ഒടുവിൽ പതിറ്റാണ്ടുകൾക്ക് ശേഷം നക്സലൈറ്റ് വർഗീസിന്റെ ആത്മാവിനു
അൽപ്പമെങ്കിലും സന്തോഷിക്കാം . തന്റെ കൊലയാളിയെ ഒരാളെയെങ്കിലും ലോകത്തിനു മുൻപിൽ കൊണ്ടുവരാൻ സാധിച്ചല്ലോ. വാസുവേട്ടൻ പോലും കോടതിയെ അഭിനന്ദിച്ചിരിക്കുകയാണു. ഭരണകൂടം പൌരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അവരെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുമ്പോഴാണു സമൂഹത്തിൽ കലഹങ്ങളും അസ്വാസ്ഥ്യങ്ങളും രൂപം കൊള്ളുന്നത് . ലോകത്ത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ കാരണങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ നമുക്കിത് ബോധ്യപ്പെടുന്നതാണു. അതിനു കൂടുതൽ ഗഹനമായ പഠനം വേണമെന്ന് ഈയുള്ളവൾക്ക് തോന്നുന്നില്ല. എന്നാൽ, തീവ്രമായ നിലപാടുകൾ സാമൂഹ്യപരിവർത്തനങ്ങൾക്ക് ഹേതുവായി തീരുമെന്നു പ്രതീക്ഷിക്കുന്നുമില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം നമുക്ക് പറഞ്ഞുതരുന്നതും മറ്റൊന്നല്ല.
സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടേയും അടിയാളന്മാരുടേയും അവകാശങ്ങൾക്കുവേണ്ടി പടപൊരുതാനാണു എഴുപതുകളിലെ ക്ഷുഭിതയവ്വനം കർമ്മരംഗത്തേക്ക് വന്നത്. അജിതയും വർഗ്ഗീസുമൊക്കെ ആവരിൽ ചിലർ മാത്രമായിരുന്നു. അനീതിക്കെതിരേയും സാമൂഹ്യ അസമത്വത്തിനെതിരേയും അവർ സായുധമായിതന്നെ പ്രതികരിച്ചു. വളരെ പെട്ടെന്നുതന്നെ വർഗീസ് ഭരണകൂടെത്തിന്റെ കണ്ണിലെ കരടായി തീരുകയും ചെയ്തു.യഥാർത്തത്തിൽ ആപോരാളിയെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ച കറുത്തകൈകൾ ഇന്നും സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുകയണു. നായരും ലക്ഷമണയും വിജയനും ഭരണകൂട ചട്ടുകങ്ങൾ മാത്രമാണു . അടിയന്തിരാവസ്ഥകാലത്ത് അക്രമത്തിനും അരാജകത്വത്തിനും കൂട്ടുനിന്നവർ ഇന്നും അധികാരസോപാനങ്ങളിൽ അഭിരമിക്കുകയാണു. ഇവിടെയാണു നമ്മുടെ ജനാധിപത്യം വല്ലാതെ നിസഹായമായി തീരുന്നത് . കോടതികൾക്ക് തെളിവാണാവശ്യം.ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട ലക്ഷ്മണ ഒരിക്കലും തന്നെ ആ കാലഘട്ടത്തിലെ ഭരണ നേതൃത്വത്തെ പറ്റി ഒരക്ഷരം ഉരിയാടിയില്ല എന്നതും ശ്രദ്ധേയമായ കാര്യമാണു. എന്തുതന്നെയായാലും,പതിറ്റാണ്ടുകൾ കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന കോടതിയുടെ പരാമർശം നല്ലതു തന്നെ. എന്നാൽ വേറെയും നിരവധി ഇരകൾ നീതി പ്രതീക്ഷിച്ചു കൊണ്ട് ഇന്ത്യാമഹാരാജ്യത്തിലെ നിരവധി ജയിലുകളിലും പുറത്തും കഴിയുന്നുണ്ട് എന്നുള്ള കാര്യം എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും . നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം…
48 അഭിപ്രായങ്ങൾ:
ന്യായവും നീതിയും വിജയിക്കട്ടെ.
"നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം…"
നന്മയുടെ പൊന്‍ പുലരി വിരിയട്ടെ...
അങ്ങിനെ തന്നെ ..അങ്ങിനെ തന്നെ..
ennamatta karyangale cholli namukku vedanikkaam. prathishedhikaam. kuttangal perukunnu. paavangal kashtappedunnu. ee avasarathil neethiyude shabdam uchathil muzhangatte.
സത്യത്തെ എക്കാലവും മൂടിവെക്കാനാവില്ല..
അതു തന്നെ...
സൂര്യനെപോലെ ആ യാഥാര്‍ത്ഥ്യം
സുവ്യക്തമല്ലേ. നിയമം സമ്പന്നനുള്ളതാണ്.
നിയമവും നീതിയും അത് നടപ്പിലാക്കേണ്ട കോടതികളും നമ്മുടെ രാജ്യത്തുണ്ട് "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് "എന്ന് അനുശാസിക്കുന്ന നമ്മുടെ നിയമ വ്യവസ്ഥ എവിടെയാണ് പാലിക്കപ്പെടുന്നത് ? ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ പക്ഷപാതം എന്ന് അവസാനിക്കുമോ അന്ന് മാത്രം പ്രതീക്ഷിക്കാം നിയമങ്ങള്‍ നടപ്പിലാകുന്നു എന്നത് .രാഷ്ട്രീയവും
മതപരവുമായ പകപോക്കലുകള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയ മേലാളന്മാര് നമ്മുടെ നാടിന്റെ നിയമത്തെ വളച്ചൊടിക്കുന്നു .കാലങ്ങളോളം
ജയില്‍ ശിക്ഷ അനുഭവിച്ച നിരപരാധികള്‍ക്ക് നഷ്ടമായത് അവരുടെ ജീവിതമാണ് അത് തിരിച്ചു കൊടുക്കാന്‍ ഏതു കോടതികള്‍ക്ക് ആണ് കഴിയുക നിയമങ്ങള്‍ പൌരനു പരിരക്ഷയാകുന്ന ദിവസത്തിന് കാത്തിരിക്കാം ... നന്നായിരിക്കുന്നു ഉമ്മു
"നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം…"
ഇങ്കുലാബ് സിന്ദാബാദ്!
ലേഖനം കൊള്ളാം..
നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ.....
സത്യം എന്നെങ്കിലും
പുറത്തുവ
രും എന്നതിനു തെളിവാണ് വര്‍ഗ്ഗീസ് വധം
ഇന്ന് ഞാന്‍ ,നാളെ നീ ..
കുറച്ചു വൈകിയാണെങ്കിലും സത്യം ജയിക്കും...!
നീതി പുലരും....!
നമുക്കു പ്രത്യാശിക്കാം...
സത്യത്തെ എക്കാലവും മൂടിവെക്കാനാവില്ല ..ലേഖനം കൊള്ളാം..
നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം
നല്ല ലേഖനം ...
ആ പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.എന്നാലും ശരിയായ നീതിയും സത്യവും ഇപ്പോഴും നടപ്പാവുന്നുണ്ടോയെന്നു സംശയം.ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കാം...
സത്യം പുലരട്ടെ, നീതി നടപ്പാവട്ടെ.... ആശംസകള്‍
നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ
നല്ലൊരു ലേഖനം. വര്‍ഗീസിന്റെ വധം ഒരു പോലീസ്കാരന്റെ കുറ്റബോധത്തിലൂടെയാണല്ലോ വെളിപ്പെട്ടത്. അതിനു പോലും പതിറ്റാണ്ടുകള്‍ എടുത്തു.ആ കോണ്‍സ്റ്റബിള്‍ അതിനു മുമ്പ് മരിച്ചിരുന്നെങ്കില്‍ അത് പുകമറക്കുളില് ആകുമായിരുന്നു. ഗ്രോ വാസുവിന്റെ ഈ വിഷയത്തിലുള്ള ആത്മാര്‍ഥതയും എടുത്തു പറയേണ്ടത് തന്നെ. ഏതായാലും സര്‍ക്കാരുകള്‍ നില നില്‍ക്കെ സായുധ വിപ്ലവം എന്നത് ന്യായീകരിക്കേണ്ട ഒന്നല്ല. ലേഖനം വായിച്ചപ്പോള്‍ തോന്നിയത്.
നല്ല ഒരു ലേഘനം ......
"ഭരണകൂടം പൌരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അവരെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുമ്പോഴാണു സമൂഹത്തിൽ കലഹങ്ങളും അസ്വാസ്ഥ്യങ്ങളും രൂപം കൊള്ളുന്നത് . ലോകത്ത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ കാരണങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ നമുക്കിത് ബോധ്യപ്പെടുന്നതാണു."
ഈ ലേഘനത്തില്‍ പറയുന്നത് പോലെ ലോകത്ത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ കാരണവും വര്‍ഗ സമരവും തമ്മില്‍ അന്തരമുണ്ട് ....ലക്ഷ്യം പോലെ തന്നെ ആണ്
മാര്‍ഗവും പ്രധാനാമാണ് ...
നന്മയെക്കുറിച്ച് പ്രതീക്ഷ പുലർത്താം.
ഈ ലേഖനം വായിച്ചിട്ടെങ്കിലും ഇന്ത്യയും ഇന്ത്യന്‍ നിയമ വ്യവസ്ഥയം നന്നാവട്ടെ എന്നാണ് ലേഖനം കൊണ്ട് ഉദ്ദേശമെങ്കില്‍ ഞാനും കൂടി പ്രാര്‍ത്ഥിക്കുന്നു.
ഇവിടെയാണു നമ്മുടെ ജനാധിപത്യം വല്ലാതെ നിസഹായമായി തീരുന്നത് . കോടതികൾക്ക് തെളിവാണാവശ്യം.ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട ലക്ഷ്മണ ഒരിക്കലും തന്നെ ആ കാലഘട്ടത്തിലെ ഭരണ നേതൃത്വത്തെ പറ്റി ഒരക്ഷരം ഉരിയാടിയില്ല എന്നതും ശ്രദ്ധേയമായ കാര്യമാണു.....ഇയാള്‍ കൊള്ളാമല്ലോ......എവിടെ നിന്ന് അടിച്ചുമാറ്റി...എവിടെയോ..വായിച്ചു മറന്ന വരികള്‍........ചുമ്മാ പറഞ്ഞതാ കേട്ടോ.....വളരെ നല്ലത് ....
സത്യം പത്രത്താളുകളിലൂടെയും സാക്ഷികളിലൂടെയും പുറം ലോകമറിഞ്ഞിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സസുഖം വാഴുന്ന നമ്മുടെ നാട്ടില്‍ നീതിന്യായവ്യവസ്തിഥി കൈക്കൊണ്ട ഉചിതമായ ഒരു തീരുമാന്മായിരുന്നു വര്‍ഗീസ്സ് വധക്കേസിന്റെ പുനര്‍വിചാരണ...കുറ്റവാളികളില്‍ നേരിട്ടു പങ്കാളിത്തമുള്ള ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടല്ലോ എന്നതു തന്നെ വലിയ കാര്യം ..ന്യായവും നീതിയും പുലരേണ്ടത് സമാധാനകാംക്ഷികളായ എല്ലാവരുടേയും ആഗ്രഹമാണ്..
നിരവധി ഇരകൾ നീതി പ്രതീക്ഷിച്ചു കൊണ്ട് ഇന്ത്യാമഹാരാജ്യത്തിലെ നിരവധി ജയിലുകളിലും പുറത്തും കഴിയുന്നുണ്ട് എന്നുള്ള കാര്യം എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും . നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം.
sathyame va jayate
nannaayittund,nala vikjaana paramaaya lekhanam iniyum pratheekshikkunnu
പ്രാർഥിക്കാം നല്ലതിനായി
കോടതികളില്‍ നിന്ന് നമ്മള് നീതി പ്രതീക്ഷിക്കുന്നത് എത്രമാത്രം ശരിയാണ് എന്ന് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. കാരണം വലിയവന്‍ (എല്ലാ തരത്തിലും ഉള്ള) അവന്റെ ചോല്പടിക്ക് തിരിക്കാവുന്ന ഒന്നാണ് കോടതികള്‍ എന്ന് തന്നെയാണ് എന്റെ വിചാരം. അതില്‍ ചിലപ്പോഴൊക്കെ നല്ലവരുടെ നല്ല തീരുമാനത്തില്‍ ഇത്തരം വിധികള്‍ വരുമ്പോള്‍ നമ്മള് ആഹ്ലാദിക്കുന്നു. വിരലില്‍ എണ്ണാവുന്ന ഇത്തരക്കാരെ മാറ്റി നിര്‍ത്തിയാല്‍ എവിടെയാണ് ന്യായം കാണാന്‍ കഴിയുന്നത്? പാവപ്പെട്ടവരുടെ കൂടെ അവരുടെ ന്യായമായ കാര്യങ്ങള്‍ക്ക് കോടതി ഉപകരിക്കുന്നില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പ്രധാനപ്പെട്ട പല കാര്യങ്ങളിലും കോടതികള്‍ കഴിഞ്ഞ ചുരുങ്ങിയ കാലങ്ങളില്‍ എടുത്ത ന്യായങ്ങളെക്കുറിച്ച് വെറുതെ ഒന്ന് ചിന്തിച്ചാല്‍ ബോധ്യമാകും. അതിനു ഏറ്റവും നല്ല ഉദാഹരണം ഈയടുത്ത് പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടതിനെക്കുറിച്ച് ഒന്ന് ഓര്‍ത്ത് നോക്ക്. നീതി നടത്തേണ്ടവരുടെ ന്യായമായ പ്രവൃത്തികള്‍!!
പറയാനാണെങ്കില്‍ ഒരുപാട് ഉണ്ട്. അതുകൊണ്ട് തന്നെ ഇതിനെ വിപുലമായ ഒരു തലത്തിലേക്ക്, ചര്‍ച്ചയിലേക്ക് നയിക്കുമ്പോഴേ എന്തെങ്കിലും ചെറുതായി നമ്മള്‍ക്കൊക്കെ കാര്യങ്ങള്‍ കണ്ടെത്താല്‍ കഴിയു എന്നാണ് എന്റെ അഭിപ്രായം.
എന്തായാലും നമ്മള്‍ക്ക് സന്തോഷിക്കാവുന്ന ഒരു വിധി വരുമ്പോള്‍ നമ്മള് അതിനെ ആശംസിക്കെണ്ടത് തന്നെ.
ചെറിയ പോസ്റെന്കിലും അല്പം ഗൗരവമുള്ള വിഷയം എടുത്തിട്ടത് നന്നായി.
ഭാവുകങ്ങള്‍.
സത്യം ജയിക്കട്ടെ
വളരെ പ്രസക്തമായ വിഷയം. കേരളത്തിലെ നക്സലിസവും,
അതിന്റെ ഭീകരാന്തരീക്ഷവുമോന്നും നമുക്കറിയില്ല. എന്നും ഭരണവര്‍ഗ്ഗം
കാണിച്ചുകൂട്ടുന്ന ക്രൂരതകള്‍, അതിനു അടിയന്തരാവസ്ഥയുടെ മറയും
ഉണ്ടായ ഘട്ടത്തില്‍, ഇന്ത്യ ചരിത്രത്തിന്റെ ഏറ്റവും ഇരുളടഞ്ഞ
കാലഘട്ടമെന്നാണ് , ആ ഘട്ടത്തെ പലരും വിശേഷിപ്പിച്ചത്.
നക്സലിസം കേരളത്തില്‍ ഉടലെടുത്ത സാഹചര്യമൊന്നും
നമ്മുടെ തലമുറയ്ക്ക് അത്ര അറിവോന്നുമുണ്ടാകാനിടയില്ല. എങ്കിലും
ബൂര്‍ഷ ഭൂ പ്രമാണിമാരുടെ ക്രൂരതക്കും, പീഡനവും സഹിക്കാനാവാതെ
മര്‍ദ്ദിത വിഭാഗതിനുവേണ്ടി, പോരാടിയ നക്സലിസം, ഭരണ
കൂടത്തിനു തലവേദനയായിരുന്നു.
ലക്ഷ്മണയുടെ ശിക്ഷാ വിധിയില്‍, നമുക്ക് തരുന്ന സന്ദേശം,
സത്യവും, നീതിയും നമ്മുടെ രാജ്യത്ത് അസ്തമിച്ചു പോയിട്ടില്ല എന്ന് തന്നെയാണ്.
ഒന്‍പതു വര്‍ഷക്കാലം, തടങ്കലിലിട്ടു പീഡിപ്പിച്ചു , ജീവിതം നശിപ്പിച്ച ശേഷം
ബഹു. കോടതി നിരപരാധിയെന്ന് വിധിച്ചു
, മോചിപ്പിച്ചതും നമുക്കറിയാം. ഇതൊക്കെ സത്യത്തിന്റെ വിജയം,
നിയമവും നീതിയും വൈകിയെങ്കിലും പീഡിതര്‍ക്ക് തുണയാകുമെന്നതിന്റെ
തെളിവുകള്‍ തന്നെയാണ്. അപ്പോള്‍ നിയമങ്ങള്‍ കയ്യിലെടുത്തു, അക്രമത്തിന്റെ പാത സ്വീകരിച്ചുകൊണ്ടല്ല നാം പോരാടേണ്ടത്, മറിച്ച് നീതിയും നിയമവും മുറുകെപിടിച്ചു, അതിന്റെ വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ പോരാടുകയാണ് വേണ്ടതെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ്
ഇത്തരം കോടതി വിധികള്‍. വൈകിയാലും, നീതിയും, സത്യവും വിജയിക്കുകതന്നെ ചെയ്യും.
ലേഖനം വളരെ കരുത്തുറ്റതായി. സമകാലീന സംഭവങ്ങള്‍ വളരെ ഗൌരവമായി വീക്ഷിക്കുന്ന
ലേഖികയുടെ ഉള്കരുത്തുള്ള സമീപനം സാമൂഹിക പ്രതി ബദ്ധതയോടുള്ള ആവേശമായി കാണാം
പ്രസക്തമായ ഒരു ചിന്താ വിഷയം വായനക്കാരന് നല്കിയിരിക്കുന്നു
ഭാവുകങ്ങള്‍
---ഫാരിസ്
ന്യായവും നീതിയും വിജയിക്കട്ടെ
നല്ല ലേഖനം
...................
ലേഖനം നന്നായി.
പക്ഷെ വൈകി എന്തിനിങ്ങനെ ഒരു നീതി. ഈ പറയുന്ന ഒരു ആളും അവരവരുടെ ഇഷ്ടത്തിന് വർഗ്ഗീസിനെ കൊന്നതായിരിക്കില്ല. അന്ന് വർഗീസ് ഭരണ കൂടത്തിന് കരടായിരുന്നു. അയാളെ കൊല ചെയ്യാൻ ഉത്തരവുണ്ടായിരുന്നു. ഇത് പോലെ പോലീസുകാർ ക്രൂശിക്കപ്പെടുന്നത് ഇന്ത്യയുടെ പല ഭാഗത്തും നമ്മൾ കണ്ടതാണ്.
ഞാൻ പോലീസിനെ ന്യായീകരിക്കുകയല്ല. പക്ഷെ ഒരു കാലത്ത് നമ്മൾ അജ്മൽ അമീറിനെയും, നസീറിനെയും ഒക്കെ നമ്മുടെ മക്കൾ പല അഭിപ്രായങ്ങളിലും കണ്ട പോലെ ന്യായീകരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നത് നമ്മൾ തന്നെ കാണേണ്ടി വരും. അതിന് അവർക്ക് കാരണങ്ങളും ഉണ്ടാകും.
ബംഗാളിനെച്ചൊല്ലി എത്ര വിവാദങ്ങൾ ഭാവിയിൽ ഉണ്ടാകാനൈരിക്കുന്നു. എത്ര പേർ ക്രൂശിക്കപ്പെടാനിരിക്കുന്നു.
നീതി നടക്കട്ടെ...
നടന്നു കൊണ്ടെയിരിക്കട്ടെ....
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനെങ്കിലും മാര്‍ഗ്ഗം ഉണ്ടാകണം.
inquilaaab zindaaabaad
Angane thanne zindaabaad
ലേഖനം വായിച്ചിരുന്നു..
കമ്മന്ടാന് ഇത്തിരി വൈകി. ആനുകാലിക സംഭവ വികാസങ്ങളോടുള്ള
പ്രതികരണങ്ങള്‍ നല്ലത് തന്നെ. ഇത് നല്ല ഒരു തുടക്കമാകട്ടെ എന്നാശംസിക്കുന്നു.
വിഷയത്തെ സംബന്ധിച്ച കൂടുതല്‍ അറിവുകള്‍ രചനയിലുണ്ടാകാന് ശ്രദ്ധിക്കുക.
കൂടാതെ പത്ര-മാധ്യമങ്ങളില്‍ വിഷയം വരുന്ന ഉടനെ ബ്ലോഗില്‍ ഇടാന്‍ സാധിച്ചാല്‍
കുറച്ചു കൂടി ജനശ്രദ്ധ കിട്ടും. ഓരോ ദിവസങ്ങിളിലും ഓരോ പുതിയ ചൂടുള്ള
വാര്‍ത്തകള്‍ പിറക്കുന്ന കാര്യം അറിയാമല്ലോ?
കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായര്‍. ആ മനുഷ്യന് അങ്ങിനെയൊരു പശ്ചാത്താപം തോന്നിയിരുന്നില്ലെങ്കില്‍. ഞാന്‍ ചിന്തിക്കുന്നത് അതൊന്നുമല്ല. എത്ര പേര് കയ്യില്‍ ഇപ്പോഴും രക്തക്കറയുമായി മാന്യന്മാരായി നടക്കുന്നു അല്ലെ? നല്ല പോസ്റ്റ്. പക്ഷെ ഒരു പ്രയോജനവുമില്ല. വ്യവസ്ഥിതികള്‍ മാറുകയില്ല.
ഇങ്ങിനെ കാലത്തിന്റെ ചിറകടിയൊച്ചകള്‍ക്ക് കാതോര്‍ത്ത് സന്ദര്‍ഭോചിതമായി പ്രതികരിക്കുന്നത് ഒരു നല്ല പ്രവണതയാണ് .
ഒപ്പം കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ഒരു വിശകലനവും നല്ലതാണ് . എന്തായാലും നന്നായിരിക്കുന്നു ഈ ചെറു ലേഖനം .
പുതിയ ഇത്തരം ഉദ്യമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും .
കൊടുകൈ....
പ്രസക്തമായ വീക്ഷണം. നല്ല പ്രതികരണം .സാമൂഹ്യബോധത്തിന്റെ പക്ഷനിന്നുള്ള ഇത്തരം ലേഖനങ്ങൾ ഇനിയും എഴുതാൻ കഴിയട്ടെ.
ആത്മാര്‍ത്ഥമായ ആശംസകൾ
അപ്പീലും കോടതിയുമോക്കെയായി പ്രതികളുടെ ആയുസ്സ് തീരും വരെ കേസ് നീട്ടികൊണ്ടു പോയാല്‍ കഥ പൂര്‍ണ്ണമായി.
നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം…
delay justice
deny justice
ജനാധിപത്യത്തില്‍ എന്നും ഈ കാലവിളംബം പ്രകടമാണ്. പക്ഷെ ചിലതില്‍ നിയമം പെട്ടെന്ന് ഇടപെടുന്നുമുണ്ട്. ഉദാഹരണങ്ങള്‍ നിരവധി. ഇന്ദിരാഗാന്ധി വധം പക്ഷെ അതിനു വിലകൊടുത്ത സിക്ക് സമൂഹം?
ബോംബെ സ്ഫോടനം പക്ഷെ അതിനു കാരണമായ കൂട്ടക്കുരുതി?
മാറാട് രണ്ടാം കൂട്ടക്കൊല .പക്ഷെ അതിനു കാരണമായ ഒന്നാം വര്‍ഗീയ കൊലപാതകങ്ങള്‍ ??
ഇരട്ട നീതികള്‍ ഇനിയും ഒരുപാട് . പക്ഷെ നമ്മുടെ കണ്ണുകള്‍ അടഞ്ഞു കിടക്കുന്നു.
എന്താവും ലക്ഷ്മണ ഇതുവരെ വാ തുറന്നു
ഒന്നും പറയാത്തത്? .എന്തൊക്കെ ആയാലും
അതാതു കാലത്തെ ഭരണ നേതൃത്വത്തിന്റെ
ബലി ആടാകാത്ത ഉദ്യോഗസ്ഥര്‍ സിനിമയിലെ കഥാ
പാത്രങ്ങള്‍ ആയി മാത്രമേ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടൂ
എന്നാ എനിക്ക് തോന്നുന്നത്... നല്ലത് പ്രാര്‍ഥിക്കാന്‍ അല്ലാതെ
ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്നു...നല്ല ഒരു ചിന്ത
ആശംസകള്‍..
'യഥാർത്തത്തിൽ ആപോരാളിയെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ച കറുത്തകൈകൾ ഇന്നും സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുകയണു'.
അത് ശരിയാണ് ഇവരൊക്കെ വെറും ഉപകരണങ്ങള്‍ മാത്രമാവാം. ഏതായാലും ശാന്തിക്ക് വേണ്ടുയുള്ള പ്രാര്‍ഥനയില്‍ ഞാനും പങ്കുചേരുന്നു.
nannayi chettoy...... aashamsakal....
prarthanakalumm
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെങ്കില്‍ കൂടി ഇതിന്റെ പ്രസക്തി നശിക്കുന്നില്ല.
“തീവ്രമായ നിലപാടുകൾ സാമൂഹ്യപരിവർത്തനങ്ങൾക്ക് ഹേതുവായി തീരുമെന്നു പ്രതീക്ഷിക്കുന്നുമില്ല.“ തീവ്രനിലപാടുകള്‍ ചരിത്ര സൃഷ്ടികള്‍ക്ക് കരണമായിട്ടില്ല എന്ന് പൂര്‍ണമായി പറയാനാവില്ല. ചരിത്രം സൃഷ്ടിച്ച പല മാറ്റങ്ങളിലേക്കും നയിച്ച തീവ്ര നിലപാടുകള്‍ നമ്മുട നാട്ടില്‍ പോലും ഉണ്ടായിട്ടുണ്ടല്ലോ.
“യഥാർത്തത്തിൽ ആപോരാളിയെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ച കറുത്തകൈകൾ ഇന്നും സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുകയണു.“ - തീര്‍ച്ചയായും ഇവിടെയാണ് നമ്മുടെ കോട്തിയുള്പ്പടെയുള്ള വ്യവസ്ഥിതികള്‍ പരാജയമാകുന്നതും!
പിന്നെ, “നക്സലൈറ്റ് വർഗീസിന്റെ ആത്മാവിനു അൽപ്പമെങ്കിലും സന്തോഷിക്കാം“ വര്ഗീസ്സിനെക്കുറിച്ച് പറയുമ്പോല്‍ ഈ ‘ആത്മാവ്‘ പ്രയോഗത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?
നല്ല പോസ്റ്റ്...ഭരണകൂട ഭീകരതകൾ വളരെ വിപുലമാണ്...അതിനെതിരെ 10 വർഷങ്ങളായി നിരാഹാരമനുഷ്ടിക്കുന്ന ഈറോം ശർമ്മിളയെയും അതുപോലുള്ള മനുഷ്യാവകാശപ്രവർത്തകരേയും നമുക്കോർമ്മിക്കാം..വർഗ്ഗീസിന് ഇത്രയും വർഷങ്ങൾക്കുശേഷം കിട്ടിയത് നീതിയല്ലെങ്കിലും അത് കൊലപാതകമായിരുന്നു എന്നെങ്കിലും സമ്മതിക്കേണ്ടിവന്നതുതന്നെ നല്ല കാര്യം...നീതിക്കായി പോരാടുന്ന ഓരോരുത്തരും എന്നാലും ഇന്ന് പലതരം ഭീഷണികളുടെ നിഴലിലാണ്...ജനങ്ങൾ ഒന്നടങ്കം പ്രതികരിച്ചാലേ ഈ സ്ഥിതിയ്ക്ക് മാറ്റം ഉണ്ടാകൂ..
nanmakal orikkalenkkilum purathu varum..Lakshmananaayaalum, Raamanaayalum uppu thinnavan vellam kudikkanam.. vaayaichu..... ente malayalam font work cheyunnilla..
thank you 4 your post...
ആഹാ. ശക്തിയുക്തം ഇത്തരം കാര്യങ്ങള്‍ പറയാനുള്ള കഴിവ് കൂടി ഉണ്ടെന്നുതെളിയിച്ചു.
ഒടുവില്‍ ഇപ്പോഴെങ്കിലും തെളിഞ്ഞല്ലോ.
പക്ഷെ പതിറ്റാണ്ടുകള്‍ കഴിഞ്ഞു, അതിനിരയായവരും, ചെയ്തവരും എല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞതിനു ശേഷം ഉള്ള ഈ "നാടകത്തിനു" എന്ത് പ്രസക്തി എന്നാ ചോദ്യം ഇപ്പോഴും ബാക്കി കിടക്കുന്നു.
അതെ നമ്മെ പോലെയുള്ള പാവങ്ങള്‍ക്ക് ആശ്വസിക്കാന്‍ ഇത്തിരി അപ്പക്കഷണങ്ങള്‍ എറിഞ്ഞു തന്നു അവര്‍ ചിരിക്കുന്നു. നമ്മള് ആ കഷ്ണങ്ങള്‍ക്കായി അടി പിടി കൂടുന്നു. അത്ര മാത്രം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ