പതിവിലും ഉന്മേഷവതിയായി ഇന്നു ഞാനുണർന്നു.. ഇന്നലെ റ്റി.വി പരിപാടി കണ്ടുറങ്ങാൻ വൈകിയെങ്കിലും ഇന്നെണീക്കാൻ ഒരു മടിയും തോന്നിയില്ല.. ഒരു കപ്പ് ചുടുചായയുമെടുത്ത് ..ചെറിയ കിളിവാതിലിനടുത്തെത്തി മഞ്ഞുകണങ്ങൾ… തൂങ്ങിയാടുന്ന,,, നന്ദ്യാർവട്ടച്ചെടിയെ നോക്കി നിൽക്കാൻ എന്തൊരു രസം.... എല്ലാത്തിനും എന്തോ ഒരു പുതുമ കൈവന്ന പോലെ…ഇളം വെയിലുകലർന്ന പ്രകൃതിയുടെ നിശ്വാസത്തിലുമുണ്ട് ഒരു പുതുമ…ഇളം കാറ്റിന്റെ കുളിർമ്മ തേടി തൊടിയിലേക്കിറങ്ങി …ഞാൻ കഴിഞ്ഞവർഷം നട്ടു വളർത്തിയ എന്റെ റോസയിൽ ഒരു കുഞ്ഞ് പൂവ് .. അതിൽ മഞ്ഞുകണങ്ങൾ മുത്തുകൾ പോലെ … വീണുകിടക്കുന്നു ഞാൻ എന്റെ കണ്ണുകളുടെ കൂടെ മനസിനേയും പിന്നിലേക്ക് ഓടിച്ച് നോക്കി… എത്ര പെട്ടെന്നാണു ഒരു വർഷം പിന്നിലേക്ക് തള്ളപ്പെട്ടത്…ഇതു പോലെ കഴിഞ്ഞ ജനുവരി ഒന്നിലെ ആദ്യ നിമിഷങ്ങളിൽ ഞാൻ ഉന്മേഷവതിയായിരുന്നു.. എന്നിരുന്നാലും എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു.. നീ അമിതമായി ആഹ്ലാദിക്കണ്ട നിന്നിലെ ആയുസ്സ് ജനനസമയത്ത് നിന്നും അകലുകയും മരണ സമയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയുമാണ്…. മനസ്സിന്റെ പിടിച്ച് നിർത്തലിൽ നിന്നും കുതറിയോടി… എന്നിൽ ഉണ്ടായ നേട്ടങ്ങളെ കുറിച്ചൊരു കണക്കെടുപ്പ് നടത്തിയാലോ എന്നോർത്ത്.....മുന്നോട്ട് നടന്നു ...
ഇളം വെയിലിൽ സുഗന്ധ വാഹിയായി കുളിർ തെന്നൽ എന്നെ തഴുകി തലോടി കടന്നു പോകുമ്പോലെ എനിക്കനുഭവപ്പെട്ടു.. ആ അനുഭൂതിയിൽ ആനന്ദം കൊള്ളുമ്പോൾ ഞാനടക്കം എല്ലാവരും ഒരി പിടി പ്രതീക്ഷകളുമായി വരവേറ്റ പോയ വർഷത്തിൽ, സ്ത്രീ പീഡനങ്ങളുടെ… കൊലപാതകങ്ങളുടെ …ആത്മഹൂതികളുടെ.. കണക്കുകളിലെ കുതിച്ചു ചാട്ടം എന്നിലേക്കോടിയെത്തി.. രാഷ്ട്രീയ –വർഗ്ഗീയ -സാമുദായിക കലാപങ്ങളിൽ മദ്യ ദുരന്തങ്ങളിൽ ജീവൻ നഷ്ട്ടപ്പെട്ടുപോയവരുടെ പ്രിയപ്പെട്ടവർ നിലക്കാത്ത തേങ്ങലുകളുമായി എന്നരികിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. ആ ആത്മാക്കൾ എനിക്ക് ചുറ്റിലും കരഞ്ഞു കൊണ്ട് നൃത്തം വെക്കുമ്പോലെ എനിക്ക് തോന്നി..കുരുതിച്ചിരിയുമായി ആത്മീയതയുടെ വക്താക്കളെന്ന വ്യാജേന കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് കൊണ്ട് കാലത്തിന്‍റെ ശത്രുക്കള്‍ ഇന്നും നമുക്കു ചുറ്റും വിലസി നടക്കുന്നു.അവരുടെ കുരുക്കിട്ട വലകളിൽ വീണു പിടയുന്ന കൌമാരം എന്റെ കൺ മുന്നിൽ വീണ് പിടയുമ്പോലെ എനിക്കനുഭവപ്പെട്ടു…പിറക്കാൻ പോകുന്ന നിമിഷങ്ങളോട് എനിക്ക് വെറുപ്പു തോന്നി..കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല..
കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ......
91 അഭിപ്രായങ്ങൾ:
ഒരുപാടൊരുപാട് പേർ ചിലർ നീന്താൻ തുടങ്ങിയവർ ,നീന്തി നീന്തി കുറെ ദൂരം പിന്നിട്ടവർ... .അവർ..അഭിപ്രായങ്ങളിലൂടെ നീന്തലിന്റെ ബാലപാഠം പോലും അറിയാത്ത എന്നിലെ തെറ്റുകളെ ആത്മാർഥതയോടെ ചൂണ്ടി കാണിച്ചു തന്നു കൊണ്ട് എന്നേയും അക്കരെയെത്തിക്കാൻ ശ്രമിക്കുന്നു…അതൊരു നേട്ടമാണൊ? അതിൽ ആത്മാർത്തഥയുള്ളവർ എത്ര????
ഇതില്‍ എവിടെയോ ഞാന്‍ എന്നെ തിരക്കി ...അതില്‍ എവിടെ ആണ് എന്റെ സ്ഥാനം എന്ന് എനിക്ക് അറിയില്ല?
എന്റെ പുതിയ കവിതയിലെ രണ്ടു വരികള്‍
നാളെയാവട്ടെ നാളെയാവട്ടെയെന്ന്
നാളത്തേക്ക് മാറ്റിവെക്കുന്നുണ്ട്
ഇന്നത്തെ ഇന്നിനെ
ഒരു നല്ലനാള്‍ നോക്കുന്നുണ്ട്
മറ്റൊരു നല്ല നാളത്തേക്ക് .....
All the best
പുതുവര്‍ഷം നന്മകള്‍ ഉണ്ടാവട്ടെ
ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു.
ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്.
മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു...
മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം...
പക്ഷെ, എനിക്ക് പേടിയാണ്.
ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്...,
എടോ ഇങ്ങനെ നടന്നാല്‍ മതിയോ..
മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്.
പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്...
ഖബറ്!
ഒറ്റക്ക്...
പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍
വല്ലതും കരുതി വച്ചിട്ടുണ്ടോ...?
കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!
അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കാറില്ല...
(കഴിഞ്ഞ പുതുവല്‍സരത്തിനു എന്റെ പോസ്റ്റ്)
......................
നന്നായി ഈ പോസ്റ്റ്.
പുതുവല്‍സരാശംസ പൈങ്കിളിക്കുറിപ്പിലൊതുക്കിയില്ലല്ലോ...
അതെ,
>> കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ...... <<
പുതുവത്സരാശംസകള്‍..
ഒരുപാടൊരുപാട് പേർ ചിലർ നീന്താൻ തുടങ്ങിയവർ ,നീന്തി നീന്തി കുറെ ദൂരം പിന്നിട്ടവർ... .അവർ..അഭിപ്രായങ്ങളിലൂടെ നീന്തലിന്റെ ബാലപാഠം പോലും അറിയാത്ത എന്നിലെ തെറ്റുകളെ ആത്മാർഥതയോടെ ചൂണ്ടി കാണിച്ചു തന്നു കൊണ്ട് എന്നേയും അക്കരെയെത്തിക്കാൻ ശ്രമിക്കുന്നു…അതൊരു നേട്ടമാണൊ? അതിൽ ആത്മാർത്തഥയുള്ളവർ എത്ര????
ഇതിലെന്‍റസ്ഥാനമോ.............?
നല്ല പോസ്റ്റ്. നവവത്സരാശംസകള്‍
നല്ലൊരുദയത്തിനായ് കാത്തിരിയ്ക്കാം
നല്ല പുതുവര്‍ഷം നേരുന്നു.
:-)
മരണത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു ജീവിയായി എന്നെ എന്തിന് ജനിപ്പിച്ചു, എന്ന് മനുഷ്യൻ എപ്പോഴും പ്രകൃതിയോട് കലഹിച്ചു കൊണ്ടിരിക്കും.
ഇന്നത്തേതാണ് എന്റെ അവസാനദിവസമെന്ന് കരുതി ജീവിക്കണം എന്ന് പൌലോ കൊയ്‌ലോ ഇലവൻ മിനീറ്റ്സ് എന്ന നോവലിൽ പറയുന്നുണ്ട്.
ഒരോ വാർഷികവും ജന്മദിനാഘോഷവും നിരാശപ്പെടാനുള്ളതാണ്.
ചെറിയ ദൂരം മാത്രമുള്ള ഓട്ടമാണ് ജീവിതം. അതിനിടയിൽ പരമാവധി ജീവികളെ സ്നേഹിക്കുന്നതിനു പകരം കലഹിക്കുന്നു.
അതിനെതിരെയുള്ള ഈ കുറിപ്പ് നന്മ കൊണ്ട് സമൃദ്ധമാണ്.
നല്ല ചിന്തകള്‍ മാത്രം യാഥാര്‍ത്യങ്ങള്‍ ആയി ഭവിക്കട്ടെ .പുതു വല്സരത്തിന്റെ
നന്മകള്‍ നേരുന്നു ...ചെറുവാടിക്ക് ഇപ്പോള്‍ ഒരു സൌഹൃദ സന്ദേശം അയച്ചതെ
ഉള്ളൂ...
വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു.
(നീന്താന്‍ അറിയാതവനാണ് ഞാനെങ്കിലും അറിയുന്നവനെ പോലെ ഭാവിച്ച് ചിലപ്പോഴൊക്കെ നീന്തലിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചപ്പോള്‍ അതെല്ലാം തന്മയത്വത്തോടെ കണ്ട ബ്ലോഗര്‍ക്ക് നല്ല ഒരു നീന്തല്‍ക്കാരിയാവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു).
എല്ലാവിധ ഭാവുകങ്ങളും
പുതുവര്‍ഷത്തില്‍ നന്മകള്‍ നേരുന്നു.
ശരിയാണ്. ഒരു കണക്കെടുപ്പിന്റെത് കൂടിയാകണം പുതുവര്‍ഷം. എന്ത് നേടി എന്തെല്ലാം നഷ്ടപ്പെട്ടു എന്നെല്ലാം. പിന്നെ പുതിയ വര്‍ഷത്തെ പറ്റിയുള്ള പ്രതീക്ഷകള്‍.
നല്ല ചിന്തകളുടെതാണീ ലേഖനം . മികച്ചതായി.
നന്മയും ഐശ്വര്യവും നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു
പുതുവത്സരാശംസകള്‍ :)
സംതൃപ്തിയോടും സന്തോഷത്തോടേയും ഒർത്തെടുക്കുവാനും എന്നും മനസ്സിൽ സൂക്ഷിക്കുവാനും പറ്റിയതായി ഒന്നുമില്ലെ ?
എന്നു ചിന്തിക്കുമ്പോഴേക്കും കാണാമറയത്തെവിടെയോ ഇരുന്ന് അക്ഷരങ്ങളിലൂടെ സ്നേഹം പങ്കുവെച്ചവരുടെ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും പുതിയവാതായനങ്ങൾ എന്നിലേക്ക് തുറക്കപ്പെട്ടതായി എനിക്കു തോന്നി....
എനിക്കും... കേട്ടൊ ഉമ്മു.
puthvarsha pulari nanmakalude pookkalamaavatte
ഹാപ്പി ന്യൂ ഇയര്‍. nice thoughts shared
നല്ല ചിന്തകള്‍ സമ്മാനിച്ചു.
പുതുവത്സരാശംസകള്‍
ഒരുപാടൊരുപാട് പേര്‍ ചിലര്‍ നീന്താന്‍ തുടങ്ങിയവര്‍ ,നീന്തി നീന്തി കുറെ ദൂരം പിന്നിട്ടവര്‍ ... ഇതിലെവിടെയോ ഞാനും ഉണ്ട് എന്ന ഒരു തോന്നല്‍.. ഉണ്ടായിരുന്നു .പക്ഷെ കണ്ടില്ല ഉമ്മുവിനു എന്നെക്കൂടി ഉള്‍പ്പെടുത്താമായിരുന്നു "നീന്തി നീന്തി കരയോട് അടുക്കുവാന്‍ ശ്രെമിക്കെ അടിയൊഴുക്കില്‍ പെട്ട് ഒലിച്ചു പോയവര്‍ "എന്ന് കൂടി .. ഓര്‍മ്മകളില്‍ എന്നും നന്മകളും ഓര്‍മ്മിക്കാന്‍ എന്നും നല്ലത് മാത്രവും ഉണ്ടാവട്ടെ ഈ പുതു വര്‍ഷത്തില്‍ എന്നാശിക്കുന്നു "പുതു വത്സര ആശംസകള്‍ "
All the Best
Happy New Year
ഒരു നല്ല പുതുവര്‍ഷം നേരുന്നു . നല്ല പോസ്റ്റ് ... ഭാവുകങ്ങള്‍
2011 ലെ ഓരോ ദിനങ്ങളും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ദിനങ്ങളായ് തീരട്ടെ ....പുതുവത്സരാശംസകള്‍ !!!!!
പുതുവത്സരാശംസകള്‍
ഒരു പുതിയ സൗഹൃദം
ചിന്തകള്‍ നന്നായിരിക്കുന്നു.
പുതുവല്‍സരാശംസകള്‍.
പുതുവത്സരാശംസകള്‍
ബൂലോകത്തെ കൂട്ടുകാരിക്ക് , ഭൂലോകത്തെ 'നാട്ടുകാരിക്ക്' നല്ലൊരു പുതുവര്‍ഷം നേരുന്നു. :)
പുതുവത്സരാശംസകള്‍ :)
നല്ല ചിന്തകൾകൊണ്ട് നിറഞ്ഞ ഈ പോസ്റ്റിനു ആശംസകൾ!
പുതുവത്സരാശംസകള്‍ .
ശുഭതുറമുഖത്തെത്തുവോളം നീന്താം.
ചുറ്റും തലയുയര്‍ത്തി നോക്കിയാല്‍ ആത്മാര്‍ഥതയുള്ള ചിലരെ കാണുകയും ചെയ്യും. തീര്‍ച്ച.
നവവത്സരാശംസകള്‍
ഞാനും നീന്തുന്നു…….
എങ്ങോട്ട്…?
എങ്കിലും ,ഞാനും ;….
കുറെ ചോദ്യങ്ങളുമായി….
അക്ഞാതതീരങ്ങളിലേക്ക്…..
'പിറക്കാൻ പോകുന്ന നിമിഷങ്ങളോട് എനിക്ക് വെറുപ്പു തോന്നി..കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല..കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ......'
ഇന്നലെകളുടെ തിളക്കം മനസ്സിലുള്ളവര്‍ക്ക്
ഇന്നിന്റെ നടുക്കവും നാളെയുടെ നിരാശയും
തിരിച്ചറിയാന്‍ കഴിയും..പക്ഷേ..കാലം എന്നും
പിന്നോട്ടു പോയിട്ടില്ലല്ലോ..മുന്‍പോട്ടു തന്നെ.
ഞാനും ചിന്തിക്കാറുണ്ടിതു പോലെ..പക്ഷേ..
കാര്യമില്ലല്ലോ..
'വയസ്സ് മേലോട്ട്
ആയുസ്സ് കീഴോട്ട്'
തന്നോട് തന്നെ മത്സരിച്ചു, തന്നെ തന്നെ തോല്‍പ്പിക്കുന്ന ഒരു പുതിയ 'പുതു മത്സര' ആശംസകള്‍..
എഴുത്ത് ഒരു കടല്‍ തന്നെയാണ്. ചിലര്‍ അതിലെ മീന്‍ പിടിക്കുന്നു. ചിലര്‍ കരക്കടിയുന്ന ശംഖ് ശേഖരിക്കുന്നു.അതിന്റെ ചന്തം പറഞ്ഞു സമയം കളയുന്നു
ചിലര്‍ വെറുതെ ഒരു രസത്തിനു ഒന്ന് കുളിക്കാനിറങ്ങുന്നു.
മുത്ത് ശേഖരിക്കുന്നവരുമുണ്ട്.
അവരാണ് കടലിനെ
അറിഞ്ഞവര്‍.
അനുഭവിക്കുന്നവര്‍ ..
നന്മകളേയും തിന്മകളേയും വേര്‍തിരിച്ചറിയുക. കമന്റുകളേയും :) നല്ല ഒരു പുതുവര്‍ഷം നേരുന്നു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഷങ്ങളെക്കുറിച്ച് (ജീവിതത്തെക്കുറിച്ച്) ഗൌരവത്തില്‍ ചിന്തിക്കണം. ഒരാളുടെ ജീവിതം അയാള്‍ക്കുള്ള ഒരേഒരു അവസരം മാത്രമാണ്. അത് നഷ്ടമായാല്‍ നിത്യനഷ്ടമാണ് ഫലം....
All the best!
പുതുവര്‍ഷത്തിന്റെ ആര്‍മാദിപ്പിനിടയില്‍ ഒരല്പം ജീവിതഗന്ധിയായ കാര്യങ്ങളും പറഞ്ഞ ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ആയുസ്സ് കുറഞ്ഞു കുറഞ്ഞു പോകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം സന്തോഷിക്കെണ്ടാതണോ എന്ന ചിന്ത തന്നെ വളരെ പക്വമാണ്. കൂടാതെ ആത്മീയത വക തിരിവില്ലാതെ ഒരു ചൂഷണ മാര്‍ഗമായി ഉപയോഗപ്പെടുത്തുന്ന ആധുനിക സംസ്കാരത്തെയും പോസ്റ്റില്‍ എടുത്തു പറഞ്ഞു. ആശംസകള്‍.
കൊഴിഞ്ഞു പോയ ദിനങ്ങള്‍ മറന്നേക്കുക... പുതിയ ദിനങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുക.... പുതുവത്സാരശംസകള്‍....
കൊഴിഞ്ഞുവീണ ദിനങ്ങളേക്കാൾ സന്തോഷകരമാകട്ടെ ഇനി തളിർക്കുന്ന ദിനങ്ങൾ!
പുതുവത്സരാശംസകൾ!
പുതു വര്‍ഷം വരവേല്‍ക്കുമ്പോള്‍ നാം ഒരു നഷ്ടത്തെയാണ് ആഘോഷിക്കുന്നത് എന്നാണു എനിക്ക് തോന്നാറ്. നമ്മുടെ ആയുസ്സിലെ ഒരു വയസ്സ് കൊഴിഞ്ഞു പോയതിലെ ആഘോഷം. കലണ്ടര്‍-വര്‍ഷം കാലത്തെ അടയാളപ്പെടുത്താന്‍ മാത്രം.. നമുക്കുള്ളത് നാം നേടിയേ മതിയാകൂ. ജീവിതം കൊണ്ട് നാം എന്ത് നേടി എന്ന് വിലയിരുത്താനുള്ള കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാവട്ടെ പുതു വര്‍ഷം. ആശംസകള്‍
ദൈവം കനിഞ്ഞരുളിയ വിശിഷ്ടമായ സമ്മാനമാണ് സുഹൃത്തുക്കൾ …
എഴുതിയപോലെ ജീവിതത്തില്‍ പാലിക്കാന്‍ കഴിയട്ടെ......
പുതുവത്സരം നേരുന്നു
നന്നായിരിക്കുന്നു. മരണത്തിലേക്കുള്ള യാത്രയില്‍ നമ്മള്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സരങ്ങള്‍. അവിടെയൊന്നുനിന്നു തിരിഞ്ഞുനോക്കി ചരിത്രം പഠിച്ചാല്‍, വരുന്ന കാലത്തു നല്ല ചരിത്രം രചിക്കാം.
പുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍..
സ്നേഹം നിറഞ്ഞ നാളേക്ക് വേണ്ടി സ്വപ്നം കാണുമ്പോള്‍ ജീവിതത്തിന്റെ പരുക്കന്‍ യഥാര്‍ത്യങ്ങളില്‍ തളരാതിരിക്കാന്‍
കഴിയട്ടെ എന്നാശംസിക്കുന്നു....
പുതുവത്സരാശംസകളോടെ...റിയാസ്-തളിക്കുളം(മിഴിനീര്‍ത്തുള്ളി)
പുതുവത്സരാശംസകള്‍..
:)
പുതുവത്സരാശംസകള്‍
കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ.....
എന്നിട്ടെന്തിനു? തനിയാവര്‍ത്തങ്ങളുടെ വിരസത അനുഭവിക്കാനോ ?
നല്ല വരികള്‍ ഉമ്മാരെ , നന്മനിറഞ്ഞ പുതുവത്സരാശംസകളോടെ ..
Happy New year/Happy resolutions..
വെറുമൊരു ആവേശത്തിന്റെ പുറത്ത് നീന്താന്‍ എടുത്തു ചാടിയവന്റെ പുതുവത്സരാശംസകള്‍.....
അതെ ഈ യാത്രയും അതിന്റെ
പരിസമാപ്തിയും തമ്മിലുള്ള ദൈര്‍ഘ്യം
കുറഞ്ഞു വരുന്നു.യഥാര്‍ത്ഥത്തില്‍
ഭയം കടുന്തുടി കൊട്ടുന്ന മനസ്സോടെ
യാണ് പുതു വര്‍ഷത്തെ നാം കാത്തി
രിക്കുന്നത്. ഭവതിയുടെ മികച്ച രചനയും
എന്റെ കവിതയും തമ്മിലുള്ള സാമ്യം,
കാലത്തോടുള്ള സുമനസ്സുകളുടെ പ്രതി
കരണമല്ലേ ?
വരാന്‍ പോകുന്ന ദിനങ്ങളെ കുറിച്ച് ആകുലത പെടാതെ +ve ആയി ചിന്തിച്ചു കൂടെ.
ഇനിയുള്ള ദിനങ്ങള്‍ നന്മയുടെതാവട്ടെ..
ആശംസകള്‍.....
പുതു വര്‍ഷങ്ങളെത്ര
കടന്നു പോയി....
പ്രതീക്ഷകള്‍ ബാക്കി..
ഈ ഭൂമി
ഇനി എന്നാണു അതിരുകളില്ലാതെ
ആകാശമാകുന്നത് !
________________________
നന്നായിരിക്കുന്നു ചിന്തകള്‍ !
ഒന്നും നേടുന്നില്ല, ഒന്നും നഷ്ടപ്പെടുന്നുമില്ല. ജനിമൃതികള്‍ അനസ്യൂതമായ ഒരു പ്രവാഹമാണ്. അതിലെ ഒരു കണിക മാത്രമാണ് നാം ഓരോരുത്തരും. മരിച്ചു പോയ ഇന്നലെകളേയോ ജനിക്കാനിരിക്കുന്ന നാളെകളേയോ കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. ഇന്ന് ജീവിക്കുക, ശരിക്കും ജീവിക്കുക. ചിന്തിക്കാന്‍ ചിലത് അടങ്ങുന്ന പോസ്റ്റ്.
ആശംസകള്‍.
നല്ല പുതുവര്‍ഷം നേരുന്നു
നന്നായ്..
എഴുത്തു തുടരു...
ആശംസകളോടെ,
ജോയ്സ്.
"കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ.."
ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനും ആശിച്ചു പോകുന്നു..നല്ലൊരു പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഞാനീ വര്‍ഷത്തോട് വിട പറയുന്നു..
ഉമ്മുനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!
തീര്‍ച്ചയായും നളെ കിഴക്കന്‍ മലയോരങ്ങളില്‍ നിന്നും ഒരു തുടുത്ത സൂര്യന്‍ ഉദിച്ചുപൊങ്ങും , മാറ്റത്തിണ്റ്റെ മഹാ പ്രവാഹമായി. അതെന്നും സംഭവിച്ചിട്ടുണ്ട്. ആ 'സംഭവ'ത്തിനായി കാത്തിരിക്കാം. പുതുവത്സരാശംസകള്‍!!
സംഭവാമി യുഗേ യുഗേ .
നഷ്ടങ്ങളെയോര്‍ത്തു തപിച്ചിരിക്കാതെ കിട്ടിയ നേട്ടങ്ങളെക്കുറിച്ച് സന്തോഷിക്കാം . വരാനിരിക്കുന്ന പുതിയ വസന്തങ്ങളെ വരവേല്‍ക്കാന്‍ നമുക്കൊരുങ്ങിയിരിക്കാം . ലോക നന്മയ്ക്ക് വേണ്ടി കൂട്ടായി പ്രാര്‍ഥിക്കാം . സാരഗംഭീരവും, സംസ്കാര സമ്പന്നവും , ചിന്തോദ്ദീപകവുമായ പോസ്റ്റ് .
അഭിനന്ദനങ്ങള്‍ .
നന്നായെഴുതിയിരിക്കുന്നു... പിറക്കാനിരിക്കുന്ന വർഷങ്ങളിൽ ഭൂമി സമാധാനമറിയട്ടെ.. ആശംസകൾ
Happy new year......:)
പുതുവത്സരാശംസകള്‍..
ഇന്നലെകളുടെ കെടുതിക്ക് വേണ്ടിയും നാളെയുടെ നല്ലതിന് വേണ്ടിയും നമുക്ക് പ്രാര്‍ഥിക്കാം..
ഇന്നലെകളിലേക്കുള്ള നോട്ടം സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഓര്‍മ്മകളിലേക്കാണ് നമ്മെ എത്തിക്കുന്നത്.
നമുക്കു തന്ന രണ്ടു കാര്യങ്ങളെ പറ്റി ദൈവം ചോദിക്കുമെന്ന് പറഞ്ഞിട്ടില്ലെ.. ഒഴിവുസമയവും ആരോഗ്യവും.. ആ സമയങ്ങളാണ് അതിവേഗം കഴിഞ്നു പോയിക്കൊണ്ടിരിക്കുന്നത്....
ഏതായാലും ഈ വര്‍ഷം നമുക്കെല്ലാവര്‍ക്കും ഒരു നല്ല വര്‍ഷമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു....
കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ......
എന്റെയും....
കാലത്തിന്റെ സൂചി പിന്നോട്ട് തിരിച്ച് വെയ്ക്കണ്ട.കാലം സമ്മതിയ്ക്കില്ല.കിട്ടിയ സമയം ശരിയായി വിനിയോഗിയ്ക്കാത്തവർക്ക് കാലം മാപ്പ് നൽകുകയില്ല.
നന്മകൾ നേരുന്നു.
നല്ലൊരു പുതുവർഷമായിരിയ്ക്കട്ടെ.
ഇന്നെലെകള്‍ തിളക്കമില്ലാത്തതായിരുന്നു.... തിളക്കമാര്‍ നാളെയുടെ നാളുകള്‍ കാലത്തിന്റെ നാഴിക കല്ലുപിന്നിട്ട് ഒരിക്കല്‍ നിലക്കുമെന്നോര്‍ക്കുമ്പോള്‍... നിഷ്പ്രഭമായ ഇന്നലയെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു....
ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍
"........പ്രതീക്ഷകളുമായി വരവേറ്റ പോയ വർഷത്തിൽ, സ്ത്രീ പീഡനങ്ങളുടെ… കൊലപാതകങ്ങളുടെ …ആത്മഹൂതികളുടെ.. കണക്കുകളിലെ കുതിച്ചു ചാട്ടം എന്നിലേക്കോടിയെത്തി.. രാഷ്ട്രീയ –വർഗ്ഗീയ -സാമുദായിക കലാപങ്ങളിൽ മദ്യ ദുരന്തങ്ങളിൽ ജീവൻ നഷ്ട്ടപ്പെട്ടുപോയവരുടെ പ്രിയപ്പെട്ടവർ നിലക്കാത്ത തേങ്ങലുകളുമായി എന്നരികിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. ആ ആത്മാക്കൾ എനിക്ക് ചുറ്റിലും കരഞ്ഞു കൊണ്ട് നൃത്തം വെക്കുമ്പോലെ എനിക്ക് തോന്നി..കുരുതിച്ചിരിയുമായി ആത്മീയതയുടെ വക്താക്കളെന്ന വ്യാജേന കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് കൊണ്ട് കാലത്തിന്‍റെ ശത്രുക്കള്‍ ഇന്നും നമുക്കു ചുറ്റും വിലസി നടക്കുന്നു.അവരുടെ കുരുക്കിട്ട വലകളിൽ വീണു പിടയുന്ന കൌമാരം എന്റെ കൺ മുന്നിൽ വീണ് പിടയുമ്പോലെ എനിക്കനുഭവപ്പെട്ടു…പിറക്കാൻ പോകുന്ന നിമിഷങ്ങളോട് എനിക്ക് വെറുപ്പു തോന്നി..കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല..
കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ......"
പോസ്റ്റിന്റെ ഏറ്റവും പ്രസക്തമായ ഭാഗം.
"പിറക്കാൻ പോകുന്ന നിമിഷങ്ങളോട് എനിക്ക് വെറുപ്പു തോന്നി..കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല.."
പ്രതീക്ഷയോടെ നടന്നു നീങ്ങിയ ഇന്നലെകള്‍ നിരാശ ജനകമായിരുന്നു.ഇന്നിലൂടെ നാളെക്കുള്ള കാല്‍ വെയ്പ്പില്‍,ഏതെന്കിലും തരത്തിലുള്ള ഒരു പ്രതീക്ഷക്ക് വക നല്‍കുന്നതാണോ? ചിന്തിക്കുന്നവന്നു, അവസാന നാളുകളിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രതീതിയാനുണ്ടാവുക.
കാരണം ലോകത്ത് ഇനിയങ്ങോട്ട് പോകാനില്ലാത്ത വിധം
സര്‍വ്വ വ്യാപകമായ അധപ്പതനം നാം കണ്ടുകൊണ്ടിരിക്കുന്നു.
തല മുറകളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത വിധം , ലോക,സാമൂഹ്യ മനസ്സാക്ഷി
നശിച്ചുകൊണ്ടിരിക്കുമ്പോള്‍, വ്യവസ്ഥിതികള്‍ ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടുള്ള ലോകത്തിന്റെ കുതിപ്പു കാണുമ്പോള്‍, ഇനിയെത്ര ദൂരം ലോകത്തിനു പോകാന്‍ കഴിയും എന്ന് ഒരു നിമിഷം
നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
രാജ്യം കട്ട് മുടിക്കുന്നു.ഒരു പ്രത്യേക വിഭാഗത്തിന്‍റെ
പേരുപറഞ്ഞു മറ്റൊരു വിഭാഗം രാജ്യത്തെ ചുട്ടുകരിക്കുന്നു.പീഡിപ്പിക്കുന്നു.ലോകത്തെ മുഴുവന്‍ ശാന്തിയും, സമാധാനവും, നശിപ്പിച്ചുകൊണ്ട്,മനുഷ്യരെ കൊന്നൊടുക്കുന്നു.
മൂല്യാധിഷ്ടിതമായ എന്തെങ്കിലും,ഈ ലോകത്തിന്റെ ശേഷിപ്പായി, ഈ തലമുറക്കോ,വരാനുള്ള തലമുറ കള്‍ക്കായോ കൈമാറാനില്ലാതായിരിക്കുന്നു.
തീര്‍ത്തും ആശാവഹമാകില്ല ഇനിയുള്ള പുലര്കാലങ്ങള്‍ എന്ന് തോന്നുന്നു.
ആര്‍ജ്ജവത്തോടെ പറഞ്ഞു വന്നെങ്കിലും,പറഞ്ഞ കാര്യങ്ങള്‍ വിശദമായൊരു, അവലോകനത്തിനു
മുതിരാതിരുന്നതെന്തുകൊണ്ട്?
പുതു വല്സരത്തിന്റെ പതിവ് വഴിപാടായിരിക്കുമെന്ന മുന്‍വിധിയോടെ വായിക്കാന്‍ തുടങ്ങിയപ്പോള്‍,ഉള്ക്കരുതുകൊണ്ട്, ശ്രദ്ധിക്കപ്പെടേണ്ട ഒന്നായി എനിക്ക് തോന്നി ഈ ലേഖനം.
അഭിനന്ദനങ്ങളോടെ
--- ഫാരിസ്
സ്ത്രീ പീഡനങ്ങളുടെ… കൊലപാതകങ്ങളുടെ …ആത്മഹൂതികളുടെ.. കണക്കുകളിലെ കുതിച്ചു ചാട്ടം എന്നിലേക്കോടിയെത്തി.. രാഷ്ട്രീയ –വർഗ്ഗീയ -സാമുദായിക കലാപങ്ങളിൽ മദ്യ ദുരന്തങ്ങളിൽ ജീവൻ നഷ്ട്ടപ്പെട്ടുപോയവരുടെ പ്രിയപ്പെട്ടവർ നിലക്കാത്ത തേങ്ങലുകളുമായി എന്നരികിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി....
പുതുവര്‍ഷം ആശംസിക്കുമ്പോഴും
നമ്മുടെ മനസ്സില്‍ ഈ ഒരു നടുക്കം തന്നെയാണ്
മരണത്തെക്കുറിച്ചു ചിന്തിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ അപൂര്‍വ്വം എന്നേ നമ്മുക്കു പറയാന്‍ പറ്റൂ.. കാരണം ജീവിതത്തില്‍ നിന്നു ഒരു ദിവസം പുലരുമ്പോഴാണു നമ്മുക്കു സന്തോഷം കഴിഞ്ഞ ദിവസത്തെ നഷ്ടമായി നമ്മള്‍ എത്ര പേര്‍ കാണും ..... ഒരോ പുതുവര്‍ഷവും നമ്മള്‍ ആഘോഷിക്കുകയാണു..
കാണാമറയത്തെവിടെയോ ഇരുന്ന് അക്ഷരങ്ങളിലൂടെ സ്നേഹം പങ്കുവെച്ചവരുടെ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും പുതിയവാതായനങ്ങൾ എന്നിലേക്ക് തുറക്കപ്പെട്ടതായി എനിക്കു തോന്നി..…
സത്യം ...നല്ല സൌഹൃദങ്ങള്‍ക്ക്
നല്ല അനുഭവങ്ങള്‍ക്ക് നന്ദി പറയാം
പുതുവര്‍ഷത്തിലും നല്ലത് മാത്രം
വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...
ഇന്നലെയും നാളെയും ഉപേക്ഷിച്ചു
നമുക്ക് ഇന്നില്‍ ജീവിക്കാന്‍ ശ്രമിക്കാം....
നല്ല ചിന്തകൾ. പുതുവത്സരാശംസകൾ
നവവത്സരാശംസകള്‍!
നൂറ്റിഅഞ്ചാമത്തെ വയസ്സില്‍ തെങ്ങ് നട്ട ഒരാളെ എനിക്കറിയാം.
ശുഭപ്രതീക്ഷകളാണ് നമ്മെ ജീവിപ്പിക്കുന്നത്.
അവിടെ വന്നപ്പോഴാണ് ഇങ്ങനോരാള് ഇവിടെ ഉള്ളത് ഓര്‍ത്തത്. ഏതായാലും ഇവിടെ വന്നത് വെറുതെയായില്ല..തിന്നാനായി ജീവിക്കാന്നു പറഞ്ഞാലും വേണ്ടില്ല, ബ്ലോഗ് സദ്യ നന്നായ് തന്നെ ഉണ്ട് ഏമ്പക്കം വിട്ടു....സഹോദരിക്ക് ഈ എഴുത്തിന്റെ സൌഹൃദ് ലോകത്ത് എല്ലാ ആശംസകളും നേരുന്നു...!
സമയോജിതം. ചിന്തിക്കേണ്ടത്..
എൻ ബി സുരേഷിന്റെ വാക്കുകൾ ശരി വളരെ ശരിയായി തോന്നുന്നു..
പുതുവത്സരാശംസകൾ നേരുന്നു.
സ്നേഹത്തോടെ.
പുതുവത്സരാശംസകള്‍ ........
ഖലീഫാ ഉമറിന്റെ ഭരണകാലം പോലെ..,
മാവേലി നാട് വാണ കാലം പോലെ വരുമോ ഒരു നാള്‍?
ഇന്ന് പുതു വര്‍ഷമെന്നാല്‍ എല്ലാം ആഘോഷമാക്കുന്ന നമ്മുക്ക് മദ്യത്തിന്റെയും ആര്ഭാടത്തിന്റെയും പുതിയ റെക്കോര്‍ഡ് ഉണ്ട്ടക്കാനുള്ള മത്സര ദിനങ്ങളാണ് .പതുക്കെ എല്ലാവരും കേള്‍ക്കെ പുതു വത്സരത്തെ വരവേറ്റ ഉമ്മു തത്തയ്ക്ക് അഭിമാനത്തിന്റെ കുഞ്ഞു ആശംസകള്‍ .
ഓരോ പുതുവത്സരവും പുത്തന്‍ പ്രതീക്ഷകളുമായി നാം വരവേല്‍ക്കും , പക്ഷെ പ്രതീക്ഷകള്‍ പ്രതീക്ഷകളായി തന്നെ നില നില്‍ക്കും ,
അര്‍ത്ഥമില്ല എന്നറിയാമെങ്കിലും
വീണ്ടും പ്രതീക്ഷകള്‍ ബാക്കി.....
ആരെയും കാത്തു നില്‍ക്കാതെ
2011 കടന്നു വന്നിരിക്കുന്നു
നന്‍മയുടെ വിത്തുകള്‍ പാകാന്‍ നമുക്കു
സമയം കാണാം. ദുരാഗ്രഹങ്ങള്‍ക്കും
ദുഷ്കര്‍മ്മങ്ങള്‍ക്കും വിട ചൊല്ലാം !!
പുതുവത്സരാശംസകള്‍ . മരണവും, ജനനവും മറന്നേക്കു; ജീവിക്കുന്ന ഓരോ നിമിഷവും മൂല്യവത്താക്കി ജീവിക്കാന്‍ കഴിയട്ടെ..
വൈകിയാണ് വന്നതെങ്കിലും ന്യൂ ഇയര്‍ ഗ്രീറ്റിങ്ങ്സ്
പുതുവത്സരാശംസകള്‍...... ente ella aaashamsakalum....
നല്ല ചിന്തകൾ. പുതുവത്സരാശംസകൾ!
നല്ല ചിന്ത. നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
സ്നേഹിക്കുക സ്നേഹിക്കപ്പെടുക.. എല്ലാം നന്മയിൽ പുലരട്ടെ എന്നാഗ്രഹിക്കാം നമുക്കെല്ലാവർക്കും..
പുതുവത്സരാശംസകൾ
എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമായി......." മരണം " ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒന്നാണ്......ഞാനും ഈ പുതുവത്സരത്തില്‍ ഇത് പോലെയാണ് ചിന്തിച്ചത്..എന്തൊക്കെ നഷ്ടങ്ങളാണ് ഉണ്ടാവുക എന്ന്.... ഭയം തോന്നുന്നു.....
നല്ല ചിന്തകള്‍ക്ക് സ്വാഗതം.
നല്ലൊരു വര്ഷം നേരുന്നു.
ആശംസകള്‍ക്കൊപ്പം ആത്മവിചാരങ്ങള്‍ക്കും പുതുവര്‍ഷം പ്രചോതനമാനെന്നു ഈ കുറിപ് ഓര്‍മിപ്പിക്കുന്നു
ജന്മദിനവും പുതു വര്‍ഷവും നമ്മില്‍ ഒരേ വായനയാണ് പ്രേരിപ്പിക്കുന്നത്. അവ രണ്ടും, നമ്മില്‍ രണ്ടു തരാം ചിന്തയെ ഊട്ടെണ്ടതുമുണ്ട്. ഒന്ന്, ദൈവം ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്ഷം കൂടെ തികയ്ക്കാന്‍ അനുവദിച്ചിരിക്കുന്നു. മറ്റൊന്ന് നമ്മുടെ ജീവിതത്തിലെ ഒരു വര്‍ഷം വെട്ടിക്കുറച്ചിരിക്കുന്നു.
ഗുണപരമായ രീതിയില്‍ ജീവിക്കാന്‍ ഈ വിചിന്തനം പ്രേരണയാവട്ടെ എന്നാശംസിക്കുന്നു.
ആയുസ്സിന്‍റെ കണക്ക് പുസ്തകത്തില്‍ നിന്നും ഒരാണ്ട് കഴിഞ്ഞിരിക്കുന്നുവെന്നും ജീവിതാനുഭവങ്ങളില്‍ മറ്റൊരു വര്‍ഷവും ചേര്‍ത്ത് വായിക്കേണ്ടിയും വരുന്നുവെന്നതും ഈ അവസരത്തില്‍ ചിന്താവിഷയം ആവണം. ഈ സുദിനത്തിന്‍റെ ആമോദത്തിലും നമ്മില്‍ അല്പം ചില വീണ്ടുവിചാരവും ഉണ്ടാവണം എന്ന് ഞാന്‍ ആശിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓരോ നിമിഷവും പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും നിമിഷങ്ങള്‍, സ്നേഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അനുഭവങ്ങള്‍, പ്രയാസങ്ങള്‍ പരിഭവങ്ങള്‍ പ്രതീക്ഷകള്‍ താല്പര്യങ്ങള്‍ വിവിധങ്ങളായ വിഷയങ്ങളിലെ നമ്മുടെ സമീപനങ്ങള്‍ എല്ലാം നമ്മുടെ വ്യക്തിത്വത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നത് ആലോചിക്കേണ്ടത് ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
കഴിഞ്ഞ കാലത്തെ നന്മകളെ പരിപോഷിപ്പിച്ചു കൊണ്ടും, തെറ്റിനെ തിരുത്തിയും വ്യക്തമായ ഒരു കാഴ്ചപ്പാടുമായി ജീവിതത്തെ യാതാര്‍ത്ഥ്യബോധത്തോടെ നോക്കികാണാന്‍ സര്‍വ്വ ശക്തന്‍ നമ്മെ എല്ലാ പേരയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.... എല്ലാ നനമകളും ആശംസിക്കുന്നു നാമൂസ്,
ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവായനക്കാർക്കും ഞാൻ എന്റെ നന്ദി അറിയിക്കട്ടെ... നിങ്ങളൂടെ പ്രോത്സാഹനമാണ് എന്നിലെ എഴുത്തിന്റെ പ്രചോദനം .. എന്റെ പോരായ്മകളെ സത്യ സന്ധമായി നിങ്ങൾ പറഞ്ഞു തരുന്നതിലൂടെ അതു എഴുത്തിൽ വരുന്ന പോരായ്മ നികത്താൻ ഞാൻ ശ്രമിക്കുന്നതാണ്.. ആത്മാർത്ഥ സുഹൃത്തായി കണ്ട് ഇനിയും പ്രോത്സാഹനം തരണമെന്ന് ഒന്നു കൂടി ഓർമ്മിപ്പിച്ച് കൊണ്ട് .. അടുത്ത പോസ്റ്റ് വായിക്കാനായി ക്ഷണിക്കുന്നു... വന്നു വായിക്കുമല്ലോ അല്ലെ...
നവവര്‍ഷാശംസകള്‍..സ്നേഹപൂര്‍വ്വം.
പുതുവർഷാശംസകൾ...
കാലത്തിന്റെ സൂചി തിരിച്ചു വെച്ചിട്ടോന്നും കാര്യമില്ല. തല തിരിഞ്ഞവരുടെ സൂചിയാ തിരിച്ചു വെക്കേണ്ടത്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ