ഉള്ളം കിടുങ്ങിടുന്നു…
അന്നത്തിനു വകയില്ലെങ്കിലും..
അശരണർക്കുമൊരു വിഡ്ഢിപ്പെട്ടി..
ചാനലുകളുടെ അതി പ്രസരത്തിൽ
നിന്നുതിർന്നു വീഴും ചവറുകൾ കാണാൻ
പ്രബുദ്ധ കേരളം തിടുക്കത്തോടെ
പെട്ടിക്കു മുന്നിൽ നിരന്നിടുന്നൂ..
റിയാലിറ്റി എന്തെന്നറിയാത്ത
ഷോകളിൽ മുഴുകിടുന്നു….
മർത്യർ അടിമയായി…
ഇന്റർനെറ്റിൻ രംഗ പ്രവേശം
ലോകം നമ്മുടെ കൈകകുമ്പിളിൽ.
സാങ്കേതികത്വത്തിൽ മുന്നേറി .
ഭൂമിയുടെ വലിപ്പം കുറക്കുന്നു നാം
മനസുകൾ തൻ അന്തരം കൂടിടുന്നൂ
മൈലുകൾക്കപ്പുറം ഇരിക്കുന്ന മർത്യർ
ഇന്നു നമ്മുടെ സ്വീകരണ മുറികളിൽ.
ചായക്കടയിലെ നാട്ടു വർത്തമാനം
എങ്ങോ പോയ് മറഞ്ഞു…..
മർത്യർ പരക്കം പായുന്നു…
ആർത്തിയോടെ
ഇരുട്ടറയിൽ നിന്ന് ഇരുട്ടറയിലേക്ക്…
ബന്ധങ്ങൾ തൻ വിലയറിയാതെ...
30 അഭിപ്രായങ്ങൾ:
ഇരുട്ടറയിലേക്ക് മാത്രമോ നമ്മുടെ ജീവിതം……? അതോ, വെളിച്ചത്തിലേക്കോ…?
വെളിച്ചം വളരെ കൂടുതൽ നേടാൻ കഴിയുന്ന വർത്തമാനകാലത്തിൽ നമുക്ക് വെളിച്ചം അന്വേഷിക്കാം…….
സ്നേഹം ഇല്ലാത്ത ലോകത്തേക്ക് എന്നാ ഉദ്ദേശിച്ചത് ....
വിശാലമായ ലോകത്തിന്റെ റിയാലിറ്റിയിൽ നിന്ന് വിഡ്ഢിപ്പെട്ടിയിലേക്കും പിന്നെ ഇന്റർനെറ്റിലേക്കും മൊബൈൽ ഫോണിലെ കുഞ്ഞു സ്ക്രീനിലേക്കും നമ്മുടെ കാഴ്ചകൾ ചുരുങ്ങുന്നു, ഒപ്പം ജീവിതവും.
ഇരുട്ടറയിൽ നിന്ന് വെളിച്ചത്തിലേക്കാവട്ടെ നമ്മുടെ പ്രയാണം.
ആശംസകൾ!
ചായക്കടകളില്‍ നിന്നെല്ലാം ലോകം വളരാന്‍ തുടങ്ങിയിട്ട് കാലമെത്രയായി...
ഇപ്പോള്‍ 'ചെറിയ ലോകം' എന്ന് ആലങ്കാരികമായി പറയാറുണ്ട്, അത് ഈ സൌകര്യങ്ങളുടെ ഒരു പോസിറ്റീവ് വശമാണ്.
മറ്റൊരു തരത്തില്‍, വിശാല സൌഹൃദങ്ങള്‍, അറിവുകള്‍, വിവരങ്ങള്‍ എല്ലാം തൊട്ടരികില്‍.
എല്ലാം നല്ല കാര്യങ്ങള്‍ക്ക് ഉപോയോഗിച്ചാല്‍.
ചായക്കടയിലെ നാട്ടു വർത്തമാനം
എങ്ങോ പോയ് മറഞ്ഞു….
ഏഷണിയും പരദൂശണവും കുശുമ്പും,കുറ്റം പറച്ചിലും. ഇതൊക്കയല്ലെ ചായക്കടകളിലും ബാര്‍ബര്‍ഷാപ്പുകളിലും നടന്നിരുന്ന നാട്ടു വര്‍ത്തമാനം .അതൊക്കെ തന്നയാണിപ്പോഴും ചാറ്റ് റൂമിലൂടെയും ബ്ലോഗിലൂടെയുമെല്ലാം നടക്കുന്നത് . കാലത്തിനനുസരിച്ചുള്ള മാറ്റം വന്നു എന്ന് മാത്രം.
athe lokam marikkonteyirikkunnu...
നല്ലൊരു കാഴ്ചപ്പാട്'. ലോകം വികസിക്കുംതോറും മനുഷ്യന്അന്തര്മുഖനായിക്കൊണ്ടിരിക്കുന്നു..
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നീരുറവകള്‍ വറ്റിക്കൊണ്ടിരിക്കുന്നു.എല്ലാംവിരല്തുമ്പിലുംമിനിസ്ക്രീനിലും ഒതുങ്ങി.രഹസ്യങ്ങളില്ലാതായി. എല്ലാം പരസ്യം.വസ്ത്രം ധരിക്കുന്നതിനും അര്‍ത്ഥമില്ലാത്ത കാലം.
മനസുകൾ തൻ അന്തരം കൂടിടുന്നൂ
എല്ലാം മറന്നുള്ള പാച്ചിലിലാണ് മനുഷ്യനിപ്പോള്‍.
എല്ലാം വളര്‍ന്നിടുമ്പോള്‍ ബന്ധങ്ങള്‍ വെറും പറച്ചിലുകളിലൊതുങ്ങുന്നത് ഒരു നിശ്വാസത്തോടെ നോക്കിയിരിക്കേണ്ടി വരുന്നു.
ഇപ്പോ എല്ലാം ഇന്റര്നെറ്റിലാണല്ലോ
നല്ല ചിന്ത
അന്നത്തിനു വകയില്ലെങ്കിലും..
അശരണർക്കുമൊരു വിഡ്ഢിപ്പെട്ടി..
ചില സമകാലികയാത്ഥാര്ത്യങ്ങള് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..technolgyയുടെ negative വശങ്ങളെ ചിലര്‍ misuse ചെയ്യുന്നു..മാറ്റങ്ങളില്‍ നിന്ന് ആര്‍ക്കും ഒഴിഞു നില്ക്കാന് പറ്റില്ല....all historically inevitable....fate...
ഇരുട്ടില്‍ നിന്നു കൂടുതല്‍ ഇരുട്ടിലേക്ക്
നമ്മൾ മാറേണ്ടിയിരിക്കുന്നു.. നമുക്ക് വെളിച്ചം അന്വേഷിക്കാം..
ശരിയാണ് ഉമ്മുഅമ്മാര്‍ പറഞ്ഞത്.
ഇന്റര്‍നെറ്റ് കൊണ്ട്
മെയ്യുകള്‍ virtually very near,
മനസ്സുകള്‍ really far apart...
ഇന്റര്‍നെറ്റ് കൊണ്ട്, സത്യം ലോകം വിരല്‍ തുമ്പില്‍.
പക്ഷെ, മനസുകളുടെ അടുപ്പം അത് മറഞ്ഞു പോയി.
അതെ പോലെ, കളങ്കം അത് അതിന്റെ എല്ലാ മൂര്‍ത്തി ഭാവത്തോടെ പുറത്തു വരികയും ചെയ്തു.
ആര്‍ക്കും എവിടെയിരുന്നും എന്തും പറയാം, പ്രവര്‍ത്തിക്കാം. നെറ്റിന്റെ മറ ഉണ്ടല്ലോ മുമ്പില്‍.
"മർത്യർ പരക്കം പായുന്നു…
ആർത്തിയോടെ
ഇരുട്ടറയിൽ നിന്ന് ഇരുട്ടറയിലേക്ക്…
ബന്ധങ്ങൾ തൻ വിലയറിയാതെ..."
ഇങ്ങനെയൊക്കെ പറയാനേ നമുക്ക് കഴിയൂ.
നാം നന്നായാല്‍ നമുക്ക് നന്ന് .
ചായകടയിലെ നാട്ടുവര്‍ത്തമാനം പോയ് മറഞ്ഞ പോലെ
ഇതെല്ലാം ഒരുകാലം പോയ് മറയുമോ ആവൊ....?
ടെക്നോളജി വളരട്ടെ...ലോകം ചെറുതാകട്ടെ...
നമ്മുക്ക് നമ്മളായിരിക്കാനും കഴിയട്ടെ...
dyfi cumputerineyum j c b yum ethirthath pole aakaruth...aarogiyagaramaaya swhrthangalil orikkalum snehathintte thelineer urava nilakkilla.
ഉമ്മൂ, ഇത് ചിന്തകളേ ആകുന്നുള്ളൂ. ചിന്തകളും അനുഭവങ്ങളും വികാരങ്ങളും കവിതയായി പരിണമിക്കുന്ന രസതന്ത്രം എന്തേ ഫലിക്കാത്തത്.കവിതയാകുന്ന വരെ ധ്യാനിക്കൂ
എല്ലാം പുതിയ രൂപത്തിൽ നടക്കുന്നു.. നടന്നു കൊണ്ടിരിക്കുന്നു.
വെളിച്ചം ഉള്ളിലുണ്ടായിട്ടും അറിയാതെ മനുഷ്യൻ വെളിച്ചം തേടിയലയുകയാണെന്ന് മാത്രം
ബന്ധങ്ങളുടെ വിലയറിയാതെ ഇരുട്ടറയിലേക്ക് മാത്രമല്ല, അശ്ലീലതയുടെ ലോകത്തേക്ക് കൂടിയുള്ള വതായനമാണിത്. ചിന്തിപ്പിച്ചതിനു നന്ദി
നന്നായി ...
നല്ല വരികള്‍ ..
ആശംസകള്‍ ...
വൈജ്ഞാനിക പ്രസരണങ്ങളുടെ ഏതൊരു കാലഘട്ടത്തിലും നൂതനമായ വിദ്യകളെ പടിയടച്ചു പിണ്ഡം വെക്കുന്നത് വങ്കത്തമാണ്. വിവേകവും വിവേചന ബുദ്ധിയുമാണ് വിനാശങ്ങളില്‍ നിന്ന് വിമോചിതമാകാനുള്ള വഴികള്‍!
ആശയസമ്പുഷ്ടമെങ്കിലും, രചനക്ക് കാവ്യഭംഗി കൈവന്നിട്ടില്ല.
" ആർത്തിയോടെ
ഇരുട്ടറയിൽ നിന്ന് ഇരുട്ടറയിലേക്ക്…
ബന്ധങ്ങൾ തൻ വിലയറിയാതെ..."
ഇതാണ് എല്ലാത്തിന്റെയും ആകെ തുക ...
പ്രസക്തമായ ചിന്തകള്‍.
ഇഷ്ടമായി.
ലളിതമായി
വ്യക്തമായി
അവതരിപ്പിച്ചു..
കവിതയാവുമ്പോള്‍
ഒന്നൂടെ കുറുക്കിയുരുക്കിയൊതുക്കാമായിരുന്നു.
ഭാവുകങ്ങള്‍..
" ആർത്തിയോടെ
ഇരുട്ടറയിൽ നിന്ന് ഇരുട്ടറയിലേക്ക്…
ബന്ധങ്ങൾ തൻ വിലയറിയാതെ..." സത്യം. നന്നായിട്ടുണ്ട്.
"ഇന്റർനെറ്റിൻ രംഗ പ്രവേശം
ലോകം നമ്മുടെ കൈകകുമ്പിളിൽ.
സാങ്കേതികത്വത്തിൽ മുന്നേറി .
ഭൂമിയുടെ വലിപ്പം കുറക്കുന്നു നാം
മനസുകൾ തൻ അന്തരം കൂടിടുന്നൂ"
അതെ,ഭൂമിയുടെ വലിപ്പം കുറയുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍,നമ്മുടെ കണ്ണുകളെ ലോകത്തിന്റെ ഏതു കോണിലും കൊണ്ടെത്തിക്കുന്ന ശാസ്ത്ര ,സാങ്കേതികത്വം
വളര്‍ന്നുകൊണ്ടേ ഇരിക്കുമ്പോള്‍,മനുഷ്യ മനസ്സുകള്‍ ചുരുങ്ങി,ചുരുങ്ങി,പരസ്പരം അകല്‍ച്ച വര്ധിച്ചുകൊണ്ടേ യിരിക്കുന്നു.ഈ
അവസ്ഥ മനുഷ്യ സമൂഹത്തെ, അതിന്റെ സര്‍വ നാശത്തിലെക്കല്ലേ നയിക്കുന്നത്? അപ്പോള്‍ ഈ മുന്നേറ്റം, ഈ പ്രയാണം,ലോകത്തിന്റെ അവസാന നാളുകളിലെക്കാണോ വിരല്‍ ചൂണ്ടുന്നത്?
വളരെ ചിന്താ പരമായ ആശയം പേറുന്ന വരികള്‍.വായനക്കാരനെ ഒരു നിമിഷം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, ഉമ്മു അമ്മാറിന്റെ
ലളിതമായ ഈ വരികള്‍, ഈ എഴുത്തുകാരിയുടെ വീക്ഷണ ഗതിയെ അടിവര ഇടേണ്ടതാണ്
ഭാവുകങ്ങളോടെ,
--- ഫാരിസ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ