ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

നഷ്ട്ട സ്മൃതികൾ
 സായൂജ്യമേകും  കിനാവ്‌ പോൽ
വിങ്ങലുതിർത്ത നെടുവീര്‍പ്പ് പോൽ..
ഒരു തൂമന്ദ ഹാസം പോൽ
സാന്ത്വനസ്പര്‍ശം പോൽ
എന്നിലലിയുന്നു നിന്നോർമ്മകൾ

ഏകാന്തയുടെ തീരങ്ങളിൽ 
നീ പകർന്ന സ്നേഹ മൊഴികളും 
നിന്‍റെ തീക്ഷണമാം നോട്ടവും
എല്ലാമിന്നെനിക്ക് ഓർമ്മകൾ

 എന്‍ മനസ്സിൻ  മടിത്തട്ടിൽ
ഓളങ്ങളായി അലയടിക്കുന്നു..
സ്മൃതി പദങ്ങളിൽ സൂക്ഷിക്കാം
എന്നും മരിക്കാത്ത നിനവുകൾ...

14 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മരിക്കാത്ത നിനവുകളുടെ ഭണ്ഡാരമല്ലേ മനസ്സ്

പട്ടേപ്പാടം റാംജി പറഞ്ഞു...

നഷ്ട സ്മൃതികളും പേറി.
കുറെയായല്ലോ കണ്ടിട്ട്.

ഫൈസല്‍ ബാബു പറഞ്ഞു...

ഏകാന്തയുടെ തീരങ്ങളിൽ
നീ പകർന്ന സ്നേഹ മൊഴികളും
നിന്‍റെ തീക്ഷണമാം നോട്ടവും
എല്ലാമിന്നെനിക്ക് ഓർമ്മകൾ :)
---------------
വീണ്ടും കണ്ടതില്‍ സന്തോഷം :

വീകെ പറഞ്ഞു...

ലാഭനഷ്ടസ്മൃതികളുടെ ആകെത്തുകയല്ലെ ജീവിതം...!
ആശംസകൾ...

സൗഗന്ധികം പറഞ്ഞു...

സ്മൃതിപഥങ്ങളിൽ..

നല്ല കവിത

ശുഭാശംസകൾ.....

Anu Raj പറഞ്ഞു...

Marikkatha ninavukakku oru like

Cv Thankappan പറഞ്ഞു...

സ്മൃതിപദങ്ങളിൽ സൂക്ഷിക്കാം
എന്നും മരിക്കാത്ത നിനവുകൾ...
നന്നായിരിക്കുന്നു കവിത
ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഒരു പക്ഷെ അതൊരു വളര്‍ത്തു തത്തമ്മ ആയിരിക്കാം ..കുറച്ച് കഴിയുമ്പോള്‍ ആ ഓര്‍മ്മകള്‍ മനസ്സില്‍നിന്നു കൊഴിഞ്ഞു പോകുമായിരിക്കും !!
കുറെ കാലത്തിനു ശേഷം ഒരു പോസ്റ്റുമായി വന്നതിനു ആശംസകള്‍.

navas പറഞ്ഞു...

നന്നായി ...

അഭിനന്ദനങ്ങൾ ..

തുടരട്ടെ ...ആശംസകൾ

Siroos Thrissoor പറഞ്ഞു...

കുറച്ചുകൂടി എഴുതാമായിരുന്നു! :)

Sangeeth K പറഞ്ഞു...

കവിത നന്നായിരിക്കുന്നു...

Mubi പറഞ്ഞു...

ഇഷ്ടായിട്ടോ :)

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു...

ഏകാന്തയുടെ തീരങ്ങളിൽ
നീ പകർന്ന സ്നേഹ മൊഴികള്‍...
എന്‍ മനസ്സിൻ മടിത്തട്ടിൽ
ഓളങ്ങളായി അലയടിക്കുന്നു..
സ്മൃതി പദങ്ങളിൽ സൂക്ഷിക്കാം
എന്നും മരിക്കാത്ത നിനവുകൾ..

Mukthar udarampoyil പറഞ്ഞു...

puthiyathonnum kaanunnillallo... evideyaannn ????????