ചൊവ്വാഴ്ച, മാർച്ച് 23, 2010

ഉഷ്ണം


         
നേരിന്റെ വെള്ളിവെളിച്ചം ലഭിക്കില്ല
മാനവര്‍ക്കൊന്നുമേ  ഈ ഭൂമിയില്‍ ...
നന്മ തന്‍ വാതായനങ്ങള്‍ തുറക്കില്ല
മര്‍ത്യര്‍ താണ്ഡവമാടിടും
ഈ ഭൂമിയില്‍..
നന്മ വറ്റിയ മനുഷ്യ മനസ് പോല്‍
വരണ്ടുണങ്ങിയ  ഭൂമിയും ....
ഇലകള്‍ കൊഴിഞ്ഞ മരങ്ങളും
സ്വാന്തനത്തിനായി ഒഴുകിയെത്തിയ
കാറ്റില്‍ ....
ഉഷ്ണത്തിന്‍ അലയൊലികള്‍ ...
പ്രതീക്ഷകള്‍ നശിക്കാത്ത
ആകാശ നീലിമയിലേക്ക്‌ ...
കൈകളുയര്‍ത്തി കേണിടാം
ഒരിറ്റു തെളിനീരിനായി ...
ദൈവത്തിന്‍  സ്വന്തം നാടെന്ന
വാമൊഴി  ദൈവം മറക്കുമോ?
സൂര്യന്റെ കോപം ശമിക്കതിരിക്കുമോ ?

1 അഭിപ്രായം:

Sulfikar Manalvayal പറഞ്ഞു...

ഒരുപാട് കവിതകള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ.
ക്ഷമിക്കണേ. കവിതയ്ക്ക് അഭിപ്രായം പറയാനുള്ള വിവരമൊന്നും ഇല്ല.
അതിനാല്‍ തന്നെ വായിച്ചു മിണ്ടാതെ പോവുന്നു.