തിങ്കളാഴ്‌ച, ജൂൺ 06, 2011

വേട്ടയാടപ്പെടുന്ന സ്ത്രീത്വം



പാല്‍ പുഞ്ചിരിയും പിഞ്ചു കാലുകള്‍ പിച്ചവെക്കുമ്പോള്‍ കേള്‍ക്കുന്ന പാദസര കിലുക്കവും നിഷ്ക്കളങ്കമായ സംസാരവും നമുക്ക് സമ്മാനിക്കുന്ന ,നമ്മുടെ മനസിനെ ഏറ്റവും കൂടുതല്‍ പുളകിയതയാക്കുന്ന പിഞ്ചു ബാല്യം അതിന്റെ കിളി കൊഞ്ചലും കിന്നാരവും ആസ്വദിക്കുന്നതിന് പകരം ആ പൈതലിനേയും കാമ പൂര്‍ത്തീകരണത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി യിരിക്കുന്നു . അതും അയല്‍വാസിയായ പതിമൂന്നുകാരന്‍ .

പത്രത്താളുകളിലെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്?
നമ്മുടെ മക്കളുടെ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന പ്രായം ഏതാണ്? നമ്മുടെ പെണ്മക്കളെ ആധിയോടെയല്ലാതെ പുറത്തിറക്കാന്‍ നമുക്കാര്‍ക്കെങ്കിലും ഇന്ന് സാധിക്കുമോ ? സ്കൂളില്‍ അയച്ചാല്‍ അവര്‍ തിരികെ എത്തും വരെ നമ്മുടെ ഉള്ളില്‍ തീ ആയിരിക്കില്ലേ.?.. പത്ര താളുകളിലും ദൃശ്യമാധ്യമങ്ങളിലും എന്തിനേറെ നമുക്ക് ചുറ്റിലും നാം ഇന്ന് കണ്ടും കേട്ടും അറിഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നാം ആരെ പഴിക്കണം ?
പെണ്ണായി പോയത്‌ ഒരു വലിയ കുറ്റമായി ഇന്നു പലര്‍ക്കും തോന്നുന്നുണ്ടാവാം .അതാണ്‌ ഇന്നിലൂടെ നമുക്ക് കിട്ടുന്ന പാഠങ്ങള്‍..പെണ്ണിന് അമ്മയുടെയും ദൈവത്തിന്റെയും സ്ഥാനം കല്പ്പിച്ച്ചിരുന്നു ഒരു കാലത്ത് സമൂഹം. മഴയില്‍ തന്റെ കുഞ്ഞനുജത്തിയെ ചെമ്പില കുടക്കീഴില്‍ ചേര്‍ത്ത് പിടിച്ചു സ്കൂളില്‍ കൊണ്ട് പോയ സഹോദരന്മാരുടെ നല്ല ചിത്രം നമ്മുടെ ഓര്‍മ്മകള്‍ക്ക് പിന്നാമ്പുറങ്ങളില്‍ ഇന്നും ഒളിച്ചിരിപ്പുണ്ട് . ഇത്തരത്തിലുള്ള സുരക്ഷിതത്വവും മാന്യതയും ഇന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ ?

ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ഓരോ സ്ത്രീയും ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു
കിടപ്പുമുറിയിലും അവള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിലും കാമറകള്‍ ഘടിപ്പിച്ചു അവ ഒപ്പിയെടുക്കുന്ന അവളുടെ മേനി കണ്ടു ആസ്വദിക്കുകയും അതിനെ വിറ്റു കാശാക്കുകയും ചെയ്യുന്ന ഇന്നിന്റെ ദുരവസ്ഥ . സ്ത്രീയെ നല്ല സഹോദരിയായി ,ഭാര്യയായി അമ്മയായി അമ്മൂമ്മയായി ആദരിച്ച ഒരു സമൂഹം ഇന്ന് കാമ പൂര്ത്തീകരണത്തിനുള്ള ഒരു താല്‍ക്കാലിക വസ്തുവായി മാത്രം കാണുന്നു .തന്റെ കാമാസക്തിക്ക് ശമനം കിട്ടിയാല്‍ കഴുത്ത് ഞെരിച്ചും വെട്ടി നുറുക്കിയും കൊലപ്പെടുത്തി ചാക്കുകളിലും ബാഗുകളിലും കുത്തിനിറച്ച് വീടിന്റെ മച്ചിന് മുകളിലോ മരപ്പൊത്തുകളിലോ ഫ്രീസറിലോ ഒളിപ്പിച്ചു വെക്കുന്നു.

തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു.സ്വന്തം വീടുകളിലും സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങളിലും ഇടവഴിളിലും ഇന്നവള്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു .ഇതിനു പുരുഷ കേസരികളെ മാത്രം കുറ്റം പറയുന്നതില്‍ ചെറിയ ശരി കേടില്ലേ ഈ പതിമൂന്നു കാരനും ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയത് ഒരമ്മയല്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല അവന്റ അമ്മയാണ് എന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത സത്യമായ ഒരു വസ്തുതയാണ് .

തന്റെ മക്കളെ എങ്ങിനെ വളര്‍ത്തണം അവനില്‍ എന്തെല്ലാം മാനുഷിക മൂല്യങ്ങള്‍ ഇട്ടു കൊടുക്കണം എന്നതും തീരുമാനിക്കേണ്ടതവര്‍ തന്നെ .മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന് മനസ്സിലാക്കി അവന്റെ കൂട്ടുകെട്ടുകള്‍ അവന്‍ ലോകത്തെ എങ്ങിനെ നോക്കി കാണുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും മനസ്സിലാക്കാന്‍ അമ്മക്ക് കഴിയേണ്ടതല്ലേ പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തിലും അവരുടെ ആവശ്യങ്ങളിലും നാം ശ്രദ്ധിക്കാതെ അവര്‍ പലതരം തെറ്റുകളിലേക്ക് വഴുതി പോകുന്നത് നാം കണ്ടില്ലെന്നു നടിച്ചു കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടിട്ടു വിലപിച്ചിട്ട് കാര്യമുണ്ടോ ?

ജീവിതം അടിച്ചു പൊളിച്ചു ആഘോഷിക്കാനുള്ള പണസമ്പാദനത്തിനായി ഇന്നത്തെ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റുകളിലേക്ക് സ്വയം ഇറങ്ങി ചെല്ലുന്ന കാഴ്ച പോലും നാം കാണേണ്ടി വരുന്നു. മിനി സ്ക്രീനിന്റെ യും ആല്‍ബത്തിന്റെയും മറവില്‍ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുകയോ ഒരു അവസരത്തിനായി അവര്‍ സ്വയം ശരീരം സമര്‍പ്പിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേട്ട് കഴിഞ്ഞതാണ്.


ഉദാത്തമായ കലയെ മറയാക്കി പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം നാടകങ്ങള്‍ ഈ രംഗത്ത് കലയെ മാത്രം ഉപാസിച്ചു കഴിയുന്ന നല്ലവരെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. കുടുംബം പോറ്റാനും പട്ടിണി മാറ്റാനും നിവര്‍ത്തിയില്ലാതെ മാനം വില്ക്കേണ്ടി വന്നവരോട് സമൂഹം ക്ഷമിച്ചേക്കാം. എന്നാല്‍ സ്വയം നാശത്തിലേക്ക് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ആര്‍ക്കു ആരെ രക്ഷിക്കാനാവും
സ്ത്രീ ലോകത്തിനു കരുതലായി ..,സ്നേഹമായി ..കരുണയായി ..കാവലായി മാറുന്ന അങ്ങിനെ അവരെ കാണുന്ന ഒരു സമൂഹം എന്നെങ്കിലും ഈ ലോകത്ത് തിരിച്ചു വരുമോ ആ നല്ല നാളെക്കായി നമുക്ക് പ്രാര്‍ഥിക്കാം ........


പിന്‍ കുറിപ്പ് :ഒരു സ്ത്രീ, അമ്മ എന്നീ നിലയിലുള്ള എന്റെ ആശങ്കകളാണ് ഈ പോസ്റ്റില്‍ ഞാന്‍ പങ്കു വെച്ചത്. ചിലതൊക്കെ അതി ഭാവുകത്വമാണ് ആണ് എന്ന് തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം ചിലപ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്താണ് എന്നതല്ലേ സമകാലിക വാര്‍ത്തകള്‍ നമ്മോടു പറയുന്നത്. പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും , വിദ്യാ സമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണ്. എവിടെയാണ് നമുക്ക് പിഴക്കുന്നത്‌. എന്താണ് പരിഹാരം. മറ്റെന്തിനെക്കാളും നാം ചര്‍ച്ച ചെയ്യേണ്ട ഒരു തലത്തിലേക്ക് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാ സീമകളും അതിക്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു എന്ന് ഓര്‍മ്മപ്പെടുത്തുക മാത്രം.


.









.

106 അഭിപ്രായങ്ങൾ:

സീത* പറഞ്ഞു...

“ന: സ്ത്രീ സ്വാതന്ത്ര്യമർഹതി..”

സമൂഹം വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു..അച്ഛനമ്മമാരും മക്കളും ഒക്കെ കൂട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു ഈ മൂല്യച്യുതിയിൽ നിന്നുമെങ്ങനെ രക്ഷ നേടാമെന്നു..
നല്ലൊരു പോസ്റ്റ്..ഒരു സ്ത്രീയുടെ അമ്മയുടെ ആകുലത ഓരോ വരിയിലും കാണാം...

“യത്ര നാര്യസ്തു പൂജ്യന്തേ..
രമന്തേ തത്ര ദേവതാ...”ഇതറിയുന്ന ഒരു കാലം വരുമായിരിക്കും...പൂജിച്ചില്ലേലും ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു

ഋതുസഞ്ജന പറഞ്ഞു...

സ്ത്രീ അബലയാണ്, ന: സ്ത്രീ സ്വാതന്ത്ര്യമർഹതി. തുടങ്ങിയ കാഴ്ച്ചപ്പാടുകളാണു മാറേണ്ടത്.. പ്രസക്തമായ പോസ്റ്റ്, നന്നായിരിക്കുന്നു

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്ണ് മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു ശരിയാണേ ...ഉമ്മു. ഇതിനെന്തു ചെയ്യാന്‍ പറ്റും. ബസ്സില്‍ കേറിയാലോ..ചില ആഭാസന്മാര്‍
കാണിക്കുന്ന പ്രവര്‍ത്തി.. ഇതിനൊന്നും ഇവിടെങ്ങും ആരും ചോദിക്കാനും പറയാനുമില്ലേ... ഒന്നു മിണ്ടിപ്പോയാല്‍ മിണ്ടുന്നവന്‍ ചീത്തയാകും. എന്തു ചെയ്യാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വഴിയില്‍ മാത്രമല്ല; സ്വന്തം വീട്ടില്‍ പോലും ഇന്ന് സ്ത്രീ ഭയചകിതയാണ് .
സ്ത്രീ ശാക്തീകരണവും സ്വാതന്ത്ര്യവും നിലനില്‍ക്കുന്നെന്നു നാം പേര്‍ത്തും പറയുന്നുണ്ടെങ്കിലും സ്ത്രീ ഇന്നും എവിടെയും സുരക്ഷിതയല്ല.
അതിനു പ്രഥമവും പ്രധാനവും ആയ കാരണം ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച തന്നെയാണ് എന്ന് തോന്നുന്നു. ഇന്നത്തെ ദൃശ്യ മാധ്യമങ്ങളും ഇന്റര്‍നെറ്റും ചെറ്റപ്പുരയില്‍ പോലും വ്യാപകമാവുകയും പുറത്തിറങ്ങിയാല്‍ കാമചോദന ഉണര്‍ത്തുന്ന കാഴ്ചകള്‍ വര്‍ധിക്കുകയും ചെയ്തതുമൂലം പതിമൂന്നു വയസ്സുകാരനും തൊണ്ണൂറു വയസ്സുകാരനും ഒറ്റക്കയ്യനും, പലതും ചെയ്യാനുള്ള ത്വര ഉണരുകയും ചെയ്യുന്നു.
നിലവിലെ അവസ്ഥയോ അവര്‍ക്ക് അനുകൂലവും. ഏറിയാല്‍ ശിക്ഷ ഏതു വരെ എന്ന് മിക്ക ആളുകള്‍ക്കും അറിയാം.അതിനാല്‍ കുറ്റകൃത്യം ചെയ്യാന്‍ ഒരുത്തനും പേടിയില്ല.
പിറന്നത് പെണ്ണാണെന്ന് അറിയുന്നതുമുതല്‍ തുടങ്ങുന്നു മാതാപിതാക്കളുടെ ആശങ്കകള്‍...

തികച്ചും പ്രസക്തമാണ് ഈ പോസ്റ്റ്‌

ente lokam പറഞ്ഞു...

അതി ഭാവുകത്വം ഒട്ടുമില്ല ഉമ്മു അമ്മാര്‍.
90 കഴിഞ്ഞു കിടപ്പില്‍ ആയ സ്ത്രീയെ കിടക്കപ്പായില്‍ ഉപദ്രവിച്ച 60 കാരനെ ഈയിടെ അറസ്റ്റ് ചെയ്തു ..
ഇന്ന് രാവിലെ ട്വിട്ടെരില്‍ ജയശ്രീ എന്ന മലയാളി അമ്മ പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട സ്വന്തം മകളെ ഓര്‍ത്തു
ആല്‍മഹത്യ ചെയ്യുന്നു എന്ന് എഴുതി വെച്ചു

മലീമസമായ tv സംസ്കാരവും മോശം ആയ കൂട്ട് കെട്ടും പുതു തലമുറയെ വളരെ അധികം സ്വാധീനിക്കുന്നു എന്ന് വേണം കരുതാന്‍ ..ഇവരെ ഒന്നും ചെറുപ്പത്തില്‍ മാതാ പിതാകാല്‍ നന്നായി വളര്‍ത്തിയില്ല
എന്ന് ഒരിക്കലും പരാതി പറയാന്‍ എനിക്ക് തോന്നുന്നില്ല ....

അതോ ലോകം മുഴുവന്‍ ഉള്ള മാറ്റത്തിന്റെ ഒലി ആണോ ഇതും ...!!

lekshmi. lachu പറഞ്ഞു...

നല്ല പോസ്റ്റ്‌ ഉമ്മു..
സ്വന്തം മകളെ പീഡിപ്പിച്ചതറിഞ്ഞും
ജീവിക്കാന്‍ വേറെ മാര്‍ഗം ഇല്ല്യാതതുകൊണ്ട്
ആഭാര്താവിനെ സഹിച്ചു ജീവിക്കേണ്ടിവരുന്ന
സ്ത്രീകളും നമ്മുടെ സമൂഹത്തില്‍ ഇന്നും ജീവിചിരിക്കുന്നുട്.
പ്രതികരണശേഷിയും ,തന്റേടവും ഉള്ള പെണ്‍കുട്ടികളെ
വാര്‍ത്തെടുക്കാന്‍ ഇന്നത്തെ അച്ഛനമ്മാര്‍ ശ്രദ്ധിക്കണം.
പെണ്ണിന്റെ നിസ്സഹായത ,അതില്ലാതെ ദൈര്യത്തോടെ
ജീവിതത്തെ നേരിടാന്‍ ചെറുപ്പം മുതല്‍ പെണ്‍കുട്ടികള്‍
പ്രാപ്തരാവുകയും ,സ്വന്തം നിലനില്‍പ്പ്‌ ഭദ്രമാകുകയും വേണം.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ചര്‍ച്ച ചെയ്യപ്പെടാത്തതല്ല ഇവിടുത്തെ പ്രശ്നം. മാതൃകാപരമായ ഒരു ശിക്ഷ അവന് ലഭിക്കുന്നില്ല എന്നതാണ്. മാതൃകാപരമായ ശിക്ഷ നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരം കാമവെറിയന്മാരെ ജനകീയ വിചാരണ നടത്താനെങ്കിലും നിയമം നമ്മെ അനുവദിക്കേണ്ടിയിരിക്കുന്നു.

മദ്ധ്യവും, മയക്കുമരുന്നുകളുമാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന ഒരു ഘടകം. പക്ഷേ ഈ 13 വയസ്സുകാരനെ സംബന്ധിച്ചെടുത്തോളം അതാകാന്‍ വഴിയില്ല. മൊബൈലിലൂടെയും, സി.ഡി. കളിലൂടെയും പറന്നുനടക്കുന്ന അഷ്ലീലങ്ങളായിരിക്കാം. അല്ലെങ്കില്‍ അവന്‍ നേരിട്ട് തന്നെ കണ്ടിട്ടുള്ള അഷ്ലീലങ്ങളായിരിക്കാം. നേരിട്ട് കാണുന്നത് ഇന്ന് ഒരു പുതുമയല്ലല്ലോ.. സമൂഹത്തെ കുറിച്ചും, സമൂഹത്തിലെ ജീര്‍ണ്ണതകളെ കുറിച്ചും, കുറ്റകൃത്യങ്ങള്‍ക്ക് ഇട വരുത്താവുന്ന സാഹചര്യങ്ങളെ കുറിച്ചും ഓരോ വ്യക്തിയും ബോധവാനായിരിക്കുകയും, വരും തലമുറയെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.

Unknown പറഞ്ഞു...

നന്നായി ഇങ്ങനെ തന്നെ വേണം

ചന്തു നായർ പറഞ്ഞു...

കിങ്ങിണിക്കുട്ടീ...മനുസ്മൃതി ഒരിക്കലും തെറ്റല്ലാ..അത് വ്യാഖ്യാനിച്ചവരുടെ തെറ്റാണ് “പിതാ രക്ഷതികൌമാരേ,ഭർത്തോരക്ഷതി യൌവ്വനേ,പുത്രോ രക്ക്ഷിതി വാർദ്ധ്യക്ക്യേ ,ന: സ്ത്രീ സ്വാതന്ത്ര്യമർഹതി...അതായത് ഒരിക്കലും സ്ത്രീയെ സ്വതന്ത്രമാക്കി വിടരുത്.. മേൽ‌പ്പറഞ്ഞ സമയങ്ങളിൽ അവർക്ക് കൂട്ടായി..ഈ മൂവരും ഉണ്ടാകണം..അതാണ് പുരുഷ ധർമ്മം... അല്ലാതെ സ്സ്ത്രീക്ക് സ്വാതന്ത്ര്യം കൊടൂത്താൽ അവർ മണ്ടയിൽ കയറി ഇരിക്കുമെന്നല്ലാ...അവൾ അബലയെന്നല്ലാ...ഈ വരികൾക്ക് ശേഷം മനു പറഞ്ഞത് നമ്മൾ മൻ:പൂർവ്വം മറക്കുന്നൂ...അതാണ് സിത എടുത്തെഴുതിയത്..“യത്ര നാര്യസ്തു പൂജ്യന്തേ..
രമന്തേ തത്ര ദേവതാ...” എവിടെയാണോ നാരിയെ പൂജിക്കുന്നത് അവിടെ അവിടെ ലക്ഷ്മി കുടികൊള്ളും എന്ന്..... ഒരു അമ്മ പെറ്റതാണ് പുരുഷൻ എന്ന് മനസ്സിലാക്കാത്ത അധമൻ മാരാണ് പുരുഷ വർഗ്ഗത്തെ മുഴുവൻ അപമാനിതരാക്കുന്നത്.....
പട്ട്യാല ( ഹിമാലയത്തിന് താഴെ ഉണ്ടായ്രുന്ന ഒരു രാജ്യം) മഹാരാജ്യത്ത് ഒരു രാജാവുണ്ടായിരുന്നൂ.. അയ്യാളുടെ എറ്റവും വല്ല്യ വിനോദം എന്ന് പറയുന്നത്.. കന്യകമാരുമായി രമിക്കുകാ എന്നുൾലതായിരുന്നൂ.. എൺനം തിട്ടപ്പെടുത്താൻ ആ ക്രൂരൻ അയ്യാൾ തൊട്ട കന്യകമാരുടെ ഒരു കാത് അറത്തെടുത്ത് സൂക്ഷിക്കുമായിരുന്നൂ..നാല്പതാമ്ത്തെ വയസ്സിൽ അയ്യാൾ മരിച്ചു... അയ്യാൾക്കൊപ്പം ചിതയിൽ ഇട്ടത് രണ്ട് കാൽ‌പ്പെട്ടി നിറയെ കമ്മലണിഞ്ഞ 6000 കാതുകളായിരുന്നൂ..ഇത് കഥയല്ലാ 1945 ൽ നടന്ന ഒരു സംഭവമായിരുന്നൂ... അയ്യാളെ കൊന്നതാകട്ടെ..13 വയസ്സ് തികയാത്ത അയ്യാളുടെ എറ്റവും ഇളയ സഹോദരിയായിരുന്നൂ..അവളുടെ കാതുകൾ അറുക്കാൻ അയ്യാളെടുത്ത ചുരിക(കത്തി) ബലത്തിൽ പിടിച്ച് വാങ്ങി..ആ കുട്ടിതന്നെ അയ്യാളെ വധിച്ചൂ...അവളുടെ കന്യകാത്വത്തിന്റെ വില അവൾ അങ്ങനെ പകരം വീട്ടി..... ഉമ്മു അമ്മാറിന്റെ ലേഖനം വായിച്ച്പ്പോൾ ശരിക്കും ഞെട്ടി...... സമയോജിതമായ ഈ ലേഖനത്തിന് രചയിതാവിനൊരു കൂപ്പു

K@nn(())raan*خلي ولي പറഞ്ഞു...

ഒരുവേള സ്ത്രീതന്നെയാണ് സ്ത്രീയുടെ ശത്രു. ശാന്തമായി ചിന്തിക്കൂ. അല്ലെന്നു പറയാന്‍ സാധിക്കുമോ?

(നല്ല പോസ്റ്റ്‌ )

Akbar പറഞ്ഞു...

ബാല്യമനസ്സുകളില്‍ പോലും കാമവും കൊലപാതക പ്രവണതയും അതു പോലുള്ള കുറ്റവാസനയും കുത്തി നിറക്കുന്നതില്‍ നമ്മുടെ സ്വീകരണമുറിയില്‍ ഉടുതുണിയുരിഞ്ഞു നഗ്നതാണ്ടവമാടുന്ന ചാനല്‍ കോമരങ്ങള്‍ക്കും, കുറ്റകൃത്യങ്ങളെ അത്യാഹ്ലാദത്തോടെ ആഘോഷ പൂര്‍വ്വം കൊണ്ടാടുന്ന FIR സ്പെഷ്യല്‍ വാര്‍ത്താ അവതാരങ്ങള്‍ക്കും പങ്കുണ്ട്. കാരണം ഇത്തരം കാര്യങ്ങള്‍ക്ക് വീരപരിവേഷവും സാമാന്യവല്‍ക്കരണവും അറിഞ്ഞോ അറിയാതെയോ വന്നു പോകുന്നു എന്നത് തന്നെ കാരണം.

ഇത്തരം സമാന വാര്‍ത്തകളുടെ ബാഹുല്യം നമ്മെ നിസ്സംഗതരാക്കിത്തുടങ്ങിയിരിക്കുന്നു. ദിവസവുമെന്നോണം സ്ത്രീ ജന്മങ്ങള്‍ കാമ വെറിയന്മാരുടെ കൈക്കരുത്തില്‍ ശ്വാസംമുട്ടി മരിക്കുന്ന, അവരുടെ കൊലക്കത്തിക്ക് മുമ്പില്‍ പ്രാണന്‍ വെടിയുന്ന വാര്‍ത്തകള്‍ ഏറെ അപകടകരമായ ഒരു മാനസിക വൈകല്യത്തെയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

പോസ്റ്റില്‍ സൂചിപ്പിച്ചപോലെ സാംസ്ക്കാരിക കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ട, പരിഹാരം കാണേണ്ട ഒരു വിഷയം തന്നെയാണ് അധികരിച്ച് വരുന്ന ഈ അക്ക്രമങ്ങള്‍ക്ക് പിന്നിലെ മാനസികള്‍ തലം.

നൗഷാദ് അകമ്പാടം പറഞ്ഞു...

ആധുനിക സംസ്ക്കാരം നമ്മുടെ ചിന്താ മണ്ഢലങ്ങളിലേക്ക് ആഞ്ഞടിപ്പിക്കുന്നത്
കാമമോഹിതമായ - ലൈംഗിക പ്രേരണയുണര്‍ത്തുന്ന- ശ്ലീലാശ്ലീലത്തിന്റെ അതിര്‍‌വരമ്പ് മായ്ക്കുന്ന കാഴ്ചയും അറിവും ചോദനകളുമാണു..
അതില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ തിരു അവശേഷിപ്പുകള്‍ ഇത്തരം
വാര്‍ത്തകള്‍ തന്നെയായിരിക്കും...

ബെഞ്ചാലി പറഞ്ഞു...

കഴിഞ്ഞ ദിവസം കേട്ട മറ്റൊരൂ വാർത്ത ട്വിറ്ററിൽ ഒരു അമ്മയുടെ ആത്മഹത്യാ കുറിപ്പായിരുന്നു. സ്വന്തം മകളെ അച്ചൻ പീടിപ്പിക്കുന്നതിൽ മനം നൊന്താണ് കുറിപ്പെഴുതിയത്. അന്നു തന്നെ കണ്ട മറ്റൊരൂ വാർത്ത, അച്ചനും മകനും മകന്റെ കൂട്ടുകാരനും കൂടി ചേർന്ന് പീഡിപ്പിച്ചത്. സാംസ്കാരികാപചയമെന്ന് പറഞ്ഞൊഴിവാകാനൊക്കുമൊ? ശക്തമായ ബോധവൽകരണവും നിയമ നടപടികളുമില്ലാതെ ഇത്തരം വൃത്തികേടുകളറുതി വരുത്താൻ കഴിയില്ല. കുറ്റവാളികൾ ഏത് തരത്തിലുള്ളവരായാലും കഠിനമായ ശിക്ഷ നൽകണം. മനം മാറ്റമോ ആശയമാറ്റമോ ശിക്ഷയിൽ ഇളവ് നൽകുന്നതിന് കാരണമാകരുത്. ഈ അടുത്തകാലത്താണല്ലൊ ഒരു സഹോദരിയെ ട്രൈനിൽ നിന്നും തള്ളിയിട്ട് കൊന്നത്. കൊലയാളിക്കിപ്പോ വക്കാലത്തുമായി നടക്കുന്നവരുണ്ട്. കുറ്റകൃത്യങ്ങളിൽ മാനസികമായി പശ്ചാതാപമുള്ളവർ വരും ജീവിതത്തിൽ അത് കാണിക്കട്ടെ, അല്ലാതെ അത് ശിക്ഷയിൽ നിന്നും രക്ഷപെടാനുള്ള മാർഗമായാൽ കുറ്റവാളികളെ തടയാനാകില്ല.

ശ്രീക്കുട്ടന്‍ പറഞ്ഞു...

മനോരോഗികളാല്‍ നിറഞ്ഞിരിക്കുന്നു നമ്മുടെ സമൂഹം.തികച്ചും പേടിക്കേണ്ടിയിരിക്കുന്നു ഇന്നത്തെക്കാലം.....

ജന്മസുകൃതം പറഞ്ഞു...

ശരിയാണ് ഉമ്മു .ഈ വാര്‍ത്തകളും കാഴ്ചകളും മനുഷ്യമനസ്സിനെ മരവിപ്പിച്ചിരിക്കുന്നു.
എന്ത് കണ്ടാലും കേട്ടാലും ആര്‍ക്കും ഇപ്പോള്‍ പ്രതികരിക്കണം എന്നില്ലാത്തത് പോലെ..
ഇതിനു നമുക്കൊരു പ്രതിവിധി കണ്ടെത്തേണ്ടിയിരിക്കുന്നു .
ശിക്ഷയുടെ കുറവുതന്നെയാണ് ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് എന്നത് സത്യം.
പത്തവതാരത്തിനും സാധ്യമാകാത്ത ദുഷ്ട നിഗ്രഹത്തിന്നായ് മറ്റൊരവതാരമാകാന്‍ ഞാന്‍ കൊതിക്കാറുണ്ട്.
സന്ദര്‍ഭോചിതമായ പോസ്റ്റ്‌.....അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നാശ്വസിക്കാം.
അല്ലേ?

aany പറഞ്ഞു...

ഈ കുറിപ്പിനോട് നാന്‍ പൂര്‍ണമായും വിയോജിക്കുന്നു...നിങ്ങള്‍ പറയുന്നത് പോലെ പെണ്ണ് അത്രക് പാവമൊന്നുമല്ല... അത് അറിയണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന link' കള്‍ വായിച്ചു നോക്ക്..

http://thatsmalayalam.oneindia.in/news/2011/03/20/world-woman-bites-off-boyfriend-testicles-aid0032.html

http://thatsmalayalam.oneindia.in/news/2011/02/08/india-bpo-employee-lover-held-over-murder-aid0031.html

http://thatsmalayalam.oneindia.in/news/2011/01/10/india-woman-killed-live-in-partner-delhi.html

http://thatsmalayalam.oneindia.in/news/2010/11/12/kerala-wife-lover-poisoned-to-death-man.html

http://thatsmalayalam.oneindia.in/news/2010/09/06/india-lover-chops-off-mans-private-parts.html

Sabu Hariharan പറഞ്ഞു...

ശരിയായ മനോഭാവവും, സത്യസന്ധമായ, ആത്മാർത്ഥതയോടെ നിയമം നടപ്പിലാക്കുവാനും കഴിവില്ലാത്ത ഒരു ജനത ഇതല്ല ഇതിലും മോശമായത് അനുഭവിക്കും.
എന്തിനു പറയുന്നു ഇപ്പോഴത്തെ സിനിമകൾ, സീരിയലുകൾ നോക്കു..
അടുത്ത് തന്നെ കൊട്ടിഘോഷിച്ച് കൊണ്ട് വരുന്ന ഒരു സിനിമ കഴിയുമ്പോൾ, ചേച്ചിമാരോട് അനിയന്റെ പ്രായമുള്ള ആൺകുട്ടികളുടെ മനോഭാവം കൂടി മാറി കിട്ടും..
പുതിയ തലമുറ കൈ വിട്ടു പോയി..

അനിയൻ തച്ചപ്പുള്ളി പറഞ്ഞു...

ഉമ്മു ,
തന്‍ ഇത് പോസ്റ്റ്‌ ചെയ്മ്പോള്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത‍ 13 വയസുക്കാരന്‍ പിടിയില്‍ എന്നാണ്.ആ കുട്ടി കുറ്റക്കരനന്നെന്നു പോലിസ് സ്ഥിരികരിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്.ചോദ്യം ചെയാന്‍ കസ്ടടിയില്‍ എടുത്താല്‍ അയാള്‍ കുറ്റവാളി ആണെന്ന് അര്‍ത്ഥമില്ല.ആ കുട്ടി ആകാതിരിക്കട്ടെ എന്ന് നമ്മുക്ക് ആശിക്കാം.
ഇനി ആ കുട്ടി ആണ് അത് ചെയ്തതെങ്കില്‍ തന്നെ ചര്‍ച്ച ചെയേണ്ട വിഷയം മാറി പോയില്ലേ എന്നൊരു സംശയം?
കുട്ടിത്തം മാറാത്ത ആ കുരുന്നിനെ പിടിപ്പിക്കപെടുന്ന സ്ത്രീത്വതിന്റെ പ്രതീകമായി ഉയര്‍ത്തി കാണിക്കുന്നതിനെക്കള്‍ എത്രയോ ഭീകരമാണ് യാദാര്‍ത്ഥ്യം,ആ കുട്ടിയാണ് അത് ചെയ്തതെങ്കില്‍ .
13 വയസ്സ് എന്ന് പറയുന്ന പ്രായം കുട്ടിത്തം മാറാത്ത ഒരു പ്രായം തന്നയാണ്.അമ്മയുടെ വാത്സല്യവും അച്ഛന്റെ ശാസനകളും അനുസരിച്ച് ജീവിക്കുന്ന ഒരു പ്രായം.നിഷ്കളങ്കമായ കുസ്ര്തിതരങ്ങള്‍ ചെയേണ്ട ആ കൊച്ചു മനസ്സിനെ ഇത്രയും മ്രഗിയമായ ഒരു തെറ്റില്ലേക്ക് എത്തിച്ചതില്‍ നാമുള്‍പ്പെടുന്ന സമുഹത്തിന്റെ പങ്കയിരുന്നില്ലേ ചര്‍ച്ച ചെയപ്പെടെണ്ടാത് ?
ഒരാള്‍ ശിക്ഷിക്കപെടതിടത്തോളം കാലം അയാള്‍ പ്രതി മാത്രമാണ് .നമ്മള്‍ അനുഭവിക്കുന്ന ഭരണഘടനാപരമായ എല്ലാ അവകാശങ്ങള്‍ക്കും ആയാലും അര്‍ഹനാണ്.ആ കുട്ടി അല്ല ഇത് ചെയ്തെതെങ്കില്‍ ആ കുട്ടിക്ക് നഷ്ടപെടുന്ന വിലപെട്ട ഒരു ബാല്യമുണ്ട് അത് തിരിച്ചു കൊടുക്കാന്‍ നമ്മളെ കൊണ്ട് കഴിയില്ല.ആ കുട്ടി കുറ്റ സമതം നടത്തുന്നത് വരെയോ അല്ലെങ്കില്‍ പോലീസ് ഒരു തീരുമാനത്തില്‍ എത്തുന്നത്‌ വരയോ കാത്തിരിക്കാമായിരുന്നു.തന്റെ ഉള്ളിലെ വേദനിക്കുന്ന ഒരു അമ്മ മനസ്സ് അതായിരിക്കാം പെട്ടെന്ന് പ്രതികരിച്ചത് .
എന്തൊക്കെ ആയിരുന്നാലും ചര്‍ച്ചകള്‍ വെറും ചര്‍ച്ചകളായി മാത്രം ഒതുങ്ങി തീരുന്നു അതാണ് ഇന്നത്തെ സമുഹത്തിന്റെ ശാപം.ഒരു പുതിയ വാര്‍ത്ത‍ വരുന്നത് വരെ പത്രങ്ങളും ഇത് ചര്‍ച്ച ചെയും അത് വരെ നമ്മളും...
Thxs & Regds

ഉമ്മുഫിദ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mayflowers പറഞ്ഞു...

പെണ്‍മക്കളുള്ള ഏതൊരമ്മയുടെ മനസ്സിലുമിന്ന് തീയാണ്.അത് ശിശുവായാലും ശരി,യുവതിയായാലും ശരി.
ആരില്‍നിന്നുമൊക്കെയാണ് നമ്മളിന്ന് നമ്മുടെ മക്കളെ കാക്കേണ്ടത്‌?ആരെ സൂക്ഷിക്കേണമെന്നാണ് നമ്മള്‍ അവരോട് പറഞ്ഞു കൊടുക്കേണ്ടത്??
ചിന്തിച്ചാല്‍ ഭ്രാന്ത് പിടിച്ച് പോകുന്ന വിഷയം.
ഇന്ന് രാവിലെ മോള്‍ സ്കൂളിലേക്ക് ഇറങ്ങിയപ്പോള്‍ ഈ വക കാര്യങ്ങളില്‍ അവള്‍ക്കൊരു ഡോസ് ഉപദേശം കൊടുത്തേയുള്ളൂ.നമ്മുടെ പേടി അവരെ ആത്മവിശ്വാസമില്ലാത്തവരാക്കുമോ എന്ന ആധിയുമുണ്ട്.എന്ത് ചെയ്യും?അമ്മയായിപ്പോയില്ലേ?ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ടല്ലോ,God cannot be everywhere,so he created mothers.."
പോസ്റ്റ്‌ വളരെ നന്നായി.
എല്ലാ മക്കളെയും ദൈവം കാത്തുരക്ഷിക്കുമാറാകട്ടെ.

islamikam പറഞ്ഞു...

ആരാണ് പ്രതിസ്ഥാനത്ത് ???
സ്ത്രീ ആണോ അല്ല
അല്ലെ ?
ആണ് !
അപ്പോള്‍ പുരുഷന്‍ ?
ആണ് !
പുരുഷന്‍ ആണോ ?
അല്ല !
പിന്നെ ?
സമൂഹം !
സമൂഹം ആണോ ?
അല്ല !
പിന്നെ ആര് ?
മീഡിയ !
മീഡിയ ആണോ ?
ഉം....അല്ല !
പിന്നെ ?
നിയമം !
നിയമം ആണോ ?
പറയൂ...ആരാണ് പ്രതിസ്ഥാനത്ത് ???????
സ്ത്രീ 1 % (എക്സെപ്ഷന്‍സ്..!)
സാഹചര്യം 5 %
പുരുഷന്‍ 20 %
മീഡിയ - ഓള്‍ 50 %
നിയമം - 20 %
അതേഴ്സ് - 4 %
_______________________________
""നാല് വയസ്സുകാരിയെ... 13"" കാരന്മാര്‍ - പുതിയ സാധ്യതകളിലേക്ക് ....! (മീഡിയ - ടൈറ്റില്‍ എങ്ങിനെ ക്രെയിമിന് വിത്ത് പാകുന്നൂ....!)
ഇന്റര്‍നെറ്റ്‌ - സിനിമ = ജെനെരലൈസ് ചെയ്യപെടുന്ന അശ്ലീലത
_______________________
ആര്, എങ്ങിനെ, സമൂഹത്തെ റിപ്പയര്‍ ചെയ്യും !!!

Jenith Kachappilly പറഞ്ഞു...

പോസ്റ്റ്‌ നന്നായി...

കണ്ണൂരാന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു. സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണെന്നതൊക്കെ വെറുതെ പറയമെന്നേ ഉള്ളൂ. 4 വയസുള്ള ബാലികയ്ക്കു സംഭവിച്ച കാര്യത്തില്‍ എവിടെയാണ് സ്ത്രീ ശത്രുവായിരിക്കുന്നത്. എന്‍റെ അഭിപ്രായത്തില്‍ ഇങ്ങനെയൊന്നും സംഭാവിക്കാതിരിക്കണമെങ്കില്‍ മറ്റു പലരും അഭിപ്രായപ്പെട്ടത് പോലെ തന്നെ നിയമം അത്രയ്ക്ക് ശക്തമാക്കണം, കുറ്റവാളികളെ മാതൃകാപരമായ രീതിയില്‍ ശിക്ഷിക്കണം. ആ ശിക്ഷയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരിക്കലും ഈ രീതിയില്‍ ചിന്തിക്കാന്‍ ആര്‍ക്കും തോന്നരുത്. പിന്നെ അതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം, ആരും ഇതിനെക്കുറിച്ച്‌ പറഞ്ഞു കണ്ടില്ല... അത് ഇതാണ് - "വ്യക്തമായ ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തിലേ കൊടുക്കുക". അത് ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

ഈ മാറ്റങ്ങളൊന്നും വരുത്താതെ സ്ത്രീ തബലയാണ്, പ്രതികരിക്കാഞ്ഞിട്ടാണ്, എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ നടത്തിയത് കൊണ്ടോ പരസ്പരം കുറ്റപ്പെടുത്തിയത് കൊണ്ടോ ഇനി ഇവിടെ ഒരു മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. കാരണം ഈ വിഷം സമൂഹത്തില്‍ അത്രയധികം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ആരിലൊക്കെ ആ വിഷാംശം കലര്‍ന്നിട്ടുണ്ട് എന്ന് ഒരാള്‍ക്കും പറയാന്‍ പറ്റില്ല. അതുകൊണ്ട് ഓരോ നിമിഷവും വളരെയധികം ശ്രദ്ധിച്ചു ജീവിക്കുക ഇപ്പൊ ഒരു പ്രതിവിധി ഇത് മാത്രമേയുള്ളൂ...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

അജ്ഞാതന്‍ പറഞ്ഞു...

അനിയന്‍ സര്‍ പതിമൂന്നു വയസുകാരന്‍ കുറ്റക്കാരന്‍ ആകരുതേ എന്ന് തന്നെയാണ് എന്റെയും പപ്രാര്‍ത്ഥന. അവന്‍ കുറ്റക്കാരന്‍ എന്നതിനേക്കാള്‍ ആ പിഞ്ചു ബാലിക ഏതോ ഒരു കാപാലികന്റെ കൈകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു . അതാണ്‌ എന്നെ ഈ എഴുത്തിനു പ്രേരിപ്പിച്ചത്‌ എട്ടാം ക്ലാസുകാരന്‍ അല്ലെങ്കില്‍ എട്ടുക്ലാസു കഴിഞ്ഞ ഒരുവനാകാം അല്ലെങ്കില്‍ ഏതെന്കിലും എട്ടാം ക്ലാസുകാരന്റെ പിതാവാകാം . ആ പിഞ്ചു കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല . കൂടാതെ ഈ എഴുതിയതു ഈ ഒരു വാര്‍ത്തയില്‍ മാത്രം ഒതുക്കാന്‍ പറ്റിയ ഒന്നാണോ ഇതിനു എല്ലാവരും പ്രതികള്‍ തെന്നെയല്ലേ ഇസ്ലാമികം പറഞ്ഞപോലെ സ്ത്രീയും പുരുഷനും സമൂഹവും മീഡിയയുമെല്ലാം.. ആദ്യമായി വന്നതിനും വിശദമായ അഭിപ്രായം പറഞ്ഞതിനും നന്ദി...

ehthikaf പറഞ്ഞു...

school college,books kalil chooshanangale kurichum,samuhiya thina[pan,madhiyam,pukavali] kale kurichum paadabagangal undaakkukayum ,police ilum,judeesheryilum sthree pradhinidhiam vardipikkukayum cheiythaal oru pardhivare athikramanagale thadayyam.

Jefu Jailaf പറഞ്ഞു...

കുറ്റം ചെയ്യാന്‍ പ്രേരണ ഉള്ളവര്‍ക്കുപോലും മാതൃകയാകുന്ന രീതിയിലുള്ള ഉള്ള ശിക്ഷകള്‍ പ്രാവര്തികമാകുകയെങ്കില്‍ ഒരു പരിധി വരെയെങ്കിലും ഇത്തരം ചെയ്തികള്‍ക്ക് കുറവ് വന്നേക്കാം.
ഈ തലമുറ വളരെ പതുക്കെയാണ് മേച്ച്വേര്‍ ആകുന്നതു എന്നാ അഭിപ്രുയതോട് ഇത്തരം കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ 5 വയസ്സുകാരന്‍ പോലും 12 വയസ്സുകാരന്റെ മെച്വേരിട്ടി കാണിക്കുന്നു എന്നത് എഴുതി തള്ളാനാവില്ല. വളര്‍ന്നു വന്ന മാധ്യമ ലോകത്ത്തിലുടെ ലൈഗികതയുടെ അതിപ്രസരം സമൂഹത്തില്‍ ചെലുത്തുന്ന നെഗടീവ് സ്വാധീനം ഒന്ന് കൂടി ബലപ്പെടുത്തുന്നതാണ് ഇത്തരം വാര്‍ത്തകള്‍. ( പഴയ പടത്തിന്റെ പുതിയ റീ മേക്കുകള്‍ എത്ര ക്ലാസ്സിക്‌ ആണെങ്കിലും അവയുടെ ഇമ്പാക്റ്റ് ഈ രിയ്തിയില്‍ തന്നെ ഉള്ളതായിരിക്കും.. രണ്ടു കയ്യും നീട്ടി നമ്മുടെ ടി വി ചാന്നെലുകാല്‍ ആഘോഷിച്ചിട്ട് അധികം നിമിഷങ്ങള്‍ ആയിട്ടില്ലല്ലോ ..)

UNFATHOMABLE OCEAN! പറഞ്ഞു...

nalloru post

SHANAVAS പറഞ്ഞു...

ഞെട്ടിപ്പിക്കുന്ന ഒരു സംഭവം സംബന്ധിച്ച പോസ്റ്റ്‌ ആയതു കൊണ്ടാണ് പ്രതികരണം താമസിച്ചത്. ഞെട്ടല്‍ മാറാന്‍ സമയം എടുത്തു. ഇരയുടെയും വേട്ടക്കാരന്റെയും പ്രായം ആണ് ഈ സംഭവത്തില്‍ ഞെട്ടല്‍ ഇരട്ടിപ്പിക്കുന്നത്. ഇതില്‍ കുറ്റവാളി നമ്മുടെ നിയമ സംവിധാനം ആണ്. എത്ര കടുത്ത കുറ്റത്തിനും ചെറിയ ശിക്ഷയും അതിനുതന്നെ ഒടുക്കത്തെ കാലതാമസവും. ഒരു കുറ്റകൃത്യം തടയാന്‍ നിയമത്തെ പറ്റിയുള്ള ഭയം ആവശ്യം ആണ്. നമ്മുടെ നാട്ടില്‍ ഇല്ലാത്തതും അതാണ്‌. നിയമം അതിന്റെ വഴിക്കും കുറ്റവാളി അവന്റെ വഴിക്കും. തൊണ്ണൂറു ദിവസം പ്രായം ഉള്ള പെണ്‍കുഞ്ഞും തൊണ്ണൂറു വയസ്സുള്ള അമ്മൂമ്മയും ഇവിടെ നിഴലിനെപ്പോലും പേടിക്കണം. ഈ സാമൂഹ്യ വിപത്തിനെപ്പറ്റി ഒരു ചര്‍ച്ചയും എവിടെയും നടക്കുന്നില്ല എന്നതാണ് കൂടുതല്‍ പരിതാപകരം.

Hashiq പറഞ്ഞു...

ഈ വിഷയത്തില്‍ ഇനി ആളുകള്‍ കൂട്ടം കൂടി കുത്തിയിരുന്ന് ചര്‍ച്ചിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇത് പോലെയുള്ള ഓരോ സംഭവം ഉണ്ടാകുമ്പോഴും ഇതൊക്കെ മുറക്ക് നടക്കുന്നതാണ്. ചര്‍ച്ചകള്‍ നടത്തുന്ന ചാനലുകള്‍ തന്നെ അത് കഴിഞ്ഞാലുടന്‍ അല്പവസ്ത്രധാരികളുടെ അശ്ലീല ചുവടുകള്‍ കാണിച്ച് ആളുകളുടെ മനമിളക്കാന്‍ വരും. അല്ലെങ്കില്‍ ഒരു ബലാല്‍സംഗത്തിന്റെയോ കൊലപാതകത്തിന്റെയോ രംഗം പുനരാവിഷ്ക്കരിച്ച് ആളുകളെ കൂടുതലായി അതിലേക്ക് വലിച്ചടുപ്പിക്കും. ( ഇതെല്ലാം തടയണം എന്നോ കാണിക്കാന്‍ പാടില്ല എന്നോ അല്ല പറയുന്നത്... കുറഞ്ഞപക്ഷം കുടുംബം ഒന്നിച്ചിരുന്ന് കാണുന്ന ചാനലുകളില്‍ നിന്നെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുക...അല്ലെങ്കില്‍ സകുടുംബം ഈ കോപ്രായങ്ങള്‍ കാണുന്നത് ഫാഷനായി കരുതുന്ന മലയാളികള്‍ സ്വയം മനസിലാക്കുക)
ഈ മനോരോഗികളെ ചങ്ങലക്കിട്ട് ചികിത്സിക്കാന്‍ കൂടുതല്‍ മനോരോഗാശുപത്രികളാണ് നമുക്ക് വേണ്ടത്....വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടിലുള്ള നിയമങ്ങളും.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇന്നത്തെ പുരുഷ കേന്ദ്രീകൃത സമൂഹം സ്ത്രീകളെ കാണുന്നത് കാമപൂരണത്തിന് ഉള്ള വെറും (ലൈംഗിക) ഉപകരണം എന്ന രീതിയില്‍ ആണ്. ലോകം മുഴുവനും കാര്യങ്ങള്‍ ഇതുപോലെയൊതന്നെ തന്നെ. സ്ത്രീയുടെ ശരീരം ആണ് ഇന്ന് ഏറ്റവും അധികം മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്നത്. വയസ്സ് ആറോ അറുപതോ എന്ന ഭേദമൊന്നും ഇല്ലാതെ സ്ത്രീകള്‍ നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു, അത് വീട്ടില്‍ ആയാലും, യാത്രകളില്‍ ആയാലും, ജോലിസ്ഥലത്ത് ആയാലും, ആരാധനാ കേന്ദ്രങ്ങളില്‍ ആയാലും. ദാരുണമായി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ഓര്‍മ്മക്കുമുന്നില്‍ രണ്ടുതുള്ളി കണ്ണുനീര്‍..

sm sadique പറഞ്ഞു...

എന്ത് ചെയ്യും ? ഒരു പിടിയും കിട്ടുന്നില്ല. കഷ്ട്ടം തന്നെ.

കെ.എം. റഷീദ് പറഞ്ഞു...

പൂച്ചക്കാര് മണികെട്ടും ഇതാണ് നമ്മുടെ പ്രശ്നം
ഉപഭോഗ സംസ്കാരവും ചാനലുകളുടെ അതിപ്രസരവും നമ്മുടെ കുടുബത്തിന്റെ ഭദ്രത ഇലാതാക്കിയിട്ടു
കുറച്ചുകാലമായി മുമ്പ് അറുപതു വയസ്സുകാരന് ആറ്‌ വയസ്സുകാരിയോടു തോന്നിയിരുന്നത് വാത്സല്യമായിരുന്നു ഇന്നത്‌ കാമാസക്തമായ ഒരു വികാരമാണ്, അത്പോലെ ആറ്‌ വയാസ്സുകാരന് അറുപതു വയസ്സായ സ്ത്രീയോട് തോന്നിയിരുന്നത് മാതൃ തുല്യമായ സേനഹവായ്പായിരുന്നെങ്കില്‍ ഇന്നത്‌ വിഷയാസക്തി നിറഞ്ഞ നോട്ടമാണ്.
സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉടുതുണി ഉരിഞ്ഞ് സ്വയം നഗനയാവാന്‍ സ്ത്രീ തീരുമാനിച്ചതോ അതോ പുരുഷന്റെ തന്ത്രത്തില്‍ പെട്ടതോ എന്നറിയില്ല അതിന്റെ ദുരന്ത ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വീടിനു വെളിയിലേക്ക് കാഴ്ചകള്‍ കാണാന്‍ പോകണമെന്ന് പറഞ്ഞ കുട്ടിയുടെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത് കാഴ്ചകള്‍ കാണാന്‍ വിടുന്ന ഒരു മിനിക്കഥ പി.കെ. പാറക്കടവ് എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മലീമസമായിരുന്നു പുറമെയുള്ള കാഴ്ചകള്‍. ഇന്ന് അതിനേക്കാള്‍ മലീമാസമാണ് വീടിനുള്ളിലെ കാഴ്ചകള്‍ . ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കുന്നു അതില്‍ എല്ലമുല്യങ്ങളും ചാനലുകള്‍ക്ക് മുമ്പില്‍ അഴിഞ്ഞു വീഴുന്നു. ദിവസം രണ്ടു മണിക്കൂറില്‍ അതികം ഇന്റെര്നെട്ടിനെട്ടും ഒന്നരമണിക്കൂര്‍ മൊബൈലും ഉപയോഗിക്കുന്ന കുട്ടി എവിടെയെല്ലാം പോകുന്നു എന്ന ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ. പുതിയ ഒരു സര്‍വ്വേ അനുസരിച്ചു നാല്‍പ്പതു ശതമാനം കുട്ടികളും ലംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നാണു പലര്‍ക്കും ഇതിനു പ്രേരണ മാതാപിതാക്കള്‍ കണ്ടു മറന്നു വെച്ചു പോയ ബ്ലു സീഡികള്‍ ആണെന്നും കുട്ടികള്‍ തുറന്നു പറയുന്നു ( സുഗതകുമാരി പറഞ്ഞത്) അപ്പോള്‍ പറഞ്ഞുവന്നത് യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ നമ്മള്‍ തന്നെയാണ് മാറ്റം വേണ്ടത് ആദ്യം നമ്മളിലാണ്

റാണിപ്രിയ പറഞ്ഞു...

ശക്തമായ പോസ്റ്റ്!!!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഒരു സ്ത്രീ, അമ്മ എന്നീ നിലയിലുള്ള താങ്കളുടെ ആശങ്കകള്‍ അസ്ഥാനത്തല്ല. കേരളത്തിലെ ഓരോ സംഭവങ്ങളും എടുത്തു നോക്കുമ്പോള്‍ അതി ഭാവുകത്വമാണ് ആണ് എന്ന് ആരും പറയില്ല. സ്ത്രീ ലോകത്തിനു കരുതലായി ..,സ്നേഹമായി ..കരുണയായി ..കാവലായി മാറുന്ന അങ്ങിനെ അവരെ കാണുന്ന ഒരു സമൂഹം നമ്മുടെ കേരളത്തില്‍ തിരച്ചു വരാന്‍ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം. സന്ദര്‍ഭോചിതമായ പോസ്റ്റ്‌ .

MOIDEEN ANGADIMUGAR പറഞ്ഞു...

നാൾക്കുനാൾ ഇതുപോലുള്ള ഓരോ വാർത്തകൾ കേൾക്കുമ്പോൾ ഭയം തോന്നുന്നു.

ഇതുമായി ബന്ധമുള്ള ഒരു പോസ്റ്റ് എന്റെ ബ്ലോഗിൽ കാണാം.

കൂതറHashimܓ പറഞ്ഞു...

മാറപ്പെടേണ്ടത് നമ്മിലെ മനോഭാവം തന്നെ.
വാക്ചാതുരിയും എഴുത്തു വഴക്കം കൊണ്ടും തിന്മക്കെതിരെ പോരടുമ്പോ ഒരു വേള എനിക്കും ചിന്തിക്കാം തന്നിലും ഇവ്വിതം ചെറിയ തോതിലെങ്കിലും മിസ്സ് യൂസ് നടക്കുന്നുണ്ടോ എന്ന്.
ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട വസ്തുതകള്‍ മാറപ്പെടേണ്ടത് തന്നെ.
നമ്മിലെ കാഴ്ച്ചപ്പാടുകള്‍ നമ്മില്‍ നിന്ന് മാറാത്തിടത്തോളം എല്ല്ലാകാലവും സമൂഹത്തെ മാത്രം പഴി ചാരി എനിക്കും പരിശുദ്ധനാകാം.

ajith പറഞ്ഞു...

കണ്ടും കേട്ടും വായിച്ചും മടുത്തു. വെണ്ണ പോലുള്ള നിയമവും, അഴിമതി ഗ്രഹിച്ച ഒരു സമൂഹവും സ്വാര്‍ഥത നിറഞ്ഞ മനുഷ്യരും കാമരോഗികളായ പുരുഷന്മാരും ചേര്‍ന്ന് കേരളം ഒരു ഭ്രാന്താലയം ആയിരിക്കുന്നു. എന്നും പത്രം വായിക്കുമ്പോള്‍ ഒരുപ്രാവശ്യമെങ്കിലും മോഹിക്കും ഇവിടെ ശരിഅത് നിയമം വന്നിരുന്നുവെങ്കില്‍ എന്ന്. (ഇത് പറഞ്ഞതിന് ഇനി ആരെങ്കിലും എന്റെ നേരെ വാളെടുക്കുമോ എന്തോ)

Ismail Chemmad പറഞ്ഞു...

തികച്ചും കാലികവും ശക്തവുമായ പോസ്റ്റ്‌ .
ക്ലാസ്സിക് കലയെന്നു നാം മലയാളികളും പ്രത്യേകിച്ചു മാധ്യമങ്ങളും buddhi ജീവികളും വാഴ്ത്തുന്ന രതിനിര്‍വേദങ്ങളില്‍ ശ്വേതാ മേനോന്‍മാര്‍ തകര്‍ക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വന്നില്ല എങ്കിലല്ലേ അത്ഭുതമുള്ളു....
ശ്വേതാ മേനോന്‍ പറഞ്ഞത് കേട്ടില്ലേ ...
രതി നിറവേദത്തില്‍ ഞാന്‍ അഭിനയിക്കുകയല്ലായിരുന്നു .. ഞാന്‍ ജീവിക്കുകയായിരുന്നു...
സ്ത്രീ ............ നീ ക്ഷമിക്കുക....... നിന്റെ ശത്രുക്കളില്‍ ഒരാള്‍ നീ തന്നെ യാണ്............

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇപ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങളില്‍ സമര്‍ത്ഥമായി ഇടപ്പെടുന്ന പ്രസക്തമായ പോസ്റ്റ്‌.
വിഷയത്തെ നല്ല രീതിയില്‍ അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍

ഷമീര്‍ തളിക്കുളം പറഞ്ഞു...

വിവര സാങ്കേതിക വളര്‍ച്ചയിലൂടെ മനുഷ്യന്‍ വികാസം സംഭവിച്ചെന്നു പറയുന്പോഴും മനുഷ്യ മനസ്സിനെ ബാധിച്ചിരിക്കുന്ന അന്ധത ക്രമാധീതമായി വളര്‍ന്നുവരുന്നു......! വളരുന്ന ചുറ്റുപാടും സമൂഹവും സംസ്കാരവും എന്തിനേറെ, സ്വന്തം കുടുംബവും ഇതിനു കാരണക്കാര്‍ തന്നെ.

Vayady പറഞ്ഞു...

ഒരു സമൂഹം അതിലെ സ്ത്രീകളോട്‌ പെരുമാറുന്ന രീതിയില്‍ നിന്ന് സംസ്കാരത്തിന്റെ
തോത് അളക്കാമെന്ന് എവിടെയോ വായിച്ചിരുന്നു. പലപ്പോഴും ഇരകള്‍ വിസ്മരിക്കപ്പെടുകയും വേട്ടക്കാര്‍ പൂര്‍‌വാധികം ശക്തിയോടെ മുന്നേറുകയും ചെയ്യുന്നു. മനുഷ്യര്‍ക്കിടയില്‍ ജീവിക്കുമ്പോഴും മനുഷ്യനെ തിരിച്ചറിയാനാവാത്ത അവസ്ഥ.

തീവ്രചിന്തകളുടെ തീപ്പൊരികള്‍ ഈ ലേഖനത്തിലും കാണാം.

HASSAINAR ADUVANNY പറഞ്ഞു...

ഉമ്മു നിങ്ങളുടെ പോസ്റ്റ്‌ നു അനുയോജ്യമാണോ എന്റെ അഭിപ്രായം എന്നറിയില്ല

ഇത് പോലെ സ്ത്രീകളുടെ നേരെ യുള്ള അക്രമം വച്ചു പൊറുപ്പിക്കാന്‍ പറ്റുന്ന ഒരു പ്രശ്നം അല്ല ഇവിടെ പതിമൂന്നു വയസുള്ള ഒരു പയ്യന്‍ ആണ് ഇത് ചെയ്തത് എങ്കില്‍ അറുപതും അന്‍പതും വയസ്സുള്ള ആളുകള്‍ ഇത് പോലെ ചെറിയ കുട്ടികളെ അവരുടെ കാമ വെറി മാറ്റാന്‍
ഉപയോകിച്ച എത്രയോ സംഭവം നമ്മള്‍ ഇതിനകം കേട്ടു കഴിഞ്ഞു ഇത് പോലെ യുള്ള ക്രൂര സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍
ഇത് ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക എന്നതാണ് (ഗള്‍ഫു നാടുകളില്‍ നല്‍കുന്നത് പോലെ വധ ശിക്ഷ ) ഒരു പരിതി വരെ ഇതിനെ തടയാനുള്ള മാര്‍ഗം അതിനു നമ്മുടെ സര്കാരുകളും കോടതികളും തുനിയുന്നില്ല എങ്കില്‍ മലപുറം ജല്ലയിലെ മന്ചെരിക്കടുത്തു കൃഷ്ണ പ്രിയ എന്ന പെണ്‍കുട്ടിയുടെ
അച്ഛന്‍ സ്വീകരിച്ച മാര്‍ഗം എല്ലാ അച്ചന്മാരും സ്വീകരിച്ചു എന്ന് വരും അങ്ങിനെ സംഭവിച്ചാല്‍ അതിനെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

Satheesh Haripad പറഞ്ഞു...

ഇവിടെ എല്ലാവരും പറയുന്നതുപോലെ സ്ത്രീപീഡനങ്ങൾ വർദ്ധിച്ചു വരുന്നതിന്‌ കാരണം ടിവിയിലും സിനിമയിലുമൊക്കെ വരുന്ന അശ്ളീല ദൃശ്യങ്ങളോ അല്പം കാഷ്വൽ ആയുള്ള വസ്ത്രാധരണമോ അല്ല. അതൊക്കെ പണ്ടേ ഉണ്ടായിരുന്നതല്ലേ? ഒരു അശ്ളീല ദ്രിശ്യം കണ്ടെന്നു കരുതി ഉടനെ ആണുങ്ങൾ കണ്ണിൽകാണുന്ന പെൺകുട്ടികളെയൊക്കെ
പീഡിപ്പിക്കാൻ ഇറങ്ങിത്തിരിക്കുമോ?
ഇതിൽ നല്ലൊരു പങ്ക് നമ്മ്ളോരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിനും ഉണ്ടെന്നാണ്‌ എന്റെ വിശ്വാസം.
സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ( സാമൂഹികപരമായും വസ്ത്രധാരണത്തിലും) ഉള്ള രാജ്യങ്ങളിലാണ്‌ അവരോടുള്ള പീഡനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് എന്ന സത്യം നാം അറിഞ്ഞില്ലെന്ന് നടിക്കരുത്. ഇത്തരം അതിരുകടന്ന നിയന്ത്രണങ്ങൾ ആരോഗ്യകരമായ ഒരു സ്തീപുരുഷ ബന്ധത്തിന്‌ ഒട്ടും സഹായകമാകുന്നില്ല.
നമ്മുടെ നാട്ടിൽ അടുത്തയിടെയാണ്‌ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ ഇത്രയും ഒരു വ്യതാസം വന്നത്.ഒരു ഉദാഹരണം പറയാം; ഞാൻ പഠിച്ച ഗവർമെന്റ് സ്കൂളിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടൊയിലറ്റുകൾ തുറന്നതും അടുത്തടുത്തും ആയിരുന്നു. ഒരിക്കൽ പോലും അവിടെ പെൺകുട്ടികളെ ആരെങ്കിലും ശല്യം ചെയ്യുകയോ എന്തിന്‌ ഒരു കമന്റു പറയുക പോലും ചെയ്തിട്ടില്ല. അന്ന് അതൊന്നും അത്ര വലിയ കാര്യമായിരുന്നില്ല. ഇന്നത്തെ സ്കൂളുകളിൽ അങ്ങനെയൊരു കാര്യം നടക്കുമോ?
പണ്ടത്തെപോലെ ഏത് കുളിക്കടവിലാണ്‌ ഇന്ന് സ്ത്രീകൾക്ക് സമാധാനമായി കുളിക്കാനാവുക.?

അപ്പോൾ എങ്ങനെയാണ്‌/എന്നുമുതലാണ്‌ നമ്മുടെ കുട്ടികൾക്കിടയിൽ ഇത്തരം വഴിപിഴച്ച ചിന്തകൾ ഉടലെടുത്ത് തുടങ്ങിയത് എന്ന് നമ്മൾ ചിന്തിക്കണം. ആൺകുട്ടികളെ സംബന്ധിച്ച് പെൺകുട്ടികൾ എന്തോ വലിയ സംഭവം ആണെന്നുള്ള വിചാരം ആണോ? അതുകൊണ്ടാണൊ അവർ ഒരു മാനുഷിക പരിഗണന പോലും പെൺകുട്ടികൾക്ക് ഇപ്പോൾ കൊടുക്കാത്തത്?

പണ്ട് സമരം ചെയ്ത് വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാതെയാക്കിയ അച്ഛനമ്മമാരൊക്കെ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാവും.പണ്ട് ക്ളാസ് കഴിഞ്ഞ് പാർട്ടിക്കാര്യം എന്ന് പറഞ്ഞ് നടക്കുന്നതുപോലെയല്ല, ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ധാരാളം സമയം വെറുതെ കിട്ടുന്നുണ്ട്. അതവരെ മടിയന്മാരാക്കുകയും സാമൂഹികമായുള്ള ഇടപെടലിന്റെ അഭാവം മൂലമുള്ള മൂല്യച്യുതി അവരുടെ സ്വഭാവത്തിലും പ്രകടമാകുന്നു. സാമൂഹ്യബോധമില്ലാത്ത ഒരു തലമുറയിൽ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കണം.
-ഇതിവിടെ തീരുന്നില്ല. സമയക്കുറവുകൊണ്ടു മാത്രം നിർത്തട്ടെ.


ആശംസകളോടെ
satheeshharipad.blogspot.com

mini//മിനി പറഞ്ഞു...

എനിക്ക് പേടിയാവുന്നു,,,

നീലാഭം പറഞ്ഞു...

nalla post...

Lipi Ranju പറഞ്ഞു...

ആ വാര്‍ത്ത വായിച്ച ഷോക്ക് ഇനിയും മാറിയിട്ടില്ല...
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഏതു
സ്ത്രീക്കും അമ്മയ്ക്കും ഉണ്ടാവുന്ന ആശങ്കകളാണ് ഇതൊക്കെ... അതി ഭാവുകത്വം ഒട്ടുമില്ലാട്ടോ
ഉമ്മു അമ്മാര്‍...
സാബു പറഞ്ഞപോലെ കൊട്ടിഘോഷിച്ച് വരുന്ന
അത്തരം സിനിമകള്‍ കൂടി കണ്ടാല്‍ ചേച്ചിമാരോട്
അനിയന്‍റെ പ്രായമുള്ള ആൺകുട്ടികളുടെ
മനോഭാവം കൂടി മാറി കിട്ടും..
സ്വന്തം മക്കളില്‍ ആവശ്യം വേണ്ട മാനുഷിക മൂല്യങ്ങള്‍ വളര്‍ത്താന്‍ ഒരമ്മയ്ക്ക് ആവും എന്നു തന്നെയാണ് എന്‍റെ വിശ്വാസം. അമ്മയ്ക്ക് കഴിയാത്തത് അച്ഛന് കഴിയണം... അതിനു കഴിയാതെ വരുമ്പോള്‍ ആണ് ഇത്തരം ക്രൂരതകള്‍ നടക്കുന്നതും...

Prabhan Krishnan പറഞ്ഞു...

നിയമങ്ങള്‍ക്കൊന്നും ഒരുകുറവുമില്ല നമ്മുടെനാട്ടില്‍.
അതല്പം കൂടുതലുണ്ടങ്കിലേയുള്ളു...!!
ഒരു പത്തുപതിനഞ്ചു കൊല്ലം മുന്‍പും ഇതേ നിയമങ്ങള്‍ തന്നെയായിരുന്നു ഇവിടെ.
അന്നൊക്കെ ഈരീതിയിലുള്ള വാര്‍ത്തകള്‍ വിരളമായിരുന്നു.ഈ കുറഞ്ഞകാലയളവില്‍ ഇലക്ട്രോണിക് മാധ്യമരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റം നമ്മുടെ ചിന്തകളേയും,സംസ്കാരത്തേയും, ഭാഷയേയും എന്നുവേണ്ട ദിനചര്യകളേപ്പോലും പലരീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന സത്യം അംഗീകരിക്കാതെ തരമില്ല.വാര്‍ത്തകള്‍ ഏതായാലും അവയുടെ സ്വഭാവം അതുള്‍ക്കൊള്ളുന്നവരുടെ മനോനിലയനുസരിച്ച് നിസ്സാരവല്‍കരിക്കുകയോ,
തീവ്രവല്‍ക്കരിക്കപ്പെടുകയോചെയ്യുന്നു.
ഇവിടെയാണ്പ്രശ്ശ്നങ്ങളുടെ തുടക്കം.’അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ടെനിക്കായിക്കൂടാ’ എന്നചിന്തയുടെ ഉല്‍ഭവം അവിടെയുണ്ടാവുന്നു.പിന്നെ സാഹചര്യം ഒത്തുവരികയേ വേണ്ടൂ.മുന്‍പേ പോയവര്‍ക്കൊക്കെ നിയമപരമായോ,മറ്റിതര മാര്‍ഗേനയോ ഭയപ്പെടേണ്ട പ്രതിബന്ധങ്ങളോ ശിക്ഷയോ ഒന്നുമുണ്ടായിരുന്നില്ല എന്ന തിരിച്ചറിവ് ഇവിടെ അവന് പ്രചോതനമേകുന്നു.
മാത്യകാപരമായ കടുത്തശിക്ഷഒട്ടും കാലതാമസമില്ലാതെ നടപ്പാക്കുകഎന്ന ഒറ്റപ്രധിവിധി കൊണ്ട് തന്നെ ഈ അവസ്ഥക്ക് നല്ലമാറ്റമുണ്ടാവുമെന്നത് തര്‍ക്കമറ്റകാര്യമാണ്.

വാല്‍ക്കഷ്ണം:
കോടികളുടെ തട്ടിപ്പു നടത്തിയവന് നമ്മുടെ കോടതി ഇപ്പോഴുംവിധിക്കുന്നത് അയ്യായിരം രൂപാ പിഴയും മൂന്നുമാസം തടവും.! അതാണ്നമ്മുടെ നിയമം...!!അതെ,എങ്ങിനെ എന്നതല്ല.ആരാണു ശിക്ഷിക്കുക...എന്നതാണിവിടെ അടുത്തപ്രശ്നം..!

എന്തായാലും
നന്നായി എഴുതി.
കുറേപ്പേര്‍ക്കെങ്കിലും ഒരവബോധംനല്‍കാന്‍ കഴിഞ്ഞല്ലോ.അത്രയുമായി.
ഒത്തിരിയാശംസകള്‍...!!

ഭാനു കളരിക്കല്‍ പറഞ്ഞു...

അരാഷ്ട്രീയ വല്കൃതമായ, മൂല്യച്യുതി വന്ന രാഷ്ട്രീയ പരിസരത്ത് നിന്നും ആണ് നാം ഈ കുറ്റകൃത്യങ്ങളെ മനസ്സിലാക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. പെണ്ണ് പിടുത്തക്കാരനായ ഒരു രാഷ്ട്രീയ നേതാവ് വന്ഭൂരിപക്ഷത്തോടെ ജയിച്ചുകയറുകയും അജിതയെപ്പോലുള്ള ഒരു വനിതാ നേതാവ് ചെരുപ്പേറു എല്കേണ്ടി വരികയും ചെയ്യുന്ന ഒരു രാഷ്ട്രീയ പരിസരത്തില്‍ ആണ് നമ്മള്‍. യഥാ രാജ തഥാ പ്രജ എന്നാണല്ലോ. മൂല്യവത്തായ ഒരു സമൂഹത്തിനായുള്ള മുറവിളിയിലൂടെ നമ്മുടെ സമൂഹം ഇളകി മറിയാതെ നമുക്കീ ദുരവസ്ഥ മറികടക്കാന്‍ ആവില്ല.

ഭാനു കളരിക്കല്‍ പറഞ്ഞു...

ഞാന്‍ പലപ്പോഴും എന്റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഇവിടെ ശ്രദ്ധയില്‍ പെടുത്തട്ടെ.
നമ്മുടെ യുവാക്കള്‍ക്ക്, കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ വഴികാട്ടി ആയി കരുത്തുള്ള ഒരു ആശയം ഇല്ല എന്നതാണ്. എല്ലാ പ്രകാശാല്‍മകമായ ആശയങ്ങളും കെട്ടുപോയിരിക്കുന്നു. കമ്മ്യൂണിസം, ഗന്ധിയിസം, നാരായണ ദര്‍ശനം, ഹിന്ദുയിസം, ഇസ്ലാം എല്ലാം എല്ലാം തെറ്റായ നേതൃത്വങ്ങള്‍ വഴി വിലകെട്ടു പോയിരിക്കുന്നു. അപ്പോള്‍ യുവാക്കള്‍ ഭൌതീക സുഖങ്ങള്‍ക്ക് പിന്നാലെ ആണ്. നാളെ ഒന്ന ഒന്നില്ല അവര്‍ക്ക്. ഇന്നു മാത്രമേ ഉള്ളു. ഇന്നു എങ്ങനെ അടിച്ചു പൊളിക്കണം. എങ്ങനെ പണമുണ്ടാക്കണം. ഇത് മാത്രമാണ് നമ്മുടെ സമൂഹത്തിന്റെ മൊത്തം മന്ത്രം. എങ്ങനെ സുഖിക്കണമെന്നും. എനിക്ക് തോന്നുന്നത് ഈ അവസ്ഥയില്‍ നിന്നും ആണ് കുറ്റകൃത്യങ്ങളുടെ വേര് നമ്മള്‍ തേടേണ്ടത്.
ആശംസകളോടെ.

കൊമ്പന്‍ പറഞ്ഞു...

മ്മു അമ്മാര്‍ പങ്കു വെച്ച ആശങ്കകളോട് ഞാനും നൂറു ശതമാനം യോജിക്കുന്നു
ഇതിനു താഴെ വന്ന കമ്മന്റുകളില്‍ പലതിനോടും യോജിക്കാന്‍ ആവുന്നില്ല പുരുഷന്‍ മാത്രമാണ് സമൂഹത്തിലെ ജീര്‍ണതകള്‍ക്ക് ഉത്തരവാദി എന്നുള്ള വാദം തീര്‍ത്തും തെറ്റാണ്
സ്ത്രീ അമ്മ യാണ് പെങ്ങളാണ് മകളാണ് സഹോദരിയാണ് വേശ്യ യുമാണ്‌ .
സമൂഹത്തില്‍ തെറ്റ് ചെയ്യുന്നവര്‍ ചെയ്യാന്‍ പ്രേരണ നല്ക്കുന്നവര്‍ പുരുഷന്‍ മാര്‍ മാത്രമല്ല സ്ത്രീകളും ഉണ്ട്
നമ്മുടെ സമൂഹത്തിലെ പല കൌമാരങ്ങള്‍ക്കും രതിയുടെ ആദ്യാ നുഭവം ഭാര്യ യില്‍ നിന്ന് ലഭിക്കുന്നതിനു മുന്‍ബ് തന്നെ തന്നെ ക്കാളും പ്രായമുള്ള സ്ത്രീകളില്‍ നിന്ന് ലഭിച്ച കഥ കല്‍ പലരുമായുള്ള സൌഹൃത സംഭാഷണങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കയിഞ്ഞിട്ടുന്ദ് സൃഷ്ട്ടി പരമായ വ്യെതിയാനം കാരണം അതിലൊക്കെയും പുരുഷ ജന്മത്തിനു ശാരീരിക പരമായി വലിയ കോട്ടങ്ങള്‍ സംഭവിക്കാത്തത് കാരണം അത് വാര്‍ത്ത ആകാറുമില്ല ആരും ആക്കാരുമില്ല മാതാ മഹത്വത്തിന്‍ അടയാളങ്ങള്‍ക്ക് സമൂഹം നല്‍കുന്ന മഹത്വം തന്നെ ആണ് ഈ വാര്‍ത്തകള്‍ ഒളിപ്പിച്ചു വെക്കാതെ നമ്മള്‍ അറിയുന്നത് ഇതുപോലെ ഉള്ള ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ അതില്‍ എല്ലാം നമുക്കൊരു പാടവും ഉണ്ട്
ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സമൂഹം മല്ല നമ്മുടെ നീതി ന്യാ യ വേവ്സ്ഥിതി ആണ് പക്ഷെ നീതി ദേവത ഇപ്പോള്‍ കുംബ കര്‍ണാ സേവയിലുമാണ് .
അനുഭവിക്കുക്ക എന്നല്ലാതെ എന്താ പറയുക
ഒരിക്കലും ഈ കിരാത പ്രവര്‍ത്തിയെ വിനീതന്‍ ന്യാകരിക്കുന്നില്ല

അണ്ണാറക്കണ്ണന്‍ പറഞ്ഞു...

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍.
കലികാലം..

Unknown പറഞ്ഞു...

തികച്ചും പ്രസക്തമായ വിഷയം.
ഇന്ന് സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്ന ഒരു വലിയ ആപത്ത് തന്നെയാണ് ഈ തിരിച്ചറിവില്ലായ്മ.
കാലത്തിനൊപ്പമെത്താനുള്ള ഒട്ടത്തിനിടക്കു നാം മനപ്പൂര്‍വ്വം മറന്നുപോകുന്ന മാനുഷിക മൂല്യങ്ങള്‍ വരുത്തുന്ന വിടവ് ഇനിയൊരു പ്രതിരോധവും തീര്‍ക്കാനില്ലാതത്ര നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ആപല്കരമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

നമ്മുടെ കുടുംബത്തിനെ കുഞ്ഞുങ്ങളെ നമ്മള്‍ തന്നെ നോക്കേണ്ടിയിരിക്കുന്നു, വിദ്യാഭ്യാസത്തിലൂടെ, ഉയര്‍ന്ന മുല്യങ്ങളിലൂടെ, സംസ്കരിചെടുത്ത്. അങ്ങിനെ എല്ലാവരും ശ്രമിച്ചെങ്കില്‍!!

അലി പറഞ്ഞു...

വളരെ ഗൌരവമായി നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട വിഷയം തന്നെയാണിത്. ഒറ്റവാക്കിൽ ഒരു പരിഹാരം ഇല്ല. കുടുംബത്തിൽ നിന്നും വിദ്യായങ്ങളിൽനിന്നും ധാർമ്മികമൂല്യങ്ങളും നന്മയും സംസ്കാരവും പഠിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിലല്ല, ഉള്ളവ തന്നെ മാതൃകാപരമായി നടപ്പിലാക്കാനെങ്കിലും കഴിയണം. നന്മയ്ക്ക് വേണ്ടി സമൂഹം ഉണർന്നിരിക്കണം.

കാലികപ്രസക്തമായ പോസ്റ്റ്.

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal...

നാമൂസ് പറഞ്ഞു...

പോസ്റ്റും, പോസ്റ്റിനു ആധാരമായ സംഭവങ്ങളും. അതിനോടുള്ള വായനക്കാരുടെ പ്രതികരണവും എല്ലാം വായിച്ചു.

എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകകയാണ് ഞാനും.

ഇവിടേം സൂചിപ്പിക്കപ്പെട്ടത്‌ പോലെ.. നമ്മുടെ രാഷ്ട്രീയ ബോധവും, സാമൂഹിക ബോധവും, സാംസ്കാരിക ബോധാവുമെല്ലാം ഏറെ വിചാരണ ചെയ്യപ്പെടേണ്ട ഒരവസ്ഥയിലാണ് ഉള്ളത്. മാതൃകാ പരമായ ശിക്ഷ എന്നാല്‍.. ഞാന്‍ മനസ്സിലാക്കുന്നത് തെറ്റിനെ ബോദ്ധ്യപ്പെടുത്തുക എന്നതാണ്. അല്ലാത്തവയെല്ലാം തൊലിപ്പുറത്തുള്ള കേവല ചികിത്സ മാത്രമായിരിക്കും. കൃത്യമായ ബോധം നേടുകയും ബോധാവതകരണം നടത്തുകയുമാണ് ആവശ്യമെന്ന് എനിക്ക് തോന്നുന്നു.

സമൂഹത്തിലേക്ക് തുറന്നു പിടിച്ച കണ്ണുകള്‍ക്ക് ആശംസകള്‍.

ചെറുത്* പറഞ്ഞു...

ചെറുതിവ്ടെ വന്നു, പോസ്റ്റും അഭിപ്രായങ്ങളും വായിച്ചു. അങ്ങനൊരു വാര്‍ത്ത പലരിലൂടെയുമായി അറിഞ്ഞു. ഇനി കുറച്ച് കാലത്തേക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എന്ന പോലെ തന്നെ എഴുത്തുകാര്‍ക്കും ചൂടോടെ ലേഖനങ്ങളെഴുതാനും, ചിലര്‍ക്ക് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഒരു കാരണം കൂടെ ആയി. നടക്കട്ടെ.

സ്ത്രീ പുരുഷ ‘പീഡന’ ചര്‍ച്ചകളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രണ്ട് വശത്തും കുറ്റങ്ങള്‍ ഉണ്ടാകാം. ഇവിടെ പക്ഷേ ആരെ പറയും? തിരക്കുകളും ചര്‍ച്ചകളും കഴിഞ്ഞ് നമ്മുടെ മക്കള്‍ക്ക് നല്ലത് പറഞ്ഞ് കൊടുക്കാനും, നല്ലത് ചിന്തകള്‍ പകരാനും നമുക്കും സമയം ലഭിക്കട്ടെ. നാളത്തെ വാര്‍ത്തകളും ചര്‍ച്ചകളും അവരെ പറ്റി ആകാതിരിക്കട്ടെ.

പ്രാര്‍ത്ഥനയോടെ....

ഫൈസല്‍ ബാബു പറഞ്ഞു...

പതിമൂന്നുകാരനെ അറസ്റ്റ് ചെയ്തതോടെ കഥയുടെ ഒന്നാം ഭാഗം തല്‍ക്കാലം അവസാനിച്ചു എന്ന്‌ പറയാം ,ഇനി വരാന്‍ പോകുന്ന സീന്‍ ഇങ്ങിനെ വായിക്കാം , പതിമൂന്നുകാരന്‍ എനന്ന നിരപരാധിക്കുവേണ്ടി മുംബയില്‍ നിന്നും അതി പ്രശസ്ത ക്രിമിനല്‍ വക്കീലന്മാര്‍ കേസ് ഏറ്റെടുക്കുന്നു ..അവസാനം നാല് വയസ്സായ കുഞ്ഞിന്റെയ്‌ ക്രൂരമായ ആക്രമണത്തില്‍ നിന്നും രക്ഷപെടാനുള്ള ശ്രമത്തില്‍ പറ്റിയ കയ്യബദ്ധം കണക്കിലെടുത്ത് ഈ പാവം പയ്യനെ വെറുതേ വിടുന്നു .....പിന്നെ ഒന്നാം ചരമവാര്‍ഷികത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ ഒരു പൊളിപ്പന്‍ എപിസോടും .എഫ് ഐ ആറില്‍ ഒരു ഫോളോ അപ്പും അതോടെ കഴിഞ്ഞു എല്ലാം .....സാക്ഷര കേരളം സുന്ദര കേരളം

Unknown പറഞ്ഞു...

കാലികം ഈ ലേഖനവും.

വീകെ പറഞ്ഞു...

തെറ്റ് ചെയ്താൽ ശിക്ഷയില്ലാത്ത ഒരേഒരു കുറ്റം ഒരുപക്ഷെ ‘പെൺവാണിഭമായിരിക്കും.’ അവരെ വീരാളിപ്പട്ടു ചാർത്തി കൊണ്ടു നടക്കാനും, ജയിപ്പിക്കാനും വീരോചിതമായി മന്ത്രിമാരാക്കാനും എം‌പിമാരാക്കാനും നമ്മുടെ നാട്ടിൽ ആളുള്ളിടത്തോളം കാലം ഇതെല്ലാം ഇനിയും നടന്നു കൊണ്ടിരിക്കും.
ഇതെല്ലാം കണ്ടു പഠിക്കുന്ന സമൂഹത്തിനു നിർവ്വികാരതയും..!
പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി പീടിപ്പിച്ച് നിശ്ശബ്ദരാക്കും..

Elayoden പറഞ്ഞു...

പ്രസക്ത മായ ലേഖനം, നമ്മുടെ സാംസ്കാരിക അധപതനത്തിന്റെ ആഴങ്ങളിലെക്കുള്ള ഒരു ചൂണ്ടു പലക, അത് പ്രായ വത്യാസമില്ലാതെ വന്നിരിക്കുന്നു. ഒന്ന് മാറി ചിന്തിക്കാന്‍ നമുക്കായെങ്കില്‍...
.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

മനസ്സുകളിൽ മൂല്യബോധത്തിന്റെ , ധർമ്മ ചിന്തയുടെ പുനഃസ്ഥ്പനം തന്നെയാണ് ഈ തലതിരിഞ്ഞ പോക്കിനു പരിഹാരം.പക്ഷെ, പൂച്ചയ്ക്ക് ആരു മണികെട്ടും!

ഉമ്മു അമ്മാർ ഈ പോസ്റ്റിലൂടെ അമ്മമാരുടെ ആധി അവതരിപ്പിച്ചു.

കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ധർമ്മബോധത്തിന്റെ വിത്തുകൾ അവരുടെ മനസ്സിൽ പാകാൻ അമ്മമാർ ശ്രദ്ധചെലുത്തേണ്ടതാണ് എന്ന നിരീക്ഷണം വളരെ പ്രസക്തമായ പോയിന്റാണ്. തുല്യ ഉത്തരവാദിത്തം അച്ഛനുമുണ്ട്‌. നന്മയുടേതായാലും തിന്മയുടേതായാലും ഒന്നാം പാഠം സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്.

അവസരോചിതമായ പോസ്റ്റിനു ഉമ്മു അമ്മാറിനു നന്ദി.

ManzoorAluvila പറഞ്ഞു...

കാലമേ നിൻ തിരിമറിവിൽ
കാവലില്ലാതെയായോ നിൻ
കണക്ക് പുസ്തകത്തിൽ നിമിഷാർദ്ദമാം
കാമവെറിയൊടുക്കും കളിപ്പാട്ടമായോ
പിച്ചി ചീന്തിയെറിയാൻ പാലുകുടിമാറാത്തെ....
പൈതലേയും

കണ്ണുനീർ തുള്ളിയോടെ ആ കുഞ്ഞിനു നിത്യശാന്തി നേരുന്നു

Unknown പറഞ്ഞു...

.....................സാസ്കാരികമായ ഉന്നതിയില്‍ മേനിപറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി ,,,,കാമവേറിയില്‍ ഇപ്പോഴും ഊക്കോടെ മുന്നേറുക തന്നെയാണ്...... ഏറെ പ്രസക്തമായ ഈ ചര്‍ച്ചയില്‍ പരിഹാര മാര്‍ഗങ്ങള്‍ ഉരുത്തിരിയുമെന്നു പ്രത്യാശിക്കുന്നു ...........

Unknown പറഞ്ഞു...

കാലത്തിന്റെ ഒരു പോക്കെ

ishaqh ഇസ്‌ഹാക് പറഞ്ഞു...

പരിണാമഘട്ടത്തിലാണെന്നു തോന്നുന്നു മനുഷ്യന്‍,
മൃഗീയമായചെയ്തികളിലൂടെ അധമനായി....
കൊട്ടിഘോഷിക്കുന്ന വീമ്പ്പറച്ചിലുകളില്‍ മാത്രം ഒതുങ്ങി മൃഗീയതയിലേക്കുള്ള തിരിച്ചു പോക്കിലാണിപ്പോള്‍... ആരെ ആര് കുറ്റം പറയണം...?!!
കാലോചിതമായി പറഞ്ഞ നല്ലകാര്യങ്ങള്‍ക്ക്
ഉമ്മുഅമ്മാറിന്റെ ലേഖനം പ്രശംസാര്‍ഹം തന്നെ.
അഭിനന്ദനങ്ങള്‍.

മദീനത്തീ... പറഞ്ഞു...

ഇതിനു പുരുഷ കേസരികളെ മാത്രം കുറ്റം പറയുന്നതില്‍ ചെറിയ ശരി കേടില്ലേ ഈ പതിമൂന്നു കാരനും ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയത് ഒരമ്മയല്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല അവന്റ അമ്മയാണ് എന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത സത്യമായ ഒരു വസ്തുതയാണ് .

ചര്‍ച്ച ഒന്ന് മാറ്റുന്നതാണ് നല്ലത്

അനിയന്‍ തച്ചമ്പള്ളിയുടെ അഭിപ്പ്രയത്ത്തോട് യോജിക്കുന്നു.

A പറഞ്ഞു...

Satheesh Haripad പറഞ്ഞ കുറെ കാര്യങ്ങളോട് യോചിക്കുന്നു. നമ്മള്‍ സംസ്കാരമില്ലത്തവര്‍ എന്ന് വിളിക്കുന്ന നാടുകളില്‍ ഇങ്ങിനെയൊന്നും നടക്കുന്നതായി കേള്‍ക്കുന്നില്ല. എവിടെയാണ് കുഴപ്പം?

Mizhiyoram പറഞ്ഞു...

ഒരു ചങ്കിടിപ്പോടെയാണ് ഇത് വായിച്ച് തീര്‍ത്തത്. ആനുകാളികമായി വളരെ പ്രസക്തമായ ഒരു വിഷയം അതിന്‍റെ പരിപൂര്‍ണ്ണ ഗൌരുവം ഉള്‍ക്കൊണ്ട്‌ തന്നെ അവതരിപ്പിച്ച ഉമ്മു അമ്മാറിനു എന്‍റെ വിനീതമായ കൂപ്പുകൈ. ഇവിടെ സ്ത്രീ പുരുഷ വിഭാഗിയതല്ല വിഷയം. ഈ സമൂഹത്തില്‍ നടക്കുന്ന ഏതൊരു തെറ്റുകള്‍ക്കും സ്ത്രീയും പുരുഷനും ഒരുപോലെ പങ്കാളികളാണ്. സമൂഹത്തിലെ ഏതൊരു തിന്മ എടുത്തുനോക്കിയാലും നമുക്കത് ബോധ്യമാകും. അമ്മയുടെ മടിത്തട്ടില്‍, അമ്മയുടെ ശാസനയും ലാളനയും ഏറ്റു വാങ്ങിയിട്ടാണ് ഏതൊരു ക്രിമിനലും അവന്‍റെ കുട്ടിക്കാലം ചിലവഴിച്ചിട്ടുണ്ടാവുക. ഭൂരിഭാഗം ക്രിമിനലുകളും സാഹചര്യ ചുറ്റുപാടുകള്‍കൊണ്ട് അതിലേക്കു എത്തിപെട്ടവരായിരിക്കും.
ബന്ധങ്ങള്‍ക്ക് മൂല്യങ്ങള്‍ നല്‍കാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കിന്നത് എന്നത് ഒരു യാഥാര്‍ത്യമാണ്. 'ഞാനും എന്‍റെ കെട്ട്യോനും ഒരു തട്ടാനും' എന്ന കാഴ്ചപാടിലേക്ക് സമൂഹം മാറിയിരിക്കുന്നു. സ്നേഹവും മനുഷത്വവും, അതിന്‍റെ പ്രാധാന്യവുമാണ് നമ്മുടെ മക്കള്‍ക്ക്‌ നമ്മള്‍ ആദ്യമായി നല്‍കേണ്ട പാഠം.
മനുഷത്വം നഷ്ടപ്പെടുന്ന ഒരു വ്യക്തിക്കെ ക്രൂര വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയോ. നമ്മളില്‍ നിന്നും, നമ്മുടെ കുടുംബത്തില്‍ നിന്നും തുടങ്ങാം നമുക്ക് ഒരു നല്ല നാളെയുടെ തുടക്കം. മുമ്പ് ഞാനെഴുതിയ
"റാഷിദ് നല്‍കിയ പാഠം" എന്ന ബ്ലോഗിലെ ചില വരികള്‍ ഇവിടെ അനുസ്മരിക്കല്‍ അവസരോചിത് മാണെന്ന് തോന്നുന്നു.

Jazmikkutty പറഞ്ഞു...

അമ്മയുടെ ആവലാതിയും,ആധിയും ശെരിക്കും നിഴലിക്കുന്ന പോസ്റ്റ്‌.. അമ്മമാര്‍ എന്നും ജാഗരൂകരായി നില്‍ക്കെണ്ടവര്‍...പെണ്മക്കള്‍ സുരക്ഷിതമാകണമെങ്കില്‍ അവരോടു തന്നെ സ്വയരക്ഷയ്ക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറയുകയേ രക്ഷയുള്ളൂ..... ആക്രമിക്കപ്പെടുമ്പോള്‍ പ്രതികരിക്കുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ സമൂഹവും ശ്രദ്ധ പുലര്‍ത്തുന്നത് നന്നായിരിക്കും...

shabu thomas പറഞ്ഞു...

ഒരുപാട് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കാര്യം ആയതുകൊണ്ട് പ്രത്യേകിച്ച് ഒരു വികാരവും തോന്നുന്നില്ല. ആ രീതിയില്‍ മനസ്സ് മരവിച്ചുപോയി. അപ്പന്‍ മകളെ കൂട്ടിക്കൊടുക്കുന്ന കാലമാണിത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് പിഴയ്ക്കുന്നത്? അതോ, നമ്മള്‍ക്ക് തന്നെയാണോ പിഴച്ചത്?

http://www.swapnajaalakam.com/

grkaviyoor പറഞ്ഞു...

നല്ല പോസ്റ്റ്‌

yousufpa പറഞ്ഞു...

വധ ശിക്ഷയിൽ കുറയാത്ത ശിക്ഷ .അതു തന്നെ മാർഗ്ഗമുള്ളൂ.
പിന്നെ വേലി തന്നെ വിളവ് തിന്നുമ്പോൾ നമുക്കെന്ത് നീതി..വ്യവസ്ഥ...
വെറുതെയല്ല ചാവേറുകളൂം തീവ്ര വാദികളൂം ഉണ്ടാകുന്നത്.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) പറഞ്ഞു...

സമൂഹത്തിലെ ഇത്തരം അക്രമങ്ങള്‍ക്കെതിരെ നൂറായിരം അഭിപ്രായങ്ങളാണ്. ഇതിനുള്ള മൂലകാരണവും പ്രതിവിധിയും ആരും അന്വേഷിക്കുന്നില്ല. എവിടെയാണ് പിഴച്ചത്...? ആര്‍ക്കാണ് പിഴച്ചത്..?
സമൂഹത്തിനോ വ്യക്തിക്കോ...?

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ശ്രീജ മോളുടെ ദുരവസ്ഥ അറിഞ്ഞു എന്റെ ഹൃദയം നുറുങ്ങിപ്പോയി ഒരു 13 കാരന്റെതാണ് ഈ ചെയ്തി എന്ന് കേട്ടപ്പോ നമ്മള്‍ ഈ വിധം എങ്ങോട്ട് പോക്കുന്നു എന്ന് ചിന്തിച്ചു പോക്കുന്നു

കേരളത്തിലെ കുടുബങ്ങളെ ബാധിച്ച മുല്യച്ചുതിയാണ് വര്‍ധിച്ചു വരുന്ന കുറ്റ കൃത്യങ്ങളുടെ കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു .നമ്മുടെ പാരമ്പര്യം നമ്മള്‍ എന്നെ മറന്നു . ടെലിവിഷനും സിനിമയും മാധ്യമങ്ങളും ഇന്റര്‍നെറ്റും മലയാളിയുടെ മനസിലേക്ക് അധമ ചിന്താ ധാര ആണ് ഒഴുക്കുനത് .

ലൈഗികത എന്താണ്‍ എന്നും അത് എന്തിനുള്ള താണെന്നും എങ്ങനെ ആയിരിക്കണം എന്നുള്ള കാര്യങ്ങള്‍ സ്കൂള്‍ , കോളേജ് തലം മുതല്‍ പഠിപ്പികണം. നല്ല കൌണ്സിലിംഗ് എല്ലാപേര്‍ക്കും നടത്തണം , മാതാപിതാക്കന്മാര്‍ക്ക് മക്കളെ വഴിനടതികേണ്ടതിനെ കുറിച്ചും ക്ലാസുകള്‍ എടുക്കണം എങ്കിലേ നന്നാവു .

അശീല സൈറ്റുകളെ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കുക , കുടാതെ നല്ല നിയമ പരിജ്ഞാനം യുവാക്കളില്‍ ഉണ്ടാക്കി കൊടുക്കുക , യുവാക്കളുടെ ചിന്താ എനര്‍ജി അതോകെ നല്ല സ്പോര്‍ട്സ് തുടങ്ങിയ വഴികളിലേക്ക് തിരിയട്ടെ അതിനു ഒരു വലിയ പദ്ധിതന്നെ വേണം എന്ന് നോന്നുനു .അല്ലാതെ ഇതിനെ കുറിച്ച ചര്‍ച്ച ചെയ്തുഎന്നത് കൊണ്ടോ ? കുറെ പേരെ ഓടിചിട്റ്റ് തല്ലി ജയിലില്‍ അടച്ചത് കൊണ്ടോ ? മാധ്യമ വിചാരണ നടത്തി ചര്‍ച്ചയും ആഘോഷവും തുടങ്ങിയ പാഴ് വേല നിര്ത്താര്‍ ആയി എന്ന് തോന്നുന്നു . ഇന്നിയും ഇത്തരം കാഴ്ചകള്‍ കാണാന്‍ ഇടവരുതെ

വല്ല നന്മയും നിങ്ങള്‍ ആഗ്രഹിക്കുനുന്ടെങ്കില്‍ ഈ ചടങ്ങുകള്‍ തിര്‍ത്തു. ശാന്തവും നിശബ്ധവുമായ
പ്രവര്തിയാന്നു ആവശ്യം . ഒരു കാര്യം ഞാന്‍ നിര്‍ബന്ധബുന്ധിയോടെ പറയുന്നു സ്നേഹം വികാസമാണ് സ്വാര്‍ത്ഥത ഹ്രെസവും അതുകൊണ്ട് എല്ലാപേരെയും സ്നേഹിക്കുക സ്നേഹം ഒരിക്കലും വ്യര്‍ത്ഥമായി പോകില്ല തിര്‍ച്ച

എന്റെ സഹജീവികളെ സഹായിക്കാന്‍ സാധികണെ എന്നു മാത്രമാണ് എന്റെ പ്രാര്‍ത്ഥന നിങ്ങളും അങ്ങനെ ആയിരിക്കു , ആശംസകള്‍ ........അഭിപ്രായം വ്യക്തിപരം .മണ്‍സൂണ്‍

NB : http://kelkathashabdham.blogspot.com ; http://njaanpunyavalan .blogspot.com ഞാന്‍ ഇവിടെ കാണും

അനശ്വര പറഞ്ഞു...

പ്രസക്തമായ വിഷയം..നല്ല പോസ്റ്റ്..
ആ ക്രുരതയുടെ പിന്നിൽ ആ പതിമൂന്നുകാരനല്ലാതിരിക്കട്ടെ..!
നമ്മുടെ സാംസ്കാരിക ഉയർച്ച ഇവിടെ വരെ എത്തി നില്ക്കുന്നു..!!
ലജ്ജിച്ച് തല താഴ്ത്താൻ പോലുമാകാതെ...

ചാണ്ടിച്ചൻ പറഞ്ഞു...

ഒന്നും പറയാന്‍ പറ്റുന്നില്ല :-(

Satheesh Haripad പറഞ്ഞു...

മൺസൂൺ നിലാവ് പറഞ്ഞതിൽ ഒരു പ്രധാന പോയിന്റ് ഉണ്ട് -കൗൺസിലിം‍ഗ്. ശരിയായ ലൈംഗികവിദ്യാഭ്യാസം/ ബോധവൽക്കരണം ഇന്ത്യയിലെ കുട്ടികൾക്ക് കൗമാരകാലത്ത് കിട്ടുന്നില്ല എന്നതും ഈ അരാജകത്വത്തിന്‌ ഒരു പ്രധാന കാരണമാണ്‌. അത്തരം അറിവുകൾ ശരിയായി ലഭിക്കുന്നതിന്‌ മുൻപ് പോൺ വീഡിയോകളിലേക്കും മറ്റും തിരിയുന്ന കുട്ടികൾ വഴിതെറ്റിപ്പോവുകയും മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്നവിധത്തിൽ സമൂഹത്തൊനൊരു ശാപമാവുകയും ചെയ്യുന്നതിൽ എങ്ങനെ അത്ഭുതപ്പെടാനാണ്‌.

പിന്നെ, ഇന്റർനെറ്റിനെ കുറ്റം പറയുന്നതിനുമുൻപ് നമ്മൾ ഒന്ന് ആലോചിക്കണം. ഇന്റർനെറ്റ് എന്ന സാങ്കേതിക വിദ്യ ഇത്യയിൽ മാത്രമുള്ള ഒന്നല്ലല്ലോ.
അടുത്തകാലത്ത് ഒരു സർവേ പ്രകാരം ഏറ്റവും കൂടുതൽ സ്വകാര്യ അശ്ളീല ക്ളിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ്‌. ബാക്കിയുള്ളിടത്തൊക്കെ അത്തരം സൈറ്റുകൾ ആളുകൾ സന്ദർശിക്കുന്നുണ്ടെങ്കിലും അവർ മറ്റുള്ളവരുടെ സ്വകാര്യ വീഡിയോകൾ വളരെ അപൂർവമായി മാത്രം ( വ്യക്തിവൈരാഗ്യത്തിന്റെ പേരിലാവാം പ്രധാനമായും) ആണ്‌ പ്രചരിപ്പിക്കുന്നത്.
ലൈഗികമായി ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളും അടിച്ചമർത്തലുമുള്ള നാടുകളിൽ ആണ്‌ പെൺകുട്ടികൾക്ക് സ്വൈര്യമായി ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ട് എന്ന് സാരം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരിയായ പ്രായത്തിൽ ലൈംഗികമായ ബോധവൽക്കരണം നൽകേണ്ടത് വളരെ അത്യാവശ്യമാണ്‌. ആൺകുട്ടികൾ മാത്രം നന്നായതുകൊണ്ട് ഒരു സമൂഹം നന്നാവില്ല എന്നും മനസ്സിലാക്കണം.

kazhchakkaran പറഞ്ഞു...

ഇന്റർനെറ്റും, മൊബൈൽഫോണും, മദ്യവും, മയക്കുമരുന്നുകളും അരങ്ങു വാഴുന്ന ഈ കാലത്ത് സ്ത്രീജീവിതത്തിന് ഒരു സുരക്ഷയുമില്ല എന്ന കാര്യം വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്ന രീതിയിലുള്ള പത്രവാർത്തകൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ പതിമൂന്നുവയസ്സുകാരനിൽ വരെ... പേടിപ്പെടുത്തുന്ന വാർത്തകൾ..!

Yasmin NK പറഞ്ഞു...

ആ വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ മാറിയിട്ടില്ല.വല്ലാത്ത ഒരു കാലമാണിത്. എങ്ങനെയാണു നമ്മള്‍ നമ്മുടെ കുട്ടികളെ ഇതില്‍ നിന്നൊക്കെ കാക്കുക. പെങ്കുട്ടികള്‍ ഉള്ള അമ്മമാര്‍ക്ക് മാത്രമല്ല ആധി. ആണ്‍കുട്ടികളുടെ അമ്മമാര്‍ക്കും ഉണ്ട് അതേ അളവില്‍. ചുറ്റിനും കഴുകന്‍ കണ്ണുകളുമായ് നടക്കുന്ന കാപാലികന്മാരില്‍ നിന്നും തന്റെ കുഞ്ഞിനെ എങ്ങനെ കാക്കും എന്ന വേവലാതി. ഒരു ആണ്‍കുട്ടിയും കുറ്റവാളിയായ് ജനിക്കുന്നില്ലല്ലൊ. അവനെ അങ്ങനെ ആക്കുന്നത് ചുറ്റുപാടുകളാണു. സിനിമ കാണുമ്പോള്‍,നെറ്റില്‍ സെര്‍ച് ചെയ്യുമ്പോല്‍ ,മൊബൈല്‍ യൂസ് ചെയ്യുമ്പോള്‍,ഒക്കെ പേടിയാണു ശരിക്കും. ഇല മുള്ളില്‍ വീണാലും മുള്ള് ഇലേല്‍ വീണാലും കേട് ഇലക്ക് തന്നെ എന്ന കാഴ്ചപ്പാടൊക്കെ മാറി ഇപ്പൊ. മുള്ളിനും കേട് പറ്റും എന്നന്നേക്കുമായ്.എനിക്ക് രണ്ട് ആണ്‍കുട്ടികളാണു,ഞാനവരോട് എപ്പഴും പറയുന്ന ഒരു കാര്യമാണത്.
സമ്പത്ത് കൊണ്ടും സന്താനങ്ങളെ കൊണ്ടുമാണു ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരിക എന്നത്രെ. പടച്ചോന്‍ കാക്കട്ടെ എല്ലാവരേയും.

Unknown പറഞ്ഞു...

നിശാസുരഭി,
ഞാന്‍ എന്റെ ഭാഷയില്‍ പ്രതികരിക്കട്ടെ?
ഇതെല്ലാം "കട്ടിളപ്പടിയുടെ" കുഴപ്പമാണ്. സ്വന്തം മക്കള്‍, സമൂഹത്തിനും, നാടിനും, കുടുംബത്തിനും ഉപകാരപ്പെടുന്നവന്‍(ള്‍)ആയിരിക്കണം, എന്ന് ആഗ്രഹിച്ചു വളര്‍ത്തുന്ന എത്ര മാതാ പിതാക്കള്‍ ഇന്നുണ്ട്? ഇന്ന് എല്ലാവര്ക്കും തിരക്കാണ്.
(പണത്തിന്റെയും, ആഡംഭരത്തിന്റെയും പിന്നാലെയുള്ള ഓട്ടം)
ഈ വ്യവസ്ഥിതി തന്നെ മാറണം.നല്ല കുടുംബത്തില്‍ നിന്ന്, നല്ല മക്കള്‍ വളര്‍ന്നു വരും.

അച്ചന്റെയല്ലേ പോത്ത്, പോത്തിന്റെയല്ലേ കിടാവ്; ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

നല്ല പോസ്റ്റ്...നന്നായിരിക്കുന്നു.
മനോരോഗികൾ ഇവരെ കല്ലെറിഞ്ഞുകൊല്ലണം

അന്വേഷകന്‍ പറഞ്ഞു...

വളരെ പ്രസക്തിയുള്ള പോസ്റ്റ്..കേട്ടാൽ ഞെട്ടുന്ന വാർത്തകൾ കൂടി വരുമ്പോൾ ഇതിനൊക്കെ കാരണം സ്ത്രീ തന്നെയോ എന്നല്ല എന്റെ ചിന്ത.. പകരം.. നമ്മൂറ്റെ അമ്മയും പെങ്ങളും മകളും ഒക്കെ എത്ര മാത്രം സുരക്ഷിതരാണെന്ന അരക്ഷിത ബോധമാണ്.. എന്താണു ഈ അതിക്രമങ്ങൾക്ക് ഇത്രയും കാരണം..? തീർച്ചയായും നവമീഡിയാകളുടെയും മറ്റും അതിപ്രസരം ഒരു കാരണമാണ്... സമൂഹത്തിന്റെ കാഴ്ചപ്പാടിൽ തന്നെ കാര്യമായ മാറ്റങ്ങൾ വേണ്ടിയിരിക്കുന്നു.. ഒരുപാട് ചർച്ച ചെയ്യപ്പേടേണ്ട വിഷയം തന്നെ...

jayaraj പറഞ്ഞു...

nalla post ennu paranju theerkkunnilla. ithu valare chindikkenda kaaryamanu. karanam nammude samooham maarikondirikkunnu. vidyabhyasathilum matthum nammal eerre munnil ennu uttam kollumpozhum naam saamskaarikaparamayi eere pirakottu poikondirikkunnu. ippol nadakkunna ere kuttakrithyangalum nadathunnathu cheruppakkaaraanu. athile eettavum oduvilathe onnayirikkam ithu. inganepoyaal naale enthakum ennnu chindichal oru pakshe bhraandu pidikkum...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സ്ത്രീയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രം കാണാന്‍ പ്രേരിപ്പിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ രൂഢമൂലമാവാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മനുഷ്യ സമൂഹത്തെ ഒട്ടാകെ നന്മയിലേക്കു നയിക്കുവാന്‍ വേണ്ടിയെന്ന വാദവുമായി പിറവിയെടുത്ത നിരവധി മതങ്ങളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്ര കാലം ഇവിടെ നിലനിന്നിട്ടും സ്ത്രീയുടെ ഈ അവസ്ഥ കൂടുതല്‍ വഷളായിത്തീരുകയാണെന്നാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണമെങ്കില്‍ സ്ത്രീകള്‍ തന്നെ ഇത്തരം കപട പ്രസ്ഥാനങ്ങളെ തിരിച്ചറിയുകയും, പിഴുതെറിയുകയും ചെയ്യുന്നതിന് ആത്മാര്‍ത്ഥമായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു. അതല്ലാതെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് അരൊക്കെയോ എഴുതി വച്ച ശ്ലോകങ്ങള്‍ അയവിറക്കി പരിതപിച്ചതു കൊണ്ടൊന്നും യാതൊരു കാര്യവുമില്ല.

ഐക്കരപ്പടിയന്‍ പറഞ്ഞു...

എല്ലാവർക്കും തിമിരം, നമ്മൾ-
ക്കെല്ലാവർക്കും തിമിരം
കാഴ്ചകൾ കണ്ടു മടുത്തൂ
കണ്ണടകൾ വേണം...
കണ്ണടകൾ വേണം...

അജ്ഞാതന്‍ പറഞ്ഞു...

തനിച്ചൊരു പെങ്കുഞ്ഞുമായി ജീവിക്കുന്നതുകൊണ്ട്തന്നെ ഉത്കണ്ഠയും ഭയവും ഇരട്ടിച്ചു..സ്കൂള്‍ബസ്സ്‌ അഞ്ചുമിനിട്ട് വൈകിയാല്‍ പല ദുഷ്ചിന്തകളും മനസ്സിലേക്ക് കടന്നുവരും.. സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല,കേരളം ഇപ്പോള്‍ ഇങ്ങിനെയൊക്കെയാണ്.. :(

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

പുതുമുഖത്തിൻ നിതംബത്തിൽ നിന്നും
മുഖമെടുക്കാത്ത ക്യാമറ...
ജീവിതം സഫലമായെന്നു പ്രേക്ഷകർ
കാലമേ
കലികയറാതിരിയ്ക്കുന്നതെങ്ങനേ...!
-കുരീപ്പുഴ

Basheer Vallikkunnu പറഞ്ഞു...

>>>ഒരു സ്ത്രീ, അമ്മ എന്നീ നിലയിലുള്ള എന്റെ ആശങ്കകളാണ് ഈ പോസ്റ്റില്‍ ഞാന്‍ പങ്കു വെച്ചത്. ചിലതൊക്കെ അതി ഭാവുകത്വമാണ് ആണ് എന്ന് തോന്നാം<<

അതിഭാവുകത്വമില്ല. നന്നായി എഴുതി.

sids പറഞ്ഞു...

മലീനസമായ സാ‍മൂഹ്യ ചുറ്റുപാടുകൾ വ്യക്തികളുടെ സ്വഭാവങ്ങളെയും ചിന്തകളെയും മാറ്റിമറിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്..നമ്മുടെ സമൂഹത്തെ ഇത്തരത്തിൽ മാറ്റിമറിച്ചതിൽ മാധ്യമങ്ങളുടെ പങ്കും നമുക്ക് പൊറുക്കാൻ പറ്റുന്നതല്ല. എരിവുള്ള വാർത്തകൾ ഒന്നാം പേജിൽ പൊടിപ്പും തൊങ്ങലും നൽകി വായനക്കാരോടൊപ്പം അവരും ആസ്വദിക്കുകയായിരുന്നു. അങ്ങനെ കുറ്റകൃത്യങ്ങൾക്ക് അവർ പ്രസക്തിയില്ലാതാക്കി ...ഈ കോളങ്ങളിൽ നമ്മുക്ക് വേണ്ടപ്പെട്ടവർ വരുമ്പോഴേ നമ്മുടെ ആസ്വാദനം ആ‍ശങ്കയായി മാറൂകയുള്ളൂ.... നമുക്ക് നമ്മൂടെ കുഞ്ഞുങ്ങളെ വളർത്താം പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച്, പരസ്പരം സഹായിക്കാൻ പഠിപ്പിച്ച്, അങ്ങനെ മാറ്റിയെടുക്കാം നമുക്ക് നമ്മുടെ സമൂഹത്തെ.... ആശംസകൾ

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പ്രതികരിക്കാന്‍ സമൂഹമുണ്ട്. എന്നിട്ടോ? ഓരോ തെറ്റിന് ശേഷവും അതിലും വലിയ തെറ്റുകള്‍ പിറ്റേന്ന് വാര്‍ത്തയാവുന്നത് മിച്ചം. ചാനലുകളില്‍ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമായി അരമണിക്കൂര്‍ വാര്‍ത്തകള്‍ വേണ്ടി വരുന്നിടത്താണ് കാര്യങ്ങള്‍. സ്വന്തം കുടുംബത്തില്‍ നിന്നും തുടങ്ങേണ്ട തിരുത്തലുകളാണ് അവശേഷിക്കുന്ന പ്രതിരോധമാര്‍ഗം. നാടോടുന്നതിനു നടുവേ ഓടും മുമ്പേ ഒന്നാലോചിക്കാന്‍ നമ്മുടെ മക്കളെയെങ്കിലും നാം പ്രാപ്തരാക്കിയെ തീരൂ.

Manoj vengola പറഞ്ഞു...

നമ്മുടെ നാട്ടില്‍ സ്ത്രീ ഇന്നും സുരക്ഷിതയല്ല.കുഞ്ഞുങ്ങളും.

നികു കേച്ചേരി പറഞ്ഞു...

കാഴ്ച്ചപ്പാടുകൾ വികലവും...കപടസദാചാരവും ..ഈ സമൂഹത്തിൽ കഠിന ശിക്ഷാനിയമവും ഫലിക്കുമെന്ന് തോന്നുന്നില്ല.

അകക്കണ്ണിന്റെ വെളിച്ചം പറഞ്ഞു...

യാഥാര്‍ത്ഥ്യം ചിലപ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും
അപ്പുറത്താണ്. പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും ,
വിദ്യാ സമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം
വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണ്.ithil stree yude
pankenthanu? avarude nilapaadenthaanu? athonnum parayaathe ulla
vilapikkal verum theruvu rodhanam mathramaanu....

MT Manaf പറഞ്ഞു...

പിഞ്ചു മനസ്സുകളില്‍ പോലും മുളപൊട്ടി വരുന്ന വെറി പിടിച്ച ചിന്തകള്‍ സമൂഹം സമ്മാനിക്കുന്നതാണ്. ചികിത്സ അനിവാര്യം!

Yasmin NK പറഞ്ഞു...

മെയില്‍ ഐഡി അറിയാത്തത് കൊണ്ട് പുതിയ പോസ്റ്റിന്റെ ലിങ്ക് അയക്കാന്‍ വയ്യ. വരുമല്ലോ..

തൂവലാൻ പറഞ്ഞു...

ആ പതിമൂന്ന്കാരന്റെ ഭാവി എന്തായിരിക്കും!!!

Umesh Pilicode പറഞ്ഞു...

ഈ വിഷയത്തില്‍ ഇവിടെ പറഞ്ഞതില്‍ കൂടുതല്‍ ഞാനെന്തു പറയാന്‍ ?

..naj പറഞ്ഞു...

ജീവിതമെന്നത്‌ അടിച്ചു പൊളിക്കാനുള്ളതെന്നു കരുതി ഇയാം പാറ്റകളെ പോലെ പാഞ്ഞടുക്കുന്നത് തങ്ങളെ വലവീശി പിടിച്ചു ചൂഷണം ചെയ്യുന്നവരിലെക്കാനെന്നു തിരിച്ചറിയുന്നത്‌ വളരെ വൈകിയായിരിക്കും. ഇന്റര്‍നെറ്റും , ഇലക്ട്രോണിക് മീഡിയയും അശ്ലീലതയില്‍ തിമിര്താടുമ്പോള്‍ ഇതൊന്നും അശ്ലീലമാല്ലെന്ന രീതിയില്‍ കലയുടെ പേരില്‍ സിനിമകളില്‍ തങ്ങളുടെ നഗ്നത കാണിച്ചു സ്ത്രീത്വത്തെ അപമാനിക്കുന്ന താരങ്ങള്‍ക്കെതിരെ നിയമവും, സംസ്കാരവും, സ്ത്രീ സമൂഹവും ശബ്ധിക്കെണ്ടിയിരിക്കുന്നു. അശ്ലീലത വെച്ചുള്ള സിനിമകളുടെ മാര്കെട്ടിംഗ് നെറ്റ് വര്‍ക്കായി എല്ലാ ചാനലുകളും മാറിയിരിക്കുന്നു. . ചാനലുകള്‍ കുടുമ്പ സദസ്സുകളില്‍ വെച്ച് വിളമ്പുന്നത് "രതിനിര്‍വേദങ്ങളുടെ" മസാലകള്‍ ആകുമ്പോള്‍ സമൂഹം രോഗാ തുരമാക്കുന്നതില്‍ അവരുടെ പങ്കു വ്യക്തമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ ആഗോഷമാക്കി കൊണ്ടുനടക്കുന്നതും ഇവര്‍ തന്നെ...!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

പത്രങ്ങളില്‍ ഇപ്പോഴും വിഷയം ഇതുതന്നെ.

Renjith പറഞ്ഞു...

ആഴത്തിലുള്ള ഒരു ചര്‍ച്ച ആവശ്യപ്പെടുന്ന പോസ്റ്റ്‌...ഏറ്റവും ചുരുക്കി എന്റെ അഭിപ്രായം ഇങ്ങനെ പറയുന്നു....അത്തരം ക്രൂരത ചെയ്യുന്ന കുട്ടിയില്‍ ലൈംഗിക വിചാരം തെറ്റായി വളര്‍ന്നിരിക്കുന്നു...എങ്ങനെ തെറ്റായി.? സമൂഹം തെറ്റിച്ചു....!!! സമൂഹം എങ്ങനെ തെറ്റായി...?? തെറ്റായ വീക്ഷണം ഉള്ള കുടുംബങ്ങളുടെ കൂട്ടം സമൂഹത്തെ തെറ്റിച്ചു.....!!! കുടുംബങ്ങളെ ആര് തെറ്റിച്ചു ??? കുടുംബ അംഗങ്ങളുടെ പന്ചെന്ദ്രിയങ്ങളിലൂടെയുള്ള അറിവ് ശേഖരനത്തിലെ തെറ്റായ അറിവുകള്‍ !!!! ആ തെറ്റായ വീക്ഷണങ്ങള്‍ ആര് കൊടുക്കുന്നു..?? അവര്‍ കാണുന്ന പുസ്തകങ്ങള്‍ വഴിയകാം,,സിനിമ പോലുള്ള മാധ്യമങ്ങള്‍ വഴിയാകം,സുഹൃത്തുക്കള്‍ വഴിയകം...!!...ഈ മാധ്യമങ്ങളെയും സാംസ്കാരിക രൂപങ്ങളെയും ആരാണ് തെറ്റിക്കുന്നത്..??? അവരെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള സ്രോതസ്സുകള്‍ മാത്രമായി കരുതുന്ന മുതലാളിത ദല്ലാള്‍മാര്‍...!!! അവരെന്തിനാണ് ഇങ്ങനെ തെറ്റായ സമൂഹത്തെ വളര്‍ത്തി കാശുണ്ടാക്കുന്നത് അല്ലാതെ കാശുണ്ടാക്കാന്‍ പറ്റില്ലേ...???? കാശുണ്ടാക്കാം,.. പക്ഷെ ലാഭം ലാഭം പിന്നെയും ലാഭം എന്നരീതിയില്‍ കാശുണ്ടാക്കണമെങ്കില്‍ , അടിമ കിടക്കുന്ന തമ്മില്‍ തല്ലുന്ന ... അനിയന്ദ്രിത രതിയില്‍ മുങ്ങുന്ന.... കുടംബ മൂല്യങ്ങള്‍ തകര്‍ന്ന ...സൌഹൃദങ്ങള്‍ക്ക് സ്ഥാനമില്ലാത്ത... ഇപ്പോഴും പരസ്പരം മത്സരിക്കുന്ന.... അപരനെ പിന്തള്ളാന്‍ എന്ത് വൃത്തികെട്ട മാര്‍ഗവും പഠിപ്പിക്കുന്ന...സ്വന്തം കാര്യം മാത്രം നോക്കാന്‍ പഠിപ്പിക്കുന്ന എന്നാല്‍ വലിയ വായില്‍ ലോകത്തെ വിപ്ലവങ്ങളെ കുറിച്ച് വെറുതെ വായിട്ടലക്കുന്ന ഒരു സമൂഹം വേണം അവരില്‍ നിന്ന് മാത്രമേ അവര്‍ക്ക് സ്ഥിരമായ ലാഭം ലാഭം പിന്നെയും ലാഭം ഉണ്ടാവുകയുള്ളൂ.....!! ലാഭാമില്ലാതെ ലോകം വളരില്ലല്ലോ...???? വളരില്ല ലാഭം വേണം..പക്ഷെ പിന്നെയും പിന്നെയും കൊള്ള ലാഭമെന്നത് ഉണ്ടാക്കണമെങ്കില്‍ നിങ്ങള്ക്ക് ഇടയ്ക്കിടയ്ക്ക് സാധനങ്ങള്‍ ഉണ്ടാക്കികൊന്ടെയിരിക്കണം....അതിനു ആവശ്യക്കാര്‍ ഉണ്ടായാലും ഇല്ലെങ്കിലും..!!!! അപ്പോള്‍ പിന്നെ എങ്ങനെ സാധനങ്ങള്‍ ചിലവാക്കും....???
അതിനാണ് ഇല്ലാത്ത ഇക്കിളികള്‍ ഉണ്ടാക്കുന്നത്‌ ഇല്ലാത്ത അക്ഷയ ത്രുദീയകള്‍ ഉണ്ടാക്കുന്നത് ....വീടിന്റെ പെയിന്റു മാറ്റി മാറ്റി അടിക്കാന്‍ ഓരോ തവണയും ഒരു കാര്യം കൂടുതലായി തരുന്നത്....ഒരിക്കലും കടി മാറ്റത്തെ മരുന്നുകള്‍ തന്നു കൊണ്ടെയിരിക്കുന്നത്......ഉദാതമായ്‌ സിനിമകളില്‍ ഇക്കിളി കൂട്ടി നമ്മുടെ കുട്ടികളെ വഴിതെറ്റിക്കുന്നത്...എന്നിട്ട് ... കുട്ടികള്‍ക്ക് സുരക്ഷിതമായി ദിവസം മൂന്നും നാലും നേരവും കഴിക്കാന്‍ ഗര്‍ഭ നിരോധന ഗുളികകള്‍ ഉണ്ടാക്കുന്നത് ....ഇത്തരം കാര്യങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍ അവരെ നിശബ്ദരക്കാന്‍ മാധ്യമങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നത്...അവര്‍ ഇക്കാര്യത്തില്‍ തങ്ങളെ സഹായിക്കാന്‍ രിയാലിടി ഷോകള്‍ക്ക് കയ്യയച്ചു സംഭാവനകള്‍ നല്‍കുന്നത് ....അതിലും തങ്ങളുടെ ഇറച്ചി കോഴികളെ ഒരുക്കി നിര്‍ത്തുന്നത് .....അന്താരാഷ്ട്ര സംസ്കാരമാണെന്ന് കുടുംബങ്ങളെ കൊണ്ട് പറയിക്കുന്നത്....!!!! .അപ്പോള്‍ ഈ വ്യവസ്തയാണോ കുറ്റക്കാരന്‍ എങ്കില്‍ ഈ വ്യവസ്ഥ മാറ്റാന്‍ കഴിയുമോ...????...കഴിയും കഴിയണം.....കാരണം ദൈവം സൃഷ്ടിച്ചതയാലും അല്ലെങ്കിലും മനുഷ്യര്‍ സഹോദരങ്ങള്‍ ആണ് എല്ലാവര്ക്കും ഈ ഭൂമിയില്‍ തുല്യ അവകാശമാനുള്ളത്....അച്ഛനും അമ്മയും കുട്ടിയുടെ സ്പീടിലേക്ക് നടത്തം ചുരുക്കുന്നത് പോലെ നമ്മളും നമ്മുടെ വികസന സങ്കല്‍പ്പങ്ങളും നമ്മുടെ സമൂഹ സങ്കല്‍പ്പങ്ങളും നമ്മുടെ മാധ്യമ സംസ്കാരവും എല്ലാം നമ്മുടെ സഹജീവികള്‍ക്കും നീതിപൂര്‍വം ജീവിക്കാനുള്ള ഒരു സ്പീടിലേക്ക് അഡ്ജസ്റ്റ്‌ ചെയ്യണം അതാണ്‌ ദൈവത്തോടുള്ള പ്രാര്‍ഥന..അതാണ്‌ മനുഷ്യത്വം ....അവര്‍ പരസ്പരം താങ്ങുകള്‍ ആവും... അവര്‍ എല്ലാവരും ഓരോരുത്തര്‍ക്ക് വേണ്ടിയും ഓരോരുത്തരും എല്ലാവര്ക്കും വേണ്ടിയും സംസാരിക്കും...അവര്‍ പരസ്പരം കൊന്നു മത്സരിക്കാത്തവര്‍ ആയിരിക്കും.... മത്സരമല്ല സഹവര്‍ത്തിത്വം ആയിരിക്കും അവരുടെ മുദ്രാവാക്യം...അവര്‍ നല്ല കുടുംബങ്ങള്‍ ആയിരിക്കും അവരുടെ കുട്ടികള്‍ക്ക് അനേകം സഹോദരന്മാരും സഹോദരികളും ഉണ്ടാവും..അവര്‍ക്ക് നല്ല പ്രണയങ്ങള്‍ ഉണ്ടായിരിക്കും....അവിടെ നല്ല ലൈംഗീക ആരോഗ്യം ഉണ്ടായിരിക്കും.....അങ്ങനെ ..അങ്ങനെ.....എവിടെ നിന്നാണ് തുടങ്ങിയത് ചര്‍ച്ച അറിയാതെ ഇവിടെ എത്തി....ക്ഷമിക്കണം....

Renjith പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഞാന്‍ എന്റെ ഹ്ര്ദ്യമായ നന്ദി അറിയിക്കട്ടെ .. ഒത്തിരി നന്ദി... അപ്പൊ അടുത്ത പോസ്റ്റില്‍ .. കാണുമല്ലോ അല്ലെ ഇതേ അടുത്ത പോസ്റ്റു ഇട്ടിട്ടുണ്ട് .. പ്രോത്സാഹനവും പ്രതികരണവും അറിയിക്കുമല്ലോ അല്ലെ...

വിധു ചോപ്ര പറഞ്ഞു...

എല്ലാം വായിച്ചപ്പോൾ ആദ്യമുണ്ടായിരുന്ന സങ്കടം മാറി പതുക്കെ ചിരി വരാൻ തുടങ്ങി. ആ കുട്ടികൾക്ക് -ആണിനും പെണ്ണിനും- അങ്ങനെ സംഭവിച്ചല്ലോ എന്നത് സങ്കടം! എന്നാൽ 100 വർഷത്തിലൊരിക്കൽ 10000000യിൽ ഒരാൾക്ക് സംഭവിക്കുന്ന ദുരന്തത്തെ ഇങ്ങനെ കൊണ്ടാടുന്നത് കാണുമ്പോൾ പിന്നെയും സങ്കടം തോന്നി. അതാണ് പിന്നീട് ചിരിയായി മാറിയത്. ഇതൊന്നുമല്ല കാലിക പ്രസക്തിയുള്ള വിഷയം എന്നു പറയേണ്ടിയിരിക്കുന്നു. ഒരു പെൺ കുഞ്ഞിന് വന്ന ദുരന്തം ആ കുടുംബത്തിലെങ്കിലും പ്രയാസം ഉണ്ടാക്കിയിട്ടുണ്ടാകും. അതേ പ്രയാസം തന്നെ ചെക്കന്റെ വീട്ടുകാർക്കും ഉണ്ടാകുമല്ലോ? പുരോഗതിയുടെ പേരിൽ ദളിത ഭൂരിപക്ഷത്തെ തെരുവിലാക്കപ്പെടുന്നത് കാണരുത്, എൻഡോസൾഫാൻ ദുരന്ത ബാധിതരെ ഇനിയും പഠന വസ്തുവായി വിടുന്നത് കാണരുത്, ഭ്രൂണഹത്യയെ പറ്റി മിണ്ടരുത്, എന്നാൽ മാന്യമായി അല്പം ലൈംഗികത കാച്ചാൻ അവസരം വന്നപ്പോൾ ഇതാ 100-)0 ദിവസം ബോക്സ് ഓഫീസ് ഹിറ്റായി ഓടുന്നു -“വേട്ടയാടപ്പെടുന്ന സ്ത്രീത്വം!!”.........ഒരു പിഞ്ചു കുഞ്ഞിനെയാണ് ഇവിടെ സ്ത്രീയായി പറഞ്ഞിരിക്കുന്നത്. ഇതു ഞാൻ നേരത്തെ പറഞ്ഞ മുതലെടുപ്പല്ലേ? ഇങ്ങനെ സുഖിക്കുന്നത് ആ 13 കാരന്റെതിനെക്കാൾ നീചമായ മനോരോഗമല്ലേ? ഇതിനെയല്ലെ യദാർത്ഥതിൽ ഭയപ്പെടേണ്ടത് ? സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധത വെറും പൊള്ളയാണെന്ന സത്യമല്ലേ ഇവിടെ വെളിവാകുന്നത് ? ചർച്ച ചെയ്യുന്ന വിഷയത്തിന്റെ കാലിക പ്രസക്തി ചർച്ചയിൽ ഏർപ്പെട്ട ബ്ലോഗർ മാർ ഇനിയെങ്കിലും തിരിച്ചറിയുക............കാരണം ഈ പോസ്റ്റിനെ കുറിച്ച് ഇത് 102-)മത്തെ കമന്റാണ്. ഈയിടെ ഉണ്ടായ ട്രയിൻ പീഢനം ഒരൊറ്റ കുട്ടിയും ഓർമ്മിച്ചില്ല എന്നത്, മേൽ പറഞ്ഞതിനു ശക്തമായ തെളിവാണ്. എന്റമ്മോ എന്തൊരു മറവി !. ഇതിപ്പോൾ പോസ്റ്റിട്ട ആൾ തന്നെ മറന്നു കാണും . ലേഡീസ് ഓൺലി കമ്പാർട്ട്മെന്റിൽ ലേഡീസ് ഉള്ളപ്പോൾ ഉള്ള സുരക്ഷിത്ത്വം അതിൽ ഒറ്റക്കിരിക്കുന്ന പെണ്ണിനു കിട്ടില്ല. അത്തരം അവസരത്തിൽ 99 പുരുഷന്മാരുള്ള കമ്പാർട്ട് മെന്റായിരിക്കും സുഖപ്രദവും സുരക്ഷിതവും! 100ൽ ഒരാളായി സുരക്ഷിതയായുള്ള യാത്ര! അതെങ്ങനെയാ ? ആണുങ്ങളെല്ലാം ചെന്നായ്ക്കളല്ലേ? . ഒറ്റപ്പെട്ട സംഭവങ്ങളെ അനാവശ്യമായി പർവ്വതീകരിക്കരുത്.അതു കൊണ്ടൊരു കാര്യവുമില്ല.ദുരന്തത്തിനിരയായ എല്ലാവരോടും എനിക്കുള്ള സഹതാപം നില നിർത്തിക്കോണ്ട് .അവസാനമായി ഒരു ചോദ്യം-പെണ്ണുങ്ങൾ മാത്രം കയറുന്ന മൂത്രപ്പുരയിൽ ക്യാമറ വയ്ക്കാൻ പറ്റുന്നത് ആർക്കായിരിക്കും? ഓർമ്മിക്കുക അതിന്റെ പിന്നിൽ പെണ്ണ് തന്നെയായിരിക്കും!. ആണുങ്ങളുടെ മാന്യതയും മര്യാദയും സ്ഥാലീപുലാകന്യായേന തീരുമാനിക്കേണ്ടതല്ല; മറച്ചു വയ്ക്കുന്നില്ല-പെണ്ണിന്റേയും അങ്ങനെ തന്നെ...! സ്നേഹപൂർവ്വം വിധു

ആസാദ്‌ പറഞ്ഞു...

ദുനിയാവ് അതിന്റെ ഏറ്റവും മോശം മുഖം ഇനിയും കാണിച്ചു തുടങ്ങിയിട്ടില്ല. മനുഷ്യരുടെ ഖല്‍ബ് ചെന്നായ്ക്കളുടെതിനു തുല്യമാവും .. പ്രവാചക വചനം.. ഈ നല്ല പോസ്റ്റിനു നന്ദി.

ചിരുതക്കുട്ടി പറഞ്ഞു...

"പെണ്ണായി പോയത്‌ ഒരു വലിയ കുറ്റമായി ഇന്നു പലര്‍ക്കും തോന്നുന്നുണ്ടാവാം ."ഒരിക്കലുമില്ല.പക്ഷേ കേരളത്തിലാണല്ലോ പിറന്നത് എന്നതില്‍ വിഷമമുണ്ട്.

ബ്ലോഗുലാം പറഞ്ഞു...

....സ്ത്രീ ജന്മം പുണ്യ ജമം !!!

infogate പറഞ്ഞു...

sthreekal avarude dressilum avarude nadathathilum okke nalla shredhalukkalanenkin avark ee prashnathil ninnum rekshappedan kazhiyum