പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം ....
ഇസ്ലാമിലെന്നും പെണ്ണിന് തുല്യ പങ്കെന്നല്ലയോ..
ഇല്ല പുരുഷന്‍മാര്‍ക്ക് സ്ഥാനം അധികമായിട്ടൊന്നുമേ
മുത്തു നബിതന്‍ പത്നിമാരുടെ ചരിതമെന്തെന്നോര്‍ക്കുവിന്‍
മുത്തുനബിയുടെ വാക്കുകളെ പിന്‍പറ്റി മാതൃകയാക്കുവിൻ ..
പട്ടിണി പാവങ്ങളായ പെണ്ണിന്‍ വിധിയെന്തറിയുമോ?..
കൂട്ടിനിണയില്ലാതെ കാലം നീക്കിടുന്നു പാരിതില്‍ ..
വീട്ടിനുള്ളിലൊതുങ്ങിടുന്നൂ എന്നും ദുഖ പുത്രിയായ്..
നാട്ടുകാരിന്‍ നോട്ടമുണ്ടത് പരിഹാസമായി വേറെയും ..
സ്ത്രീയെ ധനമായി കണ്ടിടും കാലം വന്നടുക്കുമോ ..
സ്ത്രീധനമെന്നുള്ള ഹത്യ മാറിടുമോ ഭാവിയില്‍..
സ്ത്രീ തന്‍ സ്വത്വമെന്തെന്നു തിരിച്ചിയുക നമ്മള് ..
സ്ത്രീഏറെ മുന്നിലാണെന്ന് കാട്ടി കൊടുപ്പൂ നമ്മളു
പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം ....