
ഒരു പതിവ് ശീലത്തിന്റെ ഭാഗമായി രാവിലെ കയ്യില്‍ കിട്ടിയ പത്രത്തില്‍ കൂടി കണ്ണോടിച്ചു ,അടുക്കളയിലെ ജോലിയും കഴിഞ്ഞു ..കമ്പ്യൂട്ടറില്‍ അന്നും വന്നു കിടക്കുന്ന മെയില്‍ പരിശോധനയിലാണ് "റമദാനുല്‍ കരീം " എന്ന ..ടൈറ്റില്‍ വെച്ച് ഒരു ഗ്രീറ്റിംഗ് മെസ്സേജ് ശ്രദ്ധയില്‍ പ്പെട്ടത്
ഒരു പഴയ കൂട്ടുകാരിയുടെ റംസാനെ കുറിച്ചുള്ള വെറുമൊരു ഓര്‍മ്മപ്പെടുത്തലോ ,അവളുമായുള്ള ആത്മ ബന്ധം പുതുക്കലോ ഒന്നും ആയി കാണാന്‍ ആ മെയില്‍ എനിക്ക് തോന്നിയില്ല ..മറിച്ച് നോമ്പ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ കൂടിയുള്ള ഒരുഭൂതകാല സഞ്ചാരത്തിലും കുട്ടിക്കാലത്തെ ആ പുണ്യമാസത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകളിലേക്കുമാണ് വഴിതുറന്നത്..