ഏതൊരാള്‍ക്കും ബാല്യത്തിന്റെ ഓര്മ്മ്ത്താളുകളിൽ എന്നും സ്നേഹത്തോടെ നിറഞ്ഞു നില്ക്കു ന്ന മുഖം ഉമ്മയുടെതാകും. ഭൂമിയിലേക്ക് പിറന്നു വീണത് മുതൽ കുഞ്ഞിളം മോണകാട്ടി ചിരിച്ചു കൊണ്ട് പിച്ച വെച്ച കാലവും പിന്നിട്ടു കൗമാരവും യവ്വനവും ജീവിതത്തി ലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ വിയര്പ്പി ന് ഉമ്മയുടെ ഗന്ധമുണ്ടാകും... അവരുടെ കഷ്ട്ടപ്പാടുകള്‍ മറന്നു വിഷമതകൾ അറിയിക്കാതെ നമ്മെ വളര്‍ത്തി വലുതാക്കുമ്പോൾ അവർ സന്തോഷം കണ്ടെത്തുന്നത് മക്കളുടെ സന്തോഷത്തിൽ മാത്രം .. ആ സന്തോഷം പോലും അധിക നാൾ നല്‍കാനോ അനുഭവിക്കാനോ ഭാഗ്യമില്ലാത്ത എനിക്ക് ... വിവാഹത്തിനു ശേഷം ദൈവം ബോണസ്സായി നല്കികയതായിരുന്നു... എന്റെ “അമ്മായി” ഉമ്മയെ..ഈ ഉമ്മയും മക്കളെ വളര്ത്തിത വലുതാക്കാൻ കഷ്ട്ടപ്പെട്ടിരുന്നെങ്കിലും മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതിന് തെളിവായിരുന്നു എന്നെ ആ വീട്ടിലെത്തിച്ചത് . ഏതൊരുമ്മയും മക്കൾ ആദ്യമായി കൊണ്ട കൊടുക്കുന്ന സമ്മാനം സസന്തോഷം വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ഉമ്മ പറഞ്ഞു എനിക്കായി നീ കൊണ്ട് വന്ന മാല മഹറായി നല്കിു ഞാന്‍ പറയുന്ന ഒരു കുട്ടിയെ നീ വിവാഹം കഴിക്കണമെന്നു അങ്ങിനെ... ആ ആഗ്രഹത്തിനു മകന് വഴിമാറിയതാണ് ഞങ്ങളുടെ ഇന്നത്തെ ജീവിതം...
വിവാഹം കഴിഞ്ഞു പോകുന്ന പെണ്‍കുട്ടികള്‍ക്കു ണ്ടാകുന്ന പോലെയുള്ള വലിയ സ്വപ്നങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല... “ഉമ്മയും ഉപ്പയും ഉണ്ടല്ലോ അതിനേക്കാള്‍ വലുതായി നിനക്കെന്താ വേണ്ടത് ” എന്ന അമ്മായിയുടെ ആശ്വാസം നിറയ്ക്കുന്ന ചോദ്യം എന്റെ മനസ്സിലും സന്തോഷം കണ്ടെത്തി.. ആ വീട്ടില്‍ ചെന്ന് കയറിയ അന്നു മുതൽ ഇന്ന് വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളും കഴിഞ്ഞു പോയെങ്കിലും ഉമ്മയിൽ നിന്നുമുണ്ടായ മോശമായതെന്തെങ്കിലും ഒന്ന് ഓര്ത്തെുടുക്കുവാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല . ഞങ്ങളുടെ വീട്ടിലെ മൂത്ത മരുമകൾ ഞാനായത്കൊണ്ട് വീടും ഭരിച്ച് ആളായി കഴിയാമല്ലോ എന്ന അഹങ്കാരമായിരുന്നു. ആദ്യമൊക്കെ പക്ഷെ സ്വന്തം മക്കളെക്കാൾ കൂടുതൽ ഉമ്മ എന്നെ സ്നേഹിക്കുന്നത് കൊണ്ടാകാം വിവാഹം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ ഇക്ക പ്രവാസ ഭൂമിയിലേക്ക് തിരികെ പറന്നപ്പോൾ ഉമ്മ നാത്തൂന്മാരുടെ കൂടെ എന്നെയും പഠിക്കാനയച്ചത്... പഠിക്കാന്‍ മടിച്ചിയായ എനിക്ക് അതൊരു നേരം പോക്ക് മാത്രമായിരുന്നു.. എങ്കിലും എന്നും രാവിലെ മക്കളുടെ പൊതി ചോറിനൊപ്പം എനിക്കും ഉണ്ടാകും ഉമ്മയുടെ വക ഒരു പൊതി ചോറ് .. ഇതൊക്കെ എന്റെ വീട്ടിലേക്കു പോകുമ്പോൾ അയല്വാ സികളുടെ മുന്നിൽ ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു നടക്കുകയും ചെയ്യുമായിരുന്നു,,,, കാരണം എനിക്കൊരഹങ്കാരമായിരുന്നു ഇക്കയുടെ ഉമ്മ.. .. രാത്രി കുറെ സമയം നാത്തൂന്മാരോടൊപ്പം കഥ പറഞ്ഞു കിടന്നു എപ്പോഴോ ഉറങ്ങി പോയാൽ ഉമ്മ വന്നു ഫേനിന്റെ സ്പീഡ് കുറച്ചു കൊണ്ട് തനിയെ പിറുപിറുക്കുന്നുണ്ടാകും “ ഈ കുട്ട്യേളുടെ ഒരു കാര്യം ഫേനും സ്പീഡിലിട്ട് പുതപ്പും മൂടി കിടക്കണം” .. അത് കേള്ക്കു മ്പോൾ ഉറക്കമുണരുമെങ്കിലും ഉമ്മയുടെ സംസാരം കേള്കു ഫ വാന്‍ വേണ്ടി മിണ്ടാതെ അറിയാത്ത പോലെ കിടക്കും കാരണം എന്റെ ഉമ്മയുടെ ഒരു സംസാര ശൈലി ഇങ്ങനെ പിറുപിറുക്കലായിരുന്നു..
... ഇക്കയുടെ വീട്ടിൽ ഉമ്മയെ മക്കൾ കുറച്ചു പേർ ഇച്ചാ എന്നും കുറച്ചു പേർ ഉമ്മയെന്നുമായിരുന്നു വിളിച്ചിരുന്നത് .. എങ്കിലും എനിക്ക് ചെറുപ്പത്തിലെ നഷ്ട്ടപ്പെട്ട എന്റെ ഉമ്മയെ അവിടെ വെച്ച് തിരികെ കിട്ടിയപ്പോൾ ഞാനും ഉമ്മയെന്നു വിളിച്ചു തുടങ്ങുകയായിരുന്നു ....എന്റെ സ്വന്തം ഉമ്മയെ ഞാന്‍ ഇച്ചാ എന്നായിരുന്നു വിളിച്ചിരുന്നത് .. ഉമ്മ എന്ന് ആദ്യമായി ഞാന്‍ വിളിച്ചത് എന്റെ “അമ്മായി” ഉമ്മയെ ആയിരുന്നു എന്നതും .. ഓര്ക്കുെമ്പോൾ എന്റെ കണ്ണ് നനയിക്കുന്നു..
സ്നേഹപ്രകടനങ്ങൾ ഉമ്മയ്ക്കറിയില്ലായിരുന്നുവെങ്കിലും മനസിൽ അളവില്ലാത്ത വാല്സ ല്യം അവർ നിറച്ചുവെച്ചു. എന്റെ ചെറുപ്പ കാലങ്ങളിലെ സങ്കടങ്ങളും മറ്റും പങ്കു വെക്കുമ്പോൾ ഉമ്മയുടെ നോട്ടത്തിൽ നിന്നും നീ നിന്റെ അനുജത്തിമാരെ ചെന്ന് കാണണം ഇക്കമാരെ വിളിക്കണം നീ നിന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി എപ്പോളും പ്രാര്ത്തി ക്കണം എന്നൊക്കെ പറഞ്ഞു ഉപദേശിക്കുന്നതിൽ നിന്നും ആ സ്നേഹം ഞാൻ തിരിച്ചറിയുകയായിരുന്നു... ഉമ്മാക്ക് അടുക്കളയിൽ പണി കൂടുതലായുണ്ടെങ്കിലും മരുമക്കളെ സഹായത്തിനു വിളിക്കുന്നതോ തനിക്കിതൊക്കെ എടുത്താലെന്താ എന്ന് ചോദിക്കുന്നതായോ ഇന്നേ വരെ കണ്ടില്ല.... ഈ ഉമ്മയും മക്കളെ വളര്‍ത്തി വലുതാക്കുവാൻ ധാരാളം ക്ഷട്ടപ്പെട്ടതായി ഇക്കയുടെ സംസാരങ്ങളില്‍ നിന്നും പല തവണ മനസ്സിലായിട്ടുണ്ട്..

മക്കളുടെ സന്തോഷങ്ങളിൽ ആശ്വാസം കണ്ടെത്തുകയും കൂടെ സന്തോഷിക്കുകയും ചെയ്യുന്ന നല്ലൊരു ഉമ്മ ആയതു കൊണ്ട് തന്നെയാകും വിവാഹം കഴിഞ്ഞു ഇത്തിരി മാസങ്ങൾകൊണ്ട് തന്നെ ഇക്കയുടെ അടുത്തേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാവുക എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം .. ..ആദ്യമായി ഗള്‍ഫിലേക്ക് പറക്കുമ്പോൾ എന്റെ കൂടെ സ്വന്തം വീട്ടിലും കുടുംബക്കാരോടും അയല്‍ വീടുകളിലും മറ്റും പോയി ഗള്ഫി ല്‍ പോകുന്ന കാര്യം (അറിയിക്കുന്ന ഒരു പതിവ് പണ്ടുണ്ടായിരുന്നു ഇപ്പോള്‍ അത് ചിലയിടങ്ങളില്‍ മാത്രം ).. അന്ന് ഉമ്മയോടൊപ്പം വീടുകളിൽ കയറി ഇറങ്ങുമ്പോൾ ഞാന്‍ പൊരുതി നേടിയ വിജയം പോലെ ആയിരുന്നു എനിക്ക് എന്റെ ഉമ്മ.. അത് കൊണ്ട് എവിടെ പോകുമ്പോളും ഉമ്മയെ കൂടെ കൂട്ടുമ്പോള്‍ ഇത്തിരി അഹങ്കാരി ആയി ഞാന്‍ മാറാറുണ്ടായിരുന്നു../
അന്ന് തുടങ്ങിയ പ്രവാസ ജീവിതം ഇന്നും തുടരുന്നത് കൊണ്ട് .. ഉമ്മയുടെ കൂടെ അധികം ജീവിക്കുവാനോ ഉമ്മയെ നോക്കുവാനോ മറ്റു മരുമക്കളെ പോലെ എനിക്ക് അവസരം ഉണ്ടായിട്ടില്ല.. എങ്കിലും പ്രവാസത്തിന്റെ ജീവിത സാഹചര്യങ്ങളിലെ ഫോൺ വിളികളും ഇടവേളകളിലെ രണ്ടു മാസങ്ങളിൽ... നാട്ടിലെത്തിയാൽകിട്ടുന്ന ആസ്നേഹവും വാത്സല്യവും.. ഇനി ഉണ്ടാകില്ലല്ലോ എന്നോര്ക്കുാമ്പോൾ..... എന്നിലെ ആ അഹങ്കാരം ഇവിടെ നിലച്ച്ചല്ലോ എന്നോര്‍ക്കുമ്പോൾ എന്റെ മനസ്സ് പിടയുന്നു..
ജീവിതത്തിന്റെ സായാഹ്നങ്ങളിൽ ഒരു പിടി നല്ല ഓര്‍മ്മ കള്‍ ബാക്കിയാക്കി.. ഞങ്ങളുടെ ഉമ്മ ഞങ്ങളില്‍ നിന്നും മാറി നിന്നു.....ജിവിതത്തിന്റെ കളിയാരവങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി ... ഇനി ഉപ്പയും മക്കളും കളിക്ക് ഞാന്‍ അങ്ങ് ദൂരെ മാറി നിന്ന് കളി ആസ്വദിക്കാം . എന്ന് പുഞ്ചിരിയോടെ... പറയും പോലെ ഒരു തോന്നൽ..
സ്വര്‍ഗത്തിലെ ഏറ്റവും മഹത്തരമായ പദവിയിൽ ഇരുന്നു കൊണ്ട് ഉമ്മ ഞങ്ങളുടെ കൂടെ ഉണ്ടാകണേ എന്ന പ്രാര്ത്ഥ ന മാത്രം ..
ജീവിതത്തിന്റെ ദിശ, മാറി ഒഴുകുമ്പോളും ...വീട്ടിന്റെ ഓരം ചേര്ന്നൊ ഴുകുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്ക് പോലും ഞങ്ങളുടെ ഉമ്മയെ പറ്റി പറയുവാന്‍ ഒരു പാട് നല്ല മുഹൂര്ത്തങ്ങളുണ്ടാകും ....

അല്ലാഹു ഉമ്മയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നമ്മെയും പ്രവേശിപ്പിക്കട്ടെ..(ആമീന്‍ ....)
(രണ്ടു ദിവസം മുന്‍പ് സപ്തംബര്‍ 10 നു ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയുടെ ഓര്‍മ്മയില്‍ നിന്ന്... )
9 അഭിപ്രായങ്ങൾ:
ഉമ്മയെന്ന വാക്കിന് സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായങ്ങള്‍ മാത്രം..പരലോകവിജയത്തിന് വേണ്ടി പ്രാര്‍ഥിക്കാം..
ഉമ്മാക്ക് പകരം ഉമ്മ മാത്രം . പ്രാർഥനയോടേ
അല്ലാഹു അവരുടെ മരണാനന്തര ജീവിതം ശോഭനമാക്കട്ടെ !
ഉമ്മ തന് പുണ്യം!
ആത്മാവിന് ശാന്തിയുണ്ടാവട്ടെ!
പ്രാര്‍ത്ഥനയോടെ
ആദരാഞ്ജലികള്‍
പ്രാര്‍ഥനകള്‍
പ്രാര്‍ഥനകള്‍
പ്രാര്‍ഥനകള്‍
ഉമ്മ എന്ന സ്നേഹത്തിനു മുമ്പിൽ തല കുനിക്കുന്നു.
മരിച്ചവരുടെ പരലോക ജീവിത ശോഭാനമാക്കട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ