കാലികമാമൊരു ദു:ഖസത്യത്തെ ഞാന്‍
കണ്ണീരില്‍ ചാലിച്ചെഴുതിടട്ടെ..
കാരുണ്യമറ്റൊരാ മാനവന്‍ ചെയ്തിയില്‍
കാതരയായ് ഞാന്‍ കേണിടട്ടെ
പൊന്നിന്‍ ചിരി തൂകി നിന്നൊരാ കൊന്നയും
കണ്ണിന്നമൃതമായ് വാകമരപ്പൂക്കളും
തരളിതത്തണല്‍ നല്‍കുമശോകമരങ്ങളും
അമ്പലത്തറയിലെ ആല്‍മരവും
കരയുടെ കാവലാം കണ്ടല്‍ കാടും
ഇന്നവയെല്ലാം മറഞ്ഞു പോയീ
കരുണയില്ലാത്തവരരിഞ്ഞു മാറ്റി!
താളമേളങ്ങള്‍ തന്‍ പുലരി മഴ
സംഗീത സാന്ദ്രമായ് രാത്രിമഴ
കുളിര്‍തൂകിയെത്തിടും വേനല്‍ മഴ
സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ
ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ
പേമാരിയൊക്കെയിന്നെങ്ങുപോയീ..?
കാനനമെല്ലാമിടതൂര്‍ന്ന കാലം
മര്‍ത്ത്യർ പ്രകൃതിയില്‍ കൈകടത്തി
കാടുകള്‍ മേടുകള്‍ മാമരമൊക്കെയും
മുച്ചൂടും വെട്ടി മണിമന്ദിരം കേറ്റി
തലമുറ തലമുറ കൈമാറി വന്നൊരാ
തിലകക്കുറികളും മാഞ്ഞു പോയീ
പാലകള്‍ പൂക്കുട തീര്‍ത്തൊരാ കാലവും
പൂവാലന്‍ കിളികൾ തന്‍ കേളീ വനങ്ങളും
മാമല പൂമല ക്കാടുകള്‍ മേടുകള്‍
മണിമാളികക്കാടുകളായി മാറി
ആ മരക്കുറ്റിയില്‍ നിന്നും കരഞ്ഞൊരാ
പൈങ്കിളിയെങ്ങോ പറന്നു പോയി
തന്‍കുഞ്ഞിനായൊരു കൂടൊരുക്കീടുവാൻ
വഴി കാണാതവള്‍ പറന്നകന്നൂ..
അലമുറയിട്ടുകരയുന്നു പക്ഷികള്‍
കലികാലലക്ഷണമാകുമോ ദൈവമേ!
കണ്ണീരില്‍ ചാലിച്ചെഴുതിടട്ടെ..
കാരുണ്യമറ്റൊരാ മാനവന്‍ ചെയ്തിയില്‍
കാതരയായ് ഞാന്‍ കേണിടട്ടെ
പൊന്നിന്‍ ചിരി തൂകി നിന്നൊരാ കൊന്നയും
കണ്ണിന്നമൃതമായ് വാകമരപ്പൂക്കളും
തരളിതത്തണല്‍ നല്‍കുമശോകമരങ്ങളും
അമ്പലത്തറയിലെ ആല്‍മരവും
കരയുടെ കാവലാം കണ്ടല്‍ കാടും
ഇന്നവയെല്ലാം മറഞ്ഞു പോയീ
കരുണയില്ലാത്തവരരിഞ്ഞു മാറ്റി!
താളമേളങ്ങള്‍ തന്‍ പുലരി മഴ
സംഗീത സാന്ദ്രമായ് രാത്രിമഴ
കുളിര്‍തൂകിയെത്തിടും വേനല്‍ മഴ
സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ
ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ
പേമാരിയൊക്കെയിന്നെങ്ങുപോയീ..?
കാനനമെല്ലാമിടതൂര്‍ന്ന കാലം
മര്‍ത്ത്യർ പ്രകൃതിയില്‍ കൈകടത്തി
കാടുകള്‍ മേടുകള്‍ മാമരമൊക്കെയും
മുച്ചൂടും വെട്ടി മണിമന്ദിരം കേറ്റി
തലമുറ തലമുറ കൈമാറി വന്നൊരാ
തിലകക്കുറികളും മാഞ്ഞു പോയീ
പാലകള്‍ പൂക്കുട തീര്‍ത്തൊരാ കാലവും
പൂവാലന്‍ കിളികൾ തന്‍ കേളീ വനങ്ങളും
മാമല പൂമല ക്കാടുകള്‍ മേടുകള്‍
മണിമാളികക്കാടുകളായി മാറി
ആ മരക്കുറ്റിയില്‍ നിന്നും കരഞ്ഞൊരാ
പൈങ്കിളിയെങ്ങോ പറന്നു പോയി
തന്‍കുഞ്ഞിനായൊരു കൂടൊരുക്കീടുവാൻ
വഴി കാണാതവള്‍ പറന്നകന്നൂ..
അലമുറയിട്ടുകരയുന്നു പക്ഷികള്‍
കലികാലലക്ഷണമാകുമോ ദൈവമേ!

