വെള്ളിയാഴ്‌ച, ജൂൺ 24, 2011

ഓര്‍മ്മകളിലെ മഴത്തുള്ളികള്‍..







മഴ നനഞ്ഞ പോസ്റ്റുകള്‍ വായിച്ചു കുളിര് കൊണ്ടിരിക്കുമ്പോള്‍ .. ഞാനും പോയി എന്റെ കുട്ടിക്കാലത്തേക്കൊരു തിരിച്ചു പോക്ക് പക്ഷെ അവിടെ

യുള്ള നനുത്ത ഓര്‍മ്മകള്‍ക്ക് പൂക്കളുടെ സുഗന്ധമോ തെന്നി വീഴുന്ന മഴ തുള്ളികള്‍ക്ക് മുത്തുകളെ പോലെയുള്ള സൌന്ദര്യമോ ഒന്നും ഉണ്ടായിരുന്നില്ല.


ഉരുണ്ടു കൂടുന്ന കാര്‍ മേഘങ്ങള്‍ക്ക് ഇരുള്‍ പരക്കുമ്പോള്‍,അകലെ പേമാരിയുടെ ആരവം മുഴങ്ങുമ്പോള്‍...മേല്‍ക്കൂരയുടെ ഓലപ്പഴുതിലൂടി ആകാശം നോക്കി, വരാന്‍ പോകുന്ന പെരുമഴയും,കൊടുങ്കാറ്റും,ഇടിമുഴക്കങ്ങളും,കൊള്ളിയാനും, ഓര്‍ക്കുമ്പോള്‍ നെന്ചിനുള്ളില്‍ നിന്നും ഒരു വെള്ളിടി മുഴങ്ങാറുണ്ട്. ഓലപ്പഴുതിലൂടെ മഴവെള്ളം അകത്തളങ്ങളില്‍ നിറയുമ്പോള്‍ പേടിയോടെ അന്തംവിട്ടു ജീവിത യാഥാര്‍ത്യത്തിനു മുന്നില്‍ അമ്പരന്നു നില്‍ക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല.

ദുരിത പൂര്‍ണ്ണമായ ജീവിതത്തിലെ കണ്ണീര്‍ കണങ്ങള്‍ ഒന്നിച്ചു പേമാരിയായി പെയ്തിറങ്ങിയതായിരുന്നോ അന്ന്. . അടുക്കളയില്‍ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങളിലെ മഴവെള്ളം എടുത്തു പുറത്തു കളയുമ്പോള്‍ . ഈ ഒടുക്കത്തെ മഴ ഒന്ന് തോര്‍ന്നു കിട്ടിയിരുന്നെങ്കില്‍ എന്നു പിറുപിറുക്കുന്ന ഉമ്മയും കിഴക്ക് മാനം കരിങ്കൊടി കാണിച്ചു തുടങ്ങുമ്പോള്‍ മനതാരില്‍ പെരുമ്പറ മുഴങ്ങുന്ന ഉപ്പയും ചോര്‍ന്നൊലിക്കുന്ന കൂര കെട്ടിമേയാന്‍ കാശില്ലാതെ തന്റെ പറക്കമുറ്റാത്തെ കുഞ്ഞുങ്ങളെയും കൊണ്ട് താനെന്തു ചെയ്യും പടച്ചോനെ എന്നുള്ള ആധി ആ കണ്ണുകളില്‍ നിഴലിച്ചു കാണാം



എന്നിലെ ബാല്യങ്ങളിലെ മഴക്ക് ഒരിക്കലും പുതുമണ്ണിന്റെ ഗന്ധമുണ്ടായിരുന്നില്ല
ഓരോ മഴക്കാലവും ഉപ്പയ്ക്കും ഉമ്മയ്ക്കും ഉറക്കം കളയുന്ന രാത്രികളെയാണ് സമ്മാനിച്ചത്. രണ്ടു മുറികളുള്ള വീട്ടില്‍ പുറത്തുളളതിനേക്കാള്‍ കൂടുതല്‍ മഴ വെള്ളം അകത്താവും. തീയും പുകയും സ്ഥിരമായി തട്ടുന്നിടം ആയതിനാല്‍ വൈക്കോല്‍


അധികമൊന്നും ദ്രവിക്കാത്ത അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാകും കുറച്ചൊക്കെ ചോര്ച്ചക്ക് ആശ്വാസം ഉണ്ടാവുക കര്‍ക്കിടകമാസത്തില്‍ തുള്ളിക്കൊരു കുടം കണക്കെ പാതിരാവില്‍ മഴ സംഹാര താണ്ഡവമാടുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന മുറിയിലെ ഒരു മൂലയില്‍ എല്ലാവരും കൂടി ഒരു പുതപ്പിനടിയില്‍ മഴ ചോരാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചിരിക്കും.



കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടോ മണ്ണെണ്ണയുടെ അളവ് കുറഞ്ഞത് കൊണ്ടോ അണഞ്ഞു പോയ ചിമ്മിനി കാഴ്ചകള്‍ അവയെ മറക്കാന്‍ ശ്രമിച്ചെങ്കിലും മഴ യോടപ്പം ശക്തമായ കാറ്റും ഇടിയും കൂരിരുട്ടിനെ കീറി മുറിച്ചെത്തുന്ന മിന്നലും മിന്നി മറയുന്നതിനിടയില്‍ ഉമ്മയുടെയും ഉപ്പയുടെയും കവിള്‍ തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ ചാലുകള്‍ ഇലട്രിക് ബള്‍ബുകളുടെ വെട്ടത്തില്‍ തിളങ്ങുന്ന കായല് പോലെ തിളങ്ങുന്നത് പലവട്ടം കണ്ടിട്ടുണ്ട് .. ആ കണ്ണ് നീര്‍ തടങ്ങള്‍ ഒരു സങ്കടക്കടലായി മാറാന്‍ ഞങ്ങള്‍ ഉറങ്ങും വരെ കാത്തിരിക്കുമായിരുന്നു ഉമ്മ..

ഇടിമിന്നലിന്റെ ഭീതിപ്പെടുത്തുന്ന പ്രകാശത്തില്‍ ചുമരിന്റെ അരികു ചേര്‍ന്ന് മുറിയിലേക്ക് ഒലിച്ചിറങ്ങി വരുന്ന പുതിയ ജല ധാരകള്‍ ..ആ ജലധാരകളെല്ലാം ഒരു സര്‍പ്പ ചലനങ്ങളുടെ രൂപങ്ങളില്‍ ഞങ്ങളിലേക്ക് പാഞ്ഞടുക്കുന്നതായിട്ടാണ് അന്ന് തോന്നിയിരുന്നത്.



വീടിനകത്തെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ പുറത്തെ സ്ഥിതി മറ്റൊന്നായിരുന്നു ഒരു വയലിനോട് ചേര്‍ന്ന തോടിനടുത്തായിരുന്നു ഞങ്ങളുടെ ഈ കൊച്ചു വീട് . മഴക്കാലം ആകുന്നതോടെ തോട് നിറഞ്ഞൊഴുകാന്‍ തുടങ്ങും. കര കവിഞ്ഞൊഴുകുന്ന തോട് ഏതു നിമിഷവും ഞങ്ങളെ വീടിനെയും കൊണ്ടുംപോവും എന്ന സ്ഥിതിയിലായിരുന്നു . പക്ഷെ ദൈവത്തിന്റെ കൈകള്‍ അവിടെ ഒരു തടയിണ പോലെ നിന്നത് കൊണ്ട് മാത്രം മുറ്റം വരെ വെള്ളം കയറിയിരുന്നുള്ളൂ... പണ്ടൊക്കെ വീടിനുള്ളിലും വെള്ളം കയറി പാത്രങ്ങള്‍ വരെ ഒലിച്ചു പോയ കഥ വല്ലിമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ..


അയല്‍ പക്കത്തെ കുട്ടികളെല്ലാം മടക്കുന്നതും അല്ലാത്തതുമായി ഞെക്കിയാല്‍ തുറക്കുന്ന കുടകളുമായി മഴയത്ത് ആര്‍ത്തുല്ലസിച്ച് സ്കൂളിലേക്ക് പോകുമ്പോള്‍ മേലോട്ട് നോക്കിയാല്‍ ആകാശം കാണുന്ന കീറിയ കുട കീഴില്‍ ഇലാസ്ടിക്കു കൊണ്ട് അടുക്കി പിടിച്ച ബുക്കുകള്‍ക്ക് മീതെ ചോറ്റു പാത്രവും കെട്ടി മാറത്തു അടുക്കി പിടിച്ചു നടക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹങ്ങള്‍ എല്ലാം ഇടവഴിയിലെ മഴ വെള്ള പാച്ചിലില്‍ ഒഴുകി പോകും പോലെ തോന്നിയിട്ടുണ്ട്..



അന്നൊക്കെ സ്കൂളില്‍ പോകുമ്പോള്‍ മാറി ഉടുക്കാന്‍ ഒന്നില്‍ കൂടുതല്‍ ഡ്രെസ്സുകളും ഉണ്ടായിരുന്നില്ല. വെയില്‍ കിട്ടാത്തത് കൊണ്ട് വീണ്ടും നനഞ്ഞത് തന്നെ ഇട്ടു പോകേണ്ടി വരുന്ന ഗതികേടും അതിലെ ആ ഒരു നനഞ്ഞ ഗന്ധവും ഒക്കെയായിരുന്നു അന്നത്തെ മഴക്ക് .


എങ്കില്‍ , മുതിര്‍ന്നപ്പോള്‍ മഴ ക്കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളില്‍ കൂടി വീണ്ടും മഴയെ കുറിച്ചുള്ള ചിത്രങ്ങള്‍ ഭീകരമായി തന്നെ എന്റെ മനസ്സില്‍ വരച്ചിട്ടു തന്നു.. മഴ കെടുതികളുടെ തീരാ പ്രവാഹങ്ങള്‍, .. പ്രളയ ക്കെടുതിയിലും ചുഴലിക്കാറ്റിലും വീട് ഒലിച്ചുപോയവരും ഇടിഞ്ഞു പൊളിഞ്ഞവരുമടക്കം ഒരു പാട് പേരുടെ നിസ്സഹായ ചിത്രങ്ങള്‍ ചോര്‍ന്നൊലിക്കുന്ന കുടിലിനു മുന്നിലിരുന്നു മഴയെ പ്രാകുന്ന മനുഷ്യ ജന്മങ്ങള്‍ മഴക്കാലത്ത്‌ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയവരുടെ ഉറ്റവരുടെ ദയനീയ മുഖങ്ങള്‍.. കുളങ്ങളിലും തോടുകളിലും പുഴകളിലുമായി ജീവന്‍ നഷ്ട്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ ഇവയെല്ലാം എപ്പോഴും ഉള്ളതാണെങ്കിലും മഴക്കാലത്ത്‌ ഇത് തുടര്‍ കഥകളായി ഒഴുകി വരുന്നു...

മഴയുടെ രൂപഭാവങ്ങള്‍ പലരും ആസ്വദിക്കുക പല രൂപത്തില്‍ ആയിരിക്കും.. കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അവരുടെ തൂലിക തുമ്പില്‍ നിന്നും ഉറ്റി വീഴുന്ന പ്രക്ര്തിയുടെ ആനന്ദാശ്രുക്കള്‍ ആകുമ്പോള്‍ . ചിലര്‍ക്ക് സന്തോഷത്തിന്റെയും മറ്റുചിലര്‍ക്ക് ദുഃഖത്തിന്റെയും പ്രതീകമായി മാറുന്നു... പ്രേമിക്കുന്നവര്‍ക്ക് കുളിര്‍ കോരിയിടുന്ന പ്രണയവും കമിതാക്കള്‍ക്ക് കാമത്തിന്റെ ചൂടും സമ്മാനിക്കുന്നു മഴ.. . തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയോ മഴ നനയാതിരിക്കാന്‍ ഒരു കൂരയോ ഇല്ലാത്തവന് തീരാ ദുഖത്തിന്റെ അഗ്നിജ്വാലയായി മാറുന്നു മഴ ... പാവപ്പെട്ടവനും പട്ടിണിക്കാരനും പ്രാര്‍ത്ഥനയും ഭീതിയുമാണ് മഴ സമ്മാനിക്കുന്നത് .



മഴ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല ..മഴയും പ്രണയവുമെല്ലാ. കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ അവ കഥയ്ക്കും കവിതയ്കുമുള്ള നല്ലൊരു വിഷയം തന്നെ .. ചില സമയങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ അവ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു ... എങ്കിലും കാലത്തിന്റെ കറക്കത്തില്‍ പ്രവാസത്തിന്റെ ആകുലതകളിലും ഒറ്റപെടലുകളിലും ജീവിതം സിമന്റു കൂടാരങ്ങള്‍ക്കിടയില്‍ ചൂട് പിടിച്ചുരുകുമ്പോള്‍ മനസിലും കണ്ണിനും കുളിര്‍മ്മയേകുന്ന ഒരു ചാറ്റല്‍ മഴ അറിയാതെ എന്റെ മനസും കൊതിക്കുന്നൂ ...




85 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മഴ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല ..മഴയും പ്രണയവുമെല്ലാ. കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ അവ കഥയ്ക്കും കവിതയ്കുമുള്ള നല്ലൊരു വിഷയം തന്നെ .. ചില സമയങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ അവ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു

sAj!Ra fA!z@L പറഞ്ഞു...

പ്രേമിക്കുന്നവര്‍ക്ക് കുളിര്‍ കോരിയിടുന്ന പ്രണയവും കാമിതാക്കള്‍ക്ക് കാമത്തിന്റെ ചൂടും സമ്മാനിക്കുന്നു മഴ.. . തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയോ മഴ നനയാതിരിക്കാന്‍ ഒരു കൂരയോ ഇല്ലാത്തവന് തീരാ ദുഖത്തിന്റെ അഗ്നിജ്വാലയായി മാറുന്നു മഴ ...
നല്ല പോസ്റ്റ്‌ ......

രമേശ്‌ അരൂര്‍ പറഞ്ഞു...

മഴ ചോര്‍ന്ന ബാല്യകാലത്തെ കുറിച്ചുള്ള അനുഭവ ക്കുറിപ്പ്‌ നന്നായിട്ടുണ്ട്

mayflowers പറഞ്ഞു...

പ്രിയപ്പെട്ട ഉമ്മു അമ്മാര്‍,
മഴയെപ്പറ്റിയുള്ള വ്യത്യസ്തമായ ഈ പോസ്റ്റ്‌ വായിച്ച് എന്റെ കണ്ണും മനസ്സും നനഞ്ഞു..
ഇന്ന് ഗള്‍ഫിലിരുന്ന് ആ വിഷമകാലത്തേക്കൊരെത്തി നോട്ടം നടത്തിയത് കൂട്ടുകാരിയുടെ മനസ്സിന്റെ എളിമയും തെളിമയും കാണിക്കുന്നു.
എഴുത്തിന്റെ വഴിയില്‍ ഇനിയും കൂറെ ദൂരം മുന്നോട്ട് പോകാന്‍ ദൈവം തുണയ്ക്കട്ടെ.

Vp Ahmed പറഞ്ഞു...

മിക്കവരുടെയും കുട്ടിക്കാലത്തെ മഴയില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ട്. ഏതായാലും വെള്ളമൊക്കെ ഇറങ്ങിയല്ലോ. അതില്‍ നമുക്ക് സമാധാനിക്കാം, സന്തോഷിക്കാം. പോസ്റ്റ്‌ നല്ല ചില ഓര്‍മ്മകള്‍ മനസ്സിലേക്കെത്തിച്ചു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഉമ്മു അമ്മാര്‍,
പെട്ടൊന്ന് ഞാന്‍ കണ്ടു കൊണ്ടിരുന്ന മഴയ്ക്ക് ഒരു ശോക ഭാവം വന്ന പോലെ .
അല്ലെങ്കില്‍ മനോഹരമായ ഈ എഴുത്തിലൂടെ ഒരു സങ്കട മഴ പെയ്യിച്ചു.
ഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍ക്ക് വല്ലാത്തൊരു ഭാവം ഉണ്ട്.
ഈ എഴുത്ത് ഇഷ്ടപ്പെട്ടു. ഒപ്പം സങ്കടപ്പെടുത്തി.
ആശംസകള്‍

jayaraj പറഞ്ഞു...

postu vayichappol manassil cheriya vedana thonni.

ente ammayude veettil njan ingane kandittundu. mazha peyyumpol ola menja melkoorakkidayil ninnum veezhunna vellam paathrathil podochu purathu kondu kalayumayirunnu, ee njanum avide chellumpol. appozhathe avastha paranjariyikkan pattilla.

enthayalum postu pazhaya ormakalilekku oru ethinottam nadathunna onnayi.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അനുഭവമയമായ മഴയുടെ ഒരു ബാല്യകാല ദുരിതക്കാലം പറയുന്നതോടൊപ്പം മഴത്തുള്ളികളുടെ മറ്റു കിലുക്കങ്ങളും കാണിച്ചുള്ള മനോഹരമായ കുറിപ്പുകളാണിത് കേട്ടൊ ഉമ്മൂ

ajith പറഞ്ഞു...

മഴക്കാലം ദുരിതകാലവും പട്ടിണിയും ഭീതിയും സങ്കടങ്ങളും മാത്രം തന്നിരുന്ന ഒരു ബാല്യമായിരുന്നു എന്റേത്. ആ ദിവസങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു ഈ എഴുത്ത്.

Jefu Jailaf പറഞ്ഞു...

പ്രിയ ഉമ്മു അമ്മാർ, മഴത്തുള്ളികളിൽ പുതുമണ്ണിന്റെ ഗന്ധത്തിനു പകരം വിഷാദഭാവം ചാലിച്ചെഴുതിയപ്പോൾ എനിക്കു ലഭിച്ച അനുഗ്രഹങ്ങളെ ഒന്നു വിലയിരുത്തുവാൻ കൂടിയുള്ള അവസരമാണു ഇതിലൂടെ ലഭിച്ചതു. ഹൃദ്യമായിരിക്കുന്നു ഈ ഹൃദയത്തിൽ നിന്നും പെയ്തിറങ്ങിയ മഴക്കാലം..ആശംസകൾ..

നസീര്‍ പാങ്ങോട് പറഞ്ഞു...

നല്ലെഴുത്തുകള്‍...മഴക്കാലം ചിലര്‍ക്ക് ആഹ്ലാദം സമ്മാനിക്കുമ്പോള്‍,പെരുമഴക്കാലം ആഘോഷമാക്കുമ്പോള്‍,മഴ വരുമ്പോള്‍ പുറത്തേക്കു ഓടി മഴക്കൊപ്പം തുള്ളിച്ചാടി ആരവം മുഴക്കുമ്പോള്‍,ആ മഴക്കാലം ചിലയിടങ്ങളില്‍ ജീവിതത്തില്‍ വെല്ലുവിളികളായി ഭണം വിടര്‍ത്തി ആടുന്ന ചോദ്ധ്യ ചിന്നങ്ങള്‍ ആയി ...ഹൃദയത്തില്‍ തിരമാലകളും തീക്കനലുകളും സൃഷ്ട്ടിക്കുമ്പോള്‍..അവരുടെ ഒക്കെ മാനസികമായ വ്യഥകള്‍..ഓര്‍ക്കുമ്പോള്‍...നാമും അവരോടൊപ്പം ചേരുന്നു..അതെ നമുക്കും അവര്‍ക്കുവേണ്ടി ചിന്തിക്കാം ...തണലാകാം...

shamsudheen perumbatta പറഞ്ഞു...

കലര്‍പ്പില്ലാത്ത ശുദ്ധ പ്രണയത്താല്‍ തുടിക്കും വരികള്‍ തുടക്കം മുതലേ തിളങ്ങി.
അസ്സല്‍ ആയിട്ടുണ്ട്‌ ഈ പ്രണയം പറയല്‍...
ഇഷ്ടപ്പെട്ടു..ഇത്തിരി അല്ല..ഒത്തിരി...തന്നെ
ഓരോ വരികളും വളരെ ആകർഷമായി തോന്നുന്നു,
തൂലികയില്‍ നിന്ന് പോരട്ടെ ഇനിയും ഇനിയും ഒരുപാട് നല്ല രചനകള്‍
അഭിനന്ദനങ്ങൾ,
എന്റെ ബ്ലോഗിലെക്ക് കണ്ണോടിച്ചതിനും അഭിപ്രായം എഴുതിയതിന്നും നന്ദി അറിയിക്കട്ടേ

ചെറുത്* പറഞ്ഞു...

:(

ഓര്‍മ്മകളിലെ മഴത്തുള്ളികള്‍ :)

വീകെ പറഞ്ഞു...

വയ്ക്കോൽ മേഞ്ഞൊരു കുടിൽ എനിക്കുമുണ്ടായിരുന്നു...
കൂടുതൽ എഴുതുന്നില്ല. എല്ലാം വിസ്തരിച്ചെഴുതിയിട്ടുണ്ടല്ലൊ...
ആശംസകൾ...

Akbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ചില സമയങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ അവ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു ...
എനിയ്ക്കും അങ്ങഇനെ തോന്നാറുണ്ട്

Akbar പറഞ്ഞു...

ദുരിതമഴ തീര്‍ത്ത സങ്കടക്കടലില്‍ നിറം മങ്ങിപ്പോയ ബാല്യത്തെ ഉമ്മുഅമ്മാര്‍ ഓര്‍മ്മിച്ചെടുക്കുമ്പോള്‍ വശ്യതക്കപ്പുറം മഴയുടെ വന്യഭാവവും നാം അറിയുന്നു.

പൈതോഴിഞ്ഞ ദുരിത പര്‍വ്വതത്തിന്‍റെ പെരുമഴക്കാലത്തെ തെളിഞ്ഞ നീലാകാശത്തിന്‍റെ ശാന്തതയില്‍ നിന്നു ഓര്‍ത്തെടുത്തപ്പോള്‍ എഴുത്ത് ഏറെ ഹൃദയസ്പര്ശിയായായി. പിന്നിട്ട വഴികളെ മറക്കാത്ത വിനയാന്വിതയായ മനസ്സിനെ ആദരിക്കുന്നു. ഒപ്പം നല്ലൊരു പോസ്റ്റ് സമ്മാനിച്ചതിന് നന്ദിയും

റശീദ് പുന്നശ്ശേരി പറഞ്ഞു...

മഴ
ചിലപ്പോള്‍
ആര്‍ദ്ര രൂപിണിയാണ്,
പ്രേമ പരവശയാണ്,
ചിലപ്പോള്‍
മുടിയഴിച്ചാടുന്ന ഭദ്രകാളിയാണ്
രാക്ഷസിയാണ് .
പേമാരി പെയ്തിറങ്ങുന്ന രാത്രികളില്‍
ഒരു കൊച്ചു മണ്‍ കുടിലില്‍ ഒരമ്മയും
പറക്കുമുറ്റാത്ത നാല് പൈതങ്ങളും കൂട്ടിനു ദൈവവും .
പല രാത്രികള്‍ ഉറങ്ങാതെ പുലര്ന്നിട്ടുണ്ട്
എന്നിട്ടും ഒരു രാവില്‍ അത് സംഭവിച്ചു,
പൊട്ടി വീണ ഒരു മരം
ന്റെ പടച്ചോനെ...........
അമ്മയുടെ കരച്ചില്‍, ഞങ്ങളുടെ കൂട്ട ക്കരച്ചില്‍ .
ദൈവം ആ വിളി കേട്ടു.
ഓര്‍മയിലെ ആ ബാല്യം
പറഞ്ഞു തീരില്ല അനുഭവിച്ചു തീര്‍ത്തതോന്നും .

വന്ന വഴികള്‍ ഓര്‍മ്മിപ്പിക്കാന്
കണ്ണ് നനയിക്കാന്‍ ‍
ഉമ്മുവിന്റെ പോസ്റ്റ് ഒരു കുളിര്‍ മഴ
തീര്‍ത്ത്‌ തന്നു
നന്ദി

റഷീദ് കോട്ടപ്പാടം പറഞ്ഞു...

നല്ല പോസ്റ്റ്‌ ......

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

മഴയ്ക്ക് വിവിധ ഭാവങ്ങള്‍.. മഴയുടെ ശോകഭാവവും, ബാല്യകാല സ്മരണകളും ഹൃദ്യമായി അവതരിപ്പിച്ചു...

Unknown പറഞ്ഞു...

അനുഭവ ക്കുറിപ്പ്‌ നന്നായിട്ടുണ്ട് ;;

കെ.എം. റഷീദ് പറഞ്ഞു...

ഓടിട്ട ചാര്‍ത്തില്‍ കീറ തുണി പുതച്ചുറങ്ങുമ്പോള്‍
ഉറക്കത്തിനു ഭംഗം വരുത്തിക്കൊണ്ട് മുഖത്തേക്ക് ഇറ്റി വീഴുന്ന വെള്ള തുള്ളികളാണ്
എന്‍റെ ഓര്‍മയില്‍ മാറാതെ നില്‍ക്കുന്ന മഴത്തുള്ളികള്‍ .
അടുക്കളയില്‍ കപ്പയും മുളകും വെട്ടിവിഴുങ്ങുമ്പോള്‍
ഒരു ഫ്രൈമിലൂടെന്നപോലെ ഇറ്റി വീഴുന്ന മഴത്തുള്ളികള്‍
ഓര്‍മകളെ ഇപ്പോഴും നനയിച്ചുകൊണ്ടിരിക്കുന്നു.
പുതുമഴയില്‍ നീര്ചാലിലൂടെ ഒഴുകിവരുന്ന
മീനുകള്‍( വരാല്‍, കാരി, മുശു .......)തുടങ്ങിയവയെ
വെട്ടിപ്പിടിക്കാന്‍ ഈര്‍ച്ച വാളിന്റെ ഒരു കഷണത്തില്‍ ഒരു തലക്കല്‍
തുണി ചുറ്റി ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പാതി രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നതും
പിറ്റേന്ന് കുടംപുളി ഇട്ടുവെച്ച കറി കൂട്ടുന്നതും ഇന്നലത്തെ പോലെ ഓര്‍ക്കുന്നു.
മഴവെള്ളത്തില്‍ ഒഴികിപ്പോയ കടലാസ് തോണികള്‍ എത്ര....
ഒഴികിപോയ പുസ്തകങ്ങള്‍ എത്ര...
തലയില്‍ നിന്നും വീണുപോയ പലചരക്ക് സാധങ്ങള്‍ എത്ര.....
..............................
മഴ എന്നത് ഇപ്പോഴും നനവുള്ള ഓര്‍മ്മകള്‍ മാത്രം
ഈ പ്രവാസ ഭൂമിയില്‍ 48 ഡിഗ്രി ചൂടില്‍ മഴ യെക്കുറിച്ച്
ഓര്‍ക്കുന്നത് തന്നെ എന്തൊരു സുഖമാണ്.
ഓര്‍മയുടെ ചെപ്പില്‍ ഒരുപാട് പെരുമഴ പെയ്യിച്ച
ഈ പോസ്റ്റിനു അഭിനന്ദഞങ്ങള്‍

Sidheek Thozhiyoor പറഞ്ഞു...

മഴയുടെ ഭാവപ്പകര്‍ച്ച നന്നായി പറഞ്ഞു .

Unknown പറഞ്ഞു...

സ്നേഹ മഴ തോരാതിരിക്കട്ടെ! തീരാതിരിക്കട്ടെ!

ഫൈസല്‍ ബാബു പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഫൈസല്‍ ബാബു പറഞ്ഞു...

അടുക്കളയില്‍ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങളിലെ മഴവെള്ളം എടുത്തു പുറത്തു കളയുമ്പോള്‍ . ഈ ഒടുക്കത്തെ മഴ ഒന്ന് തോര്‍ന്നു കിട്ടിയിരുന്നെങ്കില്‍......

ഹൃദയത്തില്‍ നിന്നെഴുതിയ വരികള്‍ക്ക് അമിത വര്‍ണ്ണനയോ അതി ഭാവുകത്തമോ ഇല്ല ..മഴയെ കുറിച്ചുള്ള ഒരു പാട് ബ്ലോഗു കണ്ടു ,പ്രണയവും ,ഗ്രഹാതുരത്തവും ..മിക്കതിലും വിഷയം അതില്‍ നിന്നും വേറിട്ട്‌ നില്‍കുന്ന ആത്മകഥാമ്ഷമുള്ള നല്ല പോസ്റ്റ്‌ .....

നമ്മളെക്കാള്‍ കഷ്ട്ടതയനുഭവിക്കുന്നവരെ കുറിച്ചോര്‍ക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍

Azeez Manjiyil പറഞ്ഞു...

കുറച്ച്‌ നാളായി ഉമ്മുഅമ്മാറിന്റെ ബ്ളോഗില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ വരാറില്ല.ഇന്ന് വന്നു നോക്കിയപ്പോള്‍ നല്ല മഴ.2003 ജൂണ്‍ 26 ലെ മഴ എനിക്ക് അനുഭവപ്പെടുന്നു.അന്നെഴുതിയതിന്റെ ഒടുവിലെ വാചകം കുറിക്കുന്നു...

അതെ മഴ തുടങ്ങി തോരാത്ത മഴ
മരുഭൂമിയെ ജീവിപ്പിക്കുന്ന മഴ
സസ്യങ്ങള്‍ക്കു പുതു നാമ്പു നല്‍കുന്ന മഴ
അനുഗ്രഹത്തിന്റെ തേന്‍ മഴ
മഴ പെയ്തിറങ്ങുകയാണ്‌.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

അതെ ..മഴയെ പലരും പല രീതിയില്‍ വര്‍ണിക്കുന്നു ..........പക്ഷെ ഈ എഴുത്ത് എന്നെ എന്റെ കുട്ടിക്കലെതെക്ക് കൂട്ടികൊണ്ട് പോയി ..
മനോഹരമായ അവതരണം

Hashiq പറഞ്ഞു...

കറുപ്പും വെളുപ്പും.... മഴയുടെ രണ്ടു ഭാവങ്ങള്‍.... അല്പം നൊമ്പരം കലര്‍ത്തി എഴുതി...അത് പോലെ തന്നെ വായിച്ചു...

the man to walk with പറഞ്ഞു...

മഴയുടെ ഓരോ ഭാവങ്ങള്‍ ...
വളരെ ഇഷ്ടായി ...ജീവിതത്തിന്റെ ഭാവങ്ങള്‍ക്കനുസരിച്ചു മാറും മഴയുടെ സൌന്ദര്യം ..

Prabhan Krishnan പറഞ്ഞു...

മഴ..! അത് എപ്പോഴും നമ്മെ പിന്നിട്ട നാളുകളിലേക്ക് നടത്തും. ദു:ഖമായാലും ,സന്തോഷമായാലും ഒത്തിരിയുണ്ടാവും ഓര്‍ക്കാന്‍.
ആ ഓര്‍മകളില്‍ നാം ഇന്നിനെ തിരിച്ചറിയുന്നു ..!

ഈഎഴുത്ത് എന്നേയും കൊണ്ടുപോയി ബാല്യത്തിലേക്ക്.നനവുള്ള ചില ഓര്‍മ്മകളിലേക്ക്...!!

നന്നായി എഴുതി.
ഒത്തിരിയാശംസകള്‍..!

ചന്തു നായർ പറഞ്ഞു...

മഴ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല ..മഴയും പ്രണയവുമെല്ലാ. കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ അവ കഥയ്ക്കും കവിതയ്കുമുള്ള നല്ലൊരു വിഷയം തന്നെ .. ചില സമയങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ അവ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു
അതേ... എനിക്കും ഇതു മാത്രമേ പറയാനുള്ളൂ... ഈ നല്ല പോസ്റ്റിനു എന്റെ ഭാവുകങ്ങൾ

Yasmin NK പറഞ്ഞു...

നന്നായ് .കേറിക്കിടക്കാന്‍ വീടും പുതക്കാന്‍ പുതപ്പും കഴിക്കാന്‍ ചോറും ഉള്ളവനേ മഴ ആസ്വദിക്കാന്‍ പറ്റൂ...തിമര്‍ത്തു പെയ്യുന്ന മഴയിലേക്ക് നോക്കിയിരിക്കേ അറിയാതെ ചിലപ്പോള്‍ സങ്കടം വരും. ബസ്റ്റാന്റില്‍,കടത്തിണ്‍നയില്‍ കൂനിപ്പിടിച്ചിരിക്കുന്നവരെ ഓര്‍ക്കുമ്പോള്‍..

ക്ഷമിക്കണം കേട്ടോ.ആദ്യത്തെ മെയില്‍ ഞാനിന്നാണു കാണുന്നത്.വല്ലപ്പോഴുമേ മെയില്‍ നോക്കാറുള്ളു. ഇനി വന്നോളാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നന്നായി മഴനനഞ്ഞു!!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അതേ ഈ മഴതുള്ളികളില്‍ അലിഞ്ഞവ പലതാണ്

Naushu പറഞ്ഞു...

നന്നായിട്ടുണ്ട് !!

HASSAINAR ADUVANNY പറഞ്ഞു...

ഹായ് ഉമ്മു

മഴ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ കുളിര് കോരുന്നു മഴ പ്രേമത്തിന്റെ പ്രതീകമാണ് നാട്ടില്‍
മഴ പെയ്യുമ്പോള്‍ അത് ദ്രശ്യ മദ്ധ്യം നോക്കിയും മറ്റും ആശ്വതിക്കാന്‍ വിധിക്ക പെട്ട പ്രവാസിക്ക്
വേറെ എന്ത് ചെയ്യാന്‍ പറ്റും ഉമ്മു മഴ യെ കുറിച്ച് ചെറുപ്പത്തിലെ ഓര്‍മ്മകള്‍ എഴുതിയത് വളരെ
നന്നായിട്ടുണ്ട്

അലി പറഞ്ഞു...

മഴ പ്രണയവും ഗൃഹാതുരത്വവുമയി സാഹിത്യങ്ങളിൽ പെയ്യുമ്പോൾ വന്യതയും ദുരിതങ്ങളുമായി സ്വപ്നങ്ങളുടേ മേൽക്കൂര തകർത്ത് പെയ്തിറങ്ങിയ മഴയാണെന്റെ കുട്ടിക്കാലത്തെ ഓർമ്മകളെ നനയിക്കുന്നത്.

ഹൃദയസ്പർശിയായ പോസ്റ്റ്...
അഭിനന്ദനങ്ങൾ!

sreee പറഞ്ഞു...

ഇന്ന് മഴ തോർന്നിട്ടില്ല.അതുകാണാൻ വേണ്ടി മാത്രം ജനാലയ്ക്കൽ ഇരിപ്പാണൂ. മഴയുടെ ദുരിതങ്ങളും സൌന്ദര്യവും കണ്ടിട്ടുണ്ടെങ്കിലും ഈ പോസ്റ്റ് വേറിട്ടു ചിന്തിപ്പിച്ചു. പക്ഷെ,ഏതു വിഷമത്തിലും മനസ്സിനു തണൂപ്പുപകരുന്ന കാഴ്ചയായേ മഴയെ കാണാൻ കഴിയുന്നുള്ളു.

Abdul Khader EK പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Abdul Khader EK പറഞ്ഞു...

അക്ഷരച്ചിന്തുകളിലൂടെ ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക് ശരീരത്തെ നനക്കാന്‍ മാത്രമല്ല, മനസ്സിനെ അലിയിക്കാനും കണ്ണിനെ ഈറനണ്ണിയിക്കാനും കരുത്തുണ്ട്.

"മാനം മുട്ടെ പറക്കുന്ന പരുന്തുകള്‍
തങ്ങളുടെ ഇരകള്‍ക്ക്‌ വേണ്ടിയാണെങ്കിലും
താഴേക്ക്‌ നോക്കുന്നത് പോലെ

മാനം മുട്ടെ കൊട്ടാരം പണിയുന്ന മനുഷ്യര്‍
തങ്ങളുടെ സഹജീവികളെ കാണാന്‍
താഴേക്ക്‌ നോക്കിയിരുന്നു വെങ്കില്‍ "

എന്നാശിച്ചു പോകുന്നു.

സഹോദരി ഉമ്മു അമ്മാറിനു നന്ദി.

grkaviyoor പറഞ്ഞു...

മഴ നനഞ്ഞ നാളിനെ ഓര്‍മ്മ പ്പെടുത്തി ബാല്യത്തിലേക്ക് കൊണ്ട് പോയതിനു നന്ദി

അകക്കണ്ണിന്റെ വെളിച്ചം പറഞ്ഞു...

എന്ത് നല്ല മഴക്കാലം....
കന്നുനീര്തുള്ളികള്‍ ഒഴുക്കിക്കൊണ്ട് ചീര്‍ക്കുകയും, ചിനുങ്ങുകയും ചെയ്യുന്ന സന്ധ്യകള്‍.
കൂടിയും കുറഞ്ഞും മഴ ഒരു സംഗീതമായി പെയ്യുന്ന രാവുകള്‍.
നഷ്ടപ്രണയത്തില്‍ വിലപിക്കുന്ന
ഉന്മാദിനിയായ പെണ്ണിനെപ്പോലെ
ഇടതൂര്‍ന്ന കണ്ണുനീരുമായി
മഴ കൊരിച്ച്ചോരിഞ്ഞുകൊണ്ടേയിരിക്കുന്നു...

--ഗാസി അല്‍ ഗോസൈബി--

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

മഴക്കാലം മനസ്സിലുണർത്തുന്ന ഗതകാലസ്മരണകൾ തീവ്രതയോടെ വരച്ചിട്ട വരികൾ ഹ്ര്‌ദയസ്പർശിയായി. നന്നായെഴുതിയിരിക്കുന്നു.

Unknown പറഞ്ഞു...

...മഴ നനഞ്ഞു പള്ളിക്കൂടത്തില്‍ പോയിരുന്ന ആ അപൂര്‍വ്വ സുന്ദരമായ കാലമോര്‍ക്കുമ്പോള്‍ നഷ്ട്ടബോധം ..............:(

ManzoorAluvila പറഞ്ഞു...

ഉമ്മു അമ്മാറിന്റെ മഴയനുഭങ്ങൾ മനസ്സലിയിച്ചു..അനുഭവങ്ങൾ നന്നായ് അവതരിപ്പിച്ചിരിക്കുന്നു..
ആശംസകൾ..എല്ലാ നന്മയും നേരുന്നു.

നാമൂസ് പറഞ്ഞു...

ആ പഴയകാലത്ത് മാത്രമല്ല. ഇന്നും ഇതുപോലുള്ള വീടുകളില്‍ കഴിയുന്ന വരുണ്ട്‌. കുറഞ്ഞ പക്ഷം, ഇക്കഴിഞ്ഞ നോമ്പ് കാലം വരെ എങ്കിലും നീണ്ട നാള്‍ അത്തരമൊരു വീട്ടില്‍ കൂടിയ ഒരു കുടുംബത്തെ എനിക്കറിയാം. ആ സമയമത്രയും അവരുടെ വീട്ടിലെ പാത്രങ്ങള്‍ എല്ലാം നിരത്തി വെച്ചിട്ടും മഴയൊഴിഞ്ഞിരുന്നില്ലാ... എന്നാല്‍, അവരിപ്പോള്‍ സന്തോഷത്തിലാണ്. ഇപ്രാവശ്യത്തെ മഴക്കാലമേറെ സന്തോഷത്തോടെ ആസ്വദിക്കുന്നവര്‍ ആരെന്നു ചോദിച്ചാല്‍ ഞാനുറക്കെ പറയും അതിവരാണെന്ന്.. ഈ കുടുംബമാണെന്ന്. എന്‍റെ മകളെ അടക്കം ശ്രദ്ധിക്കുന്ന കളിപ്പള്ളിക്കൂടത്തിലെ ഒരദ്ധ്യാപികയുടെ കുടുംബം. അക്കൊല്ലത്തെ പെരുന്നാള്‍ സമ്മാനമായി ആ പിഞ്ചു മക്കള്‍ അവര്‍ക്കൊരു പുത്തന്‍ വീട് പണിതു കൊടുക്കുകയായിരുന്നു. ഞങ്ങള്‍ പത്തോളം കുടുംബങ്ങള്‍ ഒന്നിച്ചു അന്നവിടെ പെരുന്നാള്‍ ആഘോഷിച്ചു. ഓണവും കൂടാമെന്ന് വാക്കും കൊടുത്ത് ഞങ്ങള്‍ പെരുന്നാളുച്ച പിരിഞ്ഞു.

ഉമ്മു അമ്മാര്‍ പറയാന്‍ ശ്രമിച്ച മഴയുടെ വന്യതയും മനുഷ്യന്‍റെ ദൈന്യതയും എന്‍റെ കൂടെ അനുഭവമായിരുന്നു. മഴയുടെ വശ്യതയിലും ഇന്നുമെന്നെ വിനയാന്വീതനാക്കുന്ന ഒരു കാലം. ഇപ്പോള്‍ ഇത്ര മാത്രം..!!!!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നല്ല അനുഭക്കുറിപ്പ്

ente lokam പറഞ്ഞു...

മഴയും എഴുതും

ഓര്‍മകളില്‍ ‍ ചിലപ്പോള്‍

കണ്ണുനീര്‍തുള്ളി

സമ്മാനിക്കുന്നു ഉമ്മു അമ്മാര്‍ ...

കൊമ്പന്‍ പറഞ്ഞു...

മഴ യുടെ യതാര്‍ത്ഥ അനുഭവത്തെ ഉമ്മു അമ്മാര്‍ പങ്കു വെച്ചിരിക്കുന്നു
മഴ ക്ക് സംഗീതം ഉണ്ടാവുന്നത് ഭാവനകളില്‍ മാത്രമാണ്
ഈ പോസ്റ്റ് ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ബാല്യത്തിലെ ക്ക് കൊണ്ട് പോയി

T.S.NADEER പറഞ്ഞു...

സഹോദരി, താങ്കളുടെ പല പോസ്റ്റുകളൗം ഞാൻ വായിക്കാറുണ്ട്, ടൈപ്പ് ചെയ്യാനുള്ള മടി കാരണം കമന്റിടാറില്ല, എന്നാലും ഇ മഴ കഥ വായിച്ചപ്പോൾ കമന്റിടാതിരിക്കാൻ തോന്നുന്നില്ല..

ഇ മഴ അനുഭവം എന്നെ നോവിച്ചു...

സ സ്നേഹം..

ഒരു മടിയൻ സഹോദരൻ
ടി.എസ്.നദീർ

MOIDEEN ANGADIMUGAR പറഞ്ഞു...

പോസ്റ്റ് വായിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരു മഴക്കാലം ശരിക്കും ആസ്വാദിക്കുകയായിരുന്നു. വളരെ നന്നായിട്ടുണ്ട് എഴുത്ത്. ചിത്രങ്ങൾ ഏറെ നൊസ്റ്റാൾജിയ നൽകുന്നു.

SHANAVAS പറഞ്ഞു...

ഉമ്മു അമ്മാര്‍, ഈ പോസ്റ്റിലൂടെ സഞ്ചരിക്കുമ്പോള്‍ നിറയുന്നത് മനസ്സ് മാത്രമല്ലാ..കണ്ണുകളും കൂടി ആണ്. ഹൃദയസ്പര്‍ശിയായ വിവരണം. ഇത്രയും ദുരിതങ്ങള്‍ താണ്ടി വരുമ്പോള്‍ ഊതിക്കാച്ചിയ പൊന്നിന്റെ ശോഭ ഉണ്ടാവണം...അതുണ്ടെന്നു ഈ പോസ്റ്റ്‌ തെളിയിക്കുന്നു...എല്ലാ ആശംസകളും..

സീത* പറഞ്ഞു...

മഴയുടെ വിവിധ രൂപങ്ങൾ , ഭാവങ്ങൾ മുന്നിൽ തെളിഞ്ഞ പ്രതീതി...ഒരു മഴക്കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ പോസ്റ്റ്...അതിന്റെ നൊമ്പരവും സന്ത്വനവും രൌദ്രതയുമൊക്കെ അറിഞ്ഞു...

Unknown പറഞ്ഞു...

vaayichu

ഫസലുൽ Fotoshopi പറഞ്ഞു...

ഭൂലോകത്ത്നിന്നു ആദ്യമായാണെന്നു തോന്നുന്നു, മഴയെകുറിച്ച് പ്രണയമില്ലാത്ത ഒരു പോസ്റ്റ് വായിക്കുന്നത്. വ്യത്യസ്തമായ, സത്യമുള്ള വരികൾ. വളരെ നല്ലത്. തുടരൂ..

islamikam പറഞ്ഞു...

Rain, it brings both emotional and pleasant feeling..

looking through the mirror of life...

good one !!!

വര്‍ഷിണി* വിനോദിനി പറഞ്ഞു...

പെയ്തൊഴിയാന്‍ വെമ്പുന്ന മഴമേഘങ്ങളോട് നമുക്ക് പറയാനാകുമോ, പെയ്യല്ലേ...ന്ന്..

"നമ്മടെ ഭൂമിയുടെ ജീവന്‍ നിലനിര്‍ത്തണത് മഴയാണ്‍..
മഴ നമ്മളെ വ്യസനിപ്പിച്ചേയ്ക്കാം..അത് ദൈവ നിശ്ചയം, ദൈവ കോപത്തിന്‍റെ മുന്‍ വിധി..
പാപത്തിന്‍റെ മാറാപൂക്കള്‍ വഹിയ്ക്കണ വരണ്ട ഭൂമീടെ നനവാണ്‍ മഴ..
മഴയെ നമ്മള്‍ നിന്ദിച്ചു കൂടാ."

അനുഭവകുറിപ്പ് ഇഷ്ടായി ട്ടൊ...വേദനിപ്പിച്ചു.

അജ്ഞാതന്‍ പറഞ്ഞു...

മഴയെ ഏറെ സ്നേഹിക്കുന്ന എനിക്ക് വായിച്ചു തീര്‍ന്നപ്പോള്‍ എന്നില്‍ ഒരു മഴ പെയ്തൊഴിഞ തോര്‍ന്ന പോലെ തോന്നി......അനുഭവങ്ങക്കുരുപ്പു വളരെ നന്നായിരുന്നു....എന്‍റെ മനസ്സും കണ്ണും നിറഞ്ഞു.......ആശംസകള്‍....

Ismail Chemmad പറഞ്ഞു...

മഴ........
കാല്‍പനികതയില്‍ മഴ പ്രണയമാണ്.
പക്ഷെ അനുഭവങ്ങളില്‍ പലര്‍ക്കും മഴ ദുരിതവുമാണ്.
മഴയെ കുറിച്ചുള്ള വിത്യസ്ത കുറിപ്പ്, നന്നായിട്ടുണ്ട്
ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

മഴ എന്നും മനസ്സില്‍ പല വികാരങ്ങള്‍ കൊണ്ട് വരും, ചിലപ്പോള്‍ ദുഃഖമാകാം, സന്തോഷമാകാം,ചിലപ്പോള്‍ ഇത് പോലെയുള്ള ബാല്യ സ്മരണകളാകാം!
നന്നായിട്ടുണ്ട്!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

മഴയുടെ വിത്യസ്ത മുഖം..ഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍..സങ്കടപ്പെടുത്തിയെങ്കിലും ഹൃദയ സ്പര്‍ശിയായ പോസ്റ്റ്‌..അഭിനദ്ധനങ്ങള്‍

ഒരു യാത്രികന്‍ പറഞ്ഞു...

ഈ മഴക്കുറിപ്പ് മനസ്സില്‍ തൊട്ടുവല്ലോ......സസ്നേഹം

ഷമീര്‍ തളിക്കുളം പറഞ്ഞു...

പണ്ട്, മഴ തോരാതെ പെയ്തിറങ്ങാന്‍ ആശിച്ചിരുന്നു, ആറാം ക്ലാസ്സിന്റെ മൂലയിലേക്ക് വെള്ളം ചോര്‍ന്നോലിച്ചു സുജാത ടീച്ചര്‍ ക്ലാസ്സുമതിയാക്കുമ്പോള്‍ നേരത്തെ വീട്ടിലെത്താന്‍വേണ്ടിമാത്രം...!

Lipi Ranju പറഞ്ഞു...

മഴയെന്നു കേള്‍ക്കുമ്പോള്‍ നല്ലതുമാത്രമേ എന്‍റെ ഓര്‍മകളില്‍ ഉണ്ടായിരുന്നുള്ളൂ... ഇത് വായിച്ചപ്പോള്‍ സങ്കടമായി ...
നന്നായി പറഞ്ഞു ...

Umesh Pilicode പറഞ്ഞു...

ഇത്ര ഉയരത്തില്‍ നിന്നും താഴേക്കു ചാടിയിട്ടും ഈ മഴയെന്താ മരിക്കാത്തെ ?

നല്ല കുറിപ്പ് !!

Echmukutty പറഞ്ഞു...

നോവ് മഴയുമുണ്ട്......
കുറിപ്പ് വളരെ നന്നായി.... അഭിനന്ദനങ്ങൾ.

ശ്രീക്കുട്ടന്‍ പറഞ്ഞു...

മഴയാണല്ലോ എല്ലാപേര്‍ക്കും ഇഷ്ടവിഷയം...നന്നായിരുന്നു..അഭിനന്ദനങ്ങള്‍.....

ഋതുസഞ്ജന പറഞ്ഞു...

ഈ മഴ തോരാതിരിക്കട്ടെ.. ഓർമ്മകളിൽ കുളിർ കോരിയിടട്ടെ.. ആശംസകൾ

കുന്നെക്കാടന്‍ പറഞ്ഞു...

നല്ലൊരു മഴ കൊള്ളം എന്നു കരുതിയാ വന്നത് ,
ഇവിടെ മഴ വെള്ളത്തിന്‌ ഒരു ഉപ്പു രസം തോന്നുന്നു.

ഓര്‍മകള്‍ക്ക് നന്ദി.

അഷ്‌റഫ്‌ ചെമ്മാട് (അറേബ്യന്‍) പറഞ്ഞു...

ഉമ്മു അമ്മാര്‍ ,ഒരുപാട് ,ഒരുപാട് നന്ദി...
ഞാന്‍ വളരെയതികം ഇഷ്ടപ്പെടുന്ന ,ഓര്‍മ്മകളില്‍ താലോലിക്കുന്ന ...
'' മഴ'' യെ എഴുതി പെയ്യിച്ചതിനു .
'' മഴ '' എനിക്കെന്നും സുഖമുള്ള ഓര്‍മ്മകളാണ് .ഞാന്‍ ഒരിക്കലും എന്റെ പ്രണയിനിയെ
കുറ്റം പറയില്ല , ക്ഷഭിക്കില്ല .
എന്നും മഴയായിരുന്നെങ്കില്‍ എന്നാശിക്കുന്ന,
മഴ കണ്ടിരിക്കാന്‍ എന്നെന്നും കൊതിക്കുന്ന എനിക്ക് ,
വറ്റി വരണ്ട കാലത്ത് ഒരു മഴ കിട്ടി ...
നന്നായി ന്നനഞ്ഞു ,ആസ്വദിച്ചു !
മഴ അനുഗ്രഹം ചൊരിഞ്ഞപ്പോള്‍ ,ദുരിതം നേരിട്ടവരുണ്ട്.
അതൊരിക്കലും എന്റെ മഴയുടെ കുറ്റമല്ല.
ബാധിക്കപ്പെട്ടവരുടെ അന്നത്തെ അവസ്ഥയാണ് ,വിധിയാണ്
ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് .
അത് അന്നത്തെ അവസ്ഥയായിരുന്നു , വിധിയായിരുന്നു .
എന്നും മഴയെ കുളിരോടെ ഓര്‍ക്കാനാണ് എനിക്കിഷ്ടം .
ആ കുളിര്‍ നല്‍കിയതിനു ഒരിക്കല്‍ കൂടി ഒരുപാട് ,ഒരുപാട് നന്ദി .

വിധു ചോപ്ര പറഞ്ഞു...

വായിച്ചു.ഇപ്പോൾ റായത്തല്ലേ? ഇനി മഴയാകാമല്ലോ?

(saBEen* കാവതിയോടന്‍) പറഞ്ഞു...

ഹായ് ഉമ്മു ... മഴയെ കുറിച്ചുള്ള ഈ പരിചയപ്പെടുത്തല്‍ നന്നായി ഒപ്പം ഉമ്മുവിന്റെ കുട്ടിക്കാലത്തെ ഓര്‍മകളില്‍ നിറഞ്ഞു നിന്ന മഴയുടെ ആരവവും .മഴയെ കുറിച്ച് വര്‍ണ്ണിക്കാത്ത കവികളുണ്ടോ? എഴുത്തുകാരുണ്ടോ ? മഴത്തുള്ളികളുടെ കൊഞ്ചല്‍ കാതോര്‍ത്താല്‍ അതും ഒരു സംഗീതമെന്നു തോന്നും .മഴയുടെ രൌദ്ര ഭാവം അത് വേണമല്ലോ അതില്ലെങ്കില്‍ പിന്നെ എന്ത് മഴ. മഴ പെയ്യണം കൊരിചോരിഞ്ഞു, ആര്‍ത്തലച്ചു , അപ്പോഴല്ലേ ആരാന്റെ വാഴ വെട്ടി കൂട്ടികെട്ടി കുത്തിയൊഴുകുന്ന മഴവെള്ള പാച്ചിലില്‍ കുത്തിമറിയാന്‍ കഴിയു. ഹ. ഹ മഴ കിട്ടാക്കനിയായ ഈ പ്രവാസഭൂവില്‍ മഴയെ കുറിച്ചുള്ള വര്‍ണ്ണന വായിക്കുമ്പോള്‍ മഴകിട്ടിയ വേഴാമ്പലിന്റെ അനുഭൂതി പോലെയാണ് . പുറത്തു വേനല്‍ ചൂടിന്റെ കാഠിന്യം ഏറുംപോഴും ശീതീകരിച്ച മുറിക്കുള്ളില്‍ ഇരുന്നു ഇത് വായിച്ചപ്പോള്‍ ഒരു നിമിഷം പുറത്തു മഴ പെയ്തുവോ എന്നൊരു തോന്നല്‍ ..ഏയ്‌ ഇല്ല.. എല്ലാം ഓര്‍മ്മകള്‍ മാത്രമായ് ഏതോ നേര്‍ത്ത വിങ്ങലായി ...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

മഴയോര്‍മകളിലെ വകഭേദം. പെയ്തു തീരുന്ന ഓരോ മഴയും കരളില്‍ നിന്നും കണ്ണിലൂടെ ചാലിട്ടൊഴുകുന്ന ദുരിതങ്ങളായി തീരുന്ന ജീവിതങ്ങളെ ഓര്‍മിപ്പിച്ച എഴുത്തിന് ഒരായിരം നന്ദി. ഒപ്പം ദുരിതങ്ങള്‍ക്ക് അറുതി തന്ന ദൈവത്തിനു നന്ദിയും.

കൂതറHashimܓ പറഞ്ഞു...

കുട്ടിക്കലത്തെ മഴ ഓര്‍മകള്‍ തുടക്കം ഇത്തിരി സങ്കറ്റപ്പെടുത്തി.

മുകിൽ പറഞ്ഞു...

പാവപ്പെട്ടവനും പട്ടിണിക്കാരനും പ്രാര്‍ത്ഥനയും ഭീതിയുമാണ് മഴ
valare sari..

തൂവലാൻ പറഞ്ഞു...

പണ്ട് എന്റെ കുട്ടിക്കാലത്ത് ഞാൻ ഇഷ്ടപ്പെടാതിരുന്ന ഒന്നാണ് മഴ…സ്കൂളിൽ പോകുമ്പോൾ അതെന്റെ കുപ്പായം നനപ്പിക്കും…ദേഹത്ത് മുഴുവൻ ചെളി തെറിപ്പിക്കും…പനി പിടിപ്പിക്കും…ക്ലാസ്സിലേയ്ക്ക് പോകുമ്പോഴും ഇറങ്ങുമ്പോഴും മഴ വന്ന് എന്നെ നിരാശപ്പെടുത്തും..ഞാൻ ഇപ്പോൾ വളർന്നു…ഞാൻ മഴ നനയാറില്ല…കാറിൽ സഞ്ചരിക്കുന്നത് കാരണം മഴ എനിക്ക് ശല്ല്യമല്ല…ഞാൻ ഇപ്പോൾ മഴയെ സ്നേഹിക്കുന്നു..

A പറഞ്ഞു...

മഴയെക്കുറിച്ചുള്ള കാല്പനിക ഭാവങ്ങളിലുള്ള രചനകളുടെ ബഹളമാണ് ബ്ലോഗുലകമാകെ. പലതും അതിശയോക്തികളാല്‍ സമ്പന്നവുമാണ്. അത് കൊണ്ട് തന്നെ പകുതിക്ക് വായന നിര്‍ത്തുന്ന കുറെ പേര്‍ കാണും. ഈ പോസ്റ്റിന്റെയും തലക്കെട്ട് അത്തരമൊരു തോന്നലാണുണ്ടാക്കിയത്.
എന്നാല്‍ വായിച്ചു തുടങ്ങിയപ്പോള്‍ ദുരിതങ്ങളുടെ പ്രളയം തീര്‍ക്കുന്ന ഒരു മഴയുടെ ആരവത്തില്‍ മറ്റൊരു കാലത്തിലേക്കുള്ള കൂലം കുത്തിയൊഴുക്കില്‍ പെട്ടു, തുലാവര്‍ഷത്തിലെ ഇടിയും മിന്നലും, ഒരു ഞടുക്കവും ബാക്കിയായി മനസ്സില്‍. hats off for this honest writing.

Vayady പറഞ്ഞു...

മഴയെ പ്രണയിക്കാത്തവാരായി ആരുമുണ്ടാകില്ലെന്ന് കരുതിയ നാളുകളുണ്ടായിരുന്നു. അറിവില്ലായ്മ കൊണ്ടായിരുന്നു അങ്ങിനെയൊക്കെ ചിന്തിച്ചത്. മഴ വിതയ്ക്കുന്ന പട്ടിണിയും, നാശങ്ങളും, കഷ്ടപാടുകളും മനസ്സിലാക്കാന്‍ ഒരുപാട് വൈകിയിരുന്നു.

ഹൃദയസ്പര്‍‌ശിയായ അനുഭവക്കുറിപ്പ്.

Art of Wildlife | Painlessclicks | Kerala | Priyadharsini Priya പറഞ്ഞു...

ഉമ്മു നന്നായി എഴുതി.. :)

ആളവന്‍താന്‍ പറഞ്ഞു...

ഏറ്റവും കൂടുതല്‍ എഴുതപ്പെടുന്നത് ഒരുപക്ഷെ മഴയാണ്. ഏറ്റവും നന്നായി ആസ്വദിക്കപ്പെടുന്നതും മഴ തന്നെ. എനിക്കെന്നും നൊസ്റ്റാള്‍ജിയാണ് മഴ!!

മുസാഫിര്‍ പറഞ്ഞു...

ഉമ്മീ അമ്മാര്‍..

അങ്ങനെ വിളിക്കാമെന്നു കരുതുന്നു..
ആദ്യമായിട്ടാണ് ഈ മഴയത്ത്‌..
മഴ നനഞ്ഞു..
ആദ്യം ചാറ്റല്‍ മഴ..
പിന്നെ,പെരുമഴ..
അവസാനം പെയ്തു തോര്‍ന്നപ്പോള്‍
കണ്ണിന്‍റെ ഇറയത്ത്
ഒരു തുള്ളി മാത്രം പെയാതെ നിന്നു..
അത് കവിള്‍തടത്തിന്‍റെ നനഞ്ഞ മണ്ണില്‍
മെല്ലെ മെല്ലെ അലിഞ്ഞു പോയി..


ഒഴിഞ്ഞിരിക്കുമ്പോള്‍ എന്‍റെ ക ച ട ത പ (www.kachatathap.blogspot.com)ലും കയറി വരണം..
മഴയില്ലെങ്കിലും ആ വെയിലത്ത് ഇത്തിരി നേരം നടന്ന് പോണം..


ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാ നല്ലവരായ വായനക്കാര്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു... ഒത്തിരി സന്തോഷത്തോടെ ഇനിയും ഈ പ്രോത്സാഹനം ഉണ്ടാകണമെന്ന അപേക്ഷയോടെ .....അപ്പൊ അടുത്ത പോസ്റ്റില്‍ വേഗം വാ...

Artof Wave പറഞ്ഞു...

എന്താ പറയാ
ഒറ്റ വാക്കേ പറയാന്‍ കഴിയൂ, ആ മഴ ഇപ്പോള്‍ പെയ്യുന്നത് എന്റെ കണ്ണില്‍ നിന്നാണ്, പെയ്തു ഒഴിയാന്‍ ഇത്തിരി സമയമെടുത്ത് അമ്മാര്‍,

ഹൃദയസ്പര്ശിയായായ അനുഭവകഥ

ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

അസിന്‍ പറഞ്ഞു...

മഴയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് അധികം ഇഷ്ടായി... മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എഴുത്തും...... ഈ മഴ ഇപ്പോഴും മനസ്സിൽ തോരാതെ പെയ്യുന്നു...... സ്നേഹാശംസകൾ.... എഴുത്ത് ഒരുപാടിഷ്ടപ്പെട്ടു... ഇനിയും വായിക്കാനേറെയുണ്ടിവിടെ.... പ്രാർത്ഥനകളോടെ..
അസിൻ...