിന്നെ മയ്യിത്തിന്റെ കാലിലെ കാർഡോ അതു കുറെ മയ്യിത്തുണ്ടായിരുന്നു അപ്പോ അവിടെ ആരുടേതെന്നു തിരിച്ചറിയാനാ.. പറയാൻ പറ്റില്ലല്ലോ നമ്മുടെ മരണം തനിച്ചോ അതോ കൂട്ടമായോ എന്ന് ... ഖബറിലും ഉണ്ട് ഒരു തെരഞ്ഞെടുപ്പ് സ്വർഗ്ഗത്തിലേക്കൂള്ളവർ അവിടേക്ക്നരകത്തിലേക്കുള്ളവർ അങ്ങോട്ട്.... അവിടേയും ജയവും പരാജയവുമുണ്ട്..

Vishnupriya.A.R പറഞ്ഞു...

ഇതിലെ ചിത്രം ആണ് കൂടുതല്‍ തീവ്രം

Jazmikkutty പറഞ്ഞു...

ഉമ്മു പേടിയാവുന്നു...പോകുമ്പോള്‍ കൊണ്ടു പോകാന്‍ നന്മയുടെ ഒരു ചെറു കൂനയെങ്കിലും ഉണ്ടോ എന്നോര്‍ത്...

Hashiq പറഞ്ഞു...

മരണം വാതില്‍ക്കലൊരുനാള്‍ മഞ്ചലുമായി വന്നു നില്‍ക്കുമ്പോള്‍ ....പോകേണ്ടവരാണ് നാമെല്ലാം....

A പറഞ്ഞു...

അടുക്കുന്ന മരണം, കുറയുന്ന സമയം. അനന്തമായ സമയം ദൈവത്തിന്റെ ഖജാനയില്‍ മാത്രമാണുള്ളത്.

sreee പറഞ്ഞു...

ആ ചിത്രം ...വല്ലാതെ വേദനിപ്പിക്കുന്നു. മരണം മാത്രമാണ് സത്യം. എല്ലാവരും, ഞാനും അതിലേക്കു നടന്നു അടുക്കുന്നു .എല്ലാത്തിന്റെയും ഒടുക്കം. ദുഃഖം മറ്റുള്ളവര്‍ക്ക് മാത്രം ( അതും എത്ര നാള്‍) . 10 ദിവസം കൂടുതല്‍ ജീവിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും ലോകം മറന്നേക്കും.
വെള്ളി മേഘങ്ങൾക്കിടയിലേക്ക് .....
സ്പന്ദനം നിലച്ച്..
ഓര്‍മ്മകള്‍ ബാക്കിയായി...
ഒരു യാത്ര.....മരണത്തിനു ശേഷം എന്താകും എന്നോര്‍ത്തിട്ട് മനസ്സിന് ഇപ്പോഴേ ഹരം പിടിക്കുന്നു.

Naushu പറഞ്ഞു...

കൊള്ളാം

HAINA പറഞ്ഞു...

യാത്ര അവസാന യാത്ര..

(saBEen* കാവതിയോടന്‍) പറഞ്ഞു...

മരണം എന്ന പ്രതിഭാസത്തെ ആരും ഇഷ്ടപ്പെടുന്നില്ല .
ക്ഷെണിക്കാതെ എത്തുന്ന അതിഥി ,രംഗ ബോധമില്ലാത്ത കോമാളി ,ഇതൊക്കെയാണെങ്കിലും
ഒരു വിഭാഗം മനുഷ്യര്‍ക്ക്‌ മരണം അനുഗ്രഹമാണ് പുതിയ ഒരു ജീവിതത്തിലേക്കുള്ള തുറക്കപ്പെട്ട വാതിലാണ് ..മരണത്തെ സ്മരിക്കണം. ജീവന്‍ എന്ന സത്യം ശരീരത്തിലുള്ളിടത്തോളം മരണം എന്ന സത്യം അനിവാര്യമാണ് ..ഉമ്മുവിനു നന്ദി

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

മരണം. കവികള്‍ക്ക് എന്നും ഇഷ്ട്ട വിഷയം.
നന്നായിരിക്കുന്നു.

Unknown പറഞ്ഞു...

മരണം അത് പകല്‍ പോലെ സത്യം.....! മര്‍ത്യന്‍ ദിനവും അതോര്‍ത്തിരുന്നെങ്കില്‍. ഈ ഭൂമി എന്നോ സ്വര്‍ഗ്ഗ മായേനെ....!!

എന്‍.ബി.സുരേഷ് പറഞ്ഞു...

കവിത അകത്തേക്ക് സഞ്ചരിക്കേണ്ട ഒന്നാണ്. പരിചിതമായതിനെ അപരിചിതമാക്കുകയും അപരിചിതമാ‍യതിനെ പരിചിതമാക്കുകയും. നമുക്കെല്ലാം അറിയാവുന്ന വികാരാനുഭവനങ്ങളെ അതുപോലെ നിരത്തിയിട്ടു കാര്യമില്ലല്ലോ. കവിത വാചാലമാവുകയല്ല, വിശദീകരിക്കുകയല്ല, ചെയ്യേണ്ടതെന്ന് ഞാൻ ഉമ്മുവിനോട് മുൻപ് പറഞ്ഞിട്ടുണ്ട്. അതു തന്നെ വീണ്ടും പറയുന്നു. ഈ കവിത റിഫൈൻ ചെയ്ത് ധ്വന്യാത്മകമാക്കി നോക്കൂ

Elayoden പറഞ്ഞു...

അനിവാര്യമായ ഒര്മാപെടുതലുകള്‍ പോലെ..

Jishad Cronic പറഞ്ഞു...

ഓര്ക്കാന്‍ ഇഷ്ടപെടാത്ത കാര്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി...

F A R I Z പറഞ്ഞു...

"സ്പന്ദനം നിലച്ച്..
ഓര്‍മ്മകള്‍ ബാക്കിയായി...
ഒരു യാത്ര.....' അതെ അനന്തമായൊരു യാത്ര.
കടല്‍പ്പാലം പോലെ അങ്ങോട്ട്‌ മാത്രമുള്ള ,തിരിച്ചു വരാനാവാത്ത ,അനിവാര്യമായൊരു യാത്ര.

ഇതൊരു പ്രപഞ്ച സത്യം.
ജനിച്ചാല്‍ ഒരു മരണം.
മരണത്തെ ഭയപ്പെടാന്‍ നമുക്കവകാശമില്ല. നമ്മെ സൃഷ്ടിച്ചത് നാമെല്ലാതതിനാല്‍, നമുക്ക്
ശ്വാസം തന്നവന്‍ അത് തിരിച്ചെടുക്കുന്നതിനു
എന്തിനു ഭയപ്പെടണം?

ഒരു അല്‍പ ജീവിയായി ഭൂമിയിലേക്ക്‌
ഇറക്കി വിടപ്പെടുന്ന മനുഷ്യനില്‍
അഹങ്കാരവും, അഹന്തതയും,
സ്വാര്‍ഥതയും,അതില്‍നിന്നുണ്ടാകുന്ന
ധിക്കാരപരമായ സമീപനവും,
ശൈലിയായി സ്വീകരിക്കുന്ന
മനുഷ്യന്,ജലരേഖകള്‍ പോലെ എല്ലാം മായ്ക്കപെടുമ്പോള്‍,ബാക്കിവെച്ചു
പോകാന്‍ ഓര്‍മ്മകളെവിടെ?

'ആശിച്ചതൊക്കെയും നിരാശയായി..
മൌനത്തിന്റെ വാൽമീകത്തിലൊളിക്കുന്നു"
അര്‍ത്ഥവത്തായ വരികള്‍.
ആശിക്കാനവകാശപ്പെട്ടതായി
ഒന്നുമില്ല ഈ ഭൂമിയില്‍.

കവിത നന്നായി.
ഭാവുകങ്ങളോടെ
---ഫാരിസ്‌

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

പോകാതിരിക്കാനാകാത്ത
ഏക യാത്രയല്ലേ അത്

Umesh Pilicode പറഞ്ഞു...

ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal........

അജ്ഞാതന്‍ പറഞ്ഞു...

you said it...death is extreme..unforgettable....

Sulfikar Manalvayal പറഞ്ഞു...

പറയാന്‍ വാക്കുകളില്ലാത്ത,
ചിന്തിക്കാന്‍ അപ്രാപ്യമായ,
നിഷേധിക്കാവാന്ത യാത്ര.

നമ്മെ നാമാരെന്നു ബോധ്യപ്പെടുത്തുന്ന യാത്ര.
ഇടയ്ക്കു ഇത്തരം വരികള്‍ നല്ലതാണ്.
ചുരുങ്ങിയത് നമ്മുടെ അഹങ്കാരത്തെ കുറക്കാനെങ്കിലും ഉപകരിക്കും.

മാസ് ദേശമംഗലം പറഞ്ഞു...

kollaam..

Unknown പറഞ്ഞു...

മരണം എന്നാ ചങ്ങായി ഇല്ലെങ്കിൽ ഞാൻ എന്നാ മനുഷ്യനെ മറന്നു പോയന്നെ.....☺☺☺