തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

ക്ഷണിക്കാതെ വന്ന അതിഥി..


നിദ്ര തന്‍ ശീതക്കാറ്റില്‍  
എന്നില്‍ നീ പെയിതിറങ്ങുമ്പോള്‍
എന്‍ പ്രണയിനി
 പേമാരിതന്‍  മിഴിനീരിനാല്‍
കുതിര്‍ന്നു പോയി..
കാറ്റുപോല്‍ മഞ്ഞു പോല്‍ 
ക്ഷണിക്കാതെ വന്ന അതിഥി നീ 
കാത്തിരിപ്പുണ്ട്‌ നീയെന്നു  
പലവുരു ഉണര്‍ത്തി ഞാന്‍ 
കുത്തിയൊലിക്കും പുഴയിലും
വിജനമാം  റെയില്‍പാളങ്ങളിലും
ആതുരാലയ വരാന്തയിലും
അപരന്റെ കത്തി മുനയിലും
ആര്‍ത്തിരമ്പും നടുറോട്ടിലും
എപ്പോഴും വരുമെന്ന് പക്ഷെ 
മറന്നു പോയി ഞാനുമവളും.
ഇന്നീ പ്രണയ നിലാവില്‍ 
നിന്‍ മരവിച്ച കൈകളെന്നെ
പുല്‍കി അമരുമ്പോള്‍ .............
കൂരിരുള്‍ പരക്കും  ഏകാന്ത വീഥിയില്‍  
ഏകാകിയായി അവളിരിക്കുന്നു..
എന്നോര്‍മ്മകള്‍ ശക്തി പകരുമോ 
അവളില്‍ പ്രതീക്ഷ തന്‍  
കൈത്തിരി നാളമായി .......
24 അഭിപ്രായങ്ങൾ:

nanmandan പറഞ്ഞു...

കുത്തിയൊലിക്കും പുഴയിലും
വിജനമാം റെയില്‍പാളങ്ങളിലും
ആതുരാലയ വരാന്തയിലും
അപരന്റെ കത്തി മുനയിലും
ആര്‍ത്തിരമ്പും നടുറോട്ടിലും
എപ്പോഴും വരുമെന്ന് പക്ഷെ
മറന്നു പോയി ഞാനുമവളും

Jefu Jailaf പറഞ്ഞു...

വരികളില്‍ നിന്നും വായിച്ച്ചെടുക്കുന്നു മരണമെന്ന സത്യത്തെ. ഇഷ്ടപ്പെട്ടു.. ആശംസകള്‍..

navas thiruvananthapuram പറഞ്ഞു...

നന്നായിട്ടുണ്ട്

ഫൈസല്‍ ബാബു പറഞ്ഞു...

വെറുതെ കൊതിപ്പിക്കല്ലേ ....!!

Mohammed kutty Irimbiliyam പറഞ്ഞു...

മരണം -അതാകും കവി മനസ്സിലെ അതിഥിയെന്നു വരികള്‍ ധ്വനിപ്പിക്കുന്നു.ജെഫു അത് പറഞ്ഞിട്ടുണ്ട്.ഏതായാലും കുറെ നാളുകള്‍ക്കു ശേഷം പിറന്നു വീണ ഈ കവിതക്ക്‌ അകം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍

Gopan Kumar പറഞ്ഞു...

നല്ല വരികള്‍

ആശംസകള്‍
http://admadalangal.blogspot.com/

പട്ടേപ്പാടം റാംജി പറഞ്ഞു...

മറന്നുപോകുന്നത് ഓര്‍മ്മിപ്പിക്കുന്ന വരികള്‍

മുല്ല പറഞ്ഞു...

നല്ലത്

sumesh vasu പറഞ്ഞു...

കൊഴപ്പൂല്ല

Nidheesh Krishnan പറഞ്ഞു...

നല്ല ഒഴുക്കുള്ള എഴുത്ത് .... മനോഹരം

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

മരണമെന്ന അതിഥിയെതന്നെയാണ് വരികള്‍ക്കിടയില്‍ കാണാനായത്.. നന്നായെഴുതി.

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു...

മരണം..അത് നമ്മുടെ നിഴല്‍ പോലെ കൂടെ തന്നെയുണ്ട് എന്നോര്‍ക്കുക

കൊറെ നാളായല്ലോ കണ്ടിട്ട്....?

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

Akbar പറഞ്ഞു...


മരണമെന്ന ഭീകര സത്യത്തെ നേരിടുമ്പോള്‍ വ്യാകുലപ്പെടുന്നത്‌ വിട്ടിട്ടു പോകുന്ന ഉറ്റവരെ ഓര്‍ത്താണ് എന്നത് പരമാര്‍ത്ഥം. മക്കളെ ഓര്‍ത്ത്‌, അല്ലേല്‍ ഇണയെ ഓര്‍ത്ത്‌.

വളരെ നാളുകള്‍ക്കു ശേഷം വീണ്ടും ഈ ബ്ലോഗില്‍ പോസ്റ്റു വന്നതില്‍ സന്തോഷം.

KOYAS..KODINHI പറഞ്ഞു...

മരണംവരെ ജീവിക്കണം.......മരിച്ചാല്‍ പിന്നെയും ജീവിതമുണ്ട്

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു
ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

ഇതൊന്നും അല്ലാത്ത ഒരു കാത്തിരിപ്പിനെ കുറിച്ചല്ലേ ചിന്തിക്കേണ്ടത് ഇത് ഒരു പാപിയുടെ കുമ്പസാരം ആണോ എന്ന് സംശയം തോനുന്നു
എന്ത് കൊണ്ട് കാതലുള്ള തടിയില്‍ കടഞ്ഞെടുത്ത കട്ടിലില്‍ മക്കളും പെരകിടാങ്ങളും ചുറ്റും കൂടി നില്‍ക്കുന്ന സമയത്ത് ഈ കാത്തിരിപ്പിനെ പ്രതീക്ഷിചൂടെ
ആശംസകള്‍

ajith പറഞ്ഞു...

ക്ഷണിക്കാതെ വരുന്ന അതിഥി
രംഗബോധമില്ലാ‍ത്ത കോമാളി

ഉമ്മു അമ്മാര്‍ വീണ്ടു ഒരു പോസ്റ്റുമായി വന്നു കണ്ടതില്‍ സന്തോഷം

നിസാരന്‍ .. പറഞ്ഞു...

മരണത്തെക്കുറിച്ച് വായിക്കാന്‍ എനിക്കിഷ്ടമാണ്.

Mohiyudheen MP പറഞ്ഞു...

ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി

നേരത്തെ വായിച്ചിരുന്നു, കമെന്‌റിടാന്‍ കഴിഞ്ഞില്ല

മരണമെന്ന അതിഥിയെ കാത്തിരിക്കുന്നത്‌ കവിതയില്‍ ഫലിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. അത്‌ എവിടെയായാലും മെല്ലെ എത്തിക്കൊള്ളും.

ആശംസകള്‍

എന്‌റെ പഴയ ബ്ളോഗ്‌ അടിച്ച്‌ പോയി, പുതിയ ബ്ളോഗാണിപ്പോള്‍... പുതിയ രചനകള്‍ ഒന്നും ഇട്ടിട്ടില്ല, സമയ ലഭ്യതക്കനുസരിച്ച്‌ വരുമെന്ന്‌ കരുതുന്നു... :)

Nadvi Jamal പറഞ്ഞു...

Eee postine chilar kavitha ennu visheshippichu kandu....enthinanu veruthe sahasathinu muthirunnath......kavitha eyuthunnathinu mumb kure nalla kavithakal vayikkuka.....ennittavam kavitha eyuth....

Shahida Abdul Jaleel പറഞ്ഞു...

കുത്തിയൊലിക്കും പുഴയിലും
വിജനമാം റെയില്‍പാളങ്ങളിലും
ആതുരാലയ വരാന്തയിലും
അപരന്റെ കത്തി മുനയിലും
ആര്‍ത്തിരമ്പും നടുറോട്ടിലും
എപ്പോഴും വരുമെന്ന് പക്ഷെ
മറന്നു പോയി ഞാനുമവളു

നന്നായിരിക്കുന്നു വരികള്‍ ..റഷീതാ ..

Shaleer Ali പറഞ്ഞു...

എല്ലാമൊടുങ്ങും...
കിനാവിന്റെ കണ്ണികള്‍ പൊട്ടും
ഹൃദയം നിലക്കും
ഹൃദയാഭിലാഷം മരിക്കും
ചിന്തകള്‍
ചിതല്‍പുറ്റിനീര്‍പ്പമാകും
തൃഷ്ണകള്‍ തൃണങ്ങളായ്
മുളച്ചു പൊങ്ങും...
മൊട്ടിട്ടു പൂക്കളായ്
നിര്‍വൃതിയടയും..