ബുധനാഴ്‌ച, മാർച്ച് 07, 2012

കനവുകള്‍ ..കനലുകള്‍


നോവേറ്റ്‌ പിടയും
മനസ്സിന്റെ കോണില്‍
സാന്ത്വനം തേടിയലഞ്ഞ നേരം
കണ്ണുനീര്‍ തുള്ളിതന്‍
നനവ്‌ മാത്രം...

ഏകാന്തത തന്‍  താഴ്വര
തേടിയലഞ്ഞ നേരം
എന്നിലെ ഓര്‍മ്മകളേറ്റു
ചൊല്ലി ഏകാന്തത
വെറും കനവ്  മാത്രം...

തെന്നി മാറി ദൂരെക്കൊഴുകും
ചുടു നിശ്വാസവും
ചുടു കാറ്റും പോലെ
എന്നിലെ നീയും
നിന്നിലെ ഞാനും
വെറും കിനാവ്‌ മാത്രം..

കണ്ണുകള്‍ തമ്മിലുടക്കിയ നേരം
മനസ്സുകള്‍  ഒന്നായി
ചേര്‍ന്ന  നേരം
ചിതലരിച്ചമനസ്സിലെ
ഓര്‍മ്മചെപ്പില്‍
സുന്ദരമാംനിമിഷങ്ങളിന്ന്
വെറും വിങ്ങല്‍ മാത്രം.

ഉതിര്‍ന്നു വീഴും മഴ-
തുള്ളിയെ നോക്കി
എന്നെങ്കിലും തിരികെ
വന്നെങ്കിലെന്നു
നീ മൊഴിഞ്ഞത്..
വെറും വാമൊഴി മാത്രം ..

എന്നുമെന്‍ കൂട്ടായി
വിരുന്നെത്തും വിഷാദത്തില്‍
സാന്ത്വന സ്പര്‍ശമായി
നീ വരും നാളൊന്നിനായായ്
ആശിപ്പു ഞാന്‍ വെറും 
നിരാശ മാത്രം ബാക്കിയായി..




36 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

ഇങ്ങനെ നിരാശ പെട്ടാലോ കാത്തിരിക്കൂ വരും വരാതിരിക്കില്ല

മേരി പെണ്ണ് പറഞ്ഞു...

കനവിലെ കനലുകള്‍ അകറ്റി കണ്ണും കണ്ണും നോക്കി ഇരിക്കാന്‍ നിന്റ്റെ ഏകാന്തതയില്‍ കൂട്ടിരിക്കാന്‍ ഒരാള്‍ വരും.. നിരാശ ആവരുത്.. പ്രതീക്ഷ ആയിരിക്കണം നമുക്ക് കൂട്ട്.. സിമ്പിളായി നന്നായി എഴുതി. ഇഷ്ട്ടായീട്ടോ..

Arif Zain പറഞ്ഞു...

തെളിനീര്‍ പോലെ ഒരു കവിത.

khaadu.. പറഞ്ഞു...

എന്നുമെന്‍ കൂട്ടായി
വിരുന്നെത്തും വിഷാദത്തില്‍
സാന്ത്വന സ്പര്‍ശമായി
നീ വരും നാളൊന്നിനായായ്
ആശിപ്പു ഞാന്‍ വെറും
നിരാശ മാത്രം ബാക്കിയായി..

എന്തിനാ നിരാശ...

Artof Wave പറഞ്ഞു...

ചുടു നിശ്വാസവും
ചുടു കാറ്റും പോലെ
എന്നിലെ നീയും
നിന്നിലെ ഞാനും
വെറും കിനാവ്‌ മാത്രം..
ആരെയാണ് കവി കാത്തിരിക്കുന്നത് എന്നു ചോദിക്കുന്നില്ല
എന്തായാലും വരാതിരിക്കില്ല
നിരാശപ്പെടാതിരിക്കൂ

നല്ല ഒഴുക്കുള്ള വരികള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കവിത നന്നായി ട്ടോ.
ലളിതമായ വരകള്‍ ആസ്വാദനം എളുപ്പമാക്കി.
ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഉമ്മു അമ്മാരിന്റെ പോസ്റ്റില്‍ ആദ്യമായാണ്‌ വരുന്നത് ,കവിത അല്ലെ ?കവിതയുടെ പുതു വഴികളെക്കുറിച്ച് ഒക്കെ അറിയാന്‍ ശ്രമിക്കൂ ..ആശംസകള്‍

ajith പറഞ്ഞു...

“സുന്ദരമാംനിമിഷങ്ങളിന്ന്
വെറും വിങ്ങല്‍ മാത്രം.”

നോ നോ നോ. ഈ നിമിഷങ്ങള്‍ അതീവസുന്ദരം. കഴിഞ്ഞ നിമിഷങ്ങള്‍ കഴിഞ്ഞു പോയി. വരാനിരിക്കുന്ന നിമിഷങ്ങളോ നമ്മുടേതല്ല. വര്‍ത്തമാനനിമിഷങ്ങള്‍ സുന്ദരമാകണം.

Mohammed Kutty.N പറഞ്ഞു...

ഈ നിരാശ ആശയുടെ പ്രകാശകിരണങ്ങള്‍ക്ക് വഴിമാറട്ടെ.എല്ലാ ഇരുട്ടിനു ശേഷവും പുതിയ പ്രതീക്ഷകളുടെ പുലരികളുണ്ട്.പ്രത്യാശകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.കവിതയ്ക്ക് ആശംസകള്‍ !

Vp Ahmed പറഞ്ഞു...

ശുഭപ്രതീക്ഷ എന്നും കൂട്ടിനായി ഉണ്ടാവട്ടെ.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഉമ്മുവിനെ കാണാതായപ്പൊ ഞാൻ തേടി..
ഇതാ...വന്നിരിയ്ക്കുന്നു...

ഓരോ കാത്തിരിപ്പിന്റേയും അന്ത്യം ഇങ്ങനെ തന്നെ ആയിരിയ്ക്കാൻ ആശിയ്ക്കുന്നു..
നല്ല വരികൾ ട്ടൊ..ആശംസകൾ..!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നാം കാത്തിരുന്നാലും ഇല്ലെങ്കിലും വരും സമയമാവുമ്പോള്‍ :)

Jefu Jailaf പറഞ്ഞു...

തെളിച്ചമുള്ള വരികൾ..

Mohiyudheen MP പറഞ്ഞു...

നൈർമല്യമുള്ള വരികൾ, സുഖം നൽകുന്ന വാ‍യന. ശുഭ പ്രതീക്ഷയോടെ മുന്നോട്ട് കുതിക്കൂ, കാത്തിരിക്കൂ വരാതെ എവിടെ പോകാൻ !

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നിരാശപ്പെടെണ്ട പ്രിയപ്പെട്ടവന്‍ തീര്‍ച്ചയായും വരും...സാധാരണ ബൂലോകത്തിലെ കവിതകള്‍ ഒന്നും മനസ്സിലാകാറില്ല ...വളരെ ലളിതമായ വാക്കുകള്‍ ചേര്‍ത്ത് എല്ലാര്‍ക്കും മനസ്സിലാകുന്ന ഒരു കവിത എഴുതിയതിനു നന്ദി !

ബെഞ്ചാലി പറഞ്ഞു...

പ്രതീക്ഷ, അതല്ലെ എല്ലാം.

മോന്‍സ് I Mons പറഞ്ഞു...

നനവും കനവും കിനാവും വിങ്ങലും
എല്ലാമെല്ലാം അറിയാനാകുന്നുണ്ട്..
ലളിതം.. മനോഹരം ഈ കവിത..
പ്രതീക്ഷയുടെ അറ്റം വരെ
കാത്തിരിക്കൂ... കതോര്ത്തിരിക്കൂ..

Pheonix പറഞ്ഞു...

സ്വയം മനുഷ്യന്‍ ഉണ്ടാക്കുന്ന ഓരോ പുകിലുകള്‍. അവതരണം നന്നായി.

Yasmin NK പറഞ്ഞു...

ആശംസകള്‍...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാത്തിരിപ്പിന്റെ ലോകത്തിലേക്ക് മനസ്സിനെ പിടിച്ചുകൊണ്ടു പോകുവാന്‍ ഈ വരികള്‍ക്കായി.കവിത ലളിതമനോഹരം..

achoose പറഞ്ഞു...

ആശംസകള്‍

നാമൂസ് പറഞ്ഞു...

പ്രതീക്ഷയുടെ ചിറകിലേറി നഭസ്സില്‍ മുത്തമിടുക.
ഒരുനാള്‍ വാനം നിനക്കായ് പൂ പൊഴിക്കും. തീര്‍ച്ച.!

SHANAVAS പറഞ്ഞു...

നിരാശപ്പെടേണ്ട.. വരും ഇന്നല്ലെകില്‍ നാളെ.. സുന്ദരമായ കുഞ്ഞു വരികള്‍.. ഇഷ്ടപ്പെട്ടു.. ആശംസകളോടെ..

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

ലളിതമായ വരികള്‍ നന്നായിട്ടുണ്ട്...
ആശംസകള്‍...

ഉമ്മുഫിദ പറഞ്ഞു...

Nice lines...............!

Unknown പറഞ്ഞു...

എല്ലാവരും എന്തൊക്കെയോ പറഞ്ഞു ...
ഞാന്‍ എന്തു പറയേണ്ടു ........
അറിയില്ല .....മനമില്ല ....
മനസ്സുമായി ഞാന്‍ പടിയിറങ്ങുന്നു.

Abdulla thalikulam പറഞ്ഞു...

കവിത നന്നായിരിക്കുന്നു,,

ente lokam പറഞ്ഞു...

ashamsakal....

ഇസ്മയില്‍ അത്തോളി പറഞ്ഞു...

നന്നായി വരികള്‍ ...എന്നാലും ഒന്ന് കൂടി അടുക്കി പെറുക്കാമായിരുന്നു ....ആശംസകള്‍ .........

വീകെ പറഞ്ഞു...

വരുമെന്നോരോ ദിനവും
നിനച്ചു ഞാൻ കാത്തിരിപ്പൂ...
ആശംസകൾ..

rasheed mrk പറഞ്ഞു...

സരസമായ വരികളിലൂടെ ചെറിയ നിരാശ വായനക്കാരിലെക്കൊഴുക്കിയോ.. കാത്തിരിക്കൂ .. പോസ്റ്റ്‌ കൊള്ളാം ആശംസകള്‍
ബൈ അപ്ന അപ്ന

Shaleer Ali പറഞ്ഞു...

നിരാശകള്‍ മണ്ണടിയട്ടെ
കനവുകളിനിയും പിറക്കട്ടെ
ലളിതമായ വരികളില്‍ ഒരു മനസ്സിന്റെ വലിയ നൊമ്പരങ്ങള്‍ നിറച്ചിരിക്കുന്നു ...ഇനിയും എഴുതുക ധാരാളം .....!!
ആശംസകള്‍ ...

kochumol(കുങ്കുമം) പറഞ്ഞു...

എന്താണ് ഉമ്മു ഇത്ര നിരാശ ..!!

Feroze പറഞ്ഞു...

VERY NICE BLOG AND POST !!

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

ലക്ഷ്യം തെറ്റിയ തോണി പറഞ്ഞു...

എന്നും കൂട്ടിനായി വിഷാദത്തിലും വിരുന്നിനെത്തും കാത്തിരിക്കൂ.. നിരാശ വേണ്ട