ചൊവ്വാഴ്ച, ജൂൺ 02, 2015

തട്ടത്തിന്‍ മറയത്തെ വസന്തം

പിന്നോക്കാവസ്ഥയിൽ നിന്നുള്ള ഏത് സമൂഹത്തിന്റെയും  പുരോഗതി സാമുഹിക മാറ്റം കൊതിക്കുന്നവർക്കെല്ലാം സന്തോഷം പകരുന്ന കാര്യമാണ്. ഇപ്പോൾ ഇത് കുറിക്കാൻ കാരണം പുതുതായി പുറത്ത് വന്ന മെഡിക്കൽ/എഞ്ചിനീയറിംഗ് പരീക്ഷാാ ഫലം തന്നെ. മുമ്പ് എന്റെ മകള്‍ ക്ലാസില്‍ എത്തിയപ്പോള്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി വളരെ സങ്കടത്തോടെ മാറിയിരുന്നു കരയുന്നു. അത്  കണ്ടു ആവള്‍ കാര്യം തിരക്കിയപ്പോള്‍ അവള്‍ക്കു കിട്ടിയ മറുപടി ഇങ്ങിനെയായിരുന്നു " നീ മുസ്ലിം പെണ്‍കുട്ടിയാണ് മുസ്ലിം കുട്ടികള്‍  അങ്ങിനെ പഠിക്കുകയൊന്നുമില്ല. പഠിക്കുന്ന കുട്ടികളോട് കൂടിയേ കൂട്ട് കൂടാവൂ അതിനാല്‍ നമ്മുടെ ഈ സൌഹ്രദം വേണ്ട" എന്ന് അമ്മയും അച്ഛനും പറഞ്ഞു.എന്നായിരുന്നു അവളുടെ മറുപടി.  എന്നാല്‍ ഇന്ന് ആ കൂട്ടുകാരിയുടെ അച്ഛന്‍ ആയ്ച്ചയില്‍ മൂന്നോ നാലോ തവണ മകളുടെ ക്ലാസിലെ അവസ്ഥകള്‍ ചോദിച്ചറിയാനും ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്ക് ചോദിക്കാനും പഠിപ്പിക്കുന്ന കാര്യങ്ങൾ ചോദിയ്ക്കാനുമൊക്കെ എന്റെ മകളെ വിളിക്കുന്നത് കാണുമ്പോള്‍ എനിക്കശ്ചാര്യം തോന്നാറുണ്ട് . വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാതിരുന്ന കാലത്തെ അവസ്ഥക്ക് പ്രകടമായ മാറ്റം വരുത്തുന്ന രൂപത്തിലുള്ള  പരീക്ഷാ ഫലങ്ങൾ ഇന്ന് പുറത്ത് വരുന്നത് കാണുമ്പോൾ വിജയകിരീടം ചുടിയ  ഹിബഹുസൈനോടും മറിയം റാഫിയോടും വാത്സല്യത്തേക്കാള്‍ കൂടുതൽ ബഹുമാനമാണ് തോന്നുന്നത്. പണ്ടൊക്കെ മുസ് ലിം  സമൂഹത്തില്‍ സ്‌കൂൾവിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് പഠനത്തോടും  ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. മുസ് ലിം പെണ്‍കുട്ടികൾപഠിക്കാൻ പാടില്ലെന്ന അഭിപ്രായം എന്റെ തലമുറയും പണ്ട് കേട്ട് മടുത്ത കാര്യം തന്നെ .എന്നാല്‍ 
സാവധാനത്തിൽ  ആ സമുദയത്തിലെ കുട്ടികൾ അറിവിന്റെ വാതായനങ്ങള്‍ തേടി ഇറങ്ങാന്‍ തുടങ്ങി വിജയം കൊയ്യുകയാണിപ്പോൾ. ഇസ്ലാമിക പ്രസ്ഥാനങ്ങൾ  ഇവര്‍ക്ക് കൂട്ടായി ഇവരോടൊപ്പം കൂടി യതും പ്രവാസികളുടെ നീസ്സീമമായ പങ്കും ഇതിന് പ്രേരകഘടകങ്ങളായി. വിദ്യാഭ്യാസം ഉണ്ടായിട്ടു തന്നെ   തന്നെ ഗള്‍ഫു നാടുകളില്‍ കോള്‍ഡ് സ്റ്റോറുകളിലും കഫ്തീരിയകളിലും ജോലി ചെയ്യേണ്ട അവസ്ഥ വരുമ്പോൾ  അവര്‍  വിദ്യാഭാസത്തിന്റെ മഹത്വം തിരിച്ചറിയുകയും തന്റെ മക്കളെയെങ്കിലും നല്ല രീതിയില്‍ പഠിപ്പിക്കണം എന്ന ചിന്തിക്കുകയും ചെയ്യുന്നു. ഇതും മുസ്ലിം സമുദായത്തിലെ ഉണര്‍വ്വിന് കാരമാണമായി എന്ന് വേണം പറയാൻ.
 മുസ്ലിം പെണ്‍കുട്ടികൾ കോളേജുകളിലും മറ്റും പോയി പഠിച്ചാൽ അവര്‍ക്ക് മതനിഷ്ഠയില്‍ ജീവിക്കാന്‍ കഴിയില്ല എന്നും അവര്‍ മതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളിൽ നിന്നും ദൂരേക്ക്‌ വഴിമാറുമെന്നുമുള്ള ചിന്തയും അവരെ വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കാനുള്ള കാരണമായി.ആ ചിന്താഗതിക്ക് കാരണം ഇത്തിരി ഭൗതിക വിദ്യാഭ്യാസമുള്ളവര്‍ അവരുടെ  സ്റ്റാറ്റസ് ഇടിഞ്ഞു വീഴുമെന്നു ഭയന്ന്‍ മതത്തിന്റെ ചട്ടകൂടുകള്‍ പൊട്ടിച്ചെറിഞ്ഞു  ആരാധനാ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സമൂഹത്തില്‍ വിലസുന്നത് കണ്ടത് കൂടിയാകാം. കുറച്ച് പഠിക്കുമ്പോഴേക്കും  ഹിജാബണിയാൻ പോലും പലര്‍ക്കും മടിയായിരുന്നു. എന്നാല്‍ ഇന്ന് പത്രത്താളുകളില്‍ പരീക്ഷാ ഫലം വരുമ്പോൾ അല്ലെങ്കില്‍ ബിരുദ ദാന ചടങ്ങുകളുടെ  ഫോട്ടോകളില്‍ എല്ലാം മുസ്ലിം പെണ് കുട്ടികളുടെ ഹിജാബണിഞ്ഞ ഫോട്ടോകള്‍  തന്നെ കാണുന്നു.. വിദ്യാഭ്യാസ രംഗത്ത് ഇന്ന് ആണ്‍കുട്ടികളെക്കാള്‍ ഏറെ മുന്നിലാണ് പെണ്‍കുട്ടികള്‍. സമൂഹ ജീവിതത്തിന്റെവിവിധ മേഖലകളിൽ ആ സമുദായത്തിലെ പെണ്‍കുട്ടികള്‍ തല ഉയര്‍ത്തി നിൽക്കുന്നു. മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷ ഫലം വന്നപ്പോള്‍ മലപ്പുറം മഞ്ചേരി സ്വദേശി ഹിബ ഹുസൈന്‍ ഒന്നാം റാങ്ക് നേടിയതും . എറണാകുളം സ്വദേശിന മറിയം റാഫി രണ്ടാം റാങ്ക് നേടിയതും കണ്ടപ്പോള്‍ തട്ടത്തിന്‍ മറയത്തും  വസന്തം തളിർക്കുന്നുവെന്ന സത്യം ലോകം മുഴുവൻ തിരിച്ചറിയുകയാണ്.

5 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം.
ആശംസകള്‍

Mohammed Kutty.N പറഞ്ഞു...

ഒരു പാടു നാളായല്ലോ കണ്ടിട്ട്.പുതിയ പോസ്റ്റു കണ്ടതില്‍ വളരെ സന്തോഷം.അതും വിദ്യാഭ്യാസത്തെ കുറിച്ച് ....
ഇസ്‌ലാം നിഷ്കര്‍ഷിച്ച പോലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമുദായം മുമ്പെ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ എന്ന് മലയാളക്കരയില്‍ നിന്നും തോന്നിപ്പോയിട്ടുണ്ട്‌...ഏതായാലും ഉണര്‍ന്നു വരുന്നുണ്ട് 'സമുദായം'.

പട്ടേപ്പാടം റാംജി പറഞ്ഞു...

വൈകിയാണ് എപ്പോഴും തിരിച്ചറിവുകള്‍ സംഭവിക്കുന്നത്.

ajith പറഞ്ഞു...

തളിരുകളെ ഏറെക്കാലം ഒളിച്ച് വയ്ക്കുക സാദ്ധ്യമല്ലല്ലോ. അവ വെളിപ്പെട്ടേ മതിയാകൂ.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഒരു തലമുറയുടെ തിരിച്ചറിവുകൾ ഭാവി തലമുറയെ വാർത്തെടുക്കുന്നു. ... !

ഒത്തിരി നാളുകൾ കൂടി ഉമ്മുന്റെ എഴുത്തുകൾ കണ്ടപ്പോൾ വളരെ സന്തോഷം....