ചൊവ്വാഴ്ച, ജൂൺ 01, 2010

യാത്രാമൊഴി...


കാല ചക്രത്തില്‍ ബലി കഴിച്ചൊരാ ..
കൌമാര സുദിനങ്ങളിൽ...
നിനച്ചിരിക്കാതൊരു ദിനം
എന്നരികിലെത്തി നീ
നിന്നില്‍ ഞാന്‍ കണ്ടത്
മൌനത്തിന്‍ നിഴല്‍ മാത്രം ..
നിന്നില്‍ നിന്നും ഞാന്‍ കേട്ടത്
തെല്ലിടവിട്ട വാക്കുകളും..
അതില്‍ നിന്നുയര്‍ന്ന സ്നേഹ വയ്പ്പും
വെറും പാഴ്ക്കിനാവായിരുന്നു
നിന്‍ സൌഹൃദം ...
ദിക്കേതെന്നറിയാത്ത ഒരു പക്ഷിയെ പോലെ
വന്നു പെട്ടതാണോ ?എന്നരികില്‍
നോവും ഹൃദയം എൻ മുന്നിലർപ്പിക്കുവാൻ
എങ്ങു നീ പോയി മറഞ്ഞു പെട്ടെന്നൊരു ദിനം
ജാലക ചിന്തിലൂടെ സ്വർണ്ണ വർണ്ണമാം
പൊൻ കിരണം എന്നെ തൊട്ടു വിളിച്ചപ്പോള്‍
ഒരു നിമിഷം നിയാണോ എന്നോര്‍ത്ത് ഞാന്‍
ഇനിയൊരിക്കല്‍ എന്നരികിലെത്തിയാല്‍
എന്‍ ഹൃദയ സാഗരത്തില്‍ നിന്നും
മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍
സ്നേഹത്തില്‍ നൂലിഴയില്‍ കോര്‍ത്ത്‌
കാത്തു വെച്ചു ഞാന്‍ നിനക്കേകിടാനായി..
അറിഞ്ഞിരുന്നില്ല ഞാന്‍ ഏതോ വിദൂരതയിലാണ്
നീയിന്നുള്ളതെന്ന്‍...
കാലമെന്‍ ഹൃദയത്തിൽ
തിരശ്ശീല വീഴ്ത്തിയപ്പോൾ...
തകർന്നടിഞ്ഞ സൌഹൃദത്തിൻ
ഒളിമങ്ങാത്ത ഓർമ്മകളുമായി...
നേരുന്നു നിനക്കായി...
ഒരായിരം യാത്രാ മംഗളം

52 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കിട്ടുമ്പോൾ ഏറ്റവും സന്തോഷിക്കുകയും നഷ്ട്ടപ്പെടുമ്പോൾ അതിലേറെ ദുഖികുകയും ചെയ്യുന്ന ഒരു ബന്ധമല്ലോ സുഹൃത്ബന്ധം എനിക്കു നഷ്ട്ടപ്പെട്ട എന്റെ സുഹൃത്തിനെ ഓർത്തുകൊണ്ട്..

അലി പറഞ്ഞു...

ദാ‍... തേങ്ങയടിച്ചിരിക്കുന്നു.
കഷണങ്ങളെടുത്ത് കറിവെക്കാം.

ബാക്കി വായിച്ചിട്ട്.

തെച്ചിക്കോടന്‍ പറഞ്ഞു...

കവിത ലളിതവും സുന്ദരവുമായിരിക്കുന്നു, മനസ്സിലാകുന്ന ഭാഷയിലെഴുതിയത്തിനു നന്ദി.

'എങ്ങു നീ പോയി മറിഞ്ഞു...' മറഞ്ഞു എന്നായിരിക്കും ഉദ്ദേശിച്ചത് !

ഇസ്മായില്‍ കുറുമ്പടി ( തണല്‍) പറഞ്ഞു...

നഷ്ടപെട്ട സുഹൃത്ത്‌ ഈ കവിത വായിച്ചെങ്കിലും തിരിച്ചുവരട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
"ഇനിയൊരിക്കല്‍ എന്നരികിലെത്തിയാല്‍
എന്‍ ഹൃദയ സാഗരത്തില്‍ നിന്നും
മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍
സ്നേഹത്തില്‍ നൂലിഴയില്‍ കോര്‍ത്ത്‌
കാത്തു വെച്ചു ഞാന്‍ നിനക്കേകിടാനായി.."
-ഈ വരികള്‍ വായിച്ചാല്‍ ഏതു കഠിനഹൃദയമുള്ള ആളും തിരിച്ചു വരും...

ഹംസ പറഞ്ഞു...

നല്ല കവിത നഷ്ട സൌഹൃതത്തിന്‍റെ വേദന വരികളില്‍ തെളിഞ്ഞ് നില്‍ക്കുന്നു.!

സലാഹ് പറഞ്ഞു...

മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍ ബാക്കിയാവുന്നു. നന്ദി

lekshmi. lachu പറഞ്ഞു...

കാലമെന്‍ ഹൃദയത്തിൽ
തിരശ്ശീല വീഴ്ത്തിയപ്പോൾ...
തകർന്നടിഞ്ഞ സൌഹൃദത്തിൻ
ഒളിമങ്ങാത്ത ഓർമ്മകളുമായി...
eshtamaayi ee varikal..chila sahrudhangal angineyaanu..eeyaam paatayude aayusse kaanoo..

പട്ടേപ്പാടം റാംജി പറഞ്ഞു...

സൗഹൃദം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരനുഭൂതിയാണ്, രക്തബന്ധങ്ങലെക്കാള്‍ ആഴം കൂടിയത്.
ലളിതമായ നല്ല വരികള്‍.

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

>> "ഇനിയൊരിക്കല്‍ എന്നരികിലെത്തിയാല്‍
എന്‍ ഹൃദയ സാഗരത്തില്‍ നിന്നും
മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍
സ്നേഹത്തില്‍ നൂലിഴയില്‍ കോര്‍ത്ത്‌
കാത്തു വെച്ചു ഞാന്‍ നിനക്കേകിടാനായി.." <<


എന്തോന്ന്..
കോഴിബിരിയാണി ഉണ്ടാക്കിവെക്ക്..
ആ സുഹൃത്ത് ഇപ്പൊ വരും...


നന്നായി.
നല്ല വരികൾ..

jayanEvoor പറഞ്ഞു...

കാത്തിരിക്കൂ...
സൌഹൃദം ഹൃദയത്തിൽ പതിഞ്ഞെങ്കിൽ അതുമതി... അതുമാത്രം മതി!
ആശംസകൾ!

sneham പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sneham പറഞ്ഞു...

Varikal sontham anubavathil ninnano? atho manassinte thonnalukal mathramo? ethayalum nannayi..........snehathode .....

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കവിത വായിച്ചു ,അര്‍ത്ഥവും മനസ്സിലായി. അഭിപ്രായം പറയാനറിയില്ല,എന്തു ചെയ്യും? ഇതില്‍ നിന്ന് ഏതെങ്കിലുമൊന്നെടുക്കുക:-
1. അസ്സലായി.
2. ഉഗ്രന്‍!
3. നല്ല ഭാവന!
4. നല്ല വരികള്‍,ഇനിയും എഴുതുക.
5. അഭിനന്ദനങ്ങള്‍!

sm sadique പറഞ്ഞു...

സ്നേഹം നിറഞ്ഞമനസ്സിൽ നിന്നും വിരിയുന്ന വരികൾ.

ഗീത പറഞ്ഞു...

സ്നേഹനൂലിഴയില്‍ കോര്‍ത്ത മണിമുത്തുമാലയുമായി കാത്തിരിക്കൂ.
സുഹൃത്ത് തിരിച്ചു വരാതിരിക്കില്ല.

അലി പറഞ്ഞു...

സൌഹൃദം ഏതു വിദൂരതയിലാണെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ ഈ പോസ്റ്റിന്റെ ലിങ്ക് മെയിൽ ചെയ്യ്... അപ്പൊ ബ്ലോഗ് വായിച്ചോളൂം.

സിനു പറഞ്ഞു...

നഷ്ട്ടപ്പെട്ട സുഹൃത്ത് ഈ വരികള്‍ കണ്ടാല്‍ വരാതിരിക്കില്ല
സ്നേഹനൂലിഴയില്‍ കോര്‍ത്ത മണിമുത്തുമാലയുമായി അല്ലെ നിങ്ങള്‍ കാത്തിരിക്കുന്നത്
എങ്ങിനെ വരാതിരിക്കും..വരാതിരിക്കാന്‍ കഴിയില്ല!!
സുഹൃത്ത് വന്നാലും വന്നീലേലും കവിത എനിക്കിഷ്ട്ടായിട്ടോ..

mini//മിനി പറഞ്ഞു...

സുന്ദരമായ വരികൾ

Vayady പറഞ്ഞു...

വായുവും, വെള്ളവും പോലെയാണെനിക്ക് സുഹൃത്തുക്കള്‍. ധാരാളം നല്ല സുഹൃത്തുക്കളാല്‍ അനുഗ്രഹീതയാണ്‌ ഞാന്‍. അതുകൊണ്ടു തന്നെ സുഹൃത്‌ബന്ധങ്ങളുടെ വില എനിക്ക് നന്നായിട്ടറിയാം.

ഈ നന്മ നിറഞ്ഞ മനസ്സ് സുഹൃത്ത്‌ കാണാതെ പോയല്ലോ
എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.

നല്ല കവിത.

കുഞ്ഞാമിന പറഞ്ഞു...

നിനച്ചിരിക്കാതെ വന്ന സുഹൃത്തല്ലെ? പിന്നെങ്ങനാ പെട്ടെന്നു മറഞ്ഞ് പോകാതിരിക്ക.
എന്തായാലും കവിത ഇഷ്ട്ടായിട്ടൊ. സുഹൃത്ത് തിരികെ വരാനായി പ്രാർത്ഥിക്കുന്നു.

Bijli പറഞ്ഞു...

വളരെ നന്നായിരിക്കുന്നു കവിത ഉമ്മൂ ...........കാലപ്രവാഹത്തില്‍ നമ്മില്‍ നിന്നും..വേര്‍പെട്ടു പോകുന്ന നല്ല കൂട്ടുകാരെ ഇടക്കെങ്കിലും ..ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കെങ്കിലും..ആവുമോ..അല്ലെ..?ആശംസകള്‍........

ramanika പറഞ്ഞു...

കവിത അസ്സലായി.

ഭാനു കളരിക്കല്‍ പറഞ്ഞു...

kanneeru veenu nananju

Jishad Cronic™ പറഞ്ഞു...

കാലമെന്‍ ഹൃദയത്തിൽ
തിരശ്ശീല വീഴ്ത്തിയപ്പോൾ...
തകർന്നടിഞ്ഞ സൌഹൃദത്തിൻ
ഒളിമങ്ങാത്ത ഓർമ്മകളുമായി...
നേരുന്നു നിനക്കായി...
ഒരായിരം യാത്രാ മംഗളം

ഷാഹിന വടകര പറഞ്ഞു...

നിങ്ങള്‍ നട്ടു വളര്‍ത്തിയ സൌഹൃദ പൂക്കള്‍ ...
എത്ര മേല്‍ സുഗന്തമുള്ളതായിരുന്നു .....
എന്ന് കവിതയില്‍ നിന്നും മനസ്സിലാകുന്നു ..
നോവുന്ന ഓര്‍മകളുടെ നൊമ്പരങ്ങളെ ...
മൂക ദുഖങ്ങളു മായ് ഉറങ്ങാതെ കാത്തിരികാം...
നമ്മുടെ സന്തോഷ വേളകളില്‍ കൂടെ ചെരുന്നതിനേക്കാള്‍ ..
ദുഃഖ വേളകളില്‍ നമ്മോടൊപ്പം ചേരുന്നവരാണ് യദാര്‍ത്ഥ സുഹുര്‍ത്തുക്കള്‍
അങ്ങനെയാണെങ്കില്‍ ഒരു നിഴലായ് നിങ്ങളുടെ കൂടെ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു ...
ശാരിക നിലാവായ് ...ഒരു ചന്തന സുഖന്തമായ് വന്നു ചേര്‍ന്നാല്‍ ...
വീണ്ടും നട്ടു വളര്‍ത്താം നമുക്കാ സ്നേഹ പൂക്കള്‍ .....

Naushu പറഞ്ഞു...

എങ്ങിനെയ ആ സുഹൃത്ത് അകന്നു പോയതെന്ന് മനസ്സിലായില്ല...
എങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം...

($nOwf@ll) പറഞ്ഞു...

പ്രാര്‍ഥനയോടെ..

krishnakumar513 പറഞ്ഞു...

വേര്‍പിരിയലുകള്‍ എപ്പോഴും വേദനാജനകം തന്നെ..

Manoraj പറഞ്ഞു...

കവിത നന്നായി.. സഔഹൃദങ്ങൾ വാലുമുറിച്ചിട്ട് പ്രാണരക്ഷാർത്ഥം ഓടുന്ന പല്ലികളെപോലാവരുത്.

അജ്ഞാതന്‍ പറഞ്ഞു...

" കൌമാര സുദിനങ്ങളിൽ...
നിനച്ചിരിക്കാതൊരു ദിനം
എന്നരികിലെത്തി നീ
നിന്നില്‍ ഞാന്‍ കണ്ടത്
മൌനത്തിന്‍ നിഴല്‍ മാത്രം ..
നിന്നില്‍ നിന്നും ഞാന്‍ കേട്ടത്
തെല്ലിടവിട്ട വാക്കുകളും..
അതില്‍ നിന്നുയര്‍ന്ന സ്നേഹ വയ്പ്പും
വെറും പാഴ്ക്കിനാവായിരുന്നു
നിന്‍ സൌഹൃദം ..."
എനിക്കും പറയാന്‍ ഉണ്ട് ഇങ്ങിനെ കുറച്ച് വരികള്‍ ...അത് താങ്കള്‍ ഇത്ര മനോഹരമായി പറഞ്ഞു....ഒരുപാട് നഷട്ട സൌഹൃദങ്ങള്‍ ഇങ്ങിനെ ....വരികളില്‍ കണ്ണീര്‍ ഘനീഭവിച്ചു കിടക്കുന്നു ...

സാബിറ സിദീഖ്‌ പറഞ്ഞു...

ജീവന്റെ ജീവനാം കുട്ടുകാരാ സ്നേഹാമ്രിതത്തിന്റെ നാട്ടുകാരാ
പോകരുതേ നീ മറയരുതേ എന്നെ തനിച്ചാക്കി അകലരുതേ...
കവിത വായിച്ചു അപോഴാണ് ഈ പാട്ടു ഓര്‍ത്തു പോയത്
നല്ല സുന്ദരമായ വരികള്‍ ഭാവുകങ്ങളോടെ സാബി ......

പള്ളിക്കരയില്‍ പറഞ്ഞു...

"മിന്നുന്നതെല്ലാം പൊന്നല്ല" എന്നു പഴമൊഴി.

വിഷാദാര്‍ദ്രം ഈ രചന

എന്‍.ബി.സുരേഷ് പറഞ്ഞു...

ഉമ്മു ഒരു പഴമ ചുവയ്ക്കുന്നുണ്ട്. യാത്രാമൊഴി പുതിയ രൂപത്ഥിൽ വരട്ടെ.
പൂർവ്വമാതൃകകൾ അല്ല നമ്മുടെ അനുഭവങ്ങളെ
നമ്മുടെ വൈകാരികതീവ്രതകളെ, അത് ദു:ഖമായാലും വേർപാടായാലും പ്രണയമായാലും
നമുക്കു മാത്രം പിടികിട്ടുന്ന വാക്കുകൾ കൊണ്ടു മറ്റുള്ളവരെ അനുഭവിപ്പിക്കണം.
നമുക്ക് മറ്റുള്ളവരുടെ വസ്ത്രം പാകമാകാത്ത പോലെ ഉപയോഗിച്ചു തേഞ്ഞ വാക്കുകളും പാകമാകില്ല.

ആയിരത്തിയൊന്നാംരാവ് പറഞ്ഞു...

യാത്ര പറയരുത് ഒരിക്കലും ജീവിതത്തില്‍ ....വിടവാക് പറയുമ്പോള്‍ വീഴുന്ന കണ്ണിരിനെന്ത്‌ കനം

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

തകർന്നടിഞ്ഞ സൌഹൃദത്തിൻ
ഒളിമങ്ങാത്ത ഓർമ്മകളുമായി...
നേരുന്നു നിനക്കായി...
ഒരായിരം യാത്രാ മംഗളം

നല്ല സുഹൃത്താണെങ്കില്‍ ഈ സ്നേഹം തിരിച്ചറിയും..തിരിച്ചറിയട്ടെ...

MT Manaf പറഞ്ഞു...

യാത്രാമൊഴി ...
വരികള്‍ വിളക്കിചേര്‍ക്കുന്ന ശൈലി
ഒരു നാടന്‍ ഇശലു പോലുണ്ട്

സമീര്‍ കലന്തന്‍ പറഞ്ഞു...

വരും വരാതിരിക്കില്ല.പ്രതീക്ഷകള്‍ നിറഞ്ഞതാണ് ജീവിതം.അതുകൊണ്ട് കാത്തിരിക്കുക.ശുഭ സമാഗമം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

കണ്ണൂരാന്‍ / Kannooraan പറഞ്ഞു...

"കാലമെന്‍ ഹൃദയത്തിൽ
തിരശ്ശീല വീഴ്ത്തിയപ്പോൾ..."

അയ്യോ അങ്ങനെയൊന്നും പറയല്ലേ. വേണെങ്കില്‍ ഹൃദയത്തോട് ചെറിയൊരു "കല്ലിവല്ലി' പറഞ്ഞോളൂ.

Sundharan പറഞ്ഞു...

Hridayam kondu mathram yathra mangalam parayan kazhiyatha ente kootukariye smarippichu. Ella bhavukangalum...

എറക്കാടൻ / Erakkadan പറഞ്ഞു...

എതാനിച്ചിരി വൈകി ...പുതുമയുള്ള വിഷയം ..പ്രണയമില്ല ഭാഗ്യം

kaithamullu : കൈതമുള്ള് പറഞ്ഞു...

ഉമ്മൂ,
ഉള്ളില്‍ ഉള്ള ഈ സ്ഫുരണം ഊതിക്കത്തിക്കൂ‍...

ആ തീയില്‍ വേണം രചനകള്‍ കുരുക്കാന്‍. അപ്പോഴേ അവ സ്വയം ജ്വലിക്കൂ‍.

ഇത്രനാള്‍ കാണാനായില്ലെങ്കിലും ഇനി ഈ വഴി വന്നുകൊണ്ടിരിക്കാം.

ആശംസകളോടെ

അജ്ഞാതന്‍ പറഞ്ഞു...

സഹോദരൻ അലി: തേങ്ങയടിച്ചതിനു നന്ദി തെച്ചിക്കോടൻ :തെറ്റു കാണിച്ച് തന്നതിനു നന്ദിയുണ്ട് അപ്പോൽ തന്നെ അതു തിരുത്തി നിങ്ങളെ പോലുള്ളവരാണു ഞങ്ങളെ പോലുള്ളവർക്കു പ്രചോദനം. തണലിന്റെ പ്രാർഥനക്ക് നന്ദിയുണ്ട് എന്റെ സുഹൃത്ത് ഈ വരികൾ എന്നെങ്കിലും വായിക്കുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു. ഹംസക്ക ചില സൌഹൃദങ്ങൾ വരികളെക്കാൾ തീക്ഷ്ണമാണു. ഈ കവിതയെ അറിയാൻ ശ്രമിച്ചതിനു നന്ദി പറയട്ടെ. സ്വലാഹ്: ബാക്കിയായ മണിമുത്തുകൾ ഏറ്റുവാങ്ങാൽ എന്റെ സുഹൃത്ത് വരുമായിരിക്കും. അല്ലെ ലച്ചൂ: എത്ര കുറഞ്ഞ ആയുസ്സാണെങ്കിലും ചില സൌഹൃദത്തിന്റെ മധുരം നമ്മിൽ എന്നും മായാതെ കിടക്കുന്നു. റാംജി: താങ്കളുടെ വാക്കുകൾ എത്ര ശരി അഭിപ്രായത്തിനു നന്ദി പറയുന്നു. മുഖ്താർ: കോഴി ബിരിയാണിയേക്കാൾ ചിലർക്കിഷ്ട്ടമാകുക ചില വാകുകളല്ലെ.. ബിരിയാണി ഉണ്ടാക്കാം അഭിപ്രായത്തെ മാനിച്ചിരിക്കുന്നു. ജയൻ സർ :ഹൃദയത്തിൽ പതിഞ്ഞതു കൊണ്ടാണു ഇത്ര വിഷമം ഇല്ലെങ്കിൽ എന്നേ മറക്കാമായിരുന്നു നന്ദിയുണ്ട് താങ്കളുടെ വരവിനും അഭിപ്രായത്തിനും

അജ്ഞാതന്‍ പറഞ്ഞു...

സ്നേഹം: താങ്കളുടെ നല്ല വാക്കിനു നന്ദി പറയുന്നു മുഹമ്മദ് കുട്ടിക്ക: ഒന്നെടുക്കാനെ താങ്കൾ പറഞ്ഞുള്ളൂ ഞാൻ എല്ലാം കൂടെ എടുത്തു അഹങ്കാരമായി കരുതല്ലെ ഏതെടുക്കണമെന്നു അറിയാത്തതു കൊണ്ടാ.. നല്ല വാക്കിനു നന്ദി ഇനിയും വരണം എസ്.എം :നന്ദി ഗീത,അലി. നന്ദി പറയുന്നു സിനൂ നീ ആളു കൊള്ളാമല്ലൊ സുഹൃത്തു വന്നില്ലെങ്കിലും പ്രശ്നമില്ല കവിത നന്നായാൽ മതി അല്ലെ.. കൊള്ളാം മിനി വായിച്ചു എന്നറിയിച്ചതിനു താങ്ക് സ്, വായാടി : ഞാനും ഇയാലെ പോലെ യാണു സുഹൃത്തുക്കളെക്കാൾ വലുതായി ഒരു ബന്ധവും ഇല്ല എന്ന കാഴ്ചപാടാ എനിക്കു അതിൽ ചിലതു നഷ്ട്ടപെടുന്നു ചില ബന്ധങ്ങൾ പുതുതായി ഉണ്ടാകുന്നു... എല്ലാം കാലത്തിന്റെ കൈകളിൽ... കുഞ്ഞാമിന ;എല്ലാ ബന്ധങ്ങളും അങ്ങിനെയാ നിനച്ചിരിക്കാതെ വന്നു ചേരുന്നതാ .. അതിൽ ചിലത് നമ്മെ വിട്ടു പോകുമ്പോൽ എന്നും മനസ്സിന്റെ ഉള്ളിൽ വിങ്ങൽ ലായിരിക്കും എന്നെങ്കിലും അതു തിരിച്ചു കിട്ടിയെങ്കിൽ എന്ന് നാം കൊതിച്ചിരിക്കും... പ്രാർഥനക്കു നന്ദി പറയുന്നു.. ബിജിലി,രമണിക .ഭാനു നല്ല വാക്കിനു നന്ദി. ഷാഹിന :പക്ഷെ സന്തോഷം വർമ്പോൾ സുഹൃത്ത് അടുത്തുടാകണമെന്ന് ആഗ്രഹിക്കില്ലെ നല്ല വാക്കിനു ഒരായിരം നന്ദി.. ജിഷാദ് : നന്ദി Naushu : അകന്നു പോകാൻ ഒരു പ്രത്യേക കാരണമുണ്ടെങ്കിൽ.കാത്തിരിക്കില്ലായിരുന്നു.... നന്ദി യുണ്ട് പ്രാർഥനക്ക് , മനോരാജ് ,ക്ര്ഷ്ണകുമാർ സൌഹൃദം സന്തോഷകരവും അതു നഷ്ട്ടപ്പെടൽ വേദനയുളവാക്കുന്നതുമല്ലെ. എന്തോ എനിക്കറിയില്ല ഒരു വല്ലാത്ത നോവാണത്.നന്ദിയുന്ട് വാക്കുകൾക്ക് .

അജ്ഞാതന്‍ പറഞ്ഞു...

($nOwf@ll) പ്രാർഥിക്കുക് ,ആദില താനും എഴുതുക എന്റെ വരികളേക്കാൾ എത്രയോ മനോഹരിതമാകും അത് ഞാൻ ആശംസിക്കുന്നു. നല്ല വാക്കിനു നന്ദി രേഖപ്പെടുത്തുന്നു. സാബിയെ ഞാൻ ഓർമ്മകളീലേക്കു കൂട്ടി കൊണ്ടു പോയി അല്ലെ അഭിപ്രായത്തിനു നന്ദി,പള്ളിക്കരയിൽ:ആദ്യമായി ഇവിടെ വന്നതിനു നന്ദി. സുരേഷ് സർ കവിതയെ ശരിക്കും ഉൾക്കൊണ്ട് വസ്തു നിഷ്ട്ടമായി അങ്ങു പറഞ്ഞു തന്നു ഒത്തിരി നന്ദിയുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു. ആയിരത്തൊന്നാം രാവ്: ഉപദേശം കൈകൊണ്ടിരിക്കുന്നു സിബു നൂറനാട്: നല്ല വാക്കിനും നന്ദി പറയുന്നു.മനാഫ് ,സമീർ,കണ്ണൂരാൻ ആദ്യമായി എന്റെ ബ്ലോഗിൽ വന്നതിനു വളരെ നന്ദിയുന്ട് ഇനിയും വരണം. അഭിപ്രാറ്റത്തിനും നന്ദി.സുന്ദരൻ നന്ദിയുണ്ട് അപ്പോ സൌഹൃദമൊക്കെ മറന്നു പോയോ ? കവിതയെ അറിയാൻ ശ്രമിച്ചതിനു താങ്ക്സ് ,ഏറക്കാടൻ വായിച്ചതിനു നന്ദിയുണ്ട് ,കൈതമുള്ള് താങ്കളെ പോലെ ഒരാൾ ഇവിടെ വന്നതിനു ഒത്തിരി നന്ദി.. സത്യസന്ധമായി എന്റെ സ്ര്ഷ്ട്ടിയെ വിശകലനം ചെയ്തതിനും ഇനിയും വരണം പ്രോത്സാഹനം പ്രതീ‍ക്ഷിക്കുന്നു.

ഒഴാക്കന്‍. പറഞ്ഞു...

നല്ല കവിത

rafeeQ പറഞ്ഞു...

വടവൃക്ഷത്തിന്‍റെ വേരുകള്‍ പോലെ ആഴ്ന്നുപരന്നു കിടന്നിരുന്നു, പഴയകാല സൗഹൃദങ്ങളുടെ ആത്മബന്ധങ്ങള്‍! ആവശ്യാനുസരണം ആവശ്യമുള്ളത് ഊരിമാറ്റുന്ന ഇലക്ട്രോണിക്സ് യുഗത്തില്‍ സ്നേഹപാശങ്ങളെ വരിഞ്ഞുമുറുക്കാന്‍ എവിടെ വിമലീകൃത മനസ്സുകള്‍?

കുമാരന്‍ | kumaran പറഞ്ഞു...

തീര്‍ച്ചയായും വളരെ മനോഹരം.

sneham പറഞ്ഞു...

എഴുത്തും ജീവിതവും ഒന്നായിരിക്കട്ടെ........വെറും വാക്കുകളാണു എവിടെയും.........അതാണു .........

(റെഫി: ReffY) പറഞ്ഞു...

ബ്ലോഗില്‍ സ്ഥിരമായി വരാറില്ല. അതാണ്‌ ഇവിടെയെതാനും വൈകിയത്. ഒരു വീട്ടമ്മ എന്നതിനപ്പുറം നന്നായി പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഉമ്മു അമ്മാര്‍ നല്ലൊരു സന്‍ഘാടകയാനെന്നും മനസ്സിലാക്കുന്നു. ജീവിതത്തില്‍ നന്മ വിതറുകയും സഹജീവികളോട് കരുണ കാണിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തിനും മഹത്വം ഉണ്ടാകുന്നു. ഇവിടെ പ്രതിപാദിക്കുന്നതും നഷ്ട്ടപ്പെട്ട ഒരു സ്നേഹത്തെയാണല്ലോ. കവിത നന്നായി എന്നുമാത്രമേ ഞാന്‍ പറയുകയുള്ളൂ. കാരണം, വിഷയം താങ്കളെ നോമ്പരപ്പെടുത്തി എന്ന് വരികളില്‍ വ്യക്തമാണ്. ഇനിയും എഴുത്ത്/സന്ഘാടനം/ഇടപെടല്‍ തുടരട്ടെ എന്നാശംസിക്കുന്നു.

Sirjan പറഞ്ഞു...

നോവും ഹൃദയം എൻ മുന്നിലർപ്പിക്കുവാൻ
എങ്ങു നീ പോയി മറഞ്ഞു പെട്ടെന്നൊരു ദിനം
ജാലക ചിന്തിലൂടെ സ്വർണ്ണ വർണ്ണമാം
പൊൻ കിരണം എന്നെ തൊട്ടു വിളിച്ചപ്പോള്‍
ഒരു നിമിഷം നിയാണോ എന്നോര്‍ത്ത് ഞാന്‍
ഇനിയൊരിക്കല്‍ എന്നരികിലെത്തിയാല്‍
എന്‍ ഹൃദയ സാഗരത്തില്‍ നിന്നും
മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍
സ്നേഹത്തില്‍ നൂലിഴയില്‍ കോര്‍ത്ത്‌
കാത്തു വെച്ചു ഞാന്‍ നിനക്കേകിടാനായി..

Abdulkader kodungallur പറഞ്ഞു...

എന്‍ ഹൃദയ സാഗരത്തില്‍ നിന്നും
മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍
സ്നേഹത്തില്‍ നൂലിഴയില്‍ കോര്‍ത്ത്‌
കാത്തു വെച്ചു ഞാന്‍ നിനക്കേകിടാനായി..

മനോഹരമായ കവിത. നല്ലവരികള്‍

പറയുവാനില്ല വാക്കുകളെന്നന്തരംഗത്തില്‍
നിറയുന്നതൊക്കെയുംസോദരിതന്‍ നൊമ്പരങ്ങള്‍
കാത്തിരിക്കുവാന്‍ കാതോര്‍ക്കുവാനോര്‍ക്കുവാന്‍
തീര്‍ത്തുവിട്ടതല്ലോ തമ്പുരാന്‍ നരജന്മങ്ങളെ.

F A R I Z പറഞ്ഞു...

നഷ്ടപ്പെടുംബോഴേ ഒന്നിന്റെ വില നാം അറിയൂ.നഷ്ട ബോധത്തിന്‍റെ വേദന വരികളില്‍ തെളിയുന്നു.ആത്മ ബന്ധമുള്ള വരികള്‍, ലാളിത്യത്തിന്റെ സുന്ദര ശൈലിയില്‍ പറഞ്ഞിരിക്കുന്നു.

ഭാവുകങ്ങള്‍
---ഫാരിസ്‌