ബുധനാഴ്‌ച, ഡിസംബർ 15, 2010

യാത്രയാക്കും മുൻപെ...
കരഞ്ഞുകലങ്ങിയ
കണ്മഷി കണ്ണുകള്‍ ....
കുപ്പിവളകളണിഞ്ഞ
മൃദുലമാം കൈകളില്‍
ചോരകൊണ്ടെഴുതി
കിരാതര്‍, കാമത്തിന്‍
കറുത്ത കയ്യൊപ്പുകള്‍ ..
മണ്ണപ്പം ചുട്ടു കളിച്ച
കൈകളില്‍…….
ചുരുട്ടി പ്പിടിച്ച
സിഗരറ്റു കുറ്റികള്‍....
മന്ദസ്മിതം തൂകിയ
വദനത്തില്‍….
വേദനയുടെ പരിഭവങ്ങള്‍ ...
അറുതിയില്ലെ
അനീതികക്ക്…..?
പാരിലെ പരിഭവങ്ങക്ക്
ലെടുക്കാത്ത ..
നന്മയുടെ കൈത്തിരിയായി ..
ഒരമ്മയുടെ അന്ത്യ ചുംബനം ..
കുഞ്ഞിളം മോണ കാട്ടി
ഒന്നു ചിരിക്കയെ
പൈതലെ...
തിരിച്ചു പോക നീ
ണ്ണിന്റെ മാറി
കുഞ്ഞേ .......
നിനക്കു സ്വസ്തി...59 അഭിപ്രായങ്ങൾ:

ManzoorAluvila പറഞ്ഞു...

“പൊഴിക്കുന്നു കണ്ണുനീർതുള്ളി ഇറ്റ് ഞനും.
ശപിക്കട്ടെ നെറികേടിൻ കാമ വെറിയെയല്പം..”

..നന്നായ് കവിത..എല്ലാ ആശംസകളും

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അറുതിയില്ലേ..എന്ന ഈ ചോദ്യം മാത്രം എന്നും.

നാണമില്ലാത്തവന്‍ പറഞ്ഞു...

ചുമ്മാ,, വളവളാ എന്ന് എഴുതുക എന്നിട്ടൊരു പടം വെച്ച് കവിത എന്ന ലേബലും പോസ്റ്റായി അല്ലെ.

ധനലക്ഷ്മി പറഞ്ഞു...

കടലെടുക്കാത്ത നന്മ ബാക്കിയവട്ടെ ...

ആശംസകള്‍

Abdulkader kodungallur പറഞ്ഞു...

അധമരും, അന്ധരും, കിരാതരുമായ കാമ വെറിയന്‍മാരുടെ കരാള ഹസ്തങ്ങളില്‍ പെട്ട് ഞെരിഞ്ഞമര്‍ന്ന് ദാരുണമാം വിധം അകാലത്തില്‍ പൊലിഞ്ഞുപോകുന്ന പിഞ്ചു പൂക്കളെ(മക്കളെ )ക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ഈ വരികളില്‍ നന്മയും ഒരു മുന്നറിയിപ്പിന്റെ സന്ദേശവും അടങ്ങിയിരിക്കുന്നു .കാവ്യാത്മകമായി ഔന്നത്യം പ്രാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ഉദ്യമത്തെ അനുമോദിക്കാതെ വയ്യ . നിനക്കു സ്വസ്തി എന്ന് പറയുന്നിടത്ത് കാലത്തിന്റെ നിസ്സഹായ ഗദ്ഗദം തുളുമ്പുന്നു. ഇനിയും ഒരുപാട് എഴുതി തെളിയെണ്ടിയിരിക്കുന്നു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഈ പടവും ഈ കവിതയും കണ്ടിട്ട് ഒത്തിരി വിഷമം തോന്നുന്നു

ente lokam പറഞ്ഞു...

വേദനയുടെ കാല്പാടുകള്‍ പിന്തുടരുന്ന ചിന്തകള്‍ എല്ലാക്കാലവും ദുഃഖങ്ങള്‍ മാത്രമേ സമ്മാനിക്കൂ.നല്ല മനസ്സുകള്‍ക്ക് ആ പാതകള്‍ കണ്ടു തിരിഞ്ഞു നില്‍കാന്‍ ആവുകയുമില്ല.ലളിതമായ ആവിഷ്കരണം
അഭിനന്ദങ്ങള്‍..

പട്ടേപ്പാടം റാംജി പറഞ്ഞു...

അറുതിയില്ലേ എന്നെങ്കിലും.....
അവസാനിക്കാത്ത കാത്തിരിപ്പ്‌ തന്നെ ബാക്കി.

ente lokam പറഞ്ഞു...

നാണം ഇല്ലാത്തവന്‍‍ :-ഹ..ഹ..എന്താ കമന്റ്‌
വള വള എന്ന്നു.അവിടെ വന്നാല്‍ എന്തെങ്കിലും
ഒന്ന് നല്ലത് കാണാം എന്ന് കരുതിയിട്ടു സംഭവം
ശൂന്യം ആണല്ലോ? എല്ലാവരെയും ഒന്ന് നന്നാക്കിയിട്ട്
തുടങ്ങാം എന്നാവും അല്ലെ?ആശംസകള്‍..

~ex-pravasini* പറഞ്ഞു...

ആ ഫോട്ടോ നോക്കാനേ കഴിയുന്നില്ലല്ലോ..
എന്നാണീ കുഞ്ഞുങ്ങള്‍ക്കൊരു മോചനം!!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ചിത്രത്തിലേയ്ക്കു നോക്കാൻ വലിയവിഷമം തോന്നി. വ്യസനത്തോടെ എന്റെ വായന ഇങ്ങനെ രേഖപ്പെടുത്തുന്നു!

Muneer N.P പറഞ്ഞു...

കുഞ്ഞുങ്ങളെ പ്പോലും വെറുതെ വിടാത്ത കിരാതക്കൂട്ടങ്ങളോടെന്തു പറയാനാണ്? ദുരന്തങ്ങളില്‍ നടുങ്ങി നില്‍ക്കാനല്ലാതെ നമുക്കൊക്കെ എന്തിനു കഴിയും! കവിതയുടെ ഉദ്ധേശശുദ്ധിയും തിന്മക്കെതിരെയുള്ള പടയോട്ടവും ശ്രദ്ധേയമായി.

വീ കെ പറഞ്ഞു...

കാണാനും വായിക്കാനും ആവുന്നില്ല..!

ആശംസകൾ...

രമേശ്‌അരൂര്‍ പറഞ്ഞു...

ഉമ്മു ..കവിത വായിച്ചു ..ശക്തമായി എഴുതി ..
പക്ഷെ അതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ് ..ഇത്തരം ഭീകര ചിത്രങ്ങള്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ മാധ്യമങ്ങള്‍ പോലും ഉപയോഗിക്കുന്ന രീതി നിര്‍ത്തി വച്ചിരിക്കുകയാണ് ..ഈ കവിത ഒരോര്‍മപ്പെടുത്തലാണ് മറക്കാന്‍ ..ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്ന പലതിനെയും ..
ബ്ലോഗില്‍ വായനക്കെത്തുന്നവരെ ഇത്തരം ചിത്രങ്ങള്‍ കൊണ്ട് കൂടുതല്‍ നൊമ്പരപ്പെടുത്തുന്നത് ഒട്ടും ആശ്ഹസ്യമല്ല എന്നാണ് എന്റെ എളിയ അഭിപ്രായം ..ആ ചിത്രം ഇല്ലെങ്കിലും കവിത അതിന്റെ ഉള്ളടക്കം വായനക്കാരുമായി പങ്കു വയ്ക്കുന്നുണ്ട്‌ ..

സിദ്ധീക്ക.. പറഞ്ഞു...

എന്ത് പറയാന്‍..! നെറികേടുകള്‍ തന്നെ ചുറ്റിലും..
കാലപ്രവാഹതിന്നിടയില്‍ ഒരു സുനിക്ഷിതമായ മാറ്റം ഉണ്ടാവുമെന്ന്
പ്രത്യാശിക്കാം ...

ഒഴാക്കന്‍. പറഞ്ഞു...

ആശംസകള്‍!

കവിത ഞാന്‍ പണ്ടേ വീക്ക് ആണ് :)

Abduljaleel (A J Farooqi) പറഞ്ഞു...

നേരി കേടുകല്‍ക്കെതിരെ ശബ്ദിക്കാന്‍ കഴ്യുന്നത് കവിയുടെ കഴിവ്.കവിത ഒരു ഉണര്‍ത്തലാണ് നന്ദി.

faisu madeena പറഞ്ഞു...

പാവം കുഞ്ഞുങ്ങള്‍

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വരികള്‍ മാത്രം മതിയായിരുന്നു,ചിത്രം സഹിക്കില്ല!

Vayady പറഞ്ഞു...

കാമവെറിയന്മാരാണ്‌ ചുറ്റിലും..
കാലിക പ്രസക്തമായ വിഷയം. കവിത നന്നായി.

Shukoor പറഞ്ഞു...

കവിതകളില്‍ നല്ല പുരോഗതി കാണുന്നുണ്ട്. പെട്ടെന്ന് തിരിച്ചു പോകാന്‍ സാധിച്ചതിനാല്‍ കുഞ്ഞു രക്ഷപ്പെട്ടു. ക്രൂരന്മാരുടെയും കാമ വെറിയന്മാരുടെയും ലോകത്തെ സഹിക്കേണ്ടല്ലോ.

നാണമില്ലാത്തവനെ..
കുറച്ചു നല്ല കവിതകള്‍ എഴുതിത്തരുമോ, എനിക്ക് വേണ്ടി. പണം വേണമെങ്കില്‍ തരാം

hafeez പറഞ്ഞു...

ഇപ്പോള്‍ ഇതൊരു വാര്‍ത്തയെ അല്ലാതായിരിക്കുന്നു. നമ്മുടെ മനസ്സുകള്‍ മരവിച്ചു പോയിരിക്കുന്നു..

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

കവിതയെക്കുറിച്ച് അറിയില്ല. എന്നാല്‍ നമുക്ക്ചുറ്റും ക്രൂരതകളും അഴിമതിയും കരാളനൃത്തം ചവിട്ടുന്നത് കാണുമ്പോള്‍ അതിനെതിരെയുള്ള ഏതു നീക്കവും അഭിനന്ദിക്കപ്പെടെണ്ടതാണ്.
തിന്മക്കെതിരെ പോരാടുക എന്നത് മാനവികതയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. മനസാ വാചാ കര്‍മ്മണാ .
ഇനിയുമെഴുതുക ...അനീതിക്കെതിരെ
ഭാവുകങ്ങള്‍

ഉമ്മുഫിദ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉമ്മുഫിദ പറഞ്ഞു...

അച്ചനെന്നു
സഹോദരനെന്നു
മാമനെന്നു
പുഞ്ചിരിച്ചു....
പിന്നെ...???
________________
കാഴ്ചകളെ വിശ്വസിക്കാന്‍
കഴിയാത്ത കാലം..
കവിത കൊള്ളാം.

Naushu പറഞ്ഞു...

കവിത നന്നായി....

ചെറുവാടി പറഞ്ഞു...

:)
ആശംസകള്‍

ഹംസ പറഞ്ഞു...

ചിത്രം കണ്ടപ്പോള്‍ കവിത വായിക്കാനേ തോന്നിയില്ല. കഷ്ടം

സാബിബാവ പറഞ്ഞു...

ചിത്രം വേദനിപ്പിക്കുന്നു

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ആ ചിത്രം കാരണം
കവിത ശ്രദ്ധിച്ചില്ല

Echmukutty പറഞ്ഞു...

ആ പടവും കവിതയും കൂടി ഒന്നിച്ച് വേട്ടയാടുന്നു.......

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

മനുഷ്യന്‍ മഹാവൃത്തികെട്ടവ
നെന്ന സത്യമീ കവിതയിലും
തെളിയുമ്പോള്‍ സംസ്ക്കാരത്തിന്റെ
അസ്ഥിവാരമിളകുന്നതറിയുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

അസ്വസ്ഥമാവാനല്ലേ നമുക്ക് കഴിയൂ എന്നതിനാല്‍ കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല :(

ആളവന്‍താന്‍ പറഞ്ഞു...

അറുതിയില്ലേ...... എന്ന് ഇവിടൊരുവനും!

അലി പറഞ്ഞു...

തിരിച്ചു പോക നീ
മണ്ണിന്റെ മാറിൽ
കുഞ്ഞേ .......
നിനക്കു സ്വസ്തി...

Aneesa പറഞ്ഞു...

ഇത് പോല്ലുള്ള സംഭവങ്ങള്‍ ഇപ്പോള്‍ കൂടി കൂടി വരുന്നുണ്ട്

jazmikkutty പറഞ്ഞു...

ummuammaar,please remove the photo......

salam pottengal പറഞ്ഞു...

വേദനയുടെ കവിത. അത് അറിയാത്തവര്‍ വേദന അറിയാത്തവരാണ്. സ്നേഹമുള്ളിടത്തെ വേദനയുളൂ. അത് രണ്ടും ഉള്ളിടത്തെ കവിതയുള്ളൂ. കവിതയുള്ളിടത്തെ ജീവിതമുള്ളൂ. നന്നായി എഴുതി.

Anju Aneesh പറഞ്ഞു...

nannayittund.. adhikamonnum parayanilla. karanam kuttikale enik jeevana.. kannu niranju. good work keep it up

സുജിത് കയ്യൂര്‍ പറഞ്ഞു...

Vedanayum kashtappadum maaraatha lokam. Nalla kavitha. Chithravum.

അബ്ദുള്‍ ജിഷാദ് പറഞ്ഞു...

തിരിച്ചു പോക നീമണ്ണിന്റെ മാറിൽ
കുഞ്ഞേ .......നിനക്കു സ്വസ്തി...

Sameer Thikkodi പറഞ്ഞു...

കാലിക പ്രസക്തം ..
രക്തത്തിന് പഴയപോലെ ബന്ധങ്ങള്‍ നില നിര്‍ത്താന്‍ കഴിയാതെ പോവുന്ന ഉത്തരാധുനികത ..

ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ സ്വന്തം കുഞ്ഞുങ്ങളെ ബാലികൊടുക്കുന്ന പൈശാചികത ..

ദൈവം തന്നെ പൊട്ടിക്കരഞ്ഞിടുണ്ടാവണം...

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍

ജുവൈരിയ സലാം പറഞ്ഞു...

കാലിക പ്രസക്തം ..

നൗഷാദ് അകമ്പാടം പറഞ്ഞു...

ഹൃദയം തകരുന്ന കാഴ്ച, കരളു പിളരുന്ന വരികള്‍.
(( ഫലസ്തീന്‍ കുരുന്നുകളെ ഓര്‍ത്തു പോയി ചിത്രംകണ്ടപ്പോള്‍...))

(saBEen* കാവതിയോടന്‍) പറഞ്ഞു...

ഉമ്മു അമ്മാര്‍ കവിത നന്നായിരിക്കുന്നു .എങ്കില്‍ ചിത്രം പേടിപ്പെടുത്തുന്നു . ഇപ്പോള്‍ ഉമ്മു എപ്പോഴും മരണത്തെ ഓര്‍മിപ്പിക്കുന്നു .
മനുഷ്യന്‍ മൃഗമായി മാറുന്ന ഈ കാലം ...
ചിന്തിക്കാന്‍ കൂടി കഴിയാത്ത രംഗങ്ങള്‍..
ഇന്ന് കണ്മുന്നില്‍ തകര്‍ത്താടുന്ന മനുഷ്യ-
പിശാചുക്കള്‍ തന്‍ - പേ കൂത്തുകള്‍ ..

സലീം ഇ.പി. പറഞ്ഞു...

കടുത്ത അനീതി നിറഞ്ഞ ലോകത്ത് നീതിയുടെ ഒരു താരാട്ടെങ്കിലും കേള്‍ക്കട്ടെ....

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good

F A R I Z പറഞ്ഞു...

"കുപ്പിവളകളണിഞ്ഞ മൃദുലമാം കൈകളില്‍ചോരകൊണ്ടെഴുതി കിരാതര്‍, കാമത്തിന്‍ കറുത്ത കയ്യൊപ്പുകള്‍"

ഇന്ന് നമുക്ക് ലഭിക്കുന്ന വാര്‍ത്തകളില്‍ പലപ്പോഴും നിറഞ്ഞു നില്‍ക്കുന്ന അത്യന്തം കൌതുകകരവും
വേദനാജനകവുമായ ഒരു വാര്‍ത്തയുടെ, മനസ്സലിയിക്കുന്ന ഒരു ചിത്രമാണ് ഉമ്മു അമ്മാര്‍
ഈ ചെറുവരികളിലൂടെ നല്‍കിയിരിക്കുന്നത്.

പുരോഗതിയും, പരിഷ്കാരവും, അറിവും, വിവേകവും വര്‍ദ്ധിക്കുമ്പോഴും മനുഷ്യന്‍ കാടനായിതീരുന്നു,അല്ലെങ്കില്‍ അപരിഷ്കൃത ശിലാ യുഗത്തിലെക്കാണോ നാം അടുത്തുകൊണ്ടിരിക്കുന്നത്
എന്നതു ചിന്താശക്തിയും ,ബോധവുവുള്ള
മനുഷ്യരെ ആകുലപ്പെടുത്തുന്നു.

മൂന്നുവയസ്സുള്ള പെണ്കുഞ്ഞുപോലും ഈ കാടസമൂഹത്തില്‍ സുരക്ഷിതമല്ല എന്ന്
വാര്‍ത്തകള്‍ നമ്മെ അറിയിച്ചു കൊണ്ടിരിക്കുന്നു.
സമൂഹം പൊയ്കൊണ്ടിരിക്കുന്നതെങ്ങോട്ടു?
ഈ പോക്ക് നാശത്തിലെക്കല്ലേ?.
ലോകം അതിന്റെ അന്ത്യ നാളുകളിലേക്ക്
അടുത്ത് കൊണ്ടിരിക്കുകയാണോ?

പ്രാകൃത സമൂഹത്തിന്റെ ക്രൂര ചെയ്തികളെ
നൊമ്പരത്തോടെ നോക്കിക്കാണുന്ന ഒരു മാതൃ ത്തത്തിന്റെ വിലാപം ഈ കൊച്ചു കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു.

എഴുതിതെളിഞ്ഞവരല്ലാത്ത,ഈ കൊച്ച്ചെഴുത്തുകാരായവരുടെ എഴുത്തിലുള്ള ഔല്‍സുക്യവും, എഴുതാന്‍ പ്രേരക മാകുന്ന
വിഷയങ്ങളും,അങ്ങകലെ ഇരുന്നു നമ്മുടെ സമൂഹത്തെ നോക്ക കാണുമ്പോഴുണ്ടാകുന്ന
അസ്വാസ്ത്യമാണ് നിഴലിച്ചു കാണുന്നത്.
തീര്‍ത്തും അഭിനന്ദനീയമായ, പ്രതികരണമായി ഞാന്‍ കാണുന്നു.

ചില വരികള്‍ കൂടി ചേരായിമ നിഴലിക്കുന്നു വെങ്കിലും, കവിത അതിന്റെ വിഷയ പ്രസക്തികൊണ്ട് നന്നായിരിക്കുന്നു,
ആശംസകളോടെ,
---ഫാരിസ്‌

MyDreams പറഞ്ഞു...

:(

നിശാസുരഭി പറഞ്ഞു...

തിരിച്ചു പോക നീ
മണ്ണിന്റെ മാറിൽ
കുഞ്ഞേ ..
നിനക്കു സ്വസ്തി..

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

എന്താ പറയ!


നല്ല കവിത..

ajith പറഞ്ഞു...

ഉമ്മു സങ്കടപ്പെടുത്തുന്നു

അനില്‍കുമാര്‍. സി.പി. പറഞ്ഞു...

നോവും,
അമര്‍ഷവും,
നിസ്സഹായതയും ...

കവിത നന്നായി.

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവർക്കും എന്റ്റെ നന്ദി അറിയിക്കുന്നു.. പിന്നെ നാണമില്ലാത്തവൻ നാണമില്ലാത്തവൻ ആണെന്ന് താങ്കളുടെ ബ്ലോഗ് കണ്ടപ്പോൾ മനസ്സിലായി.. കാരണം ഇയാൾ എന്നെ വിമർശിച്ചത് കൊണ്ടല്ല.. താങ്കളുടെ അഭിപ്രായം കണ്ട് ഓഹ് ഇത്രയും നല്ല മഹാൻ ആരാണെന്നറിയാൻ അവിടെ അപ്പോ തന്നെ പോയി നോക്കിയപ്പോൾ അവിടെ ഒരു വള..വള പോസ്റ്റോ ചിത്രമോ ഒന്നും കണ്ടില്ല.. പിന്നെ എന്റെ എഴുത്തിനെ മനസ്സിലാക്കി ഇവിടെ പലരും അഭിപ്രായം പറഞ്ഞിട്ടുണ്ട് അവരുടെ വാക്കുകളെ ഞാൻ മാനിക്കുന്നു..(നാണമില്ലാത്തവന്റെ ഒഴികെ..) ഇനിയും വരിക വസ്തു നിഷ്ഠമായി അഭിപ്രായങ്ങൾ പറയുക ... എന്റെ ബ്ലോഗിൽ സ്ഥിരമായി വന്നു എന്റെ രചനകളെ വിലയിരുത്തി അഭിപ്രായങ്ങൾ പറയുന്നതാണ് എനിക്കുള്ള പ്രചോദനം..എനിക്കെന്നല്ല എല്ലാ നല്ല എഴുത്ത് കാർക്കും...ഇനിയും ഈ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് ... അടുത്ത പോസ്റ്റിൽ കാണുമെന്ന പ്രതീക്ഷയിൽ എല്ലാർക്കും നന്ദി പറയുന്നു...

islamikam പറഞ്ഞു...

കവിത മനസ്സിന്റെ ഉത്സവമാണ്.
വിരഹത്തിന്റെ, വേദനയുടെ, സന്തോഷത്തിന്റെ..നിശബ്ദമായ ഉത്സവം.
കഴിവുള്ളവര്‍ ആസ്വദിക്കട്ടെ...
എഴുതുക..

moideen angadimugar പറഞ്ഞു...

ഒന്നുകൂടി ഈ കവിതയിലൂടെ കണ്ണോടിക്കാം എന്നു വിചാരിച്ചാൽ വയ്യ,അതിനുള്ള ശക്തിയില്ല.

jayaraj പറഞ്ഞു...

കവിത വായിച്ചു. എന്താ പറയുക. പറയുവാന്‍ വാക്കുകള്‍ ഇല്ല. നെറികെട്ട ഈ ലോകത്ത് ഇതിലപ്പുറവും സംഭവിചെങ്കിലെ അതിശയമുള്ളു. പിന്നെ പലരും " വള വള " പറഞ്ഞുകൊണ്ടിരിക്കും അത് കാര്യമാക്കേണ്ട. യാത്ര തുടരുക. ആശംസകള്‍

Akbar പറഞ്ഞു...

ഒരു തുള്ളി കണ്ണുനീര്‍