ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010

റയ്യാൻ
റയ്യാനിൻ വാതായനത്തിൽ

നന്മയുടെ പുഷ്പഹാരവുമായി...

മന്ദസ്മിതം തൂകിനിൽക്കുന്നു...

മാലാഖമാർ ആകാശനീലിമയിൽ

പാപത്തിൻ അസ്തമയ സീമയിൽ

ഉദയം കൊണ്ട

നന്മയുടെ പൊൻ കിരണങ്ങൾ

ദൈവദാസരുടെ കണ്ണിമയിൽ തട്ടി

പ്രതിഫലിക്കുന്നു ....
റയ്യാനെന്ന കവാടത്തിൽ

വ്രതത്തിൻ ചാരുതയാൽ ....

മനസിൽ നന്മയുടെ തിരിതെളിയിച്ച്..

വിശ്വാസത്തിൻ ദ്രഡതയാൽ

വിശുദ്ധമാം ഗ്രന്ഥത്തിൻ

വിശാലതയിലേക്ക് ആണ്ടിറങ്ങി....

നന്മയുടെ മുത്തുച്ചിപ്പികൾ


വാരിയെടുക്കുക നീ..

വലം കൈ നൽകുന്നത്

ഇടം കൈ അറിയാതെ ...

വരുന്നവർക്കൊക്കെ

വാരിക്കൊടുക്കുക നീ..

പുണ്യ മാസത്തിൻ

നിലാവെളിച്ചത്തിൽ .....

പള്ളിമിനാരങ്ങൾ മാടിവിളിക്കുന്നു ....

നിൻ മനതാരിൽ നന്മയുടെ
പറുദീസ കെട്ടിപടുക്കുവാൻ

റയ്യാനിൽ വാതായനം

നിനക്കായി തുറന്നിരിക്കുന്നൂ..

നിൻ നാഥന്റെ സ്നേഹ സമ്മാനമായി....

35 അഭിപ്രായങ്ങൾ:

തെച്ചിക്കോടന്‍ പറഞ്ഞു...

റയ്യാനിന്റെ ആതിത്യമേറ്റ്വാങ്ങാന്‍ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
നന്മകളാല്‍ നിറഞ്ഞ റമദാന്‍ ആശംസിക്കുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

കലവറയില്ലാതെ സഹായിക്കാനുള്ള ഒരു മനസ്സ് എല്ലാര്‍ക്കും ഉണ്ടാകട്ടെ.

റമദാന്‍ ആശംസകള്‍.

അലി പറഞ്ഞു...

റമദാൻ ആശംസകൾ!

Abdulkader kodungallur പറഞ്ഞു...

എല്ലാവരിലും നന്മ പ്രകാശിപ്പിക്കട്ടെ

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

എന്‍ ഭൌതിക ചിന്തയതു
സകൌതുകം നോക്കിടും
ആ , പള്ളി മിനാരങ്ങളുടെ
വിശുദ്ധമാം മാടി വിളിക്കലുകള്‍.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

റമദാന്‍ ആശംസകള്‍ :-)

അനില്‍കുമാര്‍. സി.പി. പറഞ്ഞു...

റംസാന്‍ ആശംസകള്‍.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഉമ്മുവിനും കുടുംബത്തിനും റംസാന്‍ ആശംസകള്‍!

Vayady പറഞ്ഞു...

ഉമ്മൂ..എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

ഷാഹിന വടകര പറഞ്ഞു...

ഒരു നല്ല വാക് ...ഒരു നല്ല വൃക്ഷത്തെ പോലെയാണ് ..
അതിന്റെ വേരുകള്‍ ഉറച്ചതും ശിഖരങ്ങള്‍ ആകാശത്തേക്ക്
ഉയര്‍ന്നു നില്‍ക്കുകയും ചെയ്യും ...!!! ( ഖുര്‍ആന്‍ )..

ഈ റംസാനിലും നന്മകള്‍ മാത്രം ചെയ്യാന്‍..
ഏക ഇലാഹ് അനുഗ്രഹിക്കട്ടെ ...!!

റംസാന്‍ ആശംസകള്‍ ...!!

sneham പറഞ്ഞു...

Ummuammar, ninakkum kudumbathinum sneham nirancha ramadan greetings...

F A R I Z പറഞ്ഞു...

വിശ്വാസത്തിന്‍ ദ്രഡതയാല്‍

വിശുദ്ധമാം ഗ്രന്ഥത്തില്‍

വിശാലതയിലേക്ക് ആണ്ടിറങ്ങി....

നന്മയുടെ മുത്തുച്ചിപ്പികള്‍

വാരിയെടുക്കുക നീ..

"വിശ്വാസത്തിന്‍ ദൃഡത' ഈമാന്‍. ഈമാനില്ലാതാകുന്നു മുസല്‍മാനു.ഇസ്ലാമിന്റെ സാര്‍വത്രിക നാശത്തിനും ഇന്ന് ഹേതുവാകുന്നത് മുസല്മാന്‍റെ ഈമാനില്ലായിമ
തന്നെയാണ്.അവനവന്‍റെ
സൌകര്യത്തിനനുസരിച്ചു ഇസ്ലാമീകമായ കാഴ്ചപ്പാടുകളെ വളച്ചൊടിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു.ഖുര്‍ആനും സുന്നത്തും മുറുകെപിടിച്ചു
അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്‌ മനസ്സും ശരീരവും ഒന്നായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കാന്‍ ഈ കവിതാ ആശയം ഉത്തകുമാറാകട്ടെ.

നന്മ നിറഞ്ഞ ആശയങ്ങള്‍ ഉണര്തിവിടുന്ന ഈ കവിത ലളിതവും സന്ദര്‍ഭോചിതവുമായി

നന്മ നിറഞ്ഞ ഈ പുണ്യമാസത്തിന്റെ നന്മകള്‍ നേര്‍ന്നുകൊണ്ട്
---ഫാരിസ്‌

F A R I Z പറഞ്ഞു...

ആശയം ഉതകുമാറാകട്ടെ എന്ന് തിരുത്തി വായിക്കുക

OAB/ഒഎബി പറഞ്ഞു...

സംഗതിയൊക്കെ നല്ലത് തന്നെ. പക്ഷെ,അതിനൊക്കെ എവിടെ സമയം?

റംസാന്‍, ഓണം ആശംസകളോടെ..

ചെറുവാടി പറഞ്ഞു...

റംസാന്‍ ആശംസകള്‍

Jishad Cronic പറഞ്ഞു...

റമദാന്‍ ആശംസകള്‍.

A.FAISAL പറഞ്ഞു...

റമദാൻ ആശംസകൾ!

SULFI പറഞ്ഞു...

കവിത എനിക്ക് ദഹിക്കാത്തതാ.
എന്നാലും പുണ്യമാസം നന്നായി പറഞ്ഞു.
ഈ മാസം അതിന്‍റെ അതേ ഉദേശത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

Manoraj പറഞ്ഞു...

വാക്കുകള്‍ക്ക് വരെ പരിശുദ്ധിയുള്ള നോമ്പ് കാലം.. റംസാന്‍ ആശംസകള്‍ നേരുന്നു ഉമ്മു

Noushad Koodaranhi പറഞ്ഞു...

നന്നായെഴുതി..
അഭിനന്ദനങ്ങള്‍...

നിയ ജിഷാദ് പറഞ്ഞു...

നമ്മളിലെ നന്മയുടെ പ്രകാശം മറ്റുള്ളവരിലേക്ക്
പകരുന്നിടത്താണ് നമ്മുടെ വിജയം.
ഇതിനു വേണ്ടിയാകട്ടെ കര്‍മ്മയോഗികളായ
നമ്മുടെ കര്‍മ്മങള്‍.
കൂട്ടുക്കാരിയ്ക്കും കുടുംബത്തിനും എല്ലാവിത
ആശംസകളും നേരുന്നു.................

ഹംസ പറഞ്ഞു...

:)

Akbar പറഞ്ഞു...

റയ്യാനിൽ വാതായനം
നിനക്കായി തുറന്നിരിക്കുന്നൂ..
നിൻ നാഥന്റെ സ്നേഹ സമ്മാനമായി....

നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.
റമദാന്‍ ആശംസകള്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

വിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങൾ ഒന്നൊന്നായി മറയുന്നു. നഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്പെടാതിരിക്കാൻ പ്രാർത്ഥനയോടെ

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

റമദാന്‍ ആശംസകള്‍

lekshmi. lachu പറഞ്ഞു...

റമദാന്‍ ആശംസകള്‍.

ശ്രീ പറഞ്ഞു...

റംസാന്‍ ആശംസകള്‍!

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

മനോഹരമായി.വിശുദ്ദ റമദാന്‍ ആശംസകള്‍

201 പറഞ്ഞു...

good lines.


മഴ നനയാത്ത എന്റെ മാവ്

..naj പറഞ്ഞു...

react.....
തനിയാവര്‍ത്തനം

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

നല്ല വരികള്‍!

ആശംസകള്‍
പ്രാര്‍ഥനകള്‍....

~ex-pravasini* പറഞ്ഞു...

ഇക്കഴിഞ്ഞ പുണ്യമാസത്തില്‍ നമുക്കുവേണ്ടി റയ്യാന്‍ കവാടങ്ങള്‍ തുറന്നിരിക്കുമോ...അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ..

umfidha പറഞ്ഞു...

cool poem !

keep lining.

www.ilanjipookkal.blogspot.com

Sureshkumar Punjhayil പറഞ്ഞു...

Daivam Anugrahikkatte...!

Ashamsakal..!!!

അജ്ഞാതന്‍ പറഞ്ഞു...

"വലം കൈ നൽകുന്നത്
ഇടം കൈ അറിയാതെ ...
വരുന്നവർക്കൊക്കെ
വാരിക്കൊടുക്കുക നീ..."അതെ അതാണ്‌ വേണ്ടത് ...മനോഹരം ഈ വരികള്‍ ...ആത്മശുദ്ധിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന വരികള്‍