“വേഗം ഒരുങ്ങി വാ അവരിപ്പോഴിങ്ങെത്തും”.
ഉമ്മ തിരക്കു കൂട്ടികൊണ്ടിരിക്കുന്നു. സൈനു കുളികഴിഞ്ഞ് ഈറന്‍ മുടിയുമായി റൂമിനുള്ളിലേക്ക് കയറി വാതില്‍ ചാരുമ്പോഴേക്കും കളിക്കൂട്ടുകാരി പ്രസന്ന ഓടിക്കിതച്ചെത്തി.
“ഡീ,, ഞാന്‍ മാറ്റിത്തരാം.,,മൊഞ്ചത്തി ആയിക്കൊട്ടെ. ചെക്കനെ ഒറ്റക്കാഴ്ചയില്‍ തന്നെ നമുക്ക് വീഴ്ത്തണം”
കൊഞ്ചലോടെ സൈനുവിന്റെ കവിളില്‍ നുള്ളികൊണ്ട് പ്രസന്ന പറഞ്ഞു. മുഖത്ത് വന്ന നാണം മറച്ചുപിടിക്കാന്‍ സൈനു ഒരു വിഫല ശ്രമം നടത്തി ചിരിച്ചുകൊണ്ട് പ്രസന്നയെ പിറകിലേക്ക് തള്ളി.. ഒരു മൂളിപ്പാട്ടുമായി പ്രസന്ന സൈനുവിനെ ഒരുക്കികൊണ്ടിരിന്നു.
ചായകപ്പുകളുമായി അവര്‍ക്കു മുന്നിലേക്കു ചെല്ലുമ്പോള്‍ ഉള്ളിലെന്തോ ഒരിടിപ്പു പോലെ സൈനുവിനു തോന്നി. മെല്ലെ തല ഉയര്‍ത്തി അവള് പയ്യന്റെ മുഖത്തേക്ക് നോക്കി. എവിടയോ കണ്ട മുഖം സൈനു ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പുഞ്ചിരിച്ചു കൊണ്ട് തന്റെ മുന്പില് ഇരിക്കുന്ന ആളെ സൈനു തിരിച്ചരിഞ്ഞു. ഷംസു...!!
ചായപാത്രം ടീപോയി വെച്ച് സൈനു അകത്തേക്ക് കയറി.സൈനു അറിയാതെ ഓര്‍മകള്‍ പഴയകാലത്തിലേക്ക് ഊളിയിട്ടിറങ്ങി ......
പുലരിയിൽ വിടർന്നു നിൽക്കുന്ന നന്ത്യാർ വട്ട പൂവിന്റെ ദളങ്ങളിൽ മുത്തുകൾ പോലെ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ സൈനുവിന്റെ മനസിനും കണ്ണിനും കുളിർമയേകി..നിലാവിന്റെ ഒളിമങ്ങാത്ത സൌന്ദര്യത്തിൽ മതി മറന്നുറങ്ങുന്ന പ്രഭാതം അടുക്കളയിൽ രാവിലെ തന്നെ ഉമ്മയുണ്ടാക്കി വെച്ച ചായയും പലഹാരവും കഴിച്ച് യൂണിഫോം അണിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴെക്കും കൂട്ടുകാരി പ്രസന്ന മുറ്റത്ത് കാത്ത് നിൽപ്പ് തുടങ്ങിയിരുന്നു.
പുഴക്കരയില്‍ കടത്തുകാരന് മമ്മദിക്കയെയും കാത്തു നില്ക്കുന്നതിനിടയില് ചെയ്തു തീര്‍ക്കാനുള്ള ഹോംവര്‍ക്കിനൊരു തുടക്കമിടാന്‍ ശ്രമിച്ചപ്പോഴെക്കും മമ്മദിക്ക ചായ കുടി കഴിഞ്ഞ് കടവില്‍ എത്തി.
തുഴവെള്ളത്തിലേക്ക് ആഞ്ഞുതള്ളുന്നതിനിടയിലെ മമ്മദിക്കയുടെ ശ്വാസം വലി ഉയര്‍ന്ന് കേൾക്കുന്നുണ്ടായിരുന്നു. പാവം വയ്യാതായിരിക്കുന്നു. മക്കളെല്ലാം നല്ല നിലയില്‍ ആണെങ്കിലും അദ്ദേഹത്തിന്റെ കാര്യം കഷ്ടം തന്നെ.
തോണിയിറങ്ങി സ്കൂളിലേക്ക് നടക്കുന്നതിനിടയില്‍ ബെല്ലിന്റെ ശബ്ദം കേട്ടപ്പോള്‍ രണ്ടുപേരും പെട്ടെന്നോടി ക്ലാസിലെത്തി..ഇന്റർ ബെല്ലായപ്പോള്‍ പലരും പുറത്തു പോയി. പ്രസന്ന വിളിച്ചെങ്കിലും സൈനു കൂടെ പോയില്ല. ക്ലാസിൽ തന്നെയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ പ്രസന്ന പുറത്തു നിന്നും ഓടി കിതച്ച് വന്നു
“ഡീ സൈനൂ നീ ഇങ്ങു വാ ഒരു കാര്യം കാണിക്കാനാ.."
അവൾ കൈക്കു പിടിച്ചു വലിക്കുന്നതിനിടയിൽ .. പിറുപിറുത്തു കൊണ്ടിരുന്നു. അവളുടെ സംസാരം കേട്ടപ്പോൾ എന്തോ കാര്യമുണ്ടെന്നു സൈനുവിനും തോന്നി. അവൾ കൂടെ ചെന്നു ക്ലാസിനു പുറത്തെത്തിയപ്പോൾ എല്ലാരും കൂട്ടം കൂടി നിൽക്കുന്നു. മുന്നിൽ അതാ പത്താം ക്ലാസില്‍ പഠിക്കുന്ന ഷംസു ബ്ലേഡ് വെള്ളത്തിൽ വീണപോലെ ആടിയാടി വരുന്നു. . കുട്ടികളെല്ലാം പരസ്പരം നോക്കി നിൽക്കുന്നു. വേച്ച് വേച്ച് നടന്ന് ഷംസു പ്യൂണിന്റെ കയ്യിൽ നിന്നും ബെല്ലു പിടിച്ചു വാങ്ങി നീട്ടി ബെല്ലടിച്ചു.കൂട്ടത്തിൽ അദ്ദേഹത്തിന്റെ തലക്കിട്ടും ഒന്നു കൊടുത്തു
ലോങ്ങ്ബെല്‍ മുഴങ്ങിയപ്പോള്‍ ക്ലാസില്‍ നിന്നും കുട്ടികളെല്ലാം പുറത്തിറങ്ങി ഓടാന്‍ തുടങ്ങി
ടീച്ചേര്‍മാരെല്ലാം കൂടി പുറത്തിറങ്ങി ഒരു വിധം കുട്ടികളെയെല്ലാം ആട്ടി തെളിച്ചു ക്ലാസിനുള്ളില്‍ തന്നെയാക്കി അങ്ങിനെ അന്നത്തെ ഇന്റെർ വെൽ ലോങ്ങ് ഇന്റെര്‍ വെല്ലായി. ഷംസുവിനെ കിണറ്റിൻകരയില് കൊണ്ടിരുത്തി പ്യൂണ്‍ നാരായണേട്ടന് തലയിലൂടെ വെള്ളമൊഴിക്കുന്നത് സൈനുവും പ്രസന്നയും ജാലകത്തിലൂടെ കാണുന്നുണ്ടായിരുന്നു.
“എന്താ സൈനൂ ആലോചിക്കണ്.. ഹലോ സ്വപ്നം കാണാണോ…”
മുറിയിലേക്ക് കയറി വന്ന ഷംസുവിന്റെ സാനിധ്യം അവളറിഞ്ഞത് അപ്പോഴാണ്.
“ഏയ് ഒന്നൂല.. ഇന്റര്‍ ബെല്ല്..“
അവളുടെ ചുണ്ടുകള്‍ വിറച്ചു..!!
“ഇന്റര്‍വെല്ലോ... പെണ്ണുകാണലിനുമുണ്ടോ ഇന്റര്‍ ബെല്ല്?”
അവന്റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് ചിരി പൊട്ടി.
അവളുടെ ചിരി കണ്ടപ്പോള്‍ അവനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നിട്ട് പറഞ്ഞു.
“അന്ന് സ്കൂളിന്റെ അടുത്തുള്ള കോളനിയില്‍ വെള്ളം കുടിക്കാന്‍ ചെന്നപ്പോള്‍ സര്‍ബത്തെന്നും പറഞ്ഞ് ഒരുത്തന് എനിക്ക് തന്നത് മദ്യമായിരുന്നു.പക്ഷെ അതിനു ശേഷം ഇന്നുവരെ മദ്യത്തോട് എനിക്ക് എന്തോ വെറുപ്പാണുകെട്ടോ”...
ഷംസുവിന്റെ നിഷ്ക്കളങ്കമായ വാക്കുകള്‍ സൈനുവിന് ഇഷ്ടമായി. എന്നെ ഇഷ്ടമല്ലെ എന്ന ചോദ്യത്തിനു മുന്പില് സൈനു നാണത്താല്‍ മുഖം താഴ്ത്തി കാല്‍വിരലുകള്‍ കൊണ്ട് കളം വരച്ചു.!!
68 അഭിപ്രായങ്ങൾ:
ആ സര്‍ബത്ത് കിട്ടുന്ന കോളനി എവിടെ ആണെന്ന് കൂടി പറഞ്ഞിരുന്നേല്‍ നന്നായിരുന്നു.ഹാ.ഹാ.ഹാ.
എന്തായാലും കഥ നന്നായി... പെണ്ണുകാണല്‍ എന്നെയും ഇത്തരി വിറപ്പിച്ചതാണ്, ഞാന്‍ ശരിക്കും പേടിച്ചാണ് അന്ന് അവളോട് പേരും മറ്റും ചോതിച്ചത്. അതും പറഞ്ഞു അവളെന്നെ കളി ആക്കും ഇപ്പോളും .
ഒരു പെണ്ണുകാണല്‍ രംഗം വളരെ മനോഹരമായി അവതരിപ്പിച്ചു. കൂട്ടത്തില്‍ കടത്തുകാരനേയും മദ്യത്തിന്റെ ചതിക്കുഴിയും .രചനാശൈലിയുടെ ഒഴുക്കുകൊണ്ട് സംഭവത്തിന്റെ രേഖാ ചിത്രം വരച്ചു പ്രദര്‍ശിപ്പിച്ച പ്രതീതിയുളവാക്കി.ചെറുതെങ്കിലും നന്നായിരിക്കുന്നു. അപ്പോള്‍ ഉമ്മു അമ്മാറിന്' കവിതപോലെ കഥയും നന്നായി വഴങ്ങും .അഭിനന്ദനങ്ങള്‍.
ആനമയക്കി ആവും ആ സര്ബത്തല്ലേ...
വല്ലവനും തരുന്നതൊന്നും
മേലിലൊരിക്കലും വാങ്ങി കഴിച്ചേക്കല്ലേയെന്ന്
കെട്ടിയോനെ പറഞ്ഞ് മനസ്സിലാക്കണംട്ടൊ...
എന്നിട്ട് ഓന് ഓളെ കെട്ടിയോ എന്നു ചോദിക്കാന്‍ നിന്നതാ ഞാന്‍ അപ്പോഴാ ഒരു നുറുങ്ങിന്റെ കമന്റ് കണ്ടത് അപ്പോഴൊരു സംശയം .ആരാ ഈ യഥാര്‍ത്ഥ ഷംസു ?
അല്ല ഒരു നുറുങ്ങ് പറയുന്നു “വല്ലവനും തരുന്നതൊന്നും
മേലിലൊരിക്കലും വാങ്ങി കഴിച്ചേക്കല്ലേയെന്ന്
കെട്ടിയോനെ പറഞ്ഞ് മനസ്സിലാക്കണംട്ടോ” എന്ന് അതുകൊണ്ട് ചോദിച്ചതാ....
ഏതായാലും കഥയും അവതരണവും കൊള്ളാം... :)
ആശംസകള്‍
"പുലരിയിൽ വിടർന്നു നിൽക്കുന്ന നന്ത്യാർ വട്ട പൂവിന്റെ ദളങ്ങളിൽ മുത്തുകൾ പോലെ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ"
"ബ്ലേഡ് വെള്ളത്തിൽ വീണപോലെ ആടിയാടി വരുന്നു."
നല്ല ഭാവനാ സമ്പന്നമായ പ്രയോഗങ്ങൾ..
കഥ ഇഷ്ടമായി..ആശംസകൾ
കൊച്ചു കഥ .
എനിക്ക് ഇഷ്ടമായി
ഒരു നുറുങ്ങ് .. സർ ,ഈ കഥയിൽ ഞാൻ അല്ല സൈനൂ .. ഇതു അനുഭവമല്ല അങ്ങിനെയെങ്കിൽ അതെഴുതാൻ ഒരു മടിയുമില്ല എനിക്ക്.
ഹാ..ഹാ..ഹാ..
കൊള്ളാം..നല്ല ഒരു പെണ്ണുകാണല്‍..
ഇതു വായിച്ചപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്റെ പെണ്ണുകാണല്‍
മനസിലേക്കോടിയെത്തി...ആദ്യമായി കണ്ട പെണ്ണിനോട്
പേരെന്താ...?വീടെവിടെയാ ..?(അതും ആ പെണ്ണിന്റെ വീട്ടില്‍ വെച്ച്)
എന്നു ചോദിച്ചു...കക്ഷി...
എന്തായാലും എനിക്കും ഒരു കഥ പോസ്റ്റാനുള്ള വകുപ്പായി...
താങ്ക്സ് ഡിയര്‍...
സ്കൂള്‍ കാലഘട്ടത്തിലെ ഒരു സംഭവവും അതിനെ കോര്‍ത്തിണക്കി ഒരുപെണ്ണുകാണല്‍ രംഗവും വളരെ തന്മയത്താമായി വരച്ചു കാട്ടി.....ആശംസകള്‍
വര്‍ണ്ണനകള്‍ കൊണ്ടും,പ്രയോഗങ്ങള്‍ കൊണ്ടും അലങ്കൃതമായ ഒരു കൊച്ചു കഥ.നന്നായെഴുതാന്‍ കഴിയുന്ന,കഴിവുള്ള ഒരെഴുത്തുകാരി ഈ കഥാ കാരിയില്‍ ഉണ്ടന്നു കഴിഞ്ഞ പോസ്റ്റുകളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒരു പെണ്ണു കാണലിന്റെ രസം അനുഭവിപ്പിക്കുന്ന
ഈ കൊച്ചുകഥ ആസ്വദിക്കാന്‍ കഴിയുന്നുണ്ട് . വായന സുഖം തരുന്നുണ്ട്.
ഭാവുകങ്ങളോടെ,
---ഫാരിസ്
എന്തായാലും അവസാനം കളം വരച്ചത് നന്നായി. അല്ലെങ്കിൽ കുളമായേനേ പെണ്ണുകാണൽ :)
വാക്കുകൾ കൊണ്ട് നല്ല ഒരു ചിത്രം വരച്ചു. ചില കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടത് കുറിക്കട്ടെ.
സർബത്തും മദ്യവും രുചി വ്യത്യാസം അറിയാൻ കഴിഞ്ഞില്ല എന്നു പറയുന്നത് ബുദ്ധിക്ക് നിരക്കാത്തതല്ലേ?
'ഇന്റർബെല്ലോ'.. എന്നു പറഞ്ഞു ചിരിച്ച് ശേഷം, ഷംസു എങ്ങനെ അറിഞ്ഞു അതു വർഷങ്ങൾക്കു മുൻപ് സർബത്തെന്നും പറഞ്ഞ് മദ്യം കുടിച്ച കാര്യമാണ് സൈനു ഓർത്തതാണെന്ന്?
പെണ്ണു കാണാൻ വരുന്ന ചെറുക്കനെ കുറിച്ച് ഒന്നും അറിയാത്ത പെൺകുട്ടിയോ?.. പേരോ, ഫോട്ടൊയോ കാണാതെയാണോ പെണ്ണു കാണൽ?..
ഈ വക കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കൂ.. ഭാവുകങ്ങൾ
ഇന്റർ ബെൽ നന്നായിരിക്കുന്നു.
Kollam, nannayittundu, chila karyangal soochippikkanundayirunnu, but athokke "Sabu M H" paranchu, enikk pennu kanal anubhavam undayittilla........ koottukarude pennukanalinu sakshiyayittundu......athoru vallatha anubhavamanennu thonniyittundu avarriloode....
iniyum eyuthuka......eyuthinte marmam kandethendath vayanayiloodeyanu...daralam vayikkuka kuracheyuthuka.....ella bavukangalum......snehathode
നല്ല എഴുത്ത് തന്നെ, പക്ഷെ എന്തൊക്കെയോ കഥയില്‍ കുറഞ്ഞപോലെ. ഇതൊരു വിലയിരുത്തലല്ല, അഭിപ്രായമാണ്. ഒന്ന് രണ്ട് പ്രയോഗങ്ങളും നന്നായിരുന്നു.ആശംസകള്‍.
കൊള്ളാം,
ഇത്തിരികൂടിയുണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചുപോവുന്നു.
ആശംസകൾ.
നന്നായി. കളം വരപ്പിക്കാന്‍ എന്തെളുപ്പം.
പണി തരാന്നു പറഞ്ഞ് വെള്ളം ഊറ്റിയതു പോലെ, കുടിയിറക്കിയതു പോലെ,
ലാഭം തരാന്നു പറഞ്ഞ് മുനീര്‍ ചാനല്‍ തുടങ്ങിയതുപോലെ..
ഷംസുവിന്റെ നിഷ്കളങ്കമായ വാക്കുകള്‍ ഇത്ര പെട്ടെന്ന് സൈനുവിന് ഇഷ്ടമായോ? അച്ഛന് ഇച്ചിച്ചതും വൈദ്യന് കല്പിച്ചതും എന്ന പോലെ എല്ലാം ഒത്തു വന്നു അല്ലെ...കഥ നന്നായിട്ടുണ്ട്. കവിത പോലെ തന്നെ. ഒരു പെണ്ണാകുമ്പോള്‍ പെണ് വിഷയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ എഴുതാന്‍ കഴിയും. മലബാറിലെ സ്ത്രീകള്‍ക്ക് വഴികാട്ടിയാവുന്ന സാമൂഹിക വിഷയങ്ങള്‍ താങ്കള്‍ക്ക് എളുപ്പത്തില്‍ കഥയിലൂടെ കൈകാര്യം ചെയ്യാം. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. എന്നാലും വെറുമൊരു പെണ്ണെഴുത്ത് കാരിയായി ചുരുങ്ങരുത്.
അല്ല, ഉമ്മു.. എന്താ ഇത് ഞാൻ ഉമ്മുവിന്റെ നാട്ടിൽ വരുന്നില്ല. എന്നെ സർബത്ത് കുടിപ്പിച്ച് മയക്കി കിടത്തിയാലോ:) കൊച്ചു കഥ. നല്ല വായനാസുഖം
മദ്യമെതെന്നു തിരിച്ചറിയാന്‍ കഴിയാത്ത പത്താം ക്ലാസുകാരന് !
വെള്ളത്തില്‍ വീണ ബ്ലെയിഡ് പോലെയാകണമെങ്കില്‍ നല്ല വീര്യമുള്ളതായിരിക്കണം !
ഒന്ന് നാവില്‍ വെക്കുമ്പോഴെങ്കിലും തിരിച്ചറിയാനുള്ള ബോധമുണ്ടായിരുന്നെങ്കില് സൈനുവിന്റെ ഭാവി ജീവിതം ശോഭനമാകുമെന്നു പ്രതീക്ഷിക്കാമായിരുന്നു.
ഇനിയും സര്‍ബത്തും, മദ്യവും കണ്ടാല്‍ തിരിച്ചറിയുമോ ആവോ !
ഹിന്ദി പടം പോലെ ഇഷ്ടമാവാന്‍ ഓരോ കാരണങ്ങള്‍ !! പാവം സൈനു...
എന്നാലും ഓക്കേ !!!!!!
ഇപ്പോഴത്തെ പെണ്കുട്ട്യോള് കളം വരക്ക്വോ! പയ്യനെ കൊണ്ട് വരയിക്കാനാ സാധ്യത! :) :)
പഴയകാലത്തെ പെണ്ണുകാണലിന്റെ രസങ്ങള്‍ കാണിച്ചു തരുന്ന വളരെ നല്ല പോസ്റ്റ്.ഓര്‍മയില്‍ സൂക്ഷിക്കാന്‍,ഓര്‍ത്തു ചിരിക്കാന്‍....ഒക്കെ ഇത്തരം പല കഥകളും നമ്മില്‍ പലര്‍ക്കും കാണും, ഉമ്മുവിന്റെ രചന നല്ല വായനാസുഖം നല്കുന്നു.
nannayuittundu 'thanks
ചെറിയൊരു പെണ്ണുകാണല്‍ ചടങ്ങിലൂടെ സ്കൂള്‍ കാലഘട്ടത്തിലെ ഓര്‍മ്മകളിലേക്ക് ചെന്നിറങ്ങിയത്
നന്നായിട്ടുണ്ട്.
ആശംസകള്‍.
വായിച്ച് തുടങ്ങിയപ്പോ സീരിയസ് മാറ്റര്‍ ആണെന്ന് തോന്നി
അവസാനം മനസ്സിലായി നര്‍മം ആണെന്ന്
അവതരണം എനിക്കിഷ്ട്ടായി, നന്നായി എഴുതാന്‍ ഇനിയും കഴിയട്ടെ
(സൈനു ന്റെ എനിയത്തി എന്താ ചെയ്യുന്നെ...??)
ബാല്യത്തിന്റെ ഓര്‍മകളെയും ജീവിതത്തിലെ നര്‍മ്മങ്ങളെയും
കഥയിലൂടെ വരച്ചു കാണിച്ച പ്രിയ ഉമ്മു അമ്മരിനു
അഭിനന്ദങ്ങള്‍ .
തീര്‍ച്ചയായും ഒരുപാട് ഓര്‍മ്മകള്‍ നല്കുന്ന
വേദിയാണ് നമ്മുടെ പെണ്ണ്കാണല്‍ .
അതിന്റെ കയ്പും മധുരവും
നാം എപ്പോയും ഓര്കാറുമുണ്ട് അല്ലേ ?
നന്നായിട്ടുണ്ട് ,ആശംസകള്‍
"നാണമൊക്കെ കൊള്ളാം...ചായ തലയില്‍ കമഴ്ത്തല്ലേ..." എന്നായിരുന്നു നമ്മുടെ ഒരു സുഹൃത്ത് പെണ്ണിനോട് ആദ്യം പറഞ്ഞ കമന്റ്..!!
എന്നെ ഇഷ്ടമല്ലെ എന്ന ചോദ്യത്തിനു മുന്പില് സൈനു നാണത്താല്‍ മുഖം താഴ്ത്തി കാല്‍വിരലുകള്‍ കൊണ്ട് ...."കുളം കുഴിച്ചു." ആ കുളത്തിൽ സൈനുവും ഷംസും നീന്തി തുടിക്കട്ടെ …..
ദീർഘനാൾ….
കൊച്ചു കഥ .
എനിക്ക് ഇഷ്ടമായി
പെണ്ണുകാണല്‍ വിവരണം ഇഷ്ടമായി.
ആ ഷംസൂ, സൈനൂനെ പറ്റിച്ചതാന്നേ. ഉം..പിന്നെ സര്‍ബ്ബത്ത്! അത് സൈനൂ വിശ്വസിക്കും. പക്ഷെ ഞാന്‍ വിശ്വസിക്കില്യ.
പിന്നെ ആ "ബ്ലേഡ് വെള്ളത്തിൽ വീണപോലെ ആടിയാടി വരുന്നു" എന്ന ഉപമ കലക്കി!
പെണ്ണു കാണല്‍ നന്നായി.പിന്നെ പുതിയ ഉപമയും: ബ്ലേഡ് വെള്ളത്തിലിട്ട പോലെ. എന്താണാവോ ഈ “ഇന്റര്‍ ബെല്ല്” .ആദ്യമായി കേള്‍ക്കുകയാ!.സ്കൂളിലും സിനിമാ ഹാളിലും ഇന്റെര്‍വെല്‍ ഉണ്ടാകാറുണ്ട്.പുഴക്കരയില്‍ തോണി കാത്തു നില്‍ക്കുമ്പോളൊരു ഹോം വര്‍ക്ക്,കൊള്ളാം. പിന്നെ നുറുങ്ങിന്റെ കുറിപ്പിനു മറുപടി തന്നത് നന്നായി ഇല്ലെങ്കില്‍ ഞാനും തെറ്റിദ്ധരിച്ചേനെ!
കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍
ഇടവേള കൊടുക്കാതെ വായിച്ചു..!
നാണം കൊണ്ടു ചുവന്ന ഒരു മുഖം എന്റെ ഓര്‍മയിലും വന്നു..!
വായനാസുഖമുള്ള എഴുത്ത് ..!
എന്റെ പെണ്ണ് കാണല്‍ ഓര്‍ത്തു
ഈ ഷംസു പണ്ട് സൈനുവിനെ റാഗ് ചെയ്ത പാര്‍ടിയോ മറ്റോ ആയിരുന്നോ എന്ന് പേടിച്ചുപോയി..
ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം
അനുഭവ കഥയാണല്ലേ.
കൊള്ളാം.
ഗലക്കി.
പെണ്ണുകാണല്‍ ചടങ്ങ് കൊള്ളാം,
ഏന്റേത് പ്രണയ വിവാഹമായിരുന്നു,
അതോണ്ട് എനിക്കീ പെണ്ണുകാണല്‍ ചടങ്ങിന്റെ കെമസ്ട്രിയൊന്നുമറീല.
കൂട്ടുകരൊന്നും പെണ്ണുകാണാന്‍ പോകുമ്പോ എന്നെ കൂട്ടാറുമില്ല,
എന്റെ സൗന്ദര്യത്തിനു മുന്പില്
അവരുടെ സൗന്ദര്യം മുങിപ്പോകുമോ എന്ന പേടിയാണത്രെ.
തനിക്കാ ആ കൂട്ടുകാരെനെയാ ഇഷ്ടായതെന്നെങ്ങാനും പറഞ്ഞാല്‍.
വെറുതെ എന്തിനാ...
ഇനി അതൊന്നനുഭവിച്ചറിയാന്(മാത്രം) ഒന്നൂടൊന്ന്
കെട്ടിയാലോന്ന് ഒരു പൂതി,കെട്ടിയോളു സമ്മതിക്കണ്ടേ.
ഉമ്മോ..
ഇഷ്ടായിട്ടോ, ഈ കൊച്ചു കഥ.
നര്‍മം പതുങ്ങിക്കിടക്കുന്നു.
സ്കൂൾ ടീച്ചറെ പെണ്ണുകാണാൻ പോയപ്പോൾ ക്ലാസ്സിൽ പഠിക്കാതെ വന്ന കുട്ടിയോടെന്ന പോലെ എന്നോട് ഉച്ചത്തിൽ സംസാരിച്ച് ചടങ്ങ് കൊളമാക്കിയതും ഓർത്തുപോയി.
ഒറ്റയിരിപ്പിനു വായിച്ചുതീർക്കാവുന്ന ശൈലിയിൽ ഒഴുക്കോടെ പറഞ്ഞ പെണ്ണുകാണൽ കഥ വളരെ നന്നായി.
പെണ്ണ് കാണലിലെ ഇന്റെര്വല് ക്ലൈമാക്സ് ആരുന്നല്ലോ...നന്നായിട്ടുണ്ട്..എന്നാലും പിള്ളാരെ പിടികൂടാനായ് ലഹരി കലര്‍ന്ന സര്‍ബത്തും മറ്റും വിക്കുന്ന കടകള്‍,കള്ളന്മാര് കൂടിവരുകയാണല്ലോ...അന്ന് സര്‍ബത്ത്,ഇന്ന് ഐസ് ക്രീമും,മിഠായികളും..നാളെ എന്തൊക്കെയാകുമോ?
ഏതായാലും സൈനുവിനു കാര്യം മനസ്സിലായല്ലോ..അത് തന്നെ വല്യ കാര്യം..അല്ലെങ്കില്‍ ഷംസു പെട്ട് പോയേനെ..
പെണ്ണുകാണല്‍ രംഗം വളരെ മനോഹരമായി അവതരിപ്പിച്ചു....
അഭിനന്ദനങ്ങള്‍.....
വെള്ളത്തില്‍ വീണ ബ്ലേഡ് പോലെ ..നല്ല പ്രയോഗം ഇഷ്ടായി ..
കൊച്ചു കഥ നന്നായീ...പെട്ടന്ന് തീര്‍ന്നത് പോലെ തോന്നി
അടിയില്‍ ലേബല്‍ കൊടുത്തത് മാറ്റണം ഇത് അനുഭവമാണ്.
കഥയായി ഒന്നും പറയുന്നില്ല.
ഒരുസന്ദേശവും കഥയെന്ന നിലയില്‍ പങ്കുവെക്കുന്നില്ല.
ആറ്റിക്കുറുക്കിയത് പോലെ... എന്നാലും രസായിട്ടുണ്ട്.
പ്രമേയപരമായും രചനാപരമായും പുതുമകളൊന്നുമില്ലെങ്കിലും പൂത്തുലഞ്ഞുപോയ ഒരു ഗതകാലത്തിന്റെ ഇടവഴികളിലൂടെ സ്മൃതികളിലേക്ക് സഞ്ചരിക്കുന്നുണ്ട് 'ഇന്റര്‍വെല്‍'. അതിന്റെ മുഴക്കം എല്ലാവരുടെയും ഹൃദയത്തിലേക്ക് ഒരായിരം ഓര്‍മകളുടെ ഓളങ്ങളായെത്തുന്നു!
............
നമ്മുടെ വായാടിയുടെ റം കേക്ക് പോലായി ഈ സര്‍ബത്ത് ...ഹ ഹ ഹ ...
കഥ നന്നായീ, ആശംസകള്‍
നന്നായി ...
ഇനിയും എയുതുക ...
വീണ്ടും കാണാം ...
suhraude majeedine kallukudiyan kaamukanaayi avatharippichathil shakthamaayi pradishedikkunnu/by.veikkam basheer fan club/
ഗൊള്ളാം....ഗൊച്ചുഗള്ളന്റെയും ഗള്ളിയുടെയും ഗഥ!
nashta sopnathinte oru thengal pole....... ormayile othiri nalla maudurasmaranakal manasilekkodiyethunnu......
ചെറിയൊരു പെണ്ണുകാണല്‍ കഥ.ഇഷ്ടപ്പെട്ടു.
എനിക്കും ഇഷ്ടായി, ഷംസൂനേം സൈനൂനേം ഒക്കെ. നന്നായി അവതരിപ്പിച്ചു.
ആശംസകള്‍
ആശംസകള്‍..
"എവിടാ പഠിക്കുന്നെ..?"
..................................
"ചോദിച്ചത് കേട്ടില്ലേ.. എവിടാ പഠിക്കുന്നെന്ന്..?"
എന്റെ അലര്‍ച്ച കേട്ട് അവള് കരഞ്ഞു കൊണ്ട് മുറിവിട്ടോടി. ആ ഓട്ടം മാത്രം മതി എന്നെ അവള്‍ക്കു ഇഷ്ട്ടായില്ലെന്നു തിരിച്ചറിയാന്‍.
http://kannooraanspeaking.blogspot.com/2010/06/blog-post_16.html#comments
(ഇതായ്യിരുന്നു കണ്ണൂരാന്റെ പെണ്ണുകാണല്‍ ചടങ്ങ്)
മണവാട്ടി എന്ന ഒരിനം ഞങ്ങളുടെ നാട്ടില്‍ ഉണ്ട് ... നാടന്‍ വാറ്റു ചാരായം
നന്നായിരിക്കുന്നു..
പെണ്ണുകാണലും സര്‍ബത്ത് കുടിക്കലുമൊക്കെ..
ഇതു വേറെ ആരുടെയെങ്കിലും അനുഭവമാണോ? കഥക്ക് ഒരു അനുഭവത്തിന്റെ ഒരു ക്റ്ത്യതയുണ്ട്. ഒഴുക്കുള്ള എഴുത്ത്..
ആശംസകള്‍
ചെറിയ കഥ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. അവസാനമൊക്കെ നല്ല സസ്പെന്‍സ് ഉണ്ടാക്കിയെടുത്തു.. അഭിനന്ദനങ്ങള്‍.
enthe kurachu divasamayitt bloggerunde puthiya rachanayonnum kanunnillalo, bloggum nettum oyivakkiyo? snehapoorvam..........
ഓരോ പെണ്ണു കാണലിനും പുറകില്‍ ഒരോ കഥയുണ്ടല്ലെ? രസകരമായ സുന്ദരമായ ഒരു കഥ.
പെണ്ണുകാണല്‍ കഥ നന്നായി.
കള്ളുകുടിയനായ നായകന്റെ പേര് മാറ്റണം.!
ആ പേരുള്ളവര്‍ പച്ചപ്പാവങ്ങളാണ്..!! :)
ക്ഷമിക്കണം. ഒരുപാട് വൈകിയാ ഈ വഴിയൊക്കെ വരുന്നത്.
കഥ ഇഷ്ടായീ. പക്ഷേ എവിടെയോ എന്തോ അപൂര്‍ണം പോലെ തോന്നി. പെണ്ണ് കാണലില്‍ നിന്ന് ചെറിയ ഒരു വിഷയം നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍.
jishadനു സർബത്ത് കിട്ടുന്ന കോളനി പറഞ്ഞു കൊടുക്കല്ലേ.പിന്നേ സദാ വെള്ളത്തിലാവും.കഥ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ