വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അത്തറിന്‍ സുഗന്ധവുമായി...







റംസാന്‍ നിലാവ് മായാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി. ആത്മ സംസ്കരണത്തിന്റെ മാസം വിടപറയുന്ന വേദനയില്‍ ഇരിക്കുമ്പോള്‍ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരി തൂകി നില്‍ക്കുന്നുണ്ടാവും. പിന്നെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ സന്തോഷത്തിന്‍റെ പൂത്തിരികള്‍.

പ്രാര്‍ത്ഥനാ നിരതമായ റമദാന്‍ മാസം പെട്ടെന്ന് കഴിഞ്ഞു പോയി . ഒരുപൂവിതള്‍ കൊഴിയും പോലെ .വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച്, നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെയും ക്ഷമയുടെയും നന്മയുടെയും ഒരു പുതു പുലരി ഇവിടെപിറവിയെടുക്കുന്നു.ശവ്വാല്‍ നിലാവില്‍ പ്രശോഭിതയായി നില്‍ക്കുന്ന പള്ളിമിനാരങ്ങളും ..ആത്മീയ സുഖത്തിന്റെ പാരമ്യതയില്‍ പുളകം കൊള്ളുന്ന മനുഷ്യ മനസും ..ചെറിയ പെരുന്നാളിന്റെ മനോഹാരിത പതിന്മടങ്ങാക്കുന്നു.



റമദാന്‍ പരലോക വിജയത്തിനുള്ള പാത വെട്ടിത്തെളിക്കാനുള്ള വലിയൊരു പ്രചോദനമായിരുന്നു. അത് നമ്മില്‍ അവശേഷിപ്പിക്കേണ്ടത് വരും വര്‍ഷത്തെക്കുള്ള നല്ലൊരു ജീവിത മാര്‍ഗ്ഗമാണ് . പരലോക ജീവിതത്തിലേക്ക് നാം സ്വരൂപിച്ചു വെച്ച ഇന്ധനമായി അത് വഴിമാറട്ടെ. കണ്ണീരോടെ വിടപറയാം നമുക്കീ പുണ്യ മാസത്തോട്.
ഒപ്പം നമ്മളില്‍ സ്നേഹത്തിന്റെയും സഹനത്തിന്റെയും, നന്മയുടെയും മുകുളങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഈദ് കടന്നു വരുന്നു

വിശ്വാസികള്‍ ഒത്തുചേര്‍ന്ന് പള്ളികളിലും ഈദു ഗാഹുകളിലും പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ നടത്തി ആലിംഗനത്തിലൂടെ തന്റെ സന്തോഷം കൈമാറുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസികളുടേയും വീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബബന്ധവും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍. ഇതിന്റെ ഏറ്റവും നന്മയുള്ള വശവും ഇതുതന്നെ.



പണ്ടൊക്കെ മാസം കണ്ടോ എന്നറിയാന്‍ പള്ളികളിലെ തക്ബീര്‍ ധ്വനികളെ ആശ്രയിച്ചു ചെവി കൂര്‍പ്പിച്ച് വീട്ടില്‍ കാത്തിരുന്നെങ്കില്‍ ,ഇന്ന് ടി.വിയിലൂടെ ആ വാര്‍ത്ത കേള്‍ക്കേണ്ട താമസം ഫോണുകളിലൂടെ എസ്.എം.എസ് പ്രവാഹമാകും.. എന്നാലും ഈദുല്‍ ഫിത്വരിന്റെ അരി വിതരണമൊക്കെ ഇന്നും ചിലയിടങ്ങളില്‍ ഭംഗിയായി തന്നെ നടക്കുന്നുണ്ട്.


പെരുന്നാളിനെ പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലൊരു മൈലാഞ്ചി പാട്ടിന്റെ താളം വരുന്നു. കൂടെ കുസൃതി നിറഞ്ഞൊരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളും.വീട് മുറ്റത്ത്‌ നിന്നും മൈലാഞ്ചി ഒടിച്ച്, അമ്മിയില്‍ അരച്ച് മുതിര്‍ന്നവര്‍ ഇട്ട് തരും രണ്ട് കൈയ്യിലും നിറയെ. നന്നായി ചുവന്ന മൈലാഞ്ചി കൈകളുമായി പിന്നെ ഓട്ടമാണ് കൂട്ടുകാരികളുടെ അടുത്തേക്ക്.ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് ഹെന്ന കോണില്‍ നിന്നും നാട്ടു മൈലാഞ്ചിയിലെക്കുള്ള ദൂരമെത്രയാണ്..? ഉമ്മയുണ്ടാക്കുന്ന പായസത്തിന്റെ രുചി ഇന്ന് എന്റെ കാട്ടികൂട്ടല്‍ പായസത്തിനില്ല എന്നതും ആരോടും പറയാന്‍ മടിക്കുന്ന മറ്റൊരു സത്യം.


എന്തൊക്കെ പറഞ്ഞാലും പ്രവാസത്തിന്റെ നാല് കെട്ടില്‍ ഒതുങ്ങുന്ന എന്നെ പോലുള്ളവര്‍ക്ക്

കഴിഞ്ഞ കാലവുമായി താരതമ്യം ചെയ്യുമ്പോഴല്ലേ ഓര്‍മ്മകളിലൂടെ എങ്കിലും നമ്മുടെ നാടിന്റെ കൂടെ കൂട്ടുകാരുടെ കൂടെ കളിച്ചു വളര്‍ന്ന വീട്ടുവരാന്തയില്‍ ഇരുന്നു പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റൂ... അങ്ങിനെ ഞാനും ഒന്ന് തിരിഞ്ഞു നടക്കട്ടെ .. ആ ഓര്‍മ്മകളുടെ ഓരത്ത് കൂടെ.. ശവ്വാല്‍ മാസ അമ്പിളി മാനത്ത്‌ തെളിഞ്ഞാല്‍ കൂട്ടുകാരികളുമൊത്ത് തക്ബീര്‍ ചൊല്ലി വീടുകളില്‍ ഓടിനടന്നിരുന്ന കാലമായിരുന്നു‍ അത്. ഉറങ്ങാത്ത രാവായിരുന്നു‍ പെരുന്നാ‍ള്‍ രാവ്‌. പുലര്‍ച്ചെ രണ്ടു മണിക്ക് എല്ലാവരും കൂടി തക്ബീര്‍ ചൊല്ലി കൊണ്ട് അടുത്തുള്ള കുളിക്കടവിലേക്ക് നിരനിരയായി നീങ്ങുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ തിരിനാളം പ്രകാശം പരത്തുന്നുണ്ടാകും .കുളി കഴിഞ്ഞു വന്നാല്‍ പുത്തനുടുപ്പും ധരിച്ചു ഉപ്പയുടെ അടുത്തേക്കോടും ഉപ്പയുടെ വകയായി അത്തര്‍ പുരട്ടി തരും ഞങ്ങള്‍ക്ക്.. ആ അത്തറിന്റെ പരിമളം ഇന്ന് ഓര്‍മ്മകളില്‍ മാത്രം ..

നേരം വെളുത്താല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടാകില്ല കൂട്ടുകാരികളുടെ കൂടെ കറങ്ങാന്‍ പോകും . നോമ്പിന് ബന്ധുക്കളുടെ വീട്ടില്‍ നോമ്പ് തുറക്കാന്‍ പോയാല്‍ കിട്ടുന്ന സക്കാത്ത്‌ അതും കയ്യിലെടുത്തു അടുത്തുള്ള കടയിലെക്കോടി അത് തീരും വരെ മിട്ടായികളും പടക്കങ്ങളും വാങ്ങി പെരുന്നാളിന് മോടി കൂട്ടും. രാവിലെ തന്നെ ഉമ്മ ഉണ്ടാക്കി വെക്കുന്ന ശര്‍ക്കര ചേര്‍ത്ത് വാഴയിലയില്‍ വേവിക്കുന്ന അടയുടെ ടേസ്റ്റ് ഇന്നും കൂട്ടിനുണ്ട് .എന്തുണ്ടെങ്കിലും ഉമ്മയുടെ സ്പെഷല്‍ ഇതൊക്കെ തന്നെ ..

പെരുന്നാ‍ള്‍ വിഭവങ്ങളായി തേങ്ങാച്ചോറും ഇറച്ചിക്കറിയും പപ്പടവും ചെറുപയര്‍ പരിപ്പ് കൊണ്ടുണ്ടാക്കുന്ന കറിയും ... ഇന്ന് പലതരം ഐറ്റംസ് ഉണ്ടാക്കിയാലും ആ രുചിയില്‍ ഉള്ള ഭക്ഷണം ഒരിക്കലുമാകില്ല .വീട്ടില്‍ എല്ലാരും ഒത്തു കൂടുമ്പോള്‍ അവരെ ഫോണില്‍ വിളിച്ച് സന്തോഷം പങ്കിടുമ്പോഴും പണ്ടത്തെ കുട്ടിക്കാലം മാത്രമാകും മനസ്സില്‍ .ആ പെരുന്നാള്‍ അന്നത്തെ കുസ്ര്തികള്‍ ആ വളകിലുക്കം ഇന്നും ഓര്‍മ്മകളില്‍ മുഴങ്ങി കേള്‍ക്കുന്നു ..ആ സന്തോഷത്തിന്‍ പൂത്തിരി ഇന്നത്തെ ഓര്‍മ്മകള്‍ക്ക് മനോഹാരിത കൂട്ടുന്നു...

ഇത്തരം ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും മാറ്റി വെച്ച്‌ പ്രവാസത്തിന്റെ തടവിലാകുമ്പോള്‍ സ്വാഭാവികമായും വന്നുപോകുന്ന ഓര്‍മ്മകള്‍ മാത്രമാണിത്‌ . പക്ഷെ എവിടെ ആയാലും ഈദ് എന്നാല്‍ സന്തോഷത്തിന്റെത്‌ തന്നെയാണ്. ഭക്തിയുടെതാണ്. ഉന്മേഷത്തിന്റെതാണ്‌. അതുകൊണ്ട് തന്നെ പുണ്യ റംസാന്‍ നല്‍കുന്ന നിര്‍വൃതിക്കിടയിലും ഞങ്ങള്‍ കാത്തിരിക്കുന്നത് ശവ്വാല്‍ അമ്പിളിയുടെ പൊന്‍പിറകാണാനാണ് .


അത്തറിന്റെ സുഗന്ധവും, കൈകളില്‍ മയിലാഞ്ചി ചോപ്പിന്റെ മനോഹാരിതയും മനസുകളില്‍ സന്തോഷത്തിന്റെ പുളകവും ഒരുമിച്ചു ആവാഹിച്ച് ഈദ്ഗാഹിലേക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്‌. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ ചിറകുവിടര്‍ത്തി പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്കായി നമുക്ക്‌ കാതോര്‍ക്കാം. നാഥനെ മറക്കാതെ അവന്റെ പാര്‍ശ്വത്തെ മുറുകെ പിടിച്ചു കൊണ്ട് . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കാം, കെട്ടിപ്പിടിയ്ക്കാം, പൊട്ടിച്ചിരിക്കാം.

മാനത്ത് ശവ്വാലിന്‍ പൊന്‍പിറ. വിശ്വാസികളുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ നിലാവ്. ഏവര്‍ക്കും സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..





54 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മാനത്ത് ശവ്വാലിന്‍ പൊന്‍പിറ. വിശ്വാസികളുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ നിലാവ്. ഏവര്‍ക്കും സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

ഒരായിരം പെരുന്നാള്‍ ആശംസകള്‍ ..ഉമ്മു അമ്മാര്‍..

grkaviyoor പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഓര്‍മകളുടെ വിഴുപ്പുകള്‍ പേറികൊണ്ട് ഇതാ ഇനിയും ഒരു പെരിന്നാള്‍ കൂടി.....
പ്രവാസത്തിനും ഈ പെരുന്നാള്‍ കാലത്ത് ഒരു സന്തോഷം തന്നെ

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

നല്ല രസമായി എഴുതി...മാറ്റങ്ങൾ പലതും വന്നെങ്കിലും മലയാളികൾ ഇന്നും എല്ലാ ഉത്സവങ്ങളും പൊലിമയോടെ തന്നെ ആഘോഷിക്കുന്നു...എന്റെ സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ.!!!

hafeez പറഞ്ഞു...

ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ...

Prabhan Krishnan പറഞ്ഞു...

ഈ ഓര്‍മകള്‍ക്ക് ‘ഉമ്മ ശര്‍ക്കര ചേര്‍ത്ത് വാഴയിലയില്‍ വേവിക്കുന്ന അടയുടെ രുചിയും, ഉപ്പ പുരട്ടിത്തരുന്ന അത്തറിന്റെ മണവുമുണ്ട്...!! അല്ലേലും ‘കാട്ടിക്കൂട്ടല്‍’ പായസമൊക്കെ ആര്‍ക്കുവേണം...!!

പെരുന്നാളാശംസകളോടെ....

Jefu Jailaf പറഞ്ഞു...

സുഗന്ധം പുരട്ടിയ ഓര്‍മ്മകളുടെ ശവ്വാല്‍ പിറ വാക്കുകളിലൂടെ തെളിഞ്ഞപ്പോള്‍ ചെറു പെരുന്നാളിന്റെ സുന്ദരമായ നാളുകളിലെ തക്ബീര്‍ ധ്വനികള്‍ മനസ്സില്‍ അലയടിക്കുന്നു. സന്തോഷവും, വിരഹവും ചേര്‍ന്ന കണ്ണ് നീര്‍ തുള്ളികള്‍ മനോഹരമായി ചേര്‍ത്ത് വെച്ചിരിക്കുന്നു. ആശംസിക്കുന്നു ഉമ്മു അമ്മാറിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍..

ചന്തു നായർ പറഞ്ഞു...

വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച്, നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെയും ക്ഷമയുടെയും നന്മയുടെയും ഒരു പുതു പുലരി ഇവിടെപിറവിയെടുക്കുന്നു....... എന്റെ പെരുന്നാള്‍ ആശംസകൾ....

SHANAVAS പറഞ്ഞു...

ഒത്തിരി ഗൃഹാതുരത്വം ഉണര്‍ത്തിയ പോസ്റ്റ്‌... പലതും ഓര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞു പോയി..എന്റെ മുന്‍കൂട്ടിയുള്ള പെരുന്നാള്‍ ആശംസകള്‍..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് ഹെന്നക്ക് 'ആയുസ്സ്'കുറവാണ് !
രാസവസ്തുക്കള്‍ ഉള്ളതിനാല്‍ തൊലിക്ക് ഹാനികരമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
(പേപ്പര്‍ വാഴയിലയില്‍ സദ്യയും , പ്ലാസ്ടിക്ക് പൂവ് കൊണ്ട് ഓണപ്പൂക്കളും ഇടുന്ന ഇന്ന് മൈലാഞ്ചിയും അത്തരതിലാവാതെ തരമില്ല)
ഇന്നലെകളുടെ മരിക്കാത്ത സ്മരണകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ കൂടി പകര്‍ന്നു കൊടുക്കുക.
പെരുന്നാള്‍ ആശംസകള്‍

Hashiq പറഞ്ഞു...

എന്റെയും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

Musthu Kuttippuram പറഞ്ഞു...

ശരിയാണ്,,, എത്ര സുന്ദരമായിരുന്നു പണ്ടത്തെ പെരുന്നാള്‍ ദിവസങ്ങള്‍,,,, ചെറുപ്പകാലത്ത് ഉസ്താദിന്‍റെ കൂടെ മൈക്കിലൂടെ തക്ബീറ് ചൊല്ലാന്‍ സുബഹിക്കുമുന്നെയെഴുന്നേറ്റ് പള്ളിയിലേക്കോടും,,, പള്ളിയിലെത്തിയാല്‍ മൈക്കിനടുത്തിരിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ മല്‍സരമായിരുന്നു,,,ഈണത്തില്‍ ഉസ്താദ് ചൊല്ലുന്ന തക്ബീറുകള്‍ അതേ ഈണത്തില്‍ ഏറ്റുചൊല്ലുമ്പോള്‍ എന്‍റെ ശബ്ദം മൈക്കിലൂടെ നന്നായികേള്‍ക്കണമേ എന്നാവും മനസ്സില്‍,,, കൂട്ടുകാരോടൊത്തുള്ള കുളത്തില്‍ പോയുള്ള ആ കുളിയും പുതിയ ഉടുപ്പിട്ടു പള്ളിയിലേക്കുള്ള ആ പോക്കും എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം,,, പ്രവാസ ജീവിതത്തിലേക്കു കടന്നിട്ടു നാലാമത്തെ വര്‍ഷം,,, വീട്ടുകാരോടൊത്ത് പെരുന്നാള്‍ കൂടിയിട്ടു മൂന്നു വര്‍ഷം കഴിഞ്ഞു,,, ഈ പെരുന്നാളും കുടുംബക്കാരില്ലാതെ ഞാനാഘോഷിക്കാന്‍ പോകുന്നു,,, മനസ്സിലെന്തോ വിങ്ങല്‍,,,, ഒരു പ്രവാസിയുടെ നൊമ്പരം,,
നന്നായിട്ടുണ്ട്,,,, നല്ല അവതരണം,,, കുറച്ചു നേരത്തേക്കെങ്കിലും എന്‍റെ പഴയയാലോകത്തേക്കു പോകാന്‍ ക്ഴിഞ്ഞു,,, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു,,,,

Musthu Kuttippuram പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍,,,

അലി പറഞ്ഞു...

നാട്ടിൽ കുടുംബമൊന്നിച്ച് ആഘോഷിച്ച ഓർമ്മകൾ കൊണ്ട് ഞാനും പെരുന്നാൾ ആഘോഷിക്കും...

നല്ല പോസ്റ്റ്
എല്ലാവർക്കും പെരുന്നാൾ ആശംസകൾ!

ഫൈസല്‍ ബാബു പറഞ്ഞു...

നോമ്പിനൊരു നല്ല പോസ്റ്റുമായി വന്നു ഞെട്ടിച്ചു !!!
ഇപ്പോള്‍ പെരുന്നാളിനും !! അടി പൊളി പോസ്റ്റു ഒരു കവിതയില്‍ വായിച്ച പോലെ "നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ " പെരുന്നാള്‍ ആശംസകള്‍ !!!

കൊമ്പന്‍ പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍
@ഫൈസല്‍ എഴുതിയവര്‍ക്ക് ചൊല്ലൂ ............... മടിക്കാതെ

കൊമ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നസീര്‍ പാങ്ങോട് പറഞ്ഞു...

പോയ കാലത്തിന്റെ തപ്ത സ്മരണയില്‍ വീണ്ടും ഒരു പെരുന്നാള്‍ സുദിനം ...വിശ്വാസികള്‍ വ്രത ശുദ്ദ്ധിയാല്‍ അവരുടെ ഹൃദയങ്ങള്‍ ശുദ്ധമാക്കി ...പെരുന്നാള്‍ പിറ കണ്കുളിര്‍ക്കെ കാണുവാന്‍,വിഭാഘിയതയും,വിവേചനവും ഇല്ലാതെ ഏവരോടും സ്നേഹവും,കരുണയും,സന്തോഷവും..പങ്കിടാന്‍..മദീനയില്‍ നിന്നും വീശിയടിക്കുന്ന ഇളം കാറ്റിന്റെ സുഗന്തം ആസ്വതിക്കാന്‍ ....കാത്തിരിക്കുന്ന എല്ലാ നന്മ നിറഞ്ഞ ഹൃദയങ്ങള്‍കും ഒരയിരത്തിലും അതികം പെരുന്നാള്‍ ആശംസകള്‍ നേര്‍നുകൊണ്ടു ഈയുള്ളവനും...നിങ്ങളോടൊപ്പം...

ആളവന്‍താന്‍ പറഞ്ഞു...

ഇടയ്ക്കുള്ള ചില വാക്കുകള്‍ മനസ്സിലായില്ലെങ്കിലും എന്‍റെയും വക റമദാന്‍ ആശംസകള്‍. നമ്മക്ക് ഇത്തവണ അവധി ഉണ്ടാവില്ലാന്നാ കേള്‍വി. എന്താവോ എന്തോ!

പിന്നെ ഒരു ചെറിയ പരീക്ഷണം നടത്തിയിരുന്നു. സമയം പോലെ നോക്കൂ. പ്രേതവിമാനം

വെള്ളരി പ്രാവ് പറഞ്ഞു...

സ്നേഹത്തിന്റെ...
സന്തോഷത്തിന്റെ...
ഒരായിരം
ചെറിയ പെരുന്നാള്‍
ആശംസകള്‍.

Vp Ahmed പറഞ്ഞു...

നോമ്പിന്‍റെയും പെരുന്നാളിന്റെയും പോസ്റ്റുകള്‍ ഒരേ പോലെ കുട്ടിക്കാലം ഓര്‍മപ്പെടുത്തുന്നു. പെരുന്നാള്‍ ആശംസകള്‍ നേരത്തെ നേരുന്നു.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..

F A R I Z പറഞ്ഞു...

ആഗോളവല്‍ക്കരണവും, ഉദാരവല്‍ക്കരണവും,
ഫാസ്റ്റ്‌ ഫുഡിന്റെ കാലഘട്ടത്തിലേക്ക് ലോകത്തെ എത്തിക്കുമ്പോള്‍,ഒന്നിന്റെയും പ്രകൃതിദത്ത മായ,പരമ്പരാഗതമായ ആസ്വാദനം
അനുഭവിക്കാന്‍ കഴിയാതെ, ആഘോഷങ്ങള്‍ ചടങ്ങുമാത്രമായി ചുരുങ്ങുന്നൂ,

ഗതകാല സ്മരണകള്‍ അയവിറക്കി നെടുവീര്‍പ്പിട്ടുകൊണ്ട്, ഇന്നിലെ
അവസ്തകളോട് യോജിക്കാവുന്നവയ്ക്ക്
സന്ധിയായി ജീവിക്കുക.അതെ കഴിയു.

ലേഖനം കൊള്ളാം. ശക്തമായ മറ്റൊരു
വിഷയവുമായി അമ്മാറിന്റെ അടുത്ത
പോസ്റ്റ്‌ പ്രതീക്ഷിച്ചുകൊണ്ട്

ഭാവുകങ്ങളോടെ,
---- ഫാരിസ്‌

yousufpa പറഞ്ഞു...

പെരുന്നാള്‌ പൊടി പൊടിക്ക്യ..അത്രേന്നെ..

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍...

വീകെ പറഞ്ഞു...

പെരുന്നാൾ ആശംസകൾ....

Jenith Kachappilly പറഞ്ഞു...

Eid mubarak!! Post othiri ishttamaayi. Kothiyodeyaanu vaayichathu. Ennikku perunnalinte rasangal kooduthal ariyanum patti :)

Regards
http://jenithakavisheshangal.blogspot.com/

ആചാര്യന്‍ പറഞ്ഞു...

സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു ...

Anurag പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കുറെ നല്ല ഓര്‍മ്മകളുടെ വീണ്ടെടുപ്പാണ് പെരുന്നാള്‍ ദിനങ്ങള്‍.
ആ നല്ല ഓര്‍മ്മകളിലൂടെ നല്ലൊരു യാത്രയാണ് ഈ പോസ്റ്റിലൂടെ.
നാട്ടിലെ ആഘോഷങ്ങളുടെ നിറമോ മണമോ ഇവിടെ കിട്ടില്ലായിരിക്കാം.
അല്ലെങ്കിലും വെറും ആഘോഷം മാത്രമല്ലല്ലോ പെരുന്നാള്‍.
നല്ലൊരു പോസ്റ്റ്‌ പോസ്റ്റ്‌ വായിച്ച സന്തോഷത്തില്‍ എന്‍റെയും പെരുന്നാള്‍ ആശംസകള്‍

പാറക്കണ്ടി പറഞ്ഞു...

സ്നേഹത്തിന്‍ അത്തറ് പൂശിയ പെരുന്നാള്‍ ആശംസകള്‍ ...

TPShukooR പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍.

Sidheek Thozhiyoor പറഞ്ഞു...

ഇത്തവണയും പെരുന്നാള്‍ ഖത്തറില്‍ തന്നെ,
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ .

(saBEen* കാവതിയോടന്‍) പറഞ്ഞു...

ഓരോരുത്തരും മനസ്സ് തുറക്കുമ്പോള്‍ എന്ത് മാത്രം സന്തോഷത്തിന്റെ നിമിഷങ്ങളാണ് ഓര്‍മ്മയുടെ ചിറകിലേറി വരുന്നത് . ഓരോ പോസ്റ്റുകളിലും ഗത കാലത്തിന്റെ ഓര്‍മ്മകള്‍ ഉമ്മു അമ്മാര്‍ നിരത്തി വക്കുമ്പോഴും വായനക്കാരും വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ ഒന്ന് ഓട്ട പ്രദിക്ഷണം നടത്താറുണ്ട് .ഈ പെരുന്നാള്‍ സുദിനം സമാഗമം ആകുമ്പോള്‍ ഉമ്മു അമ്മാറിനു ലഭിച്ച കുറെ അധികം ആശംസകള്‍ക്കൊപ്പം എന്റെയും "ചെറിയ പെരുന്നാള്‍ ആശംസകള്‍ "

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

പെരുന്നാളിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചത് അസ്സലായി. ഉമ്മൂസിനും കുടുംബത്തിനും പെരുന്നാള്‍ ആശംസകള്‍!. ഇപ്രാവശ്യം ഇവിടെ നോമ്പു നല്ല മഴക്കാലത്തായതിനാല്‍ വളരെ ആശ്വാസമായിരുന്നു. തിര്‍ന്നതറിഞ്ഞില്ല. ഇന്നലെ അത്താഴത്തിനു മൊബൈലില്‍ അലാറം കേള്‍ക്കാതെ പോയി[മറ്റൊരു റൂമില്‍ മറന്നു വെച്ചു] എന്നിട്ടും ക്ഷീണമില്ലാതെ നോമ്പു നോല്‍ക്കാന്‍ കഴിഞ്ഞു(അല്‍ ഹംദു ലില്ലാഹ്). ഇവിടെ എത്ര മൈലാഞ്ചി ട്യൂബുണ്ടായാലും ഭാര്യ മൈലാഞ്ചി ഇലയരച്ചാണുപയോഗിക്കാറ്,അതിനായി ഒരു മരം വളര്‍ത്തുന്നുണ്ട്. അടുത്ത വീട്ടുകാരും കൊണ്ടു പോകും.

Unknown പറഞ്ഞു...

ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ...
കൂടെ പ്രാര്‍ഥനകളും...

Unknown പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍...

Nena Sidheek പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍ ..

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

എന്റെ പെരുന്നാള്‍ ആശംസകൾ....

Unknown പറഞ്ഞു...

നമ്മള്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അങ്ങ് അകലെ ജയിലറയില്‍ മദനി വേദനകള്‍ തിന്നു തീര്‍ക്കുന്നു.മദനിയുടെ കുട്ടികള്‍ക്കും ഒരു പെരുന്നാള്‍ ആഘോഷം വേണ്ടേ മക്കളെ......

ഏവര്‍ക്കും സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍..

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ...

സീത* പറഞ്ഞു...

ഓർമ്മകളുടെ അത്തറു പുരട്ടിയ പോസ്റ്റ്..

ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

റശീദ് പുന്നശ്ശേരി പറഞ്ഞു...

കുല്ലു ആം വ അന് തും ബി ഖൈര്‍
ഈദ്കും സഈദ്

Mohammed Kutty.N പറഞ്ഞു...

ഈ പെരുന്നാള്‍ അക്ഷരനിലാവൊളി കാണാന്‍ അല്പം വൈകി.ക്ഷമിക്കണേ...
വളരെ നന്നായി വിവരണങ്ങള്‍ .താലോലിക്കാം ആ നല്ല നാളുകളെ , നെഞ്ചേറ്റി....
ഈദ്‌ ആശംസകള്‍ ,സന്തോഷങ്ങള്‍ !

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍

dilshad raihan പറഞ്ഞു...

assalamu alikkum

ithaa manas nirajja perunnaal ashamsakal

raihan7.blogspot.com

islamikam പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
islamikam പറഞ്ഞു...

ഈദ്‌ "പൈങ്കിളി" ആഘോഷമായ് മാറുന്നുണ്ടോ ?
"ഈദാശംസകള്‍ - ഈ പരിപാടി നിങ്ങള്‍ക്കായി സ്പോന്‍സര്‍ ചെയ്യുന്നത്..."ആഗോഷങ്ങള്‍ ഉത്പന്ന വിതരണത്തിനുള്ള അവസരങ്ങലാക്കിയ ആധുനിക സംസ്കാരം.

രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ പതിവ് പോലെ "പ്രജകള്‍ക്കു സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും എന്നൊക്കെ പറഞ്ഞു....

എന്ത് പറഞ്ജീട്ടെന്താ ഗള്‍ഫില്ലെങ്കില്‍ കേരളം പട്ടിണി കിടന് സൊമാലിയയേക്കാള്‍ ശോഷിച്ചു പോയേനെ എന്ന് കേരളതിലെക്കൊഴുകുന്ന പ്രവാസിയുടെ വിയര്‍പ്പു "മണികള്‍" അടക്കം പറയും.

എന്നീട്ടും എല്ലാ വികസനത്തിനും "ഞമ്മള്‍ എന്ന്" രാഷ്ട്രീയം അഴിമതികിടക്കയിലിരുന്നു ഞെളിയും !
___
സ്ത്രീ പീടനങ്ങലില്ല...
അഴിമതിയില്ല..
വില കയറ്റമില്ല...
മണിചെയിന്‍ തട്ടിപ്പുകളില്ല...
കോടികളുടെ അഴിമതികളില്ല...
വിഷലിപ്ത രാസവളങ്ങള്‍ ഇല്ല
ഭക്ഷ്യ മായങ്ങളില്ല....

നമ്മള്‍ സൃഷ്ടിച്ചെടുത്ത സാമൂഹിക അന്തരീക്ഷം എത്ര സുന്ദരം !!!
ഈ വ്രതത്തില്‍ നേടിയതെന്ന് പറയുന്നതൊക്കെ സൌകര്യപൂര്‍വ്വം മറക്കാം...

ഇന്നാ, എന്റെയും ഈദാശംസ !

ചെറുത്* പറഞ്ഞു...

പഴയകാലത്തിന്‍‌റെ ഓര്‍മ്മകള്‍ എപ്പോഴും നല്ല വായനാനുഭവം നല്‍കുന്നു. ഇതും.
പെരുന്നാളിന്‍‌റെ പ്രാര്‍ത്ഥനകളും മംഗളങ്ങളും.

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

പെരുന്നാൾ ആശംസകൾ

Lipi Ranju പറഞ്ഞു...

എന്റെയും പെരുന്നാള്‍ ആശംസകൾ...

HASSAINAR ADUVANNY പറഞ്ഞു...

ഹായ് ഉമ്മു
വളരെ നന്നായി നമ്മുടെ നാടും വീടും വിട്ടു പ്രവാസ ജീവിതം നയിക്കുന്ന നമ്മളെ പോലെ യുള്ള ഒരു മലയാളിയുടെ മനസ്സിന്റെ തേങ്ങല്‍ അല്ലെങ്കില്‍ ഒറ്റപെടല്‍ എല്ലാം എല്ലാം ഇതില്‍ തെളിഞ്ഞു കാണുന്നു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ചു
(പതിനഞ്ചു ദിവസത്തെ ഇട വേളക്ക് ശേഷം ഇന്നലെ വീണ്ടും ദുബൈയില്‍ തിരിച്ചെത്തിയ എനിക്ക് വളരെ ഇഷ്ട്ട പെട്ടു)

rafeeQ നടുവട്ടം പറഞ്ഞു...

വൈകിയാണെങ്കിലും ആശംസകള്‍..