ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2015

പെണ്ണുടല്‍



പിച്ചി ചീന്തിപോൽ
പത്ര  കോളങ്ങളിൽ
ഇന്നുമൊരമ്മയെ
മാതാ, പതി ,പുത്രീ  -
സഹോദരീ പലതു മാ
നാമങ്ങൾ.......
ആരു   ഗൗനിപ്പൂ
പെണ്ണുടൽ തൻ
മഹിമയും പെരുമയും
യുഗാന്തരങ്ങളായി        
പുരുഷബീജത്തി നടയിരുന്നവൾ ...
പിറവി കൊണ്ടോർക്ക്
മാറിടം ചുരത്തിയോൾ
സ്ത്രീ
 അവളിന്ന് ......
കേവലമൊരു ജഡം മാത്രം..
മനസ് ചത്ത് പിടയുന്ന
ഒരലങ്കാര വസ്തു..
അച്ഛന്റെ കാമവും
 ചേട്ടന്റെ മോഹവും    
ഒറ്റക്കയ്യന്റെ  രതിമൂര്ച്ചയും
അവളിലെ സ്വപ്നത്തെ
തല്ലിക്കെടുത്തുന്നു ..
സ്ത്രീ  അവളിന്ന്...
മാംസ ചന്തകളിലും
 നെറ്റ്  വ്യവഹാരങ്ങളിലും
തെരുവിലും മാളിലും
കസിനോകളിലും
യഥേഷ്ട്ടം  വിറ്റു പോകുന്ന
വീര്യമുള്ള ലഹരി വസ്തു
 
സ്ത്രീ അവളിന്ന്....
വാണിഭ ചന്തയിൽ
പരസ്യ രതി നുകരുവാൻ,
പൈതൃക സദാചാരം
തൂക്കിലേറ്റാൻ......
വിദ്യാലയങ്ങളിൽ
 വിശുദ്ധ ഗേഹങ്ങളിൽ
ബസ്സിലും ട്രെയിനിലും
ഓട്ടോ തെരുവിലും
രാഷ്ട്രീയക്കാരന്റെ
ഒഫീസ് മുറിയിലും  
പിച്ചിചീന്തി വലിച്ചെറിയുന്ന
വെറുമൊരു പാഴ് വസ്തു...
സ്ത്രീ ...

അവളുടെ  മഹിമയും പെരുമയും
ഉയര്‍ത്തിപ്പിടിക്കുവാന്‍
കഴിയട്ടെ ഇനിയുള്ള
തലമുറക്കെങ്കിലും..

ഇവിടെ ഒടുങ്ങട്ടെ ..
  അഭിശപ്ത ജന്മത്തി
നവസാന ശ്വാസവും...

10 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാലികപ്രസക്തമായ വരികള്‍
കാട്ടിലെ സുരക്ഷിതത്വം പോലും കിട്ടാത്ത നാട്ടില്‍ ജീവിക്കുമ്പോള്‍ ഇങ്ങനെയേ എഴുതാന്‍ കഴിയൂ

Mohammed Kutty.N പറഞ്ഞു...

സത്യവും നീതിയും ധര്‍മ്മവും ഇത്ര മാത്രം കോലം കെട്ട ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ ?അധികാരികള്‍ നന്നായാല്‍ ലോകവും നന്നാവുമെന്ന് ഉമര്‍ (റ )വിന്‍റെയും മറ്റു خليفة മാരുടെയും ചരിത്രം സാക്ഷി !

ഉമ്മു അമ്മാര്‍ പറഞ്ഞു...

നിറഞ്ഞ സ്നേഹം വായിച്ചതിന്

Akbar പറഞ്ഞു...

തീവ്രം..

ajith പറഞ്ഞു...

കാലം അത്രമേല്‍ ദോഷമുള്ളതായിരിക്കുന്നു. സ്ത്രീശാക്തീകരണമല്ലാതെ വേറെ മാര്‍ഗമില്ല

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇവിടെ ഒടുങ്ങട്ടെ ..
അഭിശപ്ത ജന്മത്തി
നവസാന ശ്വാസവും...

ബഷീർ പറഞ്ഞു...

ചിലർ കെണിയൊരുക്കി കാത്തിരിക്കുന്നു. ചിലർ കെണികളിൽ ചേക്കേറുന്നു...!

Artof Wave പറഞ്ഞു...

അവളുടെ മഹിമയും പെരുമയും
ഉയര്‍ത്തിപ്പിടിക്കുവാന്‍
കഴിയട്ടെ ഇനിയുള്ള
തലമുറക്കെങ്കിലും..

ഇവിടെ ഒടുങ്ങട്ടെ ..
അഭിശപ്ത ജന്മത്തിനവസാന ശ്വാസവും...

Cv Thankappan പറഞ്ഞു...

ശക്തമായ വരികളില്‍ സത്യത്തിന്‍റെ തിളക്കം!
ആശംസകള്‍

Mazhavil..Niyagrace.. പറഞ്ഞു...

Strong words....