ചൊവ്വാഴ്ച, ജൂലൈ 06, 2010

പെണ്ണ്

പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം ....

ഇസ്ലാമിലെന്നും പെണ്ണിന് തുല്യ പങ്കെന്നല്ലയോ..
ഇല്ല പുരുഷന്‍മാര്‍ക്ക് സ്ഥാനം അധികമായിട്ടൊന്നുമേ
മുത്തു നബിതന്‍ പത്നിമാരുടെ ചരിതമെന്തെന്നോര്‍ക്കുവിന്‍
മുത്തുനബിയുടെ വാക്കുകളെ പിന്‍പറ്റി മാതൃകയാക്കുവിൻ ..

പട്ടിണി പാവങ്ങളായ പെണ്ണിന്‍ വിധിയെന്തറിയുമോ?..
കൂട്ടിനിണയില്ലാതെ കാലം നീക്കിടുന്നു പാരിതില്‍ ..
വീട്ടിനുള്ളിലൊതുങ്ങിടുന്നൂ എന്നും ദുഖ പുത്രിയായ്..
നാട്ടുകാരിന്‍ നോട്ടമുണ്ടത് പരിഹാസമായി വേറെയും ..

സ്ത്രീയെ ധനമായി കണ്ടിടും കാലം വന്നടുക്കുമോ ..
സ്ത്രീധനമെന്നുള്ള ഹത്യ മാറിടുമോ ഭാവിയില്‍..
സ്ത്രീ തന്‍ സ്വത്വമെന്തെന്നു തിരിച്ചിയുക നമ്മള് ..
സ്ത്രീഏറെ മുന്നിലാണെന്ന് കാട്ടി കൊടുപ്പൂ നമ്മളു

പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം ....

53 അഭിപ്രായങ്ങൾ:

noonus പറഞ്ഞു...

ഉമ്മു അമ്മാര്‍ വലിയ വലിയ തേങ്ങ കച്ചവടക്കാരുടെ ഇടയില്‍ ഒരു ചെറിയ കൊട്ടത്തേങ്ങ ഇതാ ......പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം നല്ല വരികള്‍ ..

അജ്ഞാതന്‍ പറഞ്ഞു...

Kavitha pole thonnunnu gaanam thanne aano.

mayflowers പറഞ്ഞു...

സ്വയം മാറി നമുക്ക് മാതൃക കാണിച്ചുകൊടുക്കാം.
ആശംസകളോടെ..

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല വരികള്‍..
ഇശല്‍ കൂടി കൊടുത്തിരുന്നെങ്കില്‍ ഈണം
അറിഞ്ഞു വായിക്കാമായിരുന്നു.
അതു കൂടുതല്‍ ഹൃദ്യമായിരിക്കുകയും ചെയ്യും.

ആശംസകള്‍!

Jishad Cronic പറഞ്ഞു...

ഹലോ ... പെണ്ണുങ്ങളോട് അടങ്ങി ഒതുങ്ങി വീട്ടിനുള്ളില്‍ ഇരിക്കുന്നതാണ് നല്ലത് .പുറത്തിറങ്ങി നടന്നു ചുമ്മാ ലോകാവസാനം വിളിച്ചു വരാത്തണോ ?

mukthaRionism പറഞ്ഞു...

ഹ ഹാ
കൊള്ളാലോ..
നല്ല വരികള്‍

സ്ത്രീധനം
എത്ര എഴുതിയാലും
പാടിയാലും
തീരൂല ദുരിതങ്ങള്‍..

സ്ത്രീധനത്തിനെതിരെ
ക്രിയാത്മകമായ
സമരങ്ങള്‍
ശക്തിപ്രാപിക്കേണ്ടതുണ്ട്...

അജ്ഞാതന്‍ പറഞ്ഞു...

ഇതൊരുകവിതയല്ല സഹോദര.. എന്റെ മനസിൽ തോന്നിയ കുറചു കാര്യങ്ങൾ...

mukthaRionism പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹംസ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Naushu പറഞ്ഞു...

നല്ല വരികള്‍ ..

നീര്‍വിളാകന്‍ പറഞ്ഞു...

അഭിപ്രായം പറയുമ്പോള്‍ വസ്തുനിഷ്ടവും, സത്യസന്ധവും ആയിരിക്കണമല്ലോ.... ഇതൊരു കവിതയായി തോന്നിയില്ല.... കുറെ പ്രസ്താവന മാത്രമായി തോന്നി.... ഇതൊക്കെ എല്ലാവരും പറഞ്ഞു വച്ച പ്രസ്താവനകള്‍ ആണു താനും....കവിതകയെ കവിതയായും, പ്രസ്താവനകളെ പ്രസ്താവനകളായും കാണാന്‍ കഴിയട്ടെ.

K@nn(())raan*خلي ولي പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
hash പറഞ്ഞു...

cliche

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല വരികള്‍..
ഇശല്‍ കൂടി കൊടുത്തിരുന്നെങ്കില്‍ ഈണം
അറിഞ്ഞു വായിക്കാമായിരുന്നു.
അതു കൂടുതല്‍ ഹൃദ്യമായിരിക്കുകയും ചെയ്യും.

ആശംസകള്‍!

K@nn(())raan*خلي ولي പറഞ്ഞു...

ഇങ്ങള് പാരയാ അല്ലെ? ഈ പാട്ട് കേട്ടാല്‍ എന്റോള് എപ്പം എന്നെ കൊന്നു എന്ന് ചോദിച്ചാല്‍ മതി.

ഹമ്പട ഉമമൂ..

stranger പറഞ്ഞു...

സ്ത്രീയെ ധനമായി കണ്ടിടും കാലം വന്നടുക്കുമോ ..
സ്ത്രീധനമെന്നുള്ള ഹത്യ മാറിടുമോ ഭാവിയില്‍.......റഷീദയുടെ കല്യാണത്തിന്‌ സ്ത്രീധനം എത്ര കൊടുത്തു ?????

അജ്ഞാതന്‍ പറഞ്ഞു...

കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ അഭിനന്ദനം ..നിനക്കഭിനന്ദനം

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബഷീർ പറഞ്ഞു...

വരികൾ കൊള്ളാ‍ാം :) നല്ല ഈണത്തിൽ ചൊല്ലാം..
പക്ഷെ ആശയം മുഴുവനായി ശരിയല്ല. മനസിലാക്കിയതിന്റെ ന്യൂനതയാവാം

ഇസ്‌ലാമിക ഗാനം എന്ന ലേബലിനോടും വിയോജിപ്പ് രേഖപ്പെടുത്തട്ടെ.

>>ഇസ്ലാമിലെന്നും പെണ്ണിന് തുല്യ പങ്കെന്നല്ലയോ..
ഇല്ല പുരുഷന്‍മാര്‍ക്ക് സ്ഥാനം അധികമായിട്ടൊന്നുമേ <<


പെൺ കുഞ്ഞ് പിറന്നാൽ ജീവനോടെ കുഴിച്ച് മൂടിയിരുന്ന കാടത്തത്തിൽ നിന്ന് സ്ത്രീയെ മോചിപ്പിച്ച് അവളുടെ കാൽ കീഴിലാണ് സ്വർഗമെന്ന് പഠിപ്പിച്ച പ്രവാചകർ (സ.അ) സ്ത്രികളുടെ മഹത്വം (ഉമ്മയുടെ /മാതാവിന്റെ )പ്രഖ്യാപിച്ചു. അതോടൊപ്പം പുരുഷന്മാർക്ക് അവരുടെ സംരക്ഷണ ചുമതലയും നൽകി.

ഇണകൾ പരസ്പരം വസ്ത്രങ്ങളെപ്പോലെയാണെന്നും അരുളി..

വീടു വിട്ടിറങ്ങി തെരുവിൽ ഗുസ്തി പിടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കരുതുന്നത്
മുത്തു നബി പത്നിമാരുടെ ചരിതം തെറ്റായി വായിച്ചത് കൊണ്ട് തോന്നുന്നതാണ്.

സ്ത്രീയെ ധനമായി കാണുന്ന എത്രയോ പുരുഷന്മാരുണ്ട്. പക്ഷെ സ്വയം തിരിച്ചറിവു നഷ്ടപ്പെട്ട സ്ത്രീകൾക്ക് വിലയുണ്ടാവില്ല എന്ന് മാത്രം


പുരുഷന്മാർക്ക് സ്ഥാനം ഒന്നും പ്രത്യേകമായി ഇല്ലെന്ന് പറഞ്ഞാൽ അത് ഇസ്‌ലാമികമാവില്ല മറിച്ച് തല തിരിഞ്ഞ ഫെമിനിസമേ ആവൂ..

ബഷീർ പറഞ്ഞു...

പിന്നെ, സ്ത്രീധന പ്രശനങ്ങൾക്കും മറ്റ് കുടുബ പ്രശ്നനങ്ങളിലും മിക്കവാറും ഈ പൂങ്കണ്ണീർ സ്ത്രീയുടെ കൈകൾ കാണുന്നത് അവൾ തന്നെയാണ് അവൾക്ക് പ്രധാന ശത്രു എന്നതല്ലേ തെളിയിക്കുന്നത് ?

നൗഷാദ് അകമ്പാടം പറഞ്ഞു...

അജ്ഞാതേ,
നൂനുസ് എറിയാനെടുത്ത തേങ്ങ കൊട്ടത്തേങ്ങയാണെന്ന് തമാശ പറഞ്ഞതല്ലേ..
അല്ലാതെ ഉമ്മു അമ്മാറിനെ കുറിച്ചായിരിക്കില്ല എന്നെനിക്കുറപ്പ്..
ഇളനീരിന്റെ കാര്യം തീര്‍ത്തും ശരിതന്നെ..!

(ഹല്ല..എന്റെ കമന്റുകളൊക്കെ എവിടെ പോകുന്നു?
കാണാനേ ഇല്ലല്ലോ..)

Unknown പറഞ്ഞു...

പെണ്ണിന്റെ രക്ഷക പെണ്ണുതന്നെ, അവള്‍ സ്വയം രക്ഷപ്പെടാന്‍ പഠിക്കട്ടെ, അതിനുവേണ്ടി പ്രപ്തരാക്കുക.

ഇവിടെ അജ്ഞാതരുടെ വിളയാട്ടമാനല്ലോ?!!

Umesh Pilicode പറഞ്ഞു...

kollaam

ജിപ്പൂസ് പറഞ്ഞു...

അതെ ഉമ്മു.. സ്ത്രീ തന്നെയാണു ധനം.
ബൂജാതനായ സമയത്തെ ഒരു പോസ്റ്റാണ്.
ഒരു ചെറിയ അനുഭവം.

Naushu പറഞ്ഞു...

നല്ല വരികള്‍ ..

TPShukooR പറഞ്ഞു...

ഗാനം നന്നായിട്ടുണ്ട്. പെണ്‍ കുട്ടികളെ കെട്ടിച്ചു വിടുമ്പോള്‍ പുരോഗമന പ്രസ്ഥാനക്കാരുടെ വീട്ടിലേക്കായാല്‍ പോലും ഒരു ചാക്ക് സ്വര്‍ണമില്ലാതെ പറഞ്ഞയക്കാന്‍ നമുക്ക് പേടി ആണ്. പെണ്ണ് പീഡിപ്പിക്കപ്പെടുമെന്ന ഭയം. സ്ത്രീകള്‍ ഒരു പാട് ഉണരേണ്ടിയിരിക്കുന്നു. അവരും ഇന്ദിര ഗാന്ധി, കിരണ്‍ ബേദി, ബേനസീര്‍ ബൂട്ടോ, തുടങ്ങിയവരെ പോലെ ശക്തരായ മനുഷ്യരാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

മുകിൽ പറഞ്ഞു...

കൊള്ളാം.

പട്ടേപ്പാടം റാംജി പറഞ്ഞു...

നന്നായിരിക്കുന്നു.
നമുക്ക് ആശിക്കാം നല്ലൊരു നാളേക്ക്...
തീര്‍ച്ചയായും മാറ്റങ്ങള്‍ സംഭവിക്കും എന്നു തന്നെ
പ്രതീക്ഷിക്കാം..
ആശസകള്‍

( O M R ) പറഞ്ഞു...

ഇത് കവിതയല്ല. പാട്ടോ പാര്‍ട്ടി മുദ്രാവാക്യമോ അല്ല. വെറും ചവറ് ആശയം മാത്രം! പെണ്ണിന് ഇസ്ലാമില്‍ പുരുഷനോളം സ്ഥാനമില്ല. ഉണ്ടെന്നു പറഞ്ഞു പെണ്ണിനെ അകത്തളത്ത് നിന്നും പുറത്തേക്ക് വലിച്ചിഴക്കുന്നത് ഇസ്ലാമിന്റെ പേരില്‍ സ്ത്രീ സമത്വ സ്വാതന്ത്രത്തിനു വേണ്ടി കുരയ്ക്കുന്ന പിന്തിരിപ്പന്‍ ഫെമിനിസത്തിന്റെ വക്താക്കളാണ്. "അര്രിജാലു ഖവ്വാമൂന അല-ന്നിസാഅ" എന്നതിനര്‍ത്ഥം അറിയാത്തവര്‍ പെണ്ണിനെ സര്‍വ്വ തിന്മകളിലേക്കും നയിക്കുന്നു! പെണ്ണിന് സുരക്ഷിതത്വം അവളുടെ വീടാണെന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധി വേണ്ട. ലോകത്തിലെ മിക്ക സ്ത്രീകളും ഉമ്മു-അമ്മാറിന്റെ
ചിന്ത പാലിക്കട്ടെ.എങ്കില്‍ പെണ്ണിനെ ഉപയോഗ വസ്തു ആക്കുന്നവര്‍ക്ക് സന്തോഷിക്കാമല്ലോ!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പെണ്ണ് പൊന്നാണു പെണ്ണെ,പൊന്നത് സമ്പത്തും..കേട്ടൊ സോദരി

അലി പറഞ്ഞു...

കുറെ മുമ്പ് ഇവിടെ വന്ന് പോയതാണ്. ഗൂഗിൾ ആഹ്വാനം ചെയ്ത ഹർത്താലിൽ കമന്റ് തടയൽ ആയിരുന്നതിനാൽ പിന്നീടാകട്ടെയെന്നുകരുതി. അജ്ഞാതകളുടെ കമന്റുകൾ വ്യക്തിപരമാകാതെ പോസ്റ്റിനെ വിമർശിച്ചിരുന്നെങ്കിൽ...

ഉമ്മുഅമ്മാർ,
ആശയം കൊള്ളാം. നിങ്ങളുദ്ദേശിച്ച ലക്ഷ്യവും. പക്ഷെ അതിന് ഇസ്ലാമിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാട് അറിയുന്ന നിങ്ങൾ ഇസ്‌ലാമിക ഗാനം എന്ന ലേബൽ വെയ്ക്കേണ്ടായിരുന്നു. കവിതയോ കഥയോ (അല്ലെങ്കിൽ ഇപ്പോൾ എല്ലാവരും എന്തും വാരിവലിച്ചെഴുതുന്ന) മാപ്പിളപ്പാട്ടോ എന്നോ മറ്റോ ആക്കാമായിരുന്നു. സ്ത്രീധനവും മറ്റ് അനാചാരങ്ങളും നമ്മുടെ സമൂഹം ഉണ്ടാക്കുന്നതല്ലെ. സ്ത്രീധനത്തിന്റെ നിലനില്പും പുരുഷനെ മാത്രം ആശ്രയിച്ചല്ല. പെണ്ണീനെ കണ്ണീരുകുടിപ്പിക്കുന്നതിലും അമ്മാ‍യിയമ്മ, നാത്തൂൻ എന്നിവരും ഒക്കെ അവരുടെതായ റോൾ നിർവ്വഹിക്കുന്നു.

മാറ്റം സ്ത്രീകളിൽനിന്നും തുടങ്ങട്ടെ.

CKLatheef പറഞ്ഞു...

കഥയോ കവിതയോ ഗാനമോ എന്തായാലെന്താ ചില നല്ലചിന്തകള്‍ ഈ വരികള്‍ തരുന്നെങ്കില്‍ അതില്‍ ആശ്വസിക്കുക. ബ്ലോഗറെ പ്രോത്സാഹിപ്പിക്കുക. തുല്യത എന്നൊക്കെ പറയുന്നത് കേട്ട് ചര്‍ച ആ നിലക്ക് നീക്കേണ്ടതില്ല. അര്‍രിജാലു ഖവ്വാമൂന... എന്ന ഖുര്‍ആന്‍ സൂക്തം അതിനെതിരാണ് എന്ന് ധരിക്കേണ്ടതുമില്ല.

കൂടുതല്‍ എഴുതുക. ആശംസകള്‍.

Unknown പറഞ്ഞു...

shishya....gambeeramakunnude...................bavukangal..............................ashamsakal.......goodluck.....

(റെഫി: ReffY) പറഞ്ഞു...

ഹംസയും ബഷീറും പറഞ്ഞതില്‍ തെറ്റില്ല. പെണ്ണ് തന്നെയാണ് പെണ്ണിന് ശാപമായ്‌ തീരുന്നത്. വാര്‍ത്തകളും വര്‍ത്തമാനങ്ങളും ചികയുന്നവര്‍ക്കിത് മനസ്സിലാകും. പെണ്ണ് പുരുഷനോളം വരില്ല. അങ്ങനെ വരുമ്പോഴല്ലേ പെണ്ണ് നശിക്കുന്നത്?

muhammed sadique kp പറഞ്ഞു...

ithiri,ithiri,ellam chernna /katha,kavitha mappilapatt/ , oru sarvakalaa vallaba,thanne ummul.

Vayady പറഞ്ഞു...

സ്ത്രീകളെ ബഹുമാനിക്കുന്ന, അം‌ഗീകരിക്കുന്ന സമൂഹങ്ങള്‍ ഈ ലോകത്ത് പലതും ഉണ്ട്. പുരുഷമേധാവിത്വം അഴിഞ്ഞാടിയിരുന്ന നമ്മുടെ നാട് ആ സ്ഥിതിയിലേക്കെത്താന്‍ ഇനിയും തലമുറകള്‍ കുറെ കടന്നുപോകേണ്ടി വരും. നല്ല ആശയം.

ബഷീർ പറഞ്ഞു...

സ്ത്രീകളും പുരുഷ്ന്മാരും പരസ്പരം സ്നേഹ ബഹുമാനത്തോടെ വർത്തിക്കേണ്ടവരാണെന്ന് തന്നെയാണ് മത ദർശനങ്ങൾ.. പക്ഷെ ഉത്തരവാദിത്വവും കടമകളും മറന്ന് റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും കൊടിപിടിക്കുന്നതും ആണ് സ്ത്രീ സ്വാതന്ത്യം എന്ന് കരുതുന്ന അല്ലെങ്കിൽ അവരെ ആ നിലക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരാണ് സ്തീയുടെ മാനം കളയുന്നത്.

ഒരു സമൂഹത്തിന്റെ പുരോഗതി എന്ന ഈ കുറിപ്പ് ഇവിടെ ചേർക്കട്ടെ..


സർവ്വസ്വതന്ത്രയായി പുറത്തിറിങ്ങി
തുണിയുരിയുന്നതും അഭിമാനമായി കാണുന്ന സ്ത്രികളും ഇവിടെ കുറവല്ലല്ലോആശംസകൾ

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

കരുത്തുള്ള കവിത ആശംസകളേറെ

Vayady പറഞ്ഞു...

ഉമ്മൂ..ഹാജര്‍. :)
ഒരിക്കല്‍ കൂടി ആശംസകള്‍!

islamikam പറഞ്ഞു...

സ്വര്‍ണം വാങ്ങിക്കുമ്പോള്‍ പണി കൂലി ഫ്രീയെന്നു ജ്വല്ലറി പരസ്യം !
മകളെ വിവാഹം ചെയ്യണമെങ്കില്‍ മകളോടൊപ്പം സ്വര്‍ണം ഫ്രീയായി വേണമെന്ന്
വിവാഹ പരസ്യം !
ഒരു പവിത്ര ബന്ധത്തിന്റെ തുടക്കം ഈ വില പേശലില്‍ തുടങ്ങുന്നു.
ഈ കച്ചവടം അവസാനിപ്പിക്കാന്‍ ആദ്യം ശബടമുയര്തെണ്ടത് ആദ്യത്തെ ഇരയായ മകന്റെ ഉമ്മ/അമ്മ എന്ന സ്ത്രീ തന്നെയല്ലേ !
മകനെയും, മകളെയും സൃഷ്ടിക്കുന്ന സ്ത്രീയുടെ ശബ്ദം ഉയരട്ടെ ഈ സാമൂഹിക വിപത്തിനെതിരെ !

keep it up your humple effort against dowry

ഉസ്താദ് പറഞ്ഞു...

സഹോദരി വിശമിക്കണ്ട..ഇസ്ലാമിലും സമൂഹത്തിലും പെണ്ണിനും ആണിനും അവരവരുടേതായ സ്വാതന്ത്ര്യവും പരിമിതികളും ഉണ്ട് പുരുഷന്മാർക്ക് സ്വർണാഭരണം ദരിക്കാൻ സ്വാതന്ത്ര്യം ഇല്ല അതുപോലെ പല വിഷയങ്ങളും സാമൂഹികമായി പുരുഷന്റെ ബാദ്യതകളകുമ്പോൾ പലതും സ്ത്രികളുടെ ഉത്തരാവദിത്ത്തങ്ങളിലാണു പൂർത്തിയാകുന്ന്ത്. പരിമിതികളെ പാരതന്ത്ര്യങ്ങളായി കാണാതെ പൂമാലകളായി സ്വീകരിക്കുക അപ്പോഴല്ലെ നാം മുസ്ലിം (അനുസരിക്കുന്നവർ)ആകുകയളൂ ഭാവുകങ്ങൾ

Abdulkader kodungallur പറഞ്ഞു...

സത്യം പറഞ്ഞാല്‍ ഉമ്മുഅമ്മാര്‍ പിണങ്ങും കള്ളം പറയാന്‍ എനിക്കാകുന്നുമില്ല.മുഖസ്തുതിയുടെയും സുഖിപ്പിക്കലിന്റെയും അതിപ്രസരമുള്ള ബൂലോകത്ത് സത്യം പറയുന്നവര്‍ക്ക് സ്ഥനമുണ്ടെന്ന് തോന്നുന്നില്ല.എന്നാലുംചിലര്‍ ക്ര്'ത്യമായി പറഞ്ഞിട്ടുണ്ട്.

Akbar പറഞ്ഞു...

"സ്ത്രീയെ ധനമായി കണ്ടിടും കാലം വന്നടുക്കുമോ"

സ്ത്രീയെ ധനമല്ല, ധനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കാണാതിരുന്നാല്‍ മതിയായിരുന്നു.
ഉമ്മു അമ്മാര്‍- നല്ല ചിന്തകള്‍. മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ ഒരു സംഭവം. ആശംസകള്‍

F A R I Z പറഞ്ഞു...

"പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം ...."

കണ്ണീര്‍ കുടിക്കാന്‍ മാത്രം പിറന്നതാണ് പെണ്ണ് ഈ ഭൂമിയില്‍ എന്നുള്ള വിലാപം,പുരുഷന്റെ അനുകമ്പ പിടിച്ചു പറ്റാനുള്ള സ്ത്രീയുടെ ഒരടവുനയം മാത്രം.ജീവിതത്തില്‍,സ്ത്രീ മാത്രമല്ല കണ്ണീരു കുടിക്കുന്നത്.പുരുഷനെ ഒരുപാടു കുടിപ്പിക്കുന്നതുമുണ്ട്.തത്വങ്ങളും ആദര്‍ശങ്ങളും പറയുക എളുപ്പം.ഇവിടെ അഭിപ്രായം പറഞ്ഞവരില്‍ തന്നെ സ്ത്രീ, ധനമായി സ്വീകരിച്ചവര്‍ എത്രയുണ്ട്? ഇനി അങ്ങിനെ സ്വീകരിച്ചെങ്കില്‍‍ തന്നെ മറ്റൊരു പേരില്‍ അത് വാങ്ങിപോക്കറ്റിലാക്കാതെ
സ്ത്രീയെ മാത്രം സ്വീകരിച്ചവര്‍ എത്രയുണ്ട്?

പിന്നെ സ്ത്രീ സ്വാതന്ത്ര്യം.എന്താണ് സ്ത്രീക്കുവേണ്ട സ്വാതന്ത്ര്യം? സ്ത്രീ സ്വാതന്ത്ര്യം പറഞ്ഞു പറഞ്ഞു ,പറച്ചില്‍ ഏതുവരെ എത്തിനില്‍ക്കുന്നു ഇപ്പോള്‍?

നല്ല കുടുംബ ജീവിതം ആഗ്രഹിച്ചു ജീവിക്കുന്ന കുടുംബങ്ങളില്‍,സ്ത്രീ പുരുഷ വലിപ്പ ചെറുപ്പത്തിന്റെ,സ്വാതന്ത്ര്യത്തിന്റെ ഒരു പ്രശ്നവും ഇല്ല.

സ്ത്രീ പുരുഷ വിഭാഗീയ ചിന്താഗതി തന്നെ അത്യന്തം ആപല്‍ക്കരം.

സ്ത്രീ എനിക്കെന്റെ ഉമ്മയാണ്.നാളെ ഭാര്യയാകാം,പിന്നെ മകളുമാകും
ഇവിടെ ഞാന്‍ എവിടെയാണ് സ്ത്രീയെ ചെറുതായി കാണേണ്ടത്?

ഉമ്മു അമ്മാള്‍ ഉത്തരം പറയണം.
ഒരു സാധാരണ മനുഷ്യനായ,പുരുഷനായ
ഞാന്‍ ഏതു വിഭാഗീയ ചിന്തയിലാണ് സ്ത്രീയെ
താഴ്ത്തി കാണേണ്ടത്?

നല്ല കുടുംബം നിലനിര്‍ത്താന്‍ സ്ത്രീയും പുരുഷനും ഒത്തു പിടിക്കണം.ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉധരിച്ചതുകൊണ്ട് കാര്യമായില്ല.അതിന്റെ സത്ത ഉള്‍ക്കൊണ്ട്‌ സ്വന്തം ജീവിതത്ത്തിലെന്കിലും അതുപ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ വക തോന്നലിനോന്നും പ്രസക്തിയുണ്ടാവില്ല.

പഴയ യുവാക്കളല്ല ഇന്ന്.സ്ത്രീധനം എന്നത് വലിയൊരു പ്രമല്ലാതായിരിക്കുന്നു.സ്ത്രീധനം
ഇന്നാരും ആവശ്യപ്പെടുന്നില്ല.വടക്കന്‍ ജില്ലകളില്‍ ഇന്നപൂര്‍വം.

പുരുഷന്മാരെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന ഏതു സന്ദര്‍ഭവും പാഴാക്കാതെ,സ്ഥല,കാല ബോധമില്ലാതെ ഉപയോഗപ്പെടുത്തല്‍ ഒരു സ്ത്രീ സംസ്കാരമായിരിക്കുന്നു.

ഈ കുറ്റം എല്ക്കെണ്ടിവരുന്ന വരുന്ന പുരുഷന്മാരില്‍ പെട്ടത് തന്നെയല്ലേ
ഉപ്പയും,ഭര്‍ത്താവും,ആങ്ങളയും,ആണ്‍ മക്കളുമൊക്കെ?

റോഡിലിറങ്ങി ഏതെന്കിലും പെണ്ണുങ്ങള്‍
സ്ത്രീ സ്വാതന്ത്ര്യത്തിനും,സമത്വത്തിനുമൊക്കെ കൂവട്ടെ.അവരെ പോലെ യുള്ള സ്വാതന്ത്ര്യവും,സമത്വവും,ഉമ്മു അമ്മാരെ പോലുള്ള കുടുംബിനികള്‍ ആഗ്രഹിക്കുന്നില്ലാലോ?ആ ണിന്‍റെതായാലും ,പെണ്ണിന്റെതായാലും കുടുംബമാണ് സ്വര്‍ഗം .ഇവിടെ ആണും പെണ്ണും ഒരു നിലക്കും വ്യത്യസ്തവുമാകുന്നില്ല തന്നെ.

നല്ല കഴിവുള്ള എഴുത്തുകാരിയാണ് ഉമ്മു അമ്മാര്‍.
മുന്‍ പോസ്ടുകളിലോക്കെ അത് പ്രകടമാണ്.
"പെണ്ണ് " കവിത ആയാലും,ഗാനമായാലും
ആശയം പ്രസക്തമായ താണെന്നഭിപ്രായമില്ല.
നന്നായി എഴുതിയിരിക്കുന്നു.എഴുതാനുള്ള അടങ്ങാത്ത മോഹം ഉമ്മു അമ്മാറി നെ വിഷയ ദാരിദ്ര്യ ത്തിലെത്തിച്ച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

ഒരുപാട് വിഷയങ്ങള്‍ കിട്ടും.ഒരുപാടെഴുതുക.
എഴുതി തെളിയുക.

ഭാവുകങ്ങളോടെ
--- ഫാരിസ്‌

കൂതറHashimܓ പറഞ്ഞു...

കവിതയായതിനാല്‍ കമന്റണ്ടാ എന്ന് കരുതിയതാ
പെന്നിനെ പെണ്ണായും ആണിനെ ആണായും മാത്രം കാണുക
കുടുമ്പ ജീവിതത്തില്‍ പുരുഷനേക്കാളും സ്ഥാനം തീര്‍ച്ചയായും സ്ത്രീക്ക് തന്നെ
അത് നല്ല രീതിയില്‍ ചെയ്ത് തീര്‍ത്ത് സ്ത്രീക്ക് സമൂഹത്തിലും നല്ല കാര്യങ്ങള്‍ ചെയ്യാം
അതില്‍ എനിക്ക് 100% സമ്മതം
കുടുമ്പത്തെ നോക്കാതെ നാട്ടാരെ നോക്കുന്നത് ശരിയല്ലാ
പിന്നെ ഒരു പര്‍ദ്ദ ഇട്ടാല്‍ (ഔറത്ത് മറച്ചാല്‍) പിന്നെ എന്തും ആകാം എന്നതാണ് സ്ത്രീ മനസ്സെങ്കില്‍ ... അത് വേണ്ടാ
(എല്ലാവരും ഇത് പോലെ അല്ല തീര്‍ച്ച
പക്ഷേ... ഒരാള്‍ ഇത് പോലെ ആയാല്‍ അത് മൊത്തത്തില്‍ ബാധിക്കില്ലേ)

ഒഴാക്കന്‍. പറഞ്ഞു...

കരയാതെ ..

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

സ്ത്രീയെ ധനമായി കാണുന്ന എത്രയോ പേരുണ്ട് സമൂഹത്തില്‍.
എല്ലാവരും അങ്ങനെ കരുതുന്ന ഒരു ദിനം വരട്ടെ..

അജ്ഞാതന്‍ പറഞ്ഞു...

ഉമ്മു,വരികളിലുടെ വായിച്ചു.താങ്കള്‍ പറഞ്ഞവ പ്രസക്തം തന്നെ.സ്ത്രീധനം ;കൊടുക്കാന്‍ കഴിവുള്ളോരെ സംബന്ധിച്ച് വേവലാതിയില്ല..അവര്‍ കൊടുത്തു കൊണ്ടേ ഇരിക്കും.ഇന്ന് പലതും സ്റ്റാറ്റസ് ആണല്ലോ.പക്ഷെ ഇല്ലാത്തവരില്‍ നിന്നും ഞെക്കി പിഴിഞ്ഞ് വാങ്ങുക.അതിനു വേണ്ടി വില പേശി കല്യാണം മുടങ്ങുക .ഇതൊക്കെ ഇന്നും എന്റെ നാട്ടില്‍ സ്ഥിരം സംഭവങ്ങള്‍ തന്നെ.നാട്ടിന്‍ പുറങ്ങളില്‍ എത്ര പെണ്‍കുട്ടികള്‍ ജീവിതം മുരടിച്ചു ജീവിക്കുന്നു,യെന്റെ വീട്ടിനടുത്ത ഒരു ഉസ്താദു കുടുംബം .നല്ല ഭംഗിയുള്ള അഞ്ചു പെണ്‍കുട്ടികള്‍ ..വരുന്ന ഉസ്താദു ചെക്കന്മാര്‍ പോലും ചോദിക്കുന്നത് വലിയ വലിയ തുകകള്‍ ..ആ ഉമ്മ വന്നു എന്നും എന്റെ ഉമ്മയുടെ മുന്നില്‍ പറഞ്ഞു കരയും ,അവരുടെ പെണ്മക്കളുടെ കാര്യം പറഞ്ഞു.സ്ത്രീധനം കിട്ട്യിട്ടു വേണം ചെക്കന് കടയിടാന്‍ ,ഗള്‍ഫില്‍ പോകാന്‍ വീട് നന്നാക്കാന്‍ ,മെഹര് വാങ്ങാന്‍ അങ്ങിനെ അങ്ങിനെ കിടക്കുന്നു ലിസ്റ്റ് ..ഇത് മുസ്ലിംസ് നു മാത്ര മുള്ളതല്ല...അടുത്തുള്ള ഒരു ഹിന്ദു കുടുമാബ്തിന്റെയും സ്ഥിതി ഇത് തന്നെ ..പാവങ്ങളുടെ കാര്യം ...[അല്ലാത്തവരുടെ കൊടുക്കല്‍ വാങ്ങല്‍ പുറം ലോകം പലപ്പോഴും അറിയാരില്ലല്ലോ.]ഇന്നലെ ഇവടുന്ന്‍ ഒരു ക്രിസ്ത്യന്‍ സുഹൃത്ത്‌ നാട്ടില്‍ പോയ്യി ..അവന്റെ കല്യാണം ആണ് ...അവന്‍ വാങ്ങുന്നത് ഒരു കോടി ...അതില്‍ കുറഞ്ഞ ആരെയും അവന്‍ അടുപ്പിച്ചില്ല ....അത് വേണം പോലും ..കാരണം ജീവിതം മുഴുവന്‍ അവളെയും മറ്റും അവനല്ലേ നോക്കേണ്ടത് എന്ന് ..പിന്നെ കുറെ കുറെ ന്യായീകരണങ്ങള്‍ ....ചുരുക്കം പറഞ്ഞാല്‍ സ്ത്രീ യല്ല ധനം ..സ്ത്രീ കൊണ്ടുവരുന്ന താണ്‌ മിക്കപേര്‍ക്കും ധനം ...സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചവര്‍ പിന്നീടു സ്ത്രീ യാണ് ധനം എന്ന് ബോധം വന്നപ്പോള്‍ അത് തിരികെ കൊടുത്ത ചരിത്രവും അറിയാം ...
പിന്നെ ഇസ്ലാമില്‍ തുല്യത ..അതുണ്ട് ...പക്ഷെ തുല്യതയുടെ നിര്‍വചനം വ്യത്യസ്തം ...അതായത് ആണിന് പെണ്ണിനും ഒരിക്കലും തുല്യരാവാന്‍ കഴിയില്ല ..ശരീര ഘടന തന്നെ വ്യത്യസ്തം ആണ് ..അത് പോലെ മാനസിക ഘടനയും ...അതുകൊണ്ട് തന്നെ അവരുടെ ഉത്തരവാധിത്വങ്ങളും വ്യത്യസ്തം ...വരും തലമുറയെ ഒരുക്കാനും വാര്‍ത്തെടുക്കാനും സ്ത്രീകാണ് കുടുതല്‍ കഴിവും സമയവും ..ഇന്നത്തെ ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നു ...സാമ്പത്തിക പ്രതിസന്ധി കാരണം എങ്കില്‍ വേറെ മാര്‍ഗം ഇല്ല ..അല്ലാത്ത പക്ഷം അവര്‍ പുറമെയുള്ള ജോലി തിരക്കില്‍ വീടിനകത്ത് വളരുന്ന കുഞ്ഞുങ്ങളെ പലപ്പോഴും മറക്കുന്നു .പുറത്തെ ടെന്‍ഷന്‍ കുടുതല്‍ അലട്ടുന്നത് പെണ്ണിനെയാകും ..അതുമായി വീട്ടില്‍ വരുന്നു ..പിന്നെ കുട്ടികളോട് മറ്റുള്ള അംഗങ്ങളോട് അവര്‍ക്ക് വേണ്ടിക്കും വേരുതിക്കും ദേഷ്യം വരുന്നു ..അങ്ങിനെ ഭര്‍ത്താവും ഭാര്യയും ഒന്നും രണ്ടു പറയുന്നു ..ഇതിനിടയില്‍ കുഞ്ഞുങ്ങള്‍ പറയുന്ന മൂന്നും നാലും കേള്‍കാന്‍ ആര്‍ക്കും സമയം കാണില്ല ..അവര്‍ക്ക് വേണ്ട സാധങ്ങള്‍ വാങ്ങി കൊടുത്താല്‍ കടമ തീരില്ലല്ലോ ...അവര്‍ക്ക് സമയാ സമയങ്ങളില്‍ അവര്‍ പോലും അറിയാതെ കൊടുകേണ്ട മൂല്യ പാഠങ്ങള്‍ മറക്കുന്ന മാതാപിതാക്കള്‍ ഇഷ്ട്ടം പോലെ ..സ്വാതന്ത്ര്യം എന്നാ പേരില്‍ അവര്‍ക്ക് വച്ച നീട്ടുന്നത് അവരുടെ ആത്മാവിന്റെ മനസിന്റെ ഭാവിയിലേക്കുള്ള പാരതന്ത്ര്യം ആണ് ..

അജ്ഞാതന്‍ പറഞ്ഞു...

"നല്ല കുടുംബ ജീവിതം ആഗ്രഹിച്ചു ജീവിക്കുന്ന കുടുംബങ്ങളില്‍,സ്ത്രീ പുരുഷ വലിപ്പ ചെറുപ്പത്തിന്റെ,സ്വാതന്ത്ര്യത്തിന്റെ ഒരു പ്രശ്നവും ഇല്ല.
സ്ത്രീ പുരുഷ വിഭാഗീയ ചിന്താഗതി തന്നെ അത്യന്തം ആപല്‍ക്കരം..." ഫാരിസിന്റെ ഈ വാക്കുകള്‍ ആണ് എനിക്കും പറയാന്‍ ഉള്ളത് ....എല്ലാര്‍ക്കും ഓരോ ഉത്തരവാദിത്വം ഉണ്ട് ..അത് നമ്മള്‍ ഭംഗിയായി നിറവേറ്റുക ,കഴിവിന്റെ പരമാവതി ...മാനേജര്‍ മാനേജറിന്റെ പണിയും സ്ടഫ്ഫാഫും മറ്റും അവരുടെ പണിയും എടുത്താല്‍ മാത്രമേ ഒരു കമ്പനി നന്നായി പോകു ...അതുപോലെ ഭാര്യ ഭാര്യയുടെ ഉത്തരവതിത്വങ്ങളും ..ഭര്‍ത്താവ് ഭര്‍ത്താവിന്റെയും ചെയ്യുക ..പിന്നെ എനിക്ക് അറിവുള്ള ഒരു വീട്ടില്‍ ഒരു ഭര്‍ത്താവ് ജോലിക്ക് പോകാന്‍ മടി കാരണം വീട്ടില്‍ ടി വിയും കണ്ടിരിക്കുന്നു ...അവിടെ പട്ടിണി പിടികുടാതിരിക്കാന്‍, കുടുംബം മുന്നോട്ടു പോകാന്‍ അവിടുത്തെ സ്ത്രീയാണ് പുറത്തു പോയി അധ്വാനിക്കുന്നത്‌ ...അവര്‍ പറയുന്നു "എന്ന് എനിക്ക് ഒരു സ്ത്രീയായി മാത്രം ജീവിക്കാന്‍ കഴിയും ..വീടുകാര്യങ്ങളും മറ്റും നോക്കി ,ജീവിക്കാന്‍ ..." എന്ന് ..അങ്ങിനെയും ജീവിതങ്ങള്‍ ഉണ്ട് ...നല്ല വരികള്‍ ..തുടക്കം മുതല്‍ അവസാനം വരെ ...നിങ്ങള്‍ പറഞ്ഞപോലെ പല വീട്ടിലും " പട്ടിണി പാവങ്ങളായ പെണ്ണിന്‍ വിധി.." പല പുരുഷ പ്രജകളും അറിയുന്നില്ല ..എന്റെ ഉമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ..പലപ്പോഴും അവര്‍ പട്ടിണി കിടന്നിട്ടുണ്ട് ...ഉണ്ടാക്കിയ ഭക്ഷണം വീട്ടിലെ എല്ലാ ആണുങ്ങളും കഴിക്കും ...അവസാനം അടുക്കളയില്‍ അതുണ്ടാക്കിയവളുടെ വയറു വിശന്നിരിക്കുവാണോ എന്നൊന്നും അറിയാന്‍ ശ്രമിക്കാതെ അവള്‍ക്കു ഭാക്കിയുണ്ടോ എനൊന്നും നോക്കാതെ ഏമ്പക്കവും വിട്ടു പോകുന്ന ആണ്‍ പ്രജകള്‍..ഇന്നത്തെ പോലെ അന്ന് പെണ്ണുങ്ങള്‍ ഒന്നും പറയില്ലല്ലോ തുറന്നു ..എല്ലാം ഉള്ളില്‍ ഒതുകി ജീവിക്കും ..അവര്‍ക്ക് ബ്ലോഗും ഒന്നും ഇല്ലല്ലോ ...അപരനാമത്തിലെങ്കിലും സ്വന്തം അനുഭവ രക്തങ്ങള്‍ ചാലിചെഴുതാന്‍ ...അവരോടൊപ്പം തീര്‍ന്നു അവര്‍ ഉരുകിതീര്‍ത്ത ജീവിത കണികകള്‍ ...അതും ഒരു കാലം ..ആ കാലം പലയിടത്തും ഇന്നും സ്വകാര്യമായി ആവര്‍ത്തിക്ക പെടുന്നു എന്നും സത്യം !!!

Unknown പറഞ്ഞു...

എത്ര അര്‍ത്ഥവത്തായ വരികള്‍! ഇശല്‍ കൊടുത്തിരുന്നെങ്കില്‍ കുട്ടികള്‍ക്ക് പാടിപ്പഠിപ്പിച്ച്കൊടുക്കാമായിരുന്നു.

muhammadhaneefa പറഞ്ഞു...

എല്ലാം ലളിതമായ സുഖമുള്ള
വരികൾ ...പേജ്‌ ലേയൗട്ട്‌ മനോഹരം. നന്നയി............

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal...ellaaam valare serikal....

റശീദ് പുന്നശ്ശേരി പറഞ്ഞു...

മാപ്പിളപ്പാട്ടാകാന്‍ സ്കോപ്പുണ്ട് കേട്ടോ
പ്രാസവും താളവും വ്ര്‍ത്തവുമൊക്കെ ക്രത്യമാ
ദ്വയാക്ഷര പ്രാസം നന്നായിരിക്കുന്നു
ആശംസകള്‍