ചേമ്പില കുമ്പിളില്‍ തുമ്പയും തെച്ചിയും മുക്കുറ്റിയും പറിച്ചു നടന്ന ബാല്യം.
വീണ്ടും ഓര്‍മ്മകള്‍ പൂക്കുകയാണല്ലോ.
പൂവിളികളുടെ ഓര്‍മ്മകളിലേക്ക് ,പൂക്കളങ്ങളുടെ ഭംഗിയിലേക്ക് , പുലിക്കളികളുടെ ആരവങ്ങളിലേക്ക് . രുചിയേറും വിഭവങ്ങള്‍ അടങ്ങിയ ഓണ സദ്യയിലേക്ക്..
ഒരോണം കൂടി വിരുന്നെത്തുന്നു.നന്മയുടെയും ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശം വിളിച്ചോതുന്ന ഈ ഓണം എനിക്കും ആഘോഷിക്കാതെ വയ്യ.
കാരണം എന്റെ ഓര്‍മ്മകളില്‍ എന്നും പുതുമയോടെ നില്ക്കുന്ന ഓണാഘോഷങ്ങള്‍ ഉണ്ട്. പൂക്കളുള്ള ഉടുപ്പിന്റെ വര്‍ണ്ണമുണ്ട്. പായസവും കൂട്ടി കൊതിയോടെ കഴിച്ച സദ്യയുടെ രുചിയുണ്ട്. ഓരോ ഓണത്തിനും ഓര്‍മ്മകളുടെ ചിറക് വിരിയിക്കാന്‍ എന്റെ പ്രിയപ്പെട്ട ചേച്ചിയും ഉണ്ട്.
ആ ചേച്ചിയോടൊപ്പമുണ്ടായിരുന്ന സന്തോഷം നല്കിയ നിമിഷങ്ങളിലൂടെയാണ് ഞാന്‍ ഓണത്തിനെ കൂടുതലറിയുന്നത്. ഓണ ദിവസം ഞാനും ചേച്ചിയും ഉറങ്ങാതെ ഇരുന്നു ഓണ സദ്യ ഉണ്ടാക്കും ഓണത്തിന് ചേച്ചിയുടെ സമ്മാനമായി ഓണക്കോടിയും ...അങ്ങിനെ എന്തൊക്കെ ഓര്‍മ്മകള്‍..
പക്ഷെ ചേച്ചി ഇപ്പോള്‍ നാട്ടിലാണ്. എനിക്കറിയാം ഏഴാം കടലിനക്കരെ നിന്നുമൊരു ഫോണ്‍ വിളിയും കാത്ത് ചേച്ചി ഇരിക്കുന്നുണ്ടാവും. നിന്റെ ഫോണ്‍ വിളികള്‍ എനിക്ക് പായസത്തില്‍ ചേര്‍ക്കുന്ന മധുരമാണ് എന്ന് കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ ചേച്ചി പറഞ്ഞു. അപ്പോള്‍ ഞാനറിഞ്ഞത് സ്നേഹത്തിന്റെ മധുരമായിരുന്നു .
മൊബൈലില്‍ നമ്പറമര്‍ത്തി അപ്പുറത്ത് നിന്നും ആ സ്നേഹസ്വരം കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു.

ചേച്ചീ...ഇത് ഞാനാണ്. ഉറങ്ങിയോ ..?
ഡീ എനിക്കറിയാം നീ വിളിക്കുമെന്ന് ...................... ചേച്ചിയുമായി ഇത്തിരി നേരം സംസാരിച്ച് ഫോണ്‍ വെച്ചപ്പോള്‍ മനസ്സില്‍ ഒരു ശൂന്യത തോന്നുന്നു. ഇവിടെ എനിക്ക് കിട്ടിയഅടുത്ത റൂമിലെ ആദ്യ സുഹ്ര്തായിരുന്നു ചേച്ചി .. കാസര്ക്കോട്ടുകാരി ചേച്ചിയുമായുള്ള ബന്ധം അധിക കാലം ഉണ്ടായിരുന്നില്ലെങ്കിലും .. ഇവിടെ അഞ്ചു വര്‍ഷം തൊട്ടടുത്ത റൂമുകളില്‍ സന്തോഷങ്ങളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം പരസ്പരം പങ്കു വെച്ചും സ്നേഹിച്ചും കഴിഞ്ഞു കൂടിയ നാളുകള്‍. മറക്കാനാവാത്തതായിരുന്നു ആ ദിവസങ്ങള്‍. ചേച്ചി നാട്ടിലേക്ക് പോയപ്പോള്‍ മുതല്‍ അനുഭവിക്കുന്ന ശൂന്യത ഇപ്പോഴും അതേ പോലെയുണ്ട് എന്നാലും ആ നല്ല കാലങ്ങളുടെ ഓര്‍മ്മകള്‍ ഒരുക്കൂട്ടി ഞാനും ഒരുക്കും ഒരു ഓണപൂക്കളം. അതിന്റെ മധുരങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരു ഓണപായസവും ഉണ്ടാക്കും.
39 അഭിപ്രായങ്ങൾ:
ഓണാശംസകൾ!
ഓണം ഓര്‍മകള്‍ക്ക് പൊന്‍തിളക്കമാണ്, നല്ല ഓര്‍മകള്‍ നിറയട്ടെ
ഓണാശംസകള്‍
പണ്ടു കഴിച്ചൊരാ നല്ലോരോണസ്സദ്യ
തന്നിമ്പമാര്ന്ന രുചിയതെല്ലാമേയിന്നും
ശുദ്ധ രസനയതില്‍ പേറിടുയുമ്മുവിന്നൊ
രായിരം ഓണാശംസകള്‍ നേര്ന്നിടൂ
ഡീ എനിക്കറിയാം നീ വിളിക്കുമെന്ന് ...........
അന്ന്..പൂക്കള്‍ക്കെന്തു സുഗന്ധം!
ഇന്ന്...ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!
ചേമ്പില കുമ്പിളില്‍ തുമ്പയും തെച്ചിയും മുക്കുറ്റിയും...
തിരുവോണാശംസകള്‍
ഓണാശംസകൾ....
ഓണാശംസകള്‍...
ഓണാശംസകള്‍ !!!!!!!!!
ഓണാശംസകള്‍
ഓണാശംസകള്‍....!!!
ഹെന്റെ വകയും കിടക്കട്ടെ ഒരു ഓണാശംസ ...
ഓണാശംസകള്‍ ...
ഓണാശംസകള്‍.
നന്മ നിറഞ്ഞ ഒരോണം ...
ഓണാശംസകള്‍!! ഒപ്പം നല്ലൊരു ഓര്‍മ്മകളില്‍ കൂടിയുള്ള ഈ കുറിപ്പും !!
asamsakal...nallezhutthukal...
ithaa
ഓണാശംസകള്‍
ഓര്‍മ്മകളുടെ വസന്തകാലം.
ഓണാശംസകള്‍ ഉമ്മു അമ്മാര്‍
പൂത്താലം ഏന്തിയ ഓര്‍മ്മകള്‍ക്കൊപ്പം
ഓണ ആശംസകള്‍..
ഓര്‍മ്മകളില്‍ വിരിഞ്ഞ ഓണക്കാലത്തിന് ആശംസകള്‍..
ആഹാ! നല്ല ഓർമ്മകൾ.. നല്ല ഓണാശംസകൾ
ഓണാശംസകള്‍ ......
ആനല്ല ബാല്യം ഇനിയും തിരികെ വരില്ലാല്ലോ നല്ല പോസ്റ്റ്
Vaayikkan ithiri vaikippoyi... Onam nannayi akhoshichukaanum ennu karuthunnu... Oralpam vaikiya onashamsakal :)
Sasneham
http://jenithakavisheshangal.blogspot.com/
ഈ ഓർമ്മകൾക്കുമുണ്ട് ഒരോണസദ്യയുടെ രുചി.
കാണാന്‍ വൈകി. നല്ല കുറിപ്പ്.
ആശംസകളോടേ...
വായിക്കുമ്പോള്‍ എനിക്കും ഓര്‍മകളിലെ ഓണം വന്നു മനസ്സ് നിറയുന്നു.
കിട്ടുന്ന പൂക്കളൊക്കെ പറിച്ചു ഞങ്ങളും ഒരുക്കിയിരുന്നു പൂക്കളം.
ഇവിടെ ആശംസ നേര്‍ന്ന എല്ലാര്ക്കും നന്ദി..
ഞാന്‍ എത്താന്‍ വൈകിപ്പോയല്ലോ! ആശംസകള്‍ ....
ഓണാശംസകൾ!
ഒരു മധുര സ്മരണ !
ഇപ്പൊ എല്ലാം യാന്ത്രികം.എല്ലാത്തിനും ഒരു പ്ലാസ്ടിക് ഗന്ധം !
let me recall those days !
ഈ ബ്ലോഗ് എന്റെ വായനശാലയിൽ ആഡ് ചെയ്തു. ആശംസ്കൾ!
ഹോ ഇവിട ഇങ്ങനെ ഒരു വെടി ഉണ്ടായിരുന്നോ കൊമ്പന് കണ്ടില്ല
ഏതായാലും ആറിയ കഞ്ഞി പഴം കഞ്ഞി കെടകട്ടെ ഒരോനാശംസ എന്റെ വകയും
ഏവര്‍ക്കും എന്റെ നന്ദി ...
ബ്ലോഗ് കാണാൻ പോലും കിട്ടുന്നുണ്ടായിരുന്നില്ല. ഗൂഗിൾ മുക്കി കളഞ്ഞതാണോ? ഈ മെയിൽ ഐ ഡി ഒന്നു തരുമോ? ഒരു മറുപടി അയയ്ക്കാനാണ്.....
സൗഹൃദത്തിന്റെ നൈർമല്യ ഓർമകൾ.. ഇതുതന്നെ എല്ലാ ആഘോഷത്തിന്റേയും കുളിര്
(ഗൂഗിൾ വഴി ഒരുപാട് തിരഞ്ഞാണ് ബ്ലോഗിലും പുതു പ്രൊഫൈലിലും എത്തിയത്.
പഴയ പ്രൊഫൈലിൽ നോക്കിയപ്പോ അതു ഡിലീറ്റിയതായി കാണുന്നു.
ഇടക്കിടക്ക് മെയിൽ വരുന്നത് വഴി ബ്ലോഗിൽ കയറുണ്ട്.. കാണാതായപ്പോ എന്തു സംഭവിച്ചു എന്ന ആധിയായി. കണ്ടതിൽ ഒരുപാട് സന്തോഷം)
പൊന്‍ തിളക്കമുള്ള ഓര്‍മ്മകള്‍...വായന നല്ല സുഖം തന്നു. അവധി കഴിഞ്ഞെത്തി കൂട്ടുകാരുടെ ഓരോ പോസ്റ്റുകള്‍ കണ്ടെത്തി വായിച്ച് ഇപ്പോളാണിവിടെയെത്തിയത്.
മധുരസ്മരണകള്...
ആശംസകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ