വെള്ളിയാഴ്‌ച, ഒക്‌ടോബർ 01, 2010

വനരോദനം

കാലികമാമൊരു ദു:ഖസത്യത്തെ ഞാന്‍
കണ്ണീരില്‍ ചാലിച്ചെഴുതിടട്ടെ..

കാരുണ്യമറ്റൊരാ മാനവന്‍ ചെയ്തിയില്‍

കാതരയായ് ഞാന്‍ കേണിടട്ടെപൊന്നിന്‍ ചിരി തൂകി നിന്നൊരാ കൊന്നയും

കണ്ണിന്നമൃതമായ് വാകമരപ്പൂക്കളും

തരളിതത്തണല്‍ നല്‍കുമശോകമരങ്ങളും

അമ്പലത്തറയിലെ ആല്‍മരവും

കരയുടെ കാവലാം കണ്ടല്‍ കാടും

ഇന്നവയെല്ലാം മറഞ്ഞു പോയീ

കരുണയില്ലാത്തവരരിഞ്ഞു മാറ്റി!താളമേളങ്ങള്‍ തന്‍ പുലരി മഴ

സംഗീത സാന്ദ്രമായ് രാത്രിമഴ

കുളിര്‍തൂകിയെത്തിടും വേനല്‍ മഴ

സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ

ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ

പേമാരിയൊക്കെയിന്നെങ്ങുപോയീ..?കാനനമെല്ലാമിടതൂര്‍ന്ന കാലം

മര്‍ത്ത്യർ പ്രകൃതിയില്‍ കൈകടത്തി

കാടുകള്‍ മേടുകള്‍ മാമരമൊക്കെയും

മുച്ചൂടും വെട്ടി മണിമന്ദിരം കേറ്റി

തലമുറ തലമുറ കൈമാറി വന്നൊരാ

തിലകക്കുറികളും മാഞ്ഞു പോയീപാലകള്‍ പൂക്കുട തീര്‍ത്തൊരാ കാലവും

പൂവാലന്‍ കിളികൾ തന്‍ കേളീ വനങ്ങളും

മാമല പൂമല ക്കാടുകള്‍ മേടുകള്‍

മണിമാളികക്കാടുകളായി മാറി

ആ മരക്കുറ്റിയില്‍ നിന്നും കരഞ്ഞൊരാ

പൈങ്കിളിയെങ്ങോ പറന്നു പോയി

തന്‍‌കുഞ്ഞിനായൊരു കൂടൊരുക്കീടുവാൻ

വഴി കാണാതവള്‍ പറന്നകന്നൂ..

അലമുറയിട്ടുകരയുന്നു പക്ഷികള്‍

കലികാലലക്ഷണമാകുമോ ദൈവമേ!

42 അഭിപ്രായങ്ങൾ:

ഒരു നുറുങ്ങ് പറഞ്ഞു...

എല്ലാം വെട്ടിവെളുപ്പിച്ചവര്‍,ബാക്കി
വെച്ചതൊ..ഒരു മഴുത്താഴ മാത്രവും..!

ഉമ്മുഫിദ പറഞ്ഞു...

nannaayirikkunnu ee vanarodhanam !
kelkkatte marikkaatha manassukal.

www.ilanjipookkal.blogspot.com

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

തണല്‍മരമെല്ലാം വെട്ടിവെളുപ്പിച്ചിട്ടു-
'തണല്‍' ബ്ലോഗു മാത്രം ബാക്കിയായി.

muhammed sadique പറഞ്ഞു...

pragrthiyodulla sneham ,oru sukathakumaari teacher tech unttallo..nnayittuntt

F A R I Z പറഞ്ഞു...

"വനരോദനം" പക്വമായ ഒരു വിലാപം.പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യ മനസ്സുകളുടെ തേങ്ങലുകള്‍ക്ക് പ്രസക്തിയിലാത്ത അവസ്ഥയാണിന്നുള്ളത്.

"പൊന്നിന്‍ ചിരി തൂകി നിന്നൊരാ കൊന്നയും

കണ്ണിന്നമൃതമായ് വാകമരപ്പൂക്കളും

തരളിതത്തണല്‍ നല്‍കുമശോകമരങ്ങളും

അമ്പലത്തറയിലെ ആല്‍മരവും'

ദൈവം അനുഗ്രഹിച്ച നാടിന്റെ
പൂവണിയിച്ച മനോഹര ചിത്രം കവി നമ്മെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം

"താളമേളങ്ങള്‍ തന്‍ പുലരി മഴ

സംഗീത സാന്ദ്രമായ് രാത്രിമഴ

കുളിര്‍തൂകിയെത്തിടും വേനല്‍ മഴ

സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ

ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ

പേമാരിയൊക്കെയിന്നെങ്ങുപോയീ..?"

നമ്മില്‍ നിന്നകന്നു പോയ
മഴയുടെ കുളിരണിയിക്കുന്ന
സുന്ദരാനുഭൂതിയും അയവിറക്കാന്‍ പ്രാപ്തമാക്കുന്ന,
വായനക്കാരന്റെ ഹൃദയത്തില്‍ കുളിരണിയിച്ചു കൊണ്ട്,ഈ കൊച്ചു കവിത മനോഹരമായവതരിപ്പിച്ച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍
---ഫാരിസ്‌

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

ഇനീയും നന്മ വറ്റാത്ത ഒരു നല്ല മനസ്സില്‍ നിന്നു വന്ന ഈ വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍.

Jishad Cronic പറഞ്ഞു...

എല്ലാം വെട്ടിവേളുപ്പിച്ചു, ഇനി ബാക്കി കോണ്‍ക്രീറ്റ് തണലുകള്‍ മാത്രം.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

:)
ആശംസകള്‍

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

മരവും വെട്ടി, മലയും മാന്തി കഴിഞ്ഞ് ഉപയോഗമില്ലാതെ വരുന്ന 'ബുള്‍ഡോസ്സര്‍' കുഴിച്ചു മൂടാനെങ്കിലും കുറച്ചു മണ്ണ് ബാക്കി വെച്ചേക്കണേ ഈ മനുഷ്യര്‍..!!

Abdulkader kodungallur പറഞ്ഞു...

പ്രകൃതിയുടെ രോദനം ഹൃദയത്ത്തിലെക്കാവാഹിക്കുന്നവരാണ് കവികള്‍ . മറ്റുള്ളവര്‍ കാണാത്തത് കവികള്‍ കാണുന്നു . മറ്റുള്ളവര്‍ കേള്‍ക്കാത്തത് കവികള്‍ കേള്‍ക്കുന്നു . അങ്ങിനെ മഹത്തായ സൃഷ്ടികള്‍ ജനിക്കുന്നു .ചെറിയ അഴിച്ചുപണി നടത്തിയാല്‍ ആ ഗണത്തില്‍ പെടുന്നു ഈ കവിതയും . വനരോദനത്തിനു മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്‌. ആരും കേള്‍ക്കാത്ത കരച്ചില്‍ . ആ അര്‍ത്ഥത്തിലും ഇത് വനരോദനാമാണ് . അഭിനന്ദനങ്ങള്‍

Unknown പറഞ്ഞു...

പ്രകൃതിക്ക്‌ വേണ്ടിയുള്ള ഈ രോദനം ഒരു വനരോദനമായി മാറാതിരിക്കട്ടെ!

Unknown പറഞ്ഞു...

നല്ല കവിത, ആശംസകൾ.

Anees Hassan പറഞ്ഞു...

അലമുറയിട്ടുകരയുന്നു പക്ഷികള്‍

കലികാലലക്ഷണമാകുമോ ദൈവമേ!
..............
..........

കലികാലം ........കലിപൂണ്ട മനുഷ്യന്‍ ......

ഹംസ പറഞ്ഞു...

കവിത നന്നായി. ആശംസകള്‍ :)

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

നന്മ നിറഞ്ഞ മനസ്സിന്റെ രോദനം, പിടച്ചില്‍ കവിതയിലൂടെ..... നന്നായി എഴുതി.

സാലഭാന്ജിക പറഞ്ഞു...

ഞാനൊരു രോദനം എഴുതി കഴിഞ്ഞു അപലോഡ് ചെയ്തു വരുമ്പോളാണ് ഈ വനരോദനം കണ്ടത്..
നല്ല ആവിഷ്കരണം..വരികളില്‍ കുളിര്‍മ തോന്നി...

അലി പറഞ്ഞു...

നാടിന്‍റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ആരിലും ഉയരുന്ന രോദനം...

നല്ല വരികള്‍.
ആശംസകള്‍!

Unknown പറഞ്ഞു...

Nannayittund......

പട്ടേപ്പാടം റാംജി പറഞ്ഞു...

സമകാലീന സംഭവങ്ങള്‍ എല്ലാം കോര്‍ത്തിണക്കി നഷ്ടപ്പെടുന്ന നന്മയുടെ കാരണക്കാര്‍ക്ക് നേരെ സൌമ്യമായി കേഴുന്ന വരികള്‍ വളരെ ലളിതായി അവതരിപ്പിച്ചത്‌ ഭംഗിയായി.

അജ്ഞാതന്‍ പറഞ്ഞു...

"താളമേളങ്ങള്‍ തന്‍ പുലരി മഴ
സംഗീത സാന്ദ്രമായ് രാത്രിമഴ
കുളിര്‍തൂകിയെത്തിടും വേനല്‍ മഴ
സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ
ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ
പേമാരിയൊക്കെയിന്നെങ്ങുപോയീ..?"

അതെ എല്ലാം എങ്ങോ പോകുന്നു ....എല്ലാം ഒരുവേള തിരിച്ച് വന്നിരുന്നെകില്‍ ...അതിന്റെ കാലത്തും സമയത്തും ...വരികളില്‍ കേള്‍ക്കുന്നു ഭുമിയുടെ രോദനം !!!

the man to walk with പറഞ്ഞു...

:)

Best Wishes

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്ന ആസുര കാലത്തെ
ഓര്മപ്പെടുത്തുന്ന കവിത.
പ്രകൃതിയുടെ നാശം ആത്യന്തികമായി മനുഷ്യര്‍ ഉള്‍പ്പെടുന്ന ജൈവ വൈവിധ്യത്തിന്റെ നാശം തന്നെയാണ്.താല്‍കാലിക ലാഭം നോക്കി പ്രകൃതിയെ
ചൂഷണം ചെയ്യുന്ന മനുഷ്യന്‍ തന്നെ സര്‍വ നാശത്തെ
ക്ഷണിച്ചു വരുത്തുകയാണ്...
എല്ലാ ഭാവുകങ്ങളും നേരുന്നു ..

TPShukooR പറഞ്ഞു...

നാട്ടില്‍ പോയി വന്നപ്പോഴുള്ള സങ്കടമായിരിക്കാം കവിതയായി പുറത്ത്‌ വന്നിരിക്കുന്നത്. നന്നായിട്ടുണ്ട് ഭാഷയും ഭാവനയും.

HAINA പറഞ്ഞു...

കവിത നന്നായിരിക്കുന്നു

mayflowers പറഞ്ഞു...

"താളമേളങ്ങള്‍ തന്‍ പുലരി മഴ

സംഗീത സാന്ദ്രമായ് രാത്രിമഴ

കുളിര്‍തൂകിയെത്തിടും വേനല്‍ മഴ

സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ

ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ

പേമാരിയൊക്കെയിന്നെങ്ങുപോയീ..?"


മനോഹരം ഈ വരികള്‍.

ഒഴാക്കന്‍. പറഞ്ഞു...

കണ്ടിട്ട് കലികാല ലക്ഷണം തന്നെ

ആളവന്‍താന്‍ പറഞ്ഞു...

ഇത് കലികാലത്തിലെക്കുള്ള പോക്ക് തന്നെ. നല്ല സുന്ദരന്‍ എഴുത്ത്. ഇഷ്ട്ടപ്പെട്ടു. ലളിതം, സുന്ദരം.ആശംസകള്‍.!

Manoraj പറഞ്ഞു...

ഇന്നവയെല്ലാം മറഞ്ഞു പോയീ

കരുണയില്ലാത്തവരരിഞ്ഞു മാറ്റി!


ഈ കരുണയില്ലാത്തവര്‍ക്കിടയില്‍ നിന്നും പ്രതികരിക്കാന്‍ മനസ്സ് കാട്ടുന്നതിന് നന്ദി

rafeeQ നടുവട്ടം പറഞ്ഞു...

വിശ്വാസത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും പ്രതീകങ്ങള്‍ക്കപ്പുറം ബാല്യകാല ഓര്‍മകളെ പച്ചപുതപ്പിച്ച, ശുദ്ധവായുവും കുളിര്‍ത്തണലും പ്രദാനം ചെയ്ത ഒട്ടനവധി മരങ്ങള്‍ മനുഷ്യദുരമൂലം മരണം പുല്‍കി.
ഭൂമിയെ ഉറപ്പിച്ചു നിര്‍ത്തിയ കുന്നും മലകളും ഇടിച്ചു നിരത്തി ചീട്ടുകൊട്ടാരങ്ങള്‍ പണിതവര്‍ പ്രളയങ്ങളെ വിളിച്ചു വരുത്തി; കെടുതികളെ എന്നും കൂടെ നിര്‍ത്തി..

പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം കവര്‍ന്ന്, അതിനെ മാനഭംഗപ്പെടുത്തിയ ഒരു ജനസമൂഹത്തോട്‌ ഇനിയും അനീതിയരുതെന്ന് കണ്ടമിടറിപ്പറയുന്ന കവിത, ആശയ സമ്പുഷ്ടത കൊണ്ട് ശ്രദ്ധേയമായിരിക്കുന്നു!

Unknown പറഞ്ഞു...

മഴ "വരികള്‍" അധിമനോഹരം.
പ്രകൃതിയെ രക്ഷിക്കാന്‍
ഒരു കവിതക്കാകുമെങ്കില്‍
അതും ഒരു പുണ്യമായി
എഴുതപ്പെടട്ടെ..

സൊന്തം വീട്ടുവളപ്പിലെ പ്രകൃതിയെ
എങ്കിലും സംരക്ഷിക്കുമെന്നു
നമുക്ക്‌ പ്രതിഞ്ജയെടുക്കാം..

Junaiths പറഞ്ഞു...

മനോഹര വരികള്‍,
മനുഷ്യന്റെ കടന്നു കയറ്റം മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് വ്യക്തമായ് പറഞ്ഞിരിക്കുന്നു...
വരും തലമുറകള്‍ക്ക് ഈ വരികള്‍ വായിച്ചു പഴയെ പ്രകൃതിയെയും കര ജല ജീവികളെയും പക്ഷികളെയും അറിയേണ്ടി വരും എന്നുള്ളത് വേദനാജനകം തന്നെ..

ശ്രീ പറഞ്ഞു...

നല്ല വരികള്‍!

ഷാരോണ്‍ പറഞ്ഞു...

മലയാളിക്ക് ദൈവം കൂടെ പിറപ്പായി കൊടുത്ത രോഗം...നോസ്ടാല്ജിയ..
ആശംസകള്‍...വായിക്കാന്‍ ഇവിടെ ആളുകള്‍ ഉണ്ട്...
ധൈര്യമായി എഴുതുക...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ആ മരക്കുറ്റിയില്‍ നിന്നും കരഞ്ഞൊരാ

പൈങ്കിളിയെങ്ങോ പറന്നു പോയി

തന്‍‌കുഞ്ഞിനായൊരു കൂടൊരുക്കീടുവാൻ

വഴി കാണാതവള്‍ പറന്നകന്നൂ..

orupdu orupadu ishtamayi ii varikal

പാവപ്പെട്ടവൻ പറഞ്ഞു...

കലികാലലക്ഷണമാകുമോ ദൈവമേ!

perooran പറഞ്ഞു...

forestcry is good post

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

പ്രക്ര്‌തിയെ സംബന്ധിക്കുന്ന ഈ ഉൽക്കണ്ഠ പങ്കിടുന്നു.

Pranavam Ravikumar പറഞ്ഞു...

നല്ല വരികള്‍. ആശംസകള്‍...!!!

Echmukutty പറഞ്ഞു...

നല്ല വരികൾ.

റഷീദ് കോട്ടപ്പാടം പറഞ്ഞു...

കണ്ണീരില്‍ ചാലിച്ച കാലിക ദുഖ സത്യം മനസ്സില്‍ തട്ടി.
പേമാരി മാത്രം ഇല്ലാ എന്ന് പറയരുത് കവി ഹൃദയമെ.........നാട്ടില്‍ ഇഷ്ടം പോലെ മഴ!!

Sidheek Thozhiyoor പറഞ്ഞു...

ഉണര്‍ന്നു പ്രവര്‍ത്തിക്കുക ...സജീവമാകട്ടെ ..എല്ലാ വിധ ഭാവുകങ്ങളും ..
ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ആവശ്യമുണ്ടോ?
ഈ അഭിപ്രായം ഞാന്‍ സാമൂഹിക...സ്ത്രീ ശക്തി എന്ന ബ്ലോഗിലെ പുതിയ പോസ്റ്റിനു വേണ്ടി ഇട്ടതാണ് പക്ഷെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എന്തോ പ്രോബ്ലം ,പലര്‍ക്കും ഈ പ്രശ്നം ഉണ്ടായിരിക്കും..അത് ആവശ്യമുണ്ടോ?

ഇന്ദു പറഞ്ഞു...

പെമാരിയും കാടൂം എല്ലാം പോയി അല്ലെ..?
കവിത കൊള്ളാം..