വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

ചിതയിലേക്കൊരു വോട്ട്..ശാരദയുടെ കരച്ചില്‍  നിശബ്ദതയെ  കീറി  മുറിക്കുന്നു.. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം.!! ഒരു ഭാഗത്ത് ആരെല്ലാമോ ചേര്‍ന്ന് ചിതയോരുക്കുന്ന തിരക്കിലാണ് .!
സുഹൃത്തിന്‍റെ വേര്‍പാടില്‍ മനം നൊന്ത് ആള്‍കൂട്ടത്തില്‍ നിന്നും അൽപ്പം മാറി നില്‍ക്കുകയായിരുന്ന ബഷീറിന്‍റെ അടുത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന രണ്ട് പേര്‍ ചെന്ന് സജീവനെ അന്വേഷിച്ചു .
“ എന്താ കാര്യം ?”
ബഷീര്‍ അവരെ നോക്കി ചോദിച്ചു.!
“സജീവന്‍റെ വോട്ട് വോട്ടര്‍പട്ടികയില്‍ നിന്നും തള്ളിയിരിക്കുന്നു അത് ശരിയാക്കാന്‍ പറയാന്‍ വന്നതാ”
വന്നവരില്‍ നിന്നും ഒരുവന്‍ ബഷീറിനെ നോക്കി പറഞ്ഞു.! അവരുടെ മറുപടിക്ക് മുന്നില്‍ അൽപ്പ നേരം അന്ധാളിച്ചു നിന്ന ബഷീര്‍ പതിഞ്ഞ സ്വരത്തില്‍ അവരോടായി പറഞ്ഞു.!
“രണ്ട് വര്‍ഷമായി ജീവച്ഛവവമായി കിടന്നിരുന്ന സജീവന്‍ ഇന്നു കാലത്ത് മരണപ്പെട്ടു വോട്ട് തള്ളിയ കാര്യം ഇപ്പോള്‍ അറിയിച്ചത് നന്നായി ഇനി ഏതായാലും സജീവനു ബൂത്തിലേക്ക് പോവേണ്ടല്ലോ”

50 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഈ സജീവന്‍ മരിക്കാന്‍ കണ്ട നേരം ....ഒരു വോട്ടു തള്ളിയ കാര്യം ആഘോഷിക്കാമായിരുന്നു .....

Echmukutty പറഞ്ഞു...

മരിയ്ക്കാൻ ഇത്തിരിം കൂടി കാക്കാമായിരുന്നു.

Sureshkumar Punjhayil പറഞ്ഞു...

Rashtreeyam...!

Manoharam, Ashamsakal...!!!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ചിതയൊരുക്കുന്നല്ലേയുള്ളു. കത്തിച്ചില്ലല്ലോ...എങ്കി വഴിയുണ്ട്...
ചെയ്യാം.ഒരു ഡോക്ടറെക്കൂടീ സംഘടിപ്പിച്ചോ.

ഹംസ പറഞ്ഞു...

സജീവന്‍ ഈ പഞ്ചായത്ത് ഇലക്ഷനു മുന്‍പാണോ മരിച്ചത് ?.... കുസുമം ടീച്ചര്‍ പറഞ്ഞ പോലെ തട്ടിയ വോട്ട് ഉണ്ടാക്കി ഇലക്ഷന്‍ വരെ ബോഡി സൂക്ഷിച്ചിരുന്നു എങ്കില്‍ അത് ഒരു ഉപകാരമായേനെ .. ഒരു വോട്ടിന്‍റെ വില അറിയാഞ്ഞിട്ടാ.....
അല്ലങ്കിലും ആ പഹയനു മരിക്കാന്‍ കണ്ട ഒരു സമയം .......

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പത്തു വര്‍ഷം മുമ്പ് സമാധി ആയവരുടെ വോട്ടൊക്കെ ഇപ്പോഴും ചെയ്യുന്നുണ്ട്.
സജീവിന്റെതും ചെയ്യും. മാഫി ഫിക്ര്‍

അജ്ഞാതന്‍ പറഞ്ഞു...

" ഇപ്പോള്‍ അറിയിച്ചത് നന്നായി ഇനി ഏതായാലും സജീവനു ബൂത്തിലേക്ക് പോവേണ്ടല്ലോ”...അത് തന്നെ ആശ്വാസം ...പിന്നെ രാഷ്ട്രീയം എനിക്ക് ദഹിക്കില്ല ..എന്നാലും ഒരു വാക്ക് ..പലപ്പോഴും എല്ലാരും ഒരു തരത്തില്‍ സജീവനെ പോലെ അല്ലെ ..[ജീവശവമായി] ...സജീവമല്ലാതെ പാര്‍ട്ടി സ്പിരിറ്റ്‌ മാത്രം നോക്കി ..സ്ഥാനാര്‍ഥിയുടെ ഗുണം ഒന്നും നോക്കാതെ ഒരു കുത്ത് ...:D ...ഞങ്ങളുടെ നാട്ടില്‍ ഒരു റോഡ്‌ ഉണ്ട് ..പുഴയ്ക്കു ചേര്‍ന്ന് ..അത് നന്നാക്കിയാല്‍ ഒത്തിരി കുടുംബങ്ങള്‍ക്ക് മോക്ഷം കിട്ടും ..എല്ലാ തിരഞ്ഞെടുപ്പിലും അത് കാണിച്ചു സ്ഥാനാര്‍ഥികള്‍ ആര്‍ത്തിയോടെ വോട്ട് ചോദിച്ചു വരും..ഒരേ കല്ലില്‍ തട്ടി പിന്നെയും പിന്നെയും "ജീവശവമായ" ആളുകള്‍ വീണുകൊണ്ടിരിക്കും ...കാരണം എല്ലാരും party kalum ഒരേ അടവ് തന്നെ ...:D

ജന്മസുകൃതം പറഞ്ഞു...

മരിച്ചവരുടെ വോട്ടുകള്‍ പ്രത്യേകം എണ്ണണം .അതും പോസ്റല്‍ വോട്ടിന്റെ കൂടെ...അവര്‍ പരലോക ത്തു നിന്നും അയച്ചതാണല്ലോ
എന്തായാലും സന്ദര്ഭികമായ രചന...അഭിനന്ദനങ്ങള്‍ ....

പാവപ്പെട്ടവൻ പറഞ്ഞു...

ജനാധിപത്യവ്യവസ്ഥയുടെ ജനങ്ങളുടെ ആകെയുളള ഒരു വിലപ്പെട്ട ഇടപെടലാണ് ഒരു വേട്ട് ...അതില്ലാതാവുന്നത് നിസാരമല്ല ...ആ പറഞ്ഞത് ചെറിയ കാര്യമല്ല.

Unknown പറഞ്ഞു...

ചിലപ്പോള്‍ സജീവന്‍ അടുത്ത തിരഞ്ഞെടുപ്പിലും ജീവിക്കും കള്ളവോട്ടിന്റെ രൂപത്തില്‍.

the man to walk with പറഞ്ഞു...

:)
നന്നായി പോസ്റ്റ്‌ ..നടന്ന സംഭാവമാകാനും സാധ്യത

HAINA പറഞ്ഞു...

പാവംസജീവേട്ടൻ

മാജിക്സ് വിഷന്‍ പറഞ്ഞു...

കൊള്ളാം കൊള്ളാം എല്ലാം ഒരു വോട്ടിന്റെ വട്ടത്തിലൊതുങ്ങുന്ന കാലത്ത്
ഇലക്ഷന്‍ സമയത്ത് മരണസംഖ്യ കുറക്കണമെന്നോ മരണമേ തല്‍ക്കാലം നിര്‍ത്തലാക്കണമെന്നോ
ഒരു പ്രമേയം പാസ്സാകി കാലഭഗവാനയക്കാന്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ മുതിര്‍ന്നാല്‍ അല്‍ഭുതപ്പെടാനില്ല!

രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രിയമുള്ള നാട്ടുകാരെ സുഹ്രത്തുക്കളെ ..
വോട്ടു തള്ളിയ കാര്യം നേരിട്ട് കണ്ടു പറയാനും അത് ശെരിയാക്കി കൊടുക്കാനും വന്ന ആത്മാര്‍ഥത യുള്ള ആ രാഷ്ട്രീയ പ്രവര്‍ത്തകരെ കുറിച്ച് ,,അവരുടെ സേവന മനസ്തിതിയെക്കുറിച്ചു
ഇവിടെ ആര്‍ക്കും ഒന്നും പറയാനില്ലേ ??..സുഹൃത്തുക്കളെ ഞാന്‍ ചോദിക്കുകയാണ് ..ഞങ്ങളുടെ പ്രവര്‍ത്തകരായ ആ ചെറുപ്പക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ സജീവന്‍ മരിക്കില്ലായിരുന്നോ? സജീവന്റെ വോട്ടു തള്ളി അവനെ ജീവച്ചവം ആക്കിയതാരാണ്? എന്തിനും ഏതിനും ഭരണ പക്ഷത്തെ കുറ്റം പറയുന്ന പ്രതി പക്ഷത്തിന്റെ കറുത്ത കൈകള്‍ ഇതിനു പിന്നിലില്ലേ എന്ന് ഞാന്‍ സംശയിക്കുകയാണ് ..ഞങ്ങളുടെ പ്രവര്‍ത്തകര്‍ അവിടെ തക്ക സമയത്ത് വന്നതിനാല്‍ സജീവന്റെ മരണ വാര്‍ത്ത അറിയാനും മഹാ സാഹിത്യകാരിയും ഞങ്ങളുടെ സാംസ്കാരിക വിഭാഗത്തിന്റെ ആരാധ്യ നേതാവുമായ ശ്രീമതി ഉമ്മു അമ്മാറിനു ഒരു കഥ എഴുതി പ്രശസ്തി നേടാനുംസാധിച്ചു ..അവര്‍ക്ക് ജ്ഞാന കീടം അവാര്‍ഡ് കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..സജീവന്റെ മരണത്തോടെ അനാഥമായ കുസുംബത്തിനു വേണ്ടി ഒരു മഹത്തായ ഫണ്ട് ശേഖരണത്തിനു ഞങ്ങള്‍ തുടക്കം കുറിക്കുകയാണ് ..ചിലവുകള്‍ കഴിച്ചുക്ല്ല തുക അധികം വൈകാതെ ഞങ്ങള്‍ സജീവന്റെ സുന്ദരിയായ വിധവയെ നേരിട്ട് കണ്ടു കൈമാരുന്നതാനെന്ന വിവരം ഞാനിവിടെ പ്രഖ്യാപിച്ചു കൊള്ളുന്നു .. എല്ലാവരും സജീവന്‍ കുടുംബ സഹായ നിധിയിലെക്കുള്ള സംഭാവനകള്‍ എന്നെ എല്പ്പിക്കുകയോ എന്റെ അക്കൌണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യാന്‍ അഭ്യര്ത്തിച്ചു കൊള്ളുന്നു ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu.... aashamsakal......

TPShukooR പറഞ്ഞു...

എന്നാലും ആ ഒരു വോട്ട് തള്ളിപ്പോയില്ലേ... വെറുതെ വിടാന്‍ പറ്റുമോ?

പട്ടേപ്പാടം റാംജി പറഞ്ഞു...

ആക്ഷേപഹാസ്യം കൊള്ളാം.

yousufpa പറഞ്ഞു...

നന്നായിരിക്കുന്നു.കാലീകം...

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

ഞങ്ങളുടെ 12-ആം വാര്‍ഡില്‍ സ്വതന്ത്രനായ അയമു മാസ്റ്റര്‍ ജയിച്ചത് 1 വോട്ടിനാണ്!. അപ്പോള്‍ ഇവറ്റകള്‍ ഇതിലപ്പുറവും പയറ്റി നോക്കും!

Unknown പറഞ്ഞു...

മിനിക്കഥ നന്നായി,

Manoraj പറഞ്ഞു...

ഈ സജീവന്‍ ഏത് വാര്‍ഡിലാ.. അവിടെ ജയിച്ച സ്ഥാനാര്‍ത്ഥി ആരാ..?? :)

ഒഴാക്കന്‍. പറഞ്ഞു...

പോയതൊരു ജീവന്‍ നഷ്ട്ടപെട്ടതോ വിലയേറിയ ഒരു വോട്ട് :(
ഇത് ഞാന്‍ പറഞ്ഞതല്ല കേട്ടോ

perooran പറഞ്ഞു...

sajeevaaaaaaaaaaaaaaaaaa....

[[::ധനകൃതി::]] പറഞ്ഞു...

:)
നന്നായി പോസ്റ്റ്‌ .

Anees Hassan പറഞ്ഞു...

മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും വിടാത്ത ചിലര്‍

ജുബി പറഞ്ഞു...

സജീവാ നിന്റെ വിധി

(saBEen* കാവതിയോടന്‍) പറഞ്ഞു...

.............................സജീവന് ഇനി ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകേണ്ടതില്ല കഴിഞ്ഞ ഇലക്ഷന് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി വോട്ട് ചെയ്യിപ്പിച്ച വിവരം കൂടി ഉമ്മു അമ്മാറിനു ഒര്മിപ്പിക്കാമായിരുന്നു. അപ്പോള്‍ മാത്രമേ മരണത്തില്‍ പോലും സമാധാനം കൊടുക്കാത്ത വോട്ട് കൊതിയന്മാരെ കുറിച്ച് ഒരു രൂപമാവുകയുള്ള്.
മരിച്ച സജീവന്‍ ഇനിയും വോട്ട് ചെയ്യാന്‍ വരും. പ്രേതമായി അല്ല സാക്ഷാല്‍ കള്ള വോട്ടായി എത്ര വോട്ടുകള്‍ സജീവന്റെ പേരില്‍...

Anil cheleri kumaran പറഞ്ഞു...

കണ്ണൂരാണെങ്കില്‍ സജീവന്‍ വോട്ട് ചെയ്തിരിക്കും.

Vayady പറഞ്ഞു...

കാലികപ്രസക്തമായൊരു പോസ്റ്റ്. മരിച്ചവരെ ജീവിപ്പിക്കാനുള്ള സൂത്രമൊക്കെ രാഷ്ട്രീയകാര്‍ക്ക്‌ നല്ല വശമുണ്ട്. അടുത്ത ഇലക്ഷന്‌ നോക്കിക്കോളു, സജിവന്‍ വോട്ട് ചെയ്തിരിക്കും.

ബഷീർ പറഞ്ഞു...

തള്ളിപ്പോയ പല വോട്ടുകളും ചെയ്തും ചെയ്യിപ്പിച്ചും മാനം കാക്കാൻ കഴിയാതെ പോയ പരാജിതർക്ക് സമർപ്പിക്കാം . നന്നായി

ബഷീർ പറഞ്ഞു...

ഹെഡിംഗ് കണ്ടപ്പോൾ ഇലക്ഷനു മുന്നത്തെ ഒരു പരസ്യം ഓർമ്മ വന്നു ‘മാറ്റത്തിനൊരു വോട്ട്’ അതിപ്പോൾ ചിതയിലായി !! :)

K.P.Sukumaran പറഞ്ഞു...

ചെറിയ വാക്കുകളില്‍ വലിയ കാര്യം പറഞ്ഞിരിക്കുന്നു..

ആശംസകള്‍

അകക്കണ്ണിന്റെ വെളിച്ചം പറഞ്ഞു...

പ്രായോഗിക രാഷ്ത്രീയം അറിയാതവരാണു രാഷ്തീയക്കാര്‍ എന്നു പറയരുതു....

ഷാ പറഞ്ഞു...

സമൂഹത്തില്‍ ജീര്‍ണ്ണത ബാധിച്ചിരിക്കുന്നത് രാഷ്ട്രീയക്കാരെ മാത്രമല്ല എന്ന അഭിപ്രായക്കാരനാണ്. ജീര്‍ണ്ണിച്ച സമൂഹത്തിന്റെ പ്രതിനിധികള്‍ മാത്രമാണവര്‍ . കഴിഞ്ഞ ദിവസം ഏതോ ചാനലില്‍ സ്വ. ലേ. എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ കണ്ടു. ഏതോ പാലാഴി ശിവശങ്കരപ്പിള്ള മരണാസന്നനായി കിടക്കുന്നു. മരണം ചൂടോടെ റിപ്പോര്‍ട്ട് ചെയ്യാനായി ആ ഓണം കേറാമൂലയില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന പത്രപ്രവര്‍ത്തകര്‍ മരണവും പ്രതീക്ഷിച്ചിരിക്കുന്നു. ഇവര്‍ക്ക് ഭക്ഷണം വില്‍ക്കുന്ന സമീപത്തെ ചായക്കടക്കാരനാകട്ടെ പാലാഴി പെട്ടെന്നൊന്നും മരിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഇങ്ങനെയുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുവെന്നു മാത്രം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു ഇമ്മണി വല്ല്യേ കാര്യം പറഞ്ഞൂട്ടാ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇത്തരം അനേകം സജീവന്മാര്‍ നമ്മുടെ നാട്ടില്‍ ജീവിച്ചു മരിക്കുന്നു. പക്ഷെ തെരഞ്ഞെടുപ്പടുക്കമ്പോള്‍ അവര്‍ക്ക് വലിയ വിലയായിരിക്കും
പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റ്‌
ഭാവുകങ്ങള്‍

F A R I Z പറഞ്ഞു...

അര്‍ത്ഥമില്ലാതാകുന്ന മനുഷ്യ ബന്ധങ്ങള്‍ക്ക്,കൊടിയുടെ നിറം നോക്കി ബന്ധങ്ങളെ വേര്‍തിരിക്കുന്ന
ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ അറിഞ്ഞോ , അറിയാതെയോ നാമും അതിന്റെ ഒരു ഭാഗമായി
തീര്‍ന്നിരിക്കുന്നു.

ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനുപോലും, കൊടിയുടെ നിറം ഒരു പ്രധാന
ഘടകകമായി ഇന്ന് മാറിയിരിക്കുന്നു.
നാമെങ്ങോട്ടു? ഏതു യുഗതിലെക്കാന് നമ്മുടെ പ്രയാണം?. പ്രഭുക്കളായ, പാവപ്പെട്ടവന്റെ പാര്‍ട്ടിപോലും,
ശമ്പളവും,ബോണസ്സും,. മറ്റാനുകൂല്യങ്ങളും, നല്‍കി കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ചു നടക്കാന്‍
നിയോഗിക്കപ്പെടുന്ന രാഷ്ട്രീയ തൊഴിലാളികള്‍ക്ക് മനുഷ്യ ബന്ധങ്ങളുടെ ആഴം തിരിച്ചരിയെണ്ടതില്ല.
മനുഷ്യനെ തിരിച്ചരിയെണ്ടതില്ല.
തിരിഞ്ഞു നോക്കാന്‍ ഒരുത്തനുമില്ലാതെ രോഗ ശയ്യയില്‍ കിടന്നു മരിക്കുമ്പോള്‍
റീത്തുമായെത്തുന്ന നേതാക്കള്‍
അവരുടെ വൃത്തികെട്ട രാഷ്ട്രീയ മുഖം ഒപ്പിയെടുക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍,
മാധ്യമാങ്ങള്‍ക്കുപോലും ധര്‍മ്മ മെന്നോന്നില്ലാത്ത ഈ യുഗത്തിലൂടെ നാമെങ്ങോട്ടു?

കാലീക പ്രസക്തിയുള്ള ഈ നുറുങ്ങു കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നുമല്ലാലോ.
ചുരുക്കിപറയുമ്പോള്‍, ഒരുപാട് ചുരുങ്ങിപോകയാല്‍, കഥയുടെ
ള്ക്കരുത്ത്തിലേക്ക് വായനക്കാരനെ വേണ്ടത്ര
ആകര്‍ഷിക്കാന്‍ കഴിയാതെ വരുന്നില്ലേ?
അര്‍ത്ഥവത്തായ ഈ നുറുങ്ങു കഥ തികച്ചും അവസരോചിതം.
അഭിനന്ധനങ്ങളോടെ
---ഫാരിസ്

Anees Hassan പറഞ്ഞു...

njan pinneyum vannu

..naj പറഞ്ഞു...

പൌരന്മാരെ അന്വേഷിക്കുന്നത് ഈ
ആഘോഷവേളയില്‍ ആണല്ലോ !
വോട്ടര്‍ പട്ടികയില്‍ പേരില്ലാതാകുക
പേര് ചേര്‍ക്കുക, എല്ലാം അവിടെ തുടങ്ങുകയും
അവസാനിക്കുകയും ചെയ്യുന്നൂ...
കഥാന്ത്യം ഇങ്ങിനെയും..

മിന്നാരം പറഞ്ഞു...

സജീവന്‍ ആ വര്‍ഷം വോട്ട് ചെയ്തുവോ ?.

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

എന്നാലും സജീവന്‍ അന്ന് എത്ര തവണ വോട്ട് ചെയ്തിരിക്കും..!!

അലി പറഞ്ഞു...

എനിക്ക് രണ്ട് വാർഡിൽ വോട്ടുണ്ടായിരുന്നു. അത് രണ്ടും സജീവൻ ചെയ്തിട്ടുണ്ടാവും.

സജീവന്മാർ ജീവനോടെ നീണാൾ വാഴട്ടെ.

Abdulkader kodungallur പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ മുന്‍പ് കേട്ടിട്ടുള്ള ഒരു പഴമൊഴിയാണ്‌ ഓര്‍മ്മ വന്നത് . അമ്മയ്ക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന .
സന്ദര്‍ഭോജിതമായി വലിയ കാര്യമാണ് ഈ ചെറിയ പോസ്റ്റിലൂടെ പറഞ്ഞത്

Azeez Manjiyil പറഞ്ഞു...

നന്മകള്‍ നേരുന്നു..

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

പാവം സജീവന്‍...ആ ചെങ്ങായിക്ക് വോട്ട് ചെയ്തിട്ട് മരിച്ചൂടായിരുന്നോ...?

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഒരു വോട്ടും പാഴാക്കരുത് എന്നല്ലേ... കഴുതകളായ ജനങ്ങള്‍ ചിതയില്‍ നിന്ന് പോലും വോട്ട് ചെയ്യാന്‍ വരും ല്ലേ...?
ഇത്തവണ എന്റെ നാട്ടിലെ ലിസ്റ്റില്‍ എന്റെ പേരും ഉണ്ടായിരുന്നുവത്രേ...എന്റെ അപര വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ കയ്യോടെ പിടികൂടിയത്,ഒരു ഓഫീസര്‍ സഹോദരന്‍ ആയിപ്പോയത് കൊണ്ടാവാം !

Jishad Cronic പറഞ്ഞു...

ചെറിയ വാക്കുകളില്‍ വലിയ കാര്യം പറഞ്ഞിരിക്കുന്നു..

റഷീദ് കോട്ടപ്പാടം പറഞ്ഞു...

ഒരു കള്ള വോട്ട് ഒഴിവായോ?

Sulfikar Manalvayal പറഞ്ഞു...

ഹും, മരിച്ചയാളെ കൊണ്ട് വല്ല വിധത്തിലും വോട്ടു ചെയ്യിക്കാന്‍ പറ്റുമോന്നു നോകുംബോഴാ !!!!!!!
പക്ഷെ ഇനിയും മുദ്രാവാക്യം വിളിക്കാം.
"ഇല്ല ഇല്ല മരിച്ചിട്ടില്ല,
സജീവേട്ടന്‍ മരിച്ചിട്ടില്ല,
ജീവിക്കുന്നു ഞങ്ങളിലൂടെ"
(പക്ഷെ ഓരോ ഇലക്ഷനും കള്ള വോട്ടിലൂടെ ആണെന്ന് മാത്രം)
ചെറിയ വാക്കുകളിലൂടെ നല്ല ഒരു സന്ദേശം നല്‍കി ഈ പോസ്റ്റ്‌. ആശംസകള്‍.

dreams പറഞ്ഞു...

hahahhahah kalakki